മഴ നിലാവ്, അധ്യായം 02, എഴുത്ത്: മയിൽപീലി

“അച്ഛാ..”

പത്രം വായിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ശ്രീകുമാർ. അല്ലി വന്നു മടിയിൽ ഇരുന്നപ്പോ അയാൾ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു

“എന്താഡാ?”

“അതേയ് പാടത്തെ വീട് വാടകക്ക് ചോദിച്ചു കൊണ്ട് ആള് വന്നിട്ട് എന്താ കൊടുക്കാഞ്ഞേ?”

“അത് ഒരു ദാരിദ്രവാസി ചെക്കനാണെന്ന് തോന്നുന്നു. ഒരു നരച്ച ഷർട്ടും മുണ്ടും.. വാടക കിട്ടത്തില്ല “

“അതേയ് രാമൻ മാമ എന്നോട് പറഞ്ഞു അയാൾ. ആറു മാസത്തെ പൈസ ഒന്നിച്ചു തരുമെന്ന്.ഏതോ സിനിമക്ക് കഥ എഴുതാൻ വന്നേക്കുവാ. ആറുമാസത്തെ വാടക മുൻകൂട്ടി തന്നാ അച്ഛൻ തരും എന്ന് ഞാൻ പറഞ്ഞു “

“നി എന്തിനതൊക്ക ഏൽക്കാൻ പോയെ. “

“അയാൾ അത് എഴുതി തീർത്താൽ ഉടനെ പൊയ്ക്കോളും “

“മോള് പറഞ്ഞു പോയില്ലേ. ഇനി അച്ഛൻ എന്നാ പറയാനാ.. വരാൻ പറ “

“നല്ലോണം കൊഞ്ചിക്ക്. ഇച്ചിരി കുപ്പിപാല് കൂടി കൊടുക്ക്.. പെണ്ണ് എത്ര സപ്പ്ളി ആണെന്നോ വാങ്ങിച്ചു കൂട്ടിയേക്കുന്നെ “

അമ്മ ലക്ഷ്മി മുന്നിൽ

“ആണോടാ അച്ഛന്റെ പൊന്നിന് സപ്പ്ളി വന്നോ.”

അവൾ വിരൽ ഉയർത്തി

ഒന്ന് രണ്ട്

മൂന്ന്

നാല്

“അത് ശരി.. നാലെണ്ണമേ ഉള്ളോ. ഇവളുടെ വർത്താനം കേട്ടപ്പോ ഞാൻ വിചാരിച്ചു പത്തു പതിനഞ്ച് സപ്പ്ളി കാണുമെന്നു “

“എന്റെ ദൈവമേ ഞാൻ ആരോടാ ഈ. പറയുന്നേ. എന്ന എങ്കിലും ചെയ്യ് ഞാൻ പോവാ “

അവർ ചാടി തുള്ളി. പോയി

“എനിക്ക് ഭയങ്കര പാടാ അച്ഛാ എഞ്ചിനീയറിംഗ്. ഞാൻ. തോറ്റു പോകുമെന്ന തോന്നുന്നേ “

“പിന്നെ മോൾക്ക്. എന്താ പഠിക്കാൻ ഇഷ്ടം? അച്ഛൻ നിർബന്ധിച്ചു ചേർത്തത് ഒന്നുമല്ലല്ലോ. കീർത്തിയുടെ കൂടെ പോകാൻ നി സ്വയം സെലക്ട്‌ ചെയ്തതാ “

“മണ്ടത്തരം ആയി പോയി. സാധാരണ ഡിഗ്രി വല്ലോം മതിയാരുന്നു. ഇംഗ്ലീഷോ മലയാളമോ. അല്ലെങ്കിൽ ഭരതനാട്യം മതിയാരുന്നു. അത് ഡിഗ്രി എടുത്താൽ മതിയാരുന്നു “

“ഇനി മാറണോ. വേണേൽ ഡ്രോപ്പ് ചെയ്തു ഡിഗ്രിക്ക് ചേർന്നോ. ഒരു വർഷം അല്ലേ ആയുള്ളൂ “

അല്ലി ആ മുഖത്തേക്ക് നോക്കി

പാവം അച്ഛൻ

അവൾ കെട്ടിപിടിച്ചു. ഒരുമ്മ കൊടുത്തു

“ഞാനെ ട്യൂഷൻ പോകാം. എന്റെ കോളേജിന്റെ അടുത്ത് ഉണ്ട് ട്യൂഷൻ..എങ്ങനെ എങ്കിലും പാസ്സ് ആകാം കേട്ടോ “

“അതൊന്നും വേണ്ട നി സ്‌ട്രെസ് ഒന്നും എടുക്കണ്ട. ജയിച്ച ജയിക്കട്ടെ ട്യൂഷൻ പോണേൽ പോ. തോറ്റാലും കുഴപ്പമില്ല. അച്ഛൻ ഇല്ലേ?”

അവൾ ആ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു

“അച്ഛ…. അതേയ് അയാൾക്ക് വീട് കൊടുക്കാമോ.”

“വൈകിട്ട് വന്നു കാണാൻ പറ. മുഴുവൻ ഐഡി പ്രൂഫ്യും വേണം ഇപ്പൊ. ആരെയും വിശ്വസിക്കാൻ വയ്യ “

“ഞാൻ മാമനോട് പറയാം “

അവൾ പറഞ്ഞു

“എടി മോൻ ഇന്ന് വരുമോടി?”

അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു

“രണ്ടും വരും വൈകിട്ട് എഴു മണിക്ക് ട്രെയിൻ..”

അകത്തു നിന്ന് ഭാര്യ വിളിച്ചു പറഞ്ഞു

“ഡ്രൈവറെ വിട്ടേക്ക് “

“ശരി “

അഖിൽ അവളെക്കാൾ. ഏഴു വയസ്സ് മൂത്തതാണ് അത് കൊണ്ട് തന്നെ അനിയത്തിയെ പോലെ അല്ല അവളെ കാണുന്നത്. ഒരു മകളെ പോലെ..അവൻ ഭയങ്കര സ്ട്രിക്ട് ആണ്.

ചേട്ടൻ വന്നാൽ അവൾക്ക് പൂട്ട് വീഴും

ഇത് പോലെ കറങ്ങി നടക്കാൻ പറ്റില്ല

നിഖിൽ കീർത്തിയുടെ ചേട്ടൻ ആണ്

അത് കുറച്ചു കൂടി പാവമാണ്

തന്റെ ആണ് ഭയങ്കരൻ

പണ്ടാരം എന്നാണാവോ തിരിച്ചു പോണത്?

അവൾ നഖം കടിച്ചു

കോളേജിലേക്കുള്ള യാത്രയിൽ കണ്ടു ഉണ്ണി…മുണ്ട് ഒക്കെ മടക്കി കുത്തി ചെക്ക് ഷർട്ട്‌ ഒക്കെ ഇട്ട്..

ആള് നല്ല ഐശ്വര്യമാണ്

അല്ലെങ്കിലും മുണ്ട് മടക്കി കുത്തി മലയാളി ആണുങ്ങൾ ഇങ്ങനെ നടന്നു വരുന്നത് കാണാൻ തന്നെ എന്നാ ഒരു ഭംഗിയാ!

അവള് സ്‌കൂട്ടി ഒതുക്കി

“ഉണ്ണി സാറെ വീട് ശരിയായിട്ടുണ്ട് കേട്ടോ. വൈകിട്ട് വീട്ടിലോട്ട് ചെന്നോ. മുഴുവൻ ഐഡി പ്രൂഫ് ക്യാഷ് ഇത്രയും കൊണ്ട് ചെന്നോ. വീട് ഞാൻ റെഡി ആക്കിയിട്ടുണ്ട് “

അവന്റെ മുഖം വിടർന്നു

“താങ്ക്യൂ “

“താങ്ങേണ്ട. ക്യാഷ് മതി.. എടുക്ക് “

“വീട് കിട്ടിയിട്ട് പോരെ?”

“അത് കഴിഞ്ഞു എന്നെ പറ്റിച്ചാലോ..വേണ്ട.. എടുക്ക്.. ആറു മാസത്തെ ഒന്നിച്ച്.. മൂവായിരം വേണം കേട്ടോ “

“അങ്ങനെ അല്ലല്ലോ നേരെത്തെ പറഞ്ഞത്. മാസം അഞ്ഞൂർ വെച്ചു മതി എന്നല്ലേ..”

“എനിക്കു ഒരു അത്യാവശ്യം ഉണ്ടന്നെ..താ താ..”

അവൻ പേഴ്സ്ല് നിന്ന് മൂവായിരം രൂപ എടുത്തു കൊടുത്തു

“അപ്പൊ വൈകുന്നേരമെ.. ബൈ “

അവൾ സ്കൂട്ടി ഓടിച്ചു പോയി

“അപ്പച്ചിയെ ..”

ഉറക്കെ വിളി കേട്ടപ്പോഴേ പല്ലവി ചിരിയോടെ ഭർത്താവ് സനലിന്റെ മുഖത്ത് നോക്കി

“വന്നിട്ടുണ്ട് വായാടി.. പോരെ പോരെ “

അല്ലി അവിടേക്ക് ചെന്നു

“എന്താ ബ്രേക്ക്‌ ഫാസ്റ്റ്?”

“പുട്ടും കടലയും “

“ഇവിടെ ഏഴു ദിവസവും പുട്ട് ആണോ?”

“അതെ ഏഴു ദിവസവും നി കൃത്യമായി വന്നു തിന്നുണ്ടല്ലോ “

കീർത്തി എഴുന്നേറ്റു കൈ കഴുകി

“അപ്പച്ചിയുടെ കൈപ്പുണ്യം ചില്ലറയ? എനിക്കു കൂടി എടുത്തോ കുറച്ചു പുട്ടും കടലയും “

“നി അവിടെ നിന്ന് എന്തോ കഴിച്ചു “

“ഇഡ്ഡലിയും സാമ്പാറും “

“എത്ര എണ്ണം?”

“അഞ്ച്”

“ഇതൊക്ക കൂടി എങ്ങോട് പോണെടി..ഹൂ ബാക്കിയുള്ളവർ എന്തെങ്കിലും കഴിച്ചാൽ ബലൂൺ വീർക്കുന്ന പോലെയാ “

അല്ലി. പ്ലേറ്റിൽ പുട്ടും കടലയും വിളമ്പി കഴിച്ചു തുടങ്ങി

“എടി ഇടയ്ക്ക് വെള്ളം കുടിക്ക്. മണ്ടയിൽ കേറി ചാകണ്ട.ആർത്തി പ, ണ്ടാരം “

“ഉച്ചക്ക് കോളേജ് കട്ട്‌. ഒരു സിനിമ. ഫുഡ്.”

അല്ലി പറഞ്ഞു

“ക്യാഷ് കിട്ടിയല്ലേ?”

“യെസ് “

“പരമദ്രോ, ഹി ആ പാവം ചെക്കന്റെ കയ്യിൽ നിന്ന് അടിച്ചു മാറ്റി അല്ലേ. കഷ്ടം ഉണ്ട് കേട്ടോ “

“ഞാൻ ബ്രോക്കർ ഫീസ് വാങ്ങിയുള്ളു. അയ്യടാ “

“എന്നാലും പാവം “

“ഉണ്ട.”

“എത്ര വാങ്ങി?”

“ദുൽക്കർ സൽമാന്റെ പടം ഇറങ്ങുന്നേടി ഇന്ന്.അത് കാണണം പിന്നെ ഉച്ചക്ക് നല്ല ഫുഡ്.പടം കാണുമ്പോൾ വല്ലോം തിന്നണ്ടേ. അതിനു കാശു വേണ്ടേ.. നിനക്കും കൂടി ചെലവ് ചെയ്യണ്ടേ… അപ്പൊ. ആറു മാസത്തെ കാശ് ഒന്നിച്ചിങ് വാങ്ങിച്ചു. മാസമാസം പോയി ചോദിച്ചു കൊണ്ടിരിക്കാനൊന്നും പറ്റില്ല. അയാള് തന്നല്ലോ. കാശുകാരനാടി കുഴപ്പമില്ല “

കീർത്തി അവൾക്ക്. അരികിൽ വന്നിരുന്നു

“അല്ല… തട്ട് കടയിൽ നിൽക്കുന്ന ജോലിയായിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് വർഷം. അതിൽ മിച്ചം പിടിച്ചു ഉണ്ടാക്കിയ കാശ് ആണ് അത്.രാമൻ മാമൻ കുറച്ചു മുന്നേ തേങ്ങ ഇടിക്കാൻ ആളെ കൊണ്ട് വന്നപ്പോൾ പറഞ്ഞതാ..ഞാൻ വെറുതെ ചോദിച്ചു അയാളെ കുറിച്ച് മാമന്റെ കൂടെയാ താമസിക്കുന്നെ ഇപ്പൊ. അതൊരു കൊച്ച് വീടല്ലേ എഴുതാൻ ഉള്ള സൗകര്യം ഒന്നുമില്ല അത് കൊണ്ട അയാൾ വാടകക്ക് വീട് നോക്കുന്നത്.ഈ കഥ സിനിമ ആക്കിയ അയാൾ രക്ഷപെട്ടു..”

അനാർക്കലിക്ക് ഒരു വല്ലായ്മ തോന്നി

താൻ ഇന്ന് അടിച്ചു പൊളിച്ചു കളയാൻ വെച്ച കാശ് അയാൾ പാതിരാത്രി വരെ ആൾക്കാർക്ക് ആഹാരവും കൊടുത്തു അവരുടെ എച്ചിൽ പാത്രങ്ങൾ കഴുകി ഉണ്ടാക്കിയതണെന്ന് അറിഞ്ഞപോ അവൾക്ക് വിഷമം തോന്നി

“ഞാൻ ഇത് തിരിച്ചു കൊടുത്തേക്കാം “

അവൾ വല്ലായ്മയോട് കൂടി പറഞ്ഞു

“അതാ നല്ലത്. എന്റെ കയ്യിൽ കാശ് ഉണ്ട്.. തേങ്ങ വിറ്റ കാശ് എന്റെ കയ്യിൽ ആണ് കൊണ്ട് തന്നത്. അത് എനിക്കുള്ളതാ. ഞാൻ അല്ലേ വെള്ളമൊഴിക്കുകയും വളം ഇടുകയും ഒക്കെ ചെയ്യുന്നേ.. അത് കൊണ്ട് അതെനിക്കുള്ളത്. നീ അത് തിരിച്ചു കൊടുത്തേക്ക്..”

അല്ലി തലയാട്ടി

അവൾ കഴിച്ചെഴുനേറ്റു

“അയാൾക്ക് വീട് കിട്ടിയോ”

“വൈകുന്നേരം വീട്ടിൽ വരും.. അച്ഛൻ സമ്മതിച്ചു “

“അത് പിന്നെ പുന്നാര മോള് പറഞ്ഞാൽ സമ്മതിക്കാതെ പിന്നെ…”

അല്ലി. ഒരു കണ്ണ് അടച്ചു ചിരിച്ചു

“മോള് ഇന്ന് കുറച്ചേ കഴിച്ചുള്ളൂ. ഇവള് കളിയാക്കുന്ന കൊണ്ട് ആണ്.. അപ്പച്ചി കുറച്ചു കൂടി എടുത്തു കൊണ്ട് വരട്ടെ “

“വൈകുന്നേരം കോളേജ് വീട്ടിതിലെ വരും ചൂടാക്കി വെച്ചേക്കണേ.. “

അവൾ പല്ലവിയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു

“ഇടക്കൊക്കെ ആ ലക്ഷ്മിയെ ഒന്ന് ഉപദേശിച്ചു കൂടെ.. ഇത് പോലെ സ്നേഹം ആയിട്ട് പെരുമാറാൻ.. ഭയങ്കര ബോർ അമ്മയാണ് കേട്ടോ എന്റെ “

പല്ലവി പൊട്ടിച്ചിരിച്ചു പോയി

എടി അതെല്ല അമ്മമാരും സ്വന്തം മക്കളോട് അങ്ങനെയാ എന്നോട് കണ്ടിട്ടില്ലേ പെരുമാറ്റം.. അത് തന്നെ.. അതെ സമയം അമ്മായി എന്നോടെന്തു ചക്കരയാ.. നമുക്ക് വെച്ചു മാറാം. പല്ലവി അവിടെ ലക്ഷ്മി ഇവിടെ എപ്പടി? “

“പോയെ രണ്ടെണ്ണവും.. ബസ് പോകും പിള്ളേരെ “

അവൾ സ്കൂട്ടി അവിടെ വെച്ചു

അല്ലിക്ക് ഒരു സ്കൂട്ടി ഉണ്ട്

പക്ഷെ അത് ആ നാട്ടിൽ ഓടിച്ചു നടക്കാനുള്ള അനുവാദം മാത്രേ അവൾക്കുള്ളു. ഇത് തന്നെ അഖിലിന് തീരെ ഇഷ്ടമല്ല

അവൻ വന്നാൽ മിക്കവാറും അവൻ അത് പൂട്ടും

പിന്നെ അച്ഛന്റെ കാല് പിടിക്കണം

അവൻ ഭയങ്കര സ്ട്രിക്ട് ആണ്

അനിയത്തിയുടെ കാര്യത്തിൽ, എന്നാൽ കീർത്തിയുടെ കാര്യത്തിൽ അതില്ല താനും

അഖിലും കീർത്തിയും തമ്മിലുള്ള വിവാഹം അങ്ങനെ ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ല. പക്ഷെ രണ്ടു വീട്ടുകാർക്കും ഉള്ളിൽ അത് ആഗ്രഹം ഉണ്ട്

അഖിലും കീർത്തിയും….

നിഖിലും അനാർക്കലിയും

പക്ഷെ ആ ചിന്ത ഒന്ന് പൊങ്ങി വന്നപ്പോൾ തന്നെ അല്ലി തടസ്സം പറഞ്ഞു

“ഞാൻ രക്തബന്ധത്തിൽ ഉള്ള ഒരാളെ കല്യാണം കഴിക്കില്ല. അച്ഛാ.. വെറുതെ ആ വെള്ളം വാങ്ങി വെയ്ക്ക് എനിക്കു നിഖിൽ ചേട്ടനും അഖിൽ ചേട്ടനും ഒരു പോലെയാണ് “

അത് കൊണ്ട് അത് ഡ്രോപ്പ് ചെയ്തു

മറ്റേത് ഇപ്പോഴും ലൈവിൽ ഉണ്ട്

പക്ഷെ കീർത്തിക്ക് കോളേജിൽ ഒരാളോടു ഒരിഷ്ടം ഉണ്ട്

രാഹുൽ… രാഹുൽ വർഗീസ്

സീനിയർ ആണ്

ക്രിസ്ത്യൻ ആണ്

അത് കൊണ്ട് തന്നെ അവൾ ആ ഇഷ്ടം ഉള്ളിൽ സൂക്ഷിച്ചു..എങ്ങാനും പുറത്ത് അറിഞ്ഞാൽ. തീർന്നു

അത് കൊണ്ട് അവൾ. രാഹുലിനോട് പോലും അത് പറഞ്ഞിട്ടില്ല. രാഹുൽ കോളേജിലെ ആസ്ഥാന ഗായകൻ എന്നാണ് അറിയിപ്പെടുക

അവൻ അത്ര നന്നായി പാടും

അവന്റെ പാട്ടില്ലാത്ത ഫങ്ക്ഷനുകൾ കാണില്ല

പക്ഷെ… ഇഷ്ടം ഉള്ളിൽ വെയ്ക്കുക തന്നെ

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *