മംഗല്യ താലി 93
വണ്ടി നിറുത്തിയതും ഭദ്രയും മീരയും കൂടി പോളിനോട് അകത്തേക്ക് വന്നേക്കാൻ പറഞ്ഞശേഷം പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു.
ഹരിയേട്ടാ… ഏത് ഫ്ലോർ ആണെന്ന് പറയാമോ. ഭദ്ര അവനെ ഫോണിൽ വിളിച്ചു ചോദിച്ചു.
താൻ എത്തിയോ ഇവിടെ.
ഉവ്വ്…..
ഹരി എവിടേക്ക് വരണമെന്ന് ഉള്ളത് ഭദ്രയോട് പറഞ്ഞു കൊടുത്തു. പെട്ടന്ന് അമ്മയും മകളും കൂടി ലിഫ്റ്റിൻറെ അടുത്തേക്ക് ചെന്നു. മേജർ ആയിട്ടുള്ള ഓപ്പറേഷൻ തീയേറ്റർ ആയിരുന്നു ആ ഫ്ലോറിൽ..അവർ ലിഫ്റ്റിൽ വന്നിറങ്ങിയ സ്ഥലത്തു ഹരി കാത്തു നിൽപ്പുണ്ട്.
ഹരിയേട്ടാ…..
ഭദ്ര അവന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു.
ഹമ്.. കഴിഞ്ഞിട്ടില്ലടോ…
അതെയോ.. വേറെന്തെങ്കിലും ഡോക്ടർ പറഞ്ഞോ.
ഉച്ചയ്ക്ക് പറഞ്ഞ കാര്യങ്ങൾ തന്നെ. റിസൾട്ട് വരട്ടെയെന്ന്
ഹമ്…. കുഴപ്പമൊന്നും കാണില്ലന്നേ..ഇല്ലെങ്കിൽ കണ്ടോളു.
ആഹ് നോക്കാം.. ടീച്ചർ.. എന്തിനാരുന്നു വന്നത്.. ശോ…അവൻ മീര ടീച്ചറേ നോക്കി.
സാരമില്ല മോനേ.. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല.
അവർ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ രവീന്ദ്രനും അവിടേക്ക് വന്നു.
മീരയും അയാളും തമ്മിൽ നേർക്ക് നേർ നോക്കിയപ്പോൾ ഇരു മിഴികളും തമ്മിൽ ഒന്ന് കോർത്തു. പെട്ടെന്ന് മീര ദൃഷ്ടി പിൻവലിച്ചു.
മീരഎന്തിനാ വന്നത്… തനിക്ക് ക്ഷീണമായിട്ടിരിക്കുന്നതല്ലേ.
രവീന്ദ്രൻ ചോദിച്ചതും ഭദ്രയും ഹരിയും ഒന്ന് ചെറുതായി പുഞ്ചിരിച്ചു.
അച്ഛാ… ഞാൻ ടീച്ചറമ്മയോട് പറഞ്ഞതാണ് പോരേണ്ടന്നു.. പക്ഷേ കേൾക്കണ്ടേ…. വന്നേ തീരു…
ഹമ്…. ഹരി ഒരു കാര്യം ചെയ്യാം ഞാനും മീരയും കൂടി വീട്ടിലേക്ക് പോകുവാ. ഒന്നാമത് ഇയാളുടെ ബോഡി വീക്കാണ്, അറിയാലോ ബിപിയുടെ പ്രോബ്ലം.. അതിനിടയ്ക്ക് ഉറക്കം വെടിഞ്ഞു നിന്നാൽ, പിന്നെയും ക്ഷീണം കൂടുകയേയുള്ളൂ…
ഓക്കേ അങ്കിൾ.. അതാണ് നല്ലത്. എങ്കിൽ പിന്നെ അങ്കിളും ടീച്ചറും കൂടി പൊയ്ക്കോളൂ.
വേണ്ട വേണ്ട…. ഒരുമിച്ചു പോകാം. ഞാനിപ്പോൾ ഓക്കേ ആണ്. മീര അത് തടയാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
എടൊ…. താൻ പറയുന്നത് അനുസരിച്ചാൽ മതി. ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ മീര…
രവീന്ദ്രൻ മീരയെ നോക്കി ദേഷ്യത്തിൽ ചോദിച്ചപ്പോൾ അവർ ഒന്നും മിണ്ടാതെ നിന്നു.
അമ്മേ….. അമ്മ വീട്ടിലേക്ക് പൊയ്ക്കോളൂ..ഇവിടെ ഇപ്പോൾ എല്ലാവരും കൂടി വെറുതെ നിന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ..
ഭദ്രയും രവീന്ദ്രനു അനുകൂലമായിട്ടാണ് അവരോട് സംസാരിച്ചത്..ആ സമയത്ത് അവർക്കരികിലേക്ക് അനിരുദ്ധനും എത്തി..
മീരടീച്ചർ… എങ്ങനെയുണ്ട് ഇപ്പോൾ, ടീച്ചറിന്റെ ഹെൽത്ത് ഓക്കെയായോ.
ഹമ്…. കുഴപ്പമില്ല അനി… ഐശ്വര്യ എവിടെ.
അവൾ അപ്പുറത്ത്.. അവളുടെ ഡാഡി മമ്മിയും കൂടെയുണ്ട്.
ഹമ്… മീര തല കുലുക്കി.
അങ്കിൾ പറയുവായിരുന്നു, ടീച്ചറിനെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളാം എന്ന്. വെറുതെ എല്ലാവരും കൂടി ഇവിടെ നിന്നിട്ടും കാര്യമൊന്നുമില്ലല്ലോ ന്നേ..
ഹരി പറഞ്ഞതും അനിരുദ്ധനും അത് ശരിവെച്ചു. അങ്ങനെ ഒടുവിൽ മീര എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി രവീന്ദ്രനോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു.
ടീച്ചർ പോകുവാണോ…അപ്പോഴാണ് വണ്ടിയൊക്കെ പാർക്ക് ചെയ്തശേഷം പോളേട്ടൻ കയറി വരുന്നത്.
ആഹ്… അമ്മ പോകുവാണ് പോളേട്ടാ,,,,ഭദ്ര അയാൾക്ക് മറുപടി നൽകി.
രവീന്ദ്രനെ അവിടെ കണ്ടതും പോളിന് ഒന്നും മനസിലായില്ല. പോളിന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ കാര്യം പിടികിട്ടി.
പോളേട്ടാ എല്ലാം പറയാം… ഇപ്പോഴല്ല കുറച്ചു കഴിഞ്ഞിട്ട്. ഹരി പിറു പിറുത്തതും അയാൾ തലയാട്ടി..
മോളെ…ഞാൻ പോണോടാ. മീര പിന്നെയും ഭദ്രയെ നോക്കി.
മറ്റാരുടെയും കൂടെ അല്ലല്ലോ സ്വന്തം ഭർത്താവിനോടൊപ്പം അല്ലേ… ടീച്ചറമ്മ ചെല്ലു.. വൈകാതെ തന്നെ ഞങ്ങളും എത്തിക്കോളാം.
അങ്ങനെ അവർ ഇരുവരും യാത്ര പറഞ്ഞു പോയി. അതിനുശേഷം ഹരി പോളേട്ടനെയും കൂട്ടിക്കൊണ്ട് വെയ്റ്റിംഗ് ഏരിയയിൽ പോയിരുന്നു.
നടന്ന സംഭവങ്ങൾ ഒക്കെ അയാളോട് അവൻ വിശദീകരിച്ചപ്പോൾ പോള് വല്ലാതേ ഞെട്ടിയിരുന്നു.
സത്യമാണോ മോനേ..
ഹമ്… അതെ ഏട്ടാ…. രവീന്ദ്രൻ സാറും മീര ടീച്ചറും ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു. അവരുടെ ഒരേയൊരു മകളാണ് ഭദ്ര ലക്ഷ്മി.
എന്റെ കർത്താവേ. ഒരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ ഇതൊക്കെ..ആ കുട്ടി, അവളിതൊക്കെ അറിഞ്ഞപ്പോൾ എങ്ങനെ ആയിരുന്നു മോനേ അതിന്റെ മാനസികവസ്ഥ..
എന്ത് പറയാനാ…. എന്നിരുന്നാലും അവൾ ഹാപ്പി ആണെന്ന് തോന്നുന്നു. പക്ഷെ ടീച്ചർ..അവളെ വളർത്തി വലുതാക്കി യിട്ട് ഒരിയ്ക്കൽ പോലും പെറ്റമ്മ ആണെന്ന് പോലും പറയാൻ പറ്റാതെ എന്തോരം അനുഭവിച്ചു.. ഇത്രയും വലിയൊരു മനുഷ്യന്റെ മകളായി ജനിച്ചിട്ട് ഭദ്ര ജീവിച്ച ചുറ്റുപാട്..അതൊക്കെ ഓർക്കുമ്പോൾ ആഹ് എല്ലാം ഓരോരോ വിധി. അങ്ങനെ പറയാം അല്ലേ പോളേട്ടാ.
രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഭദ്ര കൂടി അവിടേക്ക് വന്നു.
ബീനേച്ചിയും അമ്മച്ചിയും സുഖായിരിക്കുന്നു ല്ലൊ അല്ലേ പോളേട്ടാ.
ആഹ്.. അമ്മച്ചി യ്ക്ക് ഇന്നലെ മുതൽ ഒരു ചെറിയ ജലദോഷം.. അതിന്റെ കുറച്ചു ക്ഷീണം.. വേറെ പ്രശ്നം ഇല്ല മോളെ…
ഹോസ്പിറ്റലിൽ കാണിച്ചോ..അതോ?
ഇല്ല മോളെ.. നല്ലയൊരു ചുക്ക് കാപ്പി കുടിച്ചാൽ അമ്മച്ചി ഓക്കേ യാവും.. പഴയ മണ്ണല്ലേ…അയാൾ ഒന്നു മന്ദഹസിച്ചു.
ഐശ്വര്യ തന്നോട് എന്തേലും സംസാരിച്ചോടൊ. ഹരിയാണ്
ഇല്ലഏട്ടാ… അനിയേട്ടൻ ഓരോന്ന് ഒക്കെ ചോദിച്ചു.
ഹമ്….
ആഹ് എന്നാൽ പിന്നെ പോളേട്ടാ നേരം ഇത്രയും ആയില്ലേ… ഏട്ടൻ തിരിച്ചു പൊയ്ക്കോളൂ.. എന്നിട്ട് നാളെ വന്നാൽ മതി.
ഹേയ്.. അതൊന്നും സാരമില്ല മോനേ..ഓപ്പറേഷൻ കഴിഞ്ഞിട്ട് പോകാം. ഡോക്ടർ എന്താണ് പറയുന്നതെന്ന് കേൾക്കാലോ.
ഭദ്രയും ഹരിയും ഒരുപാട് പറഞ്ഞുവെങ്കിലും പോൾ വീട്ടിലേക്ക് പോകുവാൻ കൂട്ടാക്കിയില്ല.
ആയാളും അവരോടൊപ്പം നിന്നു.
ഹരിയുടെ ഫോൺ ശബ്ദിച്ചപ്പോൾ അവൻ അത് എടുത്തു നോക്കി.
ഹലോ അങ്കിൾ.
ആഹ് മോനേ…. ഞങ്ങള് വീട്ടിലെത്തി കേട്ടോ..
ഓക്കേ അങ്കിൾ… ടീച്ചർ ഓക്കേ ആണല്ലോ അല്ലേ.
ആഹ് അയാൾക്ക് കുഴപ്പമില്ല. സർജറി കഴിയുമ്പോൾ മോൻ ഒന്ന് വിളിക്കണം കേട്ടോ.
ഓക്കേ അങ്കിൾ. അവൻ കാൾ കട്ട് ചെയ്ത്.
മെയിൻ ഡോർ തുറന്ന് രവീന്ദ്രൻ അകത്തേക്ക് കയറി. തിരിഞ്ഞുനോക്കിയപ്പോൾ മീര മടിച്ചു നിൽക്കുകയാണ്.
അകത്തേക്ക് കയറുവാൻ നിനക്ക് താലപ്പൊലി വേണോടി…അയാൾ ഗൗരവത്തിൽ ചോദിച്ചതും മീരയുടെ മിഴികൾ സജലമായി.
അതോ നിന്നെ നിലവിളക്ക് എടുത്ത് സ്വീകരിക്കണോ.
വീണ്ടും അയാളുടെ ശബ്ദം ഉയർന്നു.
രവിയേട്ടാ…..കരഞ്ഞുകൊണ്ട് മീര അയാളെ നോക്കി.
കേറി വരുന്നുണ്ടെങ്കിൽ വാടി.. എനിക്ക് വാതിൽ അടയ്ക്കണം.
രവീന്ദ്രൻ വഴക്ക് പറഞ്ഞപ്പോൾ മിഴികൾ അമർത്തി തുടച്ചു കൊണ്ട് മീര അകത്തേക്ക് കയറി വന്നു.
എന്നിട്ട് ഭദ്ര ഒരുക്കി കൊടുത്ത മുറിയിൽ കിടക്കുവാൻ പോയതും രവീന്ദ്രൻ അത് തടഞ്ഞു.
അവിടെയ്ക്കല്ല…. ഇവിടെ.. ഈ മുറിയിൽ.
അയാൾ തന്റെ മുറിയിലേക്ക് വിരൽ ചൂണ്ടി..
നീയ് ഈ മുറിയിൽ കിടന്നാൽ മതി.
അതൊന്നും വേണ്ട രവിയേട്ടാ..
അതെന്താ…
വേണ്ടാഞ്ഞിട്ട്…. ഞാൻ ഇവിടെ..
കേറിപ്പോടി..
മംഗല്യ താലി 94
രവിയേട്ടാ…..കരഞ്ഞുകൊണ്ട് മീര അയാളെ നോക്കി.
എന്താടി… ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ലേ… അതോ നീ മലയാളം പറഞ്ഞാൽ മനസ്സിലാകാത്ത ആളാണോ..
രവിയേട്ടൻ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കരുത് എനിക്കത് സഹിക്കാൻ പറ്റില്ല….പൊട്ടിക്കരഞ്ഞുകൊണ്ട് മീര പറഞ്ഞതും രവീന്ദ്രന്റെ നെഞ്ചും വിങ്ങി.
രവിയേട്ടനോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ഞാൻ ഇറങ്ങി പോന്നത്. എന്റെ അവസ്ഥ.. അത് അത്രമേൽ ഭീകരമായി പ്പോയ്. എന്റെ സ്ഥാനത്തു നിന്ന്കൊണ്ട് ഒന്നു ചിന്തിച്ചു നോക്ക്. എന്നിട്ട് എന്നോട് ഇങ്ങനെയൊക്കെ പെരുമാറു.മീര അയാളെ നോക്കി പുലമ്പി.
രവീന്ദ്രൻ മീരയുടെ ഇരു ചുമലിലും പിടിച്ചു.
മീര…അയാൾ വിളിച്ചതും അവൾ ആ നെഞ്ചിലേക്ക് വീണു കഴിഞ്ഞിരുന്നു.
അത്രനാളും അടക്കിപ്പിടിച്ചിരുന്ന എല്ലാ സങ്കടങ്ങളും അണപൊട്ടി ഒഴുകുന്ന നിമിഷം ആയിരുന്നു. അതും അവളുടെ പ്രാണന്റെ നെഞ്ചില്..
മീര… കരയാതെ….രവീന്ദ്രൻ ഒരുപാട് ആശ്വസിപ്പിക്കുവാൻ നോക്കിയെങ്കിലും എല്ലാം വിഫലമായി. തന്റെ സങ്കടം തീരുവോളം മീര അയാളുടെ നെഞ്ചിൽ കിടന്നു. ഈ വർഷമത്രയും അവൾ അനുഭവിച്ച വേദനകളും ത്യാഗങ്ങളും സങ്കടങ്ങളും എല്ലാം അവൾ അയാളോട് പറയുകയാണ്.
പോട്ടെ.. വിഷമിയ്ക്കാതെ. എല്ലാം കഴിഞ്ഞുല്ലേ.. നമ്മുട മകൾ ഹരിയുടെ കൈകളിൽ സുരക്ഷിതയാണ് മീര.. അത് മാത്രം മതി.. ഏറ്റവും മിടുക്കനാണവൻ. നമ്മളുടെ കുട്ടിയോട് സ്നേഹം മാത്രം ഒള്ളു അവന്റെ ഉള്ളിൽ നിറയെ. നമ്മൾക്ക് സംഭവിച്ചതൊക്കെ നമ്മുട മുജ്ജന്മ പാപത്തിന്റെ ഫലം..അങ്ങനെ കരുതിയാൽ മതി..
പിന്നീട് അവരുടെ രണ്ടാളുടെയും നിമിഷങ്ങൾ ആയിരുന്നു. ഏറെ നേരം ഇരുവരും ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു…
ആ സമയത്ത് ഹരിയുടെ ഫോൺകോൾ വീണ്ടും വന്നു. അമ്മയുടെ സർജറി കഴിഞ്ഞു എന്നും, കുഴപ്പമൊന്നുമില്ല ന്നും, അമ്മ ചെറിയ മയക്കത്തിലാണ് എന്നുമൊക്കെ ഹരി അയാളോട് പറഞ്ഞു.
ഹരിയേട്ടാ അച്ഛൻ അമ്മയോട് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ ആവോ.. എനിക്ക് സത്യത്തിൽ പേടിയാകുവാ. ഭദ്ര ഹരിയെ നോക്കി ചോദിച്ചു.
എടോ ഭദ്രേ… നമ്മൾ രണ്ടാളും വീട്ടിൽ ചെല്ലുമ്പോൾ താൻ കണ്ടോളൂ, അങ്കിളും മീരടീച്ചറും തമ്മിൽ സെറ്റ് ആയിട്ടുണ്ടാവും..
ഹേയ് ഇല്ല ഹരിയേട്ടാ… അച്ഛൻ ഭയങ്കര ദേഷ്യത്തിൽ ആണന്നേ. അതാണ് കൂടുതൽ പ്രോബ്ലം.
പിന്നെ… നിന്റെ അച്ഛനെ, വെറുതെ നാടകം കളിക്കുന്നതാടി പെണ്ണേ. അല്ലാണ്ട് അങ്കിളിന് അത്രയ്ക്ക് ദേഷ്യമൊന്നുമില്ല.. ഇന്ന് അവർ രണ്ട്പേരും മനസ് തുറക്കും.. നീ കണ്ടോ….
ഹരിയുടെ വാക്കുകൾ അവൾക്ക് പ്രത്യാശ പകർന്നു. അത് കേൾക്കും തോറും അവൾക്ക് മെല്ലെ സമാധാനം വന്നു തുടങ്ങി.
ഐശ്വര്യയുടെ അച്ഛനും അമ്മയും പോകാൻ തുടങ്ങി യതും അവർ രണ്ടാളും എഴുന്നേറ്റു ചെന്ന്.
ഹരി.. ഞങ്ങൾ ഇറങ്ങുവാ.. ഇനി നാളെ കാലത്തെ വരാം കെട്ടോ
ഓക്കേ അങ്കിൾ.. ഹരി അയാളുടെ കൈയിൽ പിടിച്ചു കുലുക്കി. വൈകാതെ അവർ ഇറങ്ങി പോകുകയും ചെയ്തു.
അനിയേട്ടാ.. ഏട്ടനും പൊയ്ക്കോളു.. ഞാനും ഭദ്രയും ഇവിടെ ഉണ്ടല്ലോ.
ഹേയ് അത് വേണ്ട ഹരി. ഞാൻ നിന്നോളം. നിങ്ങളു ചെല്ലു..അങ്ങനെ ഒടുവിൽ പറഞ്ഞു പറഞ്ഞു ഹരിയും അനിയും അവിടെ നിൽക്കുകയായിരുന്നു..
ഐശ്വര്യ…. റൂം എടുത്തിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും അവിടേക്ക് പൊയ്ക്കോളൂ. ഞാനും ഏട്ടനും കൂടി ഇവിടെ നിന്നോളം കേട്ടോ
ഹരി ഭദ്രയെയും ഐശ്വര്യയെയും നോക്കി പറഞ്ഞു.
ഐശ്വര്യയാണെങ്കിൽ ആരോടും മറുത്തൊന്നും പറയാതെ അങ്ങനെ തന്നെ ഇരുന്നു. അനിരുദ്ധൻ മൗനം പാലിച്ചത് അവളെ ഒരുപാട് സങ്കടത്തിലാക്കി.
ഭദ്ര പിന്നീട് പ്രേത്യേകിച്ചു അവളെ വിളിക്കാനും തുനിഞ്ഞില്ല. എല്ലാവരും അവിടെയിരുന്നു.
***
മീര ഉണർന്ന് വന്നപ്പോൾ രവീന്ദ്രൻ അരികിൽ ഇല്ലായിരുന്നു. അവർ പെട്ടന്ന് എഴുന്നേറ്റു.. അപ്പോളേക്കും രവീന്ദ്രൻ വാഷ് റൂമിൽ നിന്നും ഇറങ്ങി വരുന്നുണ്ട്.
രവിയേട്ടൻ എഴുന്നേറ്റിട്ട് ഒരുപാട് നേരമായോ…?
ഹേയ് ഇല്ലെടോ… 10 15 മിനിറ്റ് ആയതേയുള്ളൂ..
ഹമ്… ഞാനൊന്നു ഫ്രഷ് ആയിട്ട് വന്നിട്ട് കോഫി എടുക്കാം കെട്ടോ.
ആഹ്.. ധൃതിയൊന്നും ഇല്ല മീരാ. പതുക്കെ സാവധാനം മതിന്നേ…മീര തലേദിവസം ഓർഫനേജിൽ നിന്നും കൊണ്ടുവന്ന ഡ്രസ്സ് എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി. പെട്ടെന്ന് തന്നെ കുളിച്ച് ഫ്രഷായി ഇറങ്ങി വരികയും ചെയ്തു. എന്നിട്ട് അവൾ നേരെ അടുക്കളയിലേക്ക് പോയി. ആ സമയത്ത് രവീന്ദ്രൻ ഹരിയെ ഫോണിൽ വിളിക്കുന്നുണ്ട്.
മീര കോഫിയുമായി ചെന്നപ്പോഴും രവീന്ദ്രൻ ഹരിയോട് സംസാരിക്കുകയാണ്.
രവിയേട്ടാ ഹരി എന്തു പറഞ്ഞു…?
പ്രധാനപ്പെട്ട ഡോക്ടർസ് ഒക്കെ കാലത്തെ എത്തും. അവർ കണ്ടിട്ട് എന്താണ് പറയുന്നതെന്ന് നോക്കട്ടെ. എന്നിട്ട് ആവാം ബാക്കി.
ഹമ്…മീര അയാളുടെ കോഫി കൊടുത്തുകൊണ്ട് അരികിലായി കിടന്ന ഒരു കസേരയിൽ ഇരുന്നു.
എനിക്ക് ഓർഫനേജിലേക്ക് ഒന്ന് പോണോല്ലോ രവിയേട്ടാ..
ഹമ്.. പോകാം… എന്നിട്ടോ.
അവിടുത്തെ കുട്ടികളുടെയൊക്കെ കാര്യങ്ങൾ നോക്കുന്നത് ഞാനാണ്..
മ്മ്….
ഇനി തുടർന്നും അങ്ങനെയാവണം എന്നാണ് എന്റെ ആഗ്രഹം.
മീര തനിക്ക് ഇപ്പോൾ ആരോഗ്യപരമായ പ്രശ്നങ്ങളൊക്കെയുണ്ട്. തന്റെ ഹെൽത്ത് ഓക്കെ ആയ ശേഷമാണെങ്കിൽ കുഴപ്പമില്ല, ഇതിപ്പോൾ ഈ ഒരു കണ്ടീഷനിൽ താൻ അങ്ങനെ അവിടെ നിൽക്കുന്നത് ഇനി ഞാൻ അനുവദിച്ചു തരില്ല. മറ്റാരെയെങ്കിലും നോക്കുന്നതാണ് നല്ലത്.
പെട്ടെന്ന് ഇങ്ങനെ ഒരാളെ കിട്ടുക എന്നൊക്കെ വെച്ചാൽ ബുദ്ധിമുട്ടുള്ള കാര്യമാണ്..
ആയിരിക്കാം.. പക്ഷെ മീര,,, തന്റെ കാര്യങ്ങളിൽ എനിക്കും കൂടി ഇനി ഉത്തരവാദിത്തമുണ്ട്. അതുപോലെതന്നെ നമ്മുടെ മോൾക്കും…
മാഡത്തിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ പറ്റാത്ത ഒരു സിറ്റുവേഷൻ ആണല്ലോ.
ഹമ്… നമുക്ക് ഹരിയോടും അനിരുദ്ധനോടും കൂടി ഡിസ്കസ് ചെയ്യാം. എന്നിട്ട് പോരെ.
ഹമ്… മീര തല കുലുക്കി.
*****
ഉച്ച ആയപ്പോഴായിരുന്നു മഹാലക്ഷ്മി റൂമിലേക്ക് മാറ്റിയത്. അതിനു മുന്നേ തന്നെ മക്കൾ രണ്ടാളും ചെന്ന് ഡോക്ടറെ കണ്ട് സംസാരിച്ചു. ബയോപ്‌സി റിസൾട്ട് വെയിറ്റ് ചെയ്യാം എന്ന് തന്നെയാണ് ആ ഡോക്ടർ പറഞ്ഞത്..
മഹാലക്ഷ്മിക്ക് ഇടയ്ക്കൊക്കെ സർജറി ചെയ്ത ഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ അത് കുറയ്ക്കുവാൻ വേണ്ടി ഇഞ്ചക്ഷനും മെഡിസിൻസും ഒക്കെ കൊടുത്തു. പിന്നീട് അങ്ങോട്ട് അവർ മയക്കത്തിൽ ആയിരുന്നു.
ഐശ്വര്യയോടും അനിയോടും വീട്ടിലേക്ക് പോയിട്ട് വരാൻ, ഹരി ആവശ്യപ്പെട്ടതിന് പ്രകാരം അവർ രണ്ടാളും മംഗലത്തു വീട്ടിലേക്ക് പോയി.
ഭദ്രയും ഹരിയും അമ്മയുടെ അടുത്തും നിന്നു.
മംഗല്യ താലി ഭാഗം 95
മഹാലക്ഷ്മിയുടെ അസുഖ വിവരം അറിഞ്ഞുകൊണ്ട് ഒരുപാട് ബന്ധുമിത്രാദികൾ ഒക്കെ അവരെ കാണുവാനായി എത്തിയിരുന്നു.
എല്ലാവരെയും കാണുക കൂടി ചെയ്തപ്പോഴേക്കും മഹാലക്ഷ്മിക്ക് സങ്കടം കൂടി.
അമ്മയ്ക്ക് പ്രോബ്ലം ഒന്നുമില്ലെന്നും ജസ്റ്റ് ആ ഗ്രോത്ത് റിമൂവ് ചെയ്തപ്പോൾ അമ്മ ഒക്കെയായിന്നു ഒക്കെ ഹരി വന്ന ആളുകളോടൊക്കെ പറഞ്ഞു. ആ സമയത്ത് ആയിരുന്നു രവീന്ദ്രനും മീരയും അവിടെ എത്തിച്ചേർന്നത്. മീരയോടൊപ്പം കണ്ട പുരുഷന്‍ ആരാണ് എന്നതാണ് പിന്നത്തെ ചർച്ച. ഒന്ന് രണ്ട് സ്ത്രീകൾ ഇക്കാര്യത്തെക്കുറിച്ച് മഹാലക്ഷ്മിയോട് കുശൂകുശുത്തു.
മീരയുടെ ഭർത്താവ് ആണ്. രവീന്ദ്രൻ വല്യ ബിസിനസ്കാരനാ. അയാളുടെ ബിസിനസ് സ്ഥാപനത്തിന്റെ പേരൊക്കെ പറഞ്ഞപ്പോൾ പലർക്കും അറിയാം
അതെയോ…. എന്നിട്ട് ഈ മനുഷ്യൻ എവിടെയായിരുന്നു ചേച്ചി..
ആള് ഇടയ്ക്കൊക്കെ നാട്ടിൽ കാണുകയുള്ളൂ.. എപ്പോഴും ബിസിയാണ്..
ഇവർക്ക് മക്കൾ ആരുമില്ലേ….?
ഉവ്വ്… ഒരു മകളുണ്ട്..
ആ കുട്ടി എവിടെ… അതിന്റെ വിവാഹമൊക്കെ കഴിഞ്ഞതാണോ അതോ?
വിവാഹമൊക്കെ കഴിഞ്ഞു. എന്റെ മകനല്ലേ അവളെ കൂടെ കൂട്ടിയിരിക്കുന്നത്…മഹാലക്ഷ്മി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
അമ്മേ… ഡോക്ടർ പറഞ്ഞിരിക്കുന്നതല്ലേ ഒരുപാട് സംസാരിക്കരുതെന്ന്..നിർത്തു കേട്ടോ.
ഹരി വന്നിട്ട് സ്നേഹപൂർവ്വം അവരെ ശാസിച്ചപ്പോൾ, രോഗവിവരം തിരക്കുവാൻ വന്നവരൊക്കെ പതിയെ പതിയെ യാത്ര പറഞ്ഞു പോയി…
മഹാലക്ഷ്മിയുടെ അരികിലിരുന്ന് ഇത്തിരി നേരം മീര ഓരോരോ കാര്യങ്ങളൊക്കെ സംസാരിച്ചു..അപ്പോഴേക്കും അവർക്ക് കഴിക്കാൻ ഉള്ള പൊടിയരി കഞ്ഞി എത്തിയിരുന്നു.
ഭദ്രയാണ് ഒരു സ്പൂണിൽ കഞ്ഞി അല്പാല്പമായി അവർക്ക് കോരി കൊടുത്തത്.
മഹാലക്ഷ്മിയുടെ ഇരു കവിളിലൂടെയും കണ്ണുനീർ ഒഴുകി.
അമ്മേ… വിഷമിക്കാതെ… ഇത് കുടിച്ചേ..ക്ഷീണം മാറട്ടെ. ഭദ്ര അവരെ നോക്കി പറയുകയാണ്.
എന്റെ പൊന്നു മോളോട് ചെയ്തു കൂട്ടിയതിന്റെ ഒക്കെ പാപഫലമാണ് ഞാൻ അനുഭവിക്കുന്നത്. ഉറപ്പായും എനിക്ക് മാരക രോഗം വരും. അതിൽ എനിയ്ക്ക് വിഷമം ഒന്നുമില്ല കേട്ടോ,ഈ ഭൂവിൽ ചെയ്തു കൂടിയ പാപംങ്ങൾ അനുഭവിച്ചു തന്നെ മടങ്ങുവൊള്ളൂ.
അമ്മയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.. അമ്മയ്ക്ക് യാതൊരു കുഴപ്പവും വരില്ല. ധൈര്യമായിട്ട് ഇരിക്ക്. ഞങ്ങളൊക്കെ അമ്മയുടെ കൂടെയില്ലേ..ഭദ്ര അവരെ നോക്കി പറഞ്ഞു..
രവീന്ദ്രന് കുറിച്ച് ഒഫീഷ്യൽ മാറ്റേഴ്സ് ഉള്ളതുകൊണ്ട് അവർ രണ്ടാളും വൈകാതെ യാത്ര പറഞ്ഞ് ഇറങ്ങി..ആ സമയത്ത് ആയിരുന്നു വീട്ടിൽ നിന്നും അനിരുദ്ധനും ഐശ്വര്യയും മടങ്ങിയെത്തിയത് ഭദ്രയെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ഐശ്വര്യയും അറിഞ്ഞിരുന്നു..അവൾക്കാണെങ്കിൽ അഭിമുഖീകരിക്കുവാൻ ഒരുപാട് ബുദ്ധിമുട്ടും തോന്നി..
ഹരി… ഞാൻ ഓഫീസിലേക്ക് ഒന്ന് പോയിട്ട് വരാം. അമ്മയ്ക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ, അതുകൊണ്ട് ഐശ്വര്യ കൂടെ നിന്നോളും. നിങ്ങൾ രണ്ടാളും ഇനി വീട്ടിലേക്ക് പൊയ്ക്കോളൂ.
അതൊന്നും സാരമില്ല ഏട്ടൻ ഓഫീസിൽ പോയിട്ട് വാ.. എന്നിട്ട് ഞങ്ങൾ പൊയ്ക്കോളാം.
ഓഫീസിലെ കാര്യങ്ങളൊക്കെ ആകെ താറുമാറായി കിടക്കുകയാണ്. ഇനിയെങ്ങനെ മുൻപോട്ട് എന്ന് യാതൊരു ഊഹവുമില്ല.
മഹാലക്ഷ്മി തന്നെത്താനെ ഇരുന്ന് പറഞ്ഞു..
അമ്മയതൊന്നും ഓർക്കേണ്ട.. നാളെ മുതൽ ഞാൻ ഓഫീസിലേക്ക് പൊയ്ക്കോളാം.
ഹരി പറഞ്ഞതും അനിയും ഐശ്വര്യയും അവനെ ഉറ്റുനോക്കി..
നാളെ മുതൽ രവീന്ദ്രനങ്കിൾ പുതിയ ഓഫീസിൽ എത്തും. പിന്നെ കാര്യങ്ങൾ ഈസിയാകും. ഞാൻ നമ്മുട കമ്പനിയിലേക്ക് വന്നോളാം. എന്നിട്ട് അവിടെ എല്ലാമോന്ന് സെറ്റ് ചെയ്യാം. ഏട്ടനും ഐശ്വര്യയു കൂടി വന്നാൽ മതി. ഞാൻ പഠിപ്പിച്ചു തരാം.
അവൻ ഇരുവരെയും നോക്കി പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. ഏറെയും സന്തോഷവും സമാധാനവും തോന്നിയത് മഹാലഷ്മിയ്ക്ക് ആയിരുന്നു..
വൈകുന്നേരം നാലു മണിയോടെയായിരുന്നു അനിരുദ്ധൻ ഓഫീസിൽ പോയിട്ട് തിരിച്ചു വന്നത്. അതിനുശേഷം ഹരിയും ഭദ്രയും വീട്ടിലേക്ക് മടങ്ങിയത്..
അവർ രണ്ടാളും തിരികെയെത്തിയപ്പോൾ മീരയും രവീന്ദ്രനും ചേർന്ന് മക്കൾക്ക് കഴിക്കുവാനായി ഒരു ചെറിയ സദ്യയൊക്കെ റെഡിയാക്കി വെച്ചിരുന്നു.
ഇതെന്താ അമ്മേ… വയ്യാണ്ട് എന്തിനാണിതൊക്കെ ഉണ്ടാക്കിയത്.? ഭദ്ര അമ്മയെ വഴക്ക് പറഞ്ഞു.
മഹാലക്ഷ്മിക്ക് സുഖമില്ലാതെ കിടക്കുന്നതിനാൽ ഇങ്ങനെയൊക്കെ ഉണ്ടാക്കിയത് മോശമാണ്,.ഇന്ന് മീരയുടെ പിറന്നാൾ ആയിരുന്നു ഹരി..അതുകൊണ്ട് മീര ഇതെല്ലാം കുക്ക് ചെയ്തത്.
ആഹാ.. എന്നിട്ട് ഇതേവരെയായിട്ടും പറഞ്ഞില്ലാലോ… മീര ടീച്ചർ ക്ക് ഹരി ആശംസകൾ നേർന്നു.. ഭദ്ര അവരെ കെട്ടിപിടിച്ചു കൊണ്ട് ആ കവിളിൽ മുത്തം കൊടുത്തപ്പോൾ മീര കരഞ്ഞു പോയിരുന്നു.
ഇനി മേലിൽ അമ്മ ഇങ്ങനെ കരയരുത്, എന്ന് പറഞ്ഞു കൊണ്ട് ഭദ്ര അവരെ നല്ലോണം വഴക്ക് പറഞ്ഞു.
ഹരിയും ഭദ്ര യും ഒന്നു കുളിച്ചു ഫ്രഷ് ആയി വരാമെന്ന് പറഞ്ഞു അവരുട റൂമിലേക്ക് പോയി..
മുറിയിൽ എത്തിയ ശേഷം ഭദ്ര യാണ് ആദ്യം കുളിച്ചിറങ്ങിയത്. ആ സമയത്തൊക്കെ അമ്മയ്ക്ക് എന്ത് ഗിഫ്റ്റ് കൊടുക്കും എന്നതായിരുന്നുഅവളുടെ ചിന്ത. ഹരിയോട് അതവൾ പങ്ക് വെയ്ക്കുകയും ചെയ്തു.
അവന്റെ മനസ്സിൽ ഉള്ള ഐഡിയ കേട്ടതും ഭദ്ര സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കുളി കഴിഞ്ഞിട്ട് ഒരു ടവൽ മാത്രം ഉടുത്തു കൊണ്ട് നിൽക്കുകയാണ് ഹരി..അവളുടെ സന്തോഷം കണ്ടു കൊണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
ഹരിയേട്ടന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. അടിപൊളി ഐഡിയ..
ഹമ്.. ബുദ്ധി വേണം പെണ്ണെ..
ഓഹ്… ബുദ്ധിമാനൊക്കെ തന്നെയാണ്…എനിക്കത് വ്യക്തമായിട്ട് അറിയുകയും ചെയ്യാല്ലോ…
ആണോ…..
പിന്നല്ലാതെ…അവൾ ചിരിച്ചു.
ഹരി ഇരു കൈകളും മുന്നോട്ട് നീട്ടിയപ്പോൾ ഭദ്ര വന്നിട്ട് അവന്റെ നെഞ്ചിലേയ്ക്ക് അണഞ്ഞു.
അവന്റെ ന ഗ്നമായ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട് ഭദ്രയങ്ങനെ ചേർന്ന് നിന്നു.?പെട്ടന്ന് അവന്റെ ടവൽ അഴിഞ്ഞു താഴേയ്ക്ക് വീണു.
അയ്യേ…
പെട്ടന്ന് അവൾ കണ്ണ് പൊത്തിക്കൊണ്ട് തിരിഞ്ഞു
ചെ…നാണക്കേട്, തുണി ഉടുക്ക് ഹരിയേട്ടാ.
അവൾ പിറു പിറുത്തു.
ഓഹ്.. നീയ് കാണാത്തതൊന്നും ഇല്ലല്ലോ പിന്നെന്തിനാ ഇത്രക്ക് ഒളിച്ചുകളി. ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനിടയിൽ ഹരി അവളോട് പറയുകയാണ്.
എന്ന് കരുതി… ഈ പട്ടാ പകലാണോ,ഹരിയേട്ടന്റെ ലീലാവിലാസങ്ങൾ…
ആഹ്.. അതിനെന്താ.. എന്റെ ഭാര്യയുടെ മുമ്പിൽ എനിക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഒന്നുമില്ലന്നു കൂട്ടിക്കോ. ടി ഷർട്ട്എടുത്തു ഇട്ട് കൊണ്ട് അവൻ പിന്നെയും പറഞ്ഞു.
അയ്യയ്യേ… നാണക്കേട്. കേട്ടിട്ട് എന്തോ പോലെ.
ആഹ്.. കേട്ട സ്ഥിതിക്ക് എന്നാൽ പിന്നെ ഒന്ന് അനുഭവിച്ചിട്ട് പൊയ്ക്കോളൂ… അപ്പോ പ്രശ്നം സോൾവ് ആയല്ലോ.
ദേ.. പറഞ്ഞുപറഞ്ഞ് ഒരുപാടങ്ങ് കയറി പോകുന്നുണ്ട് കേട്ടോ… മിണ്ടാതിറങ്ങി പോകാൻ നോക്ക്. അച്ഛനും അമ്മയും അപ്പുറത്തുണ്ട്.
അവരവിടെ ഇരിക്കട്ടെ.. ഞാൻ എന്റെ ഭാര്യയോടൊപ്പം ഒരു റൗണ്ട് വച്ചിട്ട് ഇവിടുന്ന് ഇറങ്ങുവൊള്ളൂ. ഹരി യുടെ ശബ്ദം കാതോരം കേട്ടതും ഭദ്ര ഞെട്ടിത്തിരിഞ്ഞു. വെൽ ഡ്രസ്സ്ഡ് ആയി നിൽക്കുന്ന ഹരിയ കണ്ടപ്പോൾ അവൾ തന്റെ കൈ മുഷ്ടി കൊണ്ട് അവനെ ഇടിക്കുന്നത് പോലെ കാണിച്ചു.
ഞാനൊരു കേക്ക് order ചെയ്തു. ഇപ്പോ എത്തും. അത് വന്നിട്ട് നമ്മുക്ക് ഇറങ്ങി ചെല്ലാം കേട്ടോ.
ഹരി പറഞ്ഞപ്പോൾ അവൾ തല കുലുക്കി.
അതേയ്… അച്ഛനും അമ്മയും ബന്ധുക്കാരും ഒക്കെ ആയ സ്ഥിതിയ്ക്ക് ഈ പാവം ഹരിയേട്ടനെ മറന്നു കളയരുത് കേ.
ഹരി പറഞ്ഞു പൂർത്തിയാക്കും മുന്നേ ഭദ്ര അവന്റെ വായ മൂടി.
ഇത്രയും പിടിപാടും കഴിവും ഒക്കെയുള്ള ഒരു കോടീശ്വരന്റെ മകൾ ആണെന്ന് അറിയുന്നതിനു മുന്നേ ഈ അനാഥ പെണ്ണിനെ ചേർത്തുപിടിച്ചയാൾ എന്റെ ഹരിയേട്ടനാണ്..നിനക്ക് ഞാൻ ഉണ്ടെന്ന് പറഞ്ഞു, കുടുംബത്തിലെ എല്ലാ വക എതിർപ്പുകളും അവഗണിച്ചുകൊണ്ട് എന്നെയും കൂട്ടി മംഗലത്ത് വീട്ടിലെ പടിയിറങ്ങി വന്നയാൾ. ആരൊക്കെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാലും ശരി, എനിക്ക് എന്റെ ഏട്ടൻ കഴിഞ്ഞിട്ടേയൊള്ളു ബാക്കിയെല്ലാം…ഭദ്രലക്ഷ്മിയുടെ മരണം വരെയും അതിനൊരു മാറ്റമില്ല.. ഭദ്ര ഹരിനാരായണന്റെയാണ്.
തന്റെ മുന്നിൽ നിന്നുകൊണ്ട് മിഴികൾ നിറച്ചു പറയുന്നവളെ അവൻ ചേർത്ത് പിടിച്ചു.
തുടരും….
