രുദ്രാക്ഷം – ഭാഗം 29, എഴുത്ത്: വർണ്ണങ്ങൾ ആമി

സ്റ്റെല്ല… താൻ ഓക്കേ അല്ലെ. ഇന്ദ്രൻ സ്റ്റല്ലയെ നോക്കി ചോദിച്ചു.

മ്മ്…അതേ

എന്താടോ… തനിക്ക് യാതൊരു പ്രോബ്ലവും ഇല്ലായിരുന്നല്ലോ? പെട്ടെന്ന് എന്തുപറ്റി.

ഭക്ഷണം കഴിച്ചു പുറത്തേക്ക് ഇറങ്ങിയതും അവൻ ചോദിച്ചു.

ഒന്നുല്ല.. യാത്ര ചെയ്തു വന്നതുകൊണ്ടാണോ എന്നറിയില്ല ഒരു ക്ഷീണം പോലെ. അവൾ ഇന്ദ്രനോട് കളവു പറഞ്ഞു.

താൻ വാടോ. നമുക്ക് റസ്റ്റ് എടുക്കാം. അവളെയും ചേർത്തുപിടിച്ചുകൊണ്ട് ഇന്ദ്രൻ ലിഫ്റ്റ് ന്റെ അരികിലേക്ക് പോയി. സ്റ്റെല്ല ഇടയ്ക്കൊക്കെ തിരിഞ്ഞു നോക്കുന്നത് ഇന്ദ്രൻ ശ്രദ്ധിക്കുന്നുണ്ട്.

എന്തോ അവൾ തന്നിൽ  നിന്നു ഒളിക്കുന്നുണ്ട് എന്നുള്ളത് അവന് വ്യക്തമായി.

ലിഫ്റ്റ് ന് വേണ്ടി ഇരുവരും വെയിറ്റ് ചെയ്തു നിന്നു. അപ്പോഴാണ് നാലഞ്ച് ആണുങ്ങൾ  ആ ലിഫ്റ്റിലേക്ക് കയറുവാനായി വന്നത്. അതിൽ ഒരുവൻ കുറച്ചു മുന്നേ സ്റ്റെല്ല യേ നോക്കിയ ആൾ ആയിരുന്നു.

ലിഫ്റ്റ് എത്തിയതും അവൻ സ്റ്റെല്ല യേ മുട്ടി ഉരുമി അകത്തേക്ക് കയറിപ്പോയി.

ചെ.. ഇന്ദ്രേട്ടാ. സ്റ്റെല്ല ഇന്ദ്രന്റെ കൈയിൽ ചാടി പിടിച്ചു.

ലിഫ്റ്റ് അടഞ്ഞതും ഇന്ദ്രന്റെ വലം കൈയിൽ അവൻ സ്റ്റെല്ല യേ ചേർത്ത് പിടിച്ചു. ഒപ്പം ഇടം കൈകൊണ്ട് അവനെയും പിടിച്ചു.

കൂടെ ഉള്ളവരൊക്കെ ഇന്ദ്രന്റെ പിടുത്തം വിടുവിക്കുവാൻ ശ്രമിച്ചു. എന്നാൽ അവന്റെ കലി.. ആ മുഖഭാവം.. ഒക്കെ കണ്ടു കൊണ്ട് അവർ പതുങ്ങി കൂടി.

ലിഫ്റ്റ് അവരുടെ ഫ്ലോറിൽ എത്തിയതും ഇന്ദ്രൻ അവനെയും വലിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.

വിടെടാ പ, ട്ടി…ഇന്ദ്രനെ നോക്കി അവൻ അലറി.

തങ്ങളുടെ റൂമിലേക്ക് ഇന്ദ്രൻ അയാളെ വലിച്ചു കൊണ്ട് പോയി. എന്നിട്ട് ആവശ്യത്തിന് കൊടുത്തു. ബാക്കി ഉള്ളവരൊക്കെ എതിർക്കാൻ നോക്കി.സ്റ്റെല്ല യും അവനെ പിന്നിൽ നിന്നും പിടി ച്ചു മാറ്റുന്നുണ്ട്.

പക്ഷെ ഇന്ദ്രൻ ന്റെ കരുത്തിനു മുന്നിൽ എല്ലാം വെറുത ആയിരുന്നു.

എന്റെ പെണ്ണിനെ തോണ്ടാൻ നിനക്ക് ആരാടാ പുല്ലേ അവകാശം തന്നത്.

എടാ.. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല.

നീ ആരേലും ആയിക്കോ. എനിക്ക് എന്നാടാ കോ*.. ഇന്ദ്രൻ പിന്നെയും തല്ലി.

എടാ, മന്ത്രി ടെ അനിയനാ ഞാൻ.ഈ മഹേഷ്‌ ആരാണെന്ന് നീ അറിയും. നീ ചെവി നുള്ളിക്കോ.

ചുണ്ടിൽ നിന്നും ചോര ചീറ്റുകയാണ്. വേദന കൊണ്ട് പുളയുകയാണ്. അപ്പോളും അയാൾ പറഞ്ഞു.

ഏത് മറ്റേടത്തെ മോൻ ആണേലും ശരി, എന്റെ പെണ്ണിനോട് തോന്നിവാസം കാണിച്ചാൽ അവനെ ഞാൻ വെറുതെ വിടില്ല.

എടാ…. ആഭ്യന്തര മന്ത്രിയുടെ  അനിയനാ ഞാന്. ആ എന്നെയാണ് നീ ഇങ്ങനെ ഉപദ്രവിച്ചത്. നിനക്കിട്ടുള്ള പണി,, അത് എട്ടിന്റെ പണി ആയിരിക്കും.
മഹേഷ്‌ ഇന്ദ്രനെ നോക്കി ആക്രോശിച്ചു.

പോടാ പുല്ലേ… നീ ആരാണെന്ന് നിന്റെ വിചാരം. ഇന്ദ്രൻ പിന്നെയും അവനെ പിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും സ്റ്റെല്ല ഉറക്ക് കരഞ്ഞുകൊണ്ട് ദേഹത്തേക്ക് വീണിരുന്നു.

ഇന്ദ്രേട്ടാ  എനിക്ക് പേടിയാവുന്നു.. നമുക്ക് നമ്മുടെ വീട്ടിൽ പോകാം.

അവൾ ഇന്ദ്രനെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുകയാണ്.

വീട്ടിൽ പോകും മുന്നേ നീ ഈ മഹേഷിന്റെ കിടപ്പറയിൽ എത്തിയിരിക്കും. നിന്നെ അനുഭവിക്കാതെ വിടില്ലടി ഈ ഞാന്.

പറഞ്ഞു തീരും മുന്നേ മഹേഷിന്റെ ബോധം പോയിരുന്നു. അതുപോലെ ഒരൊറ്റയടി ആയിരുന്നു ഇന്ദ്രൻ അവനിട്ട് കൊടുത്തത്. കൂട്ടുകാർ ചേർന്ന് മഹേഷിനെ എടുത്തു വെളിയിലേക്ക് ഇറങ്ങിപ്പോയി.

ഇന്ദ്രൻ ചെന്നിട്ട് ഡോർ ലോക്ക് ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വിറച്ചുകൊണ്ട് ഉറക്കെ കരയുന്ന സ്റ്റല്ലായെ

വീട്ടിൽ പോകാം… എനിക്ക് പേടിയാ ഇന്ദ്രേട്ടാ… ഈ രണ്ടു പല്ലവി മാത്രമാണ് അവൾ പറഞ്ഞത്.

പോകാം… നാളെ നേരം വെളുക്കട്ടെ.

പറ്റില്ല ഇപ്പോൾ തന്നെ നമുക്ക് പോണം… അവൾ ഒരു കൊച്ചു കുട്ടിയെ പോലെ വാശിപിടിച്ചു.

നീ ഇങ്ങനെ തുടങ്ങരുത് സ്റ്റെല്ല.. നാളെ രാവിലെ പോകാം എന്ന് ഞാൻ പറഞ്ഞില്ലേ.

വേണ്ട… ഈ രാത്രി പോണം. ബാഗ് എടുക്കാം. വാ, ഏട്ടനും വാ.
അവൾ ആണെങ്കിൽ ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പി.
എന്നിട്ട് ബാഗ് എടുത്ത് തോളിലേക്കിട്ടു.

സ്റ്റെല്ല….

വേണ്ട, ഏട്ടനൊന്നും പറയണ്ട. എനിക്ക് പോണം. പോയെ തീരു.
വാതില്‍ ലക്ഷ്യമാക്കി അവൾ നടന്നു.

അവളുടെ പിന്നാലെ ചെന്നിട്ട് ഇന്ദ്രൻ  സ്റ്റെല്ലയെ തടയാൻ നോക്കിയെങ്കിലും അവൾ നിന്നില്ല.ഒരു പ്രകാരത്തിൽ അവൻ അവളെ  വലിച്ച് മുറിയിലേക്ക് കൊണ്ടുവന്നു. എന്നിട്ട് കിടക്കയിലേക്ക് തള്ളി…

ഇന്ന് പോയില്ലെങ്കിൽ ഇന്ദ്രേട്ടൻ ഇനി എന്നെ ജീവനോടെ കാണില്ല. ഇക്കുറി അവൾ ഭീഷണിയുടെ ശബ്ദം മുഴക്കി.

ഇന്ദ്രൻ എത്രയൊക്കെ പറഞ്ഞിട്ടും സ്റ്റെല്ല സമ്മതിച്ചില്ല. പോകണമെന്ന് വാശിപിടിച്ച് അവൾ ബഹളം കൂട്ടി.

ഒടുവിൽ യാതൊരു നിർവാഹവുമില്ലാതെ അവൻയുടെ വാക്കുകൾ അനുസരിക്കാൻ തയ്യാറായി.

സമയം ഏകദേശം പതിനൊന്നര മണി കഴിഞ്ഞു. ഇന്ദ്രൻ സ്റ്റെല്ല യെയും കൂട്ടി റിസപ്ഷനിലേക്ക് പോയി.

എന്തുപറ്റിയെന്ന് റിസപ്ഷനിസ്റ്റ് ചോദിച്ചപ്പോൾ അമ്മയ്ക്ക് സുഖമില്ല ഹോസ്പിറ്റലിലാണ് അത്യാവശ്യമായിട്ട് നാട്ടിലേക്ക് മടങ്ങണം എന്നായിരുന്നു അവൻ അറിയിച്ചത്.

അങ്ങനെ റൂം ചെക്ക് ഔട്ട് ചെയ്തിട്ട് രണ്ടാളും അവിടെനിന്ന് ഇറങ്ങി.
നേരെ പാർക്കിങ്ങിലേക്ക് ആണ് പോയത്.

ഇന്ദ്രന് നല്ല ദേഷ്യം ഉണ്ട്,,എങ്കിലും അവൻ പുറമേ കാണിച്ചില്ല. സ്റ്റല്ലnപേടിച്ചു പോയതായിരുന്നു അവന്റെ സങ്കടം.

കാറിൽ കയറിയ ശേഷം അവൻ ഒന്നുകൂടി സ്റ്റല്ലയോട് നമുക്ക് വേറെ ഏതെങ്കിലും റിസോർട്ടിലേക്ക് പോകാമെന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ അവൾ എതിർത്തു

അങ്ങനെ ഇന്ദ്രൻ അവിടെ നിന്നും വണ്ടി ഇറക്കി. അത്യാവശ്യം നല്ല മൂടൽമഞ്ഞ് ഉണ്ട്. മുൻപിലെ കാഴ്ചകൾ ഒക്കെ മങ്ങിയാണ്. ഏകദേശം ഒരു ഊഹം വെച്ച് അവൻ വണ്ടിയോടിച്ചു പോയി. ഇടയ്ക്കൊക്കെ നിർത്തിയിട്ടു.

അല്പ ദൂരം കഴിഞ്ഞതും അവർ കാട്ടിലേക്ക് പ്രവേശിച്ചു. ഇക്കുറി സ്റ്റെല്ലയ്ക്ക് ഇത്തിരി പേടിയൊക്കെ തോന്നി.

ഇന്ദ്രേട്ടാ  നമുക്ക് തിരിച്ചു പോയാലോ..അവൾ ഇന്ദ്രനെ നോക്കി ചോദിച്ചു.

തുടരും…..