കനൽ പൂവ് ~ ഭാഗം – 10, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

മഹാദേവൻ അവളുടെ മനസ്സ് മനസ്സിലാക്കിയ പോലെ അവളെ തന്നോട് ചേർത്ത് പിടിച്ചു..

സംശയം വേണ്ടാ മാലു.. എല്ലാം നിന്റെ നന്മയ്ക്കായിട്ടാണ് ഏട്ടൻ പറയുന്നത്

ഇപ്പോൾ നന്ദനും ഭാര്യയും താമസിക്കുന്ന വീട് വരെ നിൻറെ പേരിൽ ആണ് അവിടെ നിന്നാണ്  അവൾ അഹങ്കരിക്കുന്നത്

ഇനി അത് പാടില്ല. അവരെ അവിടെ നിന്നിറക്കാനൊന്നും ഞാനില്ല

ഇനി നന്ദേട്ടൻനു  ഭാര്യയായി അവരെ വേണമെങ്കിലോ.. മാലതി പറഞ്ഞു നിർത്തി.

ഒരിക്കലുമില്ല നന്ദൻ മനസ്സുകൊണ്ട് ഒരിക്കലും അത് ആഗ്രഹിക്കുന്നില്ല

അവളെ ഉപേക്ഷിച്ച് അവൻ മക്കളുമായി താമസം തുടങ്ങിയതാ

അവിടേക്ക് സർവാധിപതി ആയി വന്നു കയറാൻ മോഹിച്ചാ അവൾ വന്നത്

പക്ഷേ നന്ദന്റെ പേരിൽ സ്വത്തുക്കൾ ഒന്നും ഇല്ലെന്ന് അറിഞ്ഞതോടെ ഹാദേവൻ പറഞ്ഞു അവളുടെ ഉള്ളിൽ നന്ദനു വെറും പട്ടിയുടെ വില മാത്രമേ ഉള്ളൂ. മാലതി ഒന്നും മിണ്ടാതെ അതെല്ലാം എടുത്തു അവളുടെ മുറിയിലേക്ക് കയറിപ്പോയി..

മുറിയിൽ എത്തിയ അവൾ തളർച്ചയോടെ കട്ടിലിലേയ്ക്കിരുന്നു.. എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ നടക്കുന്നത്..

പ്രതീക്ഷകളും ചിന്തകളും എല്ലാം.. വേറെ ഏതൊക്കെയോ വഴിയിലൂടെയാണ് എന്നെ കൊണ്ടുപോകുന്നത്.. എന്ന്  ഓർത്തു

സ്വപ്നങ്ങൾ വരണ്ടു തുടങ്ങി എന്നു കരുതിയിടത്തുനിന്നും പുതിയ സ്വപ്നങ്ങളിലേക്ക് ചുവടു വയ്ക്കുവാൻ ചുറ്റും നിന്നു പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവർ.അവരുടെ പ്രതീക്ഷക്കൊത്തു തനിക്ക് ഉയരാൻ ആകുമോ..

മെല്ലെ ആഭരണങ്ങൾ അടങ്ങിയ പെട്ടി എടുത്തു നോക്കി തന്റെ എല്ലാ ആഭരണങ്ങളും ഇതിലുണ്ട്

ഒറ്റ ദിവസം കൊണ്ടു താൻ ഒരുപാട് സ്വത്തുക്കളുടെ അവകാശിയായിരിക്കുന്നു  മാലതി ആ ഫയലിലേയ്ക്കും ആഭരണത്തിലെയ്ക്കും നോക്കി മിഴിച്ചിരുന്നു….

വൈകുന്നേരം  ഫോൺ നിർത്താതെ ബെല്ലടിക്കുന്ന കേട്ടാണ് മാലതി ഹാളിലേയ്ക്ക്  വന്നത്  ഹാളിലെ സെറ്റിയിൽ കിടക്കുന്ന ഫോണിൽനിന്നായിരുന്നു ആ ബെൽ കേട്ടത്.

വിവേകിന്റെ ഫോണാ അതെന്നവൾക്കു മനസ്സിലായി..

അവനെ  അവിടെയെങ്ങും കണ്ടില്ല
അവൾ ഫോൺ എടുക്കാനായി അടുത്തേക്ക് ചെന്നതും  ഡിസ്പ്ലേയിൽ രാഖി യുടെ ഫോട്ടോയും വാവാ. . കാളിങ് എന്നും  തെളിഞ്ഞു കണ്ടു

മാലതി പൊള്ളിയിട്ടെന്ന പോലെ  കൈ പിൻവലിച്ചു… ആ ഒരു നിമിഷം കൊണ്ട് ഒരുപാട് ചിന്തകൾ അവളുടെ ഉള്ളിലൂടെ കടന്നുപോയി…

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ട് അവൾ മെല്ലെ  പിന്തിരിഞ്ഞു

അപ്പോഴതാ പൂമുഖ വാതിൽ കടന്ന് ധൃതിയിൽ വിവേക്  അകത്തേക്ക് വരുന്നത് കണ്ടത്…

അപ്പോഴേക്കും ഫോൺ ബെൽ നിലച്ചിരുന്നു..

എന്താ അപ്പച്ചി എൻറെ ഫോണാണോ  ബെല്ലടിക്കുന്നത് കേട്ടത്..

ഉം അതെ.. വിവേക് വേഗം ഫോൺ എടുത്തുകൊണ്ട് അവന്റെ മുറിയിലേക്ക് കയറിപ്പോയി വാതിലടച്ചു

അല്പസമയത്തിനുശേഷംഅവൻറെ മുറിയിൽ നിന്നും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു

അതെന്തായെന്നറിയാനുള്ള ആകാംക്ഷ മാലതിയിൽ  വല്ലാതെ അലട്ടി

കുറച്ചുനേരം കാത്തു നിന്നിട്ടും വിവേക് പുറത്തേക്ക് വന്നില്ല അത്താഴം കഴിക്കാൻനേരം മീനാക്ഷി പോയി വിളിച്ചപ്പോഴാണ്, വിവേക് മുറിയിൽ നിന്നും ഇറങ്ങി വന്നത് മാലതി അവന്റെ  മുഖഭാവം ശ്രദ്ധിച്ചു അവൻറെ മുഖം വല്ലാതെ അസ്വസ്ഥമായിരുന്നു..

എന്തുപറ്റി മോനെ മുഖത്തൊരു വല്ലായ്ക എന്തെങ്കിലും അസുഖം ഉണ്ടോയെന്ന് മീനാക്ഷി ചോദിച്ചു

ഒന്നുമില്ല എന്ന് അവന്റെ  ദുർബലമായ പ്രതികരണം അവരെ അത്ഭുതപ്പെടുത്തി.. ചോറ് കഴിക്കാതെ  അവൻ  വെറുതെ അതിൽ വിരലുകൾ കൊണ്ട് ഇളക്കി കൊണ്ടിരുന്നു

ഇങ്ങനെ അല്ലായിരുന്നല്ലോ ഇത്രയും നേരംഅവന്റെ പെരുമാറ്റം…

എന്താണ് നിനക്ക് പറ്റിയത് മീനാക്ഷി ചോദിച്ചു അവൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല

അമ്മേ എത്രയും വേഗം രാഖിയെ അവിടെ നിന്ന് മാറ്റണം അവളുടെ അവിടുത്തെ ജീവിതം സുരക്ഷിതമല്ല

അതിനെക്കുറിച്ച് തന്നെയാണ് ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നത് അവളുടെ കല്യാണം എത്രയും വേഗം നടത്തണം

ഞങ്ങൾ ഒരാളെ കണ്ടു വെച്ചിട്ടുണ്ട് ജാതകവും നോക്കി ഉത്തമ പെരുത്തമുള്ള ജാതങ്ങളാണെന്നാണ് ജ്യോതിഷൻ പറഞ്ഞത്… മഹാദേവൻ പറഞ്ഞു

വിവേക് ഒരു നിമിഷം അമ്മയെ നോക്കി മീനാക്ഷി അതു കാണാത്ത ഭാവത്തിലിരുന്നു..

ഇനി എത്രയും വേഗം ആ ചെക്കന്റെ സമ്മതം കൂടി അറിഞ്ഞാൽ മതി..

വിവേക് അസ്വസ്ഥനാകുന്നത് മാലതി ശ്രദ്ധിച്ചു

ഞാൻ ചേട്ടനോട് ഒരു കാര്യം പറയുകയാണ് രാഖി മോളെ വേറെ ഒരിടത്തേക്ക് കല്യാണം കഴിച്ച് അയക്കുന്നതിന് എനിക്ക് താല്പര്യമില്ല

അവളെ മരുമകളായി എനിക്ക് വേണം അവളെ പോലെ ഒരു മോളെ ആണ് ഞാൻ ആഗ്രഹിക്കുന്നത്

മുറപ്രകാരം വിവേകിന് അർഹതപ്പെട്ട തന്നെയല്ലേ അവൾ

മഹാദേവൻ വിവേകിൻറെ മുഖത്തേക്ക് നോക്കി നിൻറെ അഭിപ്രായം എന്താണ്ഈ കാര്യത്തിൽ .

അച്ഛാ ഈ കാര്യം പറയാൻ തന്നെയാണ് ഞാൻ ഇപ്പോൾ വന്നത് എനിക്ക് രാഖി ഇഷ്ടമാണ് അവൾക്ക് എന്നെയും എൻറെ ജീവിതത്തിൽ ഒരു പെണ്ണു ണ്ടെങ്കിൽ അത് രാഖി മാത്രമാകും പക്ഷേ ഇപ്പോഴത്തെ അവളുടെ അവിടുത്തെ ജീവിതം സുരക്ഷിതം അല്ല അവളുടെ ചെറിയമ്മയുടെ ആരൊക്കെയോ ആ വീട്ടിൽ വന്നു വെള്ളമടിയും ബഹളവും ആണ് അവൾ മുറിക്കകത്ത് കയറി അടച്ചിരിക്കുകയാണ് അറിയാമല്ലോ നന്ദൻ മാമേടെ അവസ്ഥ മൂന്ന്മല്ലൻ  മാരോട് എതിർക്കാനൊന്നുംമാമയക്കു കഴിയില്ലാ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല

മാലതിയുടെ ഉള്ളു പിടഞ്ഞു

ഇപ്പോൾ എന്തായി മാലതി ഞാൻ പറഞ്ഞത്

ഇനിയും നീ  ഒരു ദുഃഖ പുത്രിയുടെ  വേഷം കെട്ടാനാണ് ഭാവമെങ്കിൽ നിൻറെ ഈ മോളുടെ ജീവിതം കൂടി നിനക്കു ബലി   കൊടുക്കേണ്ടി വരും

ഇനി തീരുമാനിക്കുക എന്ത് വേണമെന്ന്

സ്വയം ആലോചിച്ചു തീരുമാനിക്കുക..
മഹാദേവൻ അവസാന വാക്ക് പോലെ പറഞ്ഞു നിർത്തി

പിന്നെ അവൾക്കു ആഹാരം കഴിക്കാൻ കഴിഞ്ഞില്ല അവൾ അവിടെനിന്നും എഴുന്നേറ്റു പോയി

കുറച്ചുകഴിഞ്ഞ് വിവേക് അവരുടെ മുറിയിലേക്ക് വന്നു

അപ്പച്ചി എന്നോട് പൊറുക്കണം ഞാൻ അവളെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി അത് ഏതൊരു ആണും കൊതിക്കുന്നത് അങ്ങനെ ഒരു പെണ്ണിനെ ആണല്ലോ അവളുടെ ആ സ്വഭാവം തന്നെയാണ് എന്നെ അവളിലേക്കു  ആകർഷിച്ചത്

ഞാൻ എന്തിനാണ് മോനെ നിന്നോട് ക്ഷമിക്കേണ്ടത് എൻറെ മോൾക്ക് ഒരു ജീവിതം കൊടുക്കാൻ നീ കാണിച്ച് മനസ്സുണ്ടല്ലോ അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് നിന്നോടാണ് എനിക്ക് പൂർണ്ണസമ്മതവും സന്തോഷമേയുള്ളൂ നീ അവളെ വിവാഹം കഴിക്കുന്നതിൽ എൻറെ കുഞ്ഞ് എന്നും എൻറെ അരികിലുണ്ടാവുമല്ലോ അവളെയെങ്കിലും എനിക്ക് എന്നും കാണാൻ സാധിക്കുമല്ലോ അത് തന്നെ ദൈവം എന്നോട് കാണിക്കുന്ന ഏറ്റവും വലിയ കരുണ ആയിരിക്കും പിന്നെ മോനും

മീനാക്ഷി അവിടേക്ക് വന്നു ഞാൻ അവരുടെ ഇഷ്ടം നേരത്തെ അറിഞ്ഞിരുന്നു അതുകൊണ്ടുതന്നെ ജാതകം നോക്കി വെച്ചത് ജാതക ചേർച്ച ഉത്തമമാണ് ഇനി ഏറ്റവും അടുത്ത ഒരു മുഹൂർത്തം മാത്രംനോക്കിയാൽ  മതി

ബാക്കിയെല്ലാം മാലതി തീരുമാനിക്കുക..

ഞാനെന്തു തീരുമാനിക്കാനാ ഏട്ടത്തി.. നിങ്ങൾ രണ്ടുപേരുമെടുക്കുന്ന ഏതു തീരുമാനവും എനിക്കു സമ്മതമാണ്.

എങ്കിൽ ഞാനിതു നിന്റെയേട്ടനോട് പോയി പറയട്ടെ… നീ കിടന്നോ.. മീനാക്ഷി അവിടെ നിന്നും പോയി

അപ്പച്ചി  അപ്പോൾ നാളെ രാവിലെ റെഡിയാക്കണം. രാഖിയെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരണം

അല്ലെങ്കിൽ അവരെ അവിടെ നിന്നും ഇറക്കി വിടണം ഇതിലേതെങ്കിലും ചെയ്തേപറ്റൂ.. ഇല്ലെങ്കിൽ ഞാനൊരു കൊ ലപാതകിയായി പോകും

മോനെ..അരുത് അങ്ങനെയൊന്നും പറയരുത്..

നിങ്ങളുടെ ആഗ്രഹം പോലെ അപ്പച്ചി എന്താണെന്ന് വെച്ചാൽ ചെയ്യാം എന്തിനും ഏതിനും അപ്പച്ചിയുടെ ഒപ്പം ഞാൻ ഉണ്ടാവും രാഖിയെ നഷ്ടപ്പെട്ടാൽ

ഒരു നിമിഷം പോലും  പിന്നെ ഞാനുണ്ടാവുകയില്ല അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഒരാണല്ല സ്നേഹിക്കുന്ന പെണ്ണിന്റെ  മാനം സംരക്ഷിക്കാൻ കഴിയാത്തവന് പിന്നെ  ജീവിക്കാൻ അർഹതയില്ല…ഇത്രയും പറഞ്ഞ് വിവേക് മുറിയിൽ നിന്നും ഇറങ്ങിപ്പോയി

ആ രാത്രിയിൽ മാലതി ചില ഉറച്ച തീരുമാനങ്ങളിലെത്തിയിരുന്നു

പിറ്റേദിവസം രാവിലെ കുളികഴിഞ്ഞു അടുക്കളയിൽ കയറി അവൾ എല്ലാവർക്കും ചായയിട്ടു അതുമായി അവൾ പൂമുഖത്തിരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന മഹാദേവന്റെ മുന്നിലെയ്ക്കെത്തി

ഏട്ടാ ചായ മഹാദേവൻ മുഖമുയർത്തി നോക്കി അവളിലെ മാറ്റം കണ്ടു നിറഞ്ഞ മനമോടെ  കൈ നീട്ടി ചായ വാങ്ങി

ഏട്ടാ രാഖി മോളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരാൻ പോവുകയാണ് ആർക്കെങ്കിലും എതിർപ്പുണ്ടോ

ഞങ്ങൾക്ക് ആർക്കും ഒരു എതിർപ്പുമില്ല സന്തോഷമേയുള്ളൂ നീ നിൻറെ ഇഷ്ടം പോലെ എന്ത് ചെയ്താലും ഞങ്ങളുടെ പിൻതുണ നിനക്ക് ഉണ്ടാവും

അങ്ങോട്ടേക്ക് വന്ന മീനാക്ഷിയാണ് പറഞ്ഞത്…കൂടെ വിവേകും ഉണ്ടായിരുന്നു..രണ്ടു പേരും അമ്പലത്തിൽ പോയി വന്നതായിരുന്നു..

അല്ല രണ്ടു പേരും കൂടി അമ്പലത്തിൽ പോയോ എന്നിട്ടെന്തെ എന്നെ വിളിക്കാഞ്ഞത്

മോള് നല്ല ഉറക്കം ആയിരുന്നു അപ്പോൾ ഉറങ്ങട്ടെ എന്ന് കരുതി നമുക്ക് പറ്റിയാൽ വൈകുന്നേരം പോകാം

മാലതി രണ്ടു പേർക്കും ചായ കൊടുത്തു

നീ വേഗം റെഡിയായിക്കോ നീ ഒറ്റക് പോകണ്ട നിന്റെ കൂടെ വിവേകും വരും..

വിവേക് വേഗം നീ പോയി വേഗം  റെഡിയാക് നമുക്ക് അവിടെ വരെ പോയിട്ട് വരാം മാലതി പറഞ്ഞു..

ശെരി അപ്പച്ചി ഞാൻ ഇതാ വന്നു അവൻ ഉത്സാഹത്തോടെ അകത്തേക്കു പോയി..

നീ പോകുന്നത് കൊള്ളാം ഈ വേഷത്തിൽ  ഇനി വേണ്ട… മീനാക്ഷി നിനക്ക് വാങ്ങിയ സാരികൾ ഉണ്ടല്ലോ അതുടുത്തു വേണം പോകാൻ 

അതൊക്കെ വേണോ… വേണം മഹാദേവൻ ഉറപ്പിച്ചു പറഞ്ഞു..

ശരി ഏട്ടാ മാലതി തന്റെ ചായയുമായി മുറിയിലേക്ക് പോയി

മീനാക്ഷി വാങ്ങി വച്ചിട്ടുള്ള സാരികളിൽ  ഏറ്റവും നല്ലത് തന്നെ അവൾ  തിരഞ്ഞെടുത്തു…നന്നായി തന്നെ ഞൊറിഞ്ഞുടുത്തു.. 

മീനാക്ഷി അവിടേയ്ക് വന്നു അവളുടെ കൈൽ ഒരു ആഭരണ ചെപ്പുണ്ടായിരുന്നു

അതവൾ മാലതിക്ക് നേരെ നീട്ടി..

ഇത് അന്ന് നീ ഹോസ്പിറ്റലായിരുന്നപ്പോൾ നിൻറെ ദേഹത്തുനിന്നും അഴിച്ചെടുത്ത ആഭരണങ്ങളാണ്

ഒരു നേഴ്സ് ഏട്ടനെ ഏൽപ്പിച്ചിരുന്നു ചേട്ടനത്  സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു

മീനാക്ഷി അത് അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു

മാലതി അത് തുറന്ന് അതിൽ നിന്നും ഒരു മാല എടുത്തു ഉയർത്തി…  അതിന്റെ അറ്റത്തു കിടന്ന താലിയൊന്നു തിളങ്ങിയോ..

നോക്കി നിൽക്കേ അതിനു വജ്ര ശോഭ ഉണ്ടെന്നു തോന്നി…

മാലതിയുടെ മനസ്സ്   ഒരുപാട് കാലങ്ങൾ പിന്നിലേക്ക് പോയി

അവിടെ നോവിക്കുന്ന ഓർമ്മകൾ അവളെ കുത്തി നോവിക്കാൻ തുടങ്ങി..

ഞാൻ ഇത് അമ്പലത്തിൽ കൊടുത്തു പൂജിച്ചു കൊണ്ടു വന്നതാ… കുറച്ചുനാളായില്ലേ ഇത് കഴുത്തിൽ നിന്നും അഴിച്ചു വെച്ചിട്ട്

അതുകൊണ്ട് ഒന്ന് പൂജിച്ചിട്ടാകാം ഇനി ഇത് കഴുത്തിലിടുന്നതെന്നു കരുതി

അതാ ഞാൻ രാവിലെ തന്നെ അമ്പലത്തിലേക്ക് പോയത്  നീ ഇത് കഴുത്തിലിടു.. മീനാക്ഷി അവളോട് പറഞ്ഞു

ഇനി എനിക്ക് ഇതിൻറെ ആവശ്യം എന്തിനാ  ചേട്ടത്തി…

ഇതിന്റെ പവിത്രത എന്നോ നഷ്ടപെട്ടു കഴിഞ്ഞു…

താലി ഒരു പെണ്ണിനെ സംബന്ധിച്ചു ഒരു  വാഗ്ദാനമാണ്..  ഏതു അവസ്ഥയിലും, ഏതു പ്രതിസന്ധിയിലും നിനക്കു തുണയാകുമെന്ന ഒരു പുരുഷൻന്റെ വാഗ്ദാനം

എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും  എനിക്കത് കിട്ടിയിട്ടില്ല

അതൊക്കെ കഴിഞ്ഞ കാലങ്ങളല്ലേ അതൊന്നും നീ ഇനി ഓർക്കണ്ട..

ജീവിതമെന്നാൽ ക്ഷമയും സഹനവും കൂടി ചേർന്നതാണ്..

ഇതു രണ്ടും നിന്റെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു കഴിഞ്ഞവയാണ്..
ഇനിയും മുന്നോട്ടുള്ള യാത്രയിൽ നിനക്ക് വേണ്ടതും അത് തന്നെയാണ്

അല്ലെങ്കിൽ തന്നെ സ്ത്രീയെന്നും  ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതികമാണല്ലോ

നിനക്ക് വേണ്ടി അല്ല നിന്റെ രാഖി മോൾക്ക് വേണ്ടി നീ ഈ താലി ഇനിയും നിന്റെ കഴുത്തിലണിയണം

ഇത് അണിഞ്ഞു തന്നെ വേണം നീ വാസന്തിക്ക് മുന്നിൽ ചെന്ന് നിൽക്കാൻ…. ഒരു പക്ഷേ അവളെ പ്രതിരോധിക്കുന്നതിനുള്ള ആയുധം ഈ താലിയാകും

ഈയൊരു കെട്ടുറപ്പ് അവൾക്ക് പറയാനുണ്ടാവില്ല…

ഇങ്ങനെയൊരുബന്ധം പോലും ഇല്ലാതെ അവർ ഇത്രയും നാൾ രാഖിയെയും നന്ദനയും ഉപദ്രവിച്ചു

ഇനി അതിന് അനുവദിച്ചുകൂടാ മീനാക്ഷി തന്നെ മാല വാങ്ങി അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു..

നീ വേഗം വാ ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം അതും പറഞ്ഞ് മീനാക്ഷി പുറത്തേക്കിറങ്ങി പോയി

ഒരു നിമിഷം മുന്നിലെ കണ്ണാടിയിൽ പതിഞ്ഞ തന്റെ പ്രതിഛായയിലേക്ക് മാലതി നോക്കി … ഇത്  തൻറെ പുനർജന്മം ആണോ എന്ന് അവൾക്കു തോന്നിപ്പോയി

മീനാക്ഷിയുടെ ആവശ്യപ്രകാരം നന്നായി തന്നെ അവർ അണിഞ്ഞൊരുങ്ങി

പുറത്തേക്ക് വന്നു അവളെ കണ്ട് മഹാദേവനും വിവേകം ഒരു നിമിഷം അന്തിച്ചു പോയി

മഹാദേവന് പെട്ടെന്ന് ഓർമ്മ വന്നത് തന്റെ അമ്മയെ ആയിരുന്നു.

അമ്മയുടെ പ്രൗഢിയും കുലീനതയും അതേപോലെ അവൾക്ക് കിട്ടിയിട്ടുണ്ട്.. അയാൾ മനസ്സിലോർത്തു

അതേസമയം വിവേകിനെ മനസ്സിലും ആ ചിന്ത തന്നെയായിരുന്നു..

രാഖിക്കു അവളുടെ അമ്മയുടെ അതേ ഛായ തന്നെയാണ്…

ഈ സൗന്ദര്യം തന്നെയാണ് അവൾക്കും കിട്ടിട്ടുള്ളത്… ഞാൻ ഭാഗ്യവാൻ തന്നെ രാഖിയെ പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണിനെ തനിക്കു സ്വന്തമാക്കാൻ കഴിഞ്ഞതിൽ  അവൻ സ്വയം ഓർത്തു

മാലതി നടന്നു  മഹാദേവന്റെ മുന്നിൽ ചെന്നു എന്നിട്ട് കുനിഞ്ഞ് ആ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു…

ഞാൻ പോയിട്ട് വരാം എട്ടാ  എല്ലാം നല്ലതിനാവട്ടെ എന്ന് പ്രാർത്ഥിക്കുക

അപ്പോഴാണ് അവളുടെ കഴുത്തിൽ കിടക്കുന്ന താലിമാല അയാളുടെ കണ്ണിൽ പെട്ടത്… അയാളുടെ ഉള്ളു  നിറഞ്ഞു

എന്തായാലും നിനക്കിത്  വീണ്ടും അണിയാൻ തോന്നിയാലോ മോളെ..

ഇന്നലെവരെ നിന്നിൽ ഒരു വിധവയുടെ രൂപമാണ് കാണാൻ കഴിഞ്ഞത് ഇന്ന് അത് മാറി,,

ഒന്നും കൂടി ബാക്കിയുണ്ട്.. ഇതും പറഞ്ഞു മീനാക്ഷി ഒരു സിന്ദൂരച്ചെപ്പു മായി മാലതിയുടെ മുന്നിലേക്ക് വന്നു..

വിരൽത്തുമ്പിനാൽ ഒരു നുള്ള് സിന്ദൂരം എടുത്ത് മീനാക്ഷി തന്നെ അവളുടെ നെറുകയിൽ ഇട്ടുകൊടുത്തു….

ആ സിന്ദൂര ശോഭ അവളുടെ അഴകിനെ പതിന് മടങ്ങു കൂട്ടി..

(തുടരും )

~ബിജി അനിൽ