എനിക്ക് ഒരു ദേഷ്യവും ഇല്ല.. നീയല്ലേ പറഞ്ഞത് ഭർത്താവാണെന്നുള്ള കാര്യം ആരോടും പറയേണ്ടെന്ന്… മറന്നു പോയോ…
പാർക്കിങ്ങിൽ വണ്ടി ഒതുക്കി നിറുത്തി അർജുൻ തന്റെ അരികിൽ ഇരിക്കുന്നവളേ നോക്കി.
അത് പിന്നെ…. ഞാൻ ഓർത്തു എന്നോട് ദേഷ്യം അല്ലേ. അപ്പോപിന്നെ ഭാര്യ ആണെന്ന് പറഞ്ഞാൽ ഇഷ്ടമാകില്ലെന്ന്.
മ്മ്… ചെല്ല് ചെല്ല്.. നേരം പോകുന്നു.അർജുൻ അവളെ നോക്കി കണ്ണുരുട്ടി.
ഇന്നെന്നെ വഴക്കൊന്നും പറയരുത്. പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പിണങ്ങും കേട്ടോ..ചെറുതായിട്ട് അർജുനെ ഒന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് ചിൻമയി ഇറങ്ങിപോയത്.
ചിമ്മു വരുന്നതും കാത്തു ഒരുവൻ നിൽക്കുന്നത് അർജുൻ കണ്ടു. പെട്ടന്ന് അർജുന്റെ മുഖം ഇരുണ്ടു.
ഇവനെക്കൊണ്ട് തോറ്റല്ലോ… എന്റെ പെണ്ണിനെ വായി നോക്കാൻ ഇറങ്ങിയേക്കുവാ…പിറു പിറുത്തു കൊണ്ട് അർജുൻ സ്റ്റാഫ് റൂമിലേക്ക് നടന്നു.
ചിൻമയി… എനിക്ക് ഒരു കാര്യം പറയാനുണ്ട്..കാർത്തിക് ചിമ്മുവിന്റെ അടുത്തേക്ക് വന്നിട്ട് അവളെ നോക്കി പറഞ്ഞു. ആകെ കൂടെ അവന്റെ പരവേശം കണ്ടോപ്പോൾ പെണ്ണിന് സംഗതി പിടികിട്ടി. ഇന്ന് പറഞ്ഞു തീർത്തില്ലെങ്കിൽ ശരിയാവില്ലന്നു അവൾ ഓർത്തു.
ഒപ്പം സ്റ്റാഫ് റൂമിന്റെ വാതിൽക്കലേക്ക് അവൾ ഒന്നും തിരിഞ്ഞു നോക്കി. അർജുൻ അവിടെങ്ങാനും നിൽപ്പുണ്ടോ എന്നാണ് പെണ്ണ് നോക്കിയത്.
അർജുനേട്ടൻ ആണെങ്കിൽ വാക്ക് തന്നതാ ഇനി ഇവന്റെ ഉപദ്രവം ഒന്നും വരില്ലെന്നുള്ളത്.. എന്നിട്ട് ദേ വീണ്ടും വന്നേക്കുന്നു. ചിമ്മു ദേഷ്യത്തിൽ കാർത്തിയെ നോക്കി.
ചേട്ടന് എന്താ വേണ്ടത്… ഇന്നലെ മുതൽ തുടങ്ങിയത് ആണല്ലോ…. വെറുതെ എന്തിനാ എന്നേ ശല്യം ചെയ്യുന്നേ അവൾ ഗൗരവത്തിൽ ചോദിച്ചു..
എടോ… എനിക്ക് ഒരു കാര്യം പറയാൻ…
എന്ത് കാര്യമാണ് ചേട്ടന് പറയാനുള്ളത്….അപ്പോളും അവൾ ഗൗരവത്തിൽ തന്നെ..
എടോ.. അത് പിന്നെ പേർസണൽ ആണ്..തനിക്ക് ഒന്ന് ഫ്രീ ആവാൻ പറ്റുമോ..
ലഞ്ച് ബ്രേക്ക് ന്റെ സമയത്ത് ലൈബ്രറി യിൽ വന്നോളൂ…അത്രമാത്രം പറഞ്ഞ ശേഷം അവൾ ക്ലാസ്സ് റൂമിലേക്ക് പോയ്.
ചിമ്മു കാർത്തിക്കിനോട് സംസാരിക്കുന്നത് അർജുൻ കണ്ടിരുന്നു. ഇത്തിരി നേരം അവൾ അവനോട് സംസാരിച്ചു നിന്നല്ലോ എന്നതാണ് അവന്റെ മനോവിഷമം..
ഇതിനുമാത്രം അവനോട് പറയാൻ എന്തിരിക്കുന്നു…അർജുന്റെ നെറ്റി ചുളിഞ്ഞിരുന്നു. അവൻ തെല്ലു ദേഷ്യത്തിൽ ക്ലാസ്സിലേക്ക് വന്നതും.
കൂട്ടുകാരികളുടെ അടുത്ത് സംസാരിച്ചു നിൽക്കുകയാണ് ചിമ്മു.
സാർ വന്നു…കുട്ടികൾ എല്ലാവരും കൂടി തേനീച്ച മൂളുന്നത് പോലെ മൂളികൊണ്ട് അവരവരുടെ പ്ലേസിൽ ഇരുന്നു.
പ്രയർ ടൈമിൽ ഒക്കെ ചിമ്മു ആണെങ്കിൽ അർജുനെ പാളി നോക്കുന്നുണ്ട്
പക്ഷെ അവൻ ശ്രദ്ധിക്കുന്നു പോലുമില്ല. അവൾക്ക് അത് കണ്ടു ചിരി വന്നു.
നിനക്ക് എന്ത് പറ്റി… എന്തിനാ നീ ഇങ്ങനെ ചിരിക്കുന്നത് എന്ന് അവന്തിക അവളോട് പതിയെ ചോദിച്ചു.
ഒന്നുല്ല… വെറുതെ… ഒരു രസം അവൾ മറുപടിയും കൊടുത്തു
രസവും സാമ്പാറും ഒക്കെ സാർ എടുത്ത് അവിയൽ ആക്കരുത് കെട്ടോ..സൂക്ഷിച്ചു വേണം.. പറഞ്ഞേക്കാം.. അവന്തിക പറഞ്ഞതും ചിമ്മു അവളുടെ കാൽ തുടയിൽ ഒന്ന് നുള്ളി.
ആഹ്… എടി, എനിക്ക് നല്ലോണം വേദനിച്ചു ട്ടോ….അവന്തിക ചെറുതായി അവളോട് ദേഷ്യപ്പെട്ടു.
എന്താ അവന്തിക.. എന്താണ് അവിടെ പ്രശ്നം….? അർജുൻ ഉച്ചത്തിൽ ചോദിച്ചതും അവന്തിക ചാടി എഴുന്നേറ്റു.
സാർ.. ഒന്നുമില്ല സാർ…..
പിന്നെന്താ…. ഞാൻ വന്നപ്പോൾ മുതൽ തുടങ്ങിയതാണല്ലോ നിങ്ങളുടെ സംസാരം…
സോറി സാർ….അവൾ മുഖം കുനിച്ചു.
അർജുൻ നോക്കിയപ്പോൾ യാതൊരു കൂസലും ഇല്ലാതെ ചെറിയ പുഞ്ചിരിയോടെ ഇരിക്കുകയാണ് ചിമ്മു. ഇന്നലെ ഈ നേരത്തു പേടിച്ചു വിറച്ചു നിന്ന പെണ്ണാണ്.. ഇപ്പൊ ദേ ഇതൊന്നും അവളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലാണ് അവളുടെ ഇരുപ്പ്..
തന്നെ പറഞ്ഞാൽ മതിലോ…. ഇവളെയെടുത്തു ഇത്ര പെട്ടന്ന് തലേൽ കേറ്റി വെച്ചത് ഈ ഞാനാണ്..അതിന്റെ അഹങ്കാരം ആണീ കാണുന്നതെല്ലാം…
പെണ്ണൊന്നു കരഞ്ഞപ്പോൾ തന്റെ നെഞ്ചു പൊട്ടിപ്പോയി. മാറി കിടന്നപ്പോൾ അവളോട് ഉള്ള ദേഷ്യം ആവിയാക്കി കളഞ്ഞത് താൻ അല്ലേ.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല..
സാർ…..ബോയ്സിന്റെ ഭാഗത്തുനിന്ന് ആരോ ഒരാൾ വിളിച്ചപ്പോഴാണ് അർജുൻ ഇത് ക്ലാസ് റൂം ആണെന്ന് പോലും തിരിച്ചറിഞ്ഞത്..
ആഹ് yes…അവൻ ലക്ച്ചർ സ്റ്റാൻഡിന്റെ അടുത്തേക്ക് നടന്നു എന്നും.
നിന്നെതന്നെ സാർ നോക്കിയിരുന്നത് എന്തിനാ പെണ്ണെ…ഹന്ന പതിയെ ചോദിച്ചു.
ആവൊ.. നിക്ക് അറിയില്ല..ചിമ്മുവും പറഞ്ഞു.
മ്മ്… എന്തോ ഉണ്ട്… ഉറപ്പാ…. ഇല്ലങ്കിൽ ഇങ്ങനെ നോക്കില്ലലോ…
സൈലന്റ്സ്..സാർ ഉച്ചത്തിൽ പറഞ്ഞു.
ടേക്ക് യുവർ നോട്ട്ബുക്ക് ആൻഡ് റൈറ്റ് ദിസ്…
അർജുൻ ബോർഡിന്റെ നേർക്ക് തിരിഞ്ഞു.
കുട്ടികളിൽ പലരും ചിമ്മുവിനെ സംശയത്തോടെ നോക്കുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു. …
ന്നാലും ഈ ഏട്ടൻ എല്ലാം കുളം ആക്കും…. അവൾ ഓർത്തു..
തുടരും……
