കാർത്തി എന്നോട് ഒരു കാര്യം ചോദിച്ചു..അതിനു സമ്മതമാണെന്ന് ഞാൻ പറഞ്ഞു.. Thats all your ഓണർ…
ചിമ്മു ചിരിയോടെ കൂട്ടുകാരികളെ നോക്കി പറഞ്ഞു.
നിനക്ക് കാര്യമായിട്ട് എന്തോ കുഴപ്പമുണ്ട്.. അതാണ് ഇങ്ങനെ സംസാരിക്കുന്നെ. ഹന്നയ്ക്ക് തെല്ലു ദേഷ്യം തോന്നി. അവൾ മുഖം വീർപ്പിച്ചു കൊണ്ട് നേരെ ഇരുന്നു. അപ്പോളേക്കും അർജുൻ ക്ലാസിലേക്ക് വീണ്ടും കയറി വന്നു. പഠിപ്പിക്കാൻ തുടങ്ങി…
ഇടയ്ക്കൊക്കെ ചിമ്മു അവനെ ഏറു കണ്ണിട്ട് നോക്കുന്നുണ്ട്. പക്ഷെ അവൻ സീരിയസായിട്ട് നിന്നു പഠിപ്പിക്കുകയായിരുന്നു. കാലത്തെ തന്നേ നോക്കി വെള്ളമിറക്കി കപ്പലോടിച്ച ആളാണ്.. ഉച്ചക്ക് ശേഷം തനി ഓന്ത്…ചിമ്മു മനസ്സിൽ ഓർത്തു.
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ തന്റെ നോട്ട്ബുക്ക് തുറന്നു. എന്നിട്ട് അതിൽ എന്തോ എഴുതി.. ശേഷം അതു മെല്ലെ അവന്തികയുടെ നേർക്ക് നീട്ടി വെച്ചു.
അവൾ എഴുതിയത് എന്താണന്ന് അവന്തിക വായിച്ചു. പെട്ടന്ന് അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. വയപ് പൊത്തി പിടിച്ചിരിക്കുന്ന പെണ്ണിനെ ഹന്നയൊന്ന് നോക്കി. അപ്പോളേക്കും അവന്തിക ആ ബുക്ക് എടുത്തു ഹന്നയുടെ അരികിലേക്ക് നീട്ടി വെച്ചു. വായിച്ച ശേഷം ഹന്നയും ചിരിച്ചു പോയ്. പെട്ടന്ന് ആയിരുന്നു അർജുൻ അതു കണ്ടത്
അവൻ അവരുടെ ഡസ്ക് ന്റെ അടുത്തേക്ക് വന്നതും ഹന്നയും അവന്തികയും അല്പമൊന്നു വിഷമിച്ചു.
ചിമ്മു ബുക്ക് എടുത്തു മാറ്റാൻ തുടങ്ങും മുന്നേ അർജുൻ അതു കൈകലാക്കി..
സാർ.. അതു എന്റെ ബുക്ക് ആണ്…പറഞ്ഞു കൊണ്ട് ചിമ്മു കൈനീട്ടിയെങ്കിലും അർജുൻ അതു കൊടുക്കാതെ ലക്ച്ചർ സ്റ്റാൻഡിന്റെ അടുത്തേക്ക് പോയി.
ദയനീയമായി അവൾ കൂട്ടുകാരികളെ നോക്കി. ഒപ്പം ഇന്നത്തെ ദിവസം തീർന്നു ന്ന് അവൾ മനസ്സിൽ ഓർക്കേം ചെയ്തു.
ഇവള് കുറച്ചു ഇളക്കക്കാരിയാണ് കെട്ടോ.. പൂച്ചേപ്പോലെ ഇരുന്നത് അല്ലെ,, ഇന്നിപ്പോ ഇവളുടെ മട്ടു മാറി..തൊട്ടു മുന്നിലെ ബെഞ്ചിൽ ഇരുന്ന ഗംഗ എന്നൊരു പെൺകുട്ടി പതിയെ അടക്കം പറഞ്ഞു.
മ്മ്… ശരിയാ.. സാറ് വരുമ്പോൾ നെഗളിക്കുവല്ലേ..വേറെ ഒരിടത്തും ഇങ്ങനെയോരെണ്ണത്തെ കണ്ടിട്ടില്ല..നമ്മൾ എല്ലാരും എത്ര മര്യാദക്ക് ഇരിക്കുന്നെ.. ഇവളോടി…ഗംഗ യോട് ചിപ്പിയും പറയുന്നുണ്ട്.
അർജുൻ ആണെങ്കിൽ ആ ബുക്ക് അപ്പോൾ തുറന്നു നോക്കിയില്ല. പകരം ക്ലാസ്സ് എടുക്കാൻ തുടങ്ങി. ചിമ്മു സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട് അനങ്ങാതെ ഇരുന്നു.
പഠിപ്പിച്ച ഭാഗത്തു നിന്നും അവന്തിക യോടും ഹന്നയോടും അർജുൻ ചോദ്യം ചോദിച്ചു. അവർ ഉത്തരവും പറഞ്ഞു. എന്നാൽ ചിമ്മുവിനെ അവൻ ഒഴിവാക്കി. നല്ലോണം ശ്രെദ്ധിച്ചുകൊണ്ട് അവൾ ക്ലാസിൽ ഇരുന്നതൊക്കെയാണ്. But…
അതും കഴിഞ്ഞു പിന്നേം കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സ് തീരുന്നെന്റെ ലാസ്റ്റ് 3മിനിറ്റ്ൽ അർജുൻ ബുക്ക് തുറന്നു.
എടി പിള്ളേരെ… ഇങ്ങേരെന്റെ കെട്ടിയോൻ ആണെന്ന് നിങ്ങൾ ആരോടും പറയല്ലേ.. പറഞ്ഞു കഴിഞ്ഞാൽ പിന്നെ തീർന്നു.. എന്റെ രോമം പോലും ബാക്കിയുണ്ടാവില്ല ട്ടൊ… അതും കൂടാതെ കന്യകയായ എന്റെ പൊൻ തൂവൽ കൂടി ഇദ്ദേഹം എടുത്തു പുറപ്പുറത്തിടും..പിന്നെ പത്താം മാസം പ്രസവിച്ചു കഴിഞ്ഞാലേ എനിക്ക് ഇതിൽ നിന്നും ഒരു മോചനം ലഭിക്കൂ…യു know My Dears ഇദ്ദേഹത്തിന്റെ ഒരു ചുംബനം ദാഹിച്ചു കഴിയാൻ തുടങ്ങി യിട്ട് മാസം ഒന്ന് ആവുന്നു… ഒപ്പം പൊട്ടിക്കരയുന്ന ഇമോജി യും.
അർജുൻ വായിക്കുന്നത് കണ്ടതും ചിമ്മു ന്റെ മുഖത്തെ രക്തം പോലും ഇല്ലാണ്ടായി. അവന്തികയും ഹന്നയും ആകെ വിളറി പിടിച്ച് ഇരുപ്പുണ്ട്..
അർജുൻ എല്ലാം വായിച്ച ശേഷം ജസ്റ്റ് മുഖം തിരിച്ചു ചിൻമയിയെ നോക്കി.
പെട്ടന്നവൾ മുഖം താഴ്ത്തി.
സോറി എന്നവൾ പിറു പിറുക്കുന്നത് അർജുൻ കണ്ടു. അവൻ കൈകൾ രണ്ടും നെഞ്ചിനു കുറുകെ പിണച്ചുവെച്ചുകൊണ്ട് സീരിയസ് ആയിട്ട് തന്നെ നിൽക്കുകയാണ്. അപ്പോഴേക്കും അവർ തീർന്നതിന്റെ വെല്ലും മുഴങ്ങി..
ഓക്കേ Dears… Thank you..അർജുൻ ലക്ച്ചർ സ്റ്റാൻഡിൽ ഒന്ന് കൊട്ടിയശേഷം കുട്ടികളെ നോക്കി പറഞ്ഞു..
താങ്ക് യു സാർ..കുട്ടികളും എഴുന്നേറ്റു.
അർജുൻ പുറത്തേയ്ക്ക് പോകുന്നത് നോക്കി നെഞ്ചിടിപ്പോടെ നിൽക്കുകയാണ് ചിമ്മു. ഇന്നത്തെ ദിവസം ഏതാണ്ടൊക്കെ തീർന്നപോലെ ആയല്ലോന്ന് അവൾക്ക് തോന്നി..
എടി.. ചിമ്മു.. ഇനി എന്ത് ചെയ്യും പെണ്ണെ. അവന്തിക അവളെ നോക്കി ചോദിച്ചു.
തീർന്നെടീ തീർന്നു.. കാണാനുള്ളവരൊക്കെ എന്നെ നല്ലോണം കണ്ടോളൂ. ഇനിയൊരു പക്ഷെ ഞാനിവിടെയ്ക്കു ഇനി കാലു കുത്തുംഎന്ന് തോന്നുന്നില്ല..
ചിമ്മു വിഷമത്തോടെ പറയുകയാണ്.
എടി.. അപ്പോൾ അതു സത്യമാണോ…ഹന്ന അവളോട് അല്പം ചേർന്നു വന്നു.
എന്ത്?
അല്ലാ.. നീയിപ്പോഴും കന്യകയാണെന്ന് പറഞ്ഞില്ലേ… അതു സത്യമാണോന്ന്.
ഓഹ്.. ഇനി അതൊക്കെ പറഞ്ഞിട്ട് എന്തിനാ പെണ്ണെ.. പോട്ടെ.
അല്ലടി… നിനക്കൊരു ഉമ്മപോലും സാർ ഇതുവരെയായിട്ടും തന്നിട്ടില്ലേ..
ഇല്ലന്ന് അവൾ ചുമൽ ചലിപ്പിച്ചു.
പെട്ടന്ന് അവന്തിക അവളുടെ അധര ത്തിൽ ഒന്ന് നോക്കി..
സത്യം കൊച്ചേ… അറിയാതെ പോലും ഒരു ഉമ്മ അയാളെനിയ്ക്ക് തന്നിട്ടില്ല..
മ്മ്… അപ്പോൾ ഇന്നെല്ലാം set….ഹന്ന അവളുടെ തള്ളവിരൽ ഉയർത്തികാണിച്ചു.
ങ്ങെ…അവന്തികയ്ക്കു ഒന്നും മനസിലായില്ല.
സാറിന്റെ പുരുഷത്വത്തെയാണ് ഇവൾ ഇന്ന് ചോദ്യം ചെയ്തുകൊണ്ട് നമ്മളോട് സംസാരിച്ചത്. അത് കൃത്യം സാർ കാണുകയും ചെയ്തു. അതുകൊണ്ട് ഇന്ന് എന്തെങ്കിലുമൊക്കെ നടക്കും.. ഉറപ്പാ…ഹന്ന ഊറി ചിരിച്ചു.
അടുത്ത ക്ലാസ്സ് ടീച്ചർ വന്നതും കുട്ടികൾ എല്ലാവരും നിശബ്ദരായി..
എന്റെ മഹാദേവാ.. ഞാനിനി എങ്ങനെ അർജുൻട്ടന്റെ മുഖത്ത് നോക്കും.. ശോ.. എല്ലാം കുളമായിലോ..ചിമ്മു ആകെക്കൂടി പെട്ടുപോയ അവസ്ഥയിലാണ്.
തന്റെ കൈയിൽ ഇരിക്കുന്ന ബുക്കിൽ നോക്കി ഒന്നൂടെ എല്ലാം വായിച്ചു നോക്കുകയാണ് അർജുൻ.
ഹ്മ്… നിനക്ക് പ്ര, സവിക്കാൻ കൊതി ആയീല്ലേ.. ശരിയാക്കാം.. ഒക്കെ ശരിയാക്കാം…അർജുൻ തല കുലുക്കി ക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
തുടരും…..
പ്രിയപ്പെട്ടവരെ ദയവ് ചെയ്ത് വായിച്ചിട്ട് അഭിപ്രായം പറയാൻ മടി കാണിക്കല്ലേ 🥰🥰..
