കാശിനാഥൻ – ഭാഗം 36, എഴുത്ത്-മയിൽപീലി

വൈകുന്നേരം പാർവതിയും കാശിയും തറവാട്ടിൽ പോയി.

“വന്നു വന്നു എന്നേ നോക്കാൻ ഈ കുട്ടി മാത്രം ആയി ” ലക്ഷ്മി പരിഭവം പറഞ്ഞു 

“ഒരു എമർജൻസി കേസ് ഉണ്ടായിരുന്നു അമ്മേ.. ഇവള് ഉണ്ടല്ലോ. അതാണ് സമാധാനം”

“എന്നും ഉണ്ടാകുമോ.. നിന്റെ ഡ്യൂട്ടി നീ തന്നെ ചെയ്യണം.” അവർ കള്ളച്ചിരി ചിരിച്ചു 

“ചിലപ്പോൾ എന്നും കാണുമല്ലേ പാർവതി?”

അവനും അർത്ഥം വെച്ച് പറഞ്ഞിട്ട് അവിടെ നിന്ന് പോയി. അവൾ ഒന്ന് സംശയിച്ചു നിന്നിട്ട് വേഗം യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി

അത് ശരി. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്. എന്നിട്ട് രണ്ടു പേരും മിണ്ടുന്നില്ല. ഒരു കള്ളത്തരം. ഇത് ഞാൻ കണ്ടു പിടിക്കും  നോക്കിക്കോ 

കാശി കുളിച്ചു വന്നപ്പോൾ ലക്ഷ്മി വിളക്ക് വെയ്ക്കുന്നത് കണ്ട് ഉമ്മറത്ത് ചെന്നിരുന്നു 

അമ്മ നാമം ജപിക്കുന്നു. അവൻ അത് കേട്ട് കൊണ്ടിരുന്നു. ഇളം തിണ്ണയുട തൂണുകളിൽ ചാരി കാല് നീട്ടി വെച്ച് അങ്ങനെ 

നല്ല സ്വസ്ഥം ആണ് മനസ്സ്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സമാധാനം. ആശ്വാസം. ഇനി കാലം തീരുമാനിക്കട്ടെ 

അവൻ അമ്മ മുറിയിലെക്ക് പോയപ്പോൾ മുറ്റത്തു ഇറങ്ങി നടന്നു..ജനാലയിലൂടെ പാർവതി അവനെ നോക്കി കിടന്നു. എന്തൊക്കെയാണ് താൻ കേട്ടത്. പാവം എന്തോരം വേദന ഉള്ളിൽ ഉണ്ടാവും. ആ അമ്മയ്ക്കും കാണും. മോള് മരിച്ച ഷോക്കിൽ അച്ഛനും പോയി. എന്തൊരു ദുഃഖം ആണ് ഓരോരുത്തരും അനുഭവിക്കുന്നത് 

അവൻ നടത്തം നിർത്തി അകത്തു കയറിപ്പോയപ്പോൾ അവൾ ജനൽ അടച്ചു 

ലൈറ്റ് അണച്ചു 

♥️♥️

ആനന്ദിനെ ഡിസ്ചാർജ് ചെയ്തു. അന്ന് ഫെലിക്സ് ശിവയെ വിളിച്ചു 

“ഇന്ന് ഡിസ്ചാർജ് ആണ് ആനന്ദിന്റെ “

“കാശി പറഞ്ഞു “

“വരുന്നില്ലേ?”

“ഇല്ല ഫെലിക്സ്. അത് ക്ലോസ്ഡ് ആയി. അവർ സന്തോഷം ആയി ജീവിക്കട്ടെ “

ഫെലിക്സ് മിണ്ടിയില്ല 

“ഫെലിക്സ്?”

“Yes “

“വൈകുന്നേരം ഡിന്നർ ഒരുമിച്ചു ആകാമോ..ഇന്ന് ഡ്യൂട്ടി തീരുമ്പോൾ വൈകും. അതാണ് “

“പിന്നെന്താ. ഞാൻ ഫ്ലാറ്റിൽ വരണോ?”

“എനിക്കി നാട് വലിയ പരിചയം ആയിട്ടില്ല. പുറത്ത് എവിടെ എങ്കിലും നല്ല അമ്പിയൻസ് ഉള്ള ഒരു സ്ഥലത്ത് പോകാം “

“Yes ഞാൻ വന്നു കൂട്ടാം. കാശി നാട്ടിൽ പോയി അല്ലേ?”

“ആ ഇനി തിങ്കൾ ഉള്ള് ആള്.”

“ശരി ഞാൻ വൈകുന്നേരം വരാം “

അവൾക്ക് സന്തോഷം തോന്നി. കുറെ നാളായി ആരെങ്കിലും ഒത്തു സന്തോഷം ആയിട്ട് പുറത്ത് പോയി ഭക്ഷണം കഴിച്ചിട്ട് 

ശിവ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ വൈകി. അവൾ വേഗം കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും ഫെലിക്സ് വന്നു. ഇളം പിങ്ക് നിറത്തിൽ ഉള്ള ചുരിദാർ ആയിരുന്നു വേഷം. ഷാൾ അലസമായി ഇട്ടിരുന്നു. മുടി വെറുതെ അഴിച്ചിട്ടിരിക്കുന്നു. ഒരു പൊട്ട് പോലും വെച്ചിട്ടില്ല 

പക്ഷെ അത്യപൂർവമായ ഒരു തേജസ്സ് ഉണ്ടായിരുന്നു ആ മുഖത്ത്. ഫെലിക്സ് നോക്കി നിൽക്കുന്നത് കണ്ട് അവൾ ചിരിയോടെ എന്താ എന്ന് ചോദിച്ചു

“You are stunning “

അവൾ തൊഴുതു. ഫെലിക്സ് ചിരിച്ചു പോയി 

“നല്ല വിശപ്പ് ഉണ്ടോ?”

“ഇല്ല. തുടങ്ങിയില്ല. എന്തെ?”

“ഞാൻ ഈ നഗരം ചുറ്റി കാണിക്കാം. രാത്രി നഗരം കാണാൻ നല്ല ഭംഗി ആണ്..”

അവൾ വിടർന്ന കണ്ണുകളോടെ തലയാട്ടി. അവൻ പറഞ്ഞത് സത്യം ആയിരുന്നു. നഗരം അതിന്റെ എല്ലാ ലാസ്യ ഭാവങ്ങളും പുറത്തെടുത്തു 

“Wow “

അവൾ പറഞ്ഞു പോയി 

“ഇവിടെ ആയിരുന്നു ശംഖ്‌മുഖം ബീച്ച്. നല്ല രസാരുന്നു ഒരു കാലത്ത്. ഇപ്പോൾ കടലെടുത്തു പോയി.. നൊസ്റ്റാൾജിയ ആണ് ഇത്.”

അവൻ കാർ നിർത്തി 

“കുറച്ചു ദൂരം പോയി വരാം..”

അവളും ഇറങ്ങി. നല്ല കാറ്റ്. ദുപ്പട്ട പറന്ന് അവന്റെ മുഖത്ത് വീണു. അവളുടെ മണം

അവൻ അതെടുത്തു കയ്യിൽ കൊടുത്തു 

“ഈ കടൽ വേറെ ആണ്. കോവളത്തെ കടലിനു നീല നിറമാണ്..”

“അങ്ങനെ കടലിനു വ്യത്യാസം ഉണ്ടോ?”

“പിന്നേ മനുഷ്യന് വ്യത്യാസം ഉള്ളത് പോലെ കടലിനും ഉണ്ട്. മഴയ്ക്ക് ഉണ്ട്. പുഴക്ക് ഉണ്ട് “

അവൾ വിടർന്ന കണ്ണുകളോടെ അത് കേട്ട് നിന്നു 

“കാറ്റിനു പോലും ഉണ്ട് “

അവൻ പുഞ്ചിരിച്ചു 

“സാഹിത്യമുള്ളിൽ ഉണ്ട് അല്ലേ?”

അവൻ വെറുതെ ചിരിച്ചു..പൊടുന്നനെ ഒരു അമർത്തിയ നിലവിളി കേട്ടു. കടന്ന് പോയ ഒരു കാറിൽ നിന്നായിരുന്നു അത്. അവർ ഒന്നിച്ചു തിരിഞ്ഞു നോക്കി 

ഒരു ഇന്നോവ. കറുപ്പ് 

പൊടുന്നനെ ഫെലിക്സ് അതിന്റെ ഫോട്ടോ എടുത്തു. പിന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു. വിവരം പറഞ്ഞു നമ്പർ കൈ മാറി 

“ദൈവമേ അത് ആരാവും. ഒരു പെൺകുട്ടിയുടെ ശബ്ദം ആയിരുന്നു “

“ചിലപ്പോൾ പണ്ട് ഹരിഹർ നഗർ സിനിമയിലെ പോലെ ഗർഭിണി ആകാനും മതി. നമ്മൾ ഓടി വന്നു കാറ് എടുത്തു പുറകെ ചെല്ലുമ്പോഴേക്കും അവർ അടുത്ത ജില്ലാ പിടിക്കും. അതാണ് ഞാൻ വേഗം പോലീസിന് മെസ്സേജ് കൊടുത്തത് “

“അത് നന്നായി “

അവർ അവിടെ നിന്ന് പോരുന്നു 

ഹോട്ടൽ ഇമ്പീരിയൽ കിച്ചൺ

“ഇവിടെ വന്നിട്ടുണ്ടോ? “

“ഇല്ലന്നെ “

“നല്ല സൂപ് കിട്ടും. പിന്നെ ഫിഷ് ന്റെ ഒരു ഡിഷ്‌..”

“ഇപ്പോൾ വയർ കത്തുന്നു “

അവൻ ചിരിച്ചു പോയി 

ഭക്ഷണം കഴിഞ്ഞു അവിടെ നിന്നിറങ്ങി ഫ്ലാറ്റിൽ വരും വരെ രണ്ടു പേരും മിണ്ടിയില്ല. ഫ്ലാറ്റിൽ എത്തി 

“ഞാൻ കയറുന്നില്ല. ഗുഡ്നൈറ്റ് “

ഫെലിക്സ് മെല്ലെ പറഞ്ഞു 

“താങ്ക്യൂ ഫെലിക്സ്..”

“എന്തിന്.. ആക്ച്വലി ഞാനാണ് നന്ദി പറയേണ്ടത്. ഒരു ഡ്രൈ ആയി ജീവിക്കുകയായിരുന്നു. ഇപ്പോൾ ഒരു സന്തോഷം.. ശിവ ഉണ്ട്.. ഹാപ്പി ആയി.”

ശിവ ആ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു. ഫെലിക്സും

ഫെലിക്സ് ആ കവിളിൽ ഒന്ന് തഴുകി. പിന്നെ അവളുടെ മുഖം തെല്ലടുപ്പിച്ചു 

“ശിവ.. You are my happiness now..”

ശിവ ദീർഘമായി ശ്വാസം എടുത്തു. ഫെലിക്സ് ആ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. ശിവ തരിച്ചു പോയി 

അവൾ വേഗം ഡോർ തുറന്നു ഇറങ്ങി നടന്നു. അവൻ സ്റ്റിയറിങ്ങ് വീലിൽ മുഖം അണച്ചു കിടന്നു 

ദൈവമേ താൻ എന്താ ഈ ചെയ്തത്….

തെറ്റ്…തെറ്റ്..

അവൻ മുഖം അമർത്തി തടവി

ശിവയെ വിറച്ചു കൊണ്ടിരുന്നു. അവൾ വേഗം ഫ്ലാറ്റിൽ വന്നു ബെഡിൽ വീണു. കുറച്ചു നേരം ബോധം പോയ പോലെ കിടന്നു. പിന്നെ എഴുനേറ്റു ജനലിൽ കൂടി നോക്കി 

അവൻ അവിടെ തന്നെ കാറിൽ 

അവൾ ഫോൺ എടുത്തു 

“ഫെലിക്സ്?”

“സോറി ശിവ.. സത്യം സോറി “

അവന്റെ ശബ്ദം അടഞ്ഞു 

“സാരമില്ല.. വീട്ടിൽ പോ..”

“എന്നോട് പിണങ്ങുമോ?”

“ഇല്ല ഫെലിക്സ്.. “

“Sure?”

“Sure “

“ഗുഡ്നൈറ്റ് 

“ഗുഡ്നൈറ്റ് “

തുടരും……