പുനർവിവാഹം ~ ഭാഗം 85, എഴുത്ത്: ആതൂസ് മഹാദേവ്

പരസ്പരം എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയണം എന്നുണ്ട് എങ്കിലും മൗനമായിരുന്നു ഇരുവരിലും..!! ഏറെ നേരത്തിന് ശേഷം ബദ്രി മുഖം ഉയർത്തി ദക്ഷിനെ ഒന്ന് നോക്കുമ്പോൾ അവന്റെ ശ്രെദ്ധ ഫോണിൽ ആയിരുന്നു..!!

” എന്തിനാവും ദക്ഷ്‌ ജനിപ്പിച്ച മകൻ ആണെന്ന് പോലും ഓർക്കാതേ അയാൾ എന്നെ കൊല്ലാൻ നോക്കിയത് “

അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഒന്ന് അടഞ്ഞു പോയി..!! ദക്ഷ്‌ അവനെ ഒന്ന് നോക്കി കൊണ്ട് അവന്റെ അരുകിൽ ആയ് വന്ന് ഇരുന്ന് ആ തോളിൽ കൈ അമർത്തി..!!

” ചില മനുഷ്യ ജന്മങ്ങൾ അങ്ങനെ ആണ് ബദ്രി..!! അവർക്ക് മുന്നിൽ അവരുടെ സുഖ ജീവിതവും നേട്ടങ്ങളും മാത്രമേ ഒള്ളൂ..!! അതിൽ ഒരാൾ ആണ് നിന്റെ അച്ഛൻ..!! ഒരു പക്ഷെ അയാൾ പറഞ്ഞത് എല്ലാം അനുസരിച്ച് നീ നേത്രയേ ഉപേക്ഷിച്ച് ആ പെണ്ണിനെ കെട്ടിയിരുന്നു എങ്കിൽ ഈ തീരുമാനം അയാൾ എടുക്കിയിരുന്നു “

” എന്നിട്ട് എന്ത് നേടി?? കൊള്ളി വയ്ക്കാൻ പോലും ആരും ഇല്ലാതെ എരിഞ്ഞ് അടങ്ങുവാൻ പോകുവല്ലേ “

അത് പറയുമ്പോൾ ദേഷ്യത്താൽ മുഖം മുറുകി അവന്റെ..!!

” നീ അത് വിട്..!! നിന്നോട് മറ്റൊന്ന് ചോദിക്കട്ടെ ഞാൻ? “

” എന്താ ഡാ “

ബദ്രി ഒരു സംശയത്തോടെ ചോദിച്ചു..!!

” ദർശനയുടെ കാര്യത്തിൽ നിന്റെ തീരുമാനം എന്ത “

അത് കേൾക്കെ ബദ്രി ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റു..!! പുറകെ ദക്ഷും..!!

” കൈ വിടില്ല ദക്ഷ്‌ ഞാൻ അവളെ..!! ചേർത്ത് നിർത്തണം കൂടെ..!! എന്റെ മരണം വരെ “

ആ മറുപടിയിൽ ദക്ഷ്‌ ഒന്ന് പുഞ്ചിരിക്കുമ്പോൾ പുറത്ത് നിന്ന ദർശുവും നിറഞ്ഞാ കണ്ണുകളാൽ ഒന്ന് ചിരിച്ചു..!!

****************

പിന്നീട് ഉള്ള ദിവസങ്ങൾ എങ്ങനെ ഒക്കെയോ ആണ് ദക്ഷും നേത്രയും തള്ളി നീക്കിയത്..!! കാരണം അച്ഛൻ മരിച്ചതിനേ തുടർന്ന് ബദ്രിക്ക് അമ്പലത്തിൽ കയറാൻ പാടില്ലാത്തത് കൊണ്ട് വീണ്ടും കുറച്ച് അധികം ദിവസങ്ങൾ കഴിഞ്ഞാണ് അജയച്ഛൻ അമ്പലത്തിൽ പോയ്‌ വേണ്ടുന്ന കാര്യങ്ങൾ ഒക്കെ ചെയ്തു വന്നത്..!! കൂടാതെ എല്ലാവർക്കും ഉള്ള ഡ്രെസ്സും നേത്രയ്ക്ക് വേണ്ടി കുറച്ച് ആഭരണങ്ങളും വാങ്ങി..!!

അതൊക്കെ കണ്ട് നിറ കണ്ണുകളാൽ അവൾ അവരോട് നന്ദി പറയുമ്പോൾ ചേർത്ത് പിടിച്ചു അവർ അവളെ..!!

രാത്രി ഒരുപാട് നേരം ദക്ഷിനോട് സംസാരിച്ചു കിടന്നു അവൾ..!! എങ്കിലും ഇരുവരിലും മൗനം ആയിരുന്നു എന്ന് മാത്രം..!! ഇരുവരും ആ നിമിഷത്തിൽ തന്നെ എപ്പോഴോ മയങ്ങി പോയി..!!

*******************

പിറ്റേന്ന് അച്ഛന്റെയും അമ്മയോടൊപ്പം നേത്ര അമ്പലത്തിൽ എത്തുമ്പോൾ ദക്ഷും ബദ്രിയും പുറത്ത് തന്നെ ഉണ്ടായിരുന്നു..!! പിങ്ക് കളർ പട്ടുസാരിയിൽ അണിഞ്ഞൊരുങ്ങി വരുന്ന അവളിൽ തറഞ്ഞു നിന്നു അവന്റെ കണ്ണുകൾ..!!

ഗോൾഡൻ കളർ കുർത്തയും മുണ്ടും ആണ് അവന്റെ വേഷം..!! അല്ലി പെണ്ണ് ചുവപ്പ് പട്ടു പാവാടയും ഇട്ട് തിളങ്ങി നിൽപ്പുണ്ട്..!!

എല്ലാവരും ഒന്നിച്ച് അകത്തേയ്ക്ക് കയറുമ്പോൾ അവിടെ എല്ലാം റെഡി ആയിരുന്നു..!!

” വധൂവരന്മാർ ഇവിടെ വന്ന് നിന്നോളൂ “

തിരുമേനി താലവും കൈയിൽ പിടിച്ച് നടയിൽ നിന്ന് അത് പറയുമ്പോൾ ദക്ഷ്‌ ബദ്രിയുടെ കൈയും പിടിച്ച് മുന്നിലേയ്ക്ക് നിൽക്കുമ്പോൾ നേത്ര നേരിയ ചിരിയോടെ ദർശുവിന്റെ കൈയും പിടിച്ച് മുന്നോട്ട് നിന്നു..!!

” എന്താടാ?? ഞങ്ങൾ എന്തിനാ “

ബദ്രി ഒരു സംശയത്തോടെ അത് ചോദിക്കുമ്പോൾ ദക്ഷ്‌ ഒന്ന് ചിരിച്ചു..!!

” ഇന്ന് ഞങ്ങളുടെ മാത്രം അല്ല നിങ്ങളുടെ കൂടെ വിവാഹം ആണ് “

അത് കേൾക്കെ ബദ്രിയും ദർശുവും ഒന്ന് ഞെട്ടി..!!

” എടാ ഞാൻ “

” വേണ്ട ഒഴിഞ്ഞു മാറേണ്ട ഞാൻ തീരുമാനിച്ച് കഴിഞ്ഞു..!! അതിന് വേണ്ടുന്നത് എല്ലാം അങ്കിൾ ചെയ്തു കഴിഞ്ഞു “

പിന്നെ എന്ത് കൊണ്ടോ ബദ്രിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..!! ദർശുവിനെ ഒന്ന് നോക്കുമ്പോൾ അവിടെ സന്തോഷം കൊണ്ടുള്ള നിറഞ്ഞാ ചിരി ആണ്..!!

തിരുമേനി താലത്തിൽ നിന്ന് താലി എടുത്ത് അവർക്ക് നേരെ നീട്ടുമ്പോൾ അവർ അത് വാങ്ങി തങ്ങളുടെ പാതിയെ ഒന്ന് നോക്കുമ്പോൾ അവിടെ നാണത്തോടെ ഉള്ള ചിരി ആണ്..!! ആ ദേവിയേ സാക്ഷിയാക്കി ദക്ഷ്‌ നേത്രയുടെ കഴുത്തിലും ബദ്രി ദർശുവിന്റെ കഴുത്തിലും താലി ചാർത്തി സ്വന്തമാക്കി..!! ഒരു വിവാഹത്തിന് ഒപ്പം മറ്റൊരു പുനർവിവാഹം കൂടെ ആ തിരു നടയിൽ സാക്ഷ്യം വഹിച്ചു..!! കുഞ്ഞി പെണ്ണ് എല്ലാം കണ്ട് ചിരിച്ചു കൊണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു ആ നേരം..!!

******************

രാധമ്മ കൊടുത്ത പാൽ ഗ്ലാസ്‌ ഉം കൊണ്ട് നേത്ര കിച്ചണിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് അല്ലി മോൾ അവൾക്ക് അടുത്തേയ്ക്ക് വരുന്നത്..!!

” അമ്മ ഞാനും വരുന്നു ദച്ചൂന്റെ അടുത്ത് “

ഇരു കൊമ്പും കുലുക്കി കൊണ്ട് അല്ലി മോള് അത് പറയുമ്പോൾ രാധമ്മ വേഗം അവളെ വാരി എടുത്തു..!!

” മോള് പൊയ്ക്കോ കുഞ്ഞി പെണ്ണ് ഇന്ന് ഞങ്ങടെ കൂടെയ..!! അല്ലി മോള് വന്നേ രാധമ്മ പറയട്ടെ “

മോളെയും കൊഞ്ചിച്ചു കൊണ്ട് പോകുന്ന അവരെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് നേത്ര മെല്ലെ തന്റെ റൂമിലേയ്ക്ക് പോയി..!!

” എന്നെ എന്താ എന്റെ ദച്ചൂന്റെ അടുത്തേയ്ക്ക് വിടാത്തത്?? എനിക്ക് എന്റെ ദച്ചൂന്റെ അടുത്ത് പോണം..!! എന്നെ കൊണ്ട് ആക്ക് “

മോളെയും കൊണ്ട് റൂമിലേയ്ക്ക് വന്ന് അവളെ അവിടെ കിടത്താൻ ശ്രമിക്കുമ്പോൾ പെണ്ണ് വാശിയോടെ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു..!! ആ കുഞ്ഞി കണ്ണുകൾ രണ്ടും കൂർപ്പിച്ച് പറയുന്നവളെ കണ്ട് രാധമ്മയും അജയച്ഛനും അറിയാതെ ചിരിച്ചു പോയി..!!

” അയ്യേ അല്ലി മോള് എന്തിനാ പിണങ്ങുന്നത്?? ദേ രാധമ്മയെ നോക്കിക്കേ..!! ഇങ്ങനെ ഒറ്റയ്ക്ക് കളിച്ചു നടന്നാൽ മതിയോ?? എന്റെ കുഞ്ഞിക്ക് കൂട്ടിന് ഒരു കുഞ്ഞി ചെക്കൻ കൂടെ വേണ്ടയോ “

രാധമ്മ ചിരിയോടെ അത് പറയുമ്പോൾ അല്ലി മോൾക്ക് ഒന്നും മനസിലായില്ല..!!

” അല്ലി മോൾക്ക് കളിക്കാനും കളിപ്പിക്കാനും ഒരു കുഞ്ഞി പെണ്ണ് വേണ്ടയോ “

അത് കേട്ടതും ആ കുഞ്ഞി കണ്ണുകൾ രണ്ടും നിമിഷ നേരം കൊണ്ട് വിടർന്നു..!!

” എനിക്ക് വേണം കുഞ്ഞാവേ..!! എന്റെ കുഞ്ഞാവ എപ്പോഴാ വരുക “

താടിയിൽ കൈ വച്ച് ആലോചിക്കും പോലെ അല്ലി മോള് അത് ചോദിക്കുമ്പോൾ രാധമ്മ ചിരിയോടെ അജയച്ചനെ ഒന്ന് നോക്കി..!! ആ മുഖത്ത് വല്ലാത്തൊരു കള്ള ചിരി ആയിരുന്നു അന്നേരം..!!

” ആ അതാ രാധമ്മ പറഞ്ഞത് മോളോട് ഇന്ന് ഇവിടെ കിടക്കാൻ..!! എന്നാലേ അമ്പോറ്റി അല്ലി മോൾക്ക് കുഞ്ഞാവേ വേഗം തരൂ..!! എന്താ ഇനി കിടക്കില്ലേ കുഞ്ഞി പെണ്ണ് ഇവിടെ “

അതിന് മറുപടി ആയ് രണ്ട് കൊമ്പും ആട്ടി കള്ളി പെണ്ണ് കുലിക്കി ചിരിക്കുമ്പോൾ രാധമ്മ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ആ നെറ്റിയിൽ അരുമയായ് ഒന്ന് ചുംബിച്ചു കൊണ്ട് ബെഡിലേയ്ക്ക് കിടന്നു..!! അവർക്ക് അരുകിൽ ആയ് അവളെ ചേർത്തു പിടിച്ച് അജയച്ഛനും..!!

തുടരും….