നിനക്കെന്നെ പേടിയാണോടി എന്ന് ചോദിച്ചു കൊണ്ട് അർജുൻ ച്ചിമ്മുവിന്റെ തോളിൽ പിടിച്ച് ശക്തമായി കുലുക്കി.
അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു. എങ്കിലും അവനോട് മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു നിൽക്കുകയാണ് ആ പാവം. കാരണം ഒന്ന് പ്രതികരിക്കാൻ ഒന്നും അവൾക്ക് അറിഞ്ഞുകൂടാ. ജീവിതത്തിലെ യ്ക്കു ഒന്ന് എത്തിനോക്കും മുന്നേ വീട്ടുകാര് പിടിച്ച കെട്ടിച്ചുവിട്ടു. ഇന്നലെവരെ അച്ഛന്റെയും അമ്മയുടെയും നടുക്ക് കിടന്ന് അവരെയും കെട്ടിപ്പിടിച്ചു ഉറങ്ങിയവൾ. ഒറ്റമോൾ ആയതുകൊണ്ട് ലാളന ഒരുപാട് അനുഭവിച്ചു.. ശരിക്കും അതൊക്കെ കൊണ്ടാണ് ചിന്മയയി ഒരുപാട് പാവമായി പോയത്..
അവൾ മറുത്തൊരു വാക്ക് പോലും പറയാതെ വന്നപ്പോൾ അർജുൻ ദേഷ്യത്തിൽ അവളെ തള്ളി മാറ്റിയിട്ട് മുറിയിലേക്ക് പോയി..
ചിന്മയി ഒരു പ്രകാരത്തിൽ ആ സാരിയൊക്കെ അഴിച്ചുമാറ്റി. എന്നിട്ട് അലമാര തുറന്ന് ഒരു സൽവാർ എടുത്തു. അതുമായി നേരെ വാഷ് റൂമിലേക്ക് കയറി.
അർജുൻ ആരോട് ഉറക്കെ സംസാരിക്കുന്നത് ബെഡ്റൂമിൽ നിന്നും കേൾക്കാം..അവൾ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് ഷവർ ഓൺ ചെയ്ത് കുറെ സമയം അതിന്റെ കീഴിൽ നിന്നു. തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ വല്ലാണ്ട് കുളിർന്നു.
കുളിച്ചിറങ്ങിയപ്പോഴാണ് അവൾക്ക് ആശ്വാസമായത്…സൽവാറുമണിഞ്ഞ് മുറിയിൽ എത്തിയപ്പോൾ അർജുൻ അവളെ ദേഷ്യത്തിൽ ഒന്ന് അടിമുടി നോക്കി.
ഇന്നലെവരെ നിന്നോട് ഞാൻ പറഞ്ഞതല്ലെടീ ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന്… എന്നിട്ട് എന്താടി നീ അതൊന്നും കേൾക്കാഞ്ഞത്അവന്റെ ശബ്ദം വീണ്ടും ഉയർന്നു.
എല്ലാ രും കൂടി തീരുമാനിച്ച കൊണ്ട് എനിക്ക് കൂടു തൽ ഒ ന്നും പറ യാൻ പറ്റി ല്ലായി രുന്നു.. അതുകൊണ്ട്… അർജുനേട്ടനോട് അതാ പറഞ്ഞത് എന്നെ ഇഷ്ടമല്ലെന്ന് എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞോളാൻ..
അവ്യക്തമായി വിക്കി വിക്കി അവൾ എന്തൊക്കെയോ പറഞ്ഞു.
മതി… നിർത്തു…..അവൻ അലറിയതും പേടിയോടെ അവൾ പിന്നിലേക്ക് നീങ്ങി നിന്നു.
എന്റെ ക്ലാസ് തീരാൻ ഏഴെട്ട് മാസം കൂടി ഉണ്ട്,,, അച്ഛനും അമ്മയും പറഞ്ഞത് തിരുവനന്തപുരത്തുനിന്ന് അത് കമ്പ്ലീറ്റ് ചെയ്യാം എന്നാണ്.. ഞാനപ്പോൾ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോളാം. ഇനി ഇങ്ങോട്ട് വരില്ല.. ഉറപ്പ്..
എന്നിട്ട് നിന്റെ അച്ഛൻ കുറച്ചു മുന്നേ എന്നോട് പറഞ്ഞത് ഈ നാട്ടിൽ വീട് അന്വേഷിക്കുന്നുണ്ടെന്നാണല്ലോ…
അത് വേണ്ടെന്നുവെപ്പിക്കാം…
എങ്ങനെ….
ഞാൻ പറഞ്ഞോളാം എനിക്ക് എന്റെ പഴയ കോളേജിൽ തന്നെ പഠിത്തം കമ്പ്ലീറ്റ് ചെയ്യണമെന്ന്..
നീ പറഞ്ഞാൽ നിന്റെ വീട്ടുകാര് കേൾക്കുമോ.
ഹം… കേൾക്കും…
എന്നിട്ട് നീയെന്താ ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്ന കാര്യം അവരോട് പറയാഞ്ഞത്.
അത് അവർക്ക് എല്ലാവർക്കും അർജുനേട്ടനെ ഒരുപാട് ഇഷ്ടമായി.. ഞാനെന്തൊക്കെ പറഞ്ഞാലും അവരാരും അതൊന്നും വിശ്വസിക്കുകയുമില്ല… അതുകൊണ്ടാ…
ഒറ്റ മോള് ആയതുകൊണ്ടാണോ നീ ഇങ്ങനെ കൊഞ്ചുന്നത്…?
പേടിയോടെ അർജുനോട് മുഖം താഴ്ത്തി പറയുന്ന ചിന്മയെ നോക്കി അവൻ ദേഷ്യത്തിൽ ചോദിച്ചു.
അതിനുശേഷം ഒന്നും പറയാതെ അവൾ അനങ്ങാതെ നിന്നു.
നീ ഒഴിഞ്ഞു പോകണ്ട.. പകരം ഞാൻ പൊയ്ക്കോളാം, തിങ്കളാഴ്ച മുതൽ എനിക്ക് പുതിയ കോളേജിൽ ജോയിൻ ചെയ്യണം..ഞാൻ ഇവിടുന്നു പോകും… നീ ഇവിടെ കൂടിക്കോ.അതല്ലേ നിന്റെ ആഗ്രഹം..അവൻ ദേഷ്യത്തിൽ ഒന്നൂടെ നോക്കിയ ശേഷം അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് പോയിരുന്നു.
അർജുൻ പോകുന്നത് നോക്കി ചിമ്മു വിഷമത്തോടെ നിന്നു.
വാതിലിൽ ആരോ മുട്ടിയതും അവൾ ചെന്നത് തുറന്നു.
സ്റ്റെല്ല ആയിരുന്നു..
മോളെ… ഡ്രസ്സ് മാറിയോ..
മ്മ്… മാറി അമ്മേ… ഇത് ഇട്ടാൽ മതിയോ.
ഹം.. മതി ടാ…അവർ വാത്സല്യത്തോടെ അവളുടെ കവിളിൽ തന്റെ കൈ ചേർത്തു.
മോളെ.. നെറുകയിലെ സിന്ദൂരം മാഞ്ഞുകൂടാ.. അവിടെ ഇരിപ്പുണ്ട് ഇത്തിരി എടുത്ത് ഇടണേ..സ്റ്റെല്ല പറഞ്ഞതും അവൾ തലകുലുക്കി. മോളുടെ അച്ഛനും അമ്മയും ഒക്കെ വരുന്നുണ്ട്.. ഇപ്പോൾ ഇന്ദ്രേട്ടനെ വിളിച്ചു പറഞ്ഞതാണ്.
ആണോ…. എന്നോട് വരുമെന്ന് പറഞ്ഞിരുന്നു പക്ഷേ ഞാൻ വിചാരിച്ചത് എന്നെ പറ്റിച്ചതാണെന്ന്….
വിടർന്ന മിഴികളോടെ അവൾ സ്റ്റെല്ല യോട് പറഞ്ഞു.
ഇല്ലെടാ… പറ്റിച്ചതല്ല.. അവര് വരും കേട്ടൊ… അർജുൻ എവിടെ കുളിക്കാൻ കയറിയോ…
മ്മ്….
മോൾക്ക് വിശക്കുന്നുണ്ടോ..അമ്മ ചായയൊക്കെ എടുത്തു വച്ചിട്ടുണ്ട്..
എനിക്കിപ്പോൾ ഒന്നും വേണ്ടമ്മേ… വിശപ്പില്ല..
അപ്പോളേക്കും ഭാഗ്യ യും അവരുടെ അടുത്തേക്ക് വന്നു.
സ്റ്റല്ലയെ ആരോ വിളിക്കുന്നു എന്ന് പറയാനാണ് വന്നത്.
മോള് റെഡിയായിട്ട് വരുട്ടൊ.. അമ്മ താഴേക്ക് ചെല്ലട്ടെ.ഭാഗ്യയും സ്റ്റെല്ലും കൂടെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
ചിന്മയി മുടിയൊക്കെ അഴിച്ച് തോർത്തി, ശേഷം ഇരു സൈഡിൽ നിന്നും അല്പം എടുത്ത് പിന്നിയിട്ടു. എന്നിട്ട് ഒരു നുള്ള് സിന്ദൂരം എടുത്ത് നെറുകയിലേക്ക് ഇട്ടപ്പോൾ അർജുൻ കുളി കഴിഞ്ഞു ഇറങ്ങി അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
അവനെ കണ്ടതും പേടിയോടെ ചിമ്മു ഇത്തിരി ഒതുങ്ങി നിന്നും…
തുടരും…..
കഥ കൊള്ളാമോ…
സ്നേഹം… ആമി 🌹🌹
