കാശിനാഥൻ – ഭാഗം 46, എഴുത്ത്-മയിൽപീലി

“അയാൾ അല്ലേ ആ മൂന്നാമൻ?” തിരിച്ചുള്ള യാത്രയിൽ അവൾ കാശിയോട് ചോദിച്ചു

“അതെ ” പാർവതി ഭയത്തോടെ അവനെ നോക്കി

“കൊ, ല്ലുമോ.?”

“കൊ, ല്ലും “

അവളുടെ വിരലുകൾ വിറയ്ക്കുന്നു..അവൻ കാർ ഒതുക്കി

“പാർവതി നിനക്ക് വേണേൽ ഈ നിമിഷം പിന്മാറാം. കാരണം ഞാൻ ഒരാൾ മൂലം നിന്റെ ജീവിതം നശിക്കരുത്. പിന്നെ പശ്ചാത്താപം ഉണ്ടാകരുത്.. ഞാൻ ഇങ്ങനെ ആണ്. ചിലപ്പോൾ അറെസ്റ്റ്‌ ചെയ്യുമായിരിക്കും.  ജയിലിൽ പോകുകയും ചെയ്തേക്കാം.. മോള് ഒഴിവായിക്കോ “

പാർവതി അൽപനേരം ശബ്ദം ഇല്ലാതെ കണ്ണീരോടെ അവനെ നോക്കി ഇരുന്നു

“പാറു?”

“ഇത്രേയുള്ളൂ ഞാൻ?” അടഞ്ഞു പോയി ശബ്ദം

“ഇങ്ങനെ ആണോ എന്നേ മനസിലാക്കി വെച്ചിരിക്കുന്നത്?”

“മോളെ “

“പൊക്കോളാൻ അല്ലേ.. പോയ സന്തോഷം ആവോ?”

“അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ കാരണം നി ഒരിക്കലും വിഷമിക്കരുത്. അത് കൊണ്ടാ “

“ഈ പറഞ്ഞത് ഒക്കെ സന്തോഷിക്കാൻ ഉള്ള കാര്യങ്ങൾ ആണല്ലോ ല്ലേ?”

“ഈ ഒരു നിമിഷം ആ ദു, ഷ്ടൻ എന്റെ മുന്നിൽ ഈ ജീവിതത്തിൽ വരും എന്നെനിക്കറിയില്ലായിരുന്നു. എന്ന് വന്നാലും ഞാൻ ഇത് തന്നെ ചെയ്തേനെ.. പക്ഷെ ഇപ്പോൾ ദൈവം കൊണ്ട് തന്നത് പോലെ മുന്നിൽ അയാൾ.. എനിക്ക് അയാളെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും. എന്റെ ചേച്ചിയേ ഏറ്റവും ക്രൂ, രമായി ഉപദ്രവിച്ചതും ഒടുവിൽ ശ്വാസം മുട്ടിച്ചു കൊ, ല, പ്പെടുത്തിയതും അയാളാണ്. എനിക്ക് അത് ഓർമ്മ ഉണ്ട്.. അയാളെ കാലം എന്റെ മുന്നിൽ കൊണ്ട് തന്നതാ പാർവതി “

“അപ്പോൾ ആ മോളെയും കൊkoല്ലുമോ?”

അവൻ പുഞ്ചിരിച്ചു

“കുഞ്ഞുങ്ങൾ ദൈവത്തിന്റെ മാലാഖമാരാണ്. ഞാൻ അവളെ സുഖപ്പെടുത്തും.അത് എന്റെ ഡ്യൂട്ടി ആണ്..ഓരോ രോഗിയും എനിക്ക് ദൈവങ്ങൾ ആണ് പാറു.. ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. അവളെ ഞാൻ മിടുക്കിയാക്കി ഡിസ്ചാർജ് ചെയ്യും “

പാർവതിക്ക് ആശ്വാസം തോന്നി. പക്ഷെ അവൻ പറഞ്ഞ വാചകങ്ങൾ അവളെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ പാർവതി നിശബ്ദയായിരുന്നു..അവന് അവളുടെ മനസ്സിൽ എന്താണെന്ന് മനസിലായില്ല

വീട്ടിൽ എത്തിയപ്പോൾ അവൾ ഒന്നും പറയാതെ നടന്നു പോയി

“പാറു പോയോ?” അവൻ ഒറ്റയ്ക്ക് വരുന്നത് കണ്ട് അമ്മ ചോദിച്ചു

“ഉം.”

അവൻ മുറിയിലേക്ക് പോയി

ആ വാചകം പറയണ്ടായിരുന്നു..അവൻ ഓർത്തു..എല്ലാം അവൾക്ക് അറിയാം. ഇത് വരെ എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് സ്നേഹിച്ചത് . പൊട്ടിപ്പെണ്ണ് ആണ്. അല്ലെങ്കിൽ തന്നെ പോലൊരു കൊ, ലയാളിയെ സ്നേഹിക്കുമോ…

അവന് ശ്വാസം മുട്ടുന്ന. പോലെ തോന്നി. അവളിപ്പോൾ കരയുകയാവും

“നി കിടന്നോ?” അമ്മ ലൈറ്റ് തെളിച്ചപ്പോൾ അവൻ കണ്ണുകൾ അടച്ചു

ഉറങ്ങിയോ….പിറുപിറുത്തു കൊണ്ട്.ലൈറ്റ് അണച്ച് അമ്മ പോയി.

രാത്രി വളർന്നു കൊണ്ടിരുന്നു..പാർവതി ഉറങ്ങിയില്ല. അവൾ അവനെ മാത്രം ഓർത്തു

അയാളെ കൊko ല്ലുമത്രേ. ജയിലിൽ പോകുമെന്ന്. കാത്തിരിക്കില്ലേ ഞാൻ..എങ്ങനെ തോന്നി പൊക്കോളാൻ പറയാൻ, ഒഴിവായിക്കോളാൻ….

അവൾ എങ്ങലടിച്ചു കരഞ്ഞു. ജനലിൽ ഒരു തട്ട് കേട്ടത് പോലെ..അവൾ ഞെട്ടി നോക്കി. ഒന്നുടെ…

അവൾ ചെന്നു ജനാല തുറന്നു.

കാശി

“പുറത്ത് വാ “.അവൾ വാതിൽ തുറന്നു പുറത്ത് വന്നു

“വെറുതെ പറഞ്ഞതാ ഏട്ടൻ.. ഉപേക്ഷിച്ചു പോകരുത്.. സഹിക്കാൻ പറ്റില്ല ചിലപ്പോൾ “

പാർവതി വിങ്ങി കൊണ്ട് ആ നെഞ്ചിൽ വീണു

“ഞാൻ കാത്തിരുന്നോളാം.. ഏത് അവസ്ഥയിലും കൂട്ടിരുന്നോളാം. പൊയ്ക്കോ എന്ന് പറഞ്ഞാൽ പാറുവിന് പിന്നെ ജീവനില്ല..അത് ഓർത്താൽ മാത്രം മതി “

ഇടറിയിടറി പറഞ്ഞു തീർത്തു അവൾ
കാശിയുടെ മിഴികൾ നിറഞ്ഞു..അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ നാവു പൊന്തണെ?”

“സോറി “

“ഒഴിഞ്ഞു പോകാൻ…”

“സോറി “

അവൻ അവളെ അമർത്തി ചുംബിച്ചു

“എന്റെ ജീവനല്ലേ കരയാതെ.. പെട്ടെന്ന് പറഞ്ഞു പോയതാ.. കാശിയുടെ എല്ലാം നീയാ”

അവൾ കണ്ണുനീരോടെ മുഖം ഉയർത്തി നോക്കി. ആ നോട്ടമാണ് അവനെ കൂടുതൽ വേദനിപ്പിച്ചത്

“നോക്കി കൊ, ല്ലാതെ ” അവൻ ചുണ്ടുകൾ കൊണ്ട് ആ മിഴികൾ മുദ്ര വെച്ചു. നാവിൽ ഉപ്പ് രസം

“എന്തിനാ എന്നേ ഇത്രയും സ്നേഹിച്ചത്?” അവൻ വേദനയോടെ ചോദിച്ചു പോയി

“ഉത്തരം അറിയില്ല.. കണ്ട നാള് മുതൽ സ്നേഹിച്ചു പോയി.. അതെ അറിയുവുള്ളു.”

അവൻ ആ ചുണ്ടിൽ അമർത്തി ചുംബിച്ചു..അവളെ ചേർത്ത് പിടിച്ച് ആവേശത്തോടെ വീണ്ടും വീണ്ടും..ഒടുവിൽ ആ മരത്തിന്റെ താഴെ പാർവതിയെ മടിയിൽ കിടത്തി ഇരുന്നു കാശി..അവളെ അവൻ മെല്ലെ ലാളിച്ചു

“പൗർണമി ആണ് നോക്ക്.. എന്താ
നിലാവ് ” അവൾ ചൂണ്ടി കാണിച്ചു

അവൻ കുനിഞ്ഞ് ഒരുമ്മ കൊടുത്തു

“ഞാൻ നാളെ പോകും ” അവൾ തലയാട്ടി

“എന്നും വിളിക്കും.” അവൾ വീണ്ടും തലയാട്ടി

“എല്ലാം പറയും ” അവൾ പുഞ്ചിരിച്ചു

“നിന്റെ പുഞ്ചിരിക്ക് ഈ നിലാവിനെക്കാൾ ഭംഗിയുണ്ട് “

പാർവതി കൈകൾ കൊണ്ട് മുഖം പൊത്തി..അവൻ കൗതുകത്തിൽ അത് നോക്കി ഇരുന്നു

തുടരും……