ഫോൺ വഴി ആണ്  അവനുമായി ബന്ധം തുടങ്ങിയിട്ടുണ്ടാവുക. സൊ എങ്ങനേലും ഫോൺ ഓപ്പൺ ചെയ്യണം….

Story written by Sandeep C N

=================

ഓഫീസ് ടൂർ കഴിഞ്ഞു വന്ന അവൻ ആവേശത്തോടുകൂടി കുളിച്ചു ഫ്രഷ് ആയി ബെഡ്‌റൂമിലെ ബെഡ് ഷീറ്റ് തട്ടി വിരിക്കുന്ന പ്രിയതമയുടെ പിറകിലൂടെ ചെന്നു കെട്ടി പിടിച്ചു കഴുത്തിൽ ചുംബിക്കുമ്പോൾ അവൾ കുതറി മാറി  അവനെ തള്ളി മാറ്റി

“ദേ മനുഷ്യ ഇതിൽ ഞാനും കൂടെ വിചാരിക്കണം എങ്കിലേ വല്ലതും നടക്കു ചുമ്മാ ബലം പ്രയോഗിക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ പീ* ഡന കേസിൽ അകത്താക്കും!!!

എന്ന് പറഞ്ഞു അവൾ ബെഡ്‌റൂമിൽ നിന്നും ഇറങ്ങി നേരെ കിച്ചണിലോട്ടു പോയി…

സാധാരണ ടൂർ ഒകെ കഴിഞ്ഞു വരുമ്പോൾ അവളാണ് വന്നു കെട്ടിപിടിക്കാരും നെഞ്ചിൽ തല താഴ്ത്തി കിടക്കാറും ഒകെ…

ഈ പ്രാവശ്യം മാത്രം ഇവൾക്കിതു എന്ത് പറ്റി എന്നാലോചിച്ചിട്ടു അവനു ഒരു എത്തും പിടിയും കിട്ടുന്നില്ല…..

അന്ന് രാത്രി അവൾ മക്കളോടൊപ്പം ആണ് കിടന്നതു

പിറ്റേ ദിവസം ആയപ്പോൾ  രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആണ്. അവൾ ഒന്നും മിണ്ടുന്നില്ല. പിന്നെ അവനും വാശിയായി. ഒന്നും മിണ്ടാതെ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കാതെ ഓഫീസിലേക്ക് പോയി യാത്രയിൽ ഉടനീളം അവൻ അവളുടെ ദേഷ്യത്തിന്റെ കാരണം ആണ് തിരഞ്ഞോണ്ടിരുന്നത്..

അവനു അവൾ ജീവൻ ആയിരുന്നു. അവളെ കുറിച്ച് അല്ലാതെ മറ്റൊരു ചിന്തയും അവനില്ല…ഓഫിസ് ടൂർനിടയിൽ ഇഷ്ടം പോലെ സുന്ദരികൾ ആയ സ്ത്രീകളുമായി മീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും അവളെ മറന്നൊന്നും അവൻ ചെയ്യാറില്ല. വളരെ സത്യസന്തമായ റിലേഷൻഷിപ് ആയിരുന്നു…

ഡ്യൂട്ടി കഴിഞ്ഞു അവൻ നേരെ വീട്ടിലേക്കു പോയി താൻ ഇറങ്ങിയതിനു ശേഷം ഉള്ള cctv ഫുട്ടേജ് ഒരു യൂഎസ്‌ബിയിൽ കോപ്പി ചെയ്തു. ഓഫീസ് കമ്പ്യൂട്ടറിൽ സാവധാനം പ്ലേ ചെയ്തു നോക്കി. അതിൽ നിന്നും താൻ ഇറങ്ങിയതിൻറെ പിറ്റേ ദിവസം ഒരു അപരിചിതൻ വീട്ടിലേക്കു വരുന്നതും അവൾ ചിരിച്ചു കൊണ്ട് വാതിൽ തുറന്നു കൊടുക്കുന്നതും കണ്ടു. അയാൾ അവിടുന്നു പോയത് ഏകദേശം 1 മണിക്കൂർ ഒക്കെ കഴിഞ്ഞാണ്…അത് കണ്ടപ്പോൾ തന്നെ അവൻ തകർന്നു പോയിരുന്നു

ഞാൻ ഇത്രയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അവൾക്കെങ്ങിനെ എന്നെ ചതിക്കാൻ തോന്നി. ഇവളുടെ ഒക്കെ മനസ്സ് എന്താണ് കല്ലാണോ ദൈവമേ…

അവൻ സ്വയം ചോദിച്ചു കൊണ്ടേ ഇരുന്നു….

ഒടുവിൽ അവൻ ആരാണെന്ന് കണ്ടുപിടിക്കാൻ ഉള്ള ശ്രമം തുടങ്ങി

Cctv യിൽ പതിഞ്ഞ അവന്റെ നല്ല ഫോട്ടോ സൂം ചെയ്തു അടുത്ത ഒന്ന് രണ്ടു സുഹൃത്തുക്കൾക്കു അയച്ചു കൊടുത്തിട്ടു ആളെ കണ്ടു പിടിക്കാൻ പറഞ്ഞു…

നാലഞ്ച് ദിവസത്തിനുള്ളിൽ തന്നെ ആളെ മനസ്സിലായി അവളുടെ നാട്ടിൽ ഉള്ള ആളാണ് നാട്ടിലെ നല്ല ഒന്നാം നമ്പർ കച്ചറ ആണ്….

ഇവളിതെന്തിനാണ് ഇമ്മാതിരി റൗഡ്ഢികളുമായി കൂട്ട് കൂടിയത് ആലോചിട്ടു ഒരു എത്തും പിടിയും കിട്ടാതായപ്പോൾ…അവൾ അറിയാതെ അവളുടെ ഫോൺ എടുത്തു അതിൽ  പാസ്സ്‌വേർഡ്‌ അടിച്ചപ്പോൾ അതൊക്കെയും മാറ്റിയിട്ടുണ്ട്. അന്ന് ടൂറിനു പോകുന്നതിനു തൊട്ടു മുൻപത്തെ ദിവസം വരെ അവന്റെയും അവളുടെയും പാസ്സ്‌വേർഡ്‌ ഒകെ  സെയിം ആയിരുന്നു

അപ്പോൾ അവനു ഏകദേശം കാര്യം മനസ്സിലായി. ഫോൺ വഴി ആണ്  അവനുമായി ബന്ധം തുടങ്ങിയിട്ടുണ്ടാവുക. സൊ എങ്ങനേലും ഫോൺ ഓപ്പൺ ചെയ്യണം. സാധ്യത ഉള്ള എല്ലാ പാസ്സ്‌വേർഡും അവൻ അടിച്ചു നോക്കി. രക്ഷയില്ല. ഒടുവിൽ ലാപ്ടോപ്പിൽ ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പാസ്സ്‌വേർഡ്‌ എടുത്തു..അവൻ ആദ്യം. തന്നെ തുറന്നത് വാട്സാപ്പ് ആണ്….

അതിന്റെ ഏകദേശ പോക്ക് ഇങ്ങനെ ആണ്

സ്കൂളിൽ അവർ ഒരുമിച്ചു പഠിച്ചവർ ആയിരുന്നു. ഗ്രൂപ്പിൽ നിന്നും അവളെ നമ്പർ തപ്പിയെടുത്തു ചാറ്റ് ചെയ്തു. അവളോട്‌ 5000 രൂപ എടുക്കാൻ ഉണ്ടോ വൈഫ്‌ ഹോസ്പിറ്റലിൽ ആണ് പേ ചെയ്യാൻ ആണ്. എനിക്കങ്ങനെ ആരും ഇല്ല ചോദിക്കാൻ, ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ എന്ന സെന്റി ഡയലോഗ്

അവൾ അപ്പോൾ തന്നെ അക്കൗണ്ടിൽ ഇല്ല കയ്യിൽ ഉണ്ട് അതെങ്ങിനെ എത്തിക്കാൻ വഴി ഇല്ല…

ഉടനെ അവൻ ഞാൻ അങ്ങോട്ട്‌ വരാം. എന്ന് പറഞ്ഞു ..

അവള് കൂടെ പഠിച്ച ആളല്ലേ എന്ന് കരുതി വന്നോളാൻ പറഞ്ഞു. വാതിൽ തുറന്നതും അവളെ അയാൾ അകത്തേക്ക് തള്ളിയിട്ടു അവളുടെ ശരീരത്തിലേക്കു അയാൾ ഒരു മൃ ഗത്തെപോലെ ചാടി വീണു

അപ്പുറത്തേത് ഒരു മനുഷ്യജീവി ആണെന്ന പരിഗണന പോലും കൊടുക്കാതെ ക്രൂ രമായി അവളെ പിച്ചിച്ചീന്തി. അയാളുടെ ക്രൂ രമായ കാ* മലീലകൾക്ക് ശേഷം ഫോണിൽ അവളുടെ ന* ഗ്ന ഫോട്ടോസ് കൂടെ എടുത്തു

നീ ഇത് പുറത്തു പറയില്ല, പറഞ്ഞാൽ ഞാൻ ഇത് സോഷ്യൽമീഡിയയിൽ ഇട്ടു കൊടുക്കും നീ വൈറൽ ആകും എനിക്കൊന്നും നോക്കാൻ ഇല്ല അതുകൊണ്ട് ആരും ഒന്നും അറിയാതെ നോക്കിക്കോ എന്ന് പറഞ്ഞു അയാൾ പോയി

അയാൾ വലിച്ചു കീറിയ ഡ്രെസ്സുകളും കയ്യിൽ എടുത്തു ബാത്‌റൂമിലേക്ക് വേച്ചു വേച്ചു നടന്നു ശരീരത്തിന്റെ പല സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു

ഒടുവിൽ തന്റെ കയ്യിൽ നിൽക്കില്ലെന്നു തോന്നിയപ്പോൾ സുഹൃത്ത് ആയ ഒരു ലേഡി ഡോക്ടറെ കണ്ടു  അവരോടു അവൾ പോലീസിൽ അറിയിക്കരുത് എന്ന് കേണപേക്ഷിച്ചു

അവര് മുറിവ്കളിൽ മരുന്ന് വച്ചു  ഉണങ്ങാൻ ഉള്ള ടാബ്‌ലെറ്സ് ഒക്കെ കൊടുത്തു വീട്ടിൽ പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു

കൂടെ പഠിച്ച എല്ലാവരും പണ്ടത്തെ അതെ മാനസികാവസ്ഥയിൽ ആയിരിക്കും എന്ന് തെറ്റിദ്ധരിച്ചത് ആണ് അവൾക്ക് ഈ അവസ്ഥ വന്നത്…

അവൻ ആ ഫോൺ എടുത്തു അവളുടെ അടുത്ത് കൊണ്ട് പോയി വച്ചതിനു ശേഷം അവളുടെ ബാഗ് എടുത്തു ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അതിൽ ഒരു ക്ലിനിക്കിലെ ബില്ല് അടച്ച റെസിപിറ്റും പ്രിസ്ക്രിപ്ഷനും…

തങ്ങളുടെ ഉറ്റ സുഹൃത്ത് ആയ ഡോക്ടറുടെ ആയിരുന്നു

അവൻ നെക്സ്റ്റ് ഡേ മോർണിംഗ് ഡോക്ടറുടെ വീട്ടിലേക്കു ചെന്നു കാര്യങ്ങൾ തിരക്കി അവരുടെ മറുപടി കേട്ടപ്പോൾ അവനു പാതാളത്തിലേക്കു താഴ്ന്നു പോകുന്ന പോലെ തോന്നി അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ടായിരുന്നു അവൾ…

പിന്നീട് അവനു ഊണിലും ഉറക്കത്തിലും അയാളെ  ഇല്ലാതാക്കുക എന്ന ഒറ്റ ചിന്തയായിരുന്നു..

കുറച്ചു ദിവസങ്ങൾ അയാളെ വാച്ച് ചെയ്തുകൊണ്ടിരുന്നു…സ്ഥിരം യാത്രകൾ വീട്ടിൽ വരുന്ന സമയം എല്ലാം നോട്ട് ചെയ്തു

ആഴചകൾക്ക് ശേഷം വീട്ടിൽ നിന്നും തന്റെ ജിപ്സി എടുത്തു അയാളെ പിന്തുടർന്നു തിരക്കുള്ള ഒരു ഹൈവേയിൽ എത്തിയപ്പോൾ അയാളുടെ ബൈക്കിൽ ചെറുതായി ഒരു തട്ട് കൊടുത്തു വണ്ടിയും അവനും ഒരുമിച്ചു എതിരെ വന്ന ഒരു പാണ്ടി ലോറിയുടെ അടിയിൽ ആയി..

വീഴ്ചയിൽ തെറിച്ചു പോയോ ഫോൺ ലോറിയുടെ പിൻ ടയർ കേറി ഇറങ്ങി ആ അപകടത്തിൽ അയാളുടെ രണ്ടു കാലുകളും മുറിച്ചു കളയേണ്ടി വന്നു….ജീവശ്ശവമായി അയാൾ അങ്ങിനെ ഇനിയുള്ള കാലം കഴിച്ചുകൂട്ടട്ടെ…

പിറ്റേ ദിവസത്തെ പത്രത്തിന്റെ ഒരു കോണിൽ അയാളുടെ ഫോട്ടോയും അപകടത്തിന്റെ ഡീറ്റൈൽസും ഉണ്ടായിരുന്നു..അവൻ മനഃപൂർവ്വം അവള് കാണാത്തക്ക രീതിയിൽ പത്രം ഡെയിനിങ് ടേബിളിൽ കൊണ്ടിട്ടു അവൾ അത് കണ്ടതും സന്തോഷത്തോടെ കണ്ണീർ പൊഴിച്ചു കൈകൾ കൂപ്പി എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു

അവൻ അവളുടെ മനസ്സിലെയും ശരീരത്തിലെയും മുറിവുകൾ ഉണങ്ങാനും വീണ്ടും ഒരുപാട് കാലം പണ്ടത്തെപ്പോലെ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു….

ശുഭം…

By CNS

Leave a Reply

Your email address will not be published. Required fields are marked *