പവിത്രയുടെ വരവ് അലക്സിന് അത്ര അങ്ങോട്ട് ദഹിക്കുന്നില്ല എന്തോ ഒരു പന്തികേട് മണത്തു…
വിഷ്ണു തിരിച്ചു വീട്ടിൽ എത്തുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു. താഴെ മീനാക്ഷി ഉണ്ടായിരുന്നു…
അവൾ അവന് കഴിക്കാൻ എടുത്തു വച്ച് പോയി കിടന്നു.
മുറിയിൽ എത്തിയപ്പോൾ ഗായത്രി നല്ല ഉറക്കം ആണ്. മുഖം ഒക്കെ വല്ലാതെ ഇരുപ്പുണ്ട് അവളെ വിളിക്കണം എന്ന് ഉണ്ട് പക്ഷെ ഉറക്കം കണ്ടിട്ട് വിളിക്കാൻ തോന്നിയില്ല അവന്.പിന്നെ അവൻ പോയി ഫുഡ് കഴിച്ചു വന്നു കിടന്നു. അവൻ അവളെ തന്നെ നോക്കി കിടന്നു കരഞ്ഞു കരഞ്ഞു ആണ് അവൾ ഉറങ്ങിയത് കണ്ണീർ ഉണങ്ങിയ പാടുകൾ കാണാം.
ഞാൻ പോയ ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണോ ഇവിടെ. അതിന് ഇവിടെ ആരുമില്ലല്ലോ പ്രശ്നം ഉണ്ടാക്കാൻ ആയിട്ട്.
എന്തൊക്കെയൊ ആലോചിച്ചു അവൻ അവളെ ചേർത്ത് പിടിച്ചു കിടന്നു….
**************
പിറ്റേന്ന് വീട്ടിൽ ചെറിയ രീതിയിൽ തിരക്ക് ഒക്കെ ഉണ്ടായിരുന്നു നാളെ ആണ് ഫങ്ക്ഷൻ എങ്കിലും അടുത്ത കുറച്ചു ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട് മിക്കവാറും പേർക്കും ഗായത്രിയെ ഇഷ്ടപെട്ടു അവളുടെ പെരുമാറ്റവും അവളുടെ രീതിയും ഒക്കെ. അങ്ങനെ എല്ലാവരോടും സംസാരിച്ചു നിൽക്കുമ്പോൾ ആണ് മുകളിൽ നിന്ന് വിഷ്ണുന്റെ വിളി കേൾക്കുന്നത് അവൾ പിന്നെ അവന്റെ അടുത്തേക്ക് പോയി…..
അവൾ മുറിയിൽ കയറിയതും അവൻ വാതിൽ അടച്ചു കുറ്റിയിട്ടു.
എന്താ വിളിച്ചേ…
നിനക്ക് എന്താ പ്രശ്നം ഇന്നലെ മുതൽ നീ എന്റെ മുഖത്ത് നോക്കുന്നു കൂടി ഇല്ല കാരണം എനിക്ക് അറിയണം.
ഒന്നുല്ല ഞാൻ ഓരോ ജോലി ആയിട്ട്… പറഞ്ഞു മുഴുവൻ ആക്കും മുന്നേ അവൻ അവളെ അവനോട് ചേർത്ത് പിടിച്ചു…..
എന്റെ മുഖത്ത് നോക്കി പറയ്..അവൾ അവന്റെ കണ്ണിലേക്കു നോക്കി അവിടെ കാണുന്ന നിസ്സഹായത അവളെ വേദനിപ്പിച്ചു.
എന്നെ…. ഇനിയും പഠിപ്പിക്കോ…. ചെറിയ വിറയലോടെ ചോദിച്ചവളെ അവൻ കണ്ണെടുക്കാതെ നോക്കി. അവൻ അവളെ ചേർത്ത് പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി….
സ്സ്……… അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ ആഴ്ന്നു…
ഇത് എന്നോട് ചോദിക്കാൻ ആണോ ഇത്രയും വിഷമം നിനക്ക്.എനിക്ക് നിന്നെ ഇനിയും പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട് അത് ഒരിക്കലും എന്റെ ഒപ്പം എത്താൻ അല്ല നാളെ എനിക്ക് എന്തെങ്കിലും പറ്റി പോയാലും നിനക്ക് സ്വയം പിടിച്ചു നിൽക്കാൻ….അവൾ വേഗം അവന്റെ കാലിൽ വീഴാൻ പോയി അപ്പോഴേക്കും അവൻ അവളെ തടഞ്ഞു..
എന്താ ഇത് എന്റെ കടമ ആണ് ഇത്…
ഞാ…. ഞാൻ ഒരുപാട് പഠിക്കാൻ ആശിച്ചു ആണ് അന്ന് ടീച്ചർടെ വീട്ടിൽ പോയി നിന്നത് പത്തുകഴിഞ്ഞപ്പോൾ ആണ് ഞാൻ അങ്ങോട്ട് പോകുന്നത് ടീച്ചർ എന്നെ പ്ലസ് ടു വരെ പഠിപ്പിച്ചു. പക്ഷെ പിന്നെ പഠിക്കാൻ പറ്റിയില്ല…..
പോട്ടെ പേടിക്കണ്ട ഇനി നിന്നെ പഠിപ്പിക്കാൻ ഞാൻ ഉണ്ടല്ലോ ഇപ്പൊ വിഷമം ഒക്കെ മാറിയില്ലേ ഇനി ഒന്ന് ചിരിച്ചേ….. അവൻ പറഞ്ഞതും അവൾ അവനെ നോക്കി മനോഹരം ആയി പുഞ്ചിരിച്ചു. അന്നത്തെ ദിവസം വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി.
*****************
രാത്രി അലക്സിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുവാണ് പവിത്ര അവൾ ഉച്ചക്ക് തന്നെ എത്തിയിരുന്നു…
അലക്സ്……..
പറയ്..
നിനക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ..
അവൻ ഒരു നിമിഷം ആലോചിച്ചു പിന്നെ സംസാരിച്ചു തുടങ്ങി.
ഇല്ല എനിക്ക് അങ്ങനെ തോന്നിയത് ഒരാളോട് മാത്രം ആണ്. അവൾ അവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി…
ആരോടാ..
വിഷ്ണുന്റെ ഭാര്യ ഗായത്രിയോട്. അവൾ ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.
അപ്പൊ വിഷ്ണുനെ നിനക്ക് അറിയോ…
അറിയാം. കോളേജ്കാലം മുതൽ ഞങ്ങൾ തമ്മിൽ ആണ് മത്സരം മുഴുവൻ. അവനെ തകർക്കാൻ ആയിരുന്നു ഞാൻ നീയും ആയി ബന്ധം സ്ഥാപിച്ചത്. പക്ഷെ ഫിസിക്കൽ റിലേഷൻ ഞാൻ ആയി അല്ല നീ എന്നോട് ആവശ്യപെട്ടത് ആണ്….. അവൾക്ക് ആദ്യമായി അവളോട് തന്നെ ദേഷ്യം തോന്നി.
ഗായത്രിയെ നിനക്ക് എങ്ങനെ..
അവൻ അവളെ കണ്ടതും ഹോട്ടൽ മുറിയിൽ വന്നു അവൻ അവളെ കൊണ്ട് പോയതും എല്ലാം പറഞ്ഞു.
അപ്പൊ അവൾ ഒരു,…….. ആയിരുന്നോ.
അറിയില്ല അവൻ ആണ് അവളെ ആദ്യമായും അവസാനമായും അവൾ ഉണ്ടായിരുന്ന സ്ഥലത്തു പോയി കണ്ടതും വില കൊടുത്തു വാങ്ങിയതും അതിന് മുന്നേ അവൾ എങ്ങനെ ആയിരുന്നു എന്ന് അറിയില്ല.. അവളുടെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി തെളിഞ്ഞു അലക്സിന് വേണ്ടതും അത് തന്നെ ആയിരുന്നു. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
അലക്സ് നമുക്ക് ഈ റിലേഷൻ ഇവിടെ അവസാനിപ്പിക്കാം.. എനിക്ക് വിഷ്ണുനെ വേണം. നിനക്ക് ഗായത്രിയും അതിന് ഉള്ള വഴികൾ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്….
അതിന് നമ്മൾ ഈ റിലേഷൻ നിർത്തണം എന്ന് ഉണ്ടോ…അവൻ അവളുടെ തുടയിൽ കൈ മുറുക്കി കൊണ്ട് ചോദിച്ചു.
വേണം… ഇനിയും ഇതുമായി മുന്നോട്ട് പോയാൽ ഞാൻ ഏത് നിമിഷം വേണോ വീട്ടുകാരുടെ അല്ലെങ്കിൽ വിഷ്ണുന്റെ മുന്നിൽ പിടിക്കപെടും……
മ്മ് നിന്റെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ.ലാസ്റ്റ് ആയി ഒറ്റ തവണ കൂടെ ഒന്ന് കൂടണ്ടേ.. അവൻ ഒരു വല്ലാത്ത ഭാവത്തിൽ അവളോട് ചോദിച്ചു. അവൾ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു…..
പരസ്പരം പുണർന്നു കൊണ്ട് ഇരുമെയ്യും ആ മുറിക്കുള്ളിൽ ഒരിക്കൽ കൂടെ ഒന്നായ് കെട്ടിപ്പുണർന്നു ഇടക്ക് ഇടക്ക് അവരിൽ നിന്ന് അലയടിക്കുന്ന ശിൽക്കാരശബ്ദങ്ങൾക്ക് അപ്പുറം ആ മുറിയിൽ ഒരു ഒച്ചയും ഉയർന്നില്ല.അവന്റെ കാമം മുഴുവൻ അവളിൽ ഒഴുക്കി അവൻ അകന്നു മാറി അവളും അപ്പോഴേക്കും ക്ഷീണിച്ചു. പിന്നെ ഒരു ചിരിയോടെ അവന്റെ നഗ്നമേനിയിൽ അവളുടെ നഗ്നതയും ചേർത്ത് അവൾ കണ്ണുകളടച്ചു. ആ രാവു പുലരുന്നതിന് മുൻപ് പലകുറി അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി……..
******************
രാവിലെ ഗായത്രി ഉണരുമ്പോൾ വിഷ്ണു അടുത്ത് ഇല്ലായിരുന്നു. ഒരുപാട് വൈകി ആണ് രണ്ടുപേരും ഉറങ്ങാൻ കിടന്നത് അവൾക്ക് പഠിക്കാൻ പോകുന്നതിൽ ഒരുപാട് സന്തോഷം ആയിരുന്നു. അവളുടെ ആഗ്രഹങ്ങൾ അവനോട് തുറന്നു പറഞ്ഞതിൽ അവനും സന്തോഷം ആയിരുന്നു. എന്തൊക്കെ പഠിക്കണം എന്ത് ആകണം എന്നൊക്കെ ആയിരുന്നു ചർച്ച അതൊക്കെ കഴിഞ്ഞു അവസാനം അവന്റെ കമ്പനിയിൽ ഒരു ജോലി എന്ന കാര്യം കൂടെ ഉറപ്പിച്ചു ആണ് കിടന്നത്. അതൊക്കെ ഓർത്ത് ഒരു പുഞ്ചിരിയോടെ ആണ് അവൾ എണീറ്റ് ഫ്രഷ് ആകാൻ പോയത്. അവൾ കുളിച്ചു ഒരു ലോങ് ബ്ലൂ ടോപ്പും ഒരു റെഡ് പലാസയും എടുത്തു ഇട്ട് പുറത്ത് വരുമ്പോൾ. വിഷ്ണുനെ കണ്ടില്ല അവൾ താഴേക്ക് പോയി. അവിടെ ഒക്കെ ബന്ധുക്കൾ എല്ലാം ഉണ്ട് അവൾ അവനെ ചുറ്റും നോക്കുമ്പോൾ കണ്ടു ഗാർഡനിൽ ആരോടോ ഫോണിൽ സംസാരിക്കുന്നത്. അവൾ എല്ലാവരെയും ഒന്ന് നോക്കി ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടു അവൾ വേഗം അവന്റെ അടുത്തേക്ക് പോയി എന്നാൽ അവളുടെ ഈ കള്ളകളി മുത്തശ്ശിയും രാഹുലും കണ്ടു. അവൾ ശബ്ദം ഉണ്ടാക്കാതെ അവന്റെ പുറകിലൂടെ ചെന്ന് അവനെ മുറുകെ കെട്ടിപിടിച്ചു. ആദ്യം ഒന്ന് ഞെട്ടി പിന്നെ തന്റെ വയറ്റിൽ മുറുകുന്ന കൈയും അവന്റെ പെണ്ണിന്റെ ഗന്ധവും അവൻ ഒരു ചിരിയോടെ അറിഞ്ഞു. അവൻ അവളെ മുന്നിലേക്ക് പിടിച്ചു നിർത്തി അരയിലൂടെ കൈയിട്ടു അവനോട് ചേർത്ത് നിർത്തി. അവൾ ചെറുചിരിയോടെ അവനെ നോക്കി.
ഗുഡ് മോർണിംഗ് വിച്ചേട്ടാ. അവൾ അത് പറഞ്ഞു ഒന്ന് ഉയർന്നു അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു അവൻ നന്നായി തന്നെ ഞെട്ടി.പിന്നെ ഒരു പുഞ്ചിരിയോടെ അവനും പറഞ്ഞു.
ഗുഡ് മോർണിംഗ് ഗായു. അവനും അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി. രണ്ടുപേരും ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണിൽ നോക്കി നിന്നു.
പെർഫെക്ട്…… ഒച്ചകേട്ട് അവൾ ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ക്യാമറയും പിടിച്ചു രണ്ടുമൂന്നുപേർ. അവൾ കാര്യം മനസിലാകാതെ അവനെ നോക്കി.
ഇവിടെ എന്റെ സിംഗിൾ ഫോട്ടോ ഷൂട്ട് നടക്കുവായിരുന്നു. അപ്പോഴാ താൻ വന്നത് പ്രതീക്ഷിക്കാതെ ചിലത് ഒക്കെ നടന്നപ്പോൾ ഞാൻ ഇത് മറന്നു… അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ ചമ്മിയ മുഖം മറക്കാൻ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. അതും ക്യാമറ കണ്ണുകൾ ഒപ്പി എടുത്തു…. ഇതൊക്കെ അകത്തു നിന്ന് കണ്ട മുത്തശ്ശിയുടെ ചുണ്ടിലും മനോഹരമായ ഒരു പുഞ്ചിരി തെളിഞ്ഞു……..
രണ്ടുപേരും അമ്പലത്തിൽ പോയിട്ട് പെട്ടന്ന് വരണം കേട്ടല്ലോ…
വിഷ്ണുവും ഗായത്രിയും അമ്പലത്തിൽ പോകാൻ ഇറങ്ങി നിൽക്കുവാണ് അപ്പോഴാണ് മുത്തശ്ശി പറഞ്ഞത്…. രണ്ടുപേരും ഒരു ചിരിയോടെ ഇറങ്ങി. പോകും വഴി ഗായത്രി വാ തോരാതെ സംസാരിക്കുന്നുണ്ട് അവളുടെ മുഖത്തെ സന്തോഷത്തിന് കാരണം പഠിക്കാൻ പോകാൻ പറ്റും എന്നത് കൊണ്ട് ആണെന്ന് അവന് അറിയാം. അവന് അവളോട് വല്ലാത്ത ഒരു സ്നേഹം തോന്നി. ഇവൾ പഠിക്കാൻ ഇത്രക്ക് ആശിച്ചിരുന്നോ..
വിച്ചേട്ടാ…
മ്മ്… അവൻ ഒന്ന് മൂളി അവർ തിരക്ക് ഉള്ള റോഡിലേക്ക് കയറി അതുകൊണ്ട് ആണ് അവൻ മൂളി വച്ചത്.
തിരിച്ചു വരുമ്പോ എനിക്ക് നല്ല മസാല ദോശ വാങ്ങി തരോ.. അവൻ അവളെ സൂക്ഷിച്ചു നോക്കി പിന്നെ അവളുടെ വയറ്റിലേക്ക് അവനെ നോട്ടം പോയി അത് കണ്ടു അവൾ അവനെ സൂക്ഷിച്ചു ഒന്ന് നോക്കി…
അല്ല സാധാരണ ഗർഭിണികൾ ആണല്ലോ ഇങ്ങനെ ആഗ്രഹം പറയുന്നത് അതാ… അവൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖം വീർത്തു..
പിന്നെയും എന്തൊക്കെയൊ സംസാരിച്ചു രണ്ടുപേരും അമ്പലത്തിൽ എത്തി.
മനസ്സ് ഉരുകി പുതിയ ജീവിതത്തെ കുറിച്ച് അവൾ പ്രാർത്ഥിച്ചു. അവന് അവന്റെ പ്രണയിനിയെ ഒരിക്കലും നഷ്ടം ആകരുത് എന്ന് ആയിരുന്നു പ്രാർത്ഥന. രണ്ടുപേരും അമ്പലത്തിൽ നിന്ന് ഇറങ്ങി നേരെ അമ്പലകുളത്തിലേക്ക് പോയി അവിടെ കുറച്ചു സമയം ഇരുന്നു പിന്നെ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ വീട്ടിലേക്ക് തിരിച്ചു. അവൻ അവളുടെ ആഗ്രഹം പോലെ ഒരു റെസ്റ്റോറന്റിൽ കഴിക്കാൻ ഇറങ്ങി രണ്ടുപേരും. അവളുടെ ഇഷ്ടവിഭവങ്ങൾ തന്നെ അവൻ ഓർഡർ ചെയ്തു. എന്തൊക്കെയൊ സംസാരിച്ചു രണ്ടുപേരും കഴിച്ചു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ്. ഗിരി അങ്ങോട്ട് വന്നത് അവനെ കണ്ടു അവൾ വേഗം വിഷ്ണുന്റെ കൈയിൽ കൈ മുറുക്കി. അവൻ ഗിരിയെ ഒന്ന് നോക്കി പിന്നെ അവളെ ചേർത്ത് പിടിച്ചു അവനെ മറികടന്നു മുന്നോട്ട് പോയി. ഗിരി അവർ കാറിൽ കയറി പോകുന്നത് വരെ കണ്ണെടുക്കാതെ നോക്കി നിന്നു. കാറിൽ കയറിയിട്ടും ഗായത്രി അവന്റെ കൈവിടാൻ കൂട്ട് ആക്കിയില്ല.
താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.
ചിലപ്പോൾ എന്നെ ഗിരിയേട്ടൻ കൊണ്ട് പോയാലോ.
നിന്റെ ഭർത്താവ് ആയ ഞാൻ ഇവിടെ മലപോലെ നിൽക്കുമ്പോൾ നിന്നെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കോ ഡി പൊട്ടിക്കാളി..
അവൾ ഒരുചിരിയോടെ അവന്റെ തോളിൽ ചാഞ്ഞു. അവൻ ഒരു ചിരിയോടെ അവളുടെ തലയിൽ ചുണ്ട് ചേർത്തു…
****************
അലക്സും പവിത്രയും ക്ഷീണം കാരണം എണീക്കാൻ ഒരുപാട് വൈകി. എണീറ്റ് കുളിച്ചു ഫ്രഷ് ആയി രണ്ടുപേരും പരസ്പരം ചിരിച്ചു കൊണ്ട് താഴേക്ക് വന്നു. അവൾ ഇറങ്ങുന്നതിന് മുന്നേ അവനെ ഒന്ന് മുറുകെ പുണർന്നു കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൾ ചുണ്ടുകളെ വേർപെടുത്താൻ തുടങ്ങിയതും അവൻ അവളെ മുറുകെ പിടിച്ചുകൊണ്ട് ചുണ്ടുകളെ കടിച്ചു നുണയാൻ തുടങ്ങി.
ഇവരുടെ ഈ ചുംബനം നീണ്ടുപോകെ അകത്തേക്ക് അനുവാദം ചോദിക്കതെ കയറി വന്ന വ്യക്തി ഇത് കണ്ടു ഒരു നിമിഷം ഞെട്ടി. എന്തോ താഴെ വീഴുന്ന സൗണ്ട് കേട്ട് പരസ്പരം അടർന്നു മാറിയ അലക്സും പവിത്രയും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ആദ്യം ഒന്ന് ഞെട്ടി പിന്നെ പതിയെ ഒന്ന് പുഞ്ചിരിച്ചു.പക്ഷെ വന്ന വ്യക്തി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി.
തുടരും….
