അന്നത്തെ ദിവസം ബദ്രി ആ റൂമിൽ തന്നെ ആണ് കിടന്നത്..!! നേത്ര എന്തെങ്കിലും പറയും എന്ന് അവൻ കരുതി എങ്കിലും അവൾ ഒന്നും പറഞ്ഞില്ല എന്ന് മാത്രം അല്ല അല്ലി മോളെ അവന്റെ അടുത്തേയ്ക്ക് തന്നെ ചേർത്തു കിടത്തുകയും ചെയ്തു..!!
ഉറക്കത്തിലും ആ അച്ഛന്റെ സാമീപ്യം അറിഞ്ഞത് പോലെ കുഞ്ഞി പെണ്ണ് അവന്റെ ചൂട് പറ്റി അവനിലേയ്ക്ക് ചേർന്ന് കിടന്നു..!! ബദ്രി ഒരു സൈഡ് ചെരിഞ്ഞ് ആണ് കിടക്കുന്നത്..!! മറു സൈഡിൽ ആയ് നേത്രയും..!!
“അതെ എന്റെ ഈ കൈ ഫ്രീ ആണ് കേട്ടോ “
അവളെ നോക്കി ഒരു കുസൃതി ചിരിയോടെ അവൻ അത് പറയുമ്പോൾ നേത്ര കാര്യം മനസിലാകാതെ അവനെ ഒന്ന് നോക്കി..!! ഇടത് കൈയാൽ അല്ലി മോളെ ചേർത്തു പിടിച്ച് വലത് കൈ അവൾക്ക് നേരെ നീട്ടി കൊണ്ടാണ് അവൻ അത് പറഞ്ഞത്..!! അത് കണ്ട് നേത്ര നന്നായ് അവനെ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു..!!
“ഇത്രയും നാളും ഞാൻ എങ്ങനെ ഉറങ്ങിയോ അത് മതി എനിക്ക് ഇനി അങ്ങോട്ടും “
അത് കേട്ട് അവന്റെ മുഖം ഒന്ന് മാറി..!! പിന്നെ അവൻ ഒന്നും പറയാതെ മോളെയും ചേർത്തു പിടിച്ചു കിടന്നു..!!
എന്നത്തേയും വിപരീതമായ് നേത്ര അന്ന് സുഖമായി ഉറങ്ങി..!!
*****************
ചുറ്റും തളം കെട്ടി നിൽക്കുന്ന നിശബ്ദത..!! അർദ്ധ രാത്രി സമയം ആയത് കൊണ്ട് തന്നെ എല്ലാവരും ഉറക്കത്തിലേയ്ക്ക് വീണു കഴിഞ്ഞു..!!
ആ റൂമിന്റെ വാതിൽ തുറന്ന് അവൻ പുറത്തേയ്ക്ക് ഇറങ്ങി..!! ചുറ്റും ആ തിളക്കമുള്ള കണ്ണുകളാൽ ഒന്ന് പരതി കൊണ്ട് അവൻ ആ നീളൻ ഇട നാഴിയിലൂടെ മുന്നോട്ട് നടന്നു..!!
തന്റെ ലക്ഷ്യ സ്ഥാനത്ത് ആയ് വന്ന് നിന്ന് കൊണ്ട് അവൻ ആ വിൻഡോ തുറന്ന് ഉള്ളിലേയ്ക്ക് നോക്കി..!! ആദ്യം കണ്ണുകളിൽ പതിഞ്ഞത് ആ കാഴ്ച്ച ആയിരുന്നു..!! ഒരു കൈയാൽ മോളെയും മറു കൈയാൽ നെത്രയെയും ചേർത്തു പിടിച്ച് കിടക്കുന്ന ബദ്രി..!!
നേത്രയിൽ പതിഞ്ഞിരിക്കുന്ന ബദ്രിയുടെ കൈകൾ കാൺകെ അവന്റെ കണ്ണുകൾ ചുവന്ന് കലങ്ങി..!! കൈകൾ ജനൽ കമ്പിയിൽ അമർന്നു മുറുകി..!!
“നിന്റെ ആയുസ് എണ്ണപ്പെട്ട് കഴിഞ്ഞു ബദ്രി..!! ഇവളോടൊപ്പം നിനക്ക് സുഖമായി ജീവിക്കാൻ കഴിയില്ല..!! അതിന് നിന്നെ ഞാൻ അനുവദിക്കില്ല..!! എനിക്ക് വേണം എനിക്ക് വേണം ഇവളെ “
അവന്റെ മനസ്സ് അവനോട് തന്നെ അലമുറ ഇട്ടു..!! പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൻ എങ്ങോട്ടോ നടന്നകന്നു..!!
******************
മാറ്റങ്ങൾ ഏതുമില്ലാതെ കടന്ന് പോയ രണ്ട് ദിവസങ്ങൾക്ക് ശേഷം..!!
അല്ലി മോൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് പുറത്ത് നിൽക്കുവാണ് നേത്ര..!! അല്ലി മോള് ചുറ്റും എന്തൊക്കെയോ നോക്കി സ്വയം അവളുടെ ഭാഷയിൽ സംസാരിച്ച് കഴിക്കുന്നുണ്ട്..!! എന്നാൽ നേത്ര എന്തോ വലിയ ആലോചനയിൽ ആണ്..!!
ബദ്രി രാവിലെ എങ്ങോട്ടോ പോയത് ആണ്..!! രണ്ട് ദിവസം കൊണ്ട് അവന്റെ സ്വഭാവത്തിൽ ആകെ വല്ലാത്ത മാറ്റം പോലെ തോന്നി അവൾക്ക്..!! എപ്പോഴും ദേഷ്യം,, മോളെ പോലും ഇപ്പൊ അധികം എടുക്കാറില്ല അവൾ..!! തന്നോട് സംസാരിക്കാനും കൂട്ടക്കാറില്ല..!!
അവൾ അങ്ങനെ ഓരോന്ന് ഓർത്ത് നിൽക്കുമ്പോൾ ആണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്..!! ബദ്രിയുടെ വണ്ടി ആയിരുന്നു അത്..!! ഡോർ തുറന്ന് ഇറങ്ങുന്ന ബദ്രിയെ കണ്ടതും അല്ലി മോളുടെ ബഹളം തുടങ്ങി..!!,
“ച്ചേ ച്ചേ “
ബദ്രി വേഗം വന്ന് നേത്രയുടെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് അവളുടെ ഉണ്ട കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു..!! അപ്പോഴേയ്ക്ക് കാറിന്റെ കോ ഡ്രൈവിംഗ് സീറ്റ് തുറന്ന് മറ്റൊരാൾ ഇറങ്ങിയിരുന്നു..!!
വെളുത്ത് മെലിഞ്ഞ ഒരു പെൺ കുട്ടി..!! സ്ലീവ്ലെസ്സ് ടി ഷർട്ടും ടൈറ്റ് ജീൻസും ആണ് വേഷം..!! തോളൊപ്പം ഉള്ള മുടി അഴിച്ച് ഇട്ടിട്ടുണ്ട്..!! ചുണ്ടിൽ റെഡ് കളർ ലിപിസ്റ്റിക്കും..!!
“നാഥ് ഇതാണോ നിന്റെ ബേബി “
അവൾ വേഗം ബദ്രിയുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!!
“മ്മ് “
അതിന് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് മോളെയും കൊണ്ട് അകത്തേയ്ക്ക് പോയി..!! നേത്ര ഒരു നിമിഷം അവൻ പോകുന്നതും നോക്കി നിന്നു..!!
“ഹായ് നേത്ര എന്നെ മനസ്സിലായോ “
അതിന് മറുപടി ഒന്നും പറയാതെ നേത്ര അവളെ തന്നെ നോക്കി നിന്നു..!! അത് കണ്ട് ആവണം അവൾ വീണ്ടും പറഞ്ഞു..!!
“ഞാൻ സ്വപ്ന നാഥിന്റെ ഭാവി ഭാര്യ ആകേണ്ട കുട്ടി ആണ് “
അത്രയും നേരം കൂൾ ആയ് നിന്ന നേത്ര അവളുടെ ആ ഡയലോഗ് കേട്ട് മുഖത്തേയ്ക്ക് ഗൗരവം വന്ന് നിറഞ്ഞു..!!
“Sry എനിക്ക് മനസിലായില്ല ഇയാൾ എന്താ പറഞ്ഞത് താൻ നാഥിന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടി ആണെന്നോ?? അപ്പോൾ ഞാൻ ആരാ “
അത് കേട്ട് ആ പെൺ കുട്ടി ഒന്ന് ചിരിച്ചു..!!
“ഓഹോ അപ്പോൾ നിനക്ക് അറിയില്ലേ നിന്നെ ഇവർ എന്തിനാ ഇവിടെയ്ക്ക് കൊണ്ട് വന്നത് എന്ന് സൊ സാഡ് “
സ്വപ്ന സങ്കടം അഭിനയിച്ച് കൊണ്ട് അത് പറയുമ്പോൾ നേത്ര അവളെ ഒന്ന് തുറിച്ചു നോക്കി നിന്നു..!!
“എന്നെ നോക്കി പേടിപ്പിക്കേണ്ട നേത്ര ഞാൻ പറഞ്ഞത് സത്യം ആണ്..!! ഇവർക്ക് ഒക്കെ നിന്നെ കൊണ്ട് ഒരു ആവശ്യം ഉണ്ട്..!! ആ ആവശ്യം കഴിഞ്ഞാൽ ഉടൻ നിനക്ക് പിന്നെ ഇവിടെ സ്ഥാനം ഉണ്ടാവില്ല..!! ഇവിടെ മാത്രം അല്ല എന്റെ നാഥിന്റെ ലൈഫിലും”
ആദ്യമൊക്കെ പുച്ഛംത്തോടെയും പിന്നെ പിന്നെ വല്ലാത്തൊരു ഭാവത്തിൽ അതും പറഞ്ഞു കൊണ്ട് അവൾ വെട്ടി തിരിഞ്ഞ് അകത്തേയ്ക്ക് കയറി..!! എന്നാൽ നേത്ര അപ്പോഴും അവൾ പറഞ്ഞാ വാക്കുകളിൽ കുടുങ്ങി കിടക്കുക ആയിരുന്നു..!!
***************
നേത്ര റൂമിലേയ്ക്ക് വരുമ്പോൾ കാണുന്നത് അടഞ്ഞു കിടക്കുന്ന ഡോർ ആണ്..!! അവൾ അതൊന്ന് തള്ളി നോക്കി എങ്കിലും അത് അകത്ത് നിന്ന് ലോക്ക് ആയിരുന്നു..!! അവൾ ഒരു സംശയത്തോടെ വാതിലിൽ മുട്ടാൻ ആയ് കൈ ഉയർത്തുമ്പോൾ ആണ് അകത്ത് നിന്ന് അടക്കി പിടിച്ച സംസാരങ്ങളും ചിരികളും അവളുടെ കാതിൽ പതിയുന്നത്..!!
ഒരു വേള അവളുടെ കൈകൾ പതിയെ താഴ്ന്നു..!! അകത്ത് നിന്ന് കേൾക്കുന്ന ശബ്ദങ്ങൾ എന്ത് കൊണ്ടോ അവൾക്ക് ആരോചകമായ് തോന്നി..!!
അവൾ തിരിഞ്ഞ് ആ ചുവരിൽ ചാരി നിന്നു അതും ഏറെ നിമിഷം..!! ഒടുവിൽ അര മണിക്കൂറോളം പിന്നിടുമ്പോൾ ആ വാതിൽ തുറന്ന് സ്വപ്ന പുറത്തേയ്ക്ക് വന്നു..!!
അവിടെ ചുവരിൽ ചാരി നിൽക്കുന്ന നേത്രയേ കണ്ട് അവളിൽ ചിരി വിരിഞ്ഞു..!!
“Ops sry നേത്ര സമയം പോയത് അറിഞ്ഞില്ല..!! കുറച്ച് നാളയെ ഞങ്ങൾ തമ്മിൽ കണ്ടിട്ട് സൊ അൽപ്പ സമയം വേണമായിരുന്നു പലതിലും “
അവസാനം അവൾ അർഥം വച്ച് അത് പറയുമ്പോൾ നേത്രയുടെ കണ്ണുകൾ ചുവന്ന് കലങ്ങി..!!
“അകത്ത് നടക്കുന്നത് ഒക്കെ ഞങ്ങൾ ഭാവി ഭാര്യ ഭർത്താവിന്റെ പേഴ്സണൽ ആണ് അതുകൊണ്ട് ആണ് ഡോർ ലോക്ക് ചെയ്തത് sry ട്ടോ നേത്ര..!!
അവൾ അതും പറഞ്ഞ് മറി കടന്ന് പോകാൻ നിന്നതും നേത്ര അവളുടെ കൈയിൽ പിടിച്ച് വലിച്ച് മുന്നോട്ട് നിർത്തി അവളുടെ കവിളിൽ ആഞ്ഞടിച്ചു..!!
“ആഹ്ഹ “
സ്വപ്ന ഒരു സൈഡിലേയ്ക്ക് വേച്ചു പോയി..!! കവിളിൽ കൈ വച്ച് മുഖം ഉയർത്തി നോക്കിയ അവൾ കണ്ടു കലിയോടെ മുന്നിൽ നിൽക്കുന്ന നേത്രയേ..!!
“നീ എന്താടി എന്നെ കുറിച്ച് കരുതിയത് നീ പറയുന്നത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങുന്ന വെറുമൊരു പൊട്ടി പെണ്ണാണ് ഞാൻ എന്നോ..!! നാണം ഇല്ലേ ഡി നിനക്ക് മറ്റൊരുത്തിയുടെ ഭർത്താവിനെ മോഹിക്കാനും അവന്റെ പുറകെ ഇങ്ങനെ നടക്കാനും ചെ “
നേത്ര വല്ലാത്തൊരു അറപ്പോടെ അത് പറയുമ്പോൾ സ്വപ്ന കലിയോടെ അവളെ നോക്കി നിന്നു..!!,
“ഇനി മേലിൽ നിന്നെ അയാളുടെ കൂടെ കണ്ടാൽ കൊല്ലും ഞാൻ നിന്നെ “
അവൾക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് നേത്ര അകത്തേയ്ക്ക് കയറി വാതിൽ കോട്ടി അടച്ചു..!!
എന്നാൽ സ്വപ്ന കലിയോടെ ചുവരിൽ കൈ മുറുക്കി ആഞ്ഞടിച്ചു..!! പെട്ടന്ന് ആണ് അവളുടെ തോളിൽ ഒരു കൈ പതിഞ്ഞത്..!! അവൾ വേഗം തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന അവനെ കണ്ട് അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു..!!
” ഞാൻ “
അവൾ എന്തോ പറയാൻ വന്നതും അവൻ അതിനെ തടഞ്ഞു കൊണ്ട് പറഞ്ഞു..!!
“വേണ്ട സ്വപ്ന ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു..!! നീ വിഷമിക്കണ്ട നമ്മുടെ പ്ലാൻ ഒന്നും ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ല..!! അത് മാത്രം അല്ല അതിന്റെ ആദ്യ പടി ഞാൻ ചവിട്ടി കഴിഞ്ഞു..!! ഇനി മുതൽ ഇവിടെ നടക്കാൻ പോകുന്ന കളികൾ ആർക്കും പ്രവചിക്കാൻ കഴിയില്ല..!! ആർക്കും “
അവൻ വല്ലാത്തൊരു ഭാവത്തിൽ അത് പറയുമ്പോൾ അതെ ഭാവം അവളിലേയ്ക്കും പകർന്നു..!!
തുടരും…
