കാശിനാഥൻ – ഭാഗം 39, എഴുത്ത്-മയിൽപീലി

ഞൊടിയിടയിൽ ഇതെങ്ങോട്ട് ആണ് പോകുന്നതെന്ന് കാശിക്ക് മനസിലായി. അവൻ ഫോൺ എടുത്തു കൊണ്ട് മാറി

എസ് പി ഷെറിൻ കാശിയെ ശ്രദ്ധിച്ചു. ഇതാവും ഡോക്ടർ കാശിനാഥൻ

“ഫെലിക്സ് you are..” എസ് പി പറഞ്ഞു തീരും മുന്നേ മൊബൈലിൽ കാൾ വന്നു.

ഡിജിപി ചന്ദ്രദാസ്.

അവൾ വേഗം ഫോൺ എടുത്തു മാറി നിന്നു

“സാർ “

“ഷെറിൻ ഒരു കാരണവശാലും ഈ കേസ് അന്വേഷിച് കണ്ടെത്തുന്നതിന് മുൻപ് ഫെലിക്സ്നെ അറെസ്റ്റ്‌ ചെയ്യരുത്. ചോദ്യം ചെയ്യാൻ പോലും വിളിക്കരുത്. കാശിയെയും ഡിസ്റ്റർബ് ചെയ്യരുത്. നമുക്ക് അറിയാം പ്രതി ആരാണെന്നും അവൻ ഇത് എന്തിനാ ചെയ്തതെന്ന്. അവനെയും കൂട്ടരെയും കണ്ടു പിടിക്കുക. മീഡിയയുടെ മുന്നിൽ ഷൈൻ ചെയ്യാൻ no അറസ്റ്റ് “

“Yes സാർ ” അവർ അമർഷത്തോടെ ഫോൺ കട്ട്‌ ചെയ്തു

ഫെലിക്സ്നു താൻ അറെസ്റ്റ്‌ ചെയ്യപ്പെടും എന്ന് തോന്നി. അവൻ വെപ്രാളത്തിൽ കാശിയെ നോക്കി. കാശി കണ്ണുകൾ അടച്ചു കാണിച്ചു

ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റി പോലീസും മീഡിയയും പിരിഞ്ഞു പോയി. ഫെലിക്സ് അപ്പന്റെ അരികിൽ ചെന്നു

“അന്ന് അവനെ ന്യായീകരിക്കാൻ പപ്പക്ക് എന്ത് ഉത്സാഹം ആയിരുന്നു. ഞാൻ നുറു തവണ പറഞ്ഞു വേണ്ടന്ന്. എനിക്ക് അറിയാം ഓരോ മനുഷ്യരെയും. ഇപ്പോൾ അവൻ ചെയ്തിട്ട് നമ്മുടെ തലയിൽ വെയ്ക്കാൻ ഇവിടെ കൊണ്ട് വെച്ചതാണ്..ഇപ്പോൾ മനസ്സിലായോ പപ്പയ്ക്ക്?”

അയാൾ മുഖം താഴ്ത്തി. എന്നാലും ഇത്രയും വലിയ ഒരു ചതി. കർത്താവെ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും

“പപ്പാ ഒരു കാര്യം ചെയ്യ്. ഞാൻ ഫ്ലാറ്റിലോട്ട് പോവാ. പപ്പാ തറവാട്ടിലോട്ട് പൊയ്ക്കോ..ഇവിടെ ഇനി സേഫ് അല്ല “

അയാൾക്കും തോന്നി. ഒരു ശവം കൊണ്ട് വെച്ചിടത്ത് എങ്ങനെ ജീവിക്കും. മതി.

കാശി അവനെയും കൊണ്ട് പോയി. ഫെലിക്സ് സ്വന്തം ആയി ഒരെണ്ണം ഉണ്ട് അവിടെ നിന്നോളാം എന്ന് പറഞ്ഞിട്ടും കാശി സമ്മതിച്ചില്ല

“നീ ഒറ്റയ്ക്ക് പോകണ്ട.. എന്റെ കൂടെ നിന്ന മതി.. അവരെ കണ്ടു പിടിക്കുന്ന വരെ. അതിന് ശേഷം നമുക്കും കുറച്ചു പ്ലാൻസ് ഉണ്ട്. അത് എക്സിക്യൂട് ചെയ്യണം..പോലീസിനെ സഹായിക്കാൻ നമ്മെ കൊണ്ട് കഴിയുന്ന പോലെ നമുക്കും നോക്കാം.”

“ആ എസ് പി ക്ക് എന്തോ വിരോധം ഉള്ളത് പോലെ.. അവർക്ക് ഈ കേസ് എന്റെ തലയിൽ വെച്ച് കെട്ടണമെന്ന് ഉള്ളത് പോലെ “

“അത് പ്രതിയെ കിട്ടാത്തത് കൊണ്ട..വിഷമിക്കണ്ട.. നമുക്ക് പോകാം “

“അത്യാവശ്യം സാധനങ്ങൾ എടുത്തു കൊണ്ട് അവൻ പപ്പയെ തറവാട്ടിൽ ആക്കിയിട്ടു കാശിയുടെ ഫ്ലാറ്റിലേക്ക് പോയി. ശിവ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാശി പറഞ്ഞു എല്ലാം.

ഫെലിക്സ് ഒന്ന് കുളിച്ചു. തലയിൽ തണുത്ത വെള്ളം വീണപ്പോ ഒരു സുഖം. അവൻ ഏറെ നേരം ഷവറിന്റെ അടിയിൽ നിന്നു. ഒരു തെറ്റും ചെയ്യാതെ, ഒന്നും അറിയാതെ, കുറ്റക്കാരൻ ആവുക. കാശി ഇല്ലായിരുന്നു എങ്കിൽ
ഓർക്കാൻ കൂടി വയ്യ. ഇനി ഇതിന്റെ പിന്നാലെ നടക്കേണ്ട, വയ്യ. സമാധാനം പോയി

അവൻ കുളിച്ചു വന്നപ്പോൾ കാശി കുളിക്കാൻ കയറി. ശിവ ചൂട് കാപ്പി ഉണ്ടാക്കുന്നു. അവൻ അരികിൽ ചെന്ന് നിന്നു. ഒരു hug അവൻ ആഗ്രഹിക്കുന്നെന്ന് തോന്നി.

അവൾ ഗ്യാസ് ഓഫ് ചെയ്തു, അവൾ മുന്നോട്ട് ആഞ്ഞു. ഫെലിക്സ് അവളെ മുറുകെ പുണർന്നു. കുറച്ചു നിമിഷങ്ങൾ

“സ്റ്റേഷനിൽ ഒപ്പം വരണമെങ്കിൽ അന്നത്തെ ദിവസത്തെ മൊഴി കൊടുക്കണമെങ്കിൽ ഞാൻ വരാം ” ശിവ പറഞ്ഞു

“വേണ്ട ശിവ..ഞാൻ കാരണം ഒന്നും വേണ്ട.ഇത് ഞാനും അവനും കൂടി ഡീൽ ചെയ്തോളാം.. ഈ മെന്റൽ സപ്പോർട്ട് ആണ് പ്രധാനമെന്നും. എനിക്ക് അത് മതി “

“അത് മാത്രം മതിയോ?”

അവൾ ഒരു കുസൃതി നോട്ടം. അവൻ മുഖം താഴ്ത്തി. ശിവ ആ മുഖം എടുത്തു

“കിസ്സ് വേണോ?”

ഫെലിക്സ് കണ്ണുകൾ അടച്ചു. അവളുടെ ചുണ്ടുകൾ അവന്റെയുള്ളിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്നു..നാവ് നാവിനെ തൊട്ട് അറിഞ്ഞു.. തമ്മിൽ പുണർന്നു..

ഫെലിക്സ് ഒരു കിതപ്പോടെ ശിവയെ തന്നോട് ചേർത്ത് പിടിച്ചു. അവളുടെ ചുണ്ടുകളെ ആവേശത്തോടെ വീണ്ടും വീണ്ടും നുകർന്ന് കൊണ്ടിരുന്നു

ശിവയുടെ ഉടൽ തളർന്നപ്പോൾ അവൻ അവളെ കൈകളിൽ ഉയർത്തി തന്നോട് ചേർത്തു. ചുംബനങ്ങൾ കൊണ്ടു പൂത്തു നിൽക്കുന്ന കാട് പോലെ അവരിടം

തുടരും….