തിരുവനന്തപുരം ജില്ലയിലാണ് ആര്യനാട് സ്ഥിതി ചെയ്യുന്നത്
സിറ്റിയിൽ നിന്ന് ഒരു മുപ്പത് കിലോമീറ്റർ പോകണം
നഗരത്തിന്റെ ബഹളങ്ങൾ ഒന്നുമില്ല
ആര്യനാട് ജംഗ്ഷനിൽ. നിന്ന് വീണ്ടുമൊരു പത്തു കിലോമീറ്റർ പോയാൽ ഇന്നും ഭംഗി വിടാത്ത ആ ഗ്രാമത്തിന്റെ തനത് രീതികൾ കാണാം
പുഴ
വയൽ.
നാടൻ ചായക്കടകൾ
ടാറിടാത്ത റോഡുകൾ
അങ്ങനെ
നിറയെ ക്ഷേത്രങ്ങൾ ഉള്ള ആ കൊച്ച് നാട്ടിൻപുറത്തിന്റെ പേര് അമ്പലക്കാവ്
അമ്പലങ്ങളും കാവുകളും ഉള്ളത് കൊണ്ടാണ് ആ പേര് വന്നതത്രേ
ഏകദേശം അഞ്ഞൂറു വീടുകൾ മാത്രം ഉള്ളു അവിടെ
പഞ്ചായത്ത്‌ന്റെ കീഴിൽ വരുന്ന സ്ഥലങ്ങളാണ് അതൊക്കെയും.
അധികവും കൃഷി ജീവിതമാർഗം ആക്കിയവരാണ് അവിടെയുള്ളത്
ഗവണ്മെന്റ് ജോലി ഉള്ളവരും സമ്പന്നരും വിരലിൽ. എണ്ണാവുന്നവർ
അതിൽ ഒന്ന് ശ്രീകുമാർ മേനോൻ ആണ്
സർക്കിൾ ഇൻസ്‌പെക്ടർ ആണ് അദ്ദേഹം
ഭാര്യ രണ്ടു മക്കൾ
ഭാര്യ ടീച്ചർ ആണ്
ഒരു മകൾ അനാർക്കലി, ചെല്ലപ്പേർ അല്ലി, മകൻ അഖിൽ, മകൻ ആണ് മുതിർന്നത്
അവൻ കമ്പ്യൂട്ടർ അനലിസ്റ്റ് ആയി മുംബൈയിൽ വർക്ക് ചെയ്യുന്നു
മകൾ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു
ശ്രീകുമാറിന്റെ അനിയത്തി ആണ് പല്ലവി
പല്ലവി വീട്ടമ്മ
തൊട്ട് അടുത്തു തന്നെ താമസം
ഒരു മകൾ കീർത്തി
അല്ലിയുടെ പ്രായം
അവൾക്കൊപ്പം തന്നെ പഠനം
ഒരു മകൻ നിഖിൽ
അഖിലിന്റെ ഒപ്പം മുംബൈയിൽ
നാലു പേരും തമ്മിലും ഭയങ്കര സ്നേഹം ആണ്
പിന്നെ ആ നാട്ടിലുള്ള പ്രധാനിയിൽ ഒരാൾ
ഹരി കുമാർ മേനോൻ
ഭാര്യ ശൈലജ
ഒരു മകളും ഒരു മകനും ആയിരുന്നു അദ്ദേഹത്തിന്
അഞ്ജലി
ഒരു വർഷത്തിന് മുൻപ് അദേഹത്തിന്റെ മകൾ ഒരു അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി
അതിന് ശേഷം അവൾക്ക് കുടുംബവുമായി ബന്ധം ഒന്നുമില്ല
അവർക്കും
മകൻ അഞ്‌ജലിയേക്കാൾ ഇളയതാണ്
ജോലിയുണ്ട്
കൊച്ചിയിൽ ഒരു ഐ ടി കമ്പനിയിൽ
ഇടക്ക് വരും. ചേച്ചിയെ അവന് വലിയ ഇഷ്ടം ആയിരുന്നു. അവൻ ഒരു പാട് അന്വേഷിച്ചു
അവൾ തിരിച്ചു കോൺടാക്ട് ചെയ്തില്ല. അതോടെ പെണ്ണ് എന്ന വർഗ്ഗത്തോട് തന്നെ വെറുപ്പായി
അമ്മയെയും അച്ഛനെയും കൊച്ചിക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും അവർ വന്നില്ല
അവർ പിന്നീട് വീടിന്റ പുറത്ത് അധികം ഇറങ്ങാറില്ല
ലോകം ഒരു പാട് പുരോഗമിച്ചെങ്കിലും ആ നാട്. ഇപ്പോഴും പഴയ ഇടത്ത് തന്നെ നിൽക്കുകയാണ്
ജാതി മതം ദുരഭിമാനം
ഒരു മാറ്റവുമില്ല
അമ്പലക്കാവിലെ ഏറ്റവും പുരാതനമായ ദേവി ക്ഷേത്രമാണ് കീഴ്കാവ് ദേവി ക്ഷേത്രം
സാക്ഷാൽ ഭദ്രകാളിയാണ് പ്രതിഷ്ഠ
വളരെ ശക്തിഉള്ള ദേവിയാണ്
സ്ഥിരമായി തൊഴുന്നവർ ധാരാളം ഉണ്ട്
അല്ലിയും കീർത്തിയും രാവിലെ കോളേജിൽ പോകും മുന്നേ ക്ഷേത്രത്തിൽ തൊഴുതിട്ടാണ് പോകുക
ക്ഷേത്രത്തിൽ….
“നോക്കെടി നോക്കെടി.. അയാള് നോക്കുന്നു “
പ്രദക്ഷിണം വെയ്ക്കുകയായിരുന്നു അല്ലിയും കീർത്തിയും. കീർത്തി പറഞ്ഞപ്പോൾ അല്ലി പെട്ടെന്ന് തിരിഞ്ഞു നോക്കി
ആ ചെറുപ്പക്കാരൻ തന്നെ
രണ്ടു മൂന്ന് ദിവസം ആയിട്ട് അവർ അവനെ കാണുന്നുണ്ട്
“കുറച്ചു ദിവസം ആയിട്ട് ഇവിടെ കിടന്നു കറങ്ങുന്നു. പുതിയ ആളാണല്ലോ “
അല്ലി മെല്ലെ പറഞ്ഞു
ചെറുപ്പക്കാരൻ നോട്ടം മാറ്റി അടുത്തിരിക്കുന്ന വൃദ്ധനോട് സംസാരിക്കാൻ തുടങ്ങി
“അത് രാമൻ മാമ അല്ലേ?”
അല്ലി കീർത്തിയെ നോക്കി
രാമനെ ഞാൻ വിട്ടു പോയി
ശ്രീരാമൻ എന്നാണ് പേര്
ആരുമില്ലാത്ത ഒരു വൃദ്ധൻ
വേറെ ഏതോ നാട്ടിൽ നിന്ന് വളരെ പണ്ട് ആ നാട്ടിൽ വന്നു താമസം തുടങ്ങിയതാണ്
പതിയെ ആ നാട്ടുകാരനായി
ഭാര്യ ഇല്ല. മക്കൾ ഇല്ല, ഒറ്റ തടി
എല്ലാവരുടെയും സ്വന്തം ആണ് രാമൻ
രാമനില്ലാത്ത ഒന്നും ആ നാട്ടിൽ നടക്കാറില്ല
കല്യാണം ആവട്ടെ, ഉത്സവം ആവട്ടെ, വീടുകളിൽ നടക്കുന്ന ചടങ്ങുകൾ ആകട്ടെ, എല്ലായിടത്തും ഉണ്ട് രാമൻ
ഇലക്ഷന് നിന്നാൽ പുഷ്പം പോലെ ജയികും മാമ എന്ന് അല്ലി കളിയാക്കി പറയും
“മോളെ .. ഇങ്ങോട്ട് വന്നേ “
രാമൻ മാമ വിളിച്ചപ്പോ അവർ അരികിൽ ചെന്നു
“മോളെ ഇത് ഉണ്ണി… ടൗണിൽ നിന്ന് വന്നതാ.. എഴുത്തുകാരനാ. സിനിമക്ക് കഥ എഴുതുകയാ ഇപ്പൊ.നമ്മുടെ നാട്ടിലെ ശാന്തതയും പ്രകൃതി ഭംഗിയും ഒക്കെ കണ്ടു വന്നതാ. മോളുടെ അച്ഛനോട് ചോദിച്ച ഒഴിഞ്ഞു കിടക്കുന്ന വീട് ഇയാൾക്ക് കൊടുക്കാമോ “
അല്ലി. അയാളെ അടിമുടി ഒന്ന് നോക്കി
നരച്ച ചെക്ക് ഷർട്ട് മുണ്ട്
ഇതാണ് വേഷം
കാണാൻ ഒരു ചേലുണ്ട് അത്ര തന്നെ
“ഇയാൾക്ക് തന്നെ ചോദിക്കാമല്ലോ” അവൾ അലസമായി പറഞ്ഞു
“ചോദിച്ചു.. അന്നേരം തരില്ല എന്ന് പറഞ്ഞു. വാടക കിട്ടുമോന്ന് സംശയം “
അവൻ പെട്ടെന്ന് പറഞ്ഞു
“അപ്പൊ പിന്നെ.. വേറെ നോക്കിക്കോ
അച്ഛൻ പറഞ്ഞാൽ പറഞ്ഞതാ “
അവൾ തിരിഞ്ഞു
“അച്ഛനോട് ആറു മാസത്തെ വാടക ഞാൻ അഡ്വാൻസ് തരാം എന്ന് പറയാമോ?”അവൻ പെട്ടെന്ന് പറഞ്ഞു
“ഇതൊക്ക അച്ഛനോട് നേരിട്ട് പറഞ്ഞു കൂടെ?”
“പറയാം.. പക്ഷെ. കുട്ടിയുടെ അച്ഛൻ അന്ന് നല്ല തിരക്കായിരുന്നു. എന്റെ രൂപവും പടുതിയും ഇഷ്ടം ആയില്ല
പിന്നെ. പോലീസ്കാരെ എനിക്ക് നല്ല പേടിയാ “
കീർത്തി പൊട്ടിച്ചിരിച്ചു
“ഇയാൾ ആരെയെങ്കിലും കൊ, ന്നിട്ടാണോ വന്നത്? പോലീസ് കാരെ പേടിക്കാൻ?”
“അയ്യോ അല്ല. എന്റെ ഐഡി ഒക്കെ തരാം.. എന്റെ വീട് മാവേലിക്കരയാണ് ഇപ്പൊ ആരുമില്ല. അമ്മ മരിച്ചു. അച്ഛൻ വേറെ കല്യാണം കഴിഞ്ഞു കുടുംബം ആയി സുഖമായി ബാംഗ്ലൂരിൽ താമസിക്കുന്നു. ഞാൻ അത്യാവശ്യം എഴുതും. ഒരു ചെറുകഥ ഒരു ഡയരക്ടർക്ക് ഇഷ്ടം ആയി. ഒന്ന് സ്ക്രിപ്റ്റ് ആക്കി കൊണ്ട് വരാൻ പറഞ്ഞു. ലോഡ്ജിൽ ഒക്കെ ബഹളവും തിരക്കും. നാട്ടിലെ വീട് റെയിൽവേ സ്റ്റേഷന്റെ അടുത്താ അപ്പൊ അവിടെയും… ഊഹിക്കാല്ലോ. തിരുവനന്തപുരം ടൗണിൽ ജോലി ചെയ്തിരുന്നു. അവിടെ വാടകക്ക് ആയിരുന്നു. അതും ടൗണിൽ ആണ്.അപ്പോഴാ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരൻ ആര്യനാട് എന്ന ഈ സ്ഥലവും ഗ്രാമവും ഒക്കെ. എനിക്ക് പറ്റും എന്ന് പറഞ്ഞു തന്നത്.എനിക്ക് ഒരു ആറു മാസം മതി. “
“എനിക്ക് ഉറപ്പില്ല കേട്ടോ. അത് അച്ഛന്റെ കുടുംബ വീടാ.. പൊളിച്ചു കളയാൻ മനസ്സില്ലാതെ ഇട്ടേക്കുന്നതാ..പിന്നെ എന്റെ അച്ഛൻ ആയത് കൊണ്ട് പറയുവല്ല കാശിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയുമില്ല അറുത്തു മുറിച്ച് വാങ്ങിക്കും. ഞാൻ വേണേൽ റെക്കമെന്റ് ചെയ്യാം. പക്ഷെ കമ്മീഷൻ തരണം “
അവന്റെ കണ്ണ് മിഴിഞ്ഞു പോയി
“കമ്മീഷനോ?”
“യെസ്.. പഴയ വീടായത് കൊണ്ട് മൂവായിരം രൂപ ഒക്കെ വാടക ഉള്ള്
പക്ഷെ. അഞ്ഞൂറു രൂപ എനിക്ക് തരണം”
“അത്രേ ഉള്ളോ. തരാം “
“ഒരു പ്രാവശ്യമല്ല താമസിക്കുന്ന എല്ലാ മാസവും “
“പേര് അനാർക്കലി എന്ന് തന്നെ അല്ലേ.. ആർത്തി എന്നല്ലല്ലോ.”
“അങ്ങനെ പറഞ്ഞാലും കുഴപ്പമില്ല. വീട് വേണേൽ മതി.ഒത്തിരി കള്ളം ഒക്കെ പറയണം “
“പക്ഷെ അതവൾക്ക് ഈസിയ പറഞ്ഞോളും “
കീർത്തി പെട്ടെന്ന് പറഞ്ഞു
“ങേ..ആ കുഴപ്പമില്ല പറഞ്ഞോളാം. പിന്നെ അനാർക്കലി എന്റെ സ്കൂളിലെ പേര. ഞാൻ ഇപ്പൊ അത് പരിഷ്കരിച്ചു
ആദി അതാ എന്റെ പേര്. ഗസട്ടിൽ കൊടുക്കാൻ പോവാ…ഞാൻ എല്ലാരോടും പറയും. ആദി എന്ന് വിളിക്ക് പ്ലീസ്.എന്നാലും നമ്മുടെ ലോക്കൽസ് എന്നെ അല്ലി മോളെ എന്നെ വിളിക്കു… Poor മലയാളീസ്..”അവൾ ചുണ്ട് കോട്ടി
അവന് ചിരി വന്നു
“ആദി ആണുങ്ങൾടെ പേരല്ലേ?”
“അങ്ങനെ ഒന്നുല്ല.. താര പെണ്ണുങ്ങളുടെ പേരല്ലേ? എന്നിട്ട് മമ്മൂക്കയുടെ ഒരു സിനിമയിൽ അങ്ങേരുടെ പേര് താരാ ദാസ് എന്നാ. ബൽറാം വേഴ്സസ് താരാ ദാസ്.. പിന്നെ ഇയാളുടെ പേര് ഉണ്ണിന്നല്ലേ. അത് പെണ്ണുങ്ങൾക്കും ഉണ്ട്.ഉദാഹരണം എന്റെ കസിൻ ചേച്ചി ഉണ്ണിമായ..ഞങ്ങൾ ഉണ്ണി എന്ന വിളിക്കുക. അപ്പൊ കറക്റ്റ് ആയില്ലേ?”
“നമിച്ച് “
അവൻ തൊഴുത്
“അതിരിക്കട്ടെ എന്നെ സോപ് ഇട്ടാൽ കാര്യം നടക്കുമെന്ന് ആരാ പറഞ്ഞു തന്നത്?”
“ഈ ചേട്ടൻ “
“ഇത് ചേട്ടൻ അല്ല കുറെ വയസ്സ് ഉണ്ട്.
മാമൻ അങ്ങനെ വിളിച്ച മതി “
ഉണ്ണി കള്ളച്ചിരിയോടെ അയാളെ നോക്കി
കീർത്തി ഉണ്ണിയെ ഒന്ന് അടിമുടി നോക്കി
മുണ്ടും ഷർട്ടുമാണ്
സുന്ദരനാണ്
വലിയ പ്രായമില്ല
ഒരു..
“ചേട്ടനെത്ര വയസ്സായി?”
പെട്ടെന്ന് കീർത്തി ചോദിച്ചത് കേട്ട് അല്ലി ഞെട്ടി അവളെ നോക്കി
തെtheണ്ടി വായിനോക്കി പttiട്ടി എന്റെ വില കളയാൻ… അല്ലി തലയിൽ കൈ വെച്ചു പോയി
“മുപ്പത് ആകുന്നു “
അവൻ പുഞ്ചിരിച്ചു
“ആഹാ കൊള്ളാം.. കണ്ടാൽ ഒരു ഇരുപത്തി മൂന്ന്. കൂടി വന്ന 25. മമ്മൂട്ടിക്ക് പഠിക്കുവാണോ?” അവൻ ഒന്ന് ചിരിച്ചു
“പേര് ഉണ്ണി എന്ന് തന്നെ ആണോ? ഇവളെ പോലെ വേറെ പേര് വല്ലോം ഉണ്ടോ”
“ഇല്ല ഉണ്ണികൃഷ്ണൻ നായർ അതാണ് പേര് “
അവൻ ചിരിച്ചു
“അടിപൊളി. അഭിനയിക്കാൻ നോക്കിക്കൂടായിരുന്നോ. കാണാൻ നല്ലതാണല്ലോ “
കീർത്തി അവനിൽ നിന്ന് കണ്ണെടുത്തില്ല
“വന്നേ പോകാം “
അല്ലി അവളെ പിടിച്ചു വലിച്ചു
ഉണ്ണിക്ക് ചിരി വന്നിട്ട് സഹിക്കാൻ വയ്യായിരുന്നു
“ചേട്ടൻ കൊള്ളാം കേട്ടോ ഗ്ലാമറാ “
അവൾക്ക് പിന്നാലെ പോകുമ്പോ കീർത്തി ഉറക്കെ പറഞ്ഞു
ഉണ്ണി ചിരിച്ചു കൊണ്ട് രാമൻ മാമയെ നോക്കി
അയാളുടെ മുഖത്ത് ഗൗരവം
“ദേ ചെറുക്കാ ഈ കാണുന്ന പച്ചപ്പും ഹരിതാഭയും ഒക്കെ പുറമെയ്ക്ക് ഉള്ള്. നല്ല കിണ്ണൻ കാച്ചിയ ഇടി കിട്ടും.. നല്ല കിടിലൻ ആൺപിള്ളാരാ ആ രണ്ടെണ്ണത്തിന്റെയും കുടുംബത്തുള്ളത്”
“അവര് റിലേറ്റീവ്സ് ആണോ?”
“അതെ ആദ്യം സംസാരിച്ചില്ലേ അല്ലി ശരിക്കും പേര് അനാർക്കലി .. ആ മോളുടെ അച്ഛൻ പോലീസ് ആണ്.പേര് ശ്രീകുമാർ.പേട്ടയിലാ ഓഫീസ്.ഒരു ചേട്ടൻ ഉണ്ട്. മുംബൈയിൽ ആണ്. . പിന്നെ മറ്റേ കൊച്ച് കീർത്തി. അതിന്റെ അമ്മ പല്ലവിയുടെ ചേട്ടൻ ആണ് ഈ ശ്രീകുമാർ. കീർത്തി കൊച്ചിനും ഒരു ചേട്ടൻ ഉണ്ട്. അവനും മറ്റവന്റെ കൂടെ അവിടെ തന്നെ. മുംബൈ ആണെന്ന് പറഞ്ഞാലും മിക്കവാറും ഇവിടെ ഒക്കെ തന്നെ കാണും.ഇതുങ്ങള് നാലെണ്ണവും ഭയങ്കര സ്നേഹമാണ്. . ഇതുങ്ങള് രണ്ടും എഞ്ചിനീയറിംഗിനാ . ഈ ബഹളം ഉണ്ടന്നേയുള്ളു. നല്ല പിള്ളാരാ..”
ഉണ്ണി വെറുതെ കേട്ടിരുന്നു
അവന് ആ വീട് കിട്ടിയാൽ നന്നായി എന്ന് മാത്രേ തോന്നിയുള്ളു
പാടത്തിന്റെ കരയിൽ ശാന്തമായി നില കൊള്ളുന്ന വീട്
അവിടെ ചുറ്റും വീടുകളൊന്നുമില്ല എന്നതായിരുന്നു ഏറ്റവും വലിയ അട്ട്രാക്ഷൻ
ഗ്രാമം അവന് ഇഷ്ടം ആയി
അവിടെ രണ്ട് ചായ ക്കട ഉണ്ട്
ഒന്ന് ആനന്ദം ചേച്ചിയുടെ ചായക്കട
മറ്റേത് വാസു അണ്ണന്റെ ചായക്കട
രണ്ടും ഒരു തൊടിന്റെ അക്കരെയും ഇക്കരയും
രണ്ടു പേരും തമ്മിൽ കടുത്ത മത്സരം ഉണ്ടെന്ന് തോന്നും
അത് പോലെ ആണ് നോട്ടവും സംസാരവും
ചെറുപ്പക്കാർ മിക്കവാറും വാസു അണ്ണന്റെ കടയിൽ ആണ്
അവിടെ ആകുമ്പോൾ വൈകിട്ട് ഇച്ചിരി തെങ്ങിൻ ക, ള്ള് കിട്ടും
ആനന്ദം ചേച്ചി ഊണ് സമയം വരെ ഉള്ള്
അത് കഴിഞ്ഞു നിർത്തി കടയടച്ച് പോകും
ഏറ്റവും വലിയ രസം ഇവർ ഒരു കാലത്തു കടുത്ത പ്രണയത്തിൽ ആയിരുന്നു എന്നത് ആണ്
പിന്നെ എപ്പോഴോ എന്തിനോ പിരിഞ്ഞു
ഇപ്പൊ ശത്രുക്കൾ
ഈ കഥ ഒക്കെ അവന് രാമൻ പറഞ്ഞു കൊടുത്തതാണ്
ആ നാട്ടിൽ വരുമ്പോൾ രാമനെയാണ് അവൻ ആദ്യം. പരിചയപ്പെട്ടത്
സത്യത്തിൽ രാമൻ ആണ് ആ നാടിന്റെ കാവൽക്കാരൻ
രാമൻ ഒറ്റയ്‌ക്കെ ഉള്ള്
വീട് കിട്ടുന്നവരെ ഇവിടെ താമസിച്ചോ എന്ന് പറഞ്ഞപ്പോ ഉണ്ണിക്ക് അത് ഒരു ആശ്വാസം ആയി
എന്നാലും എത്ര നാള്?
വീട് കിട്ടുമോ?
തുടരും….
പുതിയ തുടർക്കഥ തുടങ്ങുകയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടും സ്നേഹവും കൂടെ ഉണ്ടാകണം
