കനൽ പൂവ് ~ ഭാഗം – 08, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

രാഖി കണ്ണുകൾ ഇറുക്കിയടച്ചു നിന്നു..

എന്താണ് സംഭവിച്ചത് അടികൊണ്ടില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു അവൾ കണ്ണുകൾ മെല്ലെ തുറന്നു….

മാലതിയുടെ കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന വാസന്തിയുടെ കൈകൾ അവൾ കണ്ടു

വാസന്തി പകച്ച് മാലതിയെ നോക്കുന്നുണ്ട്..അവൾ കൈ വലിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..നന്നായി വേദനിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും രാഖിക്ക് മനസ്സിലായി

മാലതി അവളുടെ കൈ ശക്തമായെറിഞ്ഞു…

നീ ആരാടി എന്റെ കൈയിൽ പിടിക്കാൻ…ജാള്യതയും, വേദനയും മറച്ചു വസന്തി ദേഷ്യത്തോടെ അലറി

ഞാൻ ആരുമായിക്കൊള്ളട്ടെ പക്ഷേ എന്റെ കണ്ണിൽ വെച്ച് ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ സമ്മതിക്കില്ല.

മാലതിയുടെ അപ്പോഴത്തെ മുഖഭാവം കണ്ടു വാസന്തി നന്നായി ഭയന്നു..

നിങ്ങൾ ഇതെല്ലാം കണ്ടു നിൽക്കുകയാണോ.

നിങ്ങളുടെ മോളും,.. ഏതോ ഒരുത്തിയും എനിക്ക് നേരെ ഇത്രയും ചെയ്തിട്ടും നിങ്ങൾ അനങ്ങാതെ നിൽക്കുകയാണോ..

വാസന്തി നന്ദന് നേരെ ചീറി

കണ്ടോ… നിങ്ങളുടെ മോൾടെ അഹങ്കാരം..എല്ലാം കണ്ടു നിങ്ങൾ ഇവിടെ അനങ്ങാ പാറ പോലെ നിന്നോ..ഇനി നാളെ ഇവളെന്നെ തല്ലിയിറക്കിയാലും..നിങ്ങൾ ഇങ്ങനെ തന്നെ നിൽക്കുമോ.

ഇതു നീ ചോദിച്ചു വാങ്ങിച്ചതല്ലേ..സ്വന്തം പ്രവർത്തിയുടെ ഫലം ആരായാലും അനുഭവിക്കണം നന്ദൻ പറഞ്ഞു

ഓഹോ അപ്പോൾ അച്ഛനും മോളും കൂടി ചേർന്ന് ….ആലോചിച്ച് ഉറപ്പിച്ചതാണ് ഇല്ലേ..എന്നെ ഇവിടെന്നിന്ന് ഇറക്കാൻ

ആരും ആരെയും ഇറക്കാൻ ഒന്നും ശ്രമിക്കുന്നില്ല..നമുക്ക് സ്വന്തമല്ലാത്തത് ആഗ്രഹിക്കാൻ പാടില്ല.. നന്ദൻ നിസംഗതയോടെ പറഞ്ഞു..

വാസന്തിക്ക് ആകെ ദേഷ്യം വന്നു നന്ദനെ എന്തോ പറയാൻ തുടങ്ങുമ്പോഴാണ്

അവിടെ ഒരു കാർ വന്നുനിന്നത്…

അതിന്റെ ഡ്രൈവർ സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി…

കാറിന്റെ ബാക്ക് ഡോർ തുറന്ന് അതിനുള്ളിൽ നിന്നും ഒന്നു രണ്ടു ടെക്സ്റ്റൈൽസ് പാക്കറ്റുകൾ പുറത്തെടുത്തു.

അതുമായി അയാൾ അവർക്ക് നേരെ നടന്നു വന്നു..

ഓ വന്നല്ലോ മരുമകൻ…ഇനി മൂന്ന് പേരും കൂടെ ചേർന്ന് എന്നെ തല്ലി ഇറക്കാൻ ആലോചിക്ക്..

ഇത്രയും പറഞ്ഞ് വാസന്തി വെട്ടിത്തിരിഞ്ഞ് അകത്തേക്ക് കയറിപ്പോയി

മാലിതിക്ക് മനസ്സിലായി അത് രാജി മോളുടെ ഭർത്താവാണെന്ന്

അവൾ കണ്ണിമയ്ക്കാതെ അവനെ തന്നെ നോക്കി

ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യവും പാകതയും അവനുണ്ടായിരുന്നു

അവൾക്ക് ചേരുന്ന ചെറുക്കൻ തന്നെ മാലതിയുടെ മനസ്സ് പറഞ്ഞു

ആഹാ ഇപ്പോൾ അങ്കം റോഡിലേക്ക് ആയോ രാഖി..??

അവന്റെ എങ്ങും തൊടാതെ ഉള്ള ചോദ്യത്തിൽ നിന്നും മാലതിക്ക് മനസ്സിലായി ഈ വഴക്ക് ഇവിടെ സ്ഥിരം ആണെന്ന്

എന്താ അച്ഛാ ?? എന്താ രാഖി മോളേ ഇന്നത്തെ ബഹളം..

ഒന്നും ഇല്ല മോനെ അവൾക്ക് എന്തെങ്കിലും വിഷയം വേണോ വഴക്കുണ്ടാക്കാൻ

അച്ഛനോട് ഞാൻ കുറച്ച് ആയി പറയുന്നു ഇവളുടെ കല്യാണം എത്രയും വേഗം നടത്താൻ

ഈ നരകത്തിൽ നിന്നും ഇവളെങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടു പോട്ടെ

ഞാൻ കൂട്ടി കൊണ്ടു പോയേനെ…

ഇവരുടെ എന്തും പറയാൻ മടിയില്ലാത്ത ദുഷിച്ച നാവിനെ ഓർത്താണ് ഞാൻ മടിക്കുന്നത്

പിന്നെ അവിടെ ഉള്ളത് ഇതിനേക്കാൾ അപ്പുറമാണ്.ഇവൾ അങ്ങോട്ട് വന്നാൽ പിന്നെ സകല ജോലിയും ഇവളുടെ തലയ്ക്ക് തന്നെയാവും.ചേച്ചിആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം..

ചില സമയത്ത് തോന്നാറുണ്ട് ചെറിയമ്മയെ കാട്ടി വിഷമാണ് രാജിയെന്ന്. അച്ഛനെയും രാഖിയും, പിന്നെ എന്റെ മകനെയും ഓർത്ത് മാത്രമാണ് ഞാൻ ക്ഷമിച്ചു പോന്നത്.

പിന്നെ അവളും കൂടി ഇവിടെ വന്നാൽ ഇവിടുത്തെ അവസ്ഥ ഇതിലും ദുരിതമാകും

മാലതിക്ക്മനസ്സിലായി രാജിയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല അവനുള്ളതെന്നു

അവൾ മെല്ലെ അവിടുന്ന് നടന്നു. എന്തായാലും നല്ല മനസ്സുള്ള ഒരാളാണവന്നെന്നു മാലതി ഉറപ്പിച്ചു

താനാണ് അവളുടെ അമ്മ എന്ന് അവൻ അറിയണ്ട ഒരു കൊലപാതകിയെ ഒരിക്കലും അവനു ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല

കുറച്ചു മുന്നോട്ടു നടന്നു അതിനുശേഷം തിരിഞ്ഞുനിന്ന് രാഖിയെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു

രാഖി മാലതിയെ നോക്കി അവിടെനിന്നും പൊട്ടിക്കരഞ്ഞു…

എന്നെ വിട്ടു പോകല്ലേ എന്ന് പറഞ്ഞ് ഓടിച്ചെന്ന് അമ്മയെ പോയി കെട്ടിപ്പിടിച്ചു കരയണമെന്ന് രാഖിക്ക് തോന്നി

പക്ഷേ രാജേഷിന്റെ മുന്നിൽ നിന്നും പറയാൻ അവൾ ഭയന്നു..

എന്താ മോളെ എന്തിനാ നീ കരയുന്നത് അവർ നിന്നെ ഉപദ്രവിക്കുകയോ വല്ലതും ചെയ്തോ.. രാജേഷ് ആകാംഷയോടെ ചോദിച്ചു

അവൾ നന്ദനനെയൊന്നു നോക്കിയിട്ട് കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപ്പോയി

എന്താ അച്ഛാ… എന്താ ഉണ്ടായത് ഞാൻ വരുമ്പോൾ ഇവിടെ നിന്ന് സ്ത്രീ ആരാണ്

എന്തിനാ രാഖി മോൾ കരയുന്നത്..

അവര് പോയപ്പോൾ അവരെ നോക്കി ആണല്ലോ അവൾ കരഞ്ഞത്

ആരാണവർ

അത് ഒരുപാട് നാളുകൾക്ക് ശേഷം അവളുടെ അമ്മയെ കണ്ടതിലുള്ള സന്തോഷം കൊണ്ടാവും

അമ്മയോ എവിടെ.. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ

മോൻ വരുമ്പോൾ ഇവിടെ നിന്നില്ലേ അതുതന്നെയാണ് അവളുടെ അമ്മ

അമ്മ ജയിലിൽ അല്ലായിരുന്നോ പുറത്തിറങ്ങിയോ

ഉം.. ഇറങ്ങി.

എന്നിട്ടെന്താ രാഖി മോൾ എന്നോടത് പറയാതെ പോയത്..അവരുടെ അമ്മ ജയിലിലാണെന്നും മോന് അറിയുമെന്ന് അവർക്കറിയില്ലല്ലോ..രാജി മോനോട് പറഞ്ഞത് അമ്മ മരിച്ചു പോയി എന്നല്ലേ…

പക്ഷേ കല്യാണത്തിനു മുമ്പ് നിന്നോട് ഞാൻ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ..

എന്നിട്ടിപ്പോൾ അമ്മയെവിടെക്കാ പോയത്..

ആരോരുമില്ലാത്തവളെ പോലെ തെരുവിലെയ്‌ക്കോ..

അമ്മ പോകുന്നത് കണ്ടിട്ടും

അച്ഛനു തടയെണമെന്ന് തോന്നിയില്ലല്ലോ..
.
അവൾ .. മഹാദേവന്റെ വീട്ടിലുണ്ട്

ഇന്നലെ അവനെന്നെ വിളിച്ചു പറഞ്ഞിരുന്നു

അമ്മാവന്റെ അടുത്തോ…

അതെ…

എന്നിട്ട് അമ്മാവൻ അമ്മയെ വീട്ടിൽ കയറ്റിയോ

പിന്നെ കയറ്റാതെ ഇരിക്കുവോ… അതിനു എന്റെ മാലു തെറ്റൊന്നും ചെയ്യ്തിട്ടില്ലല്ലോ

എല്ലാവരും കൂടി അവളോടാ തെറ്റ് ചെയ്യ്തത്

പിന്നെ ഒന്നും ഇല്ലാത്തവളല്ല.. എന്റെ മാലു

എന്റെ വീട്ടിലേ എല്ലാ സ്വത്തും എന്റെ അച്ഛൻ അവളുടെ പേരിലാണ് എഴുതി വെച്ചത്..

പിന്നെ അവളുടെ വീട്ടിലെയും..

ഒന്നോർത്താൽ എന്റെ അച്ഛൻ അന്ന് ചെയ്തതായിരുന്നു ശരി

എന്നാലും അമ്മയെ എനിക്കൊന്ന് കാണാൻ പറ്റിയില്ലല്ലോ അച്ഛാ

അവൻ നിരാശപ്പെട്ടു.

പെട്ടെന്ന് അവൻ എന്തോ ഓർത്ത് പോലെ കൈയ്യിലിരുന്ന പായ്ക്കറ്റുകൾ നന്ദനെ ഏൽപ്പിച്ചിട്ട് തിരിഞ്ഞു കാറിനടുത്തേക്ക് പോയി..കാറിൽ കയറി വേഗത്തിൽ തിരിച്ചു മാലതി പോയ ദിക്കിലേക്ക് പോയി. അധികദൂരം പോകേണ്ടി വന്നില്ല കുറച്ച് മുന്നിലായി നടന്നു പോകുന്ന ആ സ്ത്രീയെഅവൻ കണ്ടു…

അവൻ മാലതിയെ കടന്ന് കുറച്ചു മുന്നോട്ടുപോയി കാർ ഒതുക്കി നിർത്തി

എന്നിട്ട് കാർ തുറന്ന് പുറത്തേക്ക് വന്നു

മാലതി ഒരുനിമിഷം പരിഭ്രമിച്ചു..

ഇനി എന്നെ തിരിച്ചറിഞ്ഞ ആവോ ഈ വരവ്.. പരിഭ്രമത്തോടെ സാരി എടുത്ത് ചുമലിലൂടെ പുതച്ചു മുന്നോട്ട് നടന്നു. ദേഹമാകെ വിറയ്ക്കും പോലെ..വയ്യാ ഇനിയും മുന്നോട്ട് പോകാൻ വയ്യാ

അവൻ ഇരുകൈകളും നെഞ്ചോട് ചേർത്ത് പിണഞ്ഞു കാറിൽ ചാരിനിന്നു

വിറയ്ക്കുന്ന ചുവടുകളോടെ അവനെ കടന്നു കുറച്ചു മുൻപോട്ടു നടന്നതും പിന്നിൽ നിന്നും ഒരു വിളി കേട്ടു

അമ്മേ..

മാലതിയിൽ ഒരു നടുക്കമുണ്ടായി അവൾ അറിയാതെ അവിടെനിന്നു പോയി

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്ന ഉണ്ടായിരുന്നു

രാജേഷ് അവളുടെ തൊട്ടു മുൻപിൽ വന്നു നിന്നു

കുനിഞ്ഞു അവളുടെ കാൽ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു..

അവന്റെ ആ പ്രവർത്തി അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടുതന്നെ അവൾക്കതൊരു ഷോക്കായി

രാജേഷ് അപ്പോഴും അവളുടെ കാൽക്കൽ തന്നെ ഇരിക്കുകയായിരുന്നു

എന്നെ അനുഗ്രഹിക്കൂകയില്ലേ അമ്മേ..

മാലതി സ്വയമറിയാതെ തന്നെ അവളുടെ ഇരുകരങ്ങളും അവന്റെ ശിരസ്സിലമർന്നു..

രാജേഷ് മെല്ലെ മുഖമുയർത്തി അവളെ നോക്കിക്കൊണ്ട് എഴുന്നേറ്റ

മാലതിയുടെ ഉള്ള് വിതുമ്പുകയായിരുന്നു അപ്പോൾ.

എന്തിനാ.. അമ്മ കരയുന്നത്

അവൾ സങ്കടം കൊണ്ട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല

രാജേഷ് അവളുടെ കയ്യിൽ പിടിച്ച് മെല്ലെ കാറിനടുത്തേക്ക് നടന്നു കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് മാലതിയെ അതിലേക്ക് കയറ്റി..എന്നിട്ട് അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി കാർ മുന്നോട്ടെടുത്തു. അവൾക്ക് എതിർത്തു പറയാൻ കഴിഞ്ഞില്ല.

യാത്രയ്ക്കിടയിൽ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല

കുറച്ചു ദൂരം ആ കാർ ഓടിയതിനു ശേഷം ഒരു ഇത് നില വീടിന്റെ മുന്നിലായി ചെന്നുനിന്നു..

അവൻ കാർ തുറന്ന് പുറത്തിറങ്ങിയിട്ട് മാലതി ഇറങ്ങാനായി ഡോർ തുറന്നു കൊടുത്തു. അവൾ ഇറങ്ങാൻ മടിച്ചു അതിൽ തന്നെ ഇരുന്നു

ഇറങ്ങി വാ അമ്മേ…

അവന്റെ സ്നേഹപൂർണമായ ആ ക്ഷണം നിരസിക്കാൻ മാലതിക്കു കഴിഞ്ഞില്ല അവൾ സ്വയം അറിയാതെ കാറിൽ നിന്നും പുറത്തേക്കിറങ്ങി

അവിടെ നിന്നും ആ വീടിനെ അവൾ നോക്കി കണ്ടു

സാമാന്യം നല്ല വലിയ വീടാണ്

അവൻ മുന്നോട്ട് നടന്നു സിറ്റൗട്ടിൽ കയറി കോളിംഗ് ബെല്ലിൽ വിരലമർത്തി..

അവന്റെ പിന്നാലെ മാലതിയും ആ വീടിന്റെ പടികൾ ചവിട്ടി

മകളെ വിവാഹം കഴിച്ചു വിട്ട വീട്ടിലേയ്ക്ക് ആദ്യമായി എത്തുകയാണ് ഒരമ്മ..

കൊലപാതകിയായ അമ്മയോട് മകളുടെ പ്രതികരണം എന്താവും എന്ന് അറിയില്ല. അല്ലെങ്കിൽ പണ്ടേ തന്നെ ഒരു അമ്മ എന്ന പരിഗണന അവൾ എനിക്ക് തന്നിട്ടില്ലല്ലോ. പ്രതികരണം എന്തുതന്നെയായാലും സഹിക്കാനുള്ള ശക്തി ഉണ്ടാവണം. കുറച്ചു നിമിഷത്തെ കാത്തിരിപ്പിന് ശേഷം വാതിൽ അവർക്കു മുൻപിൽ തുറക്കപ്പെട്ടു

രാജേഷ് കുറച്ചുകൂടി വാതിലിലേക്ക് നീങ്ങി നിന്നു

രാജേഷേട്ടനായിരുന്നോ പുറത്തു പോയിട്ട് ഇത്ര വേഗം തിരിച്ചു വന്നോ…

രാജിയുടെ സ്വരം അകത്തുനിന്നും കേട്ടു

ആ വേഗം തിരിച്ചു വരേണ്ടി വന്നു വഴിക്ക് വെച്ച് ഒരു അതിഥിയെ കണ്ടു അപ്പോൾ വേഗം ഇങ്ങോട്ട് പോന്നു..

അതിഥിയോ അതാരാ…

പുറത്തേക്ക് വന്നു നീ തന്നെ തിരിച്ചറിയൂ ആരാണെന്ന്..

രാജേഷ് അല്പം സൈഡിലേക്ക് മാറി നിന്നു

പുറത്തേക്ക് വന്നു നോക്കി അവൾ മാലതിയെ കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു

മുഖത്തെ ചിരി മാഞ്ഞു പകരം വെറുപ്പും പകയും കൂടിക്കലർന്ന ഒരു ഭാവം നിറഞ്ഞു

അവൾക്ക് ശബ്‌ദിക്കാനായില്ല..

രാജേഷിനെ മുൻപിൽ വച്ച് പൊട്ടിതെ റി ക്കാനും പറ്റില്ല അവൻ അറിഞ്ഞാൽ ഉള്ള നാണക്കേട് അവൾക്ക് ദേഷ്യം ഇരട്ടിച്ചു

ആരാണെന്ന് മനസ്സിലായില്ലേ രാജി. എന്നാൽ ഞാൻ പറഞ്ഞു തരാം ഇത് നിന്റെ അമ്മയാണ്നീ മരിച്ചുപോയെന്ന് പറഞ്ഞു എന്നെ വിശ്വസിപ്പിച്ച നിന്റെ അമ്മ..

അല്ല ഇവർ എന്റെ അമ്മ അല്ല.സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി സ്വന്തം മകളെ കൊന്ന പിശാചാണ്അല്ലെങ്കിൽ തന്നെ ഒരു കൊലപ്പുള്ളി എങ്ങനെ എന്റെ അമ്മ ആവും

രാജി… നിർത്ത്

അവൻ അലറി.

ഇല്ല ഞാൻ നിർത്തില്ല അവൾ പൊട്ടിത്തെറിച്ചു

ഇവർ കാരണം ഞങ്ങൾ അനുഭവിച്ച നാണക്കേട് ഓർത്താൽ ഇവരോട് എങ്ങനെയാണ് ശമിക്കുക

നിങ്ങളിപ്പോൾ എന്റെ ജീവിതവും കൂടി ഇല്ലാതാക്കാനാണോ ഇങ്ങോട്ട് കയറി വന്നത്.

രണ്ടെണ്ണത്തിന് വെട്ടിക്കൊന്നു..

ഒരെണ്ണം രണ്ടാനമ്മയുടെ പോരും സഹിച്ച് അവിടെ ജീവിക്കുന്നു..

അച്ഛന്റെ ജീവിതവും തകർത്തു..

ഇനി എന്താണ് നിങ്ങൾക്ക് വേണ്ടത് എന്റെ ജീവിതവും കൂടി ഇല്ലാതാകണോ..

ജയിലിൽ നിന്നും നേരെ ഇങ്ങോട്ട് പോന്നെക്കുന്നു…

എല്ലാവരും അടിച്ചിറക്കി കാണും

ആ നിമിഷം മരിച്ചുവീണെങ്കിലെന്ന് മാലതി ആഗ്രഹിച്ചുപോയി..

നിന്നോട് നിർത്താനാ ഞാൻ പറഞ്ഞത് രാജേഷ് അലറി…

രാജി ഒരുനിമിഷം നിശബ്ദയായി

ഇനി എന്റെ പൊന്നുമോൾ ഒന്ന് കേട്ടോ

നിന്നെ കുറിച്ചും നിന്റെ വീട്ടുകാരെ കുറിച്ചും ജീവിതത്തെ കുറിച്ചും…

നീന്റെ അമ്മയെ കുറിച്ചും നന്നായി അറിഞ്ഞു അതിനുശേഷമാണ് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്…

നിനക്ക് തോന്നുന്നുണ്ടാവും നിന്റെ സൗന്ദര്യത്തിൽ മയങ്ങി ആണ് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയതെന്ന്

ഒരിക്കലുമല്ല…

ഈ നിൽക്കുന്ന നിന്റെ അമ്മയെ ഓർത്ത് മാത്രമാണ്

അവരോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്

നിന്റെ അമ്മ ജയിലിൽ ആണെന്ന് അറിഞ്ഞു തന്നെയാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത്

ജീവിച്ചിരിക്കുന്ന സ്വന്തം അമ്മയെ വാക്കുകൾ കൊണ്ട് കൊന്ന നിന്നോട് അന്നേ എനിക്ക് വെറുപ്പായിരുന്നു.

പക്ഷേ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾക്ക് കൊടുത്ത വാക്ക് പാലിക്കുവാൻ വേണ്ടി ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതും എന്റെ ജീവിതത്തിലേക്ക് കൂട്ടിയതും..

കാരണം അയാളുടെ മനസ്സിൽ ഇന്നും നിന്റെ അമ്മയ്ക്ക് ഒരു ദേവിയുടെ സ്ഥാനമാണ്

ഈ അമ്മ അനുഭവിച്ച നോവും ഒഴുക്കിയ കണ്ണീരും നിനക്കൊന്നും ഈ ജന്മം മനസ്സിലാവില്ല

ജന്മംകൊണ്ട് രോഗിയായ ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചതാണോ നിന്റെ അമ്മ ചെയ്ത തെറ്റ്..

അവളെ ആരും ഇല്ലാത്തത് പോലെ ഒരു അനാഥാലയത്തിൽ ഉപേക്ഷിക്കാൻ പറഞ്ഞ നിന്റെ അച്ഛന്റെ വാക്കുകൾ ധിക്കരിച്ച് അവളെ കൂടെ നിർത്തിയത് ആണോ തെറ്റ്

ഒരു വയ്യാത്ത കുട്ടി എന്ന പരിഗണന പോലും ഇല്ലാത്ത അവളുടെ മാനം കവർന്ന ഒരു കശ്മലന് വെട്ടിനുറുക്കിയതാണോ നിന്റെ അമ്മ ചെയ്ത തെറ്റ്…

വീടിനും സമൂഹത്തിനും ബാധ്യതയായി സ്വന്തം വീട്ടിലെ പെണ്ണുങ്ങളുടെ മാനം പോലും സംരക്ഷിക്കാൻ കഴിയാത്ത..
നിന്റെ സഹോദരനെ പോലെ ഒരു നീചനെ വെട്ടിനുറുക്കിയതാണോ നിന്റെ അമ്മ ചെയ്യ്ത കുറ്റം

നിന്റെ ആ സഹോദരൻ കാരണം എത്ര പെൺകുട്ടികളും, വീട്ടുകാരും… അപമാനിക്കപ്പെട്ടുവെന്നു നീ അറിഞ്ഞോ.

നീയും ഒരു പെണ്ണല്ലേ നിന്റെ ഒരു കുഞ്ഞിനാണ് ഇങ്ങനെ പറ്റിയതെങ്കിൽ നീ എന്താണ് ചെയ്യുക..

ആ കുഞ്ഞിനെ കൊന്നു കളയുമോ

നീയാണെങ്കിൽ അതുതന്നെ ചെയ്യുമായിരിക്കും..

പക്ഷേ അവിടെയാണ് നിന്റെ അമ്മയുടെ മഹത്വം

നീയിപ്പോൾ വിശേഷിപ്പിച്ച ഈ പേരൊന്നും ഈ അമ്മ ആഗ്രഹിക്കുന്നില്ല

വേറെ ആരും അവരെ ഈ കണ്ണിൽ കാണുകയുമില്ല

പിന്നെ ജയിലിൽ നിന്നിറങ്ങി നേരെ ഇങ്ങോട്ട് വന്നത് അല്ല നിന്റെ അമ്മ

അവർക്ക് കയറിച്ചെല്ലാനിടമുണ്ട്..

അവരുടെ കൂടപ്പിറപ്പുണ്ട്…

പിന്നെ ഇഷ്ടംപോലെ സ്വത്തുക്കളും ഉണ്ട്

നിന്റെ അച്ഛൻ ഇന്നും ഇവരെ ഹൃദയത്തിൽ പൂജിക്കണം എങ്കിൽ.. ആ മനസ്സിൽ നിന്റെ അമ്മയുടെ സ്ഥാനം എന്തായിരിക്കു

നീയത് പലവട്ടം അറിഞ്ഞതല്ലേ

നമ്മുടെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞു നിന്റെ അച്ഛൻ എന്നോട് വന്ന് എല്ലാകാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു..

നിങ്ങൾ ഇങ്ങനെ അവരെ പുകഴ്ത്തണ്ടാ

രാജി ദേഷ്യം സഹിക്കാനാവാതെ പറഞ്ഞു

ഇതൊക്കെ വെറും പറഞ്ഞു കേൾവി മാത്രല്ലേ…

സത്യം എന്തെന്ന് ആർക്കറിയാം

അച്ഛനോ ഞങ്ങളോ വീട്ടിൽ കാണില്ലല്ലോ ഇനി ഇവരുടെ കാമുകന്മാർ ആരെങ്കിലും ആണെങ്കിലോ ചേച്ചിയെ നശിപ്പിച്ചത്

ഇതൊക്കെ കണ്ടറിഞ്ഞ ചേട്ടനെ ഇവരും കാമുകനും ചേർന്ന് കൊന്നതാണെന്നും പറയാൻ പറ്റില്ലല്ലോ..

എന്നിട്ട് വിഷം കഴിച്ച് ഒരു അഭിനയവും എന്തുകൊണ്ട് മരിച്ചില്ല..

കണ്ടില്ലേ ഇത്തിരി നേരം കൊണ്ട് അവർ നിങ്ങളെ വരെ മയക്കി…

പാവത്വം നടിച്ച്ആളുകളെ മയക്കാൻ ഇവർ പണ്ടേ മിടുക്കിയാണ്

അവൾ പറഞ്ഞു തീർന്നതും രാജേഷിനെ കൈകൾ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു….

തുടരും….

ബിജി അനിൽ