അച്ഛമ്മ അപ്പുറത്തുണ്ട്.. മാറിയ്ക്കെ ഇന്ദ്രേട്ടാ.
സ്റ്റെല്ല കുറുകിക്കൊണ്ട് അകന്നു.
സ്റ്റെല്ല… എനിക്ക് വയ്യടോ.. ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ ആവുന്നില്ല. എത്ര നാളായി,,, ഇനിയെങ്കിലും എന്റെതായിക്കൂടെ.
ഇന്ദ്രൻ ചോദിച്ചതും അവളുടെ മിഴികൾ വല്ലാണ്ട് പിടഞ്ഞു പോയി.
ഞാനും ഒരു പച്ചയായ മനുഷ്യനല്ലേ. ആകെ കൂടി ഈ അധരം നുകർന്നതല്ലാതെ മറ്റൊന്നും ഞാൻ……അവൻ പറഞ്ഞതും സ്റ്റെല്ല പേടിച്ച് ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി.
എന്റെ സ്റ്റെല്ലക്കുട്ടിയെ പൂർണ്ണമായും എനിക്കറിയണ്ടേടാ….
ഇന്ദ്രേട്ടാ…. അച്ഛമ്മ വരും. അവനെ തള്ളി മാറ്റിയിട്ട് അവൾ ഓടിയതും ഇന്ദ്രന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
ടി പെണ്ണെ.. ഈ ഓട്ടം ഇന്നു കൊണ്ട് നിർത്തും ഞാന്.. പറഞ്ഞില്ലെന്നു വേണ്ട. അവൻ വിളിച്ചു പറയുന്ന കേട്ടുകൊണ്ട് സ്റ്റെല്ല ചുവരിൽ ചാരി നിന്നു.
ഇരുവരും കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നു. പിന്നെയും അച്ഛമ്മ യോട് വിശേഷം പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴാണ് ഒരു ന്യൂസ് ഇന്ദ്രന്റെ ശ്രദ്ധയിൽപ്പെടുന്നത്.
മൂന്നാറിൽ വച്ച് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയ മന്ത്രി സഹോദരൻ അറസ്റ്റിൽ.
ന്യൂസ് റീഡർ വായിക്കുന്നത് കേട്ടപ്പോൾ സ്റ്റെല്ലയും ഒന്ന് പിടച്ചു. അവളും ടിവിയിലേക്ക് കണ്ണു നട്ടു.
നാളുകളായി പലയാളുകൾക്കും ശല്യമായിരുന്ന മന്ത്രിയുടെ സഹോദരൻ ഇന്ന് മൂന്നാറിലെ ഹോട്ടലിൽ വച്ച് അവധി ആഘോഷിക്കുവാൻ എത്തിയ ദമ്പതികളെ കൂട്ടത്തോടെ ആക്രമിച്ചു. രക്ഷപെട്ട് ഓടിയ അവരുടെ പിന്നാലെ അയാൾ വാഹനവുമായി എത്തി. ആ യുവാവിനും യുവതിക്കും മോശമായ അനുഭവം ആണ് ഏൽക്കേണ്ടി വന്നത്. ഒടുവിൽ അവർ എങ്ങനെയോ രക്ഷപ്പെട്ട് മടങ്ങി. മന്ത്രി സഹോദരനെ അറസ്റ്റ് ചെയ്യുവാനായി വന്ന പോലീസ് കാണുന്നത് വഴിയോരത്ത് അത്യാസന്ന നിലയിൽ കിടക്കുന്ന അവനെയും കൂട്ടാളികളെയും ആയിരുന്നു.. എല്ലാവരെയും അറസ്റ്റ് ചെയ്തു പോലീസ് കൊണ്ടുപോയിട്ടുണ്ട്.
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും, അവിടെ തന്റെ സഹോദരനെന്നോ അച്ഛനെന്നോ യാതൊരു പേരിന്റെയും ആവശ്യമില്ലെന്ന് ആണ് മന്ത്രി ഇതിൽ പ്രതികരിച്ചത്.
ഇയാളുടെ പേരിൽ പലപ്പോഴായി ധാരാളം കുറ്റകൃത്യങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ശരി വലിയൊരു ക്രിമിനലിനെയാണ് ഇന്ന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.
വാർത്ത കേട്ടപ്പോൾ സ്റ്റല്ലയുടെ മുഖം പ്രകാശിച്ചു.
ഇന്ദ്രേട്ടാ..
ഹമ്…..
സത്യാണോ ഇത്… അവര് തന്നെയാണോ. അച്ഛമ്മ കേൾക്കാണ്ട് സ്റ്റെല്ല പിറുപിറുത്തു.
അതെടാ….അവനും ചെറിയൊരു പുഞ്ചിരിയോടെ സ്റ്റെല്ലക്ക് മറുപടി കൊടുത്തു..
തന്റെ പെണ്ണിനെ ഒന്ന് അടുത്ത് അറിയണം എന്നോർത്ത് ഇന്ദ്രൻ കാത്തിരുന്നതാണ് പക്ഷേ,,, ഓർക്കാപ്പുറത്ത് അവൾ റെഡ് ഫ്ലാഗ് പൊക്കിക്കൊണ്ട് വന്നു.
എനിക്ക് വിശ്വാസമില്ലസ്റ്റെല്ല… ഇതിനുള്ള ടൈം ആയിട്ടില്ലല്ലോ.
ഇന്ദ്രൻ മുഖം കൂർപ്പിച്ചുകൊണ്ട് പറഞ്ഞപ്പോൾ സ്റ്റെല്ലയ്ക്ക് ചിരി വന്നു…
ടൈം ആയിട്ടൊന്നുമില്ല, പക്ഷേ സംഗതി സത്യമാണ്.. യാത്ര ചെയ്തതിന്റെ ആവും.
കഷ്ടമായല്ലോ…. എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു പെണ്ണേ… നിനക്ക് താല്പര്യമില്ലല്ലൊ,,, അതുകൊണ്ട് നിന്റെ ശരീരം റിയാക്ട് ചെയ്തതാണ്..
ഇന്ദ്രൻ വിഷമത്തോടെ സ്റ്റെല്ല യെ നോക്കി പറഞ്ഞു.
ദിവസങ്ങൾ ഇനി ഇഷ്ടംപോലെ ബാക്കിയുണ്ടല്ലോ. അതുകൊണ്ട് ഏട്ടൻ സങ്കടപ്പെടുവൊന്നും വേണ്ട..
അവന്റെ നെഞ്ചിലേക്ക് തന്റെ ചൂണ്ടുവിരൽ കൊണ്ട് ഒന്ന് അമർത്തി അവൾ പറഞ്ഞു.
അതെ ഞാന് കുറച്ച് ഉലുവ ഇട്ട് വെള്ളം തിളപ്പിക്കട്ടെ.. ഇനി രാത്രി മുഴുവൻ വേദനയായിരിക്കും.. ചെറുതായി നെറ്റി ചുളിച്ചു കൊണ്ടാണ് സ്റ്റെല്ല പറഞ്ഞത്.
ഇന്ദ്രനും അറിയാം ചില മാസങ്ങളിൽ അവൾക്ക് നല്ല വേദനയാണ് എന്നുള്ളത്.
അച്ഛമ്മ കിടന്നിരുന്നു. അതുകൊണ്ട് സ്റ്റല്ലയോടൊപ്പം ഇന്ദ്രനും അടുക്കളയിലേക്ക് പോയി..
വെള്ളം തിളപ്പിച്ചപ്പോൾ ഒക്കെ സ്റ്റെല്ല അടിവയറ്റിലേക്ക് തന്നെ വലംകൈ വെച്ച് അമർത്തുന്നുണ്ട്.
നല്ല വേദനയുണ്ടോടാ….ഇന്ദ്രൻ ചോദിച്ചതും സ്റ്റെല്ല മിഴികൾ ചിമ്മി.
കുഴപ്പമില്ല ഏട്ടാ.. കുറച്ചു കഴിഞ്ഞു മാറിക്കോളും. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളവും കുടിച്ചു ശേഷം ഹോട്ട് വാട്ടർ ബാഗ് കബോർഡിൽ നിന്ന് പുറത്തേക്ക് എടുത്തു വച്ചു. അതിലും വെള്ളം നിറച്ചിട്ടാണ് സ്റ്റെല്ല അവനോടൊപ്പം ബെഡ്റൂമിലേക്ക് പോയത്.
അന്നത്തെ ആ രാത്രിയിലും പെണ്ണിന് ഉറങ്ങാനേ പറ്റിയില്ല. രണ്ട് കാലുകളും മസില് കേറിയിട്ട് വേദന കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു പോയി.. ഇന്ദ്രൻ അവളുടെ അരികിൽ ഇരുന്ന് കാലുകൾ നന്നായി തിരുമ്മി കൊടുക്കുന്നുണ്ട്. എന്നാലും പെണ്ണിന് അതിശക്തമായ വേദന തന്നെയായിരുന്നു.
ഈ വേദന എങ്ങനെ മാറും പെണ്ണേ…ദയനീയമായി ഇന്ദ്രൻ അവളെ നോക്കി.
ഡെലിവറി കഴിയണമെന്ന് അച്ഛമ്മ പറഞ്ഞത്..അവൾ പിറുപിറുത്തു..
ഹമ്… എങ്കിൽ ആ കാര്യം ഞാനേറ്റു. ഇനി ഉടനെയൊന്നും നിനക്ക് വേദന വരാണ്ട് ഞാൻ നോക്കിക്കോളാം കെട്ടോ.
ഇന്ദ്രൻ പറയുന്നത് കേട്ട് സ്റ്റെല്ല അവനെനോക്കി.
ചൂട് കാപ്പി വേണോ..
വേണ്ട.. ഒന്നും വേണ്ട.. ഇന്ദ്രേട്ടൻ കിടന്നാൽ മതി..
ഇന്ദ്രൻ കൂടെ കിടന്നതും, സ്റ്റെല്ല അവന്റെ അടുത്തേക്ക് പതുങ്ങി കൂടി വന്നു.
തുടരും….
സപ്പോർട്ട് തരില്ലേ 🥰🥰
