അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട അവളുടെ എല്ലാ കാര്യവും ഞാൻ നോക്കിക്കൊള്ളാം…

മനസ്സറിയാതെ….
എഴുത്ത്: ബിജി ശിവാനന്ദൻ
=====================

വർഷമേഘം അതിൻറെ വരവറിയിച്ചു തുടങ്ങി..

ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘങ്ങൾ അന്തരീക്ഷത്തിൽ ഇരുളിമ പടർത്തി….

“അമ്മേ..കണ്ണേട്ടനെ  ഇത്ര നേരമായിട്ടും കണ്ടില്ലല്ലോ”?

“അവൻ ഇങ്ങ് വരും മോളെ “..

വരും വരുമെന്ന് പറയാൻ തുടങ്ങിയിട്ട് ഏറെനേരം ആയല്ലോ ഇതുവരെയും കണ്ടില്ലല്ലോ

അത് പിന്നെ വർഷങ്ങൾക്കു ശേഷമല്ലേ നാട്ടിലേയ്ക്ക് വരുന്നത്..വീട്ടിൽ കാത്തിരിക്കുന്നവരെ കുറിച്ച് ഒരു ചിന്ത വേണ്ടേ.ശ്രീകുട്ടി തന്റെ പരിഭവമറിയിച്ചു

അവൻ ഇങ്ങുവരും നീ മുറ്റത്ത് കിടക്കുന്ന തുണിയെല്ലാം എടുക്കാൻ നോക്കു…

മഴ ഇപ്പോൾ താഴെ വീഴും

അവൾ തുണി എടുക്കാനായി പുറത്തേക്ക് പോയി പോയി..അവൾ തുണിയെടുത്തു കഴിയും മുന്നേ

മഴ ആരവത്തോടെ പെയ്യാൻ തുടങ്ങി..

മോള് അതിവിടെ ഇടൂ അമ്മ മടക്കി വെയ്ക്കാം..കണ്ണൻെറ  അമ്മയാണ് പറഞ്ഞത്…

തുണി അവിടെ ഇട്ടിട്ടു ശ്രീക്കുട്ടി അവളുടെ മുറിയിലേക്ക് പോയി

എന്നാലും കണ്ണേട്ടൻ എന്താ വരാത്തത്..
അവൾക്കു സങ്കടവും, നിരാശയും വന്നു

എത്ര നാളായി എൻറെ കണ്ണേട്ടന് ഒന്ന് കണ്ടിട്ട്

എന്തിനും ഏതിനും എൻറെ കണ്ണേട്ടൻ വേണമായിരുന്നു ആ വിരൽത്തുമ്പിൽ പിടിച്ചാണല്ലോ ഞാൻ എവിടെയും പോയിരുന്നത്

ഒരിക്കലും കണ്ണേട്ടൻ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് അന്നൊന്നും ചിന്തിച്ചിട്ടേയില്ല ഇല്ല

ഇപ്പോൾ.. തമ്മിൽ കണ്ടിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു

ശ്രീക്കുട്ടിയുടെ മനസ്സ്… മെല്ലെ ആ പഴയ കുട്ടിക്കാലത്തേക്ക് പോയി

ശ്രീ കുട്ടിയുടെയും കണ്ണൻെറയും അച്ഛൻമാർ  സ്നേഹിതന്മാർ ആയിരുന്നു

അവർ ഒരുമിച്ചാണ് വളർന്നതും വിവാഹം കഴിച്ചതും അടുത്തടുത്ത വീടുകളിൽ താമസം ആയത്

എടുത്തു പറയാൻ അധികം ബന്ധുക്കൾ ആരും ഇല്ലായിരുന്നു..  ഇരുവർക്കും അതുകൊണ്ട് അവർ പരസ്പരം സ്നേഹത്തോടെയാണ് കഴിഞ്ഞു പോന്നത്

കണ്ണന് 10 വയസ്സും ശ്രീക്കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോൾ

ഒരു ദിവസം കൂപ്പിൽ പണിക്ക് പോയതായിരുന്നു ഇരുവരും

തടി കയറ്റുന്നത് ഇടയ്ക്ക് ലോറിയിൽ നിന്നും ഇരുവരുടെയും മേലേക്ക് തടി വീണു രണ്ടു പേരും മരിച്ചു

അന്നുമുതലാണ് കണ്ണനും, ശ്രീക്കുട്ടിയും വിശപ്പ് എന്തെന്ന് അറിയാൻ തുടങ്ങിയത്

ഇരുവരുടെയും അമ്മമാർ മക്കളുടെ വിശപ്പിനു മുന്നിൽ പകച്ചു പോയി..

വീടിനപ്പുറം ഒരു ലോകം അവർ കണ്ടിട്ടില്ല.

മിക്കവാറും പട്ടിണിയുടെ നാളുകളായിരുന്നു

വിശന്നൊട്ടിയ വയറുമായി തളർന്നുറങ്ങുന്ന മക്കളെ നോക്കി കണ്ണീർ വാർക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ…

അപ്പോഴൊക്കെ പൈസയായും മറ്റു ചെറിയ സഹായങ്ങൾ ചെയ്തു കൊടുത്തതു രാമൻ നായർ ആയിരുന്നു

ആ നാട്ടിലെ അറിയപെടുന്ന ഒരു പണക്കാരനായിരുന്നു അയാൾ… ചെറുതും വലുതുമായി. കുറച്ചു വ്യവസായ സ്ഥാപനങ്ങൾ അയാൾക്കുണ്ട്…

ഇനി മുന്നോട്ടുള്ള ജീവിതം എന്തെന്ന് അറിയാതെ വിഷമിച്ചു നിന്ന അവരുടെ
മുന്നിലെയ്ക്ക് രാമൻ നായർ വന്നു.അയാളുടെ പുതിയ അച്ചാർ കമ്പനിയിലേക്ക് അവരെ വിളിച്ചു

ജീവിക്കാൻ മുന്നിൽ തെളിഞ്ഞ ആ സഹായം അവർ തൊഴു കൈകളോട് സ്വീകരിച്ചു

അമ്മമാർ പോയി കഴിഞ്ഞു ശ്രീക്കുട്ടിയെ നോക്കേണ്ട ചുമതല കണ്ണനായിരുന്നു

കണ്ണൻ അവളുടെ എല്ലാ കാര്യങ്ങളും നന്നായി നോക്കി…

വിശക്കുമ്പോൾ രാമൻ നായരുടെ പറമ്പിലെ ചക്കയും മാങ്ങയും ആഞ്ഞിലി ചക്കയും, പേര്ക്കയുമൊക്കെ അവരുടെ ആഹാരങ്ങൾ ആയിരുന്നു…

ഒരു ദിവസം ശ്രീകുട്ടി വിശന്നു തളർന്നു കരച്ചിലിനു വക്കോളമെത്തി..

കണ്ണേട്ടാ എനിക്ക് വിശക്കുന്നു…വിശന്നിട്ടു വയറു വേദനിക്കുവാ….

അവൻ വല്ലാതെ വിഷമത്തിലായി

രണ്ടു വീട്ടിലും തീ പുകഞ്ഞട്ടില്ല ..

ശ്രീ കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലായി

അത് കാണാൻ കഴിയാതെ കണ്ണൻ രണ്ടു വീടുകളിലും അടുക്കളയിൽ മൊത്തം തിരഞ്ഞു

എന്തെങ്കിലുമൊന്നു കൊടുത്ത് അവളുടെ വിശപ്പടക്കുവാൻ …

അവിടെ ഒന്നും കാണാതെ അവൻ വിഷമിച്ചു

അപ്പോഴാണ് അടുത്ത വീട്ടിലെ പറമ്പിൽ വിളഞ്ഞുനിൽക്കുന്ന കപ്പ അവന്റെ കണ്ണിൽ പെട്ടത്

ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും ശ്രീക്കുട്ടിയുടെ വിശപ്പ്.. അതിനപ്പുറം മറ്റൊന്നും അവൻ ചിന്തിച്ചില്ല

അത് വേവിച്ച്  തണുപ്പിച്ച്അവളുടെ വായിൽ വെച്ച് കൊടുക്കുമ്പോൾ..

കണ്ണുനീരിൻ ഇടയിലും ചിരിക്കുന്ന ശ്രീക്കുട്ടിയുടെ മുഖം മാത്രമായിരുന്നു അവൻറെ മനസ്സിൽ

അമ്മ വരുമ്പോൾ ഒരു അടി പ്രതീക്ഷിച്ചാണ് കണ്ണൻ ഇരുന്നത്

പക്ഷേ ഒരു കുഞ്ഞു വയറിൻെറ വിശപ്പടക്കാൻ ചെയ്ത തെറ്റ്.. തെറ്റ് അല്ല എന്ന് അമ്മയും പറഞ്ഞു

കണ്ണന് പതിനഞ്ച് വയസ്സായപ്പോൾ മുതൽ രണ്ട് അമ്മമാർക്കും ഒരു സഹായം എന്ന പോലെ അവൻ ചെറിയ ചെറിയ ജോലികൾ അന്വേഷിച്ചു പോയി തുടങ്ങി

രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് പത്രം ഇടാനും പാൽ കൊടുക്കാനും കണ്ണൻ പോയി തൂടങ്ങി..

കിട്ടുന്ന പൈസയിൽ നിന്നും അപ്പോഴും ശ്രീക്കുട്ടിക്ക്  എന്തെങ്കിലും വാങ്ങാൻ അവൻ മറന്നില്ല

അവർക്കായുള്ള ചാന്തും കണ്മഷിയും കരിവളയും മുത്തുമാലകളും അവൻ വാങ്ങി കൊടുത്തു..

പത്താംക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി വിജയിച്ചിട്ടും  തുടർന്ന് പഠിപ്പിക്കാൻ കഴിവില്ലാതെ വിഷമിച്ച് അവൻറെ അമ്മയ്ക്ക് മുൻപിൽ ഒരു രക്ഷകനെ പോലെയാണ് രാമൻനായർ വീണ്ടും വന്നത്

ഇവനെ ഇനി എൻറെ കൂടെ വിട്ടോളൂ ഞാൻ എന്റെ വർക് ഷോപ്പിൽ നിർത്തി  പണി പഠിപ്പിക്കാം..നിനക്കു  എത്രയും വേഗം ഒരു ജോലിയാണ് വേണ്ടത്..

തങ്ങളുടെ നന്മ മാത്രം കാണാനഗ്രഹിക്കുന്ന  അയാളുടെ വാക്കുകൾ തള്ളി കളയാൻ അവനു കഴിഞ്ഞില്ല..

പഠിക്കാനുള്ള ആഗ്രഹം ഉള്ളിലൊളിപ്പിച്ച കണ്ണൻ അയാളുടെ കൂടെ വർക്ഷോപ്പിൽ പോയി തുടങ്ങി

അപ്പോഴും അവൻ പത്രം ഇടുന്നതും പാൽ  കൊടുക്കുന്നതും നിർത്തിയിരുന്നില്ല

പണി പഠിക്കുന്നതിനിടയിൽ രാമൻനായർ അവൻറെ അവസ്ഥ അറിയാവുന്നത് കൊണ്ട് ചെറിയ തോതിൽ ഒരു തുക ശമ്പളമായി  നൽകി

അങ്ങനെ മെല്ലെ അവരുടെ ജീവിതം കര പിടിക്കാൻ തുടങ്ങിയിരുന്നു….

അവന്റെയുള്ളിൽ… എപ്പോഴോ ശ്രീകുട്ടിയോടുള്ള ഇഷ്ടം പ്രണയമായി മാറിയിരുന്നു

പക്ഷേ ഒരിക്കലും അതറിയാതിരിക്കാൻ ശ്രദ്ധിച്ചു…

ശ്രീക്കുട്ടിയെ എങ്ങനെയും പഠിപ്പിക്കണം…അതു അവന്റെ കടമയായോ, അവകാശമായോ അവൻ കണ്ടു….

അവനെപ്പോഴും ശ്രീക്കുട്ടിയുടെ അമ്മയോട് പറഞ്ഞു

അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട അവളുടെ എല്ലാ കാര്യവും ഞാൻ നോക്കിക്കൊള്ളാം

ഒരു ഞായറാഴ്ച വർഷോപ്പ് ഇല്ലാത്തതുകൊണ്ട് ശ്രീ കുട്ടിയുമായി പറമ്പിൽ നടക്കുകയായിരുന്നു കണ്ണൻ

ഒരാഴ്ചത്തെ സ്കൂൾ വിശേഷം മുഴുവൻ അന്നാണ് അവൾ കണ്ണനോട് പറയുന്നത്…

അപ്പോഴാണ് പതിവില്ലാതെ രാമൻനായർ അങ്ങോട്ട് വരുന്നത് കണ്ടത്..

രാമേട്ടനാണല്ലോ അത്..

എന്താണാവോ… വല്ല പുതിയ പണിയും ഉണ്ടായിരിക്കും അതിനു വിളിക്കാൻ വന്നതാക്കും

ഇന്ന് ഞായറാഴ്ചയല്ലേ…

ഒരു ദിവസം മാത്രമാണ് എനിക്ക് കണ്ണേട്ടനെ  അടുത്ത് കിട്ടുന്നത്.

ഇന്നിനിയെങ്ങും പോകണ്ട

എന്നാലും നമ്മുടെ വീട്ടിൽ ഒരാൾ വരുമ്പോൾ എന്താണെന്ന് തിരക്കണ്ടേ ശ്രീക്കുട്ടി..

എന്ന.. ഇയാളു പോയി തിരക്കിയിട്ട് വാ… അവൾ മുഖം വീർപ്പിച്ചു

നീയും വാ അവൻ അവളുടെ കൈക്കു പിടിച്ചു അങ്ങോട്ടേക്ക് പോയി

എന്താ രാമേട്ടാ വല്ല പുതിയ പണിയും കിട്ടിയോ

ആ കാര്യം പറയാനാണ് ഞാൻ വന്നത്

എൻറെ മകൻ ഗൾഫിൽ ആണെന്ന് നിനക്കറിയാമല്ലോ

അവനെ അവിടെ ഒരു വർഷോപ്പ് ഉണ്ട്

അവിടെ ഒരു ജോലിക്കാരനെ ഒഴിവുണ്ട് എന്ന് എന്നോട് വിളിച്ചു പറഞ്ഞു അപ്പോൾ ഞാൻ നിന്നെ ഓർത്ത്

നീ രക്ഷപ്പെട്ടാൽ ഈ രണ്ടു കുടുംബം രക്ഷപ്പെടുമല്ലോ

ഞാൻ നിൻറെ അനുവാദം ചോദിക്കാം ഏന്നു കരുതി വന്നതാണ്..

അയ്യോ രാമേട്ടാ വിദേശത്തോ

അതിന് എനിക്ക് പാസ്പോർട്ട് ഒന്നുമില്ലല്ലോ

അതൊക്കെ നമുക്ക് ശരിയാക്കാം നിനക്ക് താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞോളു .

ഞാൻ അമ്മയോടൊക്കെ ഒന്ന് ചോദിച്ചിട്ട് നാളെ വർക്ഷോപ്പിൽ വരുമ്പോൾ വിവരം പറയാൻ രാമേട്ടാ

എന്നാൽ അങ്ങനെയാവട്ടെ ഒട്ടും താമസിക്കരുത് അവസരങ്ങൾ നമ്മളെ ഒരിക്കൽ മാത്രമേ തേടി എത്തുകയുള്ളൂ അതു നമ്മൾ പ്രയോജനപ്പെടുത്തണം

എന്നും ഇങ്ങനെ ഈ നരക കുഴിയിൽ കിടക്കാതെ രക്ഷപ്പെടാൻനോക്ക്

പ്രിയപ്പെട്ടവരുടെ അകൽച്ച ഒരു വേദനയാണ്

എങ്കിലും…. അവരുടെ സന്തോഷത്തിനും,നല്ല ജീവിതത്തിനും  വേണ്ടി നമ്മൾ കുറച്ച് ത്യാഗം സഹിക്കുന്നത് നല്ലതല്ലേ

ഇത്രയും പറഞ്ഞു രാമൻനായർ അവിടെ നിന്നും പോയി

ഇല്ല…ഞാൻ വിടില്ല…കണ്ണേട്ടൻ എവിടെയും പോകണ്ട

പിന്നെ എനിക്ക് ആരാ..കണ്ണേട്ടൻ പോയാൽ ശ്രീക്കുട്ടി ഒറ്റയ്ക്കാവും

വേണ്ട കണ്ണേട്ടൻ പോകണ്ട ഞാൻ സമ്മതിക്കില്ല

അവൾ വാശി പിടിച്ചു

ശ്രീ മോളെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ

കണ്ണേട്ടനും പോകാൻ ഇഷ്ടമുണ്ടായിട്ടല്ല നമുക്കും നല്ലൊരു ജീവിതം വേണ്ടേ

നല്ലൊരു വീട് വേണ്ടേ

ഇത്രയും നാളും കഷ്ടപ്പെട്ട് നമ്മുടെ അമ്മമാർക്ക് സമാധാനമായി ഒന്നു ജീവിക്കണ്ടേ

എനിക്കൊന്നും കേൾക്കണ്ട ഞാൻ സമ്മതിക്കില്ല

അവളുടെ വാശി കേട്ടാണ് ശ്രീക്കുട്ടിയുടെയും, കണ്ണന്റെയും  അമ്മമാർ  അങ്ങോട്ടേക്ക് വന്നത്

എന്താ രണ്ടുപേരും കൂടി ഒരു തർക്കം

അമ്മേ നമ്മളെയൊക്കെ വിട്ട് കണ്ണേട്ടൻ ഗൾഫിൽ പോവുകയാണെന്ന്

ഗൾഫിലോ എന്ന് ആര് പറഞ്ഞു..ആരുടെ കൂടെ പോകും

അത് ഇപ്പോ രാമേട്ടൻ വന്നു പറഞ്ഞിട്ട് പോയതാ

എന്താ മോനേ കാര്യം എന്താ നടന്നത്

കണ്ണൻ നടന്ന കാര്യം അമ്മയോട് പറഞ്ഞു

ആദ്യമൊക്കെ എതിർത്തെങ്കിലും അവൻെറ ന്യായങ്ങൾക്കു മുൻപിൽ അവരുടെ  വായടഞ്ഞു

ഉടുവിൽ കണ്ണൻറെ ന്യായങ്ങൾക്ക് മുമ്പിൽ ശ്രീക്കുട്ടിയും മൗനം പാലിച്ചു….

ഞാനെന്തായാലും രാമൻനായരോട് സമ്മതം പറയുകയാണ്

പിറ്റേ ദിവസം അവൻ വർക്ഷോപ്പിൽ പോയപ്പോൾ അവൻ  സമ്മതം അറിയിച്ചു…

ഇനി നമുക്ക് പാസ്പോർട്ടിന് കാര്യം നോക്കാം എന്തായാലും നീ വാ നമുക്ക് അവിടെ വരെ ഒന്ന് പോയിട്ട് വരാം

രാമേട്ടാ പോകാൻ എൻറെ കയ്യിൽ ഒരു രൂപ പോലുമില്ല

അതോർത്തു നീ വിഷമിക്കേണ്ട നിൻറെ ചില വെല്ലാം ഞാൻ വഹിച്ചോളാം

ഞാൻ സമ്പാദിക്കുന്നത് ഒക്കെ ആർക്കാ എൻറെ മക്കൾ ആവശ്യത്തിലധികം സമ്പാദിച്ചു കഴിഞ്ഞു

എൻറെ മക്കളെ പോലെ തന്നെയാണ് എനിക്ക് നീയും

നീയും രക്ഷപ്പെട്ടു കാണണം എന്നുള്ളത് എൻറെ ആഗ്രഹമാണ്

നീ വേഗം വാ നമുക്ക് പോയി വരാം

അങ്ങനെ മൂന്നു മാസങ്ങൾക്കുള്ളിൽ കണ്ണൻ പോകാനുള്ള തീരുമാനമായി

ആ ദിവസം അടുക്കുന്തോറും ശ്രീക്കുട്ടിക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു

അങ്ങനെ ഒടുവിൽ ആ ദിവസം വന്നെത്തി

യാത്ര പറയാനായി കണ്ണൻ അവളെ തിരഞ്ഞു നടന്നു

അവളുടെ മുറിയിൽ അടച്ചിരിക്കുകയായിരുന്നു അവൾ..

ശ്രീക്കുട്ടി  കഥക്ക് തുറക്കൂ…. എനിക്ക് പോകാൻ സമയമായി

ഇല്ല.. ഞാൻ തുറക്കില്ല കണ്ണേട്ടൻ പോകുന്നത് എനിക്ക് കാണണ്ട

വാശി പിടിക്കരുത് മോളെ നിന്നെ കാണാതെ കണ്ണേട്ടൻ പോകില്ല

ഒടുവിൽ മനസ്സില്ലാമനസ്സോടെ അവൾ വാതിൽ തുറന്നു

അവൻ അവളുടെ നെറുകയിൽ സ്നേഹപൂർവ്വം തലോടി

രണ്ട് അമ്മമാരെയും ഞാൻ നിന്നെ ഏൽപ്പിച്ച ആണ് പോകുന്നത്

അവർക്ക് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യരുത്

നിന്നെ സംരക്ഷിക്കാൻ ഇനി നീ മാത്രമേ ഉള്ളൂ

ഇനി കോളേജിലേക്കുള്ള കാൽവെപ്പാണ്..അവിടെ മനസ്സിനെ ഭ്രമിപ്പിക്കുന്ന പലതും നമ്മുടെ ആകര്‍ശിച്ചെന്ന് വരും..

അപ്പോഴെല്ലാം നമ്മുടെ കഴിഞ്ഞകാല ജീവിതം ഒന്ന് ഓർക്കുക

വീട്ടിൽ നിനക്കായി കാത്തിരിക്കുന്നു അമ്മയെ….

അങ്ങകലെയാണെങ്കിലും നിന്നെയോർത്തിരിക്കുന്ന ഈ കണ്ണേട്ടനെ ഓർക്കണം

ശ്രീക്കുട്ടിക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അവൾ വിതുമ്പി കരഞ്ഞു കൊണ്ട് അവനെ കെട്ടി പുണർന്നു ..

അവൻറെ കൈകൾ അവളെ മെല്ലെ തലോടിക്കൊണ്ടിരുന്നു

മോനെ സമയമായി ഇറങ്ങാം..കണ്ണന്റെയമ്മ പറഞ്ഞു…

അവൻ രണ്ട് അമ്മമാരുടെയും കാൽതൊട്ടു ഇറങ്ങി ആ വീട്ടിൽ നിന്നും ഇറങ്ങി

നിറഞ്ഞു കണ്ണീർകണങ്ങൾ ആരും കാണാതെ തുടച്ചു… .

കാറിൽ കയറാൻ നേരം അവൻ രാമൻ നായരുടെ ഇരു കൈകളും ചേർത്ത് പിടിച്ചു പറഞ്ഞു…

രാമേട്ടാ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് എന്നോടാരേലും ചോദിച്ച ഞാൻ നിങ്ങളെ ചൂണ്ടി കാണിക്കും…

കാരണം എന്റെ യുള്ളിൽ നിങ്ങൾക്കു ആ സ്ഥാനമാണ്…

എന്റെ ഈ ദൈവത്തിന്റെ കരങ്ങളിൽ ഞാനെന്റെ ഈ കൊച്ചു കുടുംബത്തെ ഏൽപ്പിച്ചു പോവാ..

നീ ധൈര്യമായി പോയി വാ മോനെ… ഞാൻ നോക്കിക്കൊള്ളാം നിന്റെ കുടുംബത്തെ..

അവൻ കുനിഞ്ഞു അയാളുടെ കാൽ തൊട്ടു നമസ്കരിച്ചു… അയാൾ ഇരു കരങ്ങളുവെച്ചു അനുഗ്രഹിച്ചു..

പിന്തിരിഞ്ഞു നോക്കാതെ അവൻ.. രാമൻനായരുടെ കാറിൽ കയറി യാത്രയായി ..

അന്നുമുതൽ കണ്ണൻറെ അമ്മയും ശ്രീക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം

ദിവസങ്ങൾ ആഴ്ചകൾ ആയി ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങൾ ആയി പൊയ്ക്കൊണ്ടിരുന്നു

നാട്ടിലെ ഓരോ വിവരവും ശ്രീക്കുട്ടി വിസ്തരിച്ചു തന്നെ അവനെ അറിയിക്കുന്നു ഉണ്ടായിരുന്നു കത്തിലൂടെ വല്ലപ്പോഴുമുള്ള ഫോൺ കോളിലൂടെ

ഇന്ന് കാത്തിരിപ്പിന് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു

കണ്ണൻ അഞ്ചു വർഷവും പിടിച്ചു നിന്ന് തന്നെ ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാൻ ആയിരുന്നു

ചെറിയ ഒരു വീട് വെച്ചു..ഇനിയും നാട്ടിൽ പോകാതെ വയ്യാതെയായി

ഇന്നാണ് കണ്ണൻറെ വരവ് ..

അവനായാണ് ശ്രീക്കുട്ടി കാത്തിരുന്നത്….അവളുടെ കണ്ണേട്ടന്റെ വരവിനായി……ആരുടെയോ തണുത്ത കരസ്പർശം കണ്ണുകളിൽ പതിയുന്നുവോ….

ശ്രീക്കുട്ടി ഒന്ന് പിടഞ്ഞു..

അവളുടെ കൈ കൊണ്ട് മെല്ലെ കണ്ണിൽ പതിഞ്ഞആ കൈകൾ പരതി..

ഇത് എൻറെ കണ്ണൻറെ കൈകൾ ആണല്ലോ

അവൾ കണ്ണേട്ടൻ വിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു

അതാ മുന്നിൽ അതിസുന്ദരനായ ഒരു യുവാവ്…..

അത്……. അതെന്റെ കണ്ണേട്ടനല്ലേ…ഇതു സ്വപ്നമാണോ.. അതോ സത്യമോ…

അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…

മിഴിച്ചു നോക്കണ്ട ടി വാവേ  ഇത് ഞാൻ തന്നെയാണ്

അവൾക്ക് ആദ്യമായി എന്തോ ഒരു അപരിചിതത്വം അവനോട് തോന്നി

എന്തൊരു മാറ്റമാ കണ്ണേട്ടാ

ഇപ്പോ നല്ല സുന്ദരൻ ആയിട്ടുണ്ട്

അവനും ശ്രീക്കുട്ടിയെ നോക്കുകയായിരുന്നു

അന്ന് യാത്ര പറഞ്ഞ് പോകുന്നതിൽ നിന്നും അവൾ എത്രയോ മാറിയിരിക്കുന്നു

ഇപ്പോൾ എന്നെ ശ്രീക്കുട്ടി ആരും മോഹിച്ചു പോകുന്ന ഒരു സുന്ദരി ആയിരിക്കുന്നു

അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു

ഇരുവരുടെയും ഇടയിൽ വാക്കുകൾ ശൂന്യമാക്കുന്ന പോലെ…

കണ്ണൻ ഇരുകൈകളും വിടർത്തി അവളെ നോക്കി

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു.. അവൾ അവന്റെ കൈകളിലേക്ക് അണഞ്ഞു..

എന്നിട്ട് അവനെ കെട്ടിപ്പിടിച്ചു അവൻ അവളെ തന്നിലേക്കു ചേർത്ത് പിടിച്ചു എപ്പോ എത്തി കണ്ണേട്ടാ

ഞാൻ ഇപ്പോൾ വന്നു കയറിയതേയുള്ളൂ..

അമ്മയുടെ ചോദിച്ചപ്പോൾ നീ കിടക്കുകയാണെന്ന് പറഞ്ഞു

എന്തുപറ്റി വാവേ എന്തെങ്കിലും അസുഖം മുണ്ടോ..

ഒന്നുമില്ല കണ്ണേട്ടാ..

ഇത്രയും നേരം ഞാൻ കാത്തിരുന്നു ഇപ്പോൾ അറിയാതെ മയങ്ങിപ്പോയി…ചേട്ടൻ വന്നിട്ട് വല്ലതും കഴിച്ചോ.

അതെങ്ങനെ ഞാൻ വന്നിട്ട് ഉടനെ എന്റെ ശ്രീക്കുട്ടിയെ കാണാൻ അല്ലേ വന്നത്

അമ്മമാരെ രണ്ടുപേരും കൂടെ ഏട്ടൻ ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി വെച്ച കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി

അതിനെന്താ ഇന്ന് ഞാൻ ഇവിടെ ഇല്ലേ

നമുക്ക് ശരിക്കും ആസ്വദിച്ചു കഴിച്ചേക്കാം

എന്നാ വാ യേട്ടാ നമുക്ക് കഴിക്കാം..

ആദ്യം ഞാനൊന്നു കുളിക്കട്ടെ…

അവൻ അവളെ അവനിൽ നിന്നും അടർത്തിമാറ്റി

മോനെ സോപ്പും തോർത്തും വെള്ളവും അമ്മ വെച്ചിട്ടുണ്ട് പോയി കുളിച്ചു വാ

ശരി അമ്മേ..

അവൻ കുളിക്കാൻ ആയി പോയി

ആഹാരം കഴിച്ചു കഴിഞ്ഞു എല്ലാവരും കുറച്ചു സമയം സംസാരിച്ചിരുന്നു..

കണ്ണൻ ചെറിയ രീതിയിൽ ഗൾഫ ജീവിതത്തിന്റെ യാതനകൾ വർണിച്ചു 

കണ്ണന്റെ അമ്മ ഇടയ്ക്കിടെ മിഴികൾ തുടച്ചു…

ഇനി എന്റെ മോൻ എവിടേയ്ക്കും പോകണ്ട…

ഇവിടെ എന്തെങ്കിലും ചെയ്യ്തു ജീവിച്ചാൽ മതി…

അതുറപ്പിച്ച ഞാനും തിരിച്ചു വന്നു… ഇനിയൊരു മടക്കം ഇല്ല…

നാളെ നല്ലൊരു മുഹൂർത്തമുണ്ട് പുതിയ വീട്ടിലേയ്ക്കു മാറി താമസം മാറാൻ…

ചെറിയ രീതിയിൽ ഒരു പാല് കാച്ചൽ മതി..

***

പിറ്റേ ദിവസം രാവിലെ കണ്ണനും അമ്മയും പുതിയ വീട്ടിലേയ്ക്കു താമസമായി..

അവൻ കൊണ്ടുവന്ന സമ്മാനം എല്ലാവർക്കുമായി… കൊടുത്തു…

ഏറെയും ശ്രീക്കുട്ടിക്കു മാത്രമുള്ളതായിരുന്നു..

അമ്മമാരു രണ്ടും പേരും കൂടെ പാചകം ചെയ്യാനായി പോയി

വാ ശ്രീക്കുട്ടി നമ്മുക്ക് പറമ്പിലൊന്നു ചുറ്റി വരാം…

സന്തോഷ പൂർവ്വം അവൾ ആ ക്ഷണം സ്വീകരിച്ചു…

അവൾക്കൊപ്പം നടക്കുമ്പോൾ തന്റെ ഹൃദയതാളം വല്ലാതെ ഉയരുന്നതു അവനറിഞ്ഞു…

അവളുടെ ചിരിയും, ചെറു സ്പർശനങ്ങളുഅവനിൽ ചെറു കുളിരലകൾ തീർത്തു…

ടാ… കണ്ണാ… നിനക്കു ശ്രീക്കുട്ടിയോട് ഇഷ്ട്ടമാണെന്ന് ഞങ്ങൾക്കറിയാം…

ഇനിയും നീ അത് അവളോട്‌ പറയാതെയിരുന്നാൽ…

ഒരു പക്ഷേ അവളെ നിനക്കു നഷ്ടമായെന്നു വരാം..

കാരണം നീ പോകുമ്പോൾ കണ്ട ശ്രീകുട്ടി അല്ല അവൾ ഇന്ന്…

ആദ്യ കാഴ്ചയിൽ തന്നെ ആരും മോഹിച്ചു പോകുന്ന ഒരു സുന്ദരിയാണ്

പോരാത്തതിന് ഇപ്പോ കോളേജ് ലൈഫും… പെണ്ണ് കുട്ടികൾ അല്ലെ.. വല്ല മോഹ വലയത്തിൽ ചെന്നു ചാടിയാൽ..

നീ സ്വപ്നം കാണുന്നതു വെറുതെയാകും

ഇന്നലെ ഇങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ ഒരു സ്നേഹിതൻ പറഞ്ഞ വാക്കുകൾ അവന്റെയുള്ളിൽ ഇടയ്ക്കിടെ മാറ്റൊലി കൊണ്ടു…

ഇവൾക്ക് എന്നോട് പ്രണയ മുണ്ടാകുവോ…

ഇനിയും തുറന്നു പറഞ്ഞാൽ ഇവൾ എന്റെ സ്നേഹം അഗീകരിക്കുമോ..

ഒരു പക്ഷേ അവൾ എന്നെ അങ്ങനെയല്ല കാണുന്നതെങ്കിൽ.. പിന്നെ അത് രണ്ടുപേർക്കും വിഷമമാകും

എങ്ങനെയാ ഇവളുടെ മനസൊന്നറിയുക..

നടന്നു നടന്നു അവർ വീടിന്റെ വാതിലിൽ എത്തിയിരിന്നു…

ഉച്ചക്ക് ഊണ് കഴിഞ്ഞുള്ള വിശ്രമ വേളയിൽ കണ്ണന്റെയമ്മ യാണ് സംസാരത്തിനു തുടക്കം കുറിച്ചത്..

മോനെ… നമ്മുടെ ശ്രീക്കുട്ടിക്കൊരു കല്യാണ ആലോചന വന്നിട്ടുണ്ട്…

കേട്ടിട്ട് എല്ലാം കൊണ്ട് നല്ലൊരു ആലോചനയാണെന്ന് തോന്നുന്നു..

മോൻ വന്നിട്ട് തീരുമാനിക്കാം പറഞ്ഞിരിക്കുവാ

കണ്ണൻ ആ കാര്യം കേട്ട്  ഇടിവെട്ടേറ്റ പോലെ നിശ്ചലമായി..

കണ്ണൻെറ അമ്മ തുടർന്ന് 

അവൾക്ക് വയസ്സ് ഒരുപാട് ആയില്ലെ ഇനിയും വച്ചു നീട്ടുന്നത് ശരിയല്ലോ..

രാമേട്ടനും പറഞ്ഞു അവളെ എത്രയും വേഗം നല്ലൊരു ആളുടെ കൈയ്യിൽ കൊടുക്കാൻ..

അവള് അറിഞ്ഞിട്ടില്ല..

അവൾക്ക് അല്ലെങ്കിലും നിന്നെ വിട്ട് എവിടെയും പോകേണ്ട എന്നാണല്ലോ..

നീ ഇത് അവളെ പറഞ്ഞു മനസ്സിലാക്കണം ഇനി വൈകിയ അത് ശരിയാവില്ല  കണ്ണാ .

മോൻ  സമ്മതിക്കുകയാണെൽ നമ്മുക്ക് അതൊന്നു നോക്കാം അവർക്കും വേഗം നടത്തണമെന്നാണ്..

കണ്ണൻ  ഒന്നും മിണ്ടാതെയിരുന്നു.. .

നീയൊന്നും പറഞ്ഞില്ലല്ലോ ..കണ്ണാ..

ഞാൻ.. ഞാൻ ഒന്ന് ആലോചിക്കട്ടെ…

പിന്നെ നല്ല തലവേദന ഒന്നു കിടക്കട്ടെ..അവൻ അമ്മയുടെ മറുവാക്കു കാത്തു നിൽക്കാതെ ആകത്തേക്ക് പോയി

മുറിയിൽ കയറി അവൻ വാതിലടച്ചു…. നെഞ്ചിൽ ഒരു ഭാരം ഇരിക്കും പോലെ… കണ്ണിലാകെ ഒരു പുകച്ചിൽ

ഒരു ആണ് ഒരു മോഹിച്ചു തുടങ്ങുന്ന കാലം തൊട്ടു എന്റെ ഉള്ളിൽ കയറി കൂടിയതാ അവൾ

ആ…  അവളെ എങ്ങനെ മറ്റൊരാൾക് വിട്ടു കൊടുക്കും

അവൻ… കട്ടിലിൽ വീണു പൊട്ടി കരഞ്ഞു.

കുട്ടി കാലം തൊട്ടുള്ള ഓരോ സംഭവം അവന്റെ മനസ്സിൽ തെളിഞ്ഞു..

ഒരിക്കലും ആ ഓർമ്മകളെ കരഞ്ഞു തീർക്കാൻ കഴിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു….

അവൾ ഇല്ലാതെ എങ്ങനെ… ആ ഓർമ്മയിൽ അവന്റെ നെഞ്ച് പൊടിഞ്ഞു.

പുറത്തേയ്ക്കു പൊട്ടി ഒഴുകാൻ വെമ്പിയ നൊമ്പരചിന്തുകളെ.. അവൻ തലയിണകൊണ്ടു അമർത്തി പിടിച്ചു..

********************

പിറ്റേ ദിവസം കണ്ണ്ന്റെ അമ്മ ചായയുമായി വന്നു വിളിക്കുമ്പോളും അവൻ എഴുന്നേറ്റിട്ടില്ലായിരുന്നു.

മോനെ കണ്ണാ കതകു തുറക്ക്..അവർ വാതിലിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു…

കുറച്ച് നേരം കഴിഞ്ഞ് വാതിൽ തുറക്ക പെട്ടു..

എന്തൊരു ഉറക്കമാണ്… ഇന്നലെ അത്താഴം കഴിക്കാൻ വന്നില്ല.

അവർ അവന്റെ മുഖത്തേയ്ക്ക് നോക്കി.. എന്താ നിന്റെ മുഖം തിണിർത്തിരിക്കുന്നു..  ..എന്താ പറ്റിയെ.. നീ കരഞ്ഞോ…

ഇല്ല…

പിന്നെ എന്താ പറ്റിയെ…

അറിയില്ല തലവേദന ഉണ്ട് അതാകും… ഞാൻ കുറച്ചു കൂടെ കടക്കട്ടെ

അവൻ വീണ്ടും മുറിയിൽ കയറി വാതിലടച്ചു

എന്റെ സങ്കടവും, ആഗ്രഹവും ഇനിയാരും അറിയണ്ട… എല്ലാം എന്റെ മനസ്സിൽ തന്നെ ഒതുങ്ങട്ടേ

അങ്ങനെ മനസ്സില്ല മനസ്സോടെ കണ്ണൻ അത് സമ്മതിച്ചു ..

അമ്മേ രാമേട്ടനോട് നമുക്ക് സമ്മതമാപറ

രാമേട്ടൻ ആളു കളെ കൂട്ടി വന്നു നല്ലൊരു കുടുംബം തന്നെ ആയിരുന്നു..

എല്ലാം അയാൾ അവരോട് പറഞ്ഞതിനാൽ കൂടുതൽ ഒന്നും സംസാരിക്കെണ്ടീ വന്നില്ല..

പക്ഷെ ശ്രീക്കുട്ടി അപ്പോഴാണ് കാര്യം മറി യുന്നത്… അവൾ എന്തോ പറയാൻ വന്നു..

പക്ഷേ എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടു   പിന്നെയൊന്നും പറയാൻ തോന്നിയില്ല

അങ്ങനെ അവർ അവളെ കണ്ടു പോയി പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു…

അപ്പോഴേക്കും കണ്ണനും, ശ്രീക്കുട്ടിക്കുമിടയിൽ ഒരു അകലം വന്ന പോലെ….  തമ്മിൽ മിണ്ടാതെയായിരുന്നു..

അങ്ങനെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ.. ശ്രീകുട്ടിയുടെ  വിവാഹം ഉറപ്പിച്ചു…

കണ്ണൻ  എല്ലാ കാര്യത്തിലും മുന്നിൽ തന്നെ ഉണ്ടായിരുന്നു…

കഴിവതും അവൻ ശ്രീകുട്ടിയിൽ നിന്നും ഒഴിഞ്ഞു മാറി…

അവന്റെ ആ മാറ്റം അവളെ വല്ലാതെ നോവിച്ചു….

ശ്രീക്കുട്ടിയുടെ അമ്മയുടെ സമ്പാദ്യമായും, രാമേട്ടന്റെ വകയായി കുറച്ചു സ്വർണം അവൾക്കു വാങ്ങി…

ബാക്കി കണ്ണന്റെ വകയായി അവൾക്കു സമ്മാനിച്ചു.

കല്യാണത്തിന്റെ തലേദിവസം തിരക്കു കുറഞ്ഞ സമയത്തു കണ്ണൻ ശ്രീകുട്ടിയുടെ മുന്നിൽ ചെന്നു പെട്ടു..

അവളെ കണ്ടു ഒഴിഞ്ഞു പോകാൻ തുടങ്ങിയ  കണ്ണന്റെ കൈപിടിച്ചു അവൾ നിർത്തി…

എന്തിനാ കണ്ണേട്ടാ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നു.. ഈ അവഗണന എന്നെ വല്ലാതെ നോവിക്കുന്നു…

ഞാൻ ഒഴിഞ്ഞു മാറിയതല്ല.. ഓരോരോ തിരക്കായി പോയി…എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ ഓടിഎത്താൻ…

മോള്  പോയി ഉറങ്ങാൻ നോക്കു.. വെളുപ്പിന് ഉണരണം അമ്പലത്തിൽ പോയി വന്നിട്ട് വേണം ഒരുങ്ങാൻ..

കല്യാണദിവസം രാവിലെ കണ്ണൻ തന്നെ അവളെ അമ്പലത്തിൽ കൊണ്ടു പോയി..

പിന്നെ കല്യാണതിരക്കിൽ ആ വീട് മുഴുകി.. ക്ഷണിക്കപെട്ട് അഥിതികൾകു മുന്നിൽ അവൻ വിശ്രമമില്ലാതെ ഓടി നടന്നു..

അവനെ അറിയുന്ന ആരിലും നൊമ്പരമുണർത്തി ആ കാഴ്ച

ഒടുവിൽ താലി കെട്ടു കഴിഞ്ഞു ശ്രീകുട്ടി ഭർത്താവിന്റെ വീട്ടിലേക് ഇറങ്ങാറായി…

അവനോടു ആരൊക്കെ പറഞ്ഞു അവളിറങ്ങുവ നീ അങ്ങോട്ട്‌ ചെല്ല് .

മറുപടിയായ് നോവിവ് അലിയിച്ച ഒരു ചിരിയിൽ മാത്രം നൽകി അവൻ തിരക്കിലേക്ക് മുഴുകി .

ശ്രിക്കുട്ടി അവസാന നിമിഷവും മിഴികൾ കൊണ്ട് അവിടെ ഒക്കെ പരതി.. നിറഞ്ഞു തുളുമ്പുന്ന മിഴിനീരുകൾ ഏറെയെ അവനുവേണ്ടിയായിരുന്നു .

ഇടറിയ സ്വരത്തിൽ അവൾ ഇടയ്ക്കിടെ അമ്മയോട് പുലമ്പി..

കണ്ണേട്ടൻ എവിടെ അമ്മേ  എവിടെ.. എനിക്ക് എൻറെ കണ്ണേട്ടനെ കാണണം..

അവൾ രാഹുലിന്റെ കൈയ്യിൽ പിടിച്ചു ഞാനിപ്പോൾ വരാ.എൻറെ കണ്ണേട്ടനോട് പറയാതെ പോവൻ പറ്റിഞ്ഞിട്ട..

അവൾ ആളുകളെ വകഞ്ഞു മാറ്റി കല്ല്യാണ പന്തലിട്ട പിന്നാപ്പുറം പോയി അവിടെ ആളൊഴിഞ്ഞ ഒരിടത്ത് അവൻ അവനായ് ചോറു ഒരുക്കുകയായിരുന്നു..

നിറഞ്ഞു പോയ മിഴികളോടെ തൊണ്ടയിൽ ഇടറിയ തേങ്ങലോടെ അവളോടി ചെന്നു അവനെ പിറകിലൂടെ മുറുകെ പുണർന്ന് കെട്ടിപ്പിടിച്ചു..

കണ്ണേട്ട ഞാൻ പോണില്ല…

എനിക്ക് പോകാൻ പറ്റിണില്ലഏട്ടാ… എന്റെ കണ്ണേട്ടനെ…..  വിട്ടു പോകാൻ ശ്രീ മോൾക്ക് പറ്റണില്ലാ ഏട്ടാ… .

അവൾ അവന്റെ  പുറത്ത് മുഖമമർത്തി കരഞ്ഞു ..

അവനാകെ തളർന്നു പോയി

അതുവരെ കരുതി വെച്ച ധൈര്യം ചോർന്നു പോകും പോലെ

ഹൃദയം ഉയർന്നു ഒരു വിങ്ങലോടെ    ഒരു  തേങ്ങൽ  അവനിൽ നിന്നും ഉണ്ടായി..

പതിയെ അവളെ അടർത്തി  മാറ്റി  അവളെ തോളിൽ പിടിച്ചു നിർത്തി..

കണ്ടു നിന്നവർക്ക് ആ സങ്കടം കാണാൻ കഴിയാതെ മുഖം  താഴ്ത്തി

ഇതെന്താ മോളെ നീ  കൊച്ചു കുട്ടികളെ പോലെ…

അവൻ അവളെ ചേർത്ത് പിടിച്ചു  രാഹുലിന്റെ അടുത്ത് ചെന്നു..

അളിയ കൊണ്ട് പൊയിക്കോ.. വേഗം.. എൻറെ  ജീവനാണ് പൊന്നു പോലെ നോക്കിക്കോണേ

കൊണ്ട് പൊയിക്കോ..

അവൻ അവളെ അവനിലേക്ക് ചേർക്കുമ്പോൾ ഒരു നിലവിളി അവളിൽ നിന്നും ഉയർന്നിരുന്നു..

കണ്ണേട്ട…

നീയും വാട…ശ്രീ മോൾടെ  കൂടെ എനിക്ക് തനിച്ചു പോകേണ്ട ..

അവൻ പിന്നെ അവിടെ നിന്നില്ല തിരിഞ്ഞു നോക്കാതെ… നടന്നു പിന്നാപ്പുറത്തേക്ക്  അകന്ന് മാറി..

ആളുകൾ ഒഴിഞ്ഞു മറവിൽ നിന്നും പൊട്ടി കരഞ്ഞു… ഒരു  തണുത്ത കാറ്റ് അവനെ പുണർന്ന് അകന്ന് പോയി…

ഏകനായി.. ✍️

~ബിജി ശിവാനന്ദൻ