കാശിനാഥൻ – ഭാഗം 1,2,34,5 – എഴുത്ത്-മയിൽപീലി

ഭാഗം 01

ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആണ് അത്

ഫെലിക്സ് ജോൺ ആണ് ഡയറക്ടർ

അവന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ഡോക്ടർ കാശിനാഥൻ

ഡോക്ടർ കാശി മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ്

പക്ഷെ ചില അത്യാവശ്യ ഘട്ടത്തിൽ ഫെലിക്സ് ന്റെ ഹോസ്പിറ്റലിൽ വരാറുണ്ട്

അതിന് അവിടെ അവൻ പേയ്‌മെന്റ് വാങ്ങാറില്ല

ഫ്രണ്ട്ഷിപ്പ് ന്റെ പുറത്തു മാത്രം ചെയ്യുന്ന സേവനമാണ് അത്

അങ്ങനെ ഒരു ദിവസം ആയിരുന്നു അതും

“അത് ഡോക്ടർ മായയുടെ പേഷ്യന്റ് ആണ് “

റൂം നമ്പർ പന്ത്രണ്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു ഡോക്ടർ കാശിനാഥൻ

ഒരു കിളിനാദം കേട്ട് അയാൾ തിരിഞ്ഞു നോക്കി

ഒരു പെൺകുട്ടി

“What?”

“അനിൽകുമാർ ഡോക്ടർ മായയുടെ പേഷ്യന്റ് ആണ് “

“So what?”

“അവർക്ക് വേറെ മെഡിസിൻ കൊടുക്കാൻ പാടില്ല “

കാശി അവളുടെ name ബോർഡ് നോക്കി

“അനാമിക വാര്യർ.. പുതിയ ആളാണോ?”

“സാർ ഏത് ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർ ആണ്. ഇവിടെ ഇത് വരെ കണ്ടിട്ടില്ലല്ലോ “

ഠപ്പേ ന്ന് വന്നു മറുപടി

“ഞാൻ…”

“അനു.. ഇങ്ങോട്ട് വന്നേ “

ഒരു സീനിയർ നേഴ്സ്

“സോറി സാർ.. സോറി.. പുതിയ കുട്ടിയ. അറിയില്ല സോറി “

“ഇതൊന്നും മെഡിക്കൽ എത്തിക്സ് ന് ചേർന്നതല്ല കേട്ടോ “

പോകാൻ നേരം അവളുടെ വക ഒരു ഉപദേശം കൂടി ഉണ്ടായി

അവൻ അൽപനേരം അങ്ങനെ നിന്ന് പോയി

ആരൊക്കെയോ കേട്ടു

ആരൊക്കെയോ അമർത്തി ചിരിക്കുന്നു

ഇവൾ ഏതാണ്?

അവൻ നേരെ ഡയറക്ടറുടെ മുറിയിൽ ചെന്നു

ഡയറക്ടർ ഫെലിക്സ് ജോൺ പുഞ്ചിരിച്ചു

“എന്താടാ “

“കുന്തം.. Staff കൾ ഡോക്ടറുടെ തലയിൽ കയറി തുടങ്ങി നിന്റെ ഹോസ്പിറ്റലിൽ.. മെഡിക്കൽ കോളേജിൽ ആണെങ്കിൽ ഉണ്ടല്ലോ. ഡോക്ടർ കാശിനാഥന്റെ പേര് കേട്ടാൽ മതി. രണ്ടടി മാറി നിൽക്കും ഇവളുമാര്.. നരുന്ത് പോലെ ഒരെണ്ണം എത്തിക്സ് പഠിപ്പിക്കാൻ വന്നേക്കുന്നു..”

ഫെലിക്സ്ന്റെ മുഖം മാറി

“ആരാ നിന്നെ ഇൻസൾട്ട് ചെയ്തത്.. എന്താ പ്രശ്നം?”

“എനിക്ക് ഇവിടെ വന്നു ഫ്രീ സർവീസ് നടത്തണ്ട കാര്യം ഇല്ല ഫെലിക്സ്. നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പുറത്തു ചെയ്യുന്നതാണ്. അനിൽ കുമാറിനെ നോക്കാൻ നീ പറഞ്ഞത് കൊണ്ട് മാത്രം വന്നത് ആണ്. അന്നേരം ഒരു അനാമിക.. അവളുടെ എത്തിക്സ് പഠിപ്പിക്കൽ.. ഞാൻ പോവാ. ഇനി നീ ഒരു കോപ്പിലെ കാര്യത്തിനും എന്നെ വിളിച്ചേക്കരുത് “

“നീ ഇരിക്ക്. ഇരിക്കാൻ “

“ആരാ അത്?”

“ഒരു അനാമിക “

ഫെലിക്സ് മാനേജ്‌റോട് വരാൻ പറഞ്ഞു

“ആരാ അനാമിക വാര്യർ “

“എം എസ് ഡബ്ല്യൂ കഴിഞ്ഞ കുറച്ചു കുട്ടികളെ നമ്മൾ എടുത്തിട്ടുണ്ട് സാർ. രോഗികളുടെ സുഖവിവരം അന്വേഷിക്കണം, കൗൺസിലിംഗ് അങ്ങനെ ചില കാര്യങ്ങൾക്ക്. എല്ലാ ഹോസ്പിറ്റലിലും ഇങ്ങനെ ഒരു ടീം ഉണ്ട്. അതിന്റെ ലീഡർ ആണ് “

“എന്നിട്ട് എന്താ എന്നോട് പറയാഞ്ഞത്?’

“ഡോക്ടറുടെ ഫാദർ ആണ് സെലക്ട്‌ ചെയ്തത് ഡോക്ടർ യു എസിൽ ആയിരുന്ന സമയം. ഞാൻ വിചാരിച്ചു ഡോക്ടർ അത് അറിഞ്ഞു കാണുമെന്ന “

“ഞാൻ അറിഞ്ഞില്ല. അവളെ വിളിക്ക് “

ഫെലിക്സ് നിർദേശം കൊടുത്തു

“അഞ്ചു മിനിറ്റിനുള്ളിൽ അനാമിക എത്തി

“ഇതാരാണെന്ന് നിനക്ക് അറിയാമോ?”

അവൽ ഭയന്ന പോലെ തോന്നി

“അറിയില്ലായിരുന്നു സോറി സാർ “

“ആള് അറിയാതെയാണോ ഓരോന്ന് പറഞ്ഞു ഇൻസൾട്ട് ചെയ്യുന്നത്?”

“അല്ല സാർ ഇതിനുമുൻപ് ഡോക്ടർ സാം ഒരു ഇൻജെക്ഷൻ കൊടുത്തു. അലർജി ആയപ്പോൾ ഡോക്ടർ മായ കർശന നിർദേശം നൽകിയിരുന്നു.. അതാണ്
എനിക്ക് ഡോക്ടറെ അറിയുകയുമില്ല “

“അതാണ് ചോദിച്ചത് നീ ഒരു staff ആണ്. . ഒരു ഡോക്ടറോഡ് സംസാരിക്കാൻ ഉള്ള യോഗ്യത പോലും ആയിട്ടില്ല നിനക്ക്. പഠിച്ചിറങ്ങിയതല്ലേ ഉള്ളു “

അവൾ നിറഞ്ഞ കണ്ണുകൾ താഴ്ത്തി

“വേറെ ഹോസ്പിറ്റൽ അന്വേഷിച്ചോ..പൊയ്ക്കോ “

അവൾ പതിയെ നടന്നു പോയി

“പറഞ്ഞു വിടുകയൊന്നും വേണ്ട. ഇങ്ങനെ ഒരു ഇൻസിഡന്റ് ഉണ്ടായത് കൊണ്ട് ആയിരിക്കും.. പോട്ടെ.. പറഞ്ഞു വിട്ടാൽ ആ ശാപം കൂടെ എന്റെ തലയിൽ വരും.. ജീവിച്ചു പൊക്കോട്ടെ “

ഫെലിക്സ് അവന്റെ കയ്യിൽ പിടിച്ചു

“എടാ സത്യം ആയിട്ടും സോറി. നീ വരാതെ ഇരിക്കരുത് പ്ലീസ്..”

അവൻ എഴുന്നേറ്റു

“പോകണം.. നാട്ടിൽ പോവാ.. രണ്ടു ദിവസം കഴിഞ്ഞു വരും “

“നീ പറയുന്നത് കേട്ടാൽ തോന്നും അങ്ങ് ദൂരെയാണ് അമ്മയെന്ന്. ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ദൂരമാണ്. അമ്മയെ നിന്റെ ഫ്ലാറ്റിലോട്ട് കൊണ്ട് വന്നൂടെ “

“എന്നിട്ട് വേണം എന്റെ വെള്ളമടിക്കു പൂട്ട് വീഴാൻ.. ഒന്ന് പോടാപ്പാ “

“വെള്ളമടി മാത്രമേയുള്ളല്ലോ അല്ലെ “

“, പോടാ പോടാ.. ആ പെണ്ണിനെ പിരിച്ചു വിടുകയൊന്നും വേണ്ട. ആത്മാർത്ഥതയുടെ നിറകുടം ആണെന്ന് തോന്നുന്നു. നിന്നോട്ടെ. “

“അമ്മയെ അന്വേഷിച്ചു എന്ന് പറയണേ “

“തീർച്ചയായും “

കാശി ഇറങ്ങി

നടന്നു വരുമ്പോൾ ലിഫ്റ്റിൽ അവൾ

“ഇത് മോശമായി പോയി കേട്ടോ. പെണ്ണുങ്ങളെ പോലെ ഓടിച്ചെന്നു പരാതി പറഞ്ഞേക്കുന്നു ” കാശി സ്തബ് ധനായി

“അപ്പോൾ നീ ആണാണോ?”

അവൻ തിരിച്ചടിച്ചു

“എന്നെ പറഞ്ഞു വിട്ടാലും കുഴപ്പമില്ല. ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയ്തേ. എനിക്ക് വേറെ ജോലി കിട്ടും “

“”പോടീ “

അവൻ ഇറങ്ങി പോയി

“പോടാ പ, ട്ടി “

അവൻ അത് വ്യക്തമായി കേട്ടു

ഒന്ന് തിരിഞ്ഞു നോക്കി കാശിനാഥൻ

മുഖം ചുളിച്ചു നിൽക്കുന്ന അവളുടെ മുന്നിൽ എത്തി

“എന്താ വിളിച്ചത്?”

“പോടാ പ, ട്ടി “

ഒറ്റ അടി

കരണം പുകച്ച ആ അടിയിൽ അനാമിക നിലത്തു വീണു പോയി

അദ്ധ്യായം 2

അനാമിക വാര്യർ

എഞ്ചിനീയർ ആയ വരുൺ വാര്യരുടെയും ബാങ്ക് ഓഫീസർ ആയ ഹേമലതയുടെയും ഏക മകൾ

അതിസമ്പന്നയാണ്

പിന്നെ എന്തിനാണ് എം എസ് ഡബ്ല്യൂ എടുത്തു ഒരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉത്തരം നിസ്സാരം

സോഷ്യൽ വർക്ക്‌ ഇഷ്ടം ആണ് ആൾക്ക്

അത് കൊണ്ട് മാത്രം

അത്യാവശ്യം നന്മ ഉള്ള പെൺകുട്ടിയാണ് അവൾ

പക്ഷെ വകതിരിവ് കുറവാണു

പ്രായത്തിന്റെ എടുത്തു ചാട്ടം നന്നായി ഉണ്ട്

കാശി നാഥൻ അടിച്ചത് കവിളിൽ ആണെങ്കിലും അവളിലെ ഈഗോ മുറിഞ്ഞു തരിപ്പണം ആയിപോയി

അയാൾക്ക് എതിരെ പോലീസിൽ പരാതി കൊടുത്തിട്ടേ കാര്യം ഉള്ളു എന്ന് അവൾ തീരുമാനിച്ചു

“അതൊന്നും വേണ്ട.. മോളെ. നീ പട്ടി ന്ന് വിളിചിട്ടില്ലേ അയാൾ അടിച്ചത്..”

ഫ്രണ്ട് മഞ്ജു വിലക്കി

“അത് കൊണ്ട് അടിക്കുമോ.. എങ്കിൽ പിന്നെ കാണണമല്ലോ. അയാളുടെ ജോലി ഞാൻ കളയും. നോക്കിക്കോ ജയിലിൽ കിടന്ന് ചികിൽസിക്കട്ടെ “

അവൾക്ക് വാശിയായിരുന്നു

“ഞാൻ എസ് പി വിവേക് സാറിനെ കാണുന്നുണ്ട് നോക്കിക്കോ “

“എസ് പി യെയറിയാമോ?”

“ആ ഒരിക്കൽ അച്ഛന്റെ ഒരു പാർട്ടിയിൽ വെച്ച് കണ്ടിട്ടുണ്ട്. അന്ന് പരിചയപ്പെട്ടതാ “

“അത്രേം ഒക്കെ വേണോ?”

“വേണം. അവൻ ഒന്ന് പഠിക്കട്ടെ. ഞാൻ ഒരു പീഡന ശ്രമം കൂടി എഴുതി കേറ്റും. നോക്കിക്കോ “

“എടി അങ്ങനെ ഒന്നും ചെയ്യല്ലേ.. കുഴപ്പം ആകും “

മഞ്ജു എത്ര പറഞ്ഞിട്ടും അവൾ കേട്ടതുമില്ല അനുസരിച്ചുമില്ല

അവൾ എസ് പി യെ കാണാൻ പോയി

എസ് പി ഓഫീസിൽ തിരക്ക് കുറവായിരുന്നു

അവൾക്ക് വേഗം അനുമതി കിട്ടി

വിവേക് അവളോട് ഇരിക്കാൻ പറഞ്ഞു

“സാർ ഞാൻ അനാമിക. എന്റെ അച്ഛനെ സാറിന് അറിയാം വരുൺ വാര്യർ. ഹിൽറ്റൺ ഹോംസ്ന്റെ ഓണർ “

വിവേക് പുഞ്ചിരിച്ചു

“പറയു “

“എന്നെ ഒരാൾ തല്ലി”

വിവേകിന്റെ ചിരി മാഞ്ഞു

“ഡീറ്റെയിൽസ് പറയു “

അവൾ വിശദമായി എല്ലാം പറഞ്ഞു

“ഡോക്ടർ കാശിനാഥൻ. മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻ ആയിട്ടുള്ള ആ ഡോക്ടർ അല്ലെ?”

“അതെ..”

അയാള് കുട്ടിയെ തല്ലാൻ ഉള്ള പ്രകോപനം എന്താ?’

“എന്ത് പ്രകോപനം ഉണ്ടെങ്കിലും തല്ലാമോ സാർ “

“പാടില്ല. പക്ഷെ പ്രകോപനം ഇല്ലാതെ കാശി തല്ലില്ല. അത് പറ”

“ഞാൻ പട്ടി എന്ന് വിളിച്ചു. എന്നെ പോടീ എന്ന് വിളിച്ചു. അപ്പോഴാ ഞാൻ പട്ടീന്ന് വിളിച്ചത്. അത് മാത്രം അല്ല അശ്ലീലം പറഞ്ഞു കൊണ്ട് എന്നെ കേറിപ്പിടിച്ചു. ഞാൻ ഒരു വിധത്തിൽ ആണ് രക്ഷപെട്ടു പോയത് “

“ഹോസ്പിറ്റലിൽ വെച്ചോ “

“താഴെ കാർ പാർക്കിംഗ് ൽ വെച്ചായിരുന്നു “

വിവേകിന്റ മുഖം ചുവന്നു

“തെളിവ് ഉണ്ടോ?”

“പെണ്ണ് പറയുന്നതല്ലേ സാർ നിയമം?പീഡനശ്രമത്തിന് കേസ് എടുക്കണം സാർ “

“ഞാൻ ഇത് വരുൺ സാറിനെ വിളിച്ചു പറയാം.. എന്നിട്ട് കേസ് എടുക്കാം. പേരെന്റ്സ് കൂടി അറിഞ്ഞിരിക്കണമല്ലോ. എല്ലാം “

“ആയിക്കോട്ടെ.. അച്ഛനോട് പറഞ്ഞോളൂ. അച്ഛൻ അറിഞ്ഞാൽ പിന്നേ ഇത് ഒന്നുമല്ല..”

വിവേക് സൂക്ഷിച്ചു ഒന്ന് നോക്കി

കാശി അത് ചെയ്യില്ല

അത് വിവേകിന് അറിയാം

ഇവൾക്ക്… ഈ അഹങ്കാരത്തിനു ഒന്ന് കൊടുത്താലോ

അതാണ് അവനു തോന്നിയത്

“സാർ ഞാൻ പരാതി എഴുതി തരാം കേസ് രജിസ്റ്റർ ചെയ്തു അയാളെ അറെസ്റ്റ്‌ ചെയ്തു ജയിലിൽ ഇടാൻ പറ്റുമോ?”

“നോക്കാം. പരാതി എഴുതി ഓഫീസിൽ കൊടുത്തിട്ട് പൊയ്ക്കോ “

അവൾ എഴുന്നേറ്റു

“ഇന്ന് തന്നെ അറെസ്റ്റ്‌ ചെയ്യണേ “

“ഓ ചെയ്തേക്കാം. കുട്ടി ചെല്ല്, “

അവൾ ഓഫീസിൽ ചെന്നു

പീഡനം ചേർത്ത് ഒരു പരാതി എഴുതി കൊടുത്തു

എന്നിട്ട് വീട്ടിലേക്ക് പോരുന്നു

🌹🌹

ഡോക്ടർ കാശിനാഥൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻ

വയസ്സ് 34

ബാച്ചിലർ

അമ്മ ലക്ഷ്മി

വീട്ടമ്മ

അച്ഛൻ മരിച്ചു പോയി

തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട് താമരക്കുടിക്ക്

കൊട്ടാരക്കര താലൂക്കിലാണ് അത്

ചെറിയ ഒരു ഗ്രാമം

അമ്മ താമസിക്കുന്നത് തറവാട്ടിലാണ്

അവിടെ തന്നെ തറവാട് കൂടാതെ രണ്ടു വീടുകൾ ഉണ്ട് കാശിക്ക്

ബന്ധുക്കൾ താമസസിച്ചിരുന്നതാണ്

അവരുടെ മക്കൾ ഒക്കെ വിദേശത്ത് പോയപ്പോ പതിയെ അവരും പിന്നാലെ പോയി

ഒടുവിൽ അത് കാശി വാങ്ങി

വാടകക്ക് കൊടുത്തു

അമ്മയാണ് ആ കാര്യം ഒക്കെ നോക്കുന്നത്

ഒരേ കോമ്പൗണ്ടിൽ ആണ്

ഒന്നിൽ ഒരു ബാങ്ക് ജീവനക്കാരാണ്

ഭാര്യയും ഭർത്താവും

മറ്റൊന്നിൽ ഒരു രണ്ടു കുട്ടികൾ കൂടിയുള്ള ഒരു ഫാമിലി ആയിരുന്നു

സ്ഥലംമാറ്റം കിട്ടിയപ്പോൾ അവർ പോയി

പുതിയ വാടകക്കാർ വന്നെന്ന് കേട്ടു

കണ്ടില്ല

അവൻ വീടെത്താറായപ്പോഴാണ് വിവേക് വിളിച്ചത്

“പറയടാ “

“ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ. കാശി “

“എന്താ?”

“നീ ഒരു പെണ്ണിനെ തല്ലിയോ?”

“ആ തല്ലി “

“അവള് പരാതി തന്നിട്ടുണ്ട്. അറസ്റ് ചെയ്തു ജയിലിൽ ഇടാനാണ് ഓർഡർ “

“ആ “

“നീ പീ, ഡിപ്പിക്കാൻ ശ്രമിച്ചു എന്നും കൂടെ ഉണ്ട് “

“നീ നാളെ വന്നാൽ പുഴ മീൻ കൂട്ടി ഊണ് തരാം.. വരുന്നോ “

“പോടാ “

ചിരിച്ചു കൊണ്ട് വിവേക് ഫോൺ വെച്ചു

കാശിനാഥൻ

ഡോക്ടർ

“A criminal devil doctor “

അത് അറിയാവുന്ന ഭൂമിയിൽ ഒരേ ഒരാൾ വിവേക് ആണ്

ഒരേ ദിവസം ജനിച്ച് ഒരേ സ്കൂളിൽ ഒരേ കോളേജിൽ ഒന്നിച്ചു പഠിച്ചവർ

വിവേക് ഐ. പി എസ് എടുത്തു

കാശി മെഡിക്കൽ ഫീൽഡിൽ തുടർന്ന് പോയി

അനാമികയ്ക്കുള്ള ശിക്ഷ എന്താവുമെന്ന് വെറുതെ വിവേക് ഒന്ന് ആലോചിച്ചു നോക്കി

അയാളുടെ തല പെരുത്തു

അദ്ധ്യായം 3

കാശിയുടെ കാർ മുറ്റത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ കണ്ടു. അമ്മ പൂമുഖത്ത് ഉണ്ട്

മുറ്റം തൂക്കുന്ന പെൺകുട്ടിയെ തട്ടാതെ അവൻ കാർ ഒതുക്കി പാർക്ക്‌ ചെയ്തു

“ഹലോ ലക്ഷ്മി “

“വന്ന ഉടൻ തന്നെ അമ്മേ പേര് വിളിച്ചോണം “

അവൻ അമ്മയുടെ തോളിൽ കയ്യിട്ടു അകത്തേക്ക് നടന്നു

“പുതിയ servant വന്നോ?”

അവർ അവന്റെ വാ പൊത്തി

“ശ്യോ അത് servant ഒന്നുമല്ല. വാടകക്ക് നമ്മുടെ വീട്ടിൽ താമസിക്കുന്ന കുട്ടിയാണ്. കോട്ടയം കാരാ. അച്ഛനും മോളും മാത്രം ഉള്ളു. അച്ഛന് ഇവിടെ ഏതോ ഓഫീസിൽ സ്ഥലം മാറ്റം കിട്ടി. അത് നഴ്സിംഗ് കഴിഞ്ഞു. എനിക്ക് ഒരു ചെറിയ പനി പോലെ ഉണ്ടാരുന്നു. അപ്പൊ സഹായിക്കാൻ വന്നതാ. അത് പറഞ്ഞപ്പോഴാ ഓർത്തെ ഫെലിക്സ്ന്റെ ഹോസ്പിറ്റലിൽ അതിന് ഒരു ജോലി വാങ്ങി കൊടുക്കാമോ?”

“അമ്മ വെറുതെ ഇരുന്നേ.. ഒരു തൊല്ല രാവിലെ കിട്ടിയേ ഉള്ളു “

“പാവം കൊച്ചാ കേട്ടോ.. പഞ്ച പാവം.. അച്ഛന് ചെറിയ ജോലി ഏതാണ്ടാ. മൂത്ത ഒന്നിനെ കല്യാണം കഴിപ്പിച്ചു. അതിന്റെ കടം ഒന്നും തീർന്നിട്ടില്ല. മോൻ ഒന്ന് ചെയ്തു കൊടുക്ക്അല്ലെങ്കിൽ ഞാൻ ഫെലിക്സ്നെ വിളിച്ചു പറയാം “

“അയ്യോ വേണ്ടാ. നോക്കട്ട് ചെയ്യാം. പോരെ.. എനിക്ക് വല്ലോം കഴിക്കാൻ തന്നെ..”

“അമ്മേ…”

ഒരു കുഞ്ഞ് ശബ്ദം

“മോളിങ്ങു വാ “

അവൾ മടിച്ചു മടിച്ച് അകത്തേക്ക് ചെന്നു

“ഇതാണ് എന്റെ മോൻ. ഇത് ശ്രീപാർവതി.. ഞാൻ പറഞ്ഞില്ലേ?”

അവൻ ഒന്ന് നോക്കി

അവൾ കൈകൾ കൂപ്പി

“അമ്മേ മഴ വരുന്നുണ്ട്. ഞാൻ തുണി എടുത്തു ഇറയത്ത് വെച്ചിട്ടുണ്ട്.. വൈകുന്നേരം വരാം “

“ശരി കുഞ്ഞേ “

അവൾ പോയി

“വന്നിട്ട് ഒരു മാസമായേ ഉള്ളു ട്ടോ. നമ്മുടെ വീടിന്റെ മുക്കും മൂലയും കാണാപാഠം ആയി. എന്നും വരും. കുറച്ചു നേരം.. പനി വന്നപ്പോൾ പിന്നെ അടുത്ത് നിന്ന് മാറില്ല. ഒരു പെൺകുഞ്ഞ് ഉണ്ടെങ്കിൽ അങ്ങനെയാ..”

പെട്ടെന്ന് അവർ നിർത്തി

അവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി

മനസ്സ് പെട്ടെന്ന് കലങ്ങി മറിഞ്ഞു

ഒരു നിലവിളിയുടെ ഒച്ച കാതിൽ മുഴങ്ങി

ചേച്ചി…. എന്ന് അലറി വിളിക്കുന്ന ഒരു കുട്ടി

അവൻ ചെവി പൊത്തി

പിന്നെ കുറച്ചു നേരം കുനിഞ്ഞിരുന്നു

ലക്ഷ്മി എല്ലാം വിളമ്പി വെച്ചപ്പോഴേക്ക് അവൻ കുളിച്ചിട്ട് വന്നു

“മൂന്ന് മണിയായി. അവിടെയും ഈ നേരത്താണോ കാശി നീ കഴിക്കുന്നത്?”

“കഴിപ്പ് ഒക്കെ കണക്കാ “

അവൻ രുചിയോടെ ചോറിൽ കറി ഒഴിച്ചു

“എന്താ സ്വാദ്. മാമ്പഴം ആണോ?”

“അതെ മാമ്പഴ പുളിശ്ശേരി.. പാറു ഉണ്ടാക്കിയതാ.. ഈ കൂമ്പ് തോരനും അതെ. നല്ല കൈപ്പുണ്യം ആണ് “

അവൻ അത് ആസ്വദിച്ചു കഴിച്ചു

“ഈ കൊച്ചിന് ജോലി മേടിച്ചു കൊടുത്താൽ അമ്മ ഒറ്റയ്ക്ക് ആവില്ലേ?”

“അത് പോയി വന്നോളും “

“അയ്യടാ സുഖം പിടിച്ചു പോയി. നൈറ്റ്‌ ഡ്യൂട്ടി കാണും “

“അത് ഒഴിവാക്കി കൊടുക്കാൻ പറയണേ അച്ഛന് വയ്യാത്തത് ആണ്. ഹെർട്ട് ന് അസുഖം ഉണ്ട്. രാത്രി ആ കൊച്ചു വേണം. പാവം “

“നോക്കട്ടെ “

അവൻ കഴിച്ച് എഴുനേറ്റു

പിന്നെ പൂമുഖത്തെ അച്ഛന്റെ കസേരയിൽ പോയി കിടന്നു

മുന്നിൽ അനന്തമായ പാടശേഖരങ്ങൾ

അതിൽ നിന്ന് വീശുന്ന കാറ്റ്

ഈ സുഖം

മാസത്തിൽ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ കിട്ടുന്നതാണ്

വരാൻ ഇഷ്ടം അല്ല ഇങ്ങോട്ട്

ഒരായിരം ഓർമ്മകൾ കൊന്ന് കളയും

അവൻ കണ്ണുകൾ അടച്ചു

ആ ഇരിപ്പിൽ ഉറങ്ങി

ഉണരുമ്പോൾ അകത്തു പതിഞ്ഞ സംസാരം കേൾക്കാം

ആ കുട്ടി ആവും

ശ്രീ പാർവതി

ഫെലിക്സ്നോട്‌ പറയാം

ട്രെയിനിൽ പോയി വരാമെന്ന് തോന്നുന്നു

രക്ഷപ്പെട്ടു പോട്ടെ പാവം..

“ഉണർന്നോ നിയ്.. ഇതാ ചായ “

അമ്മ ചായയും ഒരു പ്ലേറ്റിൽ വറുത്ത എന്തോ ഒന്നും വെച്ചിട്ട് ഇരുന്നു

“ചേന കൊണ്ടുള്ള ചിപ്സ് “

“ചേനകൊണ്ടോ?”

അവൻ ഒരെണ്ണം കടിച്ചു നോക്കി

“കൊള്ളാം “

“അതിന്റെ അമ്മ കുഞ്ഞിലേ മരിച്ചു പോയതാ. അത് കൊണ്ട് പാചകം മുഴുവൻ അറിയാം. എനിക്ക് ഇത് പോലെ എന്തെങ്കിലും ഉണ്ടാക്കി തരും “

അവൻ ചായ കുടിച്ചു

“രുചി ഒക്കെ മാറി “

“കൈ മാറി “

അമ്മ ചിരിച്ചു

“ആ കുട്ടി പറഞ്ഞോ ജോലി വേണമെന്ന് “

“ഇല്ലടാ. എനിക്ക് തോന്നിയത് ആണ്.”

“ഞാൻ ചോദിച്ചു വെച്ചിട്ട് പോകുന്നില്ല എന്ന് പറഞ്ഞാൽ നാണക്കേട് ആണ് “

“പാറു “

അമ്മ ഉറക്കെ വിളിച്ചു

ആള് വാതിലിനു പിന്നിൽ എത്തിയെന്നു കൊലുസിന്റെ ശബ്ദം കേട്ടപ്പോ മനസിലായി

“മോൾക്ക് ഹോസ്പിറ്റലിൽ ജോലി കിട്ടിയാൽ പോകുമോ?”

“പോകും..”

പതിഞ്ഞ ശബ്ദം

“നൈറ്റ്‌ ഡ്യൂട്ടി കുഴപ്പമില്ലല്ലോ “

അത് അവനാണ് ചോദിച്ചത്

“ഇല്ല.”

“ഇവിടെ നിന്ന് ഒരുമണിക്കൂർ ഉണ്ട് “

“സാരോല്ല ഞാൻ വെളുപ്പിന് പൊക്കോളാം “

“ഞാൻ നോക്കട്ടേ.ഉറപ്പില്ല “

മറുപടി ഒന്നും കേട്ടില്ല

അമ്മ അകത്തേക്ക് പോയി

അവൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു

അദ്ധ്യായം 4

അനാമിക വീട്ടിലേക്ക് വന്നപ്പോഴേ കണ്ടു അച്ഛൻ

അവൾ ഒന്ന് ചിരിച്ചു

ഒറ്റ അടിയായിരുന്നു മറുപടി

മുഖം പൊത്തി പോയി അവൾ

“എന്താ അച്ഛാ?”

ഇടറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു

“എന്താണെന്നോ… നീ ഡോക്ടർ കാശി നാഥനെതിരെ പീഡനപരാതി കൊടുത്തോ?”

അവൾ വിക്കി

“അയാൾ എന്നേ അടിച്ചു”

“ആ കാരണം മാത്രം കൊടുത്താൽ. പോരായിരുന്നോ. നിന്റെ അച്ഛൻ ജീവനോടെ ഉണ്ടല്ലോ.. ഇല്ലേ. ഒരു വാക്ക് എന്നോട് ചോദിച്ചിട്ട് ചെയ്യാമായിരുന്നു അല്ലേ?”

“വന്നിട്ട് പറയാമെന്നു കരുതി?”

“അതാണോ മര്യാദ.. ഈ ഡോക്ടർ കാശി നാഥൻ ആരെന്ന് നിനക്ക് അറിയാമോ?”

“അറിയാം മെഡിക്കൽ കോളേജിലെ ഡോക്ടർ..”

“അയാൾ ഈ ഹോസ്പിറ്റലിൽ എന്തിനാ വന്നത് കാശിനാണോ?”

അവൾ മിണ്ടിയില്ല

“കാശിനല്ല. എമർജൻസി കേസിൽ അത്യാവശ്യം സർജറി ചെയ്യാൻ ഇത് പോലെ ഡോക്ടർമാർ പോകാറുണ്ട് മനുഷ്യത്വം അത്രേ ഉള്ളു. അയാളുടെ ഫ്രണ്ട് ന്റെ ഹോസ്പിറ്റലായത് കൊണ്ട് വരുന്നു.. നീ ആരാ അത് ചോദ്യം ചെയ്യാൻ?’

“അപ്പോഴേക്കും അമ്മയും എത്തി

“അത് ഞാൻ അറിഞ്ഞില്ല “

“അറിഞ്ഞിട്ടും പിന്നാലെ ചെന്ന് പട്ടി എന്ന് വിളിച്ചു അയാൾ ഒന്ന് തന്നു. ഇതല്ലേ സത്യം?”

“അയാൾക്ക് അതിനുള്ള അവകാശം ഇല്ല “

“അത് അവകാശം ഒന്നുമല്ല ജൻഡർ വ്യത്യാസവും ഇല്ല. നാച്ചുറൽ റിഫ്ലക്ഷൻ അത്രേ ഉള്ളു. പിന്നെ നിന്റെ കാര്യത്തിൽ കുറച്ചു നന്ദികേടിന്റെ വിഷയം കൂടിയുണ്ട് “

അനാമികക്ക് മനസിലായില്ല

“നിനക്ക് ഓർമ്മയുണ്ടോ നീ പ്ലസ് ടൂവിന്റെ അവധിക്ക് ഫ്രണ്ട്ന്റെ കൂടെ ബൈക്കിൽ പോയി പാളയം മാർക്കറ്റിന്റെ മുന്നിൽ വെച്ച് ബസുമായി കൂട്ടിയിടിച്ച് ഹോസ്പിറ്റലിൽ ആയത്.. നിന്റെ ഫ്രണ്ട് ആദി അവൻ രക്ഷപ്പെട്ടു പക്ഷെ നീ ബസിന്റെ അടിയിൽ ആയിപോയി “

അവളുടെ മുഖം പേടി കിട്ടിയ. പോലെ ആയി

“നാലു വർഷം ആയി. മറന്ന് കാണില്ല. തലയ്ക്ക് ആയിരുന്നു പരിക്ക്. കിംസിൽ ആയിരുന്നു നീ. ഡോക്ടർമാർ പഠിച്ച പണി പതിനെട്ടുനോക്കി. ഒടുവിൽ കയ്യൊഴിഞ്ഞപ്പോ എന്റെ ഫ്രണ്ട് മനുവാണ് പറഞ്ഞത് ഇങ്ങനെ ഒരു ഡോക്ടർ ഉണ്ടെന്ന്. ഞാൻ കാല് പിടിച്ചിട്ടാ അയാള് അന്ന് വന്നത്. അയാളുടെ നേതൃത്വത്തിൽ സർജറി നടന്നു.. നീ രക്ഷപ്പെട്ടു. അല്ലെങ്കിൽ തളർന്നു കിടന്നേനെ അകത്തു ഏതെങ്കിലും മുറിയിൽ ഇപ്പോഴും നീ..”

അനാമിക നടുങ്ങി തരിച്ചു പോയി

“അയാൾക്ക് നീ അയാൾ സർജറി നടത്തിയ പതിനായിരം പേരിൽ ഒരാൾ മാത്രം. പക്ഷെ നിനക്ക്.. നിന്റെ ജീവിതം തിരിച്ചു തന്ന ദൈവം ആണ് അത്.. വിവേക് വിളിച്ചു പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ തകർന്നു പോയി..എന്റെ മോള് എന്നോട് ചോദിക്കാതെ ഒരു കള്ളപ്പരാതി കൊടുക്കാൻ പോയിരിക്കുന്നു. കാശിനാഥൻ അങ്ങനെ ഒരാളല്ല എന്ന് എല്ലാവർക്കും അറിയാം. ഒരു സ്ത്രീയോടും മര്യാദ ഇല്ലാതെ പെരുമാറില്ല അയാൾ.. Most respected doctor in medical college. അതാണ് അയാൾ. “

അനാമിക തളർച്ചയോടെ സെറ്റിയിൽ. ഇരുന്നു

“ഒരു ജീവൻ തന്ന മനുഷ്യനെ തന്നെ നീ… കഷ്ടം “

അച്ഛൻ ഇറങ്ങി പോകുന്നത് കണ്ണീരിന്റെ കനത്ത മറയിലൂടെ അവൾ കണ്ടു

അമ്മ ദേവി അവളുടെ അരികിൽ ഇരുന്നു

“മോളെ. ഈ. പ്രായത്തിന്റെ ഒരു ബഹളം അതെ നീ പലതും ചെയ്യുമ്പോ അമ്മ കരുതിയിട്ടുള്ളു. ഇത് ഞങ്ങൾ പ്രതീക്ഷിച്ചില്ല. ആ ഡോക്ടർ നമ്മുടെ ദൈവം തന്നെയാ. അന്ന് ആ സർജറി കഴിഞ്ഞു അദ്ദേഹം പിന്നെ ഹോസ്പിറ്റലിൽ വന്നില്ല
ഡോക്ടർമാർക്ക്. ഫോണിൽ കൂടി നിർദേശങ്ങൾ മാത്രം കൊടുത്തു.
എനിക്ക് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം തോന്നിയപ്പോ നിന്റെ അച്ഛൻ എന്നേ അദേഹത്തിന്റെ വീട്ടിൽ കൊണ്ട്. പോയി നല്ല ഒരമ്മ. നല്ല ഒരു വീട്.. ഞങ്ങളോട് എത്ര നല്ല. പെരുമാറ്റം ആയിരുന്നു.. ഡോക്ടറും ഉണ്ടായിരുന്നു.. ഗിഫ്റ്റ് ഒക്കെ. കൊണ്ടാണ്. പോയത്. ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും വാങ്ങിയില്ല. ഓരോ ഡോക്ടർ മാർ സർജറിക്ക് എന്ത് മാത്രം കാശു വാങ്ങിക്കും. പ്രത്യേകിച്ച് ന്യൂറോ. ഇത് സിമ്പിൾ ഒരു മനുഷ്യൻ.. നീ ചെയ്തത് മഹാപാപം ആണ് മാപ്പ് പറയണം. കാലിൽ വീണു മാപ്പ് പറയണം “

അവൾ തലയാട്ടി

“കേസൊന്നും വേണ്ടന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് “

അവൾ കണ്ണുനീർ തുടച്ചു കൊണ്ടിരുന്നു

നാലു വർഷങ്ങൾ മുന്നത്തെ ആ അപകടം ഓർത്തു അവൾ

ആദിയും താനും

അവന്റെ ബർത്ത് ഡേ പാർട്ടി കഴിഞ്ഞു വരികയായിരുന്നു

കുഴിയിൽ വീഴാതിരിക്കാൻ ബസ് വെട്ടിച്ചതെ ഓർമ്മ ഉള്ളു. പിന്നെ ബോധം വരുമ്പോൾ സർജറി കഴിഞ്ഞു കിടക്കുകയാണ്

പിന്നെയും മാസങ്ങൾ എടുത്തു

ചികിൽസിച്ച ഡോക്ടർ ആരാണെന്നു ചോദിക്കാനൊന്നും തോന്നിയില്ല

എന്നും കുറെ പേര് വരും
നോക്കും

അത്ര തന്നെ

ഇതൊന്നും ആരും പറഞ്ഞു തന്നിട്ടുമില്ല

ഇനി എങ്ങനെ ആ മുന്നിൽ പോയി നിൽക്കും?

അദ്ധ്യായം അഞ്ച്

കാശിനാഥൻ അന്ന് തിരിച്ചു പോയി. പോകുമ്പോൾ ശ്രീപാർവതി മുറ്റത്ത്‌ പൂക്കൾ പറിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. നേർത്ത കറുപ്പ് കരയുള്ള നേര്യതും മുണ്ടും ആണ് വേഷം. കുളി കഴിഞ്ഞു മുടി വിതർതിട്ടിരിക്കുന്നു.

തറവാടിനോട് ചേർന്ന് ഒരു സർപ്പക്കാവും ക്ഷേത്രവുമുണ്ട്

അവിടേക്ക് കാശി പോകാറില്ല

സർപ്പത്തറയിൽ വർഷത്തിൽ ഒരിക്കൽ പൂജയുണ്ട്

ക്ഷേത്രത്തിൽ രാവിലെ മാത്രം ഒരു ശാന്തിക്കാരൻ വന്നു വിളക്ക് കത്തിക്കും

ചൊവ്വയും വെള്ളിയും പൊതുജനങ്ങൾ വരാറുള്ളത് കൊണ്ട് അന്ന് വൈകുന്നേരം പൂജയും ദീപാരാധനയും ഉണ്ടാവും

അവൾ പൂക്കൾ കൊണ്ട് അങ്ങോട്ടേക്ക്. പോകുന്നത് അവൻ കണ്ടു

“രാവിലെ രാവിലെ പൂജയ്ക്കുള്ള പൂക്കൾ പറിച്ചു കൊടുക്കുന്നത് ആ കുട്ടിയാണ്. ഇവിടുന്ന് മാത്രം അല്ല രാവിലെ ഒരു അറ്റത്തു നിന്ന് തുടങ്ങും.. “

“അങ്ങനെ അതിരാവിലെ ദൂരെയെങ്ങും പോയി പറിക്കണ്ടന്ന് പറഞ്ഞേക്ക്. നമ്മുടെ നാടിനെ അവൾക്ക് അറിയില്ലല്ലോ. മൃഗങ്ങൾ എവിടെ ഓക്കേ ഉണ്ടെന്ന് ആർക്കറിയാം”

ലക്ഷ്മിയമ്മയുടെ മുഖത്ത് ഒരു ഭീതി നിറഞ്ഞു

“ഞാൻ പറയാം “

“ഞാൻ ഇറങ്ങട്ടെ അമ്മേ ‘

“അവളുടെ ജോലി?”

“നോക്കാം “

അവൻ ഇറങ്ങി

ക്ഷേത്രത്തിന്റെ മുന്നിൽ കൂടി. പോകുമ്പോൾ കാശി നോക്കി

അവൾ..

കണ്ണുകൾ അടച്ച് കൈകൾ കൂപ്പി..

അവൻ തിരിഞ്ഞു

🌹🌹

കാശി നേരെ മെഡിക്കൽ കോളേജിലേക്കാണ്. പോയത്

രോഗികൾ വന്നു തുടങ്ങി

ധാരാളം രോഗികൾ

അവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല

കൊച്ച് കുട്ടികൾ വരെ

“ഡോക്ടറേ മോളുടെ ഓപ്പറേഷൻ നാളെയാ “

ഒരു സ്ത്രീ

അവൻ പുഞ്ചിരിച്ചു

“ഓർമ്മയുണ്ട് “

“എന്റെ മോളുടെ മോളാ. അവൾക്കും വയ്യ.. ഈ ഒരു കുഞ്ഞേ ഉള്ളു.. അവളുടെ ആകെയുള്ള സന്തോഷം ഈ കുഞ്ഞാണ്. ഡോക്ടർ നോക്കിക്കൊള്ളുമെന്ന എല്ലാരും പറയുന്നേ.. നോക്കിക്കോണേ “

അവൻ തലയാട്ടി

“വീട് എവിടെ ആണെന്ന് പറഞ്ഞാൽ വീട്ടിൽ വരാം “

“എന്തിനാ?”

അവർ ചുരുട്ടി പിടിച്ച മുഷിഞ്ഞ നോട്ടുകൾ നീട്ടി

“സാധാരണ ഓപ്പറേഷന്റെ തലേന്ന് ഡോക്ടറുടെ വീട്ടിൽ കൊണ്ട് പോയി കാശ് കൊടുക്കും. മോളുടെ പ്രസവത്തിനു അങ്ങനെ ആയിരുന്നു. കുറച്ചേ ഉള്ള് “

കാശി ഒരു നിമിഷം അവരെ നോക്കി നിന്നു

“നിങ്ങൾ എനിക്ക് കാശ് തന്നാൽ ഞാൻ ഈ സർജറി ചെയ്യില്ല. എനിക്ക് ഗവണ്മെന്റ് സാലറി തരുന്നുണ്ട്. മനസ്സിലായോ?”

അവന്റെ ശബ്ദവും മുഖവും മാറിയത് കണ്ട് അവർ വിളർച്ചയോടെ എഴുനേറ്റു

“അടുത്ത ആളെ വിളിച്ചോ “

അവൻ നഴ്സിനെ നോക്കി

“ഗുഡ്മോർണിംഗ് ഡോക്ടർ “

അവൻ തിരിഞ്ഞു നോക്കി

ഒരു പെൺകുട്ടി
ഡോക്ടർ ആണ്

“ഗുഡ്മോർണിംഗ് “

“ഞാൻ ഡോക്ടർ ശിവ. ഇന്ന് ജോയിൻ ചെയ്തേയുള്ളു.”

“ഓ “

അവൻ എഴുനേറ്റു ഷേക്ക്‌ ഹാൻഡ് കൊടുത്തു

“വെൽക്കം ടു ദി യൂണിറ്റ് ഓഫ് കാർഡിയോളജി “

“താങ്ക്യൂ ഡോക്ടർ “

“ഫസ്റ്റ് അപ്പോയ്ന്റ്മെന്റ് ആണ്?”

“അതെ ഡോക്ടർ “

“ഇരിക്ക് “

അവൾ അടുത്തുള്ള കസേരയിൽ ഇരുന്നു

Patients തീർന്നിട്ടില്ല

വീണ്ടും ആൾക്കാർ വന്നു. കൊണ്ടിരുന്നു

തീർന്നപ്പോൾ മൂന്നു മണിയായി

“ശിവ ക്ഷീണിച്ചോ?”

ക്യാന്റീനിൽ പോയി ഒരു ചായ കുടിച്ചു അവർ

“ലേശം “

“ഇവിടെ ഇങ്ങനെ ഒക്കെയാണ്.. മൂന്നും നാലും മണിയാകും. കാത്തിരിക്കുന്നവരെ ഉപേക്ഷിച്ചു പോകാൻ തോന്നില്ല.”

“കേട്ടിട്ടുണ്ട് ഡോക്ടറേ കുറിച്ച്ഇവിടെ ആണ് പോസ്റ്റിങ്ങ്‌ എന്ന് പറഞ്ഞപ്പോ ഫ്രണ്ട്സ് എല്ലാം പറഞ്ഞു ഡോക്ടർ കാശിനാഥൻ ഇവിടെ ഉണ്ടല്ലോ എന്ന്. സത്യം പറഞ്ഞാൽ ആ ഒരു സമാധാനം. ചെറുതല്ലായിരുന്നു “

അവൻ ചിരിച്ചു

“ശിവയുടെ നാട് ഏതാണ്?”

“കണ്ണൂർ ആണ്. പഠിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ..”

“ഞാൻ ഇവിടെ തന്നെ ഉള്ള് ആളാണ്. പഠിച്ചതും ഇവിടെ തന്നെ “

“ഫാമിലി?”

“ബാച്‌ലർ ആണ് “

“ശിവയുടെ ഫാമിലി കണ്ണൂർ ആണോ?”

“അച്ഛനും അമ്മയും കണ്ണൂർ “

അവൾ കുറച്ചു നേരം നിശബ്ദയായി

” ഇവിടെ എവിടെ ആണ് താമസം “

“ഉള്ളൂർ ഉള്ള ആർട്ടേക് ന്റെ ഫ്ലാറ്റിൽ “

കാശി ചിരിച്ചു

“എന്താ ഡോക്ടർ?”

“ഞാനും അവിടെ തന്നെ ആണ് “

“ഉവ്വോ?”

“Yes “

“ഒറ്റയ്ക്ക്?”

“ആ അമ്മയുണ്ട് നാട്ടിൽ “

“നാട്?”

“കൊട്ടാരക്കരയ്ക്ക് അടുത്ത. ഒരു മണിക്കൂർ യാത്ര “

നല്ല പെൺകുട്ടി ആയിരുന്നു ശിവ

പെരുമാറ്റവും മര്യാദ ഉള്ളത്

ശാന്തത ഉള്ള മുഖം

കാശിയുടെ ജൂനിയർസ് എല്ലാവരും അവന്. ഓക്കേ ആയിരുന്നു

ഇപ്പൊ ശിവയും

അവൻ ഫെലിക്സ്ന്റെ ഹോസ്പിറ്റലിലേക്ക് പോയി

ഫെലിക്സ് അവനെ കണ്ടു പുഞ്ചിരിച്ചു

“അനാമിക എനിക്ക് എതിരെ ഒരു പീഡനം ഫയൽ ചെയ്തിട്ടുണ്ട് “

പിന്നെ അവൻ അന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു

“വൃത്തികെട്ട പെണ്ണ്. എന്തൊരു മനസ്സാണ് ഇതിനെയൊക്കെ
ഞാൻ അന്നേ പറഞ്ഞതാണ് പറഞ്ഞു വിട്ടേക്കാമെന്ന് “

“അതൊന്നും വേണ്ട. ഇവിടെ നിന്നോട്ടെ “

“അതെന്താ അങ്ങനെ. ഒരു മനം മാറ്റം “

“ഒന്നുമില്ല. ഒരു പെണ്ണല്ലേ.. വിട്ടേക്കാം.”

“സാർ “

പേർസണൽ മാനേജർ രാജൻ

“എന്താ രാജാ “

“ആ അനാമിക കാണാൻ വന്നിരിക്കുന്നു.”

“എന്നെയോ?”

“രണ്ടു പേരെയും “

ഫെലിക്സ് കാശിയെ ഒന്ന് നോക്കി

“അടുത്ത കേസ് വലതുമാണോ?”

“വരാൻ പറയടാ “

കാശി അലക്ഷ്യമായി പറഞ്ഞു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക