ടെൻഷനും വിഷമവും ഭയവുമൊക്കെ കാരണം അവൾക്ക് വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു..

എഴുത്ത്: ദേവാംശി ദേവ

റോഹൻ ഓഫീസിൽ ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്നും ഫോൺ വരുന്നത്..ഫോണിലൂടെ കേട്ട വാർത്ത അയാളെ ഞെട്ടിച്ചു കളഞ്ഞു..

തന്റെ ഭാര്യ മൂന്ന് മാസമായ തന്റെ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊko, laപ്പെടുത്തി..

റോഹന് തന്റെ ലോകം മുഴുവൻ ശൂന്യ മാകുന്നതായി തോന്നി..ആരൊക്കെയോ തന്റെ അടുത്തേക്ക് വരുന്നു..എന്തൊക്കെയോ പറയുന്നു..

“റോഹാ.. വീട്ടിൽ പോകണ്ടേ…” കൂടെ ജോലിചെയ്യുന്ന അശോക് ആണ്..

“മ്മ്.. പോകണം..” അവൻ വേഗം മുന്നിലേക്ക് നടന്നു..

“ബൈക്കിൽ പോകണ്ട റോഹാ.. നമുക്ക് കാറിൽ പോകാം.

അശോക് റോഹനെ തന്റെ കാറിലേക്ക് കൂട്ടി കൊണ്ടുപോയി..വീട്ടിലേക്കുള്ള യാത്രയിൽ ഫോണിൽ എന്തൊക്കെയോ നോക്കി ഈ ലോകത്തൊന്നും അല്ലാതെ ഇരിക്കുന്നവനെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് അശോകിനും അറിയില്ലായിരുന്നു..

അശോകിന് വ്യക്തിപരമായി അറിയാവുന്ന കുടുംബമാണ് റോഹന്റേത്…

അച്ഛനും അമ്മയും ചേച്ചി രോഹിണിയും അടങ്ങുന്ന സന്തോഷകരമായ ചെറിയ കുടുംബം..
രോഹിണി വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്..

റോഹനും തുഷാരയുമായുള്ള പ്രണയം അവളുടെ വീട്ടുകാർ എതിർത്തപ്പോൾ റോഹന്റെ വീട്ടുകാരാണ് കൂടെ നിന്നത്..

തുഷാര ഗർഭിണി ആയപ്പോഴോ പ്രസവിച്ചപ്പോഴോ അവളുടെ വീട്ടുകാർ തിരിഞ്ഞു നോക്കിയിട്ടില്ല..ആ സമയത്തൊക്കെ അവളെ ഒരു കുറവും ഇല്ലാതെയാണ് റോഹന്റെ അമ്മയും രോഹിണിയും നോക്കിയത്..പ്രസവത്തിനു ശേഷം ഒരു സ്ത്രീയെക്കൂടി റോഹൻ ജോലിക്ക് നിർത്തി…

കുറച്ചു നാൾ മുൻപാണ് റോഹന്റെ അച്ഛൻ മരിച്ചത്..ചെറിയൊരു പനിയായിട്ടായിരുന്നു തുടക്കം ന്യുമോണിയ ആണെന്ന് അറിയാൻ വൈകി…

ആ വേർപാട് ഒഴിച്ച് നിർത്തിയാൽ വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചത്..

“റോഹാ.. വീടെത്തി…” അശോക് പറഞ്ഞതും റോഹൻ പുറത്തേക്ക് നോക്കി…

റോഡിലും വീടിന്റെ മുറ്റത്തുമൊക്കെ ജനങ്ങൾ തിങ്ങി കൂടിയിട്ടുണ്ട്..കുറച്ചു പോലീസും മീഡിയക്കാരും ഉണ്ട്..

“Mr. റോഹൻ…കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…ഇനിയിപ്പോ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞേ….” S I പാതി വഴിയിൽ നിർത്തി.

“നിങ്ങളുടെ ഭാര്യയെ ഞങ്ങൾക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം..അയാൾ താൻ വരാതെ ഞങ്ങളുടെ കൂടെ വരില്ലെന്നും പിടിച്ചു കൊണ്ട് പോകാൻ നോക്കിയാൽ ആ, ത്മഹത്യ ചെയ്യുമെന്നൊക്കെയാ പറയുന്നത്..താൻ പോയി വിളിക്ക്..ആ കുട്ടിയുടെ മാനസിക നില ഇപ്പൊ ശരിയല്ലെന്ന് തോന്നുന്നു..” S I തുടർന്ന്..

“അതൊക്കെ അവളുടെ അഭിനയമാ സാറെ..” കൂടെ നിന്നൊരു പോലീസുകാരൻ പറഞ്ഞു..

റോഹൻ ആരെയും നോക്കാതെ അകത്തേക്ക് നടന്നു..കൂടി നിന്നവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്..

“മോനെ റോഹാ.. അവളിങ്ങനെ ചെയ്തു കളഞ്ഞല്ലോ മോനെ…എങ്ങനെ നോക്കിയതാ ഞാനവളെ..” റോഹന്റെ അമ്മ നിലവിളിക്കാൻ തുടങ്ങി..

“റോഹാ…അവൾക്ക് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ എന്തെങ്കിലും ആകും..അല്ലാതെ അവളിങ്ങനെ ചെയ്യോടാ..” രോഹിണി അവന്റെ മുന്നിലേക്ക് വന്നു…

അവനൊന്നും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നു…

“അവൾക്ക്… അവൾക്കൊരു അബദ്ധം പറ്റിയതാ..”

റൂമിനു മുന്നിൽ നിന്ന അവളുടെ അമ്മ പറഞ്ഞു..മോള് പ്രസവിച്ചിട്ട് പോലും തിരിഞ്ഞു നോക്കാത്ത സ്ത്രീയാണ്…അവനു പുച്ഛം തോന്നി..

“തുഷാരെ…” അവന്റെ വിളി കേട്ടതും റൂമിൽ നിന്നും അവൾ ഓടി വന്നു അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു…

“ഞാൻ… ഞാൻ…. ” ടെൻഷനും വിഷമവും ഭയവുമൊക്കെ കാരണം അവൾക്ക് വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു..

റോഹൻ അവളെ ചേർത്തുപിടിച്ച് മുറ്റത്തേക്ക് ഇറങ്ങി..

“Mr…രോഹൻ ഞങ്ങൾക്ക് തുഷാരയെ കൊണ്ട് പോകണം.” S I മുന്നോട്ട് വന്നു..

“എന്തിന്..” അവന്റെ ചോദ്യം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു..

“താങ്കളുടെ വൈഫ്‌ അല്ലെ താങ്കളുടെ കുഞ്ഞിനെ…”

“No……'” മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടി റോഹന്റെ അലർച്ചയായിരുന്നു.

“ഇവളല്ല… ഇവളല്ല അത് ചെയ്തത്. അത് ചെയ്തത് എന്റെ അമ്മയാണ്..”

കൂടി നിന്നവരെല്ലാം ഞെട്ടലോടെയാണ്ണ് അവനെ നോക്കിയത്..അവനു ഭ്രാന്ത്‌ ആയോ എന്നുപോലും പലരും ചിന്തിച്ചു..തുഷാരയുടെ നോട്ടം ദയനീയമായിരുന്നു..

“ഡാ…എന്താടാ നീ പറഞ്ഞത്..നിന്റെ കുഞ്ഞിനെ കൊko, ന്നത് നമ്മുടെ അമ്മയാണെന്നോ. ഭാര്യയെ രക്ഷിക്കാൻ അമ്മയെ കുറ്റക്കാരിയാക്കുകയാണോ ദുഷ്ടാ..”

രോഹിണി അവന്റെ ഷർട്ടിൽ കുത്തിപിടിച്ച് അലമുറയിട്ടുകൊണ്ട് ചോദിച്ചു..

“ഞാൻ പറഞ്ഞത് സത്യമാണ് ചേച്ചി..അത് ചെയ്തത് നമ്മുടെ അമ്മ തന്നെയാണ്…

“നിന്റെ ഭാര്യയുടെ വീട്ടുകാര് തിരിഞ്ഞുനോക്കാതിരുന്നപ്പോ സ്വന്തം മോളേ പോലെ അല്ലേടാ അമ്മ അവളെ നോക്കിയയ്..എന്നിട്ട് എന്തിനാടാ ഇങ്ങനെയൊരു ദ്രോഹം അമ്മ ചെയ്യുന്നത്.”

“അത് പറയേണ്ടത് അമ്മയാണ്..”

“തന്റെ അമ്മയാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചു പറയാനുള്ള കാരണം…”

S I റോഹന്റെ അടുത്തേക്ക് വന്നു ചോദിച്ചു..

“തുഷാരയെയും കുഞ്ഞിനേയും നോക്കാൻ പകൽ ഒരു സ്ത്രീ വരും സർ..അവര് ഇവളെയും കുഞ്ഞിനെയും നന്നായി നോക്കുന്നുണ്ടോ എന്നറിയാൻ ഞാൻ റൂമിലൊരു ക്യാമറ വെച്ചിട്ടുണ്ടായിരുന്നു..അത് തുഷാരയോട് പോലും ഞാൻ പറഞ്ഞിട്ടില്ല..എല്ലാ ദിവസവും ഇടക്കിടക്ക് ഞാനത് ചെക്ക് ചെയ്യും..ഇന്ന് എന്തോ ആവശ്യമുള്ളതുകൊണ്ട് അവർ വരില്ലെന്ന് പറഞ്ഞു..അതുകൊണ്ട് ഞാനിന്ന് ചെക്ക് ചെയ്തില്ല..എന്റെ അമ്മയല്ലേ കൂടെയുള്ളതെന്ന് കരുതി…”

അവൻ മൊബൈൽ ഫോണിലെ വീഡിയോ പോലീസിനും മാധ്യമപ്രവർത്തകർക്കും കാണിച്ചു കൊടുത്തു..

ഉറങ്ങി കിടക്കുന്ന തുഷാരക്കും കുഞ്ഞിനും അടുത്തേക്ക് റോഹന്റെ അമ്മ വരുന്നു..തുഷാര അറിയാതെ കുഞ്ഞിനെ എടുത്തു ബാത്‌റൂമിലേക്ക് നടക്കുന്നു..അല്പസമയം കഴിഞ്ഞ് കുഞ്ഞില്ലാതെ തിരികെ വന്നു തുഷാര ഉണർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി റൂമിനു പുറത്തേക്ക് പോകുന്നു..ഉറക്കമുണർന്ന് തുഷാര കുഞ്ഞിനെ കാണാതെ അമ്മയെ വിളിക്കുന്നു..

അവർ വന്നു തുഷാരയുമായി സംസാരിച്ച ശേഷം എല്ലായിടവും നോക്കി അവൾക്ക് സംശയം തോന്നാത്ത രീതിയിൽ ബാത്‌റൂമിലേക്ക് കയറി കുഞ്ഞുമായി കരഞ്ഞു വിളിച്ച് തിരികെ വരുന്നു..വെപ്രാളത്തോടെ കുഞ്ഞിനെ എടുക്കാൻ കൈ നീട്ടിയ തുഷാരയുടെ മുഖത്തേക്ക് ദേഷ്യത്തോടെ അടിച്ചിട്ട് കുഞ്ഞുമായി പുറത്തേക്ക് ഓടുന്നു…

റോഹാന്റെ അമ്മയെ നേരിട്ട് അറിയാവുന്ന ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല അതിലെ വീഡിയോ…

തുഷാര കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി..

“എന്തിനാ.. എന്തിനാ നിങ്ങളിത് ചെയ്തത്..”

രോഹിണി ദേഷ്യത്തോടെ അമ്മയോട് ചോദിച്ചു.

“അതേടി..ഞാൻ തന്നെയാ ആ നാ, ശത്തെ കൊko, nnaന്നത്..”

അതുവരെ കരഞ്ഞുകൊണ്ടിരുന്നവരുടെ ഭാവം പെട്ടെന്ന് മാറി..

“ഇവന് വേണ്ടിയാ ഞാനത് ചെയ്തത്..” റോഹന് നേരെ വിരൽ ചൂണ്ടി അവർ പറഞ്ഞു..

“ഇവന്റെ കുഞ്ഞ് ജനിച്ച ശേഷമാണ് എനിക്കെന്റെ ഭർത്താവിനെ നഷ്ടപ്പെട്ടത്..പിന്നെ രോഹിണിക്ക് ഉണ്ടായ ആക്സിഡന്റ്.. തലനാരിഴക്കാ ഇവളും ഭർത്താവും രക്ഷപ്പെട്ടത്ത്..എല്ലാം കൂടി ആയപ്പോൾ എനിക്കെന്തോ പേടി തോന്നി..അങ്ങനെയാ ഞാനൊരു ജ്യോൽസ്യനെ കണ്ടത്…എന്തെങ്കിലും പരിഹാരം ചെയ്യാമെന്ന് കരുതിയേയുള്ളു…പക്ഷെ ആ ജ, ന്തു എന്റെ മോന്റെ ജീവനെടുക്കുമെന്ന് അറിഞ്ഞപ്പോൾ…എന്റെ മോൻ മരിക്കുന്നതിലും നല്ലത് അത് ചാവുന്നതാണെന്ന് എനിക്ക് തോന്നി..”

“മോളേ….”

അവർ പറഞ്ഞു നിർത്തിയത്തും തുഷാരയുടെ അമ്മയുടെ നിലവിളി കേട്ട് എല്ലാവരും തിരിഞ്ഞു..ആ നിമിഷം തുഷാരയുടെ കൈയ്യിലിരുന്ന വെട്ടു, kaത്തി റോഹന്റെ അമ്മയുടെ കഴുത്തിൽ തന്നെയാണ് കൊണ്ടത്..രണ്ടാമതൊന്നു കൂടി വെve ട്ടാൻ തുടങ്ങിയതും പോലീസ് അവളെ ബലമായി പിടിച്ചു മാറ്റി..

പിടഞ്ഞുകൊണ്ട് താഴേക്ക് വീണ റോഹന്റെ അമ്മ കൈ നീട്ടി അവന്റെ കാലിൽ തൊടാൻ തുടങ്ങിയതും അവൻ പിന്നിലേക്ക് മാറി…ആ കാഴ്ച കണ്ട് തന്നെ അവരുടെ ജീവൻ പോയി..

“ഇപ്പൊ ഞാനൊരു കൊko, ലപാതകിയാണ് സർ…ഇനി ഞാൻ വരാം.. ചോദ്യം ചെയ്യുകയോ തൂക്കികൊko ല്ലുകയോ എന്തുവേണമെങ്കിലും ചെയ്‌തോ..

തുഷാര പറഞ്ഞതും റോഹൻ അവളെ ചേർത്തു പിടിച്ചു. രണ്ടു പേരും ഒരുപോലെ പൊട്ടിക്കരഞ്ഞു..കണ്ടു നിൽക്കുന്നവർക്കൊന്നും സഹിക്കാൻ കഴിയുന്ന കാഴ്ച ആയിരുന്നില്ല അത്…അല്പം കഴിഞ്ഞതും അവൻ അവളെ പോലീസിന് മുന്നിലേക്ക് നീക്കി നിർത്തി..

“കൊണ്ട് പൊയ്ക്കോ സാറേ…നിയമത്തിനു മുന്നിൽ ഇവൾ കുറ്റക്കാരിയാ..പക്ഷെ എനിക്കിവൾ കുറ്റക്കാരിയല്ല..ഞാൻ ചെയ്യേണ്ടതാണ് ഇവൾ ചെയ്തത്..ഞാനുണ്ട് ഇവൾക്കൊപ്പം…”

റോഹന്റെ വാക്കുകൾ ഉറച്ചതായിരുന്നു…