കനൽ പൂവ് ~ ഭാഗം – 11, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പോയിട്ട് വരാം ഏട്ടത്തി…. മാലതി യാത്ര ചോദിച്ചു..

പോയി വാ മോളെ എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നിനക്ക് തരട്ടെ മീനാക്ഷി അവളുടെ ശിരസ്സിൽ കൈവെച്ച് പറഞ്ഞു

വരൂ വിവേക്….

മാലതിയും, വിവേകും കാറിൽ കയറി മറയുന്ന നോക്കി ആ പൂമുഖപടിയിൽ മഹാദേവനും മീനാക്ഷിയും നിന്നും

യാത്രയിലുടനീളം ഇരുവരും നിശബ്ദരായിരുന്നു എത്രയും വേഗം അവിടേയ്ക്കെത്തിപ്പെടാനാണ് രണ്ടു പേരുടെയും മനസ്സുകൾ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ വിവേക് സാമാന്യം നല്ല വേഗതയിൽ തന്നെ ആണ് കാറോടിച്ചത്.

കാർ നന്ദന്റെ  വീടിന്റെ മുൻപിൽ വന്നു നിന്നു

അവർ കാറിൽ നിന്നും ഇറങ്ങി ചെല്ലുമ്പോൾ ആ വീടിനെ ഉള്ളിൽ നിന്നും ബഹളങ്ങളും അട്ടഹാസങ്ങളും…ഉച്ചത്തിലുള്ള പാട്ടും,. കേട്ടു കൊണ്ടിരിക്കുന്നു

രാഖി മുറ്റത്ത് നിൽപ്പുണ്ട് അവളുടെ നേരെ ശകാരവർഷം ചൊരിയുന്ന വാസന്തിയെ കണ്ടുvകൊണ്ടാണ് മാലതി അവർക്കു പിന്നിലായി വന്നു  നിന്നത്…രാഖി കാണുന്നുണ്ടായിരുന്നു മാലതിയെയും, വിവേകിനേയും

രാഖിയുടെ മിണ്ടരുതെന്ന് ചുണ്ടിൽ വിരൽ അമർത്തി മാലതി ആംഗ്യം കാണിച്ചു

പിൻ തിരിഞ്ഞു നിൽക്കുന്നതിനാൽ മാലതിയുടെ വരവ് വാസന്തി അറിഞ്ഞിരുന്നില്ല. വീടിനുള്ളിൽ നിന്നും ഉച്ചത്തിൽ ഉയരുന്ന സംഗീതത്തിൻറെ കാതടപ്പിക്കുന്ന ശബ്ദം കൊണ്ട് മുറ്റത്തേക്ക് കയറിവന്ന  കാറിൻറെ  ശബ്ദം വാസന്തി അറിഞ്ഞിരുന്നില്ല

നിനക്ക് ഇത്രയ്ക്ക് ധികാരമോ.. ഞാൻ പറയുന്നത് കേട്ട് നിൽക്കുകയാണെങ്കിൽ ഇവിടെ നിന്നാ മതി ഇല്ലെങ്കിൽ നീ അനുഭവിക്കും

വാസന്തി അവളുടെ നേരെ ആക്രോഷിക്കുകയാണ്

മാലതിയും വിവേകിനെയും കണ്ടതോടെ രാഖിക്ക് ധൈര്യമേറി

പറ്റില്ല… ഇതുവരെ ഞാൻ നിങ്ങൾ പറയുന്നതെല്ലാം ചെയ്തു അനുസരിച്ചു… അതൊക്കെ എന്റെ അച്ഛനെ ഓർത്തു മാത്രമായിരുന്നു..ഇനി അത്തരം ചിന്തകൾ എന്നെ പിൻ തിരിക്കില്ല..ഇവിടെ ആര് നിക്കും നിൽക്കണ്ട എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ല എന്റെ അമ്മയാണ്..കാരണം ഈ വീട് എന്റെ അമ്മയുടെ പേരിലുള്ളതാണ്

ഓ നിന്റെ അമ്മ…എന്നിട്ട് എവിടെടി.. നിന്റെ അമ്മ ആ  കൊലപാതകി…അവൾ ഇനി അവിടെ കിടന്നു ചാവുകയുള്ളൂ. ശവം പോലും ഏറ്റുവാങ്ങാൻ ആരും ഉണ്ടാവുകയില്ല. ഇപ്പോൾ നന്ദൻെറ ഭാര്യ ഞാനാണ്. അതുകൊണ്ട് എനിക്കാണ് ഈ വീടിന്റെ അവകാശവും…ഞാൻ പറയുന്നത് കേട്ട് മര്യാദക്കിവിടെ  നിന്നാൽ നിനക്ക് ജീവിച്ചു പോകാം…

“”അത് നിങ്ങൾ സ്വയം തീരുമാനിച്ചാൽ മതിയോ…നിങ്ങളവരെ മര്യാദയ്ക്ക് ഇറക്കിവിട്ടോ കണ്ട കുടിയന്മാർക്ക്  കയറി നിരങ്ങാനുള്ള സ്ഥലം അല്ല ഈ വീട് അവന്മാർക്ക് വെച്ച് വിളമ്പാൻ  നിങ്ങൾ വേറെ ആളെ നോക്ക് എന്നെ കിട്ടില്ല അതിനു രാഖി തറ്‌പ്പിച്ചു..!!

നീ ചെയ്യും നിന്നെക്കൊണ്ട് ഞാൻ ചെയ്യിക്കും..അവൻ അനന്യനൊന്നുമല്ലല്ലോ നാളെ നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നവനാണ്. അവന് വെച്ചുവിളമ്പി എന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല

“” നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ തന്നെ അവനെ കെട്ടിക്കോ  എന്നിട്ട് ഇഷ്ടംപോലെ വെച്ചുവിളമ്പി കൊടുത്തോ…അതൊക്കെ ഈ വീടിനു പുറത്തിറങ്ങിയ ശേഷം…എന്നെ അതിന് കിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്

അവനെ കൊണ്ട് നിന്നെ  കെട്ടിക്കുകയും ചെയ്യും…നീയവന് വെച്ച് വിളമ്പുകയും ചെയ്യും

അതിനു നിങ്ങൾ ഇനി വേറെ ജനിച്ചു വരണം

എന്ത് പറഞ്ഞെടി നീ..ധിക്കാരി.. നിനക്ക് അത്രയ്ക്ക്  തന്റെടമോ അവൾ രാഖിയുടെ മുഖത്തിനു നേരെ തന്റെ കൈ  വീശിയടിച്ചതും  രാഖി ആ കൈയിൽ  കയറി പിടിച്ചു

നിർത്തിക്കോ നിങ്ങളുടെ ഭരണം…ഇന്നലവരെ ഞാൻ നിങ്ങൾ ചെയ്തത് എല്ലാം സഹിച്ചു നിങ്ങളുടെ തല്ലും പോരും എല്ലാം ഞാൻ സഹിച്ചു. ഇനി എനിക്ക് അതിൻറെ ആവശ്യമില്ല

ഒരു നിമിഷം വാസന്തി ഒന്നു പതറി..രാഖിയുടെ മുഖത്തേയ്ക്ക് നോക്കി അത് വരെ കാണാത്ത ഒരു ഭാവം…വാസന്തി അവളുടെ മിഴികളിൽ കണ്ടു

എങ്കിലും അതു പുറത്തു കാണിക്കാതെ അവൾ രാഖി നേരെതട്ടി കയറി ഇനിയും ചെയ്താൽ നീ എന്താ ചെയ്യും നീ എന്നെ കൊല്ലുവോ എന്നാൽ അതൊന്നു കാണട്ടെ

വാസന്തി  മറ്റേ കൈ രാഖിയുടെ മുഖത്തിന് നേരെ അടിക്കാനായി കൊണ്ടുവന്നു അത് പെട്ടെന്ന് ആരോ പിടിച്ചപോലെ…നിശ്ചലമായി

വാസന്തി തിരിഞ്ഞ് പിന്നിലെയ്ക്കു നോക്കി പിന്നിൽ നിൽക്കുന്ന മാലതിയെ കണ്ട് ഒരു നിമിഷം അവൾ അന്തം വിട്ടു നിന്നു

നീ.. നീ വീണ്ടും വന്നോ…എന്തിന് നീ വീണ്ടും ഇവിടേയ്ക്കു വന്നു…ഓഹോ ഇന്ന് നല്ല വേഷത്തിൽ ആണല്ലോ വരവ്…നിനക്കെന്താ ഈ വീട്ടിൽ കാര്യം

ഈ വീട്ടിൽ എനിക്ക് എന്താ കാര്യം എന്നൊക്കെ ഞാൻ പിന്നെ പറയാം ഇവളെ തല്ലാൻ നിനക്ക് ആരാണ് അധികാരം തന്നത്

ഇവളെ ഞാൻ തല്ലും കൊല്ലും അത് ചോദിക്കാൻ നീ ആരാ

ഞാൻ ആരാണെന്നൊക്കെ പിന്നെ പറയാ

നീ ഇവളെ തല്ലുമെന്നല്ലേ പറഞ്ഞത് എന്റെ മുന്നിൽ വച്ച് നീ ഒന്ന് തല്ലിക്കെ  ഞാൻ ഒന്ന് കാണട്ടെ നിന്റെയാ ധൈര്യം

എന്നാ കണ്ടോടി എന്നും പറഞ്ഞു വാസന്തി രാഖിയ്ക്ക് നേരെ വീണ്ടും കൈ ഉയർത്തി. ആഞ്ഞടിച്ചു…

മാലതി അവളുടെ ആ കൈയിൽ കടന്നു പിടിച്ചു… ശക്തമായി പിന്നിലേക്ക് എറിഞ്ഞിട്ട് അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു

ഇനി ഞാൻ ആരാണെന്ന് പറയാം ഇവളുടെ അമ്മ മാലതി….നീ കുറച്ചു മുന്നേ പറഞ്ഞില്ലേ കൊലപാതകി  ജയിൽപുള്ളി…ആ അവളാ ഈ ഞാൻ…ഇനി നീ പറ  ആരാ… ഇവിടെ നിനക്കെന്താ കാര്യം…

വാസന്തി അത്ഭുതം നിറയുന്ന മിഴികളോടെ മാലതിയെ നോക്കി.

എന്തൊരു സൗന്ദര്യം ആണിത് എന്തൊരു തേജസ്..ആ മുഖത്ത്….വെറുതെയല്ല നന്ദൻ ഒരിക്കൽ പോലും തന്നെ സ്നേഹിക്കാനോ സ്പർശിക്കാനോ  വരാതിരുന്നത്…ഇത്രയും സുന്ദരിയായ ഒരു ഭാര്യ ഉള്ള അയാൾ അങ്ങനെ തന്നെ സ്നേഹിക്കുന്നു. അല്ലെങ്കിൽ തന്നെ ഒരിക്കൽ പോലും അയാൾ എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ അയാളുടെ പണം കണ്ടു ഞാൻ അയാളെ ചതിയിൽ പ്പെടുത്തുകയായിരുന്നല്ലോ…

ഓർക്കും തോറും  വാസന്തിക്ക്  മാലതിയോട്  അസൂയയും വെറുപ്പും ഉള്ളിൽ നുരഞ്ഞുപൊന്തി. എങ്കിലും വിട്ടു കൊടുക്കാൻ വാസന്തി തയ്യാറായില്ല

ഞാനോ ഞാൻ നന്ദന്റെ ഭാര്യ. വാസന്തി അല്പം ഗർവ്വോടെ പറഞ്ഞു

പറഞ്ഞുതീരും മുമ്പ് മാലതിയുടെ കൈ അവളുടെ കവിളിൽ വീണ്ടും ആഞ്ഞു പതിച്ചു

അടിയുടെ ആഘാതത്തിൽ വാസന്തി താഴെവീണ് പോയി..

ഇനി ഒരു വട്ടം കൂടി നീ ആ പദം ഉപയോഗിച്ചാൽ നിന്നെ ഞാൻ കൊ ല്ലും. നീ എന്റെ മകൾക്ക് നേരെ എന്റെ മുന്നിൽ വെച്ച് ഇന്നലെയും ഇന്നും  കൈയൊങ്ങി ആ  നിന്നെ ഞാൻ വെറുതെ വിടണോ. അതിനു ഞാൻ മറുപടി തന്നില്ലെങ്കിൽ ഞാൻ ഒരു അമ്മയല്ല….

എന്നിട്ട് ഈ പറഞ്ഞ അമ്മ ഇത്രയും നാൾ എവിടെയായിരുന്നു

സ്വന്തം അമ്മയെ എത്രനാൾ കാണാതിരുന്നാലും അമ്മ അമ്മ തന്നെയാണ്…ആ പദത്തിനു ആളിനും പകരം വെയ്ക്കാൻ മറ്റാർക്കും കഴിയില്ല. സ്വന്തം മക്കളുടെ ദേഹത്ത് മറ്റാരെങ്കിലും ഒരു നുള്ളു  മണ്ണ് ഇടുന്നത് കണ്ടുന്നിൽക്കാൻ ഒരു അമ്മയ്ക്കും കഴിയില്ല. നീ എന്റെ നന്ദേട്ടനെയും മോളെയും ഇത്രയും നാളും നോവിച്ചതിനുള്ള, കൂലി ഞാൻ പലിശ സഹിതം തിരിച്ചു തരിക

വാസന്തിക്ക് മനസ്സിലായി ഇനി തന്റെ കൈയിലിത്  ഒതുങ്ങുകയില്ലെന്ന്. അവൾ അകത്തേക്കു നോക്കി വിളിച്ചു

എടാ മഹേഷേ കണ്ണാ ഇറങ്ങി വാടാ..ദാണ്ടടാ ഇവളെന്നെ കൊ ല്ലുന്നേ

അകത്ത് പാട്ട് നിലച്ചു. ആരൊക്കെയോ പുറത്തേക്ക് ഓടിവരുന്ന ഒച്ച കേട്ടു

എന്താ ചേച്ചി എന്താ ഉണ്ടായത് 

ദേണ്ടേ എന്നെ ഈ നിൽക്കുന്നവൾ തല്ലി 
എന്താ കാര്യം

ഞാൻ ഇവളോട്‌ നിനക്കാഹാരമുണ്ടാക്കാൻ പറഞ്ഞതിന് അവളെന്നോട് തർക്കുത്തരം പറഞ്ഞു. ഞാൻ അവളെ തല്ലാൻ ചെന്നപ്പോൾ അവൾ എൻറെ കയ്യിൽ കയറി പിടിച്ചു ഇപ്പോൾ ഇവളുടെ അമ്മയാണെന്ന് പറഞ്ഞു അവൾ എന്നെ അടിച്ചു

ടീ നീ എൻറെ ചേച്ചിയെ തല്ലുവോടി ഇറങ്ങി വന്നവൻ മാലതിയുടെ ചോദിച്ചു

എൻറെ മകളെ തല്ലുന്ന  കണ്ടാൽ പിന്നെ ഞാൻ നോക്കി നിൽക്കണോ

നിന്റെ മകളെ തല്ലുന്നത് കണ്ടാൽ നീ തിരിച്ചു തല്ലുമോ

തല്ലും..തിരിച്ചു തല്ലും ചിലപ്പോൾ കൊ ന്നിരിക്കും. കൊ ല്ലാൻ എനിക്കൊരു മടിയുമില്ല രണ്ടുപേരെ കൊന്ന…ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതെ ഉള്ളൂ ഞാൻ. ഇനി എൻറെ മോൾക്ക് വേണ്ടി അവിടേക്ക് മടങ്ങിപ്പോകാൻ എനിക്ക് ഒരു മടിയുമില്ല

അയാൾ ഒരു നിമിഷം പകച്ചു എന്നാൽ ഒരു പെണ്ണിന്റെ മുന്നിൽ തോൽക്കാൻ അയാളുടെ അഭിമാനം സമ്മതിച്ചില്ല

എന്നാ നിന്റെ മുന്നിൽ വച്ച് തന്നെ നിന്റെ മോളെ ഞാൻ തല്ലാൻ പോവുകയാണ് എന്നെ ഒന്ന് കൊ ല്ലെടി അയാൾ രാഖിക്ക് നേരെ പാഞ്ഞുചെന്നു…

വിവേക് വേഗം മാലതിക്ക് മുന്നിൽ കയറി നിന്നു..ഒരു കൈകൊണ്ട് രാഖിയെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു

ആ കാഴ്ച മഹേഷിനു സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു…

വിടടാ അവളെ എന്നും പറഞ്ഞ് അയാൾ വിവേകിനു നേരെ പാഞ്ഞടുത്തു. അവൻ കാലുയർത്തി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി തെറിപ്പിച്ചു. അയാൾ ഒരു അമർച്ച യോടെ തെറിച്ചുപോയി വീണു കൂടെ കണ്ടു നിന്നവർക്ക് രംഗം പന്തിയല്ലെന്ന് മനസ്സിലായി..

ഇനി ആർക്കാണ് തല്ലേണ്ടത് ചുണയുണ്ടെങ്കിൽ ഇറങ്ങി വാടാ നീയൊക്കെ ഞാനൊന്ന് കാണട്ടെ. എന്റെ പെണ്ണിന്റെ കൈ വെച്ചിട്ട് ഒരുത്തനും ഇവിടെ നിന്നും പുറത്തേക്ക് പോകില്ല..എന്ന് പറഞ്ഞു വിവേക് രാഖിയെ ഒന്നുകൂടി തന്റെ നെഞ്ചോട് ചേർത്ത് നിർത്തി

നിറഞ്ഞ സന്തോഷത്തോടെയാണ് മാലതി ആ  കാഴ്ച കണ്ടത്… ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഏത് പ്രതിസന്ധിയിലും തന്നെ നെഞ്ചോടു ചേർത്തു പിടിക്കുന്ന ഒരു പുരുഷൻ….വിവേകിലതുണ്ടു എന്റെ മോൾ ഭാഗ്യവതിയാണ്

അപ്പോഴേക്കും പുറത്തുപോയ നന്ദൻ തിരിച്ചു വരുന്നുണ്ടായിരുന്നു

എന്താണ് ബഹളം എന്താ ഇവിടെ…

എന്താണെന്ന് നന്ദേട്ടൻ അറിയില്ലേ

അപ്പോഴാണ് മാലതിയെയും വിവേകിനെയും നന്ദൻ കണ്ടത്

മാലതി നീ എപ്പോ വന്നു

ഇത്രയും ആഭാസൻ മാരുടെ ഇടയിൽ സ്വന്തം മകളെ വലിച്ചെറിഞ്ഞിട്ട് പോകാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു. ഞാനിപ്പോൾ വന്നില്ലായിരുന്നെങ്കിൽ എന്റെ മോളുടെ അവസ്ഥ എന്താകുമായിരുന്നു

ഞാൻ പോകുമ്പോൾ ഇവിടെ ആരും ഇല്ലായിരുന്നു. ഒരു അത്യാവശ്യ കാര്യത്തിനായി പോയതാ…

ഈ വീടിൻറെ ചാവി എവിടെ…

ഇവിടെയുണ്ട്….എന്തിനാ മാലതി അത്

എടുത്തോണ്ട്..വാ..ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട പറയുന്നത് കേട്ടാൽ മതി. ഇത് എൻറെ പേരിലുള്ള വീടാ…ഇവിടെ കണ്ടതെമ്മാടികൾക്കു കയറി ഇറങ്ങാനുള്ളതല്ല,,,. ഇനി എന്റെ ഭർത്താവും മകളും അല്ലാതെ ഒറ്റ ഒരാളെ ഈ വീട്ടിൽ കണ്ടുപോകരുത്

അവളുടെ ആ പ്രയോഗം നന്ദൻെറ മനസ്സിൽ കുളിർ കോരി

ശരി ഞാൻ എടുത്തോണ്ട് വരാം

അകത്തേക്ക് കയറിപ്പോകാനായി വന്ന നന്ദൻ മുൻപിലേക്ക് വാസന്തി കയറി   നിന്നു

എങ്ങോട്ടാ താക്കോൽ എടുത്തു അവളുടെ കൈയിൽ കൊടുക്കുമ്പോൾ ഞാൻ എന്തു ചെയ്യണം എന്നു കൂടി നിങ്ങൾ പറയണം…

അതിന് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടു വന്ന് താമസിപ്പിച്ചത് അല്ലല്ലോ നീ വലിഞ്ഞുകയറി വന്നതല്ലേ. അപ്പോൾ നിനക്ക് എന്തും ചെയ്യാം വലിഞ്ഞു കേറി വന്നത് പോലെ തന്നെ ഇറങ്ങിയും പോകാം. പിടിച്ചുനിർത്താൻ ഞാൻ വരില്ല ഞാനും നീയും തമ്മിൽ യാതൊരുവിധ ബന്ധങ്ങളും ഉണ്ടായിട്ടില്ല

അങ്ങനെയങ്ങ് കൈയൊഴിയാൻ അളിയന് പറ്റുമോ മഹേഷ് ചോദിച്ചു

പിന്നെ ഞാനെന്തു വേണം. എന്തു ബന്ധത്തിന്റെ പുറത്താ ഇവൾ എന്റെ ഒപ്പം ഇവിടെ കയറി താമസിച്ചതെന്ന് നീ അവളോട് ചോദിച്ചിട്ടുണ്ടോ…എന്റെ ഭാര്യ  എന്ന് സ്വയം അവകാശപ്പെടുന്ന ഇവളോട് ചോദിച്ചുനോക്കൂ…ഞാനിവിടെ കഴുത്തിൽ താലി കെട്ടുകയോ അവളുടെ ദേഹത്ത് സ്പർശിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇവൾ പറയട്ടെ…ഒരിക്കൽ ഇവളും എന്റെ ഒരു കൂട്ടുകാരനും കൂടി ചേർന്ന് എന്നെ ചതിയിൽ പെടുത്തിയത്. അന്നത്തെ എന്റെ തലതിരിഞ്ഞ ബുദ്ധിക്ക് ഞാൻ ചെന്നു പെട്ടു പോയി. വാശിയും ദേഷ്യവും എന്റെ ബുദ്ധിയെ ഭരിച്ചപ്പോൾ ഞാൻ തോറ്റുപോയത് എന്റെ കുടുംബത്തിന്റെ മുന്നിലായിരുന്നു. എനിക്ക് നഷ്ടമായത് എന്റെ ജീവിതവും എന്റെ ഭാര്യയും എന്റെ മകളും ആയിരുന്നു. തോറ്റു നാണംകെട്ട് എന്റെ അച്ഛന്റെയും  മാലതിയുടെയും മക്കളുടെ മുന്നിലേക്ക് ചെല്ലാൻ തയ്യാറല്ലായിരുന്നു. ആരോടൊക്കെയോ ഉള്ള പകപോക്കൽ പോലെ ഞാൻ ഇവളെ തലയിലേന്തി

എനിക്കറിയാം എന്റെ സ്വത്തുക്കൾ മോഹിച്ച മാത്രമാണ് ഇവളെന്നെ കെണിയിൽ പ്പെടുത്തിയതെന്ന്. എന്റെ ഭാഗ്യത്തിന് അച്ഛൻ എല്ലാ സ്വത്തുക്കളും മാലതിയുടെ പേരിലെഴുതി…എനിക്ക് സ്വന്തമായി ഒന്നുമില്ല എന്നറിഞ്ഞതോടെ ഇവളുടെ മനസ്സിൽ ഞാൻ വെറും പ ട്ടിയായി…ഇനി പറ എന്തർത്ഥത്തിലാണ് ഞാനിവിടെ സംരക്ഷിക്കേണ്ടത് എന്റെ പേരിൽ സ്വന്തമായി ഒന്നുമില്ല

അത്രയും പറഞ്ഞു നന്ദൻ അകത്തേക്ക് കയറിപ്പോയി

അപ്പോൾ നീ എന്നെ ഇവിടെ നിന്ന് ഇറക്കാൻ വന്നതാ ഇല്ലേ….

വാസന്തി മാലതിക്ക് മുൻപിൽ ചീറി കൊണ്ട് ചോദിച്ചു

അതെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ നിന്റെതായതെല്ലാം എടുത്തു കൊണ്ട് ഈ വീടിന്റെ പടി  ഇറങ്ങിക്കോണം. ഇന്ന് മുതൽ ഇവിടെ ഞാനാണ് താമസിക്കുന്നത്

അതെന്തു ന്യായം പെട്ടെന്നൊരു ദിവസം കയറി വന്നിട്ട് എന്നോട് ഇറങ്ങി പോകാൻ പറഞ്ഞാൽ പോകാനും മാത്രം മണ്ടി അല്ല ഞാൻ

വാസന്തി തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു

ഇത് എന്റെ ന്യായം അല്ല നീ എന്ത് അവകാശത്തിനു പുറത്താണ് ഇവിടെ താമസിക്കുന്നത്

ഞാനെൻറെ ഭർത്താവിനൊപ്പം ആണ് താമസിക്കുന്നത്

ഭർത്താവോ… ആ ഭർത്താവാണ് നിന്നെ തള്ളി പറഞ്ഞിട്ടു അകത്തേക്ക് കയറി പോയത്…

അങ്ങനെ അങ്ങു തള്ളി പറഞ്ഞാൽ തീരുന്നതാണോ ആ ബന്ധം

എങ്കിൽ നീ അതിൻറെ തെളിവ് കാണിക്ക്. നിൻറെ കഴുത്തിൽ താലി ഉണ്ടോ വാസന്തി ഒരു നിമിഷം പകച്ചു

മാലാതിയ്ക്ക് അപ്പോൾ ആ നിമിഷം മീനാക്ഷിയുടെ നന്ദി തോന്നി ഏട്ടത്തി പറഞ്ഞത് എത്ര ശെരിയാണ്

ഈ താലി  തന്നെയായിരിക്കും നിൻറെ ആയുധമെന്ന്….മാലതി താലി പിടിച്ചുയർത്തി നോക്ക് ഇതാണ് എനിക്ക് നന്ദേട്ടനു മേലുള്ള അവകാശം. ഇങ്ങനെ ഒന്ന് കാണിക്കാൻ നിനക്കുണ്ടോ അവളുടെ തല കുനിഞ്ഞു. രേഖപരമായ എന്തെങ്കിലും നിൻറെ കൈയിലുണ്ടോ നന്ദനന്റെ ഭാര്യ ആണെന്ന് തെളിയിക്കാൻ ഇല്ലല്ലോ

എങ്കിൽ ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങുക ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും .നാട്ടുകാരെ വിളിച്ചു കൂടും അങ്ങനെ നാണംകെട്ടിറങ്ങുന്നതിനു മുമ്പ് ഇറങ്ങിയ നിനക്ക് നല്ലത്

അയ്യോ ആരെങ്കിലുമൊന്നോടി വായോ എന്നെ തല്ലി കൊ ല്ലുന്നേ… എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട വാസന്തി ഒന്ന് പിടിച്ചു നിൽക്കാനായി അവസാന ശ്രമം നടത്തി

അവിടുത്തെ ഒച്ചയും ബഹളവും കണ്ടുനിന്ന കുറച്ച് ആൾക്കാർ അങ്ങോട്ടേക്ക് കയറിവന്നു

നിങ്ങൾ എന്തിനാ വിളിച്ചുകൂവുന്നത് ന്യായം ഇവരുടെ ഭാഗത്താണ്. നിങ്ങൾ എത്രയും വേഗം ഇവിടെനിന്ന് ഇറങ്ങണം

ഇവരുടെ ശല്യം കൊണ്ട് ഞങ്ങൾക്ക്  സഹിക്കാൻ വയ്യാതെ ഇരിക്കുകയായിരുന്നു

പോലീസിൽ പരാതിപ്പെടാൻ വിചാരിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒരു അവസരം വന്നത്

നാട്ടുകാരിൽ ഒരാൾ പറഞ്ഞു

നാട്ടുകാരും തനിക്കെതിരെ ആണെന്നറിഞ്ഞ് വാസന്തി പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു അവൾ അകത്തേക്ക് കയറിപ്പോയി തന്റെതായ് എല്ലാം വാരി എടുത്തു പുറത്തേക്ക് വന്നു

വാ പിള്ളേരെ നമുക്ക് പോകാം അപ്പോൾ ഭർത്താവിനെ കൊണ്ടുപോകുന്നില്ലേ മാലതി പരിഹാസത്തിൽ ചോദിച്ചു

ഒരു രൂപയ്ക്ക് ഉപകാരമില്ലാത്ത ഇയാളെ ആർക്കുവേണം നീ തന്നെ എടുത്തോ

അവൾ മുറ്റത്ത് കിടന്നിരുന്ന ഓട്ടോയിലേക്ക് കയറി കൂടെ മറ്റുള്ളവരും ഓട്ടോ അവരെയും കൊണ്ട് റോഡിലെയ്ക്കിറങ്ങി മറഞ്ഞു

ഒരു വിജയത്തിൻറെ പുഞ്ചിരി മാലതിയുടെ ചുണ്ടിൽ തെളിഞ്ഞു

നന്ദൻ താക്കോൽ അവളുടെ കൈയിൽ കൊടുത്തിണ്ട്  പറഞ്ഞു…

ഇനി ഞാനും ഇറങ്ങുന്നു….

എവിടേയ്ക്ക്….ഇനിയും നന്ദേട്ടന്റെ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഈ ഒളിച്ചോട്ടം നിർത്താറായില്ലേ..

മാലതി ഞാൻ…വേണ്ട ഇനി ഒന്നും പറയണ്ട

എനിക്കു വേണ്ടിയല്ല നമ്മുടെ മോൾക്ക് വേണ്ടിയെങ്കിലും നന്ദേട്ടൻ ഇവിടെ വേണം…

നന്ദന്റെ മിഴികൾ നിറഞ്ഞു…

നന്ദൻ വെച്ചു കൊടുത്ത താക്കോലും കൈയിലേന്തി അവൾ ആ വീടിൻറെ പടി വലതുകാൽ വെച്ചു   കയറി

പിന്നാലെ വിവേകും,നന്ദനും, രാഖിയും  മാലതിയുടെ രണ്ടാം തിരിച്ചു വരവിന്റെ തുടക്കം ആയിരുന്നു അത്…

തുടരും

~ബിജി അനിൽ