ആൽബിയും ഗാങ്ങും മുംബൈയിൽ. ആയിരുന്നു.
ആഴ്ച ഒന്ന് കഴിഞ്ഞു. കേസ് എങ്ങും എത്തിയില്ല. വൻപിച്ച ജനാരോഷം മന്ത്രിസഭയെ പോലും താഴെ ഇറക്കി കളയുമെന്ന് തോന്നിപ്പിച്ചു.
എസ് പി ഷെറിനെ സ്ഥലം മാറ്റി. പകരം വിവേക് വന്നു
വിവേക്, ഫെലിക്സ്, കാശി
മൂവരും ഒന്നിച്ചു. പോലീസ് ഫോഴ്സിലെ വിവേകിനു വളരെ വേണ്ടപ്പെട്ട ചിലരും ആൽബിയുടെയും കൂട്ടരുടെയും ഫോണുകൾ എല്ലാം ഓഫ് ചെയ്ത അവസ്ഥയിൽ ആയിരുന്നു
പക്ഷെ അവസാന ടവർ ലൊക്കേഷൻ മുംബൈ ആയിരുന്നത് കൊണ്ട് തന്നെ പോലീസ് മുംബൈയിൽ എത്തി
അത് അറിയാതെ അവർ
“അങ്ങനെ ആ ചാപ്റ്റർ ക്ലോസ് അല്ലേടാ?” അവൻ കൂടെയുള്ള സുഹൃത്തുക്കളെ നോക്കി
“എന്തൊരു അഹങ്കാരം ആയിരുന്നു പെണ്ണിന്.. തീർന്ന് ച, ത്തു..”
“കൊ, ല്ലണ്ടായിരുന്നഡാ കിടിലൻ പെണ്ണ് ആയിരുന്നു. നമ്മൾ ഇത്രയും പേര് ഉണ്ടായിട്ടും അവള് ച, ത്തില്ലല്ലോ. സ്ട്രോങ്ങ് “
അവർ അഞ്ചു പേര്..അഞ്ചും പേരും അവളെ അറിഞ്ഞു. ക്രൂra, രമായ പീpe, ഡനം ആയിരുന്നു. ആൽബിയുടെ പ്രതികാരം
“ഇതിന്റ പിന്നാലെ പോലീസ് വരുമോ?”
“നെവർ.. മമ്മിയുടെ അകന്ന ഒരു കസിൻ ആണ് എസ് പി.. ഭാഗ്യത്തിന് ഫെലിക്സ് നു അത് അറിയില്ല.. അവനെ കൊണ്ട് പൊക്കോളും.”
“അവൻ അല്ലെന്നൊക്കെ തെളിഞ്ഞു കാണും. ആഴ്ച ഒന്നായില്ലേ?”
“ആ സമയം കൊണ്ട് നമ്മൾ മുംബൈയിൽ എത്തിയില്ലേ. രണ്ടു ദിവസം കഴിഞ്ഞാൽ ദുബായ്.. പോകാൻ പറയടാ “
ആൽബി അഹങ്കാരത്തോടെ പറഞ്ഞു
അവർ മുംബൈയിലെ ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ ആയിരുന്നു. അവന്റെ കൂട്ടുകാർ തന്നെ ഏർപ്പാട് ആക്കി കൊടുത്ത ഒരു സ്ഥലം. ആർക്കും പെട്ടെന്ന് അവരെ കണ്ടു പിടിക്കാൻ സാധിക്കില്ല. അത്രയ്യ്ക്ക് ഉള്ളിലേക്ക് ആയിരുന്നു അത്. പൊടുന്നനെ വാതിൽ ഒന്ന് തുറന്നു അടഞ്ഞു
“പോയി ലോക്ക് ഇട്ടിട്ട് വാടാ ” അവൻ പറഞ്ഞു
ലോക്ക് ഇടാൻ പോയവൻ അര മണിക്കൂർ കഴിഞ്ഞും കാണുന്നില്ല
“സഹിർ നി പോയി നോക്കിട്ട് വാ ” അവൻ എഴുനേറ്റു പോയി. ആദ്യം പോയ റോണിയെ കാണുന്നില്ല
“എടാ റോണി ഇവിടില്ല “
“അവൻ എവിടെ പോയി”
മറ്റുള്ളവർ കൂടി എഴുനേറ്റു വന്നു
സാഹിർ…
രണ്ടാമത് പോയ സഹീറിനെയും കാണുന്നില്ല. അവർ ഒന്ന് പതറി. അവർ റോഡിൽ ഇറങ്ങി നോക്കി. വഴിയിൽ കണ്ട ഒരാളോടു ചോദിച്ചു. അയാൾ മറുപടി പറഞ്ഞ ഭാഷ അവർക്ക് ശരിക്കും മനസിലായില്ല. കാറിൽ പോയിന്ന് മാത്രം മനസിലായി
“കാറിൽ കയറി എങ്ങോട് പോയി?”
“അങ്ങോട്ട് ” അയാൾ വിരൽ ചൂണ്ടി
അവർക്ക് എന്തോ ഒരു സംശയമപ്പോൾ തോന്നി. അവർ വേഗം തിരിച്ചു വന്നു മുറിയിൽ കയറി വാതിൽ അടച്ചു
ഇപ്പോൾ മൂന്ന് പെരേയുള്ളു…
ആൽബി, രഞ്ജി, കാർത്തിക്
സഹീർ, റോണി മിസ്സിംഗ്
“എന്തോ പ്രശ്നം ഉണ്ട് “
രാത്രി ഒരുപാട് ഇരുട്ടി. ഫോൺ on ചെയ്യാൻ പറ്റില്ല. പോലീസ് പിടിക്കും
“എടാ ആരെങ്കിലും പോയി. അന്വേഷിക്കണ്ടേ. ഇതെന്താ സംഭവിച്ചത്?”
ആൽബിക്കും പേടി തോന്നി. ഇനി പോലീസ് ആണോ. ആണെങ്കിൽ തങ്ങളെയും പിടിക്കും
“നി ഇവിടെ ഇരിക്ക് ഞങ്ങൾ പോയി നോക്കിട്ട് വരാം “
അവർ പോയി. ആൽബി അവിടെ ഇരുന്നു. വല്ലാത്ത ദാഹം. ഷുഗർ കൂടി കാണും. അവൻ എഴുനേറ്റു വാതിലിന്റെ അരികിൽ ചെന്നു. പൊടുന്നനെ അത് തുറന്നു. ഒരു അലർച്ചയോടെ അവൻ പിന്നിലേക്ക് മറിഞ്ഞു. മുഖം കവർ ചെയ്ത രണ്ട് പേര്. അവൻ ഭയന്ന് വിറച്ചു പോയി. ഒരു പഞ്ഞി അവന്റെ മുഖത്ത് അമർന്നു. ബോധം കെട്ട് വീണു പോയി ആൽബി
🔥🔥🔥
കൂട്ടുകാരെ തേടി പോയ രഞ്ജിത്തും കാർത്തിയും അവരെ കണ്ടെത്താൻ കഴിയാതെ തിരിച്ചു വന്നു. ആൽബി ഉറക്കം ആണെന്ന് കരുതി അവരും കിടന്നു. അവർ ഉറക്കത്തിലേക്ക് വഴുതി വീണതും അവരുടെ മുഖം മൂടി കൊണ്ട് ഒരു നനഞ്ഞ തുണി വന്നു വീണു
🌹🌹🌹
റോണി പതിയെ ഉറക്കം ഉണരുമ്പോൾ അവൻ ഫുട് പാത്തിൽ ആണ്. നേരം പുലർച്ചെ ആയി. തൊട്ട് അടുത്ത് സാഹിർ. ഇവനെങ്ങനെ രാത്രി ഇവിടെ. താൻ എങ്ങനെ…
അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു. വാതിൽ അടയ്ക്കാൻ പോയപ്പോ ഒരാൾ.. പിന്നെ ഒന്നും ഓർമ്മയില്ല. സഹിറിനും അങ്ങനെ ആയിരുന്നു ഒരാൾ..മുഖം മൂടിയ ഒരാൾ. അത്ര തന്നെ
“അവർ?”
“നമുക്ക് പോയി നോക്കാം.” അവർ ഓടി മുറിയിൽ എത്തി. എല്ലാവരും ഉറക്കം
“ഹോ പേടിച്ചു പോയി..എടാ ആൽബി കണ്ണ് തുറന്നെ..” അവനെ കുലുക്കിയപ്പോൾ അവൻ ഉണർന്നു
“നല്ല ഉറക്കം വരുന്നെടാ. കിടക്കട്ടെ ” അവൻ വീണ്ടും കിടന്നു
“ഇവരൊക്കെ എന്താ ഇങ്ങനെ കിടന്നു ഉറങ്ങുന്നത്.. ശെടാ ” റോണി സഹിറിനെ നോക്കി
“നമ്മൾ. എങ്ങനെ ആണെടാ ഫുട് പാത്തിൽ വന്നത്.. എന്തോ കുഴപ്പം ഉണ്ടെടാ.. ആരോ നമുക്ക്. പിന്നാലെ ഉണ്ട് “
സഹിറിനും തോന്നി. ആരോ ഉണ്ട്.
ആരാണ്….?
പൊടുന്നനെ കാളിംഗ് ബെൽ അടിച്ചു. റോണിയും സഹിറും പരസ്പരം നോക്കി
“വാടാ ഒന്നിച്ചു പോകാം. ആ കത്തി എടുത്തോ..”
അവർ ചെന്ന് വാതിൽ തുറന്നു. പോലീസ്
“കേരളത്തിൽ നിന്നാണ്. അപ്പോൾ എങ്ങനെയാ പോരുവല്ലേ?” അവർ പിന്തിരിഞ്ഞു ഓടാൻ പിന്നിൽ തോക്ക് അമർന്നു
“എസ് പിയാണ്. വെടി വെച്ചു ചിതറിച്ചു കളയും. ഇത് കേരളമല്ല. മുംബൈ ആണ്. കൂടെ വാ “
തുടരും……
