എന്റെ പ്രിയപ്പെട്ടവൾ – മലയാളം നോവൽ, എഴുത്ത്: ഉണ്ണി കെ പാർത്ഥൻ ,ഭാഗങ്ങൾ 16 മുതൽ 20 വരെ

മീര വ്യാസനെ നോക്കി.. വ്യാസൻ എഴുന്നേറ്റ് ടേബിളിൽ നിന്ന് സി. ഗരറ്റ് എടുത്തു ചുണ്ടിലേക്ക് വെച്ചു.. പിന്നെ തിരിഞ്ഞു നിന്ന് മീരയെ നോക്കി സി. ഗരറ്റ് കത്തിച്ചു..മീരയുടെ മുന്നിൽ വന്നു നിന്നു..

“നീ എന്ത് പറഞ്ഞു..” പുക ചുരുൾ പുറത്തേക്ക് വിട്ട് വ്യാസൻ മീരയെ നോക്കി..

“വന്നു കാണാൻ പറഞ്ഞു..”

“പിന്നെ എന്തിനാ എന്നോട് ഈ പ്രഹസനം..”

“എന്ത്..” മീര വ്യാസനെ നോക്കി..

“അഭിപ്രായം ചോദിച്ചത്..”

“തോന്നി..ചോദിച്ചു..”

“നീ…” പെട്ടന്ന് നിർത്തി…ആഞ്ഞു പഫ് എടുത്തു വ്യാസൻ

“സോറി..താൻ ഒരു വിവാഹത്തിന് ഓക്കേ ആയത് കൊണ്ടാണല്ലോ..വന്നു കാണാൻ പറഞ്ഞത്..”

“അറിയില്ല..”

“അറിയായ്ക ഒന്നും ഇല്ല..നിനക്ക് എല്ലാം അറിയാം..മനുഷ്യനെ വട്ടാക്കുക..അത്രേ ള്ളു നിന്റെ ഉദ്ദേശം..”

“ഞാൻ ആരെയും വട്ടാക്കിയില്ല..”

“ഇന്നലെ രാത്രി വരെ പിന്നെ എന്ത്…****യിരുന്നു നിന്റെ ഉള്ളിൽ..” പച്ച തെ. റിയായിരുന്നു വ്യാസന്റെ മറുപടി..

“എല്ലാം എനിക്ക് ഇന്നലെത്തെ കൊണ്ടു മനസിലായി..അത് കൊണ്ടു തന്നെ..” മീരയുടെ ശബ്ദം നേർത്തു..

“എന്ത്..”

“ഒന്നുല്ല..ഒന്ന് പോയി കുളിച്ചു ഫ്രഷ് ആയി വരോ..മാഷ്ടെ കാർ എടുത്തു ഒന്ന് ടൗണിൽ പോയി വരാം..സാധനങ്ങൾ എല്ലാം തീർന്നു..” മീര പറഞ്ഞു..

“തന്നത്താൻ പോയ മതി..”

“ഞാൻ പോയി കാർ എടുത്ത് വരാം..അപ്പോളേക്കും കുളിച്ചു നിക്കണം..” വ്യാസന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മീര പുറത്തേക്ക് പോയി

************************

“നമ്മൾ തമ്മിൽ ചേരില്ല..അത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്..” ഡ്രൈവ് ചെയ്യുന്ന വ്യാസനെ നോക്കി മീര പറഞ്ഞു..

“അല്ലെങ്കിലും…ഇഷ്ടങ്ങൾ എല്ലാം ചിലർക്ക് കൌതുകം മാത്രമാണ്..എന്ന് പറയുന്നത് വളരെ ശരിയാണ്..” മീരയെ നോക്കാതെ വ്യാസൻ മറുപടി കൊടുത്തു..

“എനിക്ക് തന്നെ ഇഷ്ടം അല്ല എന്ന് തോന്നുന്നുണ്ടോ..” മീരയുടെ ശബ്ദം നേർത്തു..

“എനിക്ക് എങ്ങനെ അറിയാം..പെണ്ണിന്റെ മനസ് ഒരിക്കലും പിടി കിട്ടാതെ പോകുന്ന ഒന്നാണ്..എത്ര വായിച്ചാലും പിടി തരാതെ വഴുതി മാറുന്ന ചില പുസ്തകങ്ങൾ പോലെ..”

“എനിക്ക് നിന്നെ ഇഷ്ടമാണ്..മറക്കാൻ കഴിയില്ല..പിരിയാനും..”

“സന്തോഷം..” വ്യാസന്റെ മുഖത്ത് പുച്ഛം കലർന്ന പുഞ്ചിരിയായിരുന്നു..

“നമുക്ക് മുന്നോട്ട് പോകണ്ട ല്ലേ..” മീര വ്യാസനെ നോക്കി..

“നിനക്ക് ശരിക്കും ഭ്രാ. ന്ത് ഉണ്ടോ..അറിയാൻ വയ്യാതെ ചോദിച്ചു പോകുന്നത് ആണ്..സഹിക്കാൻ വയ്യ.. അതാണ്..” വെട്ടി തുറന്നുള്ള വ്യാസന്റെ ചോദ്യം കേട്ട് മീര ഒന്ന് പിടച്ചു..

ഒന്നും മിണ്ടാതെ മീര വേഗം സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു..ഉള്ളിൽ തികട്ടി വന്ന ഓർമ്മകളിൽ അവൾ വട്ടം ചുറ്റി..

“വെള്ളം വേണം കുടിക്കാൻ..” മീര കണ്ണുകൾ തുറക്കാതെ പറഞ്ഞു..

“ഇവിടെ എവിടെ കിട്ടാൻ..കുറച്ചു മുന്നോട്ട് പോയാൽ കട ഉണ്ട്..അവിടെ നിർത്തി വാങ്ങാം..” വ്യാസൻ ഒരു മയവും ഇല്ലാതെ പറഞ്ഞു..

മീര കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു..

കുറച്ചു മുന്നോട്ട് പോയി റോഡിനു അരികിൽ കണ്ട കടയുടെ മുന്നിൽ കാർ നിർത്തി വ്യാസൻ പുറത്ത് ഇറങ്ങി രണ്ട് കുപ്പി വെള്ളം വാങ്ങി തിരികെ വന്നു..

“വെള്ളം..” മീരയുടെ നേർക്ക് കുപ്പി നീട്ടി വ്യാസൻ..

മീര കണ്ണുകൾ തുറന്നു..വെള്ളത്തിന്റെ ബോട്ടിൽ വാങ്ങി തുറന്നു വായിലേക്ക് കമഴ്ത്തി..

“ആ പാടത്തിന്റെ അരികിൽ ഒന്ന് പാർക്ക് ചെയ്തേ..” കുറച്ചു മുന്നോട്ട് പോയ ശേഷം മീര വ്യാസനെ നോക്കി പറഞ്ഞു..വ്യാസൻ പാടത്തിനു നടുവിൽ ഉള്ള കലങ്കിന് സമീപം കാർ പാർക്ക് ചെയ്തു..

“ഒന്ന് ഇറങ്ങി വന്നേ..”.മീരയുടെ ശബ്ദം കനത്തു..

ഡോർ തുറന്നു മീര പുറത്ത് ഇറങ്ങി..ഇപ്പുറം വ്യാസനും..മീര ഇരു കൈയും കെട്ടി ദൂരേക്ക് നോക്കി നിന്നു..

“എന്തേ..എന്തെങ്കിലും പറയാൻ ഉണ്ടോ..” വ്യാസൻ ചോദിച്ചു..

“നീ എത്ര പെണ്ണുങ്ങളെ ഇഷ്ടപെട്ടിട്ടുണ്ട്..” വ്യാസന്റെ മുഖത്ത് നോക്കാതെ ദൂരേക്ക് നോക്കിയായിരുന്നു മീരയുടെ ചോദ്യം..

“എന്തിനാ..”

“എത്ര പേരെ..”

“ആരെയും ഇഷ്ടപെട്ടിട്ടില്ല..”

“ആരെയും..”

“ഇല്ല..”

“അപ്പൊ എന്നെയും..”

“ഉവ്വ്..”

“മ്മ്…പിന്നെ നിനക്ക് എങ്ങനെ അറിയാം ഇഷ്ടത്തെ പറ്റി..”

“മനസ്സിലായില്ല..”

“ഇഷ്ടം കൌതുകം ആണ് എന്ന് നിനക്ക് എങ്ങനെ അറിയാം..”

“അങ്ങനെ തോന്നി പറഞ്ഞു..”

“നിനക്ക് ഒരു ധാരണ ഉണ്ടായിരുന്നു..എന്റെ പിറകെ നടന്നു ശല്യം ചെയ്താൽ ഞാൻ വീഴും എന്ന്..അതിനുള്ള സകല അടവുകളും നീ എടുത്തു..

ഒരുപാട് വട്ടം ഞാൻ നിന്നോട് പറഞ്ഞു..നമ്മൾ ശരിയാകില്ല..മുന്നോട്ട് പോകണ്ട..എന്നൊക്കെ..പക്ഷെ..അന്നൊന്നും നീ കേട്ടില്ലേ..പിന്നാലെ നടന്നു..ഒരുപാട് എന്നെ ശല്യം ചെയ്തു.”

“അതിന്..”

“നിന്നോട് ഇപ്പൊ ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞില്ല എങ്കിലും നിനക്ക് അറിയാ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്..നിന്നെ എനിക്ക് ഭ്രാ, ന്ത് ആണെന്ന്..അങ്ങനെ എനിക്ക് നിന്നോട് ഇഷ്ടം തോന്നിയപ്പോൾ നിനക്ക് എന്നോട് ഉള്ള കൌതുകം അങ്ങ് മാറിയോ..അതാണോ..നീ നേരത്തെ പറഞ്ഞത്..” മീര ശബ്‍ദം ഉയർന്നു..

“മെല്ലെ പറഞ്ഞാൽ മതി എനിക്ക് കേൾക്കാം..” വ്യാസൻ ചുറ്റിനും നോക്കി പറഞ്ഞു..

“നീ പറ..നിന്റെ കൌതുകം കഴിഞ്ഞോ..”

“ഞാൻ അല്ല പറഞ്ഞത്..നീ ആണ് പറഞ്ഞത് നിനക്ക് ആലോചന വന്നു..അവരോട് വന്നു കാണാൻ പറഞ്ഞു എന്ന്..”

“ഉവ്വ്..പറഞ്ഞു..അതിന്..”

“എന്തെ അതിന് ഒന്നും ഇല്ലേ..”

“നിന്റെ നെഞ്ച് പൊള്ളിയോ കേട്ടപ്പോൾ..ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായോ കേട്ടപ്പോൾ..അന്ന് നിന്റെ അമ്മ വരദയെ പറ്റി പറഞ്ഞപ്പോൾ ഞാനും പൊള്ളി ഇങ്ങനെ..അന്നാണ് ഞാൻ അറിഞ്ഞത് നിന്നെ എനിക്ക് ഇഷ്ടം ആയിരുന്നുവെന്ന്..” മീര തിരിഞ്ഞു വ്യാസനെ നോക്കി..

“പൊള്ളിയോ നിന്റെ നെഞ്ച്..” മീര വ്യാസന്റെ മുന്നിൽ വന്നു നിന്നു..

“അറിയില്ല..” വ്യാസൻ പോക്കറ്റിൽ നിന്ന് സി..ഗരറ്റ് പാക്കറ്റ് എടുത്തു..

“സി. ഗരറ്റ് കത്തിച്ച നിന്റെ ചെവി കല്ല് ഞാൻ അടിച്ചു പൊട്ടിക്കും.. പബ്ലിക് റോഡ് ആണ് എന്നൊന്നും  ഞാൻ നോക്കില്ല..

ടെൻഷൻ വരുമ്പോ ഈ കുന്തം എടുത്ത് തൊള്ളയിൽ കുത്തി കേറ്റി വെച്ചാൽ എല്ലാ പ്രശ്നം അങ്ങട് തീരുമാനം ആവുല്ലോ..

ഇനി നീ സി

ഗ. രറ്റ് എന്റെ കൺ മുന്നിൽ വലിച്ചാൽ നിന്റെ തല മണ്ട ഞാൻ അടിച്ചു പൊട്ടിക്കും..” വ്യാസന്റെ മുന്നിൽ വന്നു നിന്നു മീര.

“ഡാ..” വ്യാസന്റെ കണ്ണിലേക്ക് നോക്കി മീര..

വ്യാസൻ ഒന്നും മിണ്ടാതെ മീരയെ നോക്കി നിന്നു..

“ഇപ്പൊ നിന്റെ ഈ കണ്ണുകൾ പറയുന്ന ഒരു കഥയുണ്ട്..ഇങ്ങനെ തല്ല് പിടിച്ച് നിന്നോട് സംസാരിക്കുന്ന നേരം..എന്റെ ഈ വാക്കുകൾ നിനക്ക് എത്ര സന്തോഷം തരുന്നുവെന്ന് നിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ട്..

മുഖത്തെ ഈ ദേഷ്യം..ഉള്ളിൽ നീ സന്തോഷം കൊണ്ടു വീർപ്പു മുട്ടുന്നുണ്ട് എന്ന് എനിക്ക് അറിയാം..അത് കാണാൻ എനിക്ക് ഇപ്പൊ കഴിയുന്നുണ്ട്…നിന്നെ…നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് മനുഷ്യാ..” വ്യാസന്റെ നെഞ്ചിലേക്ക് പൂണ്ടു കെട്ടിപിടിച്ചു കൊണ്ട് മീര പറഞ്ഞത് കേട്ട് വ്യാസൻ പതറി..

നടു റോഡിൽ ആണ് ഇങ്ങനെ..വ്യാസൻ ചുറ്റിനും നോക്കി..

“ആരുമില്ല..ആരും കാണുന്നില്ല..”

“ഡാ..” വ്യാസന്റെ നെഞ്ചിലേക്ക് ഒന്നുടെ അമർന്നു മീര..

“ഒന്ന്..കെട്ടിപ്പിടിച്ചൂടെ മനുഷ്യ നിനക്ക്..” മീര ഒന്നുടെ മുറുക്കി വ്യാസനെ..

വ്യാസൻ മെല്ലെ അവളെ ചേർത്ത് പിടിച്ചു..മീര ഒന്ന് പിടഞ്ഞു..പെരു വിരൽ തുമ്പിൽ നിന്ന് ഒരു വിറയൽ..അത് ശരീരം മൊത്തം പടർന്നു കയറാൻ തുടങ്ങി..മീര കണ്ണുകൾ ഇറുക്കി അടച്ചു..പിന്നെ പതിയെ വ്യാസന്റെ കണ്ണിലേക്ക് നോക്കി..

“ഡാ..”

“മ്മ്..”

“നമുക്ക് പിരിയാം..”

മീരയുടെ വാക്കുകൾ ചാട്ടു ളി പോലെ വ്യാസന്റെ നെഞ്ചിലേക്ക് തുളഞ്ഞ് കയറി..

വ്യാസന്റെ കര വലയത്തിൽ നിന്നും മാറി മീര വേഗം ഡോർ തുറന്നു കാറിൽ കയറി..വ്യാസൻ വേഗം സി. ഗരറ്റ് പാക്കറ്റ് പോക്കറ്റിൽ തപ്പി..സി. ഗര. റ്റ് പാക്കറ്റ് പുറത്ത് എടുത്തു..അതിൽ നിന്ന് ഒരു സി. ഗരറ്റ് പുറത്ത് എടുത്തു..

ഒരു നിമിഷം..ഒരൊറ്റ നിമിഷം..വ്യാസൻ കണ്ണുകൾ അടച്ചു..കൈയിൽ നിന്ന് സി. ഗരറ്റ് പാക്കറ്റും സി. ഗററ്റും താഴേക്ക് ഉപേക്ഷിച്ചു..പിന്നെ തിരികെ കാറിലേക്ക് നടന്നു..കാറിനു മുന്നിലൂടെ നടന്നു വരുന്ന വ്യാസനെ മീര ഇമ വെട്ടാതെ നോക്കി നിന്നു..

********************

“മീരാ..” ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ വ്യാസൻ മീരയെ നോക്കി..

“മ്മ്..” തല ചെരിച്ചു മീര

“ഒന്നോർത്താൽ നീ പറഞ്ഞത് ആണ്..സോറി താൻ പറഞ്ഞത് ആണ് ശരി..”

“നീ എന്ന് വിളിച്ചോ.. എനിക്ക് ഇഷ്ടം ആണ് ആ വിളി..”

“പിരിയുന്നത് തന്നെ ആണ് നല്ലത്..ഉള്ളിൽ ഒരായിരം മുള്ള് ഇങ്ങനെ കുത്തി ഇറങ്ങുന്നുണ്ട്..അത് നൽകുന്ന വേദന..അത് ഇനി എങ്ങനെ കാലം മായ്ച്ചു കളയും എന്ന് എനിക്ക് അറിയില്ല…

പക്ഷെ..നമുക്ക് പിരിയാം..പരസ്പരം ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല..ഞാൻ അങ്ങോട്ട് പറഞ്ഞു..അപ്പൊ നീ വേണ്ട എന്ന് പറഞ്ഞു..പിന്നെ നീ പറഞ്ഞു..ഞാൻ ഒഴിഞ്ഞു മാറി..ഒടുവിൽ രണ്ടാളും പരസ്പരം അറിഞ്ഞു തുടങ്ങിയെന്ന് തോന്നിയ നിമിഷം..അത് പിരിയാം എന്നുള്ള വാക്കിൽ എത്തി..
എല്ലാം നല്ലതിന്..” വ്യാസൻ നീറ്റലോടെ പറഞ്ഞു നിർത്തി..

“ഡാ..” മീയുടെ ശബ്ദം നേർത്തു..

“പ്രണയത്തെ നേരത്തെ ഞാൻ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചില്ലേ അത് പോലെ..ചേർത്ത് പിടിക്കണം..അപ്പോൾവിരലുകളിൽ..അറിയാതെയൊരു പിടച്ചിൽ വരും..ആ പിടച്ചിൽ ഇങ്ങനെ വിറയലായി ശരീരം മുഴുവൻ പെയ്തിറങ്ങണം..ഒടുവിൽ മിഴികളിൽ മുനയുള്ള നോട്ടമായ്..ഹൃദയത്തിലേക്ക്..നാം പോലും അറിയാതെ മുങ്ങാം കുഴിയിടണം..വാക്കുകൾ കിട്ടാതെ..മൗനം കൊണ്ട് ശ്വാസം മുട്ടിക്കണം..ഒടുവിൽ മുറുകെ പുണർന്ന്..സ്വയം അലിഞ്ഞില്ലാതവുന്ന നേരം..കാതിൽ മെല്ലെ പറയണം..നിന്നോടെനിക്കുള്ള പ്രണയം..ഭ്രാ. ന്ത് പോലെയാണെന്ന്..എന്നിട്ട്..ഒടുവിൽ യാത്ര പറയണം..ഒന്നും മിണ്ടാതെ നീ ഭ്രാന്ത് പിടിച്ചു നിൽക്കുമ്പോൾ..ആ കണ്ണുകളിൽ നോക്കി ഞാൻ പറയും..എനിക്ക് ഭ്രാന്ത് തന്നത് നീ..എന്നിലേക്ക് ഭ്രാന്ത് പോലെ പെയ്തിറങ്ങിയത് നീ..ഒടുവിൽ..നിന്നെ നിലയില്ലാ കായത്തിലേക്ക് തള്ളിയിട്ട് തിരിഞ്ഞു നടക്കുന്നത് ഞാൻ..എല്ലാം..എല്ലാം ഞാൻ മാത്രം..നീ..നീ ഒരു പാവമാണ് വ്യാസാ..സ്നേഹം മാത്രം ഉള്ളിൽ ഉള്ള ഒരു പൊട്ടൻ…നിനക്ക് ഞാൻ ചേരില്ല..നിനക്ക് ചേരുന്നത് വരദയാണ്..നീ അവളെ കെട്ടി സുഖമായി ജീവിച്ചോ..നിങ്ങൾക്ക് ഇടയിൽ ഇനി ഞാൻ ഉണ്ടാവില്ല..”.മീരയുടെ ശബ്ദം വിറച്ചു..

“മീരാ..” വ്യാസൻ മെല്ലെ വിളിച്ചു..

ഭാഗം 17

“മീരാ..”.വ്യാസൻ മെല്ലെ വിളിച്ചു..

“ഡ്രൈവ് ചെയ്തോ..ഞാൻ ഒന്നു മയങ്ങട്ടെ..”.വ്യാസന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മീര കണ്ണുകൾ. അടച്ചു സീറ്റിലേക്ക് ചാരി..

ഉള്ളം പൊള്ളുന്ന വേദനയുടെ ആഴം….വ്യാസനും, മീരയും ഒരുമിച്ചു അനുഭവിക്കുന്ന നിമിഷം..

********************

പിറ്റേന്ന്

“നമ്മൾ തമ്മിൽ ഉള്ള യാത്രകൾ അത് ഞാൻ ഇങ്ങനെയല്ല ആഗ്രഹിച്ചിരുന്നത്..”

വ്യാസന്റെ വിരലുകൾ കോർത്ത്‌ പിടിച്ച് തോളിലേക്ക് ചാരി വരദ പറഞ്ഞത് കേട്ട് വ്യാസൻ പതിയെ മുഖം തിരിച്ചു നോക്കി..ഇടതു വശത്തെ കവിളിലേക്ക് അല്പം ചുരുണ്ടു മടങ്ങിയ മുടിയിഴകൾ പാറി കവിളിലേക്ക് വീഴുന്നുണ്ടായിരുന്നു..വലതു കൈ വിരലുകൾ കൊണ്ട് അവൾ അത് മാടിയൊതുക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു..

“നല്ല ഭംഗിയുണ്ട് നിന്നെ കാണാൻ..” വ്യാസൻ പുഞ്ചിരിയോടെ വരദയെ നോക്കി പറഞ്ഞു….

“ഓ..അത് നിനക്ക് ഇപ്പോൾ ആണോ മനസ്സിലായത്..”

“ഒരാളെ ശ്രദ്ധിച്ചു തുടങ്ങുമ്പോൾ അല്ലെ..മനസിന്റെയും, ശരീരത്തിന്റെയും സൗന്ദര്യം അറിയാൻ കഴിയൂ..”

“എന്നിട്ട്..മുഖത്തിന്‌ മാത്രം ആണോ സൗന്ദര്യം..അതോ..”

“നീ കൊള്ളാം..മൊത്തത്തിൽ..” വ്യാസൻ വരദയുടെ വിരലുകൾ അമർത്തി പിടിച്ചു..

“വേദനിക്കുന്നു..”

“മ്മ്..വേദനിക്കട്ടെ..”

“ഡാ..”

“മ്മ്..”

“ആള് പുറത്താണ്..വിവാഹം കഴിഞ്ഞ പിന്നെ അങ്ങോട്ട് പോകും..അധികം വൈകാതെ നടത്തണം എന്നാണ് അവര് പറയുന്നത്..”

“മ്മ്..നീ എന്ത് പറഞ്ഞു..”

“എന്ത് പറയണം..”

“നിന്റെ മനസിലെ എന്നോട് ഉള്ള ഇഷ്ടം..പ്രണയം..അതെല്ലാം മരിക്കും വരെ കൂടെയുണ്ടാകണം എന്ന് നിനക്ക് ആഗ്രഹം ഉണ്ടോ..” വ്യാസൻ ചോദിച്ചു..

“മ്മ്..അത് മാത്രമേ യുള്ളൂ..”

“എങ്കിൽ..നീ ഈ വിവാഹത്തിനു സമ്മതിച്ചേക്ക്..”

“മ്മ്…” മൂളലോടെ വരദ വ്യാസന്റെ വിരലുകൾ അമർത്തി..

“എന്നെ ഇഷ്ടമല്ലേ നിനക്ക്..” വരദയുടെ ശബ്ദം നേർത്തു..

“ഇഷ്ടം..പ്രണയം..അത് ഒരിക്കലും സ്വന്തമാകരുത്..സ്വന്തമായാൽ..ചിലപ്പോൾ അതിന്റെ ഭംഗി നഷ്ടമാകും..ലഹരി നഷ്ടമാകും..തന്റേത് എന്നുള്ളത് സ്വന്തമാകുന്നതിന് മുന്നേ ഉള്ള അനുഭവമാണ്..

സ്വന്തമായി കഴിഞ്ഞാൽ..പിന്നെ കുറ്റങ്ങൾ കാണും..തെറ്റുകൾ കാണും..ഇതിനേക്കാൾ മികച്ചത് ഉണ്ടായിരുന്നു എന്ന് തോന്നും..പരസ്പരം കുറ്റപ്പെടുത്താനും..വഴക്ക് കൂടാനും മാത്രമെ ചിലപ്പോൾ നേരം കാണൂ..

ഒന്നോർത്തു നോക്കൂ..ഒരിക്കലും നഷ്ടമാവാത്ത പ്രണയം..അല്ലെങ്കിൽ സ്നേഹം..അത് ഒരിക്കലും സ്വന്തമാകാതെ നേർത്ത സുഖമുള്ള നോവായി..നീറ്റലായി..അകലെയെവിടയോ ഉണ്ട് എന്നറിയുന്നതും..

പിന്നീടെപ്പോളോ മുന്നിൽ വന്നു ഒരു ചിരിയോടെ..നിനക്ക് സുഖമല്ലേ ഡാ..എന്ന് ചോദിക്കുമ്പോ..ആ കണ്ണുകളിലേക്ക് ഒന്നു. സൂക്ഷിച്ചു നോക്കിയാൽ കാണാം..പാതിയിൽ നിലച്ചു പോയ ഇന്നലെകളിലെ നിറമുള്ള ഓർമ്മകളോടൊപ്പം നമ്മൾ യാത്രയാകുന്നത്..” വ്യാസൻ വരദയെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു..

“നിന്നോട് എനിക്ക് അസൂയ തോന്നുന്നു..” വരദ പതിയെ പറഞ്ഞു..

“എന്തിനാ..”

“നിന്നെ ആർക്കാ ഡാ ഇഷ്ടപെടാതിരിക്കാൻ കഴിയാ..പുഞ്ചിരി കൊണ്ട് ഹൃദയം കീഴടക്കി..വാക്കുകൾ കൊണ്ട് ഹൃദയം പൊള്ളിക്കാൻ എല്ലാവർക്കും കഴിയില്ലന്നെ..പക്ഷെ..നിനക്ക് അതിന് കഴിയുന്നു..”

“ഡീ..”

“മ്മ്..”

“നീ നിന്റെ ചെക്കനോട് നമ്മുടെ ബന്ധത്തെ കുറിച്ച് പറയുമോ..”

“ഇല്ല..” പെട്ടന്നായിരുന്നു വരദയുടെ മറുപടി..

“എന്തെ..”

“ഒന്നൂല്ലാ..അറിയരുത്..എന്റെ നാവിൽ നിന്ന്..പിന്നീട് ആരേലും പറഞ്ഞറിയുമ്പോൾ അല്ലെ..അന്ന് മാത്രം തുറന്നു പറയും എല്ലാം..അന്ന് എന്നെ ചേർത്ത് പിടിക്കുമോ..തള്ളി കളയുമോ എന്നുള്ള പേടിയും ഇല്ല..

നീ എന്നെ ഇപ്പൊ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്ന്..ആരും ആർക്കും സ്വന്തമല്ല..ഇഷ്ടത്തെ സ്വന്തമാക്കാതെ ആസ്വദിക്കാൻ പഠിക്കുക..ഇന്നലെകളിൽ എങ്ങനെയായിരുന്നുവോ..കാലങ്ങൾ കഴിഞ്ഞു വന്നാലും..ഇന്നലെകളിൽ കണ്ടതെല്ലാം ഇന്നും കൂടെയുണ്ട് എന്ന് സുഖമുള്ള നീറ്റലായി തിരിച്ചറിയുന്ന നിമിഷം..അതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം..” വ്യാസന്റെ തോളിലേക്ക് അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങി..

‘ഈ വേദന..ഇത് കഴിഞ്ഞുള്ള നീറ്റൽ..അത് നിനക്ക് മാത്രം അല്ല..എനിക്കും ഒരു വേദനയാണ്..ഓർമയുണ്ടാവണം.. ” വ്യാസന്റെ കണ്ണുകലേക്ക് നോക്കി വരദ പറഞ്ഞു നിർത്തി..

നീണ്ടു നിവർന്നു കിടക്കുന്ന തെങ്ങിൽ തോപ്പുകൾക്ക് ഇടയിലൂടെ ബസ് മുന്നോട്ട് കുതിച്ചു കൊണ്ടേ ഇരുന്നു..ചെറിയ ചാറ്റൽ മഴ അവരുടെ യാത്രയെ ചേർത്ത് പിടിച്ചു..

********************

ഒരു മാസത്തിനു ശേഷം ഉള്ള ഒരു പകൽ..

“നിന്നോട് വരദ വന്ന് അന്ന് സംസാരിച്ചോ..” ദേവി മടിയിൽ കിടക്കുന്ന വ്യാസന്റെ മുടിയിൽ മെല്ലെ പിടിച്ചു വലിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ ചോദിച്ചു..

“വരദ മാത്രം അല്ല..മീരയും സംസാരിച്ചു..” വ്യാസന്റെ മറുപടി കേട്ട് ദേവി അല്പം കൌതുകത്തോടെ അവനെ നോക്കി..

“ആരെയെങ്കിലും ഒരാളെ നിനക്ക് കൂടെ കൂട്ടാമായിരുന്നു..”

“എന്തിന്..മീര അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്..ഇനി അവളോളം ഒരു പെണ്ണും എന്റെ ഹൃദയം കീഴടക്കില്ല..അവൾക്കും എന്നെ പ്രാണനാണ്..”

“എന്നിട്ട് പിന്നെ എന്തിനാ ഡാ..ഇങ്ങനെ പാതി വഴിയിൽ..” പാതിയിൽ നിർത്തി ദേവി..

“ജീവിതത്തിൽ പ്രിയപ്പെട്ടത് സ്വന്തമാക്കുക എന്നുള്ളത് അല്ല അമ്മ കാര്യം..അവരുടെ മനസ് അറിയുക എന്നുള്ളതാണ് വലിയ കാര്യം..”

“മീരയുടെ മനസിൽ നീ ഇല്ലേ..”

“ഞാനും..വരദയും അവളുടെ മനസിൽ ഉണ്ട്..”

“അതിന്..”

“എത്ര ജന്മം കഴിഞ്ഞാലും..അവളുടെ മനസിൽ അതൊരു കനലാണ് എന്ന് പലപ്പോഴും അറിഞ്ഞു പോയിട്ടുണ്ട്..

ചിലപ്പോൾ എന്നെ സ്വന്തമാക്കി കഴിഞ്ഞാൽ അവൾ ഒരിക്കലും അത് ഒരു കനലായി എടുക്കില്ലായിരിക്കും..

ഒരുപക്ഷെ..സ്വന്തമായി കഴിഞ്ഞാൽ ചിലപ്പോൾ അവൾ ഞങ്ങളുടെ ഇന്നലെകളെ ചികഞ്ഞെടുത്തു കുത്തി നോവിക്കാൻ തുടങ്ങിയാലോ..”

“അത് മോന്റെ തോന്നൽ മാത്രം ആണെങ്കിലോ..”

“ആവണം..എന്റെ തോന്നൽ മാത്രം ആവണം..എന്നാൽ മാത്രമേ എന്റെ തീരുമാനങ്ങൾക്ക്..അവളിൽ നിന്നും..അവളുടെ ഓർമ്മകളിൽ നിന്നും..അവളുടെ സ്നേഹത്തിൽ നിന്നും മോചനമില്ലാതെ അവൾ എന്നിൽ കിടന്നു നീറി നീറി ജീവിക്കുന്നത് ഞാൻ അറിഞ്ഞു പോകുന്നത് ..”

“അപ്പൊ വരദയോ..”

“വരദ..” വ്യാസൻ ദേവിയുടെ മടിയിൽ നിന്നും എഴുന്നേറ്റു..

“എന്നിലെ ലഹരിയെ..പി. ച്ചി ചീ. ന്തി..വലിച്ചു കീറി.. പുഞ്ചിരിയോടെ തിരിഞ്ഞു നടന്നവൾ..”

“എന്താ ന്ന്..മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ ചെക്കാ..”

“എല്ലാം ആയിരുന്ന ഒരാളെ ഒരിക്കലും നഷ്ടപെടരുത് എന്ന് കരുതി സ്വയം ഒഴിഞ്ഞു മാറി യാത്ര പറഞ്ഞു ഇറങ്ങി പോയവൾ..” വ്യാസൻ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു..പിന്നെ മുഖം ചെരിച്ചു ദേവിയെ നോക്കി..

“രണ്ട് പേര്..ഒരേ സമയം ഹൃദയം കീഴടക്കി കടന്നു പോകുന്ന വേദന..അത് അനുഭവിച്ചുണ്ടോ അമ്മ..”

“ഡാ..”

“മ്മ്..ആരോടാണ് പ്രണയം..ആരെയാണ് സ്വന്തമാക്കേണ്ടത്..ഹൃദയം പൊള്ളി പിടഞ്ഞിട്ടും ഉത്തരം കിട്ടാതെ..ഒടുവിൽ ഉത്തരം കിട്ടിയപ്പോൾ ഒരാൾക്ക് വേണ്ടി മറ്റൊരാളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കിയ നിമിഷം..

ഹൃദയത്തിൽ നെരിപ്പോട് കൊണ്ട് ഞാൻ ഒരു വല വിരിച്ചു..അതിൽ എന്റെ സ്വപ്നങ്ങളും..ആഗ്രഹങ്ങളും..എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി കൊളുത്തിയിട്ടു..കൈ കാലിട്ട് അടിച്ച് ഇപ്പോളും..ഈ നിമിഷവും അലറി വിളിക്കുന്നുണ്ട്…ആ അലർച്ചയിൽ എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്..പക്ഷെ..ഒരാളെ വേദനിപ്പിച്ചു മറ്റൊരാളെ സ്വന്തമാക്കാൻ എനിക്ക് കഴിയുന്നില്ല അമ്മാ..” വ്യാസന്റെ ശബ്ദം ഇടറി..

“ഹേയ്..എന്താ ഡാ..ഇങ്ങനെ ആർക്ക് കഴിയും..ഒരു തീരുമാനം എടുക്കാൻ…നിനക്ക്..നിനക്ക് മാത്രമേ കഴിയൂ..നീ മാസ് അല്ലെ..കൊല മാസ്..” വ്യാസന്റെ വലതു കൈ തണ്ടയിൽ പതിയെ പിടിച്ചു ദേവി..

“ഇതെല്ലാം..നിനക്ക് നാളെ മറ്റാർക്കും നൽകാൻ കഴിയാത്ത ഒരു അനുഭവമാണ്..ഇന്നലെകളിലെ നീറ്റൽ..നാളെകളിൽ..സുഖമുള്ള നീറ്റൽ നൽകി കടന്നു പോകുന്ന ഓർമ്മകൾ നൽകുന്ന അനുഭവം..” ഇരു കൈ കൊണ്ട് വ്യാസന്റെ മുഖം തന്റെ നെറ്റിയിലേക്ക് ചേർത്ത് മുട്ടിച്ചു ദേവി..”

“ഒരിക്കലും നമുക്ക് സ്വന്തമാകില്ല എന്നറിഞ്ഞുള്ള പ്രണയം…പ്രണയിച്ചിട്ടുണ്ടോ അങ്ങനെ..ഭ്രാന്ത് എന്ന് സ്വയമേ അറിയുന്ന പ്രണയം..എന്നാലും എനിക്ക് നിന്നോട് പ്രണയമാണ്..എന്റെ പ്രണയം ഇങ്ങനാണ്..സ്വന്തമാകില്ല എന്ന് ഉറപ്പുണ്ടേലും..പ്രണയിക്കുക..ഉള്ളിൽ ഒരായിരം സുഖമുള്ള നോവ് തരുന്ന..ഭ്രാന്തൻ പ്രണയത്തിനെ പ്രണയിക്കാൻ എനിക്കേറെയിഷ്ടം..” പൊട്ടിച്ചിരിച്ച് കൊണ്ട് വ്യാസൻ ദേവിയെ നോക്കി പറഞ്ഞു..

“ഡാ.. തെ. ണ്ടി..മൂന്നു ദിവസം കഴിഞ്ഞ മീരയുടെ വിവാഹം..അത് കഴിഞ്ഞു രണ്ട് ദിവസമേ വരദയുടെ കല്യാണത്തിനനും ഉള്ളൂ..” ദേവി വ്യാസനെ നോക്കി പറഞ്ഞു ..

ഈ നിമിഷം വ്യാസന്റെ മൊബൈൽ റിംഗ് ചെയ്തു..

“വരദാ കോളിങ്..”

ദേവി മൊബൈൽ എടുത്ത് വ്യാസന് കൊടുത്തു..

ഭാഗം 18

“മീരയോട് നീ നോ പറഞ്ഞിട്ടാണോ എന്റെ കൂടെ യാത്ര വന്നത്..”.അപ്പുറം വരദ പൊട്ടിതെറിച്ചു കൊണ്ട് ചോദിച്ചു..

“അതെ..”.വ്യാസൻ ശാന്തമായി മറുപടി കൊടുത്തു..

“എന്നിട്ടും നീ എന്നെ ഒഴിവാക്കിയല്ലേ വ്യസാ..എന്നെ നിനക്ക് ചേർത്ത് പിടിക്കാമായിരുന്നുവല്ലോ ..ഞാൻ നിന്നെ എന്റെ ജീവനായി കൂടെ കൂട്ടുമായിരുന്നുവല്ലോ..”

“ഒന്നിനെ നഷ്ടപെടുമ്പോൾ മറ്റൊന്ന് തേടി പോകുന്നത്..അത് എന്റെ ശീലമല്ല..”

“ഞാൻ നിനക്ക് മറ്റൊരുവൾ ആണോ..”

“വരദാ..പ്ലീസ്..എനിക്ക് ഉറക്കം വരുന്നുണ്ട്..”

“മ്മ്..ഉറങ്ങിക്കോ..ഇനി ഒരിക്കലും നമ്മൾ കാണില്ല..എന്റെ വിവാഹത്തിന് പോലും നീ വരരുത്..താലി എന്റെ കഴുത്തിൽ വീഴുന്ന നേരം..അവിടെ നിന്റെ ഒരു നിഴൽ വെട്ടം പോലും ഉണ്ടാവരുത്..കേട്ടല്ലോ..”

“മ്മ്..”മൂളി കൊണ്ട് വ്യാസൻ കാൾ കട്ട്‌ ചെയ്ത് ദേവിയെ നോക്കി.. “

“എല്ലാം നല്ലതിന്..”

വ്യാസന്റെ കവിളിൽ മെല്ലെ തലോടി ദേവി തിരിഞ്ഞു നടന്നു..

************************

പിറ്റേന്ന്..

“എന്തേ പെട്ടന്ന് ഇങ്ങനെ ഒരു തോന്നൽ..” ചായ കപ്പ്‌ ചുണ്ടിലേക്ക് ചേർത്ത് മീര അനന്തുവിനെ നോക്കി ചോദിച്ചു..

“മുഖവുര ഇല്ല മീര..നാളെ കഴിഞ്ഞു നമ്മുടെ വിവാഹം ആണ്..”

“അനന്തു കാര്യം പറയൂ..”

“മീര ഇത്രയും ദിവസം വേറെ ഒരാളുടെ കൂടെയായിരുന്നോ താമസം..”

“മനസിലായില്ല..

“ആരാ ഈ വ്യാസൻ..” പുഞ്ചിരിയുണ്ടായിരുന്നു അനന്തുവിന്റെ ചുണ്ടിൽ..

“പറയാൻ ഒരിക്കലും ആഗ്രഹം ഉണ്ടായില്ല..ഇനി വെറുതെ എന്തിനാ ഒരു ഒളിച്ചുവെയ്ക്കൽ..

വ്യാസന് എന്നെ ഇഷ്ടമായിരുന്നു..ഒടുവിൽ എനിക്ക് വ്യാസനെയും..”.നടന്ന സംഭവങ്ങൾ എല്ലാം മീര അനന്തുവിനോട് പറഞ്ഞു..

“ഇതാണ് ഞാനും വ്യാസനും..” പുഞ്ചിരിയോടെ മീര പറഞ്ഞു നിർത്തിയത് അനന്തുവിന്റെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു..

“ഇനി എന്തെങ്കിലും..”.മീര അനന്തുവിനെ നോക്കി..

“താൻ ഓക്കേ ആണോ എന്റെ അടുത്ത്..” അനന്തുവിന്റെ ശബ്ദം നേർത്തിരുന്നു..

“ഞാൻ ഈ പറഞ്ഞത് എല്ലാം അനന്തുവിന് വിശ്വാസം ഉണ്ടോ..നാളെ..നമുക്കിടയിൽ വ്യാസൻ ഒരു ടോപിക്ക് ആവോ..”

“തന്നെ എനിക്ക് വിശ്വാസം ആണ്..തന്റെ കണ്ണുകൾ തന്റെ മനസ് വായിക്കാൻ പാകത്തിൽ ആയിരുന്നു ഈ നിമിഷം വരെ മുന്നിൽ ഉണ്ടായത്..”

“മ്മ്..”

“മീരാ..”

“മ്മ്..”

“ഒരു കാര്യം മാത്രമേ ഞാൻ ആവശ്യപെടുന്നുള്ളു..”

“പറയൂ..”

“തല പോയാലും നുണ പറയരുത്..ഒരു കുഞ്ഞു നുണ കൊണ്ട് നേടാൻ ഒന്നുമുണ്ടാവില്ല..ആ ഒരു നിമിഷം വേണേൽ രക്ഷപ്പെട്ടു പോകാം..

പക്ഷെ..പിന്നീട് ആ നുണ തിരച്ചറിയുന്ന നേരം..നഷ്ടപെട്ടു പോകുന്നത്..വിശ്വാസം എന്ന ആത്മാവായിരിക്കും..

പിന്നെ..ഒരിക്കലും കൂട്ടി കെട്ടാൻ കഴിയാത്ത വിധം ആ ചങ്ങല കണ്ണി അറ്റ് പോയിട്ടുണ്ടാവും..

മറ്റൊരാൾ പറഞ്ഞു ഞാൻ ഒന്നും അറിയരുത്..നമ്മൾ തമ്മിൽ രഹസ്യങ്ങൾ ഉണ്ടാവരുത്..മീരയ്ക്ക് എന്നോട് എന്തും തുറന്നു പറയാം..

മീരയുടെയായിരുന്ന വ്യാസനെ ഞാൻ ഇതാ ഇവിടെ ഇറക്കി വിടുന്നു..മീരയും വ്യാസനെ ഇവിടെ ഉപേക്ഷിക്കണം…”മീരയുടെ കണ്ണുകളിലേ ക്ക് നോക്കി അനന്തു പറഞ്ഞത് കേട്ട് മീര ഒന്ന് പിടഞ്ഞു..പിന്നെ നേർത്ത ഒരു പുഞ്ചിരിയോടെ അനന്തുവിനെ നോക്കി…

***********************

മൂന്നാഴ്ച്ചകൾക്ക് ശേഷം ഉള്ള ഒരു വൈകുന്നേരം..മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടാണ് വ്യാസൻ മയക്കത്തിൽ നിന്ന് എഴുന്നേറ്റത്..മൊബൈൽ എടുത്തതും വ്യാസന്റെ നെഞ്ചിൽ ഒരു പിടച്ചിൽ..

“മീര കോളിങ്..” വ്യാസൻ കാൾ അറ്റൻഡ് ചെയ്തില്ല..വീണ്ടും മൊബൈൽ റിംഗ് ചെയ്തു…

“മീര..” ഇത്തവണ വ്യാസൻ കാൾ അറ്റൻഡ് ചെയ്തു..

“ഹലോ..” വ്യാസന്റെ ശബ്ദത്തിൽ വല്ലാത്ത ഉറപ്പ് ഉണ്ടായിരുന്നു..

“എന്താണ് മാഷേ..ഓർമ്മയുണ്ടോ എന്നെ..” അപ്പുറം പൊട്ടിച്ചിരിച്ച് കൊണ്ടായിരിന്നു ചോദ്യം..

“എവിടെ നീ..” വ്യാസൻ ചോദിച്ചു..

“നാളെ പോവേണ്..”

“എവിടേക്ക്..”

“ലണ്ടൻ..”

“ആഹാ..പേപ്പർ എല്ലാം ഇത്രയും പെട്ടന്ന് റെഡി ആയോ..”

“ആവോ..അതൊന്നും എനിക്ക് അറിയില്ല..എല്ലാം അനന്തുവിനെ അറിയൂ..”

“എന്തെ..”

“ഏയ്‌..ഒന്നുല്ല ന്നെ..കല്യാണത്തിനു നീ മുങ്ങി..നിരാശ കാമുകൻ ലൈൻ..

ഞാൻ കരുതി നീ നെഞ്ചും വിരിച്ചു അവിടെ മൊത്തം പറന്നു നടപ്പുണ്ടാവുമെന്ന്..
എവിടെ..എല്ലാം നശിപ്പിച്ചു..” പൊട്ടിചിരിച്ചു കൊണ്ടായിരിന്നു മീരയുടെ സംസാരം..

“കാര്യം പറ..” വ്യാസന്റെ ശബ്ദം കനത്തു..

“കാണാൻ പറ്റോ..”

“കൂടെ നിന്റെ അനന്തു ഉണ്ടേൽ കാണാം..”

“അല്ലാതെ പിന്നെ..ഞാൻ ഒറ്റയ്ക്കോ…അയ്യടാ മോനെ..അങ്ങനെ ഇനി നിന്നെ കാണാൻ വരില്ല..”

“നിനക്ക് എന്താ പറ്റിയെ..അനന്തു ഇല്ലേ അവിടെ..”

“ഉണ്ടല്ലോ കൊടുക്കണോ..ആള് വേറെ കാൾ ചെയ്യാ..വേണേൽ കൊടുക്കാ..”

“വേണ്ടാ..”

“മ്മ്..”

“എവിടാ വീട്ടിലോ.അതോ മാഷിന്റെ അവിടെയോ..”

“മാഷ്ടെ അവിടെ..”

“മ്മ്..നമ്മൾ അവസാനമായി കണ്ടില്ലേ…ആ ഒരു കലങ്കിന്റെ പാലം ഒക്കെ ഉള്ളത്..നെൽപാടത്തിന്റെ നടുവിൽ അവിടെ മതി..” മീരയുടെ ശബ്ദം നേർത്തു..

“നാളെ എപ്പോ..”

“നാളെ അല്ല..ഇന്ന്..ഇപ്പൊ സമയം മൂന്നര.ഒരു അഞ്ചരയ്ക്ക് ഞങ്ങൾ അവിടെയുണ്ടാകും..നീ അവിടെ എത്തിയാൽ മതി..”

“ശരി..എത്താം..”

വ്യാസൻ കാൾ കട്ട്‌ ചെയ്തു എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു..

***********************

“ഇതാരാ..” കാറിൽ നിന്നും മീരയ്ക്ക് ഒപ്പം ഇറങ്ങിയ പെൺകുട്ടിയെ നോക്കി വ്യാസൻ ചോദിച്ചു..

“എന്റെ ഫ്രണ്ട് ആണ്..കല്യാണി..” മീര പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“നിന്റെ ഭർത്താവ് വരുമെന്ന് പറഞ്ഞിട്ട്..”

“ആൾടെ അമ്മാവന്റെ വീട്ടിൽ പോകേണ്ടി വന്നു പെട്ടന്ന്..നാളെ പോകും മുൻപ് എന്തോ പേപ്പർ സൈൻ ചെയ്യാൻ ഉണ്ടെന്ന് തോന്നുന്നു..സ്ഥലത്തിന്റെയോ മറ്റോ..

അപ്പൊ..എന്നോട് പോയിട്ട് പോരെ എന്ന് പറഞ്ഞു..”

“അതാണോ…കൂട്ടുകാരിയെ കൂടെ കൂട്ടിയത്..”

“ഏയ്‌..അല്ല..ഞാൻ കാണണം എന്ന് പറഞ്ഞത് കല്യാണിയുടെ കാര്യം സംസാരിക്കാൻ ആണ്..”

“എന്ത് കാര്യം..”

“വേറെ ഒന്നും അല്ല..ഇവളെ ഇങ്ങനെ ഒറ്റയ്ക്കു ഇവിടെ നിർത്തി പോകാൻ എനിക്ക് കഴിയില്ല..” അല്പം മാറി കലങ്കിന് സമീപം പോയി ദൂരേയ്ക്ക് നോക്കി നിൽക്കുന്ന കല്യാണിയെ നോക്കി മീര പറഞ്ഞു..

“മനസ്സിലാവുന്ന ഭാഷയിൽ പറയൂ.”

“ഒരു നാലു വർഷം ആയി എനിക്ക്  കല്യാണിയെ അറിയാം..ബന്ധമെന്നോ, സ്വന്തമെന്നോ പറയാൻ ആരുമില്ല..ഏതോ അനാഥലയത്തിൽ വളർന്നവൾ ആണ്..

ഇപ്പൊ ഇവിടെ ടൗണിൽ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്നു.ലേഡീസ് ഹോസ്പിറ്റലിൽ ആണ് താമസം..”

“ഞാൻ എന്ത് വേണം..”

“ഇയ്യാള് ഒന്നും വേണ്ട..ഇടയ്ക്ക് ഒന്ന് പോയി കാര്യങ്ങൾ അന്വേഷിച്ചാൽ മതി..ആരെങ്കിലും ഉണ്ട് എന്ന് ഉള്ള ഒരു ഉറപ്പ്…അത് എനിക്ക് വേണം..അത് കൊണ്ടാണ്..തന്റെ അടുത്തേക്ക് വന്നത്..”

“പണ്ടത്തെ കാലം ഒന്നും അല്ല മീര..ഒരു പെണ്ണിന് ഒറ്റയ്ക്ക് താമസിക്കാൻ ഒരാളുടെയും ബലം വേണ്ട ഇപ്പോൾ..

അവൾക്ക് അവളെ വിശ്വാസവും, ധൈര്യവും ഉണ്ടായാൽ മതി..ചുറ്റും കേൾക്കുന്നതിന് അവൾ ചെവി കൊടുക്കാതെ അവളുടെ ജീവിതവുമായി അവൾ മുന്നോട്ട് പോട്ടെ…

ഇതിനിടയിൽ ഞാൻ എന്തിന് വെറുതെ..”

“മ്മ്…ശരി ചോദിച്ചുവെന്നെയുള്ളൂ..നീ ഒരു ഉറപ്പ് തരികയാണേൽ എനിക്ക് ഒരു ധൈര്യമായിരുന്നു..അതാണ്..”

“എങ്കിൽ നിനക്ക് കൊണ്ട് പൊക്കൂടെ അവളെ കൂടെ..”

“കൊണ്ട് പോകും ഞാൻ..പക്ഷെ..അതിന് സമയം എടുക്കില്ലേ..അത് വരെ..” പാതിയിൽ നിർത്തി മീര കല്യാണിയെ നോക്കി..

“ഇതിന് വല്ല പ്രണയം, ബോയ് ഫ്രണ്ട് അങ്ങനെ എന്തേലും ഉണ്ടോ..മറ്റൊന്നും കൊണ്ടല്ല..ഒടുവിൽ അവര് വന്നു എന്നെ തെറി പറയേണ്ട അവസ്ഥയുണ്ടാവോ..”

“അങ്ങനെ ഒന്നും അവൾക്കില്ല..അത് ഞാൻ ഉറപ്പ് തരാം..പിന്നെ..തന്നെ അങ്ങനെയൊരു കുഴിയിൽ ഞാൻ കൊണ്ട് ചാടിക്കില്ലന്നെ..” കുറച്ചു നേരത്തെ മൗനം..വ്യാസൻ തല ചെരിച്ചു കല്യാണിയെ നോക്കി..

“ഒരു സിനിമ നടി ഇല്ലേ..പ്രേമം സിനിമയിലെ..എന്താ അവളുടെ പേര്..മ്മടെ മലർ..അവളുടെ ഒരു ലുക്ക്‌ ഉണ്ടല്ലേ ഇവൾക്ക്..” വ്യാസൻ കല്യാണി യെ നോക്കി പിന്നെ മീരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

“അത് എല്ലാരും പറയാറുണ്ട്..ഒരു സായ് പല്ലവി ലുക്ക്‌..”

“മ്മ്..എനിക്കും തോന്നി..

അത് പോട്ടെ നീ നാളെ എപ്പോ പോകും..”

“ഞാൻ ഇന്ന് രാത്രി വീട്ടിൽ നിന്ന് പോകും..വെളുപ്പിന് മൂന്നു മണിക്ക് ആണ് ഫ്ലൈറ്റ്..ഇവിടന്ന് ദുബായ്..അവടന്ന് ലണ്ടൻ..”

“പോയിട്ട് വാ..ഇവളുടെ കാര്യം ഞാൻ ഏറ്റു..” വ്യാസന്റെ ശബ്ദത്തിലെ വ്യത്യാസവും കല്യാണിയെ നോക്കുന്ന നോട്ടവും കണ്ട് മീര ഒന്ന് പിടഞ്ഞു..

“കല്യാണി..”

വ്യാസന്റെ വിളി കേട്ട് കല്യാണി പെട്ടന്ന് തിരിഞ്ഞു നോക്കി..വ്യാസൻ കൈ കൊണ്ട് ഇങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു..പാറി വന്ന ചുരുളൻ മുടി മാടിയൊതുക്കി കല്യാണി വ്യാസിന്റെ മുന്നിൽ വന്നു നിന്നു..

“വ്യാസൻ..”

“മീര പറഞ്ഞറിയാം..”

“എല്ലാം..എല്ലാം മീര പറഞ്ഞോ..”

“മ്മ്..” കല്യാണിയുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു..

“നീ എന്റെ ഒരു ചിത്രം അപ്പൊ കല്യാണിക്ക് കൊടുത്തിട്ടുണ്ട് എന്ന്..” മീരയെ നോക്കി വ്യാസൻ ചോദിച്ചു..

“ഏറെക്കുറെ..” മീര പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“മീര പറഞ്ഞു…തനിക്കു ബോയ് ഫ്രണ്ട് ഇല്ല..പ്രണയം ഇല്ല എന്നൊക്കെ..ശരിയാണോ..” വ്യാസൻ വെട്ടി തുറന്നു ചോദിച്ചത് കേട്ട് കല്യാണിയും, മീരയും ഒരു നിമിഷം പകച്ചു..

“എന്തേ..മറുപടിയില്ലേ..” കല്യാണിയുടെ കണ്ണുകളിലേക്ക് നോക്കി വ്യാസൻ ചോദിച്ചു..

ഒരൊറ്റ നിമിഷം..കല്യാണിയുടെ കണ്ണുകൾ വ്യാസന്റെ കണ്ണുകളിൽ കോർത്തു..കാൽ വിരലുകൾ പിടച്ചിൽ..അ. ടിവയറിൽ ഒരു മിന്നൽ..

“എനിക്ക് അങ്ങനെ ആരും ഇല്ല..” വ്യാസന്റെ കണ്ണിലേക്ക് നോക്കി കല്യാണി പറഞ്ഞു..

“നിന്നെ ഞാൻ കെട്ടിക്കോട്ടെ..” വ്യാസന്റെ ചോദ്യം കേട്ട് കല്യാണി പകച്ചു..അ. ടി. വയറിൽ നിന്ന് തന്റെ ശരീരത്തിലേക്ക് വിറയൽ കയറുന്നത് മീരയും അറിഞ്ഞു..മീര കല്യാണിയെ നോക്കി..ആ കണ്ണുകളിൽ അഗ്നിയെരി യുന്നത് കല്യാണി കണ്ടു..

ഭാഗം 19

“നിനക്ക് ഞങ്ങളിൽ നിന്ന് കിട്ടിയ തേപ്പ് മറക്കാൻ സമയം കിട്ടിയോ..” ഉള്ളിൽ വന്ന പിടച്ചിൽ പുറത്ത് വരാതെ മീര പുഞ്ചിരിച്ചു കൊണ്ട് വ്യാസനെ നോക്കി..ഈ നിമിഷം കല്യാണി വ്യാസനെ നോക്കി..

“അപ്പൊ തേച്ചതാണ്..” വ്യാസനും പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

“ഒരു കാര്യം ചോദിക്കട്ടെ..” മീര വ്യാസനെ നോക്കി ചോദിച്ചു..

“മ്മ്..ചോദിക്ക്..”

“അന്ന് എന്റെ പേഴ്‌സ്, പിന്നെ മൊബൈൽ അത് എങ്ങനെ കൈയിൽ വന്നു..”

“നീ പോലും അറിയാതെ നിന്റെ കൂടെയുള്ള നിഴലിനെ നീ അറിയാതെ പോയി..
കൂടെ ചേർത്ത് പിടിക്കുന്ന പ്രിയപ്പെട്ടവരെ കാണാനുള്ള കാഴ്ചയും നിനക്ക് ഇല്ല..

പക്ഷെ..നിന്നെ അറിയാനും..നിന്റെ ഇഷ്ടങ്ങളെ തിരിച്ചറിയാനും എനിക്ക് കഴിഞ്ഞത് കൊണ്ട് മാത്രം..മറുപടി പറയാം..

ഒരിക്കൽ..നീ പോലും അറിയാതെ നിന്റെ കൂടെ നടന്ന നിഴലായിരുന്നു ഞാൻ..ഒരിക്കലും നീ അതറിഞ്ഞിട്ടില്ല..അത് കൊണ്ട്..ഇതും നീ അറിയണ്ട..ചുമ്മാ ഒരു രസം..” വ്യാസൻ മുണ്ട് മടക്കി കുത്തി തിരിഞ്ഞു നടന്നു..

“പിന്നെ..എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ..നിനക്ക് എന്നെ വിളിക്കാം..” കല്യാണിയെ നോക്കി വ്യാസൻ പറഞ്ഞു

“നമ്പർ നിന്റെ കൂട്ടുകാരിയോട് വേണേൽ ചോദിച്ചോ..തന്നാൽ വാങ്ങി സേവ് ചെയ്തോ..”

കൂടുതൽ ഒന്നും പറയാതെ വ്യാസൻ മുന്നോട്ട് നടന്നു..

*********************

ഒരു മാസത്തിനു ശേഷമുള്ള ഒരു പകൽ..

“എന്തേ ഇവിടെ..”

കാർ പാർക്ക് ചെയ്തു പുറത്ത് ഇറങ്ങിയ വ്യാസൻ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുന്ന കല്യാണിയെ കണ്ട് ചോദിച്ചു.. വ്യാസനെ പെട്ടന്ന് മുന്നിൽ കണ്ടതും കല്യാണി ചുറ്റിനും നോക്കി..

“അറിയില്ല…എന്റെ പേരിൽ ഒരു പരാതി ഉണ്ടെന്ന് പറഞ്ഞു വന്നതാണ്..സ്റ്റേഷനിൽ വന്നപ്പോൾ കേസ് നോക്കുന്ന സാർ പുറത്ത് പോയേക്കുവാണ് കുറച്ചു കഴിഞ്ഞു വരികയുള്ളൂവെന്ന് പറഞ്ഞു..” കല്യാണി പരിഭ്രമത്തോടെ പറഞ്ഞു..

“എന്ത് പരാതി ആണ്..”

“അറിയില്ല..ജ്വല്ലറിയിൽ നിന്നും ആണ് എന്നാണ് പറഞ്ഞത്..”

“അവിടെ ജോലി ചെയുന്ന തനിക്കു എതിരെ എന്തിന് അവർ പരാതി കൊടുക്കണം..”

“ഞാൻ ആ ജോലി വേണ്ടന്ന് വെച്ച്..ഇപ്പൊ രണ്ടാഴ്ചയായി കാണും..”

“എന്തേ..”

“ആളുകൾ ശ്രദ്ധിക്കുന്നു..ഞാൻ വിളിക്കാം..അപ്പൊ സംസാരിക്കാം..” കല്യാണി ചുറ്റിനും നോക്കി പറഞ്ഞു..

“പേടി ഉണ്ടോ തനിക്ക്..”

“എനിക്ക് പേടി ഇല്ല..ഞാൻ കാരണം ഏട്ടന് ബുദ്ധിമുട്ട് ഉണ്ടാവരുത് ലോ..”

“താൻ വല്ലതും കഴിച്ചോ..” വ്യാസൻ കല്യാണിയെ നോക്കി..

“വിശപ്പില്ല..”

“എന്തായാലും ഞാൻ കഴിക്കാൻ വന്നതാ..താനും വാ ഒരു കമ്പനിയ്ക്ക്..ചായ കുടിച്ചു വരുമ്പോളേക്കും സ്റ്റേഷനിൽ സാർ വരുമായിരിക്കും..” കല്യാണിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ വ്യാസൻ തിരിഞ്ഞു നടന്നു..കല്യാണി ഒന്നു രണ്ട് നിമിഷം ആലോചിച്ചു നിന്നു..

“വാ.. കല്യാണി..” വ്യാസൻ തിരിഞ്ഞു നിന്നു വിളിച്ചു..ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയത് കൊണ്ട് കല്യാണി വ്യാസന്റെ കൂടെ ചെന്നു..

“എന്താ വേണ്ടത്..” കൈ കഴുകി വന്നിരുന്ന അവരെ നോക്കി ജീവനക്കാരൻ ചോദിച്ചു..

“എന്താ വേണ്ടത്..” വ്യാസൻ കല്യാണിയെ നോക്കി ചോദിച്ചു..

“എന്തായാലും കുഴപ്പമില്ല..”

“നിനക്ക് നെയ് റോസ്‌റ്റ് ഇഷ്ടം ആണ് ല്ലേ..”വ്യാസന്റെ ചോദ്യം കേട്ട് കല്യാണിയ്ക്ക് ചിരി വന്നു പെട്ടന്ന്..അവൾ അതെയെന്ന് തലയാട്ടി..

“രണ്ട് നെയ് റോസ്റ്റ്..

ചായ വേണോ..” വ്യാസൻ വീണ്ടും കല്യാണിയെ നോക്കി..

“മ്മ്..” ചിരിച്ചു കൊണ്ട് അവൾ തലയാട്ടി..

“രണ്ട് നെയ് റോസ്റ്റ്..രണ്ട് ചായ..” ജീവനക്കാരനെ നോക്കി വ്യാസൻ പറഞ്ഞു..

“ഇപ്പൊ എന്നിട്ട് ജോലി ഇല്ലേ..”

“ഇല്ല..വേറെ നോക്കണം..”

“എന്തേ ജോലി വേണ്ടന്ന് വെച്ചത്..”

“ഒന്നുല്ല..”

“പിന്നെ വെറുതെ ഒരു ജോലി വേണ്ടന്ന് വെയ്ക്കോ ആരേലും..”

“ഏയ്‌..ഒന്നൂല്യ ന്നെ..” കല്യാണിയുടെ ശബ്ദം നേർത്തു..

“തന്നെ വിളിച്ച സാറിന്റെ നമ്പർ തന്നേ..ഞാൻ വേണേൽ വിളിച്ചു ചോദിക്കാം..”

“ഏയ്‌..വേണ്ടാ..വെറുതെ ഓരോ പ്രശ്നം എടുത്തു തലയിൽ വെയ്ക്കണ്ട..”

“എന്തേ..അപ്പൊ തനിക്ക് അറിയാം എന്താ കാരണം ന്ന്..”

“ഇല്ല..”കല്യാണിയുടെ തല താഴ്ന്നു..

“നമ്പർ തന്നേ താൻ..” വ്യാസന്റെ ശബ്ദം കനത്തു..കല്യാണി മുഖം ഉയർത്തി വ്യാസനെ നോക്കി..പിന്നെ നമ്പർ പറഞ്ഞു..വ്യാസൻ മൊബൈൽ എടുത്ത് നമ്പർ ഡയൽ ചെയ്തു..”

“സാർ..” കാൾ ലൗഡ് സ്പീക്കറിൽ ഇട്ടു വ്യാസൻ

“പറയൂ..”

“കല്യാണി..ആ പെൺകുട്ടിയുടെ പേരിൽ എന്തെങ്കിലും പരാതി കിട്ടിയിട്ടുണ്ടോ..”

“താൻ ആരാ..”

“വ്യാസൻ..”

“താൻ കല്യാണിയുടെ ആരാണ് ന്ന്..”

“ഫ്രണ്ട് ആണ്..”

“വ്യസാ..പ്രേമം വലതുമാണേൽ ഇപ്പൊ ഇവിടെ വെച്ചു സ്റ്റോപ്പ്‌ ചെയ്തോ..അവൾ ഫ്രോ, ഡ് ആണ്..വ്യാസൻ കല്യാണിയെ നോക്കി.. കല്യാണി തല കുമ്പിട്ടു ഇരുന്നു..

“എന്താ സാർ പരാതി..”

“അവൾ ജോലി ചെയ്ത സ്ഥാപനത്തിലെ ജോലിക്കാരിയുടെ എ ടി എം കാർഡ് അവർ അറിയാതെ എടുത്ത് പണം പിൻവലിച്ചു എന്നാണ് കേസ്..”

“ഇവൾ ആണ് ചെയ്തത് എന്നുള്ളതിന് തെളിവ് ഉണ്ടോ..”

“തെളിവ് ഞങ്ങൾ ഉണ്ടാക്കിക്കോളാം..”

“മ്മ്..ശരി സാർ..” വ്യാസൻ കാൾ കട്ട്‌ ചെയ്തു കല്യാണിയെ നോക്കി..

“താൻ കഴിക്ക്..”

“വേണ്ടാ എനിക്ക് വിശപ്പില്ല..”

“താൻ ആ പൈസ എടുത്തിട്ടുണ്ടോ..”

“ഇല്ല..” തല ഉയർത്തി വ്യാസനെ നോക്കി ശക്തമായി അവൾ തലയാട്ടി..

“കഴിക്ക്..”

“വേണ്ടാ..”

“തന്നോട് കഴിക്കാൻ പറഞ്ഞ കഴിക്കുക..” വ്യാസന്റെ ശബ്ദം കനത്തു..

കല്യാണി പ്ളേറ്റ് തന്റെ അരികിലേക്ക് നീക്കി വെച്ചു..

***********************

“ഒരു പെൺകുട്ടി അല്ലെ സാർ..അതിന്റെ ഒരു പരിഗണന കൊടുക്കണ്ടേ..” മുന്നിൽ കിടന്ന കസേര വലിച്ചിട്ട് ഇരുന്നു കൊണ്ട് പോലീസുകാരനെ നോക്കി വ്യാസൻ ചോദിച്ചു .. “

“പെൺകുട്ടി ആണെങ്കി എന്താ കൊമ്പുണ്ടോ..എന്ത് തെണ്ടിത്തരവും ചെയ്യാം എന്നാണോ..”

“പരാതി രേഖാമൂലം ഉണ്ടോ..” വ്യാസന്റെ ശബ്ദം അല്പം കനത്തു..

“ഇല്ല..” ഇത്തവണ പോലീസുകാരന്റെ ശബ്ദം അല്പം താഴ്ന്നു..

“പിന്നെ എങ്ങനെ പരാതി കിട്ടിയെന്ന് പറഞ്ഞത്..”

“ഫോണിൽ വിളിച്ചു പറഞ്ഞു..”

“സാറ് ഇത് ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്..ഒരു പെൺകുട്ടിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തണമെങ്കിൽ ചുമ്മാ ആരെങ്കിലും ഫോണിൽ വിളിച്ചു പരാതി പറഞ്ഞ മതിയോ..”

“അത് പിന്നെ..”

“എന്ത് പിന്നെ..ഓൺലൈൻ ആയി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടോ..ഇല്ലെങ്കിൽ മെയിൽ ആയി..”

“ഇല്ല..”

“സാറെ..ഈ ഒരൊറ്റ നിമിഷം കൊണ്ട് സാറിന്റെ ഈ തൊപ്പി ഞാൻ തെറിപ്പിക്കട്ടെ..തെറിക്കില്ലന്ന് സാറിന് വിശ്വാസം ഉണ്ടോ..”

“എന്താ..താൻ പേടിപ്പിക്കുക ആണോ..എന്നെ..”

“അല്ല സാറെ..ഒരാൾക്ക് എതിരെ രേഖാമൂലം ഉള്ള പരാതി തരാതെ സ്റ്റേഷനിൽ വിളിച്ചു മൊഴി എടുക്കാൻ ഉള്ള വകുപ്പ് ഉണ്ടോ..

അല്ല..ഈ വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞ ആളുടെ അഡ്രെസ്സ് ഉണ്ടോ..”

“ഇല്ല..”

“പിന്നെ..”

“അശോകൻ സാർ വിളിച്ചു പറഞ്ഞു..”

“അത് ആര്..”

“അതൊക്കെ ചോദിക്കാൻ നീ ആരാ ഡാ…” പോലീസുകാരൻ പെട്ടന്ന് ഇരുന്ന കസേര വലിച്ചിട്ടു എഴുന്നേറ്റു നിന്നു ഒച്ചയെടുത്തു..

“സാറെ..പേടിപ്പിക്കല്ലേ..ഒരു പെൺകുട്ടിയെ വെറുതെ വിളിച്ചു വരുത്തി അപമാനിക്കാൻ ആണ് ശ്രമമെങ്കിൽ..നേരത്തെ ഞാൻ പറഞ്ഞത് അങ്ങ് നടത്തും ഞാൻ..ഏത്..ദാ..ഈ ഇരിക്കുന്ന തൊപ്പി ഞാൻ അങ്ങ് ഊരി വെപ്പിക്കും..” മേശയുടെ മുകളിൽ ഇരുന്ന തൊപ്പി നോക്കി വ്യാസൻ പറഞ്ഞു..

“നീ വന്നേ..ഇവരുടെ ഒരു പരാതി..സാറ് രേഖാമൂലമുള്ള പരാതി കിട്ടുമ്പോ പറഞ്ഞ മതി..ഇവളെ ഞാൻ കൊണ്ട് വന്നോളാം..” കല്യാണിയുടെ കൈ തണ്ടയിൽ ബലമായി പിടിച്ചു കൊണ്ട് വ്യാസൻ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങി..സമയം ആ പോലീസുകാരൻ മൊബൈൽ എടുത്ത് നമ്പർ ഡയൽ ചെയ്തു..

“സാറെ..അവൾ ഒരു ചെക്കനെയും കൊണ്ട് സ്റ്റേഷനിൽ വന്നു..”

“ഏതു ചെക്കൻ..” അപ്പുറം ശബ്ദം കനത്തു..

“അറിയില്ല..എന്തോ പേര് പറഞ്ഞു..ഞാൻ മറന്നു..അവളുടെ ഫ്രണ്ട് ആണ് എന്നാണ് പറഞ്ഞത്..”

“എന്നിട്ട് ഇപ്പൊ അവൾ എവടെ..”

“അവന്റെ കൂടെ പോയി..”

“പിന്നെ നീ എന്നാ ***** ണ്ടാക്കാനാ ആ കുപ്പായം ഇട്ടേച്ചു നില്കുന്നെ *****മോനെ..”

“അത് പിന്നെ.. സാറെ..അവൻ എന്നോട്..” പോലീസുകാരൻ ഉണ്ടായത് എല്ലാം അവനോട് പറഞ്ഞു..

“ഒന്നു പോടാ നാ, റി..പോലീസിന്റെ വില കളയാതെ..അവൻ സ്റ്റേഷനിൽ വന്നു ഒന്നു രണ്ട് വർത്താനം പറഞ്ഞപ്പോ നീ അങ്ങ് പേടിച്ചു പോയി.. *****വെച്ചേച്ചു പോ, ടാ പ, * ന്ന ക, ഴു* വേ, റി മോനെ..”

അപ്പുറം കാൾ കട്ട്‌ ആയി..

****************************

“എവിടാ ഹോസ്റ്റൽ..” സ്റ്റേഷനിൽ നിന്ന് പുറത്ത് ഇറങ്ങി കല്യാണിയുടെ കൈയ്യിലെ പിടുത്തം വിട്ട് കൊണ്ട് വ്യാസൻ ചോദിച്ചു..

“ഒന്നും വേണ്ടായിരുന്നു..എന്തിനാ ഇങ്ങനെ..” കല്യാണിയുടെ ശബ്ദത്തിൽ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു..

“താൻ എന്തിന് പേടിക്കുന്നെ..ചെയ്യാത്ത തെറ്റ്..പിന്നെ..എ ടി എം ൽ നിന്ന് അല്ലെ പണം പോയി എന്ന് പറഞ്ഞത്..”

“അതെ..”

“താൻ എടുത്തില്ലന്നുള്ളത് ഉറപ്പല്ലേ..”

“അതെ..എങ്കിൽ താൻ പേടിക്കണ്ട..സിസിടിവി ഇല്ലാത്തത് അല്ലലോ ഒരു എടിഎം കൌണ്ടറും..”

“എന്നാലും..ഇങ്ങനെ വേണ്ടായിരുന്നു..സ്റ്റേഷനിൽ കേറി ഇങ്ങനെയൊക്കെ പറഞ്ഞാൽ അവർക്ക് വാശി കൂടും..
ദേഷ്യം കൂടും..”

“നമ്മൾ അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല..അത് അവിടെ ഉള്ള ക്യാമറയിൽ കൃത്യമായി റെക്കോർഡ് ആയിട്ടുണ്ടാവും..”

“എന്നാലും ഇങ്ങനെ..”

“നിന്റെ ഹോസ്റ്റൽ എവിടാ..ഞാൻ അവിടെ ഡ്രോപ്പ് ചെയ്യാം..”

“എയർപോർട്ടിൽ റോഡിൽ..സെന്റ് ആന്റണിസ്..”

“മ്മ്..താൻ കേറൂ..ഞാൻ ഡ്രോപ്പ് ചെയ്യാം..” വ്യാസൻ കാറിന്റെ ഡോർ തുറന്നു കല്യാണിയെ നോക്കി പറഞ്ഞു..

ഈ നിമിഷം വ്യാസന്റെ മൊബൈൽ റിംഗ് ചെയ്തു..

“അമ്മാ..”

“എവിടാ നീ..”

“ഇവിടെ ടൗണിൽ ഉണ്ട്..”

“ഒന്നു വീട്ടിലേക്ക് വരോ ഇന്ന്..അമ്മയ്ക്ക് തീരെ വയ്യാ..നല്ല പനി..”

“ഞാൻ വരാം..ഇപ്പൊ എങനെ ഉണ്ട്..കുറവുണ്ടോ..”

“നല്ല ക്ഷീണം..ഞാൻ കിടക്കാൻ പോവാ..ഉമ്മറത്തെ വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യുവാ..നീ വരുമ്പോ മറ്റേ താക്കോൽ ഇട്ട് തുറന്നു അകത്തു കയറിയാൻ മതി..”

“ശരി അമ്മാ..” വ്യാസൻ കാൾ കട്ട്‌ ചെയ്തു..

“നിന്നോട് കേറാൻ പറഞ്ഞു ഞാൻ..” വ്യാസൻ കല്യാണിയെ നോക്കി പറഞ്ഞു..

കല്യാണി വേഗം കയറി സീറ്റിൽ ഇരുന്നു..വ്യാസൻ കാർ മുന്നോട്ട് എടുത്തു..

*********************

“അഴിഞ്ഞാടി നടക്കുന്നവർക്ക് ഇവിടെ താമസിക്കാൻ കഴിയില്ല..ഇന്നത്തോടെ ഇവിടെ നിന്ന് ഇറങ്ങി തരണം..” ഹോസ്റ്റലിന്റെ മേട്രൻ മേഴ്സി  കല്യാണിയെ നോക്കി പറഞ്ഞത് കേട്ട് അവൾ പൊട്ടി കരഞ്ഞു..

“ഈ നേരത്ത് ഞാൻ എവടെ പോവാനാ..”

“തന്റെ ഫ്രണ്ട് അല്ലേ ഇയ്യാൾ..അയ്യാളുടെ കൂടെ പൊയ്ക്കൂടേ..”

“മാഡം..പ്ലീസ്..”.കല്യാണി കെഞ്ചി..

“ദാ..തന്റെ ബാഗും സാധനങ്ങളും..എല്ലാം ഉണ്ടോന്ന് നോക്കിക്കോ..” കല്യാണിയ്ക്ക് നേരെ എല്ലാം ഇട്ട് കൊടുത്തു കൊണ്ട് മേഴ്സി പറഞ്ഞു..

ഒന്നും മിണ്ടാതെ കല്യാണി ബാഗും സാധനങ്ങളും എടുത്തു തിരിഞ്ഞു നടന്നു..

വ്യാസൻ കാറിൽ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടായിരുന്നു…കാറിൽ നിന്നും ഇറങ്ങി വ്യാസൻ കല്യാണിയുടെ തോളിൽ നിന്ന് ബാഗ് വാങ്ങി..

“കേറ്..” ഡോർ തുറന്നു കൊടുത്തു വ്യാസൻ..കല്യാണി ഒന്നും മിണ്ടാതെ കാറിലേക്ക് കയറി..

വ്യാസൻ കാർ മുന്നോട്ട് എടുത്തു..കുറച്ചു മുന്നോട്ട് പോയതും റോഡിനു കുറുകെ ഒരു കാർ നിർത്തിയിട്ടിയുണ്ട്..വ്യാസൻ കാർ നിർത്തി പുറത്ത് ഇറങ്ങി ചുറ്റിനും നോക്കി..

ഭാഗം 20

സ്റ്റിയറിങ്ങിൽ തല വെച്ച് ഒരാൾ കിടപ്പുണ്ട്..തൊട്ടു ഇപ്പുറത്തെ സീറ്റിൽ..ഒരു സ്ത്രീയും,ഉണ്ട്..

കാർ ആക്സിഡന്റ്  ആയതാണോ..വ്യാസൻ കാറിന് ചുറ്റും നോക്കി..ഇടതു സൈഡിലെ ബോണറ്റിൽ എന്തോ ഇടിച്ചു കയറിയത് പോലെ തോന്നി വ്യാസന്..

വ്യാസൻ മുന്നിൽ വന്നു ഡോറിൽ ശക്തമായി ഇടിച്ചു..ഉള്ളിൽ നിന്ന് യാതൊരു അനക്കവും ഇല്ല..

കൂടുതൽ ഒന്നും ചിന്തിക്കാതെ വ്യാസൻ ഡ്രൈവിംഗ് സൈഡിലെ ഡോറിന്റെ ഗ്ലാസ്‌ ഇടിച്ചു പൊട്ടിച്ചു..പിന്നെ കൈ ഉള്ളിലേക്ക് എത്തിച്ചു ഡോർ തുറന്നു..ഡ്രൈവിംഗ് സീറ്റിൽ കിടക്കുന്ന ആളെ നേരെ കിടത്തി..അയ്യാളുടെ മൂക്കിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു..

ഈ നിമിഷം കല്യാണിയും കാറിൽ നിന്ന് ഇറങ്ങി അങ്ങോട്ട്‌ വന്നു..

“ആക്സിഡന്റ് ആണെന്ന് തോന്നുന്നു..”വ്യാസൻ കല്യാണിയെ നോക്കി പറഞ്ഞു..പിന്നെ കൈ എത്തിച്ചു ബാക്ക് ഡോർ തുറന്നു അകത്തു കയറി ഇപ്പുറം കിടക്കുന്ന സ്ത്രീയെ നോക്കി..

ശ്വാസം ഉണ്ട്..കല്യാണി ഡോറിൽ തട്ടി തുറക്കാൻ ആംഗ്യം കാണിച്ചു..വ്യാസൻ ഡോർ തുറന്നു..ബാക്കിലെ സീറ്റിൽ കിടന്ന വെള്ളത്തിന്റെ ബോട്ടിൽ തുറന്ന് വ്യാസൻ സ്ത്രീയുടെ മുഖത്തേക്ക് തെളിച്ചു..ആള് മെല്ലെ മയക്കത്തിൽ നിന്നും ഉണർന്നു ചുറ്റിനും നോക്കി..

“ചേട്ടാ..ചേട്ടാ..”ഡ്രൈവിംഗ് സീറ്റിൽ കിടക്കുന്ന ആളെ നോക്കി ആ സ്ത്രീ ഉറക്കെ നിലവിളിച്ചു..വ്യാസൻ വെള്ളം അയ്യാളുടെ മുഖത്തേക്കും തെളിച്ചു..

അയ്യാൾ മെല്ലെ ഞെരുങ്ങി..കണ്ണുകൾ തുറക്കാൻ ശ്രമിച്ചു..വ്യാസൻ കുറച്ചു കൂടെ വെള്ളം അയ്യാളുടെ മുഖത്തേക്ക് തെളിച്ചു..

ആ സ്ത്രീ അപ്പോളും അലറി വിളിച്ചു കൊണ്ടിരുന്നു..

“പേടിക്കണ്ട..ഒന്നുമില്ല..എന്താ ഉണ്ടായത് ഓർമയുണ്ടോ..”.വ്യാസൻ ആ സ്ത്രീയോട് ചോദിച്ചു..

“അറിയില്ല..സംസാരിച്ചു കൊണ്ട് വരികയായിരുന്നു പെട്ടന്ന് ആൾക്ക് ബോധം നഷ്ടപെട്ട പോലെ ആയി..അങ്ങനെ ആണ്..” ആ സ്ത്രീ പറഞ്ഞു..

“പേടിക്കണ്ട നമുക്ക് ഹോസ്പിറ്റലിൽ പോകാം..” ഇതിനിടയിൽ കല്യാണി 108 നമ്പർ കാൾ ചെയ്ത് ആംബുലൻസ് വിളിച്ചിരുന്നു..

ഇതിനിടയിൽ ആംബുലൻസ് വന്നു അവരെ അതിനുള്ളിലേക്ക് കയറ്റി..

“താൻ ഇവരുടെ കൂടെ ഹോസ്പിറ്റലിൽ പൊക്കോ..ഞാൻ ഇവരുടെ കാർ സൈഡിൽ ഒതുക്കി ഇട്ട് പിന്നാലെ വന്നേക്കാം..” വ്യാസൻ കല്യാണിയെ നോക്കി പറഞ്ഞു..

“ഞാൻ പോണോ..”

“പൊക്കോ ന്നെ..ആരാ എന്താണ് എന്ന് അറിയാതെ..”

“മ്മ്..” കല്യാണി ആംബുലൻസിൽ കയറി..

“ഏത് ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോകുന്നെ..” വ്യാസൻ ഡ്രൈവറുടെ അടുത്ത് ചെന്ന് ചോദിച്ചു..

“മെഡിക്കൽ കോളേജ് അല്ലെ അടുത്ത്..അവിടെ ഉണ്ടാവും..”

“ശരി..ഞാൻ ഈ കാർ ഒതുക്കി ഇട്ട് പിന്നാലെ വരാം..” വ്യാസൻ പറഞ്ഞു തീർന്നതും ആംബുലൻസ് സൈറൻ ഇട്ട് മുന്നോട്ട് കുതിച്ചു..

അപ്പോളേക്കും അവിടെ ആളുകൾ തടിച്ചു കൂടിയിരുന്നു..വ്യാസൻ അവരുടെ കാർ സ്റ്റാർട്ട്‌ ചെയ്തു റോഡിനു അരുകിലേക്ക് പാർക്ക് ചെയ്ത് തിരിച്ചു വന്നു അവന്റെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു..

********************

ഒരാഴ്ചക്ക് ശേഷം ഉള്ള പകൽ..

“ഇന്ന് ഡിസ്ചാർജ് ഉണ്ടോ..” ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വ്യാസൻ കല്യാണിയെ നോക്കി ചോദിച്ചു..

“ഉവ്വ്..ഇന്ന് ഉണ്ട്..ബിൽ പേ ചെയ്തു കഴിഞ്ഞ പോകാം..”

“അല്ല..ഇനി ഇവരുടെ കൂടെ കൂടാൻ തീരുമാനിച്ചോ..”

“അങ്ങനെ ചോദിച്ച..ആരും ഇല്ലാത്തവർക്ക് ഈശ്വരൻ തുണ എന്ന് കേട്ടിട്ടില്ലേ..അങ്ങനെ ആണെന്ന് കരുതാൻ ആണ് എനിക്ക് ഇഷ്ടം..”

“അവരുടെ മക്കൾ..”

“രണ്ട് പേരുണ്ട്..രണ്ടു പെൺകുട്ടികൾ..ണ്ടാളുടെയും വിവാഹം കഴിഞ്ഞു..അവരവരുടെ ലൈഫ് മുഖ്യമെന്ന് നോക്കി സെറ്റിൽഡ് ആയി..ഒരാൾ ജർമ്മനി..ഒരാൾ കാനഡ..

രണ്ട് പേരും നാട്ടിൽ വന്നിട്ട് വർഷങ്ങൾ ആയി എന്നാണ് അറിഞ്ഞത്..

എന്നെ പറ്റി ആ അമ്മ എന്നോട് ചോദിച്ചു..എങ്ങനെ ആ സമയത്ത് അവിടെ വന്നു..കൂടെ ഉണ്ടായ ആൾ ആരാണ് ഭർത്താവ് ആണോ എന്നൊക്കെ..

ഞാൻ ഉണ്ടായത് എല്ലാം പറഞ്ഞു..എന്നെ വിശ്വാസം ആയത് കൊണ്ടാവണം എന്ന് തോന്നുന്നു വിരോധം ഇല്ലെങ്കിൽ ഡിസ്ചാർജ് ആവും വരെ കൂടെ നിൽക്കാൻ പറഞ്ഞത്..

പിന്നെ എനിക്ക് ആണേൽ പോകാനും ഒരു ഇടം ഇല്ലായിരുന്നുവല്ലോ..അപ്പൊ താൽക്കാലം അവരുടെ കൂടെ നിക്കാം എന്ന് കരുതി..” കല്യാണി വ്യാസനെ നോക്കി പറഞ്ഞു..

“ഇനി..എന്ത് ചെയ്യും..ഇന്ന് മുതൽ..”

“അവര് എന്നോട് ചോദിച്ചു കൂടെ പോരുന്നോവെന്ന്..അവർ ഒരു ഹോം നേഴ്സിനെ തപ്പുന്ന സമയം ആണ് എന്ന്..ഹോം നേഴ്‌സ് ആയി കൂട്ടുന്നില്ല..ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഒരാളായി കൂടെ നിന്നൂടെയെന്ന് ആ അമ്മ ചോദിച്ചു..”

“എന്നിട്ട് താൻ എന്ത് പറഞ്ഞു..”

“എനിക്ക് എന്ത് പറയാൻ..രണ്ടാമത് ഒന്ന് ആലോചിക്കേണ്ടതില്ലാലോ..വരാം എന്ന് പറഞ്ഞു..ഒന്നുമില്ലങ്കിലും പട്ടിണി കിടക്കാതെ..ആരെയും പേടിക്കാതെ അവിടെ നിക്കാമല്ലോ..”

“മ്മ്..നല്ലതാണ്..തൽക്കാലം അങ്ങനെ നോക്ക്..”

“തൽക്കാലം എന്ന് അല്ലന്ന് എന്റെ മനസ് പറയുന്നു..കുറച്ചു നാൾ അവരുടെ കൂടെ ഉണ്ടാവും എന്ന് മനസ് പറയുന്നു..”

“മ്മ്..തന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ..നല്ല ഒരു തീരുമാനം ആണ്..”

“മ്മ്..സ്റ്റേഷനിൽ പോയിരുന്നോ പിന്നെ..ആ കേസിനെ കുറിച്ച്..എന്തെങ്കിലും അറിഞ്ഞോ..”

“പിന്നെ ഒന്നും അറിഞ്ഞില്ല..പരാതി ഒന്നും ഇല്ലാന്നാണ് അറിഞ്ഞത്..തന്നോട് ഓഫിസിൽ ആരോ മോശമായി പെരുമാറിയല്ലേ..

മീറ്റിംഗിന് കൂടെ വരാൻ നിർബന്ധം പിടിച്ചുവെന്നോ..താൻ പോയില്ലന്നോ മറ്റോ..”

“എങ്ങനെ അറിഞ്ഞു അത്..”

“ചിലതൊക്കെ നമ്മൾ അറിയേണ്ടത് ആണേൽ അറിയുക തന്നെ ചെയ്യും..
ഇതും അങ്ങനെ തന്നെ..

പിന്നെ ഞാൻ..ഒരു ഉറപ്പ് തരാം..ആ കേസു മായി ഇനി തനിക്ക് ഒരു പ്രശ്നം ഉണ്ടാവില്ല..ആരും തന്റെ പിറകിൽ വരില്ല..”

“എന്താ ഇത്രയും ഉറപ്പ്..”

“വരില്ല..അത്ര തന്നെ..” വ്യാസന്റെ ശബ്ദം ഉറച്ചതായിരുന്നു..

“അമ്മയ്ക്ക് പിന്നെ എങ്ങനെയുണ്ട്..ഞാൻ ചോദിക്കാൻ മറന്നു..”

“അമ്മ ഓക്കേ ആണ്..ഞാൻ  ജോലി കുറച്ചു നാളത്തെയ്ക്ക് ലീവ് ഇടുകയാണ്..”

“എന്തേ ഇപ്പൊ പെട്ടന്ന്..”

“ഏയ്‌..ഒന്നുല്ല..അമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കണം..”

“അതിന് ജോലിയ്ക്ക് അവധി കൊടുക്കണോ..”

“അങ്ങനെ അല്ല..മനസ് ഒട്ടും ഓക്കേ അല്ല..കുറച്ചു നാളായി..അമ്മയും പറഞ്ഞു..ഒറ്റയ്ക്ക് ഇങ്ങനെ അവിടെ പോയി കിടക്കേണ്ട ന്ന്..”

“കുട്ടികൾക്ക് അപ്പൊ വേറെ മാഷ് ഉണ്ടോ..”

“വന്നിട്ടുണ്ട്..അത് വരെ ഞാൻ ഉണ്ടാവും..അത് കഴിഞ്ഞു ലീവ് ഇടും..മിക്കവാറും അടുത്ത ആഴ്ച മുതൽ..”

“പിന്നെ എന്ത് ചെയ്യാനാ പരിപാടി..”

“അങ്ങനെ പരിപാടി ഒന്നും മനസിൽ ഇല്ല..കുറച്ചു പറമ്പ് ഉണ്ട്..ആകെ കാട് പിടിച്ച് കിടക്കുവാ..അവിടെ ഒന്ന് വൃത്തിയാക്കണം..”

“മ്മ്..ഞാൻ എന്നാ അങ്ങോട്ട്‌ പൊക്കോട്ടെ..ബിൽ അടയ്ക്കണം ഞാൻ ചെന്നിട്ട്..” കല്യാണി എഴുന്നേറ്റു..

“മ്മ്..ശരി..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം..”

“വിളിക്കും..” ഉറച്ച മറുപടി ആയിരുന്നു കല്യാണിയുടെ..

***********************

“എന്തേ..ഇങ്ങനെ ഒരു ഇരുപ്പ്..” ഉമ്മറത്തെ വരാന്തയിൽ വന്ന് എന്തോ ആലോചിച്ചു ഇരിക്കുന്ന ദേവിയുടെ പിറകിലൂടെ വന്ന് തോളിൽ തട്ടി വ്യാസൻ ചോദിച്ചു..

ദേവി പെട്ടന്ന് ചെറുതായി ഒന്ന് ഞെട്ടി..പിന്നെ മെല്ലെ തല ചെരിച്ചു വ്യാസനെ നോക്കി..

“കട്ടൻ..ആണ്… ചായ..” വ്യാസൻ ചായ ഗ്ലാസ്‌ ദേവിയുടെ നേർക്ക് നീട്ടി..

“ഒരു ചായ കിട്ടിയെങ്കിൽ എന്ന് ആലോചിച്ചതായിരുന്നു കുറച്ചു മുന്നേ..
എഴുന്നേറ്റു പോയി ഉണ്ടാക്കാൻ ഒരു മടി..അങ്ങനെ ചുമ്മാ ചടഞ്ഞു കൂടി ഇരുന്നതാ..” ഗ്ലാസ്‌ വാങ്ങി ചുണ്ടിലേക്ക് ചേർത്ത് ദേവി പറഞ്ഞു.

“അതാണ്..” വ്യാസൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഡാ..”

“മ്മ്..എന്താണ് ത, ള്ളേ ഒരു..”

“നീ ഓക്കേ ആണോ..”

“അമ്മ ഓക്കേ ആണോ..”

“നീ ഓക്കേ അല്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെ ഓക്കേ ആകും..”

“അമ്മ ഓക്കേ അല്ലെങ്കിൽ ഞാൻ എങ്ങനെ ഓക്കേ ആകും..”

“ഒന്ന് പോടപ്പാ..” ദേവി മെല്ലെ വ്യാസന്റെ തുടയിൽ തല്ലി കൊണ്ട് പറഞ്ഞു..

“ഇങ്ങനെ മുന്നോട്ട് പോണ്ട നീ..”

“എങ്ങനെ..”

“ഇങ്ങനെ നീറി നീറി..എത്ര കാലം ആയി കാണുന്നു ഞാൻ..നീ ഒന്ന് മനസ് തുറന്നു ചിരിച്ചിട്ട്..ഒന്ന് മനസ് തുറന്നു എന്നോട് സംസാരിച്ചിട്ട് എത്ര ദിവസമായി മോനെ..” ഇത്തവണ ദേവിയുടെ ശബ്ദം ഇടറി..

“ഏയ്‌..എല്ലാം അമ്മയുടെ വെറും തോന്നലുകൾ ആണ്..ഞാൻ ഓക്കേ ആണല്ലോ..പിന്നെ എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം..”

“ഡാ..എന്റെ വയറിൽ നീ പൊട്ടി മുളച്ച നിമിഷം മുതൽ…ഈ ഇരിക്കുന്ന നിമിഷം വരെ നിന്റെ ഇഷ്ടങ്ങളുടെ പിറകെയായിരുന്നു എന്റെ യാത്ര..

വയറ്റിൽ നീ അനക്കം വെച്ചു തുടങ്ങിയ നാൾ മുതൽ തുടങ്ങിയതാ അത്..നിന്റെ ദേഷ്യം നീ വയറിൽ കിടന്നു ചവിട്ടി മറയുമ്പോൾ അറിയാം..നിന്റെ ഇഷ്ടം കൊണ്ടുള്ള ചവട്ടൽ എനിക്ക് അറിയാം..പിണക്കം കൊണ്ട് നീ അനങ്ങി മാറുന്നത് എനിക്ക് അറിയാം..പിണക്കം മാറാൻ നിന്നോട് ഞാൻ സംസാരിക്കുമ്പോ ചിലപ്പോൾ മറ്റാർക്കും ഇവിടെ അത് മനസിലാവില്ലയെങ്കിലും..എന്റെ ശബ്ദം മാറിയ നിനക്ക് ഉള്ളിൽ അത് അറിയാം..

പിണക്കം മാറി..എന്ന് അറിയിക്കാൻ നീ ഒന്ന് ഇളകും..ചവിട്ടില്ല..വെറുതെ തൊട്ടിലിൽ കിടന്നു ആടും പോലെ..അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് പോകും..പിന്നെ അനങ്ങാതെ കിടക്കും..

പിണക്കം മാറിയോ എന്ന എന്റെ ചോദ്യത്തിനു കാൽ പാദം കൊണ്ട് ഒരു നേർത്ത ചവിട്ടൽ ആണ് മറുപടി..എനിക്ക് വേദന ഉണ്ടാവരുത് എന്ന് നീ ആഗ്രഹിക്കുന്നു..ഞാൻ അത് അറിഞ്ഞുവെന്ന് നിന്നെ അറിയിക്കാൻ മെല്ലെ വയറിൽ ഒന്ന് തലോടും ഞാൻ..അതോടെ പിന്നെ നീ നിർത്തും..അങ്ങനെ കിടന്നു മയങ്ങും..

അന്ന് മുതൽ ദാ..ഇന്ന് ഈ നിമിഷം വരെ..നിന്റെ മുഖം ഒന്ന് മാറിയാൽ..നിന്റെ ശബ്ദം ഒന്ന് ഇടറിയാൽ…അമ്മയോളം പിന്നെ ആർക്ക് അറിയാൻ കഴിയും മോനെ..” വ്യാസന്റെ വലതു കൈ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് ദേവി പറയുമ്പോൾ ശബ്ദം ഇടാറുന്നുണ്ടായിരുന്നു..

“എന്താ അമ്മേ..ഇങ്ങനെ..”

“ഏയ്‌..എല്ലാം അറിഞ്ഞിട്ടും..നീ ഇങ്ങനെ ഇരിക്കുന്ന കാണുമ്പോ..അമ്മയ്ക്ക് സങ്കടം ആണ് ഡാ..”

“എന്ത് എല്ലാം..”

“എന്നെ കൊണ്ട് ഒന്നും പറയിക്കരുത്..”

“എന്താ അമ്മാ..അമ്മ എന്ത് അറിഞ്ഞുവെന്നാ പറയുന്നത്..”

“നിനക്ക് അറിയില്ല ല്ലേ..”

“എന്ത്..”

“നിന്റെ മീരയുടെ..”

“മീരയുടെ..”?വ്യാസന്റെ ശബ്ദം പതറി..

“അവൾ ഇപ്പൊ എവടെയാണ്…” ദേവിയുടെ ചോദ്യം കേട്ട് വ്യാസൻ ഒന്ന് പകച്ചു..

“എനിക്ക് എങ്ങനെ അറിയാം..”?വ്യാസന്റെ ശബ്ദം കനത്തു..

“ഡാ..നീ ഇങ്ങോട്ട് നോക്ക്..എന്നിട്ട് എന്നോട് പറ..നീ ആണോ അവളുടെ കല്യാണം മുടക്കിയത്..”

“അമ്മേ..”

വ്യാസന്റെ ശബ്ദം ഉയർന്നു…..

തുടരും……