മംഗല്യ താലി, ഭാഗം 99,100– എഴുത്ത്: കാശി നാഥൻ

മംഗല്യതാലി 99

അമ്മയെ അച്ഛൻ ഒന്നുടെ താലി ചാർത്തുന്നത് കണ്ടുകൊണ്ട് നിറഞ്ഞ മനസാലെ ഭദ്ര ഹരിയോട് ചേർന്ന് നിന്നു..

രണ്ടാളും ചേർന്ന് അച്ഛന് മോതിരം കൂടി ഇട്ടു കൊടുത്തു.

മോളെ…..അയാൾ വാത്സല്യത്തോടെ മകളെ നോക്കി.

ചെറിയ സമ്മാനമാണ് കേട്ടോ അങ്കിൾ. ഹരി പറഞ്ഞതും അയാൾ അവനെ ചേർത്തു പിടിച്ചു.

നാലു പേരും ചേർന്ന് ഒന്നുടെ മഹാദേവന്റെ മുൻപിൽ നിന്നു കണ്ണ് അടച്ചു പ്രാർത്ഥിച്ചു.

തന്റെ രവിയേട്ടൻ,,,,,  തങ്ങളുടെ പൊന്നുമകൾ…അവളുടെ ഭർത്താവ്
അവരോടൊപ്പം ഇനിയും ഒരു ജീവിതം.
മീരയുടെ മിഴികളിൽ തെളിഞ്ഞ നീർക്കണം.
അതിൽ സന്തോഷമായിരുന്നു നിറഞ്ഞു നിന്നത്..

ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ ശേഷം ഭദ്ര അവളുടെ അച്ഛനേം അമ്മേം ചേർത്ത് നിറുത്തി കുറേ ഏറെ ഫോട്ടോസ് എടുത്തു..

ആളുകൾ ഒക്കെ ശ്രെദ്ധിച്ചതും അവർക്ക് രണ്ടാൾക്കും ഒരു ജാള്യത പോലെ.

മീര മകളെ ഒരു പ്രകാരത്തിൽ വണ്ടിയിൽ കയറ്റി.

പിന്നീട് അവർ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വേണ്ടി പോയി.

അച്ഛാ…. ഇത് ഹരിയേട്ടൻ പ്ലാൻ ചെയ്തത് ആണ് കേട്ടോ.  അച്ഛനും അമ്മയ്ക്കും ഒട്ടും പ്രതീക്ഷിയ്ക്കാത്ത ഒരു ഗിഫ്റ്റ് കൊടുക്കണം എന്നുള്ളത് ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ അത് പ്രാക്റ്റിക്കൽ ആക്കിയത് ഏട്ടനാണ്.

ഭദ്ര ഹരിയെ നോക്കി പറഞ്ഞു..

ഹ്മ്മ്.. ഇന്നലെ ഹരി ഇറങ്ങി പോയപ്പോൾ എനിക്ക് എന്തൊക്കെയോ ഡൌട്ട് തോന്നി. പിന്നെ ഫ്രണ്ട് നേ കാണാൻ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റൊന്നും തോന്നിയില്ല. അൽപ സ്വല്പം കള്ളത്തരം ഒക്കെ ഉണ്ട് അല്ലേ ഹരിയെ.

രവീന്ദ്രൻ ചോദിച്ചതും ഹരി അയാളെ ഒന്നു കണ്ണു ചിമ്മി കാണിച്ചു.

മോളെ.. എനിക്ക് ഓർഫനേജിൽ പോകണം, അവിടെ കുട്ടികളൊക്കെ കാത്തിരിക്കുവായിരിയ്ക്കും.

മീര മകളെ നോക്കി.

പോകാം അമ്മേ..അതിനു അമ്മയെന്തിനാ സങ്കടപ്പെടുന്നത്.

കുട്ടികളെ കാണാഞ്ഞിട്ട് സങ്കടമുണ്ട് കുട്ടി.. അതാണ്.

ഹ്മ്മ്… മീരാ, തന്റെ ഹെൽത്ത്‌ ഓക്കേ ആയിട്ട് നമ്മൾക്ക് പോകാം, എന്നിട്ട് ഡേ ടൈമിൽ താൻ അവിടെ സ്പെൻഡ്‌ ചെയ്തോളു. ഈവെനിംഗ് ഇൽ ഞാൻ വന്നു പിക്ക് ചെയ്യാം. അങ്ങനെ പോരെ ഹരി.

രവീന്ദ്രൻ അയാളുടെ അഭിപ്രായം പറഞ്ഞപ്പോൾ ഭദ്രയും, ഹരി യും അത് പിന്തങ്ങി 

അങ്ങനെ ചെയ്യാം അച്ഛാ.. അതാണ് ഞങ്ങളുടെയും അഭിപ്രായം

മോളെ… അച്ഛനും നീയും ഒക്കെ പറയും പോലെ അല്ലടാ.. അമ്മ ഇല്ലാണ്ട് അവിടെ ഒന്നും ശരിയാവില്ല 

അതൊക്കെ അമ്മേടെ തോന്നലാണ്. ഇനി മുൻപോട്ട് അമ്മ പകൽ സമയങ്ങളിൽ മാത്രം അവിടേക്ക് പോയാൽ മതി. 

അവർ മൂവരും ഒരേ സ്റ്റാൻഡിൽ നിന്നപ്പോൾ മീരയ്ക്ക് മറുത്തൊന്നും പറയാൻ പറ്റിയില്ല.

വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു രവീന്ദ്രൻ തന്റെ ഉള്ളിലിരുപ്പ് ഹരിയോട് പറഞ്ഞത്..അയാൾക്ക് മീരയെ യും കൂട്ടിക്കൊണ്ട് അയാളുടെ വീട്ടിൽ പോകണം. ടൗണിൽ തന്നെ യുള്ള ഒരു വലിയ ബംഗ്ലാവ് ഉണ്ട് രവിയ്ക്ക്. സത്യത്തിൽ ഹരി അതറിയുന്നത് പോലും ഇന്നായിരുന്നു.

വല്ലപ്പോഴും മാത്രം ആയിരുന്നു അയാൾ ഇവിടെ താമസിക്കുന്നത്. കേരളത്തിലെ അയാളുടെ മെയിൻ ബ്രാഞ്ച് ലൊക്കേറ്റ് ചെയ്തിരിയ്ക്കുന്നത് ഇവിടെ ആയിരുന്നു. അതുകൊണ്ടാണ് വീട് വാങ്ങിയത്.

ഓക്കേ അങ്കിൾ.. നിങ്ങൾ രണ്ട് പേരും സന്തോഷമായിട്ട് ജീവിയ്ക്ക്. 

എത്രയോ കാലമായി ഇങ്ങനെ കഴിയുന്നു. മടുത്തു ഹരി.. ജീവിതത്തിൽ, നമ്മൾക്ക്  പങ്കാളി യുടെ കൂട്ട് എന്ന് പറയുന്നത് ഏറ്റവും ആവശ്യമുള്ള ടൈം ആണിത്…50നു ശേഷം ശരീരത്തിനും മനസ്സിനും ഒക്കെ ഒരുപോലെ ബലം നഷ്ടപ്പെടും. ഒരു താങ്ങില്ലെങ്കിൽ പറ്റില്ലടോ.. അത് തിരിച്ചും അങ്ങനെ യാണ്കേട്ടോ. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ എന്നൊക്കെ പറയും പോലെ.

അതേയ്.. എന്താണ് ഇവിടെ ഒരു ചർച്ച. എന്നോട് കൂടി പറയാമോ ഹരിയേട്ടാ.
തൊട്ട് പിന്നിൽ നിന്നും ഭദ്രയുടെ ശബ്ദം.

മോളോട് പറയാൻ യാതൊരു മടിയും ഇല്ലന്നെ.. നമ്മൾക്ക് എല്ലാവർക്കും കൂടി അച്ഛന്റെ വീട്ടിലേക്ക് പോകാം. അതിനെ പറ്റി ഹരിയോട് പറഞ്ഞപ്പോൾ ഇയാൾക്ക് സമ്മതം..

രവീന്ദ്രൻ പറഞ്ഞതും ഭദ്ര ഹരിയെ നോക്കി.

അയ്യോ അങ്കിൾ.. എല്ലാവരും കൂടിയല്ല. ഞാനും ഭദ്രയും ഇവിടെ നിൽക്കുന്നെ ഒള്ളുട്ടോ.. ഞാൻ ടീച്ചർ ന്റെ കാര്യമാണ് പറഞ്ഞത്.

ഹരി പെട്ടന്ന് അത് തിരുത്തി പറഞ്ഞു. അവൻ അത് തന്നെയായിരുന്നു ഉദ്ദേശിച്ചതും.

മീരയും ഇക്കാര്യം അറിഞ്ഞപ്പോൾ അവർക്ക് അതിലും എതിർപ്പ് തന്നെ. താൻ വരുന്നില്ല ന്നു പറഞ്ഞു മീര പിന്നെയും ഒഴിഞ്ഞു മാറി.

ഒടുവിൽ രവീന്ദ്രൻ തനിയെ അയാളുടെ വീട്ടിലേക്ക് പോയ്കോളാമെന്ന് പറഞ്ഞു.

ഭദ്ര വന്നാൽ താനും വരാമെന്ന് മീര ഒടുവിൽ പറഞ്ഞു.

ടീച്ചർ.. ഞാനും ഭദ്ര യും കൂടി ഒരുപാട് സന്തോഷത്തോടെ യാണ് ഈ വാടക വീട്ടിൽ ക്ഴിയുന്നത്. ഞങ്ങൾക്ക് ഈ കൊച്ചു സ്വർഗത്തിൽ നിന്നും ഉടനെയൊന്നും പുറത്തു വരാൻ കഴിയില്ല. അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞു പോയതാണ് ഇവിടം..കാണണമെന്നു തോന്നുമ്പോൾ ഒന്നു വിളിച്ചാൽ മതി. ഭദ്രയും ഞാനും ഞൊടിയിടയിൽ എത്തും.

അതെ.. അത് മതി അമ്മേ.. ഞങ്ങൾ ഇവിടെ താമസിച്ചോളാം. അച്ഛനും അമ്മേം നിർബന്ധിക്കരുത്. ഭദ്രയും ഹരിയ്ക്ക് അനുകൂലമായി പറഞ്ഞു.

അങ്ങനെ പതിനൊന്നു മണിയോടെ രവീന്ദ്രനും മീരയും മക്കളോട് യാത്ര പറഞ്ഞു ഇറങ്ങി.

ഹരിയ്ക്കുംഭദ്രയ്ക്കും  കെട്ടിപിടിച്ചു മുത്തം ഒക്കെ കൊടുത്തു കൊണ്ടാണ് രണ്ട് പേരും ഇറങ്ങിയത്.

അതിനു ശേഷം ഹരിയും ഓഫീസിലേക്ക് പോയി. കാരണം അവനു മംഗലത്തിന്റെ ഓഫീസിൽ ചെന്നിട്ട് എന്തൊക്കെയോ കാര്യങ്ങൾ നോക്കണം പോലും

അവൻ വന്നു എന്നറിഞ്ഞതും സ്റ്റാഫിന് സന്തോഷം. അഗാധ ഗർത്തത്തിലേക്ക് ആണ്ടുപോയ തന്റെ മംഗലത്തു ഗ്രൂപ്പ്‌ ഹരി തിരിച്ചു പിടിച്ചു..ആദ്യം ചെയ്തത് pending ആയിട്ട് കിടന്ന സാലറി എല്ലാവർക്കും പ്രൊവൈഡ് ചെയ്യുകയായിരുന്നു..തന്റെ കൈയിൽ നിന്നും ഫണ്ട്‌ മുടക്കി അവൻ അത് മാനേജ് ചെയ്തു. ജോലി രാജിവെച്ചു പോയവരെ ഹരി തിരിച്ചു വിളിച്ചു സംസാരിച്ചു. അവൻ വന്നുവെന്നും ഇനി മുതൽ ഹരി ഇവിടെ കാണുമെന്നും ഒക്കെ അവരോട് പറഞ്ഞപ്പോൾ മടങ്ങി പ്പോയവർ തിരികെ വരാമെന്ന് ഏറ്റു. എല്ലാവർക്കും മഹാലഷ്മി യോടും ഐശ്വര്യയോടും ആയിരുന്നു വെറുപ്പ്.
ഹരിയെ അന്നും ഇന്നും ഇഷടാവുമാണ്.

അങ്ങനെ മെല്ലെ മെല്ലെ മംഗലത്തു തറവാട്ടിലും വസന്തം മുഖം കാണിച്ചു വന്നു. രവീന്ദ്രനോട് കമ്പനി ഏറ്റെടുക്കുവാൻ മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അയാളാണ് ഹരിയെ അറിയിച്ചത്.

അവൻ അനിയേ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവനും വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അങ്ങനെ ഹരി ഒന്നു രണ്ടു ദിവസങ്ങൾ കമ്പനിയിൽ ചെന്നിട്ട് പതിയെ കാര്യങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കുവാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒപ്പം ഏട്ടനെ എല്ലാ നന്നായി പഠിപ്പിക്കുകയും ചെയ്തു..

മംഗല്യ താലി ഭാഗം 100

ഐശ്വര്യയും അനിയും ചേർന്ന് അമ്മയും ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇന്നാണ് ബയോപ്സി റിസൾട്ട്‌ വരുന്നത്..
പ്രാർത്ഥനയോടെ ഇരിക്കുകയാണ് മൂവരും.

മഹാലക്ഷ്മി ഇടയ്ക്കൊക്കെ ശ്വാസം എടുത്തു വലിയ്ക്കുന്നത് കാണുമ്പോൾ അനിയ്ക്ക് അറിയാം അമ്മേടെ വിഷമം എത്രത്തോളം ഉണ്ടെന്ന് ഉള്ളത്.

ഒടുവിൽ അവരുടെ ഊഴം എത്തി. മൂവരും കേറി ചെന്നപ്പോൾ ഡോക്ടർ റിസൾട്ട്‌ നോക്കുകയാണ്.

ഇരിയ്ക്കൂ…….മഹാലക്ഷ്മി വിറയലോടെ കസേരയിൽ ഇരുന്നു.

പേടിയ്ക്കുവൊന്നും വേണ്ട കേട്ടോ. നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. റിസൾട്ട്‌ നെഗറ്റീവ് ആണ്. ഡോക്ടർ പറയുന്ന കേട്ടതും മഹാലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തൂവി.
ഐശ്വര്യയും അനിയും സമാധാനഭാവത്തിൽ പരസ്പരം ഒന്നും നോക്കി..

ഡോക്ടർ ഇത് ഉടനെ റിമൂവ് ചെയ്തു കളയേണ്ട ഗ്രോത്ത് ആയിരുന്നോ..

ആഹ്. അതുകൊണ്ട് കുഴപ്പം ഇല്ലെന്ന് അറിഞ്ഞില്ലേ.

അനി ചോദിച്ചതും ഡോക്ടർ പറഞ്ഞു. അപ്പോഴേക്കും അനിരുദ്ധന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ഇരമ്പുന്നുണ്ടായിരുന്നു. ഹരി ആണെന്നുള്ളത് അവന് അറിയാം. ഫോണും എടുത്ത് അനി വെളിയിലേക്ക് ഇറങ്ങി.

ഏട്ടാ…..ഹരി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല മോനെ. റിസൾട്ട് നെഗറ്റീവ് ആണ്. ഞങ്ങൾ ഡോക്ടറെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നീ വിളിച്ചത്.

സത്യമാണോ ഏട്ടാ, പേടിക്കേണ്ടതായ യാതൊരു സുഖവും അമ്മയ്ക്ക് ഇല്ലല്ലോ അല്ലേ.

ഇല്ല മോനെ നമ്മുടെയൊക്കെ പ്രാർത്ഥന ദൈവം കേട്ടതുകൊണ്ട് അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല..

എത്ര ദിവസമായിട്ട് ടെൻഷൻ അടിക്കുന്നു. ഇപ്പഴാ മനസമാധാനമായത്.

അതെ…. സത്യം.

ചേട്ടനും അനുജനും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ മഹാലക്ഷ്മിയും ഐശ്വര്യയും ഇറങ്ങിവന്നു,സർജനെ കാണുവാനായി പോകുവാനാണ് വന്നത്..

ആ സമയത്ത് ഐശ്വര്യയുടെ ഫോണിലേക്ക് ഭദ്രയും വിളിച്ചിരുന്നു. അനിരുദ്ധൻ പറഞ്ഞ മറുപടി തന്നെയാണ് അവളും ഭദ്രയെ അറിയിച്ചത്.

എല്ലാവർക്കും ആശ്വാസവും സമാധാനവും ആയ നിമിഷം.

ഹരി നല്ല തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ ആയിട്ട് അവന് ആകെ ഓട്ടപ്പാച്ചിൽ മാത്രമാണ്,,,രവീന്ദ്രൻ അവന്റെ പേരിൽ സ്റ്റാർട്ട് ചെയ്ത പുതിയ കമ്പനിയുടെ കാര്യങ്ങളൊക്കെ നോക്കണം. ഒപ്പം തന്നെ അനിരുത്തനെയു ഐശ്വര്യയെയും മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കണം. രാത്രി ഏറെ വൈകിയാണ് ഹരി വീട്ടിൽ എത്തുന്നത്  പോലും.
പിന്നെ ഇപ്പോൾ ഒരു ആശ്വാസമുള്ളത് എന്താണെന്ന് വെച്ചാൽ  രവീന്ദ്രൻ മംഗലത്ത് ഓർഫനേജിന്റെ അടുത്തായിയുള്ള ഹൗസിംഗ് കോംപ്ലക്സിൽ നിന്ന് ഒരു വീട് വാങ്ങി…മീരയെയും കൂട്ടി അയാൾ അവിടെയാണ് താമസം. പകലുമുഴുവനും മീര ഓർഫനേജിൽ തന്നെയാണ്.. അവിടെ അത്യാവശ്യം അന്തേവാസികൾ ഒക്കെ ഉള്ളതിനാൽ അവരുടെയൊക്കെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് മീരയുടെ നേതൃത്വത്തിലാണ്. ഓർഫനേജിൽ നിന്നും ഒരു ഇറക്കം തന്റെ ജീവിതത്തിൽ ഇല്ലെന്നുള്ളത് മീര രവീന്ദ്രനോട് പറഞ്ഞു അതിൽ പ്രകാരമാണ് അയാൾ ഇങ്ങനെ ഒരു സൊലൂഷൻ കണ്ടെത്തിയത്.

ഭദ്രയും ഹരിയും ഇപ്പോഴും ആ വാടകവീട്ടിൽ തന്നെയാണ് തുടരുന്നത്. അച്ഛന്റെയും അമ്മയുടെയും അടുത്തൊക്കെ അവൾ പോകാറുണ്ട്. അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. എന്നാലും തങ്ങളുടെ ഈ കൊച്ചു വീട്ടിലെ സന്തോഷകരമായ ദിവസങ്ങൾ ഒരുപാട് ആസ്വദിക്കുകയാണ് രണ്ടാളും ചേർന്ന്.

അങ്ങനെ ഏറെ നാളുകൾക്കു ശേഷം കുടുംബത്തിൽ ഉണ്ടായിരുന്ന പി, ശാച് ഇറങ്ങിപ്പോയ നിമിഷം ആയിട്ടാണ് ഹരി അമ്മയുടെ റിസൾട്ട് വന്ന ദിവസത്തെ ഭദ്രയോട് വർണ്ണിച്ചത്.

ജീവിതം എന്താണെന്ന് ഉള്ളത് അമ്മ പഠിച്ചത് ഈ കഴിഞ്ഞ ഒരു ഏഴ് ദിവസങ്ങൾ കൂടി ആയിരുന്നു എന്ന് ഹരി പറഞ്ഞു. മഹാലക്ഷ്മിയുടെ പാതി ജീവനും തീർന്ന മട്ടിലായിരുന്നു അവർ കഴിഞ്ഞത്. അനിരുദ്ധൻ ഇറങ്ങിപ്പോകുന്ന പിന്നാലെ ഐശ്വര്യയും അവളുടെ കുടുംബവും മഹാലക്ഷ്മിയെ കാണുവാനായി എത്തിയിരുന്നു. അവരുടെ അവസ്ഥ കണ്ടതും ഐശ്വര്യ പിന്നീട് മടങ്ങി പോയില്ല.

ഇത്രയൊക്കെ ഉള്ളൂ ഒരാളുടെ ജീവിതം എന്ന് അവളും പഠിച്ചു എന്തെങ്കിലും ഒരു മാറാവ്യാധി വന്നാൽ അപ്പൊ കഴിയും പണവും പ്രതാപവും പ്രശസ്തിയും ഒക്കെ എന്നുള്ളത് മഹാലക്ഷ്മിയിലൂടെ അവൾ മനസ്സിലാക്കി.

രവീന്ദ്രനോട് അമ്മ ഓക്കേ ആണെന്നുഉള്ളത് ഹരി വിളിച്ചു പറഞ്ഞു. അയക്കും മീരയ്ക്കും സന്തോഷം. അതിനു ശേഷം പോളിനെയു അവൻ വിളിച്ചു. അവരോടും വിവരം പറഞ്ഞു.

പഴയ രീതിയിലേക്ക് കമ്പനി വളരണമെങ്കിൽ ഏറെ സമയം എടുക്കും എന്നുള്ളത്  ഹരിക്ക് വ്യക്തമായി അറിയാം. അതുവരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ല താനും.

എന്നാൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഹരി ആരംഭിച്ച പുതിയ സംരംഭം , ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഒരു സൂര്യനെപ്പോലെ കത്തിജ്വലിച്ചു കയറി വരികയായിരുന്നു…

ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഭദ്രേയും അവൻ ഹെൽപ്പ് ചെയ്യുവാനായി വിളിച്ചപ്പോൾ, അവൾ റെഡി.

അടുത്ത തിങ്കളാഴ്ച മുതൽ ഭദ്രയും വന്നു തുടങ്ങാമെന്ന് അവൾ അവനോട് പറഞ്ഞു.

അങ്ങനെ അമ്മ ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം വൈകുന്നേരം  ഭദ്രയും ഹരിയും കൂടി  മംഗലത്ത് വീട്ടിലേക്ക് ചെന്നിരുന്നു..ഹരി അപ്പോഴാണ് ഫ്രീ ആയത്. അതുകൊണ്ടാണ് വീട്ടിൽ എത്തുവാൻ ലേറ്റ് ആയി പോയതും.

തുടരും….