നിനക്കായി – ഭാഗം 04, എഴുത്ത്: മീനു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യാം

രാവിലെ എഴുന്നേറ്റതും പാറു കണ്ണുകൾ ചിമ്മി അരികിൽ അഭിയെ നോക്കി അരികിൽ അവനെ കാണാതെ ആയതും അവൾ റൂമാകെ കണ്ണോടിച്ചു നോക്കി അവനെ കാണാതെ വന്നതും താഴേക്ക് പോവാൻ ഒരുങ്ങുമ്പോൾ ആണ് അഭി ബാത്റൂം ഡോർ തുറന്നു പുറത്ത് ഇറങ്ങുന്നത്….. പരസ്പരം കണ്ടതും രണ്ടാളുടെയും മിഴികൾ ഒന്ന് വിടർന്നു…..ഒരുവേള അവരുടെ മിഴികൾ തമ്മിൽ ഉടക്കി..,. അവന്റെ കാലുകൾ അറിയാതെ തന്നെ അവളുടെ അടുത്തേക്ക് ചലിച്ചു……

അവൻ തന്റെ തൊട്ട് മുന്നിൽ ആയി വന്നു നിന്നതും അവൾ മിഴികൾ താഴ്ത്തി…. അവനെ ഒന്ന് നോക്കാതെ ഫ്രഷ് ആവാൻ ഉള്ള ഡ്രെസ്സും എടുത്തു അവൾ ബാത്‌റൂമിലേക്കു കയറി……

അവന്റെ മിഴികൾ നിറഞ്ഞു….. ഹൃദയത്തിൽ ആരോ ശക്തായി അടിച്ച പോൽ ഉള്ള വേദന തോന്നിയവന്…..  അവളുടെ അവഗണന അവനെ അത്രമാത്രം തളർത്തുന്നുണ്ട്….. മിഴികൾ ഒന്നു ഇറുകെ അടച്ചു തുറന്നവൻ……

മുഖം ഒന്ന് അമർത്തി തുടച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ആക്കി അവൻ താഴെക്ക് പോയി…….

ബാത്‌റൂം ഡോർ അടച്ചു അതിൽ ചാരി നിന്നു പാറു…. അവളുടെ മിഴികളും നിറഞ്ഞിരുന്നു…..

ഫ്രഷ് ആയി റൂമിൽ എത്തി അവൾ…… ഒരു സ്കെർട്ടും ടോപ്പും ആയിരുന്നു അവളുടെ വേഷം……കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ അവന്റെ പേരിൽ ഉള്ള താലി തന്നിൽ കണ്ടതും അത്രമേൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു അവളിൽ……

“”മരണത്തിൽ നിന്നും പോലും ഈ താലിയിൽ നിന്നും ന്റെ കണ്ണേട്ടനിൽ നിന്നും എനിക്കൊരു മോചനം ഉണ്ടാവല്ലേ…”””

മനസ്സാൽ മഹാദേവനോട് പ്രാർത്ഥിച്ചവൾ……

“”ഒരുപാട് ആഗ്രഹിച്ചതാ കണ്ണേട്ടാ ഇങ്ങനൊരു നിമിഷം….. കണ്ണേട്ടന്റെ പേരിൽ ഉള്ള താലിയും കണ്ണേട്ടനു വേണ്ടിയുള്ള സിന്ദൂരവും അണിയാൻ…..””””

നേർമയായി പറഞ്ഞു കൊണ്ടവൾ ഒരു നുള്ളു സിന്ദൂരവും തൊട്ടു കൊണ്ടവൾ താഴേക്ക് പോയി….

അവൾ താഴെ ചെന്നതും കണ്ടു കിച്ചണിൽ നിന്നു കുക്ക് ചെയുന്നവനെ……. അവൾ അവൻ ചെയ്യുന്നതും നോക്കി കിച്ചൻ ഡോറിന്മേൽ ചാരി നിന്നു……

***********************

അവളുടെ ഓർമ്മ കുറച്ചു പിന്നില്ലേക്ക് പോയി…….

വിശ്വജിത്ത് ആയുള്ള കല്യാണം ഉറപ്പിച്ചതിനു ശേഷം വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു…. അപ്പയുടെ ബിസ്സിനെസ്സ് സുഹൃത്തിന്റെ മകൻ കൂടെ ആയത് കൊണ്ട് കുഞ്ഞു നാൾ തുടങ്ങി അറിയാവുന്നത് ആണ് ജിത്തേട്ടനെ…. പക്ഷെ ഭർത്താവിന്റെ സ്ഥാനത്തു തനിക്ക് ഒരിക്കലും കാണാൻ കഴിയില്ലാരുന്നു തന്റെ ഏട്ടനെ പോലെ തന്നെ ആണ് ജിത്തേട്ടൻ തനിക്ക്…..

കല്യാണം ഉറപ്പിച്ചു കഴിഞ്ഞ് കുറച്ച് ഡേയ്‌സ് കഴിഞ്ഞ് നേരിട്ട് ഒന്ന് കാണണം എന്ന് പറഞ്ഞു ജിത്തേട്ടൻ വിളിച്ചപ്പോൾ മനസ്സിൽ ഉള്ളതെല്ലാം ഏട്ടനോട് പറഞ്ഞു വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് തന്നെ പറയാം എന്ന് കരുതി ആണ് നേരിൽ കാണാൻ പോയത്…..

ഒരു കോഫി ഷോപ്പിൽ വെച്ച് കാണാം എന്ന് തീരുമാനിച്ചു …….. അവൻ വരുന്നത് വരെ wait ചെയ്ത്…..

“”പാറു…. വന്നിട്ട് ഒത്തിരി നേരം ആയോ….””

അതും ചോദിച്ചു ചിരിച്ചു കൊണ്ട് ഒരു പെൺകുട്ടിയുടെ കൈയും പിടിച്ചു വരുന്നവനെ കാണെ പാറുവിന്റെ മിഴികൾ സംശയത്താൽ നിറഞ്ഞു…..

“”ഏയ്യ്… ഇല്ല ജിത്തേട്ടാ…. ഞാൻ വന്നതേ ഉള്ളു””””….. “”ഏട്ടൻ എന്തിനാ കാണണം എന്ന് പറഞ്ഞത്…..””

മുഖവുര ഏതുമില്ലാതെ അവൾ ചോദിച്ചു……

“””പാറു…. ഇത് ആത്മീക…. എന്റെ….. എന്റെ എല്ലാം എല്ലാം ആയവൾ……. ഞങ്ങൾ തമ്മിൽ കുറച്ചു നാളായി പ്രണയത്തിൽ ആണ്…. ഇവളെ അല്ലാതെ മറ്റൊരു പെണ്ണിനെ എനിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല….”””

പാറുവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു…. അത്രയും നേരം സങ്കടം കൊണ്ട് നിറഞ്ഞ മുഖം ഒന്ന് തെളിഞ്ഞു……..

“””വീട്ടിൽ ഒട്ടും പ്രേതീക്ഷിക്കാതെ ആണ് ഈ പ്രൊപോസൽ അച്ഛൻ procced ചെയ്തത്… എന്റെ സമ്മതം പോലും ചോദിച്ചിട്ടില്ല…. എനിക്ക് ഇവളുടെ കാര്യം പറയാൻ ഉള്ള സാവകാശം പോലും കിട്ടിയില്ല….”””

“””അത് കൊണ്ട് മോളായി ഇതിൽ നിന്നും ഒന്ന് പിന്മാറണം….. എന്നെ ഇഷ്ട്ടം ആയിലെന്നു പറഞ്ഞോ…..എനിക്ക് മോളെ ഒരിക്കലും ഭാര്യയുടെ സ്ഥാനത്തു കാണാൻ കഴിയില്ല…..””

“””എന്നോട് ക്ഷമിക്കണം അറിഞ്ഞോ അറിയാതെയോ ഞാനും നിനക്ക് പ്രതിക്ഷ നൽകി എങ്കിൽ…”””

പാറു ഒന്ന് ചിരിച്ചു ആത്മാർത്ഥമായി…. അവളുടെ മുഖത്തു തങ്ങൾ വിചാരിച്ച പോലെ ദുഃഖമോ ഒന്നുമില്ല പകരം സന്തോഷം കൊണ്ട് തെളിഞ്ഞു നിൽക്കുന്ന പോലെ തോന്നിയവർക്ക്……

“”പാറു are you ok…….. നിനക്ക് വിഷമം ആയോ മോളെ…”””

“””എന്റെ ഏട്ടാ എനിക്കും ഈ വിവാഹത്തിന് പൂർണസമ്മതം ഒന്നുമല്ല… പിന്നെ അപ്പയുടേം അമ്മയുടേം ആഗ്രഹത്തിനു നിന്നു കൊടുത്തു എന്നേ ഉള്ളു…. ഞാനും ഏട്ടനെ ന്റെ ശിവേട്ടനെ പോലെയേ കണ്ടിട്ടുള്ളു….””

ജിത്തു ചോദിച്ചതും അവൾ മറുപടി പറഞ്ഞു….

ജിത്തുവിന്റെയും ആത്മീകയുടെയും മുഖം ഒന്ന് തെളിഞ്ഞു…. അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് വിചാരിച്ചു ആണ് രണ്ടാളും വന്നത്……

“””ഞാൻ ഇന്നു ഏട്ടനെ കാണാൻ വന്നത് തന്നെ ഇതിൽ നിന്നും പിന്മാറണം എന്ന് പറയാൻ വേണ്ടിയാ….”””

ജിത്തു അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…..

“”ഏട്ടാ എനിക്ക് കണ്ണേട്ടനെ ഇഷ്ടവാ..”””

അവളൊന്നു ഇളിച്ചു കൊണ്ട് പറഞ്ഞു….

“”കണ്ണേട്ടൻ??…””””

ജിത്തു അതാരാ എന്നപ്പോൾ ചോദിച്ചു….

“””അഭിമന്യു ശങ്കർ ന്റെ അപ്പച്ചിയുടെ മകൻ ….. നിക്ക് ഇഷ്ടവാ…. ആൾക്കും എന്നെ ഇഷ്ടവാ എന്നോട് പറഞ്ഞില്ലെലും എന്നെ നോക്കുന്ന കണ്ണുകളിൽ നിന്ന് എനിക്കതറിയാം…… കണ്ണേട്ടന്റെ ഉള്ളിൽ എന്തൊക്കെയോ സങ്കടം ഉണ്ട് അത് കൊണ്ടാ മനഃപൂർവം എന്നെ അവഗണിക്കുന്നെ…. ഞാൻ ആയി ഇഷ്ടം പറഞ്ഞു ചെന്നാൽ കണ്ണേട്ടൻ ഒരുപക്ഷെ അത് ഉൾകൊള്ളില്ല… എന്നെ വിലക്കുകയെ ഉള്ളു…””””

“”നിനക്ക് ശിവയോട് പറഞ്ഞൂടെ മോളെ… അവൻ സംസാരിക്കില്ലെ അഭിയോട്….””””

പാറു പറഞ്ഞതും ജിത്തു അവളോട് ചോദിച്ചു….

“”ഇല്ലേട്ടാ ന്റെ ഏട്ടനോട് പോലും പറയാൻ പറ്റാത്ത എന്തോ ഒന്ന് ആ മനസ്സിനെ അലട്ടുന്നുണ്ട്…. എന്നെ നോക്കുന്ന ആ കണ്ണുകളിലുള്ള പ്രണയം എനിക്കറിയാൻ പറ്റുന്നുണ്ട്…. പക്ഷെ അത് എന്ത് കൊണ്ടാ കണ്ണേട്ടൻ പറയാത്തത് എന്ന് മാത്രം എനിക്ക് അറിയില്ല…”””

നിറകണ്ണുകളോടെ അവൾ പറഞ്ഞതും ജിത്തുവും ആത്മീകയും അവളെ വേദനയോടെ നോക്കി…. അഭിയെ അവൾ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നും അവർക്ക് മനസ്സിലായി…..

“”ഞാൻ ഒരു പ്ലാൻ പറയട്ടെ….””””

“””പറയ്…””””

പാറു പറഞ്ഞതും ആത്മീക പറഞ്ഞു…..

“””ഏട്ടനും ചേച്ചിയും കല്യാണത്തിന്റെ തലേന്ന് ഒളിച്ചോടി എവിടെക്കെങ്കിലും പോ….””””

പാറു പറഞ്ഞത് കേട്ട് രണ്ടും അവളെ കണ്ണും മിഴിച്ചു നോക്കി……

അവൾ അവരെ നോക്കിയൊന്നു ഇളിച്ചു കൊണ്ട് ബാക്കി പറയാൻ തുടങ്ങി….

“””ആരു വിളിച്ചാലും ഫോൺ എടുക്കരുത്….. അപ്പൊ കല്യാണത്തിന്റെ അന്ന് എന്റെ സങ്കടം കണ്ട് എന്റെ അപ്പ എന്തേലും തീരുമാനം എടുക്കാതെ ഇരിക്കില്ല…. ഉറപ്പായും കണ്ണേട്ടനോട്‌ അപ്പ എന്നെ കല്യാണം കഴിക്കാൻ പറയും…””””

“””അങ്ങനെ പറഞ്ഞില്ലെങ്കിലോ….””””

അവൾ പറഞ്ഞു നിർത്തിയതും ജിത്തു ചോദിച്ചു….

“””എന്റെ മനുഷ്യാ നിങ്ങൾ തുടക്കത്തിലേ തന്നെ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ….””””

അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പാറു പറഞ്ഞു……..

അറിയാതെ തന്നെ ജിത്തു ഒന്ന് പുഞ്ചിരിച്ചു പോയി……..

“””പറയും എന്ന് തന്നെ ആണ് എന്റെ വിശ്വാസം….. അപ്പ പറഞ്ഞാൽ കണ്ണേട്ടനും എതിർത്തു പറയാൻ വഴിയില്ല….”””

“”വേറെ ആരോട് ആണ് അങ്കിൾ ആ സമയം താലി കെട്ടാൻ പറയുന്നത് എങ്കിലോ….””””

“”ഏയ്യ്… അങ്ങനെ ഒരിക്കലും എന്റെ അപ്പ ചെയ്യില്ല….. കാരണം അറിയാത്ത ഒരാൾക്ക് പെട്ടന്നു പിടിച്ചു കൊടുത്ത് എന്നെ ഒഴിവാക്കുന്ന പോലെ വിടില്ല എന്റെ അപ്പ….. ഇനി അങ്ങനെ ഉണ്ടായാൽ താലി കെട്ടുന്ന time ഞാൻ തലകറങ്ങി വീണോള്ളാം….””””

ആത്മീക ചോദിച്ചതും പാറു പറഞ്ഞതും ജിത്തുവും ആത്മീകയും അറിയാതെ തന്നെ ചിരിച്ചു പോയി…..

“”പക്ഷെ ഈ പ്ലാൻ നടക്കുവോ…”””

“””നടത്തണം അതിനല്ലേ നമ്മൾ…. ഇതല്ലാതെ ആ കൊരങ്ങനെ കൊണ്ട് ഇഷ്ടം പറയിപ്പിക്കാൻ വേറെ വഴി ഇല്ല…”””

ജിത്തു ചോദിച്ചതും പാറു പറഞ്ഞു……

“””ജിത്തൂവേട്ടൻ ആമി ചേച്ചിനേം കൊണ്ട് എവിടേലും മാറി നിന്നാ മതി… എന്നിട്ട് കല്യാണം എല്ലാം കഴിഞ്ഞ് തിരിച്ചു വന്നിട്ട് ഈ പ്ലാൻ ഒഴിച്ച് ബാക്കി കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയ മതി വീട്ടിൽ… അവർ accept ചെയ്തോളും….. കുറച്ചു പിണക്കം ok കാണും ആദ്യം പിന്നെ അത് മാറിക്കൊള്ളും…”””

ജിത്തുവും ആമിയും അവളെ അനിയത്തിയെ പോൽ ചേർത്ത് പിടിച്ചു… കുറച്ച് സമയം കൂടെ അവിടെ ഇരുന്നു സംസാരിച്ചിട്ട് ആണ് പിന്നെ മൂന്നാളും പിരിഞ്ഞത്……

************************

തന്റെ പ്രിയപെട്ടവളുടെ സാമിപ്യം അറിഞ്ഞപോൽ അവനൊന്നു തിരിഞ്ഞു നോക്കി…….

“”ശ്രീ….””””

അവന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്……..

ഗൗരവത്തോടെ തന്നെ അവൾ അവന്റെ അടുത്തേക്ക് ചെന്നതും അവൻ നീട്ടിയ കോഫീ  വാങ്ങാതെ ഫ്ലാസ്ക്കിൽ നിന്നും കോഫി എടുത്തു അവനെ ഒന്ന് നോക്കാതെ ഹാളിലേക്ക് പോയി……..

ഒന്നും പറയാൻ ആവാതെ നിന്നതേ ഉള്ളവൻ….. ഉള്ളിൽ ഒരായിരം മുള്ളു കൊണ്ട് കുത്തുന്നപോൽ ഉള്ള വേദന തോന്നിയവന്…… തന്റെ പ്രിയപ്പെട്ടവളുടെ അവഗണന അവന്റെ മനസ്സിനെ അത്രമാത്രം തളർത്തി കൊണ്ടിരുന്നു…. വീണ്ടും താൻ ഒറ്റയ്ക്കായത് പോലെ തോന്നിയവന്……

ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കി കഴിക്കാൻ ഇരുന്നപ്പോൾ പോലും ഒരു പ്രാവശ്യം പോലും അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല…..

സങ്കടം വന്നു തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥ വന്നതും അഭി കഴിച്ചത് മതിയാക്കി എണീറ്റു പോയി…

അവൻ പോയതും പാറു ഒന്ന് തലയുയർത്തി നോക്കി…. അവളുടെ കണ്ണുകളും നിറഞ്ഞു…. തന്റെ അവഗണന അവനെ എത്രമാത്രം തളർത്തുന്നുണ്ട് എന്നവൾക്ക് മനസ്സിലായി……

ഇന്നലെ തന്നെ അവൾക്ക് അവനോടുള്ള ദേഷ്യം എല്ലാം മാറിയിരുന്നു അല്ലേലും ദേഷ്യം ഒന്നും അല്ല സങ്കടമായിരുന്നു ഇത്രയും നാള് ഒന്നും പറയാതെ എല്ലാം ഉള്ളിൽ ഒതുക്കി സ്വയം ഓരോന്നു ആലോചിച്ചു കൂട്ടി നടന്നതിനു….. പിന്നെ തന്നോടുള്ള ഇഷ്ടം ഇത് വരെ ഒരു പ്രാവശ്യം എങ്കിലും പറയാതെ നടന്നതിനുള്ള ഒരു കുഞ്ഞ് പരിഭവം…..

പക്ഷെ അവൻ ഇത്രമാത്രം തകർന്ന പോലെ ആവും എന്നു അവളും കരുതിയില്ല….. ഒരുവേള അവൾക്ക് സ്വയം ദേഷ്യം തോന്നി പോയി തന്റെ പ്രാണനെ വേദനിപ്പിച്ചതിൽ….. അവളും കഴിച്ചത് മതിയാക്കി അവൻ പോയതിനു പുറകെ ചെന്നു……..

ബാൽക്കണിയിൽ റൈലിംഗിൽ പിടിച്ചു നിൽക്കുന്നവനെ കണ്ടതും ഓടിച്ചെന്നു അവനെ പിന്നിൽ നിന്നും പുണർന്നു അവൾ…..

ഒരുനിമിഷം ഞെട്ടി പോയി അഭി…..

“””ക… കണ്ണേട്ടാ”””…. ഞാൻ…… ഞാൻ സോറി……”””

അഭി പെട്ടന്ന് തിരിഞ്ഞു അവളുടെ മുഖം ഉയർത്തി നോക്കി… ഒരുവേള രണ്ടാളുടെയും നെഞ്ചോന്നു പിടഞ്ഞു….. അവന്റെ ചുവന്നു കലങ്ങിയ മിഴികൾ കാണെ ഹൃദയം വിങ്ങുന്ന പോൽ തോന്നിയവൾക്ക് അവന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു… അവളുടെ നിറഞ്ഞ മിഴികൾ അവനെയും തളർത്തി കൊണ്ടിരുന്നു…….

“”എ….ന്തിനാടാ……..കുഞ്ഞാ…നീ…. നീ…. സോറി പറയുന്നേ”””…. ഞാൻ… ഞാൻ…. അല്ലെ നിന്നെ…….. വേദനിപ്പിച്ചേ….””””

“”എന്നോട് ക്ഷമിക്കുവോ.. നീ…… ഞാൻ…””””

ബാക്കി പറയുന്നതിനു മുൻപെ അവനെ ഇറുകെ പുണർന്നു അവൾ….

“”ഞാനും….. ഞാനും….. ന്റെ കണ്ണേട്ടനെ വേദനിപ്പിച്ചിലെ…… മിണ്ടാതെ… നടന്നിലെ…. ഇഷ്ടം…. ഇഷ്ടം…ഉണ്ടായിട്ടും എന്നോട് പറയാതെ…… എല്ലാം,… ഉള്ളിൽ കൊണ്ട് നടന്നില്ലെ…. അത്…. അത് കൊണ്ടാ ഞാൻ…..”””

ഏങ്ങി ഏങ്ങി പറയുന്നവളെ കാണെ അഭിയുടെ ഉള്ളവും നൊന്തു….. താൻ കാരണം അവൾ എത്രമാത്രം വേദനിച്ചു എന്ന് ഓർത്തതും സ്വയം ദേഷ്യം തോന്നിയവന്……

എത്രത്തോളം അവളെ തന്നിലേക്ക് ചേർത്ത് പിടിക്കാവോ അത്രത്തോളം ചേർത്ത് പിടിച്ചവൻ….. രണ്ടാളുടെയും മിഴികൾ നിറഞ്ഞു ഒഴുകുയായിരുന്നു,……..

“ശ്രീ””……

അവൻ വിളിച്ചതും ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിൽ ഒന്നൂടെ മുഖം അമർത്തി നിന്നതേ ഉള്ളവൾ……

“””I know… ഒരുപാട് വേദനിപ്പിച്ചു എന്നറിയാം….. പക്ഷെ എന്റെ അവസ്ഥ…. ഞാൻ….. എനിക്കപ്പോ അങ്ങനൊക്കെയാ ശ്രീ തോന്നിയെ……. പക്ഷെ നീ മറ്റൊരാൾക്ക് സ്വന്തം ആവുന്ന ആ നിമിഷം ഈ അഭിയുടെ ജീവനും അവസാനിക്കുമായിരുന്നു….””””

അവൾ ഞെട്ടലോടെ തലയുയർത്തി അവനെ നോക്കി…..

“”അത്രയ്ക്ക്……അത്രയ്ക്ക് ഇഷ്ടം ആണോ എന്നെ…”””

വിതുമ്പി കൊണ്ട് ചോദിക്കുന്നവളെ കാണെ അവന്റെ ഉള്ളം അവളോട് ഉള്ള പ്രണയത്താൽ നിറഞ്ഞു……… ഒരു പുഞ്ചിരി വിരിഞ്ഞു അവന്റെ ചുണ്ടുകളിൽ……

“”എന്റെ പ്രാണൻ ആണ് ശ്രീ നീയ്….. എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ മാത്രം ഉള്ളവൾ…….. എനിക്ക് വേണ്ടി ജനിച്ചതാ ശ്രീ നീ….. ഈ അഭിമന്യുവിന്റെ പാതി…… എന്റെ ഉടലിനും ഉയിരിനും ഉള്ള അവകാശി…. മരണത്തിൽ നിന്നു പോലും നിന്നിൽ നിന്നും ഒരു മോചനം എനിക്ക് ഉണ്ടാവില്ല…..”””””

കണ്ണിൽ നിറഞ്ഞ പ്രണയത്തോടെ അവൾ അവനെ തന്നെ നോക്കി………

“””I love u ശ്രീ……  ഇത്രയും നിന്നെ വേദനിപ്പിച്ചതിനു പകരം ഈ നെഞ്ചിലെ സ്നേഹം മുഴുവൻ തന്നു സ്നേഹിച്ചോള്ളാം ഞാൻ…… ഒരിക്കലും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല ഞാൻ….””””

അവളുടെ കണ്ണിൽ നോക്കി കൊണ്ടവൻ പറഞ്ഞതും  അത്രമേൽ പ്രണയത്തോടെ അധികാരത്തോടെ അവന്റെ മുഖം ആകെ ചുംബനം കൊണ്ട് മൂടി അവൾ…….

“””ശ്രീ…… “”

പ്രണയത്തോടെ അവൻ വിളിച്ചതും

“””I love you കണ്ണേട്ടാ…..”””

എന്നും പറഞ്ഞു വീണ്ടും അവന്റെ നെഞ്ചിൽ മുഖം അമർത്തി നിന്നവൾ………

മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു അവനിൽ അനേരം…….

“”തന്റെ പ്രാണൻ…..തന്റെ പെണ്ണ് “””

അവന്റെ ഉള്ളം മൊഴിഞ്ഞു……..

കുറച്ചു സമയം അങ്ങനെ നിന്നു അവർ… കാറും കൊള്ളും ഒഴിഞ്ഞ പോലെ ആയിരുന്നു ഇരുവരുടെ മനസ്സും……. പറയാൻ ഉള്ളതെല്ലാം പറഞ്ഞു നിറഞ്ഞ മനസ്സോടെ ഒരിക്കലും ഇനി വിട്ടുകളയില്ല എന്നപ്പോൾ പരസ്പരം പുണർന്നു കൊണ്ട് നിന്നവർ……

“””ശ്രീ  ഇങ്ങനെ ഇരുന്നാ മതിയോ….””””

കുസൃതിയോടെ അവൻ ചോദിച്ചതും അവൾ മുഖം ഉയർത്തിയൊന്നു നോക്കിയവനെ…..

ആ കണ്ണിലെ പ്രണയത്തിനു പുറമെ ഉള്ള ഭാവം കണ്ടതും അവളൊന്നു വിറച്ചു പോയി…..

“””കണ്ണേട്ടാ…”””

അവൾ വിളിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു……

അവളുടെ മുഖം ആകെ ചുംബനം കൊണ്ട് മൂടിയവൻ…. അവളുടെ അധരങ്ങളെ ഒന്നാകെ ചുംബിച്ചവൻ ഒന്ന് മൂളി കൊണ്ട് അവനിലേക്ക് ചേർന്നിരുന്നവൾ…

കുറച്ചു നിമിഷങ്ങൾക്കകം അവളിൽ നിന്നും വിട്ട് മാറി കണ്ണുകൾ തുറന്നു നോക്കുമ്പോൾ തനിക്ക് വിധേയയായി ഇരിക്കുന്നവളെ കാണെ അവന്റെ ഉള്ളം പ്രണയം കൊണ്ട് വിങ്ങി……….

ഇനി ഒരിക്കലും ഒന്നിന്റെ പേരിലും അകറ്റി നിർത്തില്ലെന്നപ്പോൾ അവൻ അവളെ ചേർത്തു പിടിച്ചു……. ഒരിക്കലും അവനിൽ നിന്നും അകന്നു മാറാൻ ആവില്ലെന്നപ്പോൾ അവളും അവനിലേക്ക് പുഞ്ചിരിയോടെ ചേർന്നിരുന്നു……

അവസാനിച്ചു…….