രുദ്രാക്ഷം – ഭാഗം 67, എഴുത്ത്: വർണ്ണങ്ങൾ ആമി

ടി…അർജുനും ഡോർ തുറന്നു പുറത്തേക്കിറങ്ങി.

വന്നു വണ്ടിയിൽ കയറെടി…അർജുൻ പറഞ്ഞുവെങ്കിലും ചിൻമയി അവനെ നോക്കുക പോലും ചെയ്തില്ല.

ആമി… നിന്നോട് പറഞ്ഞത് മര്യാദയ്ക്ക് വന്ന വണ്ടിയിൽ കയറാൻ. ഈ റോഡിൽ കിടന്ന് വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യരുത്  നീയ്.
അർജുൻ വന്നിട്ട് അവളുടെ കൈ തണ്ടയിൽ പിടിച്ചു.

ഇല്ല.. ഇനി നിങ്ങളോടൊപ്പം ജീവിക്കാൻ ഞാൻ വരില്ല. തിരിച്ചുപോവാ ഞാൻ.. എന്റെ വീട്ടിലേക്ക് തിരിച്ചു പോവാ…അവൾ കരഞ്ഞു.

വന്നു വണ്ടിയിൽ കയറെടി പുല്ലേ…അർജുൻ അതുതന്നെ ആവർത്തിച്ചു.

കുറച്ചു മുന്നേ എന്തൊക്കെയാണ് എന്നെ പറഞ്ഞത്. അങ്ങനെ കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവളല്ല ഈ ചിന്മയി. എന്നെ അങ്ങനെയല്ല എന്റെ വീട്ടുകാരു വളർത്തിയത്…ആരോടൊക്കെ എങ്ങനെയൊക്കെ സംസാരിക്കണമെന്നും പെരുമാറണമെന്നും എനിക്ക് നല്ലോണം അറിയാം. നിങ്ങൾ പറഞ്ഞപോലത്തെ പെണ്ണുങ്ങൾ നിങ്ങളുടെ കുടുംബത്തിൽ കാണുമായിരിക്കും, ആ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട.

കണ്ണീർ തുടച്ചുകൊണ്ട് അവൾ അർജുനെ നോക്കി വിതുമ്പിക്കൊണ്ട് പറയുകയാണ്. എന്നിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും അർജുൻ അവളുടെ കൈത്തണ്ടയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. ഇത്തിരി ബലം പ്രയോഗിച്ച് തന്നെ അവൻ അവളെ കൊണ്ടുവന്ന് കാറിലേക്ക് കയറി.

നിന്റെ വീട്ടിലോട്ടു പോണെങ്കിൽ നീ പൊയ്ക്കോളൂ. ഞാൻ തടയത്തില്ല, പക്ഷേ നിന്റെ വീട്ടുകാരെ വിളിച്ചു വരുത്തിയ ശേഷം ഞാൻ പറഞ്ഞയക്കത്തുള്ളൂ. അതുവരെ നീ എന്റെ കൂടെ തന്നെ കാണും.

ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു കൊണ്ട് അർജുൻ പറഞ്ഞു. ഇരു കൈകളും കൊണ്ട് മുഖം പൊത്തി കരയുകയാണ് ചിന്മയി. അവളുടെ അടക്കിപ്പിടിച്ച് തേങ്ങൽ  ഉയർന്നുവന്നു..

മിണ്ടാതിരിക്കാൻ അർജുൻ കുറെ പറഞ്ഞുവെങ്കിലും ചിൻമയി ഇരുന്ന് കരയുകയായിരുന്നു..

ഇന്റർവെൽ ടൈമിൽ വെറുതെ പുറത്തേക്കിറങ്ങിയപ്പോഴാണ് സീനിയേഴ്സ് പരിചയപ്പെടാൻ വന്നതെന്നും, പേര് ചോദിച്ചപ്പോൾ പറഞ്ഞതേയുള്ളൂ എന്നുമൊക്കെ പറഞ്ഞ് അവൾ വിതുമ്പുന്നുണ്ട്.

കുറച്ചു ദൂരം ചെന്നതും ഒരു ബജിക്കടയുടെ മുൻപിലായി അർജുൻ വണ്ടി ഒതുക്കി നിർത്തി.

ചായയും മുളകു ബജിയും വാങ്ങിച്ച് അവൻ അവൾക്ക് കൊണ്ടുവന്നു കൊടുത്തു. ചിന്മയി പെണ്ണാണെങ്കിൽ അത് വാങ്ങിക്കില്ല.?ഒടുവിൽ മറ്റൊരു മാർഗ്ഗവും ഇല്ലാതെ അർജുൻ അതു കുടിക്കുകയായിരുന്നു.

അവന് വീണ്ടും ദേഷ്യം വന്നു എങ്കിലും കാറിൽ വന്നു കയറി.

ഇന്ദ്രനും സ്റ്റെല്ലയും ഫോണിൽ വിളിച്ചു എങ്കിലും ഇരുവരും കോൾ അറ്റൻഡ് ചെയ്തില്ല..

വീട്ടിലെത്തിയ ശേഷം ചിമ്മു നേരെ ബെഡ്റൂമിലേക്ക് ചെന്ന് കിടക്കയിലേക്ക് വീണു. അത് കണ്ടു കൊണ്ടു വന്ന അർജുനു ദേഷ്യം ഇരച്ചു കയറി.

ടി… യാതൊരു വൃത്തിയും മെനയുമില്ല അവൾക്ക്. ഡി പോയി കുളിക്കട്ടെ മര്യാദയ്ക്ക്.അവൻ ദേഷ്യപ്പെട്ടു.

എനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞു അവൾ അങ്ങനെ തന്നെ കിടന്നു.

ആമി എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. മര്യാദയ്ക്ക് കുളിക്കുന്നുണ്ടോ നീയ്.

ഇല്ല ഇല്ല ഇല്ല… അർജുനേട്ടൻ പറയുന്നത് ഞാൻ അനുസരിക്കില്ല.ഹല്ല പിന്നെ.
അവൾ ചുണ്ട് കൂർപ്പിച്ചു.

ആമി നിന്നോടാ പറഞ്ഞത്.. പോയ്‌ കുളിക്ക്.

നിങ്ങൾ എന്നോട് സംസാരിക്കാൻ വേണ്ട. എനിക്കത് ഇഷ്ടവുമല്ല.

നിന്റെ ഇഷ്ടവും ഇഷ്ടക്കേടും ഒന്നും തൽക്കാലം ഞാൻ നോക്കുന്നില്ല. നീ എന്റെ ഭാര്യയാണെങ്കിൽ നിന്നെ അനുസരിപ്പിക്കാനും എനിക്കറിയാം.
പറഞ്ഞുകൊണ്ട് അവൻ അവളെ പിടിച്ചു ഉയർത്തി, എന്നിട്ട് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു അർജുൻ നടത്തിയത്.

ആമിയുടെ ടോപ്പ് മേൽപ്പോട്ട് ഉയർത്തി വലിച്ചൂരി ഒരു ഏറു കൊടുത്തു. ശേഷം അവളെ എടുത്ത് തോളിലേക്ക് ഇട്ടുകൊണ്ട് അവൻ വാഷ് റൂമിലേക്ക് നടന്നു.

അയ്യേ… ഇതെന്താ ഈ കാണിക്കുന്നേ.. ഈ അർജുനെട്ടൻ.. അവൾ കാലുകൾ രണ്ടുമിട്ട് അവന്റെ ദേഹത്ത് അടിച്ചു കുതറുകയാണ്.

ന്നേ, താഴെ നിർത്തുന്നുണ്ടോ മര്യാദയ്ക്ക്. അവൾ അലറി വിളിച്ചു. പക്ഷേ അർജുൻ വാഷ്റൂമിൽ കയറിയ ശേഷമാണ് അവളെ താഴെ നിർത്തിയത്.
ടോപ്പിടാതെ അവന്റെ മുൻപിൽ നിന്നപ്പോൾ അവൾക്ക് നാണം വന്നു അർജുൻ നോക്കിയതും പെട്ടെന്ന് അവൾ അവനെ റുറക്കി പുണർന്നു നിന്നു..

ഹാങ് ചെയ്ത ടവ്വൽ എടുത്ത് അവളുടെ ദേഹത്തോട്ട് ഇട്ടിട്ട് അർജുൻ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി..

അർജുനേട്ടനു നാണംമില്ലേ.

എനിക്കിത്തിരി നാണം കുറവാണെന്ന് നിനക്ക് മനസ്സിലായല്ലോ. ഇനിമേലിൽ കോളേജിൽ നിന്ന് വീട്ടിൽ വന്നാൽ കുളിക്കയിൽ നീ കിടക്കയിൽ ഇരിക്കരുത്.. ഇന്ന് ആദ്യമായിട്ടാ കൊണ്ട് ഞാൻ ടോപ്പ് ഊരി മാറ്റി. ഇനി ഇത് ആവർത്തിച്ചാൽ നീ ഫുൾ നേക്കഡ് ഓർത്തോ…

ചൂണ്ടുവിരൽ കൊണ്ട് അവൾടെ നേരെ കശക്കിയശേഷം അർജുൻ പുറത്തേക്കിറങ്ങി പോയി..

അയ്യേ.. എന്റെ ഈശ്വരാ.. എനിക്ക് അത് ഓർക്കാൻ പോലും വയ്യ.
അവൾ പറയുന്നത് അർജുനും കേട്ടു.

ചെറിയൊരു പുഞ്ചിരിയോടെ അവൻ ചെന്ന് ഇട്ടിരുന്ന വേഷമൊക്കെ അഴിച്ചു മാറ്റി. നിലത്ത് കിടന്നിരുന്ന അവളുടെ ടോപ്പ് എടുത്ത്  കസേരയിൽ ഇട്ടു.

കുറച്ചു മുന്നേ അവളോട് ദേഷ്യപ്പെട്ടത് ഇത്തിരി ഓവറായി പോയി എന്ന് അവനറിയാം. എന്നാലും എന്താണെന്നറിയില്ല അപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല. അതുകൊണ്ടാണ് അവളോട് ഇത്തിരി റഫ് ആയിട്ട് പെരുമാറിയത്. അതിനുപകരം അവള് ചാടിത്തുള്ളി പോയത് കണ്ടില്ലേ..
ചുളിഞ്ഞ മുഖത്തോടെ അർജുൻ വാഷ് ബേസിന്റെ അരികിൽ ചെന്ന് മുഖമൊക്കെ കഴുകി.

അപ്പോഴേക്കും വീണ്ടും ഇന്ദ്രന്റെ കോൾ അവനെ തേടിയെത്തി. തങ്ങൾ ചായ കുടിക്കാൻ ഇറങ്ങിയതാണെന്നും ഫോൺ റിങ്ങ് ചെയ്തത് ശ്രദ്ധിച്ചില്ല എന്നും ഒക്കെ അർജുൻ അച്ഛനോട് പറയുന്നുണ്ട്.

മോളെവിടെ എന്ന് ചോദിച്ചപ്പോൾ അവൾ കുളിക്കാൻ കയറിയതാണ് എന്ന് അവൻ പറഞ്ഞു..

അച്ഛനോടും അമ്മയോടും സംസാരിച്ച ശേഷം അർജുൻ കട്ട് ചെയ്തു.
ഈ സമയത്ത് കുളി കഴിഞ്ഞ ശേഷമാണ് താൻ മാറാനുള്ള ഡ്രസ്സ് ഒന്നും ധരിച്ചില്ലല്ലോ എന്ന് ചിൻമയി ഓർത്തത്..

ശോ.. കഷ്ടം… അവൾ മുടിയൊക്കെ തോർത്തുകൊണ്ട് ചുറ്റിക്കെട്ടി വച്ച ശേഷം പതിയെ ഡോർ തുറന്നു. അർജുൻ മുറിയിൽ ഇല്ലെന്ന് മനസ്സിലാക്കിയതും ടൗവലും ചുറ്റികൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി.

കബോർഡ് തുറന്ന് ഡ്രസ്സ്‌ എടുത്തപ്പോൾ ആയിരുന്നു അർജുൻ കയറി വന്നത്.
പെട്ടെന്ന് അവൻ അവിടേക്ക് വന്നതും പെണ്ണിന്റെ ടൗവ്വൽ അഴിഞ്ഞ് താഴേക്ക് പോയതും ഒരുമിച്ചായിരുന്നു.

തുടരും…..