ചിൻമയി അതേ ഇരുപ്പ് കുറെ നേരമിരുന്നു..കരഞ്ഞു തളർന്നു കിടന്നത് കൊണ്ട് അവൾക്ക് വല്ലാത്ത തലവേദനയുണ്ട്.ഒന്നും കഴിച്ചതുമില്ല.. വല്ലാത്ത വിശപ്പ്.. വയറ് എരിയുന്നുണ്ട്..
കുറച്ചു നേരം കൂടി സെറ്റിയിൽ കൂന്നിക്കൂടി ഇരുന്നു. എന്നിട്ട് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് തന്നെ ചെന്നു. വാഷ് റൂമിലേക്ക് ഒന്ന് പോയി ബ്രഷ് ചെയ്ത് വരാനാണ് അവൾ ബെഡ്റൂമിലേക്ക് കയറി പോയത്.
അർജുൻ ആണെങ്കിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ചിന്മയി വാഷ് റൂമിലേക്ക് നടന്നു പോയി…മുഖം കഴുകാൻ വേണ്ടി കണ്ണാടിയിലേക്ക് നോക്കിയതും കരഞ്ഞു കലങ്ങിയ മിഴികളിലേക്ക് ആയിരുന്നു അവളുടെ നോട്ടം ആദ്യം ചെന്നെത്തിയത് തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് താനിത്രമാത്രം കരയുന്നതെന്ന് അവൾ ഓർത്തു. പല്ലു തേച്ച് മുഖമൊക്കെ കഴുകിയശേഷം അവൾ വീണ്ടും പുറത്തേക്കിറങ്ങി വന്നപ്പോൾ അർജുൻ എണീറ്റിരിപ്പുണ്ട്. അർജുനെ ഒന്നു നോക്കി പോലും ചെയ്യാതെ ചിൻമയി അടുക്കളയിലേക്ക് പോയി..
ചായയ്ക്കുള്ള വെള്ളം വെച്ചശേഷം അവൾ റൈസ് കുക്കറിലിരുന്ന് ചോറ് എടുത്ത് തിളപ്പിക്കുവാനായി വെച്ചു..
ഏത്തപ്പഴം ഇരുന്നത് ഒരെണ്ണം എടുത്തു വട്ടത്തിൽ അരിഞ്ഞു. ചായ തിളച്ചു വന്നപ്പോഴേക്കും അത് ഒരു കപ്പിലേക്ക് പകർന്നു ഒഴിച്ചിട്ട്, നോൺസ്റ്റിക്കിന്റെ ഒരു പാൻ എടുത്ത് അടുപ്പത്തു വെച്ചു. അരിഞ്ഞ ഏത്തപ്പഴം നിരത്തി വെച്ചിട്ട് ഇത്തിരി നെയും ഒഴിച്ചു അതൊന്നും മൊരിയിച്ചെടുത്തു..
ഇത്തിരി പഞ്ചസാര കൂടി ചേർത്ത് ഇളക്കിയിട്ട് ചായയും പഴവും എടുത്ത് അവൾ ഡൈനിങ് ടേബിളിലേക്ക് കൊണ്ടുപോയി വെച്ചു.
അർജുൻ കുളിച്ചിറങ്ങിയപ്പോൾ അടുക്കളയിൽ നിന്നും നല്ല മണം വരുന്നുണ്ട്.
അവൻ വന്നു നോക്കിയപ്പോൾ ച്ചിമ്മു ഇരുന്ന് ആഹാരം കഴിക്കുന്നതാണ് കണ്ടത്..അർജുൻ അടുക്കളയിൽ ചെന്നു നോക്കി. ചിമ്മു അവൾക്ക് മാത്രമുള്ള ചായ ആയിരുന്നു തിളപ്പിച്ചത്. എല്ലാദിവസവും അർജുനാണ് ചായ എടുത്തു വയ്ക്കുന്നത്. അതും രണ്ടു പേർക്കും അവൻ എടുത്തു വയ്ക്കും. ചിന്മയ ഉണർന്ന് വന്നശേഷം ആ ചായയും എടുത്ത് നേരെ സിറ്റൗട്ടിലേക്ക് പോയിരുന്നു പത്രം വായിക്കുകയാണ് പതിവ്.
എന്നാൽ ഇന്ന് അവൾ അവൾക്കു വേണ്ടി മാത്രമുള്ളത് ഉണ്ടാക്കിയെന്ന് കണ്ടതും അർജുന് ദേഷ്യം തോന്നി..
അവൻ കൂടുതൽ ഒന്നും പറയാതെ ഒരു കപ്പ് കോഫി അവനുവേണ്ടിയും തയ്യാറാക്കി. കാബേജ് തോരൻ വെക്കുവാനായി ചോപ്പറിൽ അരിഞ്ഞെടുത്തിട്ട് കുറച്ചു നാളികേരവും കൂടി ചിരകി. ഇത്തിരി സവാളയും പച്ചമുളകും കറിവേപ്പിലയും ഒക്കെ ചേർത്ത് എല്ലാംകൂടി മിക്സ് ചെയ്തിട്ട് അർജുൻ തോരൻ കറി റെഡിയാക്കി.
കറി വയ്ക്കുന്നതിനിടയിൽ തന്നെ അവൻ കോഫിയും കുടിച്ചു തീർത്തു.
ചിന്മയി എഴുന്നേറ്റ് വന്നിട്ട് ഒരു ചെറിയ പൊട്ടറ്റോ എടുത്ത് അരിഞ്ഞു ഫ്രൈ ചെയ്തു. മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി. അവളുടെ ടിഫിൻ ബോക്സ് എടുത്തിട്ട് അവൾ തന്നെ ഉണ്ടാക്കിയ ചോറും കറികളും വെച്ചടച്ചു..ഇതെല്ലാം അർജുൻ ശ്രെദ്ധിക്കുന്നുണ്ട്. എന്നാലും അവൻ ഒന്നും മൈൻഡ് ചെയ്യാനും പോയില്ല..
കാബേജ്തോരനും ഫിഷ് ഫ്രൈയും പുളിശ്ശേരിയും കൂടിയാണ് അർജുൻ കൊണ്ടുപോയത്.
എല്ലാം എടുത്തു വച്ചശേഷം അർജുൻ റൂമിൽ വന്നപ്പോൾ ചിൻമയി ഡ്രസ്സ് എടുത്തു കുളിക്കാൻ കയറി.
തന്നെ വേണ്ടാത്ത ആളല്ലേ.. തന്നെ അറപ്പുള്ള ആളല്ലേ.. അതുകൊണ്ട് താനും മിണ്ടുന്നില്ല..പോകുന്നിടം വരെ പോട്ടെ. അവൾ തീരുമാനിച്ചു.
തലവേദന കാരണം ഇത്തിരി എണ്ണ കൂടി വെച്ചാണ് കുളിച്ചത്.
ചെറിയൊരു ആശ്വാസം കുളിച്ചു തോർത്തി യപ്പോൾ തോന്നി.
സമയം പോയ്.. ഇവളിത് എന്നാ കുളിആണ്. അർജുന് ദേഷ്യം വന്നു.
ഡോറിൽ പോയ് തട്ടാൻ തുടങ്ങിയതും ചിമ്മു വാതിൽ തുറന്ന് വന്നതും ഒരുമിച്ചു ആയിരുന്നു.
പല്ല് ഞെരിച്ചു നിൽക്കുന്നവനെ കണ്ടതും സമയം പോയിട്ടാണെന്ന് അവൾക്ക് മനസിലായി.
തെല്ലും കൂസാതെ ചിൻമയി അവന്റെ മുന്നിലൂടെ ഡ്രസ്സിങ് റൂമിലേക്ക് പോയി.
ഇരുവരും മൗനം കൊണ്ട് വലിയൊരു വേലിയാണ് തീർത്തത്.
കോളേജിലേക്കുള്ള യാത്രയിലും പരസ്പരം യാതൊന്നും ഉരിയാടിയില്ല.
പുറത്തെ കാഴ്ചകളിലേക്ക് നോക്കി ചിൻമയി ഇരുന്നു.. അർജുന്നും വാശി ആയിരുന്നു. അവനും അവളെ നോക്കാൻ പോയില്ല…കുഞ്ഞ്കളി കൂടുതൽ അല്ലേ.. അതുകൊണ്ട് എന്തേലും ആവട്ടെ യെന്ന് അവനും ഓർത്തു്.
പാർക്കിംഗ് എത്തും മുന്നേ അർജുനോട് വണ്ടി നിർത്താൻ ചിമ്മു ആവശ്യപ്പെട്ടു. പക്ഷെ അവൻ അത് ശ്രദ്ധിച്ചില്ല.
ഇനി ഭാര്യ ആണെന്ന് ആരും അറിയണ്ട.. അതുകൊണ്ട് വണ്ടി നിർത്തു അർജുനെട്ട…
പക്ഷെ അർജുൻ എൻട്രൻസ് ലേക്ക് വണ്ടി അപ്പോളേക്കും കയറ്റി കഴിഞ്ഞു.
ഫ്രണ്ട്സ് ആരെങ്കിലും കാണുന്നുണ്ടോയെന്ന് നോക്കിക്കൊണ്ട് ആയിരുന്നവൾ കാറിൽ നിന്നിറങ്ങിയത്.
തന്റെ ഡിപ്പാർട്മെന്റ് ilekk വേഗത്തിൽ നടന്നു പോകുമ്പോൾ അവൾ ചെന്നു പെട്ടതോ കാർത്തിക്കിന്റെ മുൻപിലും.
ഹലോ ചിൻമയി..ഒരു വിളിയൊച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി.
ന്റെ ഭഗവാനെ ഇങ്ങേർ ഇതെന്തു ഭാവിച്ചാ…ചിമ്മു വേദനയോടെ അവനെ നോക്കി.
അവളുടെ അടുത്തേക്ക് ഓടി വരുന്ന കാർത്തിക്. അവന്റെ പിന്നാലെ അർജുന്നും
തുടരും….
