മംഗല്യ താലി, ഭാഗം 73,74– എഴുത്ത്: കാശി നാഥൻ

മംഗല്യതാലി ഭാഗം 73

ഗെയ്റ്റിംന്റെ അടുത്ത്  എത്തിയശേഷം അവനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയേ.
തന്റെ വലതു കൈയിലെ തള്ളവിരൽ ഉയർത്തി കാണിച്ച ശേഷം, അവൾ അവന്റെ നേർക്ക് കൈ വീശി.

───

11 മണി ആകുന്നതിനു മുന്നേ തന്നെ  ഹരി ഗ്രീൻവാലി റസ്റ്റോറന്റിൽ എത്തിച്ചേർന്നിരുന്നു.
അവിടെ വന്നശേഷം അവൻ ശരൺ സാറിനെ ഫോണിൽ വിളിച്ചു.

ഹലോ ഹരി…

സാർ…. ഞാൻ ഇവിടെയുണ്ട് കേട്ടോ.
ഓക്കേ.. ഞങ്ങൾ ഒരു പത്തുമിനിറ്റിനുള്ളിൽ അവിടെ എത്തും. ഭയങ്കര ട്രാഫിക് ആടോ.

ഇട്സ് ഓക്കേ സാർ..

ഫോൺ കട്ട് ചെയ്ത ശേഷം അവൻ  റിസപ്ഷന്റെ ഫ്രണ്ടിലായി കിടന്ന ഒരു ചെയറിൽ പോയി ഇരുന്നു.

അതിനുശേഷം ഫോൺ എടുത്തിട്ട്  ഭദ്രയോട് താൻ ഇവിടെ എത്തിയ വിവരവും വിളിച്ച് അറിയിച്ചു.

അവളാണെങ്കിൽ ഭഗവാന്റെ മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്.. എല്ലാം എങ്ങനെയെങ്കിലും ഒന്ന് നേരെയായി വരണമെന്ന് മാത്രമായിരുന്നു അവളുടെ ഒരേയൊരു പ്രാർത്ഥന.

ഹരിയേട്ടാ… സാറിനെ കണ്ടിറങ്ങിയശേഷം എന്നെ വിളിക്കണേ.

തീർച്ചയായും… താൻ ടെൻഷനാകുവൊന്നും വേണ്ടടോ. ഇതല്ലെങ്കിൽ മറ്റൊരു ജോബ്.. അത് നമ്മൾ എങ്ങനെയെങ്കിലും നേടിയിരിക്കും.

അങ്ങനെ ഒന്നും പറയണ്ട… ഈ സാറും ആയിട്ട് തന്നെ ഹരിയേട്ടൻ മുന്നോട്ടു പോയിരിക്കും. ഉറപ്പാ..

അവൾ അവനു ആത്മവിശ്വാസമേകി.

ഭദ്ര… ശരൺ സാർ വിളിക്കുന്നുണ്ട്.. ഞാൻ വെക്കട്ടെ  കേട്ടോടോ.

പെട്ടെന്ന് കോൾ കട്ട് ചെയ്തുകൊണ്ട് മെയിൻ എൻട്രൻസിന്റെ അടുത്തേക്ക് പോയിരുന്നു.
അപ്പോഴേക്കും അവൻ കണ്ടു തികഞ്ഞ പ്രസരിപ്പോടുകൂടി  ശരൺ സാറിന്റെ കൂടെ നടന്നുവരുന്ന രവീന്ദ്രൻ സാറിനെ. പി ആർ കെ ഗ്രൂപ്പിന്റെ ഒരേയൊരു അമരക്കാരൻ.

ഹരിയേ കണ്ടതും അയാൾ നിറഞ്ഞ പുഞ്ചിരിയോടെ കൈവീശി കാണിച്ചു. അവൻ അപ്പോഴേക്കും അവരുടെ അരികിലേക്ക് വന്നിരുന്നു.

ഹലോ ഹരി… സൗഖ്യമല്ലെടോ

അയാൾ അവന്റെ കൈ പിടിച്ചു കുലുക്കി.

സുഖം സാർ.
അവൻ പുഞ്ചിരിച്ചു.

ട്രാഫിക് ആയതുകൊണ്ടാണ് ഹരി ഞങ്ങൾ 10 മിനിറ്റ് ലേറ്റ് ആയത്. തന്നെ ബുദ്ധിമുട്ടിച്ചോ?
ഹേയ്

നോ സാർ…. നമ്മൾ അതിന് ഒരുപാട് ലേറ്റ് ഒന്നുമായിട്ടില്ലല്ലോ..

ഗ്രീൻ വാലി റസ്റ്റോറന്റിലെ ഒരു സ്യൂട്ട് റൂം ശരൺ നേരത്തെ തന്നെ ബുക്ക് ചെയ്ത് റെഡിയാക്കിയിട്ടുണ്ടായിരുന്നു.

ഹരി… എന്നാൽ പിന്നെ നമുക്ക് റൂമിലേക്ക് പോകാം അല്ലേ അവിടെ ഇരുന്ന് ആവാം ഡിസ്കഷൻ.

ശരൺ പറഞ്ഞതും, ഹരി തലകുലുക്കി.
അങ്ങനെ മൂവരും കൂടി ഫോർത്ത് ഫ്ലോറിലെ റൂമിലേക്ക് പോയി.

ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയായിരുന്നു  രവീന്ദ്രൻസാർ ഹരിയോട് സംസാരിച്ചത്.

അയാളുടെ ചോദ്യങ്ങൾക്കുള്ള ഹരിയുടെ ഓരോ  ചടുലമായ മറുപടിയിലും അക്ഷരാർത്ഥത്തിൽ ശരണും രവീന്ദ്രനും ഞെട്ടിയിരിക്കുകയാണ്. വളരെ ആലോചിച്ചു തന്ത്രപൂർവ്വമുള്ള മറുപടിയാണ് ഹരി അവർക്ക് കൊടുക്കുന്നത്..

ബിസിനസുമായി ബന്ധപ്പെട്ട് ഹരിക്കുള്ള അറിവ് വളരെ അഗാധമായിരുന്നു.
രവീന്ദ്രൻസർ പുതിയയൊരു കമ്പനി തുടങ്ങുവാൻ പോവുകയാണ്.. അതിന്റെ  പൂർണ്ണമായ ചുമതല ഹരിയെ ഏൽപ്പിക്കുവാനും, ആ കമ്പനി ഹരിയുടെ പേരിൽ തുടങ്ങുവാനുമാണ് അയാൾ പ്ലാൻ ചെയ്തിരിക്കുന്നത്.

ഹരിയുടെ പേരിൽ തുടങ്ങുക എന്ന് വെച്ചാൽ അത് റിസ്ക് ആണല്ലോ എന്ന് ശരൺ ഓർത്തു. കാരണം ബിസിനസുമായി ബന്ധപ്പെട്ട് അല്ലാതെ ഹരിയെ അയാൾക്ക് പരിചയം പോലും ഇല്ല. ആ സ്ഥിതിക്ക് ഇത്രയും ഹ്യൂജ് എമൗണ്ട്, ഇൻവെസ്റ്റ് ചെയ്തിട്ട് അത് അയാളുടെ പേരിൽ കൂടി എഴുതിക്കൊടുക്കുകയാണെങ്കിൽ, ഫ്യൂച്ചറിൽ ഉണ്ടാകുന്ന  എന്ത് ലോസും ഏറ്റെടുക്കുവാൻ രവീന്ദ്രൻ സാർ തയ്യാറാകുകയാണല്ലോ എന്ന്  ശരൺ ചിന്തിച്ചു.

എങ്കിലും അയാൾ മൗനം പാലിച്ചു നിൽക്കുകയായിരുന്നു. ഹരിക്കാണെങ്കിൽ  സാറ് പറയുന്നത് കേട്ടപ്പോൾ അടക്കാനാവാത്ത സന്തോഷം തോന്നി..

സാറിന്റെ കമ്പനിയിൽ വെറുമൊരു സ്റ്റാഫ് ആയിട്ട്  നീയമിക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു പൊസിഷൻ ഹെഡ് ആയിട്ട്, അതിൽ കൂടുതലൊന്നും സത്യത്തിൽ അവൻ പ്രതീക്ഷിച്ചിരുന്നില്ല.

ഇതിപ്പോ എല്ലാ ചുമതലയും നൽകി, ഒരു കമ്പനി തന്നെ  തനിക്ക് വിട്ടു നൽകുകയെന്നു വെച്ചാൽ….

അവന് തന്റെ കാതുകളെ വിശ്വസിക്കാൻ ആവുന്നില്ല അപ്പോഴും.

ഹരി… താനെന്ന വ്യക്തിയിലുള്ള ഉറച്ച വിശ്വാസത്തിലാണ്, ഞാൻ ഇങ്ങനെയൊരു ഡിസിഷൻ എടുത്തത്. ഒരിക്കലും ഹരിനാരായണൻ എന്നെ ചീറ്റ് ചെയ്യില്ലെന്നും എനിക്കറിയാം. ഏറ്റവും പ്രഗൽഫമായ രീതിയിൽ ഹരി  മുന്നോട്ട് പോകണം കേട്ടോടോ…

മടങ്ങാൻ നേരം , രവീന്ദ്രൻ സാറ് ഹരിയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറയുകയാണ്.

Sure സാർ… സാറിനെന്നേ വിശ്വസിക്കാം..
ഒരിക്കലും എന്റെ ഭാഗത്തുനിന്നും യാതൊരുവിധ നഷ്ടങ്ങളും സാറിന്റെ  കമ്പനിയ്ക്ക് കേൾക്കാതെ ഞാൻ നോക്കിക്കോളാം..

ഒരു മിസ്റ്റേക്ക് പറ്റിയല്ലോ ഹരി?

അയാൾ പെട്ടെന്ന് പറഞ്ഞതും ഹരി ഒരു നിമിഷത്തേക്ക് തരിച്ചു നിന്നുപോയി.

എന്റെ കമ്പനി അല്ല കേട്ടോ… ഹരിയുടെ കമ്പനി.. തന്റെ മാത്രം കമ്പനി.. ആ ഒരു വിശ്വാസം തനിക്ക് എപ്പോഴും ഉണ്ടാകണം.
അവന്റെ തോളിൽ തട്ടികൊണ്ട് അയാൾ വീണ്ടും പറഞ്ഞു.

ശരൺ… ഡോക്യുമെന്റ്സ്  ന്റെ വർക്കുകൾ ഒക്കെ ഇന്ന് തന്നെ സ്റ്റാർട്ട് ചെയ്യണം, ടൗണിൽ നമ്മൾ എടുത്തിട്ടുള്ള ആ 7 ഫ്ലോർ ബിൽഡിംഗ് ഇല്ലേ, അതിന്റെ പേപ്പർ ഭാഗം എല്ലാം എത്രയും പെട്ടെന്ന് ക്ലിയർ ചെയ്തു ഹരിയുടെ പേരിലേക്ക് ആക്കിക്കോണം.. എന്നിട്ട് അർജന്റ് ആയിട്ട് ഒരു ഇന്റർവ്യൂ വെച്ച്, സ്റ്റാഫിനെ ഒക്കെ സെലക്ട് ചെയ്യുവാനുള്ള നടപടികൾ നോക്കിക്കോളുക. ഇതിപ്പോൾ ഫെബ്രുവരി മാസം അല്ലേ.. ക്യാമ്പസ് റിക്രൂട്ട്മെന്റ് മസ്റ്റ് ആയിട്ട് നടത്തണം. കുട്ടികളുടെ എക്സാം കഴിയുമ്പോഴേക്കും, നമുക്ക് എങ്ങനെ പോയാലും കുറച്ചു പേർക്ക് ജോലി കൊടുക്കാൻ പറ്റും.

ഓക്കേ സർ…

ശരൺ തല കുലുക്കി.

ഹരി…. എന്ത് പ്രോബ്ലം ഉണ്ടെങ്കിലും ഒന്നെങ്കിൽ ശരണിനെ വിളിക്കുക, അല്ലെങ്കിൽ എന്നെ കോൺടാക്ട് ചെയ്താൽ മതി. എന്റെ പേഴ്സണൽ നമ്പർ തനിക്ക് അറിയാമോ..

നോ സാർ….ഞാൻ കൂടുതലും ശരൺ സാറും ആയിട്ടാണ് സംസാരിക്കാറുള്ളത്..

ഇട്സ് ഓക്കേ മാൻ…. എന്റെ ഫോൺ നമ്പർ നോട്ട് ചെയ്തോളു..

അയാൾ നമ്പർ പറഞ്ഞു കൊടുത്തത് ഹരി പെട്ടെന്ന് തന്നെ ഫോണിലേക്ക്  സേവ് ചെയ്തു.

അപ്പോൾ ഹരി.. ഞാൻ കുറച്ചു ബിസിയാണ്, എല്ലാം പറഞ്ഞതുപോലെ. നമുക്കിനിയും കാണേണ്ടി വരും കേട്ടോ.

ഹരിയുടെ ഇരു കൈകളിലും  കൂട്ടിപ്പിടിച്ച് കുലുക്കി കൊണ്ടായിരുന്നു രവീന്ദ്രൻ അവനോട്  യാത്ര പറഞ്ഞു പോയത്.

മംഗല്യത്താലി 74

ഹലോ ഹരിയേട്ടാ…..

ആഹ് ഭദ്രാ, സാറിനെ കണ്ട് സംസാരിച്ചു. അവരിപ്പോൾ യാത്ര പറഞ്ഞു പോയതേയുള്ളൂ.

ഉവ്വോ… എന്നിട്ട് എന്തായി ഹരിയേട്ടാ…

നടന്ന കാര്യങ്ങൾ ഒക്കെയും അവൻ അവളോട് വിശദീകരിച്ചു.. അതീവ സന്തോഷത്തിൽ ആയിരുന്നു ഹരി.

ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ, എല്ലാം ശരിയാകുമെന്ന്. എന്തായാലും നല്ലൊരു ഓപ്പോർച്ചുണിറ്റി ആണല്ലോ എന്റെ ഏട്ടന് കിട്ടിയത്..

സത്യത്തിൽ ഞാൻ ഇതൊന്നും പ്രതീക്ഷിച്ചില്ലടോ.. ടീം ഹെഡ് ആയിട്ടോ, അല്ലെങ്കിൽ സോൺ ഹെഡ്.. അങ്ങനെ എന്തേലും ഞാൻ പ്രതീക്ഷിച്ചത്. ഇതിപ്പോ എന്റെ പേരിൽ സർ ഒരു ന്യൂ വെഞ്ചർ സ്റ്റാർട്ട് ചെയ്യുകയാണ്.

ഒക്കെ നേരെയാവും… ഇനി ഹരിനാരായണൻറെ ദിവസങ്ങൾ അല്ലെ വരാൻ പോകുന്നത്.. എല്ലാവരുടെയും മുന്നിൽ തല ഉയർത്തി പിടിച്ചു അഭിമാനത്തോടെ നിൽക്കണം കേട്ടോ..

എന്റെ പെണ്ണിന്റെ സപ്പോർട്ട് ഉള്ളപ്പോൾ ഇനി വേറെന്തു സങ്കടം… ഇനിയങ്ങോട്ട് തല ഉയർത്തി മാത്രം നിൽക്കൂ…. ചിരിയോടെ അവൻ പറയുന്നത് ഭദ്ര കേട്ടു.

ആഹ് പിന്നെയ്, എടൊ താൻ ഒന്ന് റെഡി ആയി നിൽക്കു. നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം.

എവിടാ ഏട്ടാ..

ഒക്കെ വന്നിട്ട് ഞാൻ പറയാം. Ready ആയി നിന്നോളൂ. പെട്ടന്ന് വരും ,, ഞാൻ പോളെട്ടനെ ഒന്ന് വിളിക്കട്ടെടോ,, ഹരി ഫോൺ കട്ട് ചെയ്തു.

അതിനു ശേഷം പോളേട്ടനോടും വിവരങ്ങൾ അവതരിപ്പിച്ചു. ആയാളും ബീനയും ഒക്കെ സന്തോഷത്തിലായി.

ഹരി വീട്ടിൽ എത്തി ചേർന്നപ്പോൾ,ഭദ്ര ഒരുങ്ങി റെഡി ആയി നിൽപ്പുണ്ട്. ഒരു കവർ അവളെ ഏൽപ്പിച്ച ശേഷം കയറീവന്നപാടെ ഹരി അവളെ ആഞ്ഞു പുൽകി. എന്നിട്ട് അവളുടെ തുടുത്ത കവിളിൽ മാറി മാറി മുത്തം കൊടുത്തു. അപ്പോളേക്കും ഭദ്ര ഒന്ന് ഉയർന്നു പൊങ്ങിയിട്ട് അവനും അതെ പോലെ മുത്തം കൊടുത്തു. എന്നിട്ട് അവന്റെ കവിളിൽ പിടിച്ചു ഒന്ന് പിച്ചി.

വരു ഹരിയേട്ടാ,നമ്മൾക്ക് ഊണ് കഴിക്കാം. ഏട്ടന് വിശക്കുന്നില്ലേ?

എടാ, സാർ എനിക്ക് ഫുഡ്‌ വാങ്ങി തന്നു.തനിക്കൊരു ചിക്കൻ ബിരിയാണി വാങ്ങിയതാ.. എടുത്തു കഴിയ്ക്ക്. അവൻ  പറഞ്ഞു

ഹരിയേട്ടനും കൂടി വാ.. നമ്മൾക്ക് ഒരുമിച്ചു കഴിക്കാം.

വേണ്ട പെണ്ണെ.. നീ അതെടുത്തു കഴിച്ചാൽ മതി. എനിക്ക് വയറു ഫുൾ ആണെന്ന്..
ഹരി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഭദ്ര പക്ഷേ സമ്മതിച്ചില്ല. ഒരു പ്ലേറ്റിലേക്ക് ഭക്ഷണം പകർന്നു കൊണ്ട് വന്നശേഷം അവൾ ഹരിയുടെ അരികിലായി ഇരുന്നു. എന്നിട്ട് അവനും വാരി കൊടുത്തു.

കഴിച്ചേ… എന്നാൽ എനിയ്ക്കും മതി കേട്ടോ..

വായ തുറക്കുവാൻ മടിയായിരുന്നവനെ നോക്കി അവൾ കലിപ്പിൽ പറഞ്ഞു..
ഹം.. ശരി, ഉത്തരവ്.

ഹരി അവളുടെ നേർക്ക് തിരിഞ്ഞു. എന്നിട്ട് ഭദ്രയ്ക്കും ഭക്ഷണം വാരി കൊടുത്തു.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. രണ്ടാളും അന്ന് ഒരുപാട് സന്തോഷത്തിൽ പരസ്പരം ഊട്ടിയാണ് കഴിച്ചെഴുന്നേറ്റത്.

എവിടെപോകാന ഹരിയേട്ടാ…ഒന്ന് പറയുന്നേ.

ഓട്ടോ വെയിറ്റ് ചെയ്തു നിന്നപ്പോൾ ഭദ്ര ഒരുപാട് തവണ ചോദിച്ചു.

പറയാം പെണ്ണെ.. നീ ബഹളം കൂട്ടാതെ.ദേ വണ്ടി വന്നല്ലോ. രണ്ടാളും കൂടി ഓട്ടോറിക്ഷയിൽ ബസ് സ്റ്റോപ്പിൽ ചെന്നു ഇറങ്ങി.

───

അമ്മേ…. ശ്രെയസ് അയ്യർ വിളിച്ചു. അയാൾക്ക് മെയിൽ ന് റിപ്ലൈ കൊടുത്തില്ലേ.
അനി വന്നിട്ട് മഹാലക്ഷ്മിയുടെ മുൻപിൽ നിന്നു. ഇല്ല്യാ… മോളത് നോക്കികൊണ്ടിരിക്കുവാ. എന്താ അനി… വേഗം ആവട്ടെ,,, നേരമെത്രയായിന്നൊ

ഐശ്വര്യയാണെങ്കിൽ സിസ്റ്റത്തിൽ കണ്ണും നട്ടു ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെയായി. പക്ഷേ നോ രക്ഷ.. നോ ഐഡിയ. അവൾക്ക് യാ തൊന്നും മനസ്സിലായില്ല.വെറുതെ കണ്ണും മിഴിച്ചു കൊണ്ടിരുന്നു.

അനിയേട്ടാ.. ഏട്ടൻ കൂടി ഒന്ന് ട്രൈ ചെയ്യാമോ. എനിക്ക്ഒറ്റയ്ക്ക് പറ്റുന്നില്ല.

എടൊ.. എനിക്ക് ചെയ്യാൻ ഒരുപാട് പെന്റിങ് ഉണ്ട്.. ഞാനിവിടെ തല പുകഞ്ഞിരിക്കുവാ… ഈ അമ്മേടെ എടുത്തുച്ചാട്ടം കാരണം, ലക്ഷങ്ങൾ ആണല്ലോ ദിവസവും പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. അനി അവരെ നോക്കി ദേഷ്യപ്പെട്ടു.

നീ നിന്റെ പണി നോക്കെടാ… എന്നെ ഭരിക്കാൻ വേണ്ടി വരല്ലേ.. വന്നാൽ വിവരമറിയും.
അവർ മകന്റെ നേർക്ക് കയർത്തു.

എന്റമ്മേ.. ഞാൻ വരുന്നില്ല, അവസ്ഥ പറഞ്ഞു പോയന്ന് മാത്രം. എന്താണന്ന് വെച്ചാൽ ആയിക്കോളൂ.വന്മരം ആയിട്ട് നിന്ന കമ്പനിയാണ്.. കടപുഴകി വീഴാൻ അധികം നേരമൊന്നും വേണ്ട.. അത്ര തന്നെ.. അനിരുദ്ധൻ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയ്.

എന്തായി മോളെ….? മഹാലക്ഷ്മി ഐശ്വര്യയെ നോക്കി.

അമ്മേ… മേനോൻ സാറിനെ ഒന്ന് വിളിച്ചു നോക്കിയാലോ.

ഹരിയുടെ പി എ ആണ് രാജീവ്‌ മേനോൻ.അയാൾ ആണെങ്കിൽ ഇപ്പൊ ഒരു ബൈപ്പാസ് സർജറി കഴിഞ്ഞു റസ്റ്റ്‌ എടുക്കുകയുമാണ്. അതാണ് അവർക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായത്. ഇല്ലെങ്കിൽ മേനോൻ മാനേജ് ചെയ്തേനെ

“ഹം… നോക്കട്ടെ മോളെ , അയാൾ എടുക്കുമോന്ന് അറിയട്ടെ. എന്നിട്ടല്ലേ ബാക്കി “

മഹാലക്ഷ്മി ഫോൺ എടുത്തു, എന്നിട്ട് രാജീവ്‌ മേനോനെ കാൾ ചെയ്തു.

പക്ഷെ നിരാശ ആയിരുന്നു ഫലം.. അയാൾ അറ്റൻഡ് ചെയ്തില്ല.

ശോ.. ഇനിയിപ്പോ എന്ത് ചെയ്യും അമ്മേ.  ” ഐശ്വര്യ വിഷമത്തോടെ ചോദിച്ചു.

ആഹ്, പോട്ടെ, സാരമില്ല. മോള് എങ്ങനെയെങ്കിലും അയച്ചു കൊടുക്ക്ആഹ്, അപ്പോ അതും പോയിക്കിട്ടി കേട്ടോ.. ഗ്രേറ്റ്‌ ജോബ്.

അനിയുടെ ശബ്ദം കേട്ട് അമ്മയും മകളും തിരിഞ്ഞു നോക്കി.

ശ്രെയസ് അയ്യറും പിന്മാറി. ദേ മെയിൽ വന്നിട്ടുണ്ട് നോക്കിക്കോ  സമാധാനമാകട്ടെ രണ്ട് പേർക്കും..ഓരോന്നായിട്ട് പോയികൊണ്ടിരിക്കുവല്ലേ. നല്ല കാര്യം.. എന്റെ അമ്മയ്ക്ക് സമാധാനമാകട്ടെ. കൂട്ടത്തിൽ നിനക്കും
പരിഹാസത്തോടെ അവൻ അവരെ നോക്കി..

ഈ സമയത്തു ഭദ്രയാണെങ്കിൽ വിടർന്ന മിഴികളോടെ ഹരിയെ നോക്കി നിൽക്കുകയാണ്

ഹരിയേട്ടാ…

ഹം…. ഇഷ്ടായോ.

ഉവ്.. ഒരുപാട് ഇഷ്ടം

മംഗല്യത്താലി 74

ഹലോ ഹരിയേട്ടാ…..

ആഹ് ഭദ്രാ, സാറിനെ കണ്ട് സംസാരിച്ചു. അവരിപ്പോൾ യാത്ര പറഞ്ഞു പോയതേയുള്ളൂ.

ഉവ്വോ… എന്നിട്ട് എന്തായി ഹരിയേട്ടാ…

നടന്ന കാര്യങ്ങൾ ഒക്കെയും അവൻ അവളോട് വിശദീകരിച്ചു..

അതീവ സന്തോഷത്തിൽ ആയിരുന്നു ഹരി.
ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ, എല്ലാം ശരിയാകുമെന്ന്. എന്തായാലും നല്ലൊരു ഓപ്പോർച്ചുണിറ്റി ആണല്ലോ എന്റെ ഏട്ടന് കിട്ടിയത്..

സത്യത്തിൽ ഞാൻ ഇതൊന്നും പ്രതീക്ഷിച്ചില്ലടോ.. ടീം ഹെഡ് ആയിട്ടോ, അല്ലെങ്കിൽ സോൺ ഹെഡ്.. അങ്ങനെ എന്തേലും ഞാൻ പ്രതീക്ഷിച്ചത്. ഇതിപ്പോ എന്റെ പേരിൽ സർ ഒരു ന്യൂ വെഞ്ചർ സ്റ്റാർട്ട് ചെയ്യുകയാണ്.

ഒക്കെ നേരെയാവും… ഇനി ഹരിനാരായണൻറെ ദിവസങ്ങൾ അല്ലെ വരാൻ പോകുന്നത്.. എല്ലാവരുടെയും മുന്നിൽ തല ഉയർത്തി പിടിച്ചു അഭിമാനത്തോടെ നിൽക്കണം കേട്ടോ..

എന്റെ പെണ്ണിന്റെ സപ്പോർട്ട് ഉള്ളപ്പോൾ ഇനി വേറെന്തു സങ്കടം… ഇനിയങ്ങോട്ട് തല ഉയർത്തി മാത്രം നിൽക്കൂ….

ചിരിയോടെ അവൻ പറയുന്നത് ഭദ്ര കേട്ടു.
ആഹ് പിന്നെയ്, എടൊ താൻ ഒന്ന് റെഡി ആയി നിൽക്കു. നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം.

എവിടാ ഏട്ടാ..

ഒക്കെ വന്നിട്ട് ഞാൻ പറയാം. Ready ആയി നിന്നോളൂ. പെട്ടന്ന് വരും ,, ഞാൻ പോളെട്ടനെ ഒന്ന് വിളിക്കട്ടെടോ,,

ഹരി ഫോൺ കട്ട് ചെയ്തു. അതിനു ശേഷം പോളേട്ടനോടും വിവരങ്ങൾ അവതരിപ്പിച്ചു. ആയാളും ബീനയും ഒക്കെ സന്തോഷത്തിലായി.

ഹരി വീട്ടിൽ എത്തി ചേർന്നപ്പോൾ,ഭദ്ര ഒരുങ്ങി റെഡി ആയി നിൽപ്പുണ്ട്. ഒരു കവർ അവളെ ഏൽപ്പിച്ച ശേഷം കയറീവന്നപാടെ ഹരി അവളെ ആഞ്ഞു പുൽകി. എന്നിട്ട് അവളുടെ തുടുത്ത കവിളിൽ മാറി മാറി മുത്തം കൊടുത്തു. അപ്പോളേക്കും ഭദ്ര ഒന്ന് ഉയർന്നു പൊങ്ങിയിട്ട് അവനും അതെ പോലെ മുത്തം കൊടുത്തു. എന്നിട്ട് അവന്റെ കവിളിൽ പിടിച്ചു ഒന്ന് പിച്ചി.

വരു ഹരിയേട്ടാ,നമ്മൾക്ക് ഊണ് കഴിക്കാം. ഏട്ടന് വിശക്കുന്നില്ലേ?

എടാ, സാർ എനിക്ക് ഫുഡ്‌ വാങ്ങി തന്നു.തനിക്കൊരു ചിക്കൻ ബിരിയാണി വാങ്ങിയതാ.. എടുത്തു കഴിയ്ക്ക്. അവൻ  പറഞ്ഞു

ഹരിയേട്ടനും കൂടി വാ.. നമ്മൾക്ക് ഒരുമിച്ചു കഴിക്കാം.

വേണ്ട പെണ്ണെ.. നീ അതെടുത്തു കഴിച്ചാൽ മതി. എനിക്ക് വയറു ഫുൾ ആണെന്ന്..

ഹരി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഭദ്ര പക്ഷേ സമ്മതിച്ചില്ല. ഒരു പ്ലേറ്റിലേക്ക് ഭക്ഷണം പകർന്നു കൊണ്ട് വന്നശേഷം അവൾ ഹരിയുടെ അരികിലായി ഇരുന്നു. എന്നിട്ട് അവനും വാരി കൊടുത്തു.

കഴിച്ചേ… എന്നാൽ എനിയ്ക്കും മതി കേട്ടോ..
വായ തുറക്കുവാൻ മടിയായിരുന്നവനെ നോക്കി അവൾ കലിപ്പിൽ പറഞ്ഞു..

ഹം.. ശരി, ഉത്തരവ്.

ഹരി അവളുടെ നേർക്ക് തിരിഞ്ഞു. എന്നിട്ട് ഭദ്രയ്ക്കും ഭക്ഷണം വാരി കൊടുത്തു.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. രണ്ടാളും അന്ന് ഒരുപാട് സന്തോഷത്തിൽ പരസ്പരം ഊട്ടിയാണ് കഴിച്ചെഴുന്നേറ്റത്.

എവിടെപോകാന ഹരിയേട്ടാ…ഒന്ന് പറയുന്നേ.

ഓട്ടോ വെയിറ്റ് ചെയ്തു നിന്നപ്പോൾ ഭദ്ര ഒരുപാട് തവണ ചോദിച്ചു.

പറയാം പെണ്ണെ.. നീ ബഹളം കൂട്ടാതെ.ദേ വണ്ടി വന്നല്ലോ. രണ്ടാളും കൂടി ഓട്ടോറിക്ഷയിൽ ബസ് സ്റ്റോപ്പിൽ ചെന്നു ഇറങ്ങി.

───

അമ്മേ…. ശ്രെയസ് അയ്യർ വിളിച്ചു. അയാൾക്ക് മെയിൽ ന് റിപ്ലൈ കൊടുത്തില്ലേ.

അനി വന്നിട്ട് മഹാലക്ഷ്മിയുടെ മുൻപിൽ നിന്നു.

ഇല്ല്യാ… മോളത് നോക്കികൊണ്ടിരിക്കുവാ. എന്താ അനി…

വേഗം ആവട്ടെ,,, നേരമെത്രയായിന്നൊ.

ഐശ്വര്യയാണെങ്കിൽ സിസ്റ്റത്തിൽ കണ്ണും നട്ടു ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെയായി. പക്ഷേ നോ രക്ഷ.. നോ ഐഡിയ. അവൾക്ക് യാ തൊന്നും മനസ്സിലായില്ല.വെറുതെ കണ്ണും മിഴിച്ചു കൊണ്ടിരുന്നു.

അനിയേട്ടാ.. ഏട്ടൻ കൂടി ഒന്ന് ട്രൈ ചെയ്യാമോ. എനിക്ക്ഒറ്റയ്ക്ക് പറ്റുന്നില്ല.

എടൊ.. എനിക്ക് ചെയ്യാൻ ഒരുപാട് പെന്റിങ് ഉണ്ട്.. ഞാനിവിടെ തല പുകഞ്ഞിരിക്കുവാ…ഈ അമ്മേടെ എടുത്തുച്ചാട്ടം കാരണം, ലക്ഷങ്ങൾ ആണല്ലോ ദിവസവും പൊയ്ക്കൊണ്ടിരിയ്ക്കുന്നത്.

അനി അവരെ നോക്കി ദേഷ്യപ്പെട്ടു.

നീ നിന്റെ പണി നോക്കെടാ… എന്നെ ഭരിക്കാൻ വേണ്ടി വരല്ലേ.. വന്നാൽ വിവരമറിയും.

അവർ മകന്റെ നേർക്ക് കയർത്തു.

എന്റമ്മേ.. ഞാൻ വരുന്നില്ല, അവസ്ഥ പറഞ്ഞു പോയന്ന് മാത്രം. എന്താണന്ന് വെച്ചാൽ ആയിക്കോളൂ.വന്മരം ആയിട്ട് നിന്ന കമ്പനിയാണ്.. കടപുഴകി വീഴാൻ അധികം നേരമൊന്നും വേണ്ട.. അത്ര തന്നെ..

അനിരുദ്ധൻ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയ്.

എന്തായി മോളെ….? മഹാലക്ഷ്മി ഐശ്വര്യയെ നോക്കി.

അമ്മേ… മേനോൻ സാറിനെ ഒന്ന് വിളിച്ചു നോക്കിയാലോ.

ഹരിയുടെ പി എ ആണ് രാജീവ്‌ മേനോൻ.അയാൾ ആണെങ്കിൽ ഇപ്പൊ ഒരു ബൈപ്പാസ് സർജറി കഴിഞ്ഞു റസ്റ്റ്‌ എടുക്കുകയുമാണ്. അതാണ് അവർക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായത്. ഇല്ലെങ്കിൽ മേനോൻ മാനേജ് ചെയ്തേനെ

“ഹം… നോക്കട്ടെ മോളെ , അയാൾ എടുക്കുമോന്ന് അറിയട്ടെ. എന്നിട്ടല്ലേ ബാക്കി”

മഹാലക്ഷ്മി ഫോൺ എടുത്തു, എന്നിട്ട് രാജീവ്‌ മേനോനെ കാൾ ചെയ്തു.
പക്ഷെ നിരാശ ആയിരുന്നു ഫലം.. അയാൾ അറ്റൻഡ് ചെയ്തില്ല.

ശോ.. ഇനിയിപ്പോ എന്ത് ചെയ്യും അമ്മേ.  “
ഐശ്വര്യ വിഷമത്തോടെ ചോദിച്ചു.

ആഹ്, പോട്ടെ, സാരമില്ല. മോള് എങ്ങനെയെങ്കിലും അയച്ചു കൊടുക്ക്.

ആഹ്, അപ്പോ അതും പോയിക്കിട്ടി കേട്ടോ.. ഗ്രേറ്റ്‌ ജോബ്. അനിയുടെ ശബ്ദം കേട്ട് അമ്മയും മകളും തിരിഞ്ഞു നോക്കി.

ശ്രെയസ് അയ്യറും പിന്മാറി.?ദേ മെയിൽ വന്നിട്ടുണ്ട് നോക്കിക്കോ  സമാധാനമാകട്ടെ രണ്ട് പേർക്കും..ഓരോന്നായിട്ട് പോയികൊണ്ടിരിക്കുവല്ലേ. നല്ല കാര്യം..എന്റെ അമ്മയ്ക്ക് സമാധാനമാകട്ടെ. കൂട്ടത്തിൽ നിനക്കും

പരിഹാസത്തോടെ അവൻ അവരെ നോക്കി..

ഈ സമയത്തു ഭദ്രയാണെങ്കിൽ വിടർന്ന മിഴികളോടെ ഹരിയെ നോക്കി നിൽക്കുകയാണ്

ഹരിയേട്ടാ…

ഹം…. ഇഷ്ടായോ.

ഉവ്.. ഒരുപാട് ഇഷ്ടം

തുടരും…