പുനർവിവാഹം ~ ഭാഗം 84, എഴുത്ത്: ആതൂസ് മഹാദേവ്

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കും മുന്നേ അവൾ അവന്റെ നെഞ്ചിൽ ആയ് വന്ന് ഇടിച്ചു നിന്നു..!! ബദ്രി അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിക്കുമ്പോൾ അവൾ അവനിലേയ്ക്ക് ചേർന്നു നിന്നു..!!

” ശിവ വിളിച്ചിരുന്നു അച്ഛൻ മരിച്ചു “

പല്ലുകൾ കടിച്ച് അമർത്തി കൊണ്ട് കലിയോടെ അവൻ അത് പറയുമ്പോൾ അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി..!!

” ഒരുപാട് സ്വപ്നം കണ്ടതാ ഞാൻ എന്റെ ഈ കൈകൾ കൊണ്ട് അയാളെ കൊ. ല്ലാൻ അതാ ഇന്ന് നടക്കാതെ പോയത്..!! എനിക്ക് എനിക്ക് കൊ. ല്ലണം ആയി. രുന്നു അയാളെ..!! ജെനിപ്പിച്ച മകനോട് അയാൾ ചെയ്തത് ഒക്കെ എണ്ണി എണ്ണി ചോദിക്കണം ആയിരുന്നു എനിക്ക്..!! പക്ഷെ കഴിഞ്ഞില്ല “

ഉള്ളിലെ കലി മുഴുവൻ വാക്കുകളാൽ പുറത്തേയ്ക്ക് വരുമ്പോൾ ദർശു അവനെ മുറുകെ പുണർന്നു കൊണ്ട് അവന്റെ കഴുത്തിൽ ആയ് മുഖം അമർത്തി വച്ചു..!!

” എ.. ന്നെ വേണ്ടേ അപ്പോൾ..!! എന്റെ കൂടെ ജീവിക്കണ്ടേ നിനക്ക്..!! എല്ലാം മറന്ന് നിന്നെ തേടി ഞാൻ വന്നത് നിന്നെ ഒന്നിനും വിട്ട് കൊടുക്കാൻ അല്ല ബദ്രി..!! എനിക്ക് വേണം നിന്നെ..!! അത്രയും സ്നേഹിച്ച് പോയി ഞാൻ “

ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് അവൾ പറയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞ് വന്നു..!!

” എന്തിനാ ഡി പെണ്ണെ എന്നെ ഇങ്ങനെ സ്നേഹിക്കണെ?? നിന്നെയും ച. തിച്ചവൻ അല്ലെ ഞാൻ “

അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് അവൻ അത് ചോദിക്കുമ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു..!!

” കുറച്ച് നാൾ മുന്നേ വരെ എല്ലാം എന്റെ മനസ്സിൽ ഉണ്ടായിരുന്നു ബദ്രി..!! നിന്നോട് പ്രതികാരം ചെയ്യണം എന്ന് തന്നെ ആയിരുന്നു എന്റെ മനസ്സിൽ..!! പക്ഷെ ദക്ഷിനെ ഞാൻ അന്ന് കണ്ട ആ ദിവസം “

അവളുടെ ഓർമ മെല്ലെ ആ ദിവസത്തിലേയ്ക്ക് തെന്നി നീങ്ങി..!!

( ആ ദിവസത്തിലേയ്ക്ക് )

കോളേജ് കാലഘട്ടത്തിൽ ആദ്യമായ് പ്രണയം എന്ന വികാരം തോന്നിയത് അത് ബദ്രിയോട് മാത്രം ആണ്..!! പിന്നെ പിന്നെ അത് വളർന്ന് പന്തലിച്ചു..!! ഒടുവിൽ അത് അവനോട് തുറന്ന് പറയുമ്പോൾ പഠിക്കാൻ ഉള്ള പ്രായം എന്ന് പറഞ്ഞ് അവനെ നിരാശനാക്കി..!!

പക്ഷെ അവിടെ കൊണ്ട് പിൻ മാറിയില്ല പുറകെ നടന്നു നാളുകൾ..!! ഒടുവിൽ തിരികെയും ഇഷ്ട്ടം അറിയിക്കുമ്പോൾ ലോകം പിടിച്ച് അടക്കിയ സന്തോഷം ആയിരുന്നു തോന്നിയത്..!! പ്രണയം പിന്നെ ഉള്ള ഓരോ ദിവസവും..!! ആർക്കും വിട്ട് കൊടുക്കില്ല എന്ന വാശിയോടെ ചേർത്ത് പിടിച്ചു..!!

പക്ഷെ വിധിയുടെ വിളയാട്ടത്തിൽ പെട്ട് പലതും അരങ്ങേറി..!! ആ നഷ്ടം താങ്ങാൻ കഴിഞ്ഞില്ല..!! അത്രയും ഭ്രാന്ത് ആയിരുന്നു അവൻ അവൾക്ക്..!! ഒടുവിൽ ഭ്രാന്തിന്റെ വക്കോളാം ജീവിതം വന്ന് എത്തുമ്പോൾ വാശി ആയ്..!! പ്രതികരിക്കണം പെണ്ണ് വെറും ഉപകരണം അല്ലേന്ന് തെളിയിക്കണം എന്ന് തോന്നി..!!

അതെ തോന്നൽ കൊണ്ട് എത്തിച്ചത് ദക്ഷിന്റെ മുന്നിൽ..!!

” Tell me എന്തിനാ കാണണം എന്ന് പറഞ്ഞത് “

സോഫയിൽ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കുന്നതിന്റെ ഇടയിൽ ആയ് അവൻ ഗൗരവത്തോടെ അവളെ നോക്കി ചോദിക്കുമ്പോൾ ഒരു ദീർഘ നിശ്വസത്തോടെ അവന് മുന്നിൽ ആയ് സ്ഥാനം ഉറപ്പിച്ചു അവൾ..!!

” എനിക്ക് വേണം ദക്ഷ്‌ “

” What?? “

” നിനക്ക് അറിയില്ലേ എന്താന്ന്??

മറു ചോദ്യം രൂപേണ അവളുടെ ചോദ്യം വരുമ്പോൾ ഒരു നിമിഷം അവനിൽ നിറഞ്ഞത് മൗനം ആയിരുന്നു..!!

” എന്താ ഇപ്പൊ വീണ്ടും “

ഏറെ നേരത്തിന് ശേഷം അവന്റെ ചോദ്യം അവളെ തേടി എത്തുമ്പോൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു അവൾ..!!

” പഴയ പ്രണയം പുതുക്കാൻ അല്ല ദക്ഷ്‌..!! എന്നോട് ചെയ്തതിന് എനിക്ക് തിരിച്ചടിക്കണം..!! അതിന് വേണ്ടി മാത്രം “

” good എന്നാൽ ചെല്ല് അവന്റെ വീട്ടിലേയ്ക്ക്..!! ഒരു ജീവച്ഛവം പോലെ ആ റൂമിൽ ഉണ്ടാവും അവൻ..!! പിന്നെ പ്രണയമോ പ്രതികാരമോ എന്താന്ന് വച്ചാൽ ആയിക്കോ “

അവന്റെ ആ വെളിപ്പെടുത്തലിൽ ഞെട്ടി പോയി അവൾ..!! വേഗത്തിൽ ഇരുന്ന ഇടത് നിന്ന് ചാടി എഴുന്നേൽക്കുമ്പോൾ പുറകെ മെല്ലെ അവനും എഴുന്നേറ്റു..!!

” നീ ഞെട്ടണ്ട സത്യം ആണ് ഞാൻ പറഞ്ഞത്..!! നിഷേധിക്കില്ല എങ്കിൽ മറ്റൊരു സത്യം കൂടെ ഞാൻ പറയാം..!! നീ കുറച്ച് മുന്നേ പറഞ്ഞില്ലേ നിന്നോട് ചെയ്തതിന് ഒക്കെ അവനോട് തിരിച്ചടിക്കണം എന്ന്..!! അത് നുണയ..!! ഈ മനസ്സിൽ ഇപ്പോഴും അവനെ ഒള്ളൂ എന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കുവോ ദർശന നീ?? “

അവന്റെ ആ ചോദ്യത്തിന് മുന്നിൽ നന്നേ പതറി അവൾ..!! അവനിൽ നിന്ന് വേഗം മുഖം തിരിച്ച് തിരിഞ്ഞു നിന്നു..!!

” ആന്മാർത്ഥമായ് സ്നേഹിക്കുന്നവരുടെ ഉള്ളിലെ വേദന എന്നോളം വേറെ ആർക്കും അറിയില്ല ദർശന..!! അതുകൊണ്ട് പറയുവാ ഞാൻ ഈ പറഞ്ഞത് ഒക്കെ സത്യം ആണെങ്കിൽ നിന്റെ കൂടെ ഞാനും ഉണ്ടാവും..!! അവനെ നേടാൻ..!! അല്ലാതെ അവനെ ദ്രോഹിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല ഒരിക്കലും “

ഉറച്ചത് ആയിരുന്നു അവന്റെ ആ വാക്കുകൾ..!!

” നീ.. നിനക്ക് എങ്ങനെ കഴിയുന്നു ദക്ഷ്‌ അവനെ വീണ്ടും സ്നേഹിക്കാൻ?? നിന്നെ എന്ത് മാത്രം ദ്രോഹിച്ചതാ എന്നിട്ടും “

ബാക്കി പറയാൻ കഴിയാതെ അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്ന് പോയി..!! അതിന് ഒന്ന് ചിരിച്ചു അവൻ..!!

” എനിക്ക് അതിന് അവനോട് ഒരു സ്നേഹവും ഇല്ല..!! പക്ഷെ വെറുക്കാൻ കഴിഞ്ഞിട്ട് ഇല്ല ഇന്നെ വരെ..!! കാരണം ഞങ്ങൾ രണ്ട് ആയിരുന്നില്ല ഒന്ന് ആയിരുന്നു..!! ചിലപ്പോ അതുകൊണ്ട് ആകും “

അവൻ അത് പറഞ്ഞു നിർത്തുമ്പോഴേയ്ക്ക് ദർശന അവനെ കരഞ്ഞു കൊണ്ട് കെട്ടിപിടിച്ചു..!!

” എനിക്ക് എനിക്ക് വേണം ദക്ഷ്‌ പ്ലീസ് എനിക്ക് വേണം “

ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് അവൾ പറയുമ്പോൾ ദക്ഷ്‌ അവളെ മെല്ലെ ചേർത്ത് പിടിച്ചു..!!

” പിന്നെ അങ്ങോട്ട് എന്നെ സംപ്രക്ഷിച്ചത് ദക്ഷ്‌ ആയിരുന്നു..!! ലക്ഷ്യം നമ്മളെ ഒന്നിപ്പിക്കുക എന്നത്..!! പോകെ പോലെ എനിക്ക് മനസിലായി ബദ്രി അവന്റെ ഉള്ളിൽ നിനക്ക് ഉള്ള സ്ഥാനം എന്തായിരുന്നു എന്ന്..!! ഒരു പക്ഷെ നിന്നെ പ്രാണനെ പോലെ ആകും അവൻ കണ്ടിട്ട് ഉണ്ടാവുക “

അവൾ എല്ലാം പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ പൊട്ടി കരഞ്ഞു പോയി ബദ്രി..!! ചങ്ക് പൊട്ടി അലറി കരഞ്ഞു അവൻ..!! ദർശു അത് കണ്ട് നിൽക്കാൻ കഴിയാത്തത് പോലെ തിരിഞ്ഞു നിന്ന് ഇരു കൈയാലും വാ അമർത്തി പൊത്തി..!!

” എന്താ?? എന്താ ഇവിടെ “

അൽപ്പം വേഗത്തിൽ അവിടെക്ക് വന്ന ദക്ഷ്‌ ഈ രംഗം കണ്ട് ടെൻഷനോടെ ചോദിക്കുമ്പോൾ ബദ്രി ഓടിപ്പോയി അവനെ കെട്ടിപിടിച്ചു കരഞ്ഞു..!! പെട്ടന്ന് ഉള്ള ആ പ്രവൃത്തിയിൽ ദക്ഷ്‌ ഒന്ന് പിന്നിലേയ്ക്ക് പോയി..!! അവൻ ആകെ ഒന്ന് വല്ലാതെ ആയ്..!!

” ബദ്രി എന്താടാ “

” എന്നോട് പൊറുക്കേടെ..!! ദുഷ്ട്ടന ഞാൻ..!! നിന്റെ സ്നേഹം മനസിലാക്കാത്ത ദുഷ്ടൻ..!! നിന്റെ സ്നേഹം അനുഭവിക്കാൻ യോഗ്യത ഇല്ലാത്തവൻ ആണ് ഞാൻ..!! പക്ഷെ നിന്നെ എനിക്ക് പഴയ പോലെ വേണം ദക്ഷ്‌..!! പറ്റുന്നില്ല ടാ..!! നിനക്ക് വേണ്ടി ഈ നിമിഷം മരിക്കാൻ പോലും ഞാൻ “

ബാക്കി പറയും മുന്നേ ദക്ഷ്‌ അവനെ തള്ളി മാറ്റി..!!

” മതിയാക്കിക്കോ നിന്റെ ഈ വക സംസാരം..!! ഞാൻ ഇപ്പൊ പഴയത് ഒന്നും ഓർക്കുന്നില്ല ബദ്രി..!! അതുപോലെ എല്ലാം നീയും മറക്കണം..!! മറന്നേ പറ്റൂ മനസ്സിലായോ നിനക്ക് “

അത് കേട്ട് ബദ്രി കരഞ്ഞു കൊണ്ട് ദക്ഷിന്റെ കാൽക്കൽ വീഴുമ്പോൾ ദക്ഷ്‌ വേഗം അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു..!!

” ഡാ നീ എന്താ ഈ കാണിക്കണേ “

ദക്ഷ്‌ അവനെ കെട്ടിപിടിക്കുമ്പോൾ ബദ്രി അവന്റെ തോളിൽ മുഖം അമർത്തി കരഞ്ഞു..!! കണ്ട് നിന്ന ദർശുവിന് പോലും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..!!

” ദർശു ഇന്നത്തേക്ക് ഇവനെ ഞാൻ എടുക്കുവാണെ..!! വാടാ “

ദക്ഷ്‌ അതും പറഞ്ഞ് അവനെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ അവൾ അവർ പോകുന്നതും നോക്കി നിന്നു..!!

തുടരും….