കാശിനാഥൻ – ഭാഗം31, എഴുത്ത്-മയിൽപീലി

“ഹായ് ആനന്ദ് “

ആനന്ദ് രാത്രി മുഴുവൻ ഉറങ്ങിയില്ലായിരുന്നു 

ശിവ, ഫെലിക്സ്, കാശി 

മൂന്ന് പേരുമുണ്ട് 

ആനന്ദ് ക്ഷീണം നിറഞ്ഞ കണ്ണുകളോടെ നോക്കി 

“ഞാൻ കാശി “

അവൻ ആ പേര് കേട്ടിട്ടുണ്ട്, വാര്യർ സാർ പറഞ്ഞിരുന്നു 

“ഞാൻ പോയാലും കാശി ഡോക്ടർ വരും. പിന്നേ ഒന്ന് കൊണ്ടും പേടിക്കണ്ട “

ദൈവ ചൈതന്യം നിറഞ്ഞ തേജസ്സ് ഉള്ള ആ മുഖത്തേക്ക് നോക്കുമ്പോൾ അവന് ഒരു സമാധാനം തോന്നി

ശിവയ്ക്കും ഉള്ളിലെ പിടപ്പ് അടക്കാൻ സാധിച്ചു. അവൾ അതിനെ  നോർമൽ ആയി എടുത്തു തുടങ്ങി. സൃഷ്ടി ശിവയെ ശ്രദ്ധിച്ചു 

മിടുക്കിയാണ്, സ്മാർട്ട്‌. റിപ്പോർട്ട്‌ നോക്കി 

അവർ ചർച്ച ചെയ്യുന്നു.

അവളുടെ അഭിപ്രായം പറയുന്നു 

“പേരെന്റ്സ് ഒന്ന് meet ചെയ്യാൻ പറയണം. സർജറി വേണം “

അവന്റെ മുഖത്ത് പേടി നിറഞ്ഞ 

“പേടിയെന്ന് തോന്നുന്നല്ലോ. എന്തിനാണ് പേടി.. ഈ വേദനകൾ മാറണ്ടേ..സർജറിയോടെ പൂർണ സുഖം ആകും “

കാശി പുഞ്ചിരിച്ചു 

പിന്നേ കേസ് ഫയലിൽ കുറച്ചു മരുന്നുകൾ കുറിച്ച് 

“ഒരു ആഴ്ച ഈ മെഡിസിൻ കഴിക്കു. നമുക്ക് അത് കഴിഞ്ഞു മതി സർജറി.. ഓക്കേ “

അവൻ ആ ശിരസ്സിൽ തൊട്ടു. അവൻ ഇറങ്ങി. ഫെലിക്സും 

“ശിവ ഒരു മിനിറ്റ് “

ആനന്ദ് അറിയാതെ പറഞ്ഞു പോയി 

കാശി നിൽക്കാൻ കണ്ണ് കാണിച്ചിട്ട് മുറിയിലേക്ക് പോയി. ശിവ നിന്നു

“ഇത് സൃഷ്ടി വൈഫ്.. ഇവളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് “

ശിവ പുഞ്ചിരിച്ചു കൊണ്ടു ഷേക്ക്‌ ഹാൻഡ് കൊടുത്തു 

“ഇപ്പോൾ ഇവിടെ ആണല്ലേ?”

“അതെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, “

“ഇവിടെ എങ്ങനെ?”

“ഡോക്ടർ കാശിയുടെ ഫ്രണ്ട്ന്റെ ആണ് ഈ ഹോസ്പിറ്റൽ. ഞാനും കാശിയുടെ ഫ്രണ്ട് ആണ്. അങ്ങനെ..”

അവൾ നേർമ്മയായി പുഞ്ചിരിച്ചു 

“സൃഷ്ടി എന്ത് ചെയുന്നു?”

“എഞ്ചിനീയർ ആണ് “

അവളുടെ തെല്ലു ന്തിയ വയറിലേക്ക് അവളുടെ മിഴികൾ ചെന്നു 

“പ്രെഗ്നന്റ് ആണോ?”

“അതെ “

“എത്ര ആയി?”

“അഞ്ചു മാസം “

“ഹോസ്പിറ്റലിൽ അധികം വെളിയിൽ ഇറങ്ങേണ്ട.. ധാരാളം അസുഖങ്ങൾ ഉള്ള സ്ഥലം അല്ലേ.. ഇൻഫെക്ഷൻ വേഗം കിട്ടും “

സൃഷ്ടി തലയാട്ടി 

“ആന്റിയും അങ്കിളും സുഖമായിരിക്കുന്നുവോ?”

അവൻ തലയാട്ടി 

“എന്റെ അന്വേഷണം പറയു “

“ശരി “

അവൾ ഇറങ്ങി. നടക്കുമ്പോൾ മനസ്സ് മേഘങ്ങൾ പെയ്തു തോർന്ന ആകാശം പോലെ ശാന്തം 

പാർവതി അവന്റെ മെസ്സേജ് കണ്ടു 

കം ടു ഫിഫ്ത് ഫ്ലോർ 

അവളുടെ ഉള്ള് ഒന്ന് പിടച്ചു 

“ഞാനിപ്പോൾ വരാം..ആ നൂറ്റിമൂന്നിൽ ഒന്ന് പോയേക്കണേ “

അവൾ സ്നേഹയോട് പറഞ്ഞു

“എവിടെ പോകുന്നു?”

“ഇപ്പോൾ വരാം “

സ്നേഹ ഒരു കള്ളച്ചിരി പാസ്സാക്കി 

പാർവതിക്ക് ഒരു ചുറ്റിക്കളി ഉണ്ടെന്ന് സ്നേഹക്ക് തോന്നിയിട്ടുണ്ട്. ആരാണെന്ന് മനസിലായിട്ടില്ല. അത് കണ്ടു പിടിക്കണമല്ലോ 

കാശി ജനാലയ്ക്ക് അരികിൽ നിൽക്കുന്നത് കണ്ടപ്പോഴേ അവളുടെ ഉള്ളം കൈ വിയർത്തു

കടും പച്ച ഷർട്ട്‌, ബ്ലാക്ക് പാന്റ് 

അവൻ ഒന്ന് പുഞ്ചിരിച്ചു.അവളും. അരികിൽ ചെന്ന് നിന്നു 

ഒന്ന് നെഞ്ചിൽ ചേർക്കാൻ ഉള്ള വെമ്പലിനെ കാശി അടക്കി

“എപ്പോ വന്നു “

“കുറച്ചു നേരമായി “

അവന്റെ കണ്ണുകൾ അവളെയുഴിഞ്ഞു. കാണിക്കൊന്നയുടെ നിറമുള്ള സാരി. താൻ വാങ്ങി കൊടുത്തത് 

“നിയെപ്പോ വന്നു?”

“ആറുമണിക്ക് ‘

“അതെന്തിന് അത്രയും നേരെത്തെ വന്നത്?”

“കാശിയേട്ടൻ വന്നിട്ട് പോയാലോ.?”

“നിന്നെ കാണാതെ പോകുമോ ഞാൻ?”

അവൾ നാണിച്ചു മിഴികൾ താഴ്ത്തി 

“കഴിച്ചോ?”

“ഇല്ല്യ. പിന്നെ കഴിച്ചോളാം “

“ഞാനും കഴിച്ചില്ല, വാ “

“ഉയ്യോ വേണ്ട. ഞാൻ പിന്നെ കഴിച്ചോളാം “

“അങ്ങനെ പിന്നെ കഴിക്കണ്ട വാ “

അവൾ മടിച്ചു നിന്നു 

“ഞാൻ ശിവയെ കൂടെ വിളിക്കാം. ശിവയും വന്നിട്ടുണ്ട്. “

“ആ “

അവൻ മുറിയിൽ ചെന്നു. ഫെലിക്സും ശിവയും സംസാരിച്ചിരിക്കുന്നു

“ഹലോ ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ പോകുന്നു. നിങ്ങൾ വരുന്നുണ്ടോ?”

ശിവ ഫെലിക്സ്നെ നോക്കി 

“എനിക്ക് വലിയ വിശപ്പില്ല. നിങ്ങൾ പോയിട്ട് വാ “

“എന്നിട്ട് ആ വഴി ഹോസ്പിറ്റലിൽ പോകാമോ?”

“ഇല്ല പാർവതി ഉണ്ട്. അവളെ തിരിച്ചു ഇവിടെ വിട്ടിട്ട് പോകാം “

ശിവയുടെ മുഖത്ത് ഒരു ചിരി. ഫെലിക്സ്ന്റെ മുഖത്തും അതെ ചിരി 

“നിങ്ങൾ പോയിട്ട് വാ. ഫെലിക്സ് എനിക്ക് ഒരു ചായ മേടിച്ചു തരും അല്ലേ ഫെലിക്സ്?”

ഫെലിക്സ് ചിരിയോടെ തലയാട്ടി 

“എങ്കിൽ ശരി “

അവൻ പോയി 

“കാശിക്ക് വലിയ ഇഷ്ടം ആണ് ആ കുട്ടിയെ “

ഫെലിക്സ്നത് അറിയാം. പക്ഷെ കാശി പറഞ്ഞിട്ടില്ല 

“കാശിയെ പോലെ ജനുവിൻ ആയ ഒരാളെ ഞാൻ അധികം കണ്ടിട്ടില്ല “

ഫെലിക്സ് പുഞ്ചിരിച്ചു 

“അടിമുടി മാന്യൻ ആണ് “

അതിനും ഫെലിക്സ് മെല്ലെ ചിരിച്ചു 

“ഫെലിക്സ് ഭയങ്കര സൈലന്റ് ആണല്ലോ “

“ഹേയ് ആവശ്യത്തിന് സംസാരിക്കും “

“ഞാൻ ടോക്കിയ..”

“നല്ലതാ. എനിക്ക് കുറെ സംസാരിക്കാൻ ഇഷ്ടം ഒക്കെയാ, അറിയില്ല. അത് കൊണ്ട് തന്നെ ഒത്തിരി സംസാരിക്കുന്നവരോട് ചെറിയ അസൂയ ആണ്. എന്ത് കഴിവാണ് അത്..’

“ഞാൻ പഠിച്ചു കൊണ്ടിരുന്ന കാലത്തു ക്ലാസ്സിൽ നിന്ന് മിക്കവാറും ഔട്ട്‌ ആണ്. എന്റെ വർത്താനം. പിന്നെ കുറച്ചു നാളുകൾ മുന്നേ അത് കുറഞ്ഞു. ഇവിടെ ജോയിൻ ചെയ്തപ്പോ നല്ല വൈബ് ആണ്. വീണ്ടും തുടങ്ങി.. ഫ്ലാറ്റിലും നല്ല ആൾക്കാർ ആണ്. ഇഷ്ടം പോലെ കുട്ടികൾ ഉണ്ട്. എന്ത് രസാണെന്നോ വൈകുന്നേരം. താഴെ ഒരു പാർക്ക് ഉണ്ട്.. ഞാൻ അവിടെ പോയിരിക്കും. കുട്ടികൾ കളിക്കുന്നത് കാണാൻ..”

ഫെലിക്സ് അത് കേട്ടിരുന്നു. നല്ല ഭംഗിയുണ്ടായിരുന്നു ആ സംസാരം കേൾക്കാൻ, കണ്ണുകൾ വിടർത്തി, കൈകൾ കൊണ്ട് ആക്ഷൻ കാണിച്ച് 

ഒരു വേളയിൽ അവൻ അവളിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു 

തുടരും…..