എന്നാൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്ന ബദ്രിയെ കണ്ട് അവളുടെ ശരീരം ഒന്ന് വിറച്ചു പോയി..!! കണ്ണുകൾ വികസിച്ചു, ശ്വാസ മിടിപ്പ് ഉയർന്നു..!!
മുന്നിൽ നിൽക്കുന്ന പെൺ കുട്ടിയെ അവനും ഒന്ന് നോക്കി..!! കാണാൻ ആരും ഒന്ന് നോക്കി പോകും അത്രയും ഭംഗി..!! ഒരു സദാ കോട്ടൺ ചുരിദാർ ആണെങ്കിലും അവളുടെ ശരീരത്തിന് അത് നന്നായ് ഇണങ്ങുന്നുണ്ടായിരുന്നു..!!
അവന്റെ കണ്ണുകൾ ഒരു നിമിഷം കൊണ്ട് തന്നെ അവളുടെ മുഖമാകെ ഓടി നടന്നു..!! വിടർന്ന കണ്ണുകളിൽ കണ്ണ് മഷി പടർന്നിട്ടുണ്ട്..!! ചായം ഇല്ലാതെ തന്നെ ചുവന്ന ചൊടികൾ..!! നീണ്ട നാസികയിൽ പതിഞ്ഞു കിടക്കുന്ന വെള്ള കല്ല് മൂക്കുത്തി..!! അതായിരുന്നു അവളുടെ സൗന്ദര്യത്തിന്റെ ഉറവിടം..!!
“നേത്ര അല്ലെ “
അത്രയും നേരം അവനിൽ തന്നെ മിഴികൾ പതിപ്പിച്ചു നിന്ന നേത്രയിൽ അവന്റെ ആ ചോദ്യം ഉള്ളിൽ ഒരു വിങ്ങൽ ആയ് തീർന്നു..!! വെറുതെ ഒന്ന് തലയാട്ടുക മാത്രം ചെയ്തു അവൾ..!! ശേഷം അവനെ മറി കടന്ന് മുന്നോട്ട് നടക്കവേ അവളുടെ വലത് കൈ തണ്ടയിൽ ആയ് അവന്റെ പിടി വീണു..!!
നേത്ര ഒരു പകപ്പോടെ ഒന്ന് തിരിഞ്ഞ് അവനെ നോക്കി..!!
“എന്താടോ ഞാൻ ഇവിടെ നിൽക്കുന്നത് തനിക്ക് കാണാൻ കഴിയുന്നില്ലേ..!! തന്നോട് സംസാരിക്കാൻ വേണ്ടി ആണ് ഞാൻ വന്നത്..!! അപ്പോൾ ഒന്നും മിണ്ടാതെ താൻ അങ്ങനെ പോയാൽ എങ്ങനെ ആണ് “
മുഖത് ഗൗരവം ചാലിച്ച ഭാവത്തോടെ അവൻ അത് ചോദിക്കുമ്പോൾ അവൾ ഏറുന്ന ഹൃദയ മിടിപ്പിടെ അവന്റെ മുന്നിൽ ആയ് വന്ന് നിന്നു..!!
“ഇന്നലെ മുതലേ തന്നെ തേടി നടക്കുവാ ഞാൻ ഒന്ന് കാണാൻ “
അത് കേട്ട് അവൾ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി..!! കാരണം ഇനി അവൻ എന്തിന് തന്നെ കാണണം എന്നാ സംശയം ആയിരുന്നു അവളിൽ..!!
“ഇന്നലെ ഇഷാനി പറഞ്ഞ് ആണ് ഞാൻ എല്ലാം അറിയുന്നത്..!! എനിക്ക് ഒന്നും ഓർമ ഇല്ല ഡോ..!! പക്ഷെ തന്റെ ഈ മുഖം ഉള്ളിൽ എവിടെയോ പതിഞ്ഞ പോലൊരു ഫീൽ എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട് “
അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവൻ അത് പറയുമ്പോൾ അവളിലൂടെ ഒരു വിറയൽ പാഞ്ഞു..!!
“അവള് പറഞ്ഞു ഞാൻ ഇപ്പൊ ഇങ്ങനെ നിൽക്കുന്നുണ്ട് എങ്കിൽ അത് തന്റെ നല്ല മനസ്സ് കൊണ്ടാണെന്ന്..!! ഒരു നന്ദി പറഞ്ഞ് തന്റെ നല്ല മനസ്സിനെ കുറച്ച് കാണുന്നില്ല ഞാൻ..!! എങ്കിലും tq so much നേത്ര “
മറുപടി ഏതും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവൾ..!! അതിനെ അപ്പോൾ അവളെ കൊണ്ട് കഴിഞോളൂ..!!
“എന്നാൽ ഞാൻ പൊയ്ക്കോട്ടേ “
പതിഞ്ഞ ശബ്ദത്തിൽ അവനോട് ആയ് ചോദിച്ചു അവൾ..!!
“മ്മ് “
അവന്റെ മൂളൽ സമ്മതമായ് എടുത്ത് അവൾ പതിയെ തിരിഞ്ഞു നടന്നു..!! രണ്ടാണ്ടി പിന്നിട്ടതും വീണ്ടും അവന്റെ പിൻ വിളി അവളെ തേടി എത്തി..!!
“ഏയ് നേത്ര “
ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവൾക്ക് തിരിഞ്ഞു നോക്കാൻ..!!
“I like you 😉”
ഒരു കണ്ണ് ചിമ്മി കുസൃതി നിറഞ്ഞ ചിരിയോടെ അവൻ അത് പറയുമ്പോൾ ഒരു വേള അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു..!! വല്ലാത്ത ഒരു വെപ്രാളം വന്ന് നിറഞ്ഞു അവളിൽ..!! അവനെ നോക്കി നിൽക്കാതെ കഴിയാതെ അവൾ വേഗത്തിൽ തിരിഞ്ഞു നടന്നു..!!
***************
വീട്ടിൽ എത്തിയ നേത്ര ആകെ വല്ലാത്തൊരു സന്തോഷത്തിൽ ആയിരുന്നു..!! അത്രമേൽ അവളുടെ മനസ്സ് നിറഞ്ഞിരുന്നു..!! ആഗ്രഹിച്ചത് എന്തോ കൈ പിടിയിൽ എത്തിയ ഒരു കുഞ്ഞ് കുട്ടിയുടെ സന്തോഷം ആയിരുന്നു അവളിൽ..!!
അതെ അവസ്ഥ തന്നെ ആയിരുന്നു ആ വീട്ടിൽ ഉള്ളവരുടെയും..!! എന്നാൽ അത് അവളിൽ ഒരു സംശയം ആണ് തോന്നിയത്..!! പ്രധാന കാരണം അത്രയും ദിവസം അവളോട് മിണ്ടാതെ ദേഷ്യത്തിൽ നടന്ന ചേച്ചി പോലും അവളോട് സ്നേഹം കാണിച്ചു എന്നത് ആണ്..!!
അച്ഛന്റെയും അമ്മയുടെയും മുഖത്ത് പതിവിൽ കവിഞ്ഞ സന്തോഷം കൂടെ കണ്ടതും അവൾക്ക് അവിടെ കാര്യമായ് എന്തോ സംഭവിച്ചു എന്ന് തന്നെ മനസിലായി..!! ഒട്ടും പറ്റാതെ ആയതും അവൾ തന്നെ അവരോട് ചോദിക്കാൻ ഉറപ്പിച്ചു കൊണ്ട് അവർക്ക് അടുത്തേയ്ക്ക് പോയി..!!
“അച്ഛാ എന്താ നിങ്ങളുടെ മുഖത്ത് ഒക്കെ ആകെ ഒരു സന്തോഷം..!! എന്തെങ്കിലും സന്തോഷ വാർത്ത ഉണ്ടായോ “
അവൾ അവരെ രണ്ടാളെയും നോക്കി ഒരു സംശയത്തോടെ അത് ചോദിക്കുമ്പോൾ അവർ ഒന്ന് പരസ്പരം നോക്കുക ആണ് ചെയ്തത്..!!
“അത് പറയാം അതിന് മുന്നേ ഞങ്ങൾക്ക് നിന്നോട് മറ്റൊരു കാര്യം ആണ് ചോദിക്കാൻ ഉള്ളത് “
“എന്താ അച്ഛാ ചോദിക്ക് “
“മ്മ് നീ ശ്രീ മംഗലത്ത് എന്ത് ജോലിക്ക് ആണ് പോയത് “
അയാളുടെ ആ ചോദ്യം അവളിൽ ഒരു ഞെട്ടൽ തന്നെ തീർത്തു..!! അവളുടെ ആ മുഖ ഭാവത്തിൽ നിന്ന് അവർക്ക് അത് മനസ്സിലാവുകയും ചെയ്തു..!!
“അത് പിന്നെ ഞാൻ “
“നീ നിന്ന് തപ്പി പെറുക്കേണ്ട ഞങ്ങൾ എല്ലാം അറിഞ്ഞു “
“ഏ എങ്ങനെ “
അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു..!!
“ശ്രീ മംഗലത്തെ മാധവിന്റെ മകൻ ബദ്രി വന്നിരുന്നു ഇവിടെ “
വീണ്ടും നേത്രയിൽ അതെ ഞെട്ടൽ..!!
“മാത്രമല്ല എല്ലാം ഞങ്ങളോട് പറയുകയും ചെയ്തു..!! നിനക്ക് എന്താ മോളെ ഞങ്ങളോട് അതൊക്കെ പറഞ്ഞാൽ..!! ചിലപ്പോൾ നീ കരുതിയ പോലെ ഞങ്ങൾ ഇത് സമ്മതിക്കില്ലായിരുന്നു കാണും..!! എങ്കിലും ജീവൻ പോലും പണയം വച്ച് നിനക്ക് എങ്ങനെ തോന്നി മോളെ ഇതിന് “
അത് പറയുമ്പോൾ ഉള്ളിലെ സങ്കടം കാരണം അയാളുടെ തൊണ്ട ഒന്ന് ഇടറി പോയി..!!
“സാരമില്ല അച്ഛാ എന്തായാലും ഒന്നും സംഭവിച്ചില്ലലോ..!! പിന്നെ ആ ആളുടെ അസുഖവും മാറി..!! ഇപ്പൊ ഉള്ള ഒരു സങ്കടം എന്താച്ചാ ഇനി ആ വരുമാനം നമുക്ക് മുടങ്ങിയില്ലേ..!! സാരമില്ല ഞാൻ മറ്റൊരു വഴി നോക്കുന്നുണ്ട് “
അവരെ നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ആണ് വിശ്വൻ അത് പറയുന്നത്..!!
“വേണ്ട നീ ഇനി ജോലിക്ക് ഒന്നും പോകേണ്ട കാര്യം ഇല്ല “
അത് കേട്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി..!!
“കാരണം ബദ്രി മോൻ ഇവിടെ വെറുതെ വന്നത് അല്ല..!! ദേ ഇത് തരാൻ കൂടെ വേണ്ടി ആണ് “
അതും പറഞ്ഞ് വിശ്വൻ കുറച്ച് നോട്ട് കെട്ടുകൾ എടുത്ത് അവൾക്ക് നേരെ കാണിച്ചു..!! അത് കാൺകേ അവളിൽ ഒരു പകപ്പ് നിറഞ്ഞ്..!!
“ഇത്… ഇത് എന്തിനാ..!! അച്ഛൻ ചോദിച്ചില്ലേ “
“ചോദിച്ചു മോളെ നമ്മുടെ കാര്യങ്ങൾ ഒക്കെ ഇഷാനി മോള് പറഞ്ഞ് മോൻ അറിഞ്ഞു എന്നും അതുകൊണ്ട് ഇത് വച്ചോ എന്നും പറഞ്ഞാണ് മോന് ഇത് തന്നിട്ട് പോയത്..!! അവന്റെ മുഖത്ത് നോക്കി അത് നിഷേധിക്കാൻ അച്ഛന് കഴിഞ്ഞില്ല മോളെ അതാ ഞാൻ..!! പിന്നെ നമുക്ക് ഇപ്പൊ ഒരു സഹായം അത് ആവശ്യമാണല്ലോ “
“അച്ഛാ എന്നാലും ഇത് ശെരിയല്ല “
“അത് നീ മാത്രം പറഞ്ഞാൽ മതിയോ “
പെട്ടന്ന് ആണ് അവിടെ മറ്റൊരു ശബ്ദം ഉയർന്നത്..!! ആരതി ആയിരുന്നു അത്..!!
“ഇത് അയാൾ വെറുതെ തന്നത് ഒന്നും അല്ല..!! ഇത്രയും നാള് നീ അയാൾക്ക് ചെയ്ത് കൊടുത്ത സേവനങ്ങൾക്ക് ആണ്..!! അതുകൊണ്ട് വേണ്ട എന്ന് പറയേണ്ട കാര്യം ഇല്ല..!! പിന്നെ നീ അവിടെ എങ്ങനെ ആയിരുന്നു എന്നൊന്നും നമുക്ക് അറിയില്ലലോ..!! കൂടെ ഉണ്ടായിരുന്നത് ഒരു പൊട്ടനും..!! അവൻ നിന്നെ എന്തേ….. “
“ചേച്ചി…. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം “
ആരതി അത് പറഞ്ഞു തീരും മുന്നേ നേത്ര കോപത്തോടെ അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു..!! ഒരു വേള ആരതി ഒന്ന് പതറി..!!
” ഞാൻ അവിടെ മാനം മര്യാദയ്ക്ക് തന്നെയാ ജോലി ചെയ്തത്..!! അല്ലാതെ ചെ “
ബാക്കി പറയാൻ കഴിയാതെ അവൾ മുഖം തിരിച്ചു..!! എന്നാൽ പെട്ടന്ന് ആണ് അവിടെ ഒരു ശബ്ദം ഉയർന്നത്.!! മുഖം ചരിച്ചു നോക്കിയ നേത്ര കാണുന്നത് കവിളിൽ കൈ വച്ച് നിൽക്കുന്ന ആരതിയേയും അവൾക്ക് മുന്നിൽ കലിയോടെ നിൽക്കുന്ന വിശ്വനേയും ആണ്..!!
” നീ ഒരക്ഷരം നീ മിണ്ടായാൽ ഇതുപോലെ ആയിരിക്കില്ല നിനക്ക് ഞാൻ തരുന്നത്..!! അവളെ പറയാൻ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത്..!! ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുമ്പോൾ ഞങ്ങൾക്ക് തുണ ആയത് അവൾ ആണ്..!!
നീയും ഉണ്ടായിരുന്നല്ലോ ആ സമയം ഇവിടെ..!! എന്തെങ്കിലും ചെയ്ത് ഈ കുടുംബത്തെ കര കയറ്റണം എന്ന് നിനക്ക് തോന്നിയോ..!! ഇല്ലാലോ അതുകൊണ്ട് മിണ്ടാതെ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം നീ ഇവിടെ “
അയാൾ അവൾക്ക് നേരെ ചീറി കൊണ്ട് അത് പറയുമ്പോൾ നേത്രയേ ഒന്ന് ചിറഞ്ഞു നോക്കി കൊണ്ട് ആരതി അകത്തേയ്ക്ക് പാഞ്ഞു..!!
വിശ്വൻ അവളെ ഒന്ന് നോക്കി കൊണ്ട് നേത്രയുടെ അടുത്തേയ്ക്ക് വന്ന് അവളുടെ തോളിൽ ആയ് കൈ വച്ചു..!!
“മോളോട് അച്ഛൻ ഒരു കാര്യം പറയാം ഇത് ഇപ്പോൾ തിരിച്ചു കൊടുക്കാൻ എനിക്ക് കഴിയില്ല..!! ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ നമുക്ക് ഇത് പതിയെ പതിയെ കൊടുത്ത് തീർക്കാം “
അതും പറഞ്ഞ് കൊണ്ട് അയാൾ അകത്തേയ്ക്ക് കയറി പോയി..!! പുറകെ സിന്ധുവും..!!
തുടരും….
