മഴ നിലാവ്, അധ്യായം 03, എഴുത്ത്: മയിൽപീലി

ഉണ്ണി വിനയത്തോടെ ശ്രീകുമാറിന്റെ മുന്നിൽ നിന്നു

“പേരെന്താന്നാ പറഞ്ഞത്?”

ശ്രീകുമാർ അവന്റെ ആധാർ ഒന്നുടെ നോക്കി

“ഉണ്ണികൃഷ്ണൻ നായർ “

“നായരാ അല്ലേ?”

“അതെ “

അവൻ വിനയത്തോടെ പറഞ്ഞു

“അത് കൊണ്ട് വീട് തന്നേക്കാം…ഒന്നുല്ലങ്കിൽ സ്വജാതി ആണല്ലോ “

ഉണ്ണി തൊഴുത് നിന്നു

“സിനിമക്ക് കഥ എഴുതുകയാണ് അല്ലേ?”

“അതെ “

“എന്റെ കൊച്ചനെ നടപ്പുള്ള കേസ് അല്ല അതൊന്നും. വേറെ വല്ല ജോലി ചെയ്തു ജീവിക്കാൻ നോക്ക്. സിനിമയൊക്കെ അവിടെ തന്നെ ഉള്ളവരുടെ മക്കൾക്കും കൊച്ച് മക്കൾക്കുമൊക്കെ പറഞ്ഞിട്ടുള്ളതാ..”

“ശ്രമിച്ചിട്ടും കിട്ടിയില്ലെങ്കിൽ ജോലിക്ക് പോകും സാറെ “

അവൻ താഴ്മയോടെ പറഞ്ഞു

“ആ നീ എന്ത് വരെ പഠിച്ചു?”

“സ്കൂളിൽ മാത്രേ പോയിട്ടുള്ളു “

“ബെസ്റ്റ് ബെസ്റ്റ്., നിനക്ക് എന്നാ ജോലി കിട്ടാനാടാ. നീ ഇത് തന്നെ ആഞ്ഞു ശ്രമിച്ചോ .”

“ശരി സാറെ. ഞാൻ എന്നാ അങ്ങോട്ട് “

അവൻ ആറു മാസത്തെ വാടക അയാളെ ഏൽപ്പിച്ചു

“ഇതുണ്ടാക്കിയതെങ്ങനെയാ?മോഷണം വല്ലോമുണ്ടോടാ ഞാൻ പോലീസാ കേട്ടോ “

“അയ്യോ സാറെ ഒരു തട്ട് കടയിൽ നിന്നിരുന്നു രണ്ടു വർഷം അതിൽ നിന്ന് മിച്ചം പിടിച്ചുണ്ടാക്കിയ കാശാ..പിന്നെ പുകയും വെള്ളവും ഒന്നും ശീലമില്ല. അത് കൊണ്ട് കിട്ടുന്നത് സൂക്ഷിച്ചു വയ്ക്കുമാരുന്നു. അങ്ങനെ വെച്ചിരുന്നതാ “

അല്ലിക്ക് ഒരു വല്ലായ്മ തോന്നി

അച്ഛൻ അയാളെ ഒരു പാട് താഴ്ത്തി കെട്ടിയാണ് സംസാരിക്കുന്നത്

അയാള് കാശ് കൊടുത്തല്ലോ പിന്നേ അച്ഛൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്

അവൾക്ക് അച്ഛനോട് നല്ല ദേഷ്യം വന്നു

“അച്ഛാ വന്നേ അമ്മ കഴിക്കാൻ വിളിക്കുന്നു “

അവൾ പെട്ടെന്ന് ഉമ്മറത്തേക്ക് വന്നു പറഞ്ഞു

“എന്റെ മോളെ അറിയാമല്ലോ അല്ലേ, അവള് പറഞ്ഞു പോയത് കൊണ്ട നിനക്ക് വീട് തരുന്നത് കേട്ടോടാ “

“വലിയ ഉപകാരം സർ “

അവൻ നന്ദി പറഞ്ഞു

“എന്നാ മോള് തന്നെ ആ കീ അങ്ങ് കൊടുത്തേക്ക്..”

അവൾ താക്കോൽ കൊടുത്തു

“നീ ചെല്ല്.. വാ മോളെ “

അയാൾ അകത്തേക്ക് പോയി

ഉണ്ണികൃഷ്ണൻ പുറത്തെക്കും

അയാൾക്ക് വീട് കിട്ടിയല്ലോ എന്ന് മാത്രം ആയിരുന്നു ചിന്ത

അത് ഒരു ഒറ്റപെട്ടു കിടക്കുന്ന സ്ഥലം ആയിരുന്നു

ഒരു പാടത്തിന്റെ അക്കരക്ക് ഒറ്റ വീട്

പാടം ശ്രീകുമാറിന്റെതാണ്

ഈ വീട് ആയിരിക്കും അവരുടെ ആദ്യത്തെ വീട്

അവിടേക്ക് റോഡുകൾ ഒന്നുമില്ല

പാടത്തിന്റെ വരമ്പത്തു കൂടെ നടന്നു പോകണം

വീടിന്റെ മുറ്റത്തൊട്ട് ഒരു ചെറിയ വഴി

വീടായി

രണ്ട് മുറിയും അടുക്കളയും

ഓല മേഞ്ഞ വീടാണ്

ഇതിനാണ് അവൾ തറവാട് എന്നൊക്ക തള്ളിയത്

ഇതിനു മൂവായിരം ഉലുവ

ഇത്തരം വീട്ടിൽ കിടക്കുന്നതു ആദ്യമായിട്ടാണ്

നല്ല തണുപ്പ്

ഫാൻ പോലും വേണ്ട

വീടിന്റെ പിന്നിൽ. ഒരു കൊച്ച് കുളം

ആഹാ കൊള്ളാല്ലോ അടിപൊളി

“ചൂണ്ട ഇട്ടാൽ രാത്രി ചോറിനു കൂട്ടാൻ വെയ്ക്കാൻ മീനിനെ കിട്ടും “

അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി

“അല്ലി. “

അവൻ മെല്ലെ പറഞ്ഞു

“ഹൊ കളഞ്ഞു. ഞാൻ പറഞ്ഞു ആദി..പേര് മാറ്റി. അല്ലി കുല്ലി..എന്തോന്നെടെ ഓറഞ്ചല്ലിയാ ഞാൻ?”

“ഇജ്ജാതി പേരിട്ടു വെച്ചാൽ എന്ത് ചെയ്യും.”

“ഇങ്ങേർക്ക് എന്നെ ആദി എന്ന് വിളിക്കാൻ പറ്റുമോ.. കഷ്ടം ഉണ്ടെടെ..അല്ലി കേട്ട് മടുത്തു “

“ഞാൻ ഒരു സത്യം പറയട്ടെ?

“അപ്പൊ ഇത്രയും നേരം പറഞ്ഞു കൊണ്ട് ഇരുന്നത് നുണ ആയിരുന്നോ?”

“ചളി അടിക്കരുത് പ്ലീസ്. ആദി എന്ന പേര് തന്റെ ഫേസ്നു ചേരില്ല.. അത് ടോം ബോയ് ലുക്ക്‌ ഉള്ള പെണ്ണിന് ചേരും. താൻ ഭയങ്കര ക്യൂട്ട് ആണ്. ഒരു ടെഡി ബിയറിനെ പോലെ. പിന്നെ നല്ല പെണ്ണത്തം ഉള്ള മുഖമാണ്.അല്ലി തനിക്ക് കറക്റ്റ് ആണ് “

അല്ലിയുടെ മുഖം ഒന്ന് തുടുത്തു

“Flirting?”

അവൾ എടുത്തു ചോദിച്ചു

“ഹേയ് എന്ത് കാര്യത്തിന്? ഞാൻ ഒള്ള കാര്യം അങ്ങ്‌ പറഞ്ഞു.. എനിക്ക് കള്ളം പറയാൻ അറിയുകേല “

“തിരുവനന്തപുരം തന്നെ ആണോ സ്വദേശം?”

“അല്ല മാവേലിക്കര. തിരുവനന്തപുരത്തു വന്നു താമസിച്ചതാ ജോലി നോക്കി നോക്കി.. “

“അതാണ് ഭാഷ ഒരു വ്യത്യാസം. ഇന്നാ “

അവൾ രൂപ നീട്ടി

“ഇതെന്താ?”

“രാവിലെ തന്ന കാശ്.. ഇങ്ങേർ പാത്രം കഴുകി ഉണ്ടാക്കിയ കാശ് അല്ലേ ഇത് മേടിച്ച ശാപം കിട്ടും “

“ഇതൊക്ക ആരു പറഞ്ഞു തന്നു?”

“ആരെങ്കിലും പറഞ്ഞു തരണോ..വെച്ചോ എനിക്ക് വേണ്ട “

അവൻ അത് വാങ്ങി

“ഇങ്ങോട്ട് ഷോർട് കട്ട് ഉണ്ടോ ഞാൻ വന്നപ്പോൾ തന്നെ വന്നല്ലോ. എന്റെ പുറകിൽ കണ്ടുമില്ല “

“Yes.. ദോ ആ കുഞ്ഞ് വഴി കണ്ടോ..”

അവൻ അപ്പോഴാണ് ആ വഴി ശ്രദ്ധിച്ചത്

മുറ്റത്തിന്റെ തെക്ക് വശത്തു മുളം കൂട്ടങ്ങൾ ആർത്തു വളർന്നു നിൽക്കുന്നുണ്ട്. അതിന്റെ പുറകിൽ കൂടി ഒരു വഴി. ഇത് കൃത്യമായി എന്റെ വീടിന്റെ പിന്നിലെ പറമ്പിൽ അവസാനിക്കും. വയലിലൂടെ നടക്കേണ്ട
പെട്ടെന്ന് വരാം “

“അത് കൊള്ളാം “

“കൊള്ളേണ്ട…ഇത് ഉടമസ്ഥനു പോകാനുള്ള വഴിയാ. ഇതിലെ തള്ളിക്കേറി അങ്ങോട്ട് വന്നേക്കരുത്.രണ്ടു പട്ടിയുണ്ട് വീട്ടിൽ റൂബിയും നിക്സിയും… എടുത്തു കടിച്ചു കുടഞ്ഞു കളയും “

“ഉയ്യോ പട്ടിയുണ്ടോ. ഞാൻ വന്നപ്പോൾ കണ്ടില്ലല്ലോ “

“നിക്സി കുഞ്ഞനാ… റുബി പക്ഷെ ജഗജില്ലിയാ ഭയങ്കര കടിയാ അത് കൊണ്ട് പകൽ പൂട്ടിയിടും. നിക്സി വീട്ടിൽ തന്നെ അതാണ് കാണാഞ്ഞത്. “

“പറഞ്ഞത് നന്നായി.. ഞാൻ ചിലപ്പോൾ എളുപ്പവഴി എന്ന് പറഞ്ഞു വന്നേനെ “

“എന്നാ പിന്നെ സ്വർഗത്തിലോട്ടുള്ള എളുപ്പവഴി ആയേനെ.. അപ്പൊ മറ്റേ വഴി മതി..”

“അത്രേ ഉള്ളു. ഈ വഴി ഞാൻ മറന്നു..”

അവൾ പൊട്ടിച്ചിരിച്ചു

“അല്ലിയിളം പൂവോ ഇല്ലി മുളം…”

അവൻ ഒന്ന് മൂളി

“ഹലോ ഹലോ പഞ്ചാരയുണ്ണി.. പണി കിട്ടുമേ..

“അയ്യേ ഞാൻ പഞ്ചാരയൊന്നുമല്ല ഒന്ന് പോടെ.. അത്യാവശ്യം പാടും.. തന്നെ കണ്ടപ്പോ. ഈ പാട്ട് വന്നു പോയി.. ഇനി പാടില്ല “

“പാടിയാൽ താൻ പാട് പെടും “

“ഓ “

അവൻ തലയാട്ടി

“എവിടെ നിന്നാ ഫുഡ്?”

“തട്ട് കടയിൽ നിന്നവനോട് ചോദിക്കാൻ പറ്റിയ ചോദ്യം.. ഇവിടെ ഒരു അടുക്കള ഉണ്ടല്ലോ. ഇഷ്ടം പോലെ വിറക്കുമുണ്ട്. കഞ്ഞിയും ചമ്മന്തിയും മതി.. മൂന്ന് നേരവും അത് മതി. എഴുതി തീർന്ന പോകാം. വേഗം തീർക്കാൻ നോക്കണം അതിന് കഞ്ഞി തന്നെ ആണ് ബെസ്റ്റ് ജോലി വേഗം തീരും.പിന്നെ കുളത്തിൽ മീനുണ്ടെങ്കിൽ അവന്റെ കാര്യം പോക്കാ”

അല്ലി ചിരിച്ചു പോയി

“അപ്പൊ. ശരി ഉണ്ണി സാറെ ടാറ്റാ “

“ഞാൻ തന്നെക്കാൾ മൂത്തതാണ്. വേണേൽ ഉണ്ണിയേട്ടാ എന്ന് വിളിക്കാം “
അവൻ കൈ നെഞ്ചിൽ കെട്ടി

“ആർക്ക് വേണേൽ “

അല്ലിക്ക് “

“എനിക്ക് വേണ്ടെങ്കിലോ “

“എന്നാ പിന്നെ എനിക്കായിട്ടെന്തിനാ..ഉണ്ണി മതി.. നല്ല പേരാ ഉണ്ണികൃഷ്ണൻ അത് മതി fixed “

“ഇയാള് കൊള്ളാം.. ഞാൻ പോവാണേ.. എഴുത്ത് നടക്കട്ടെ “

അവൾ ജെറ്റ് പോലെ ഇറങ്ങി ഓടി പോയി

അല്ലിയിളം പൂവോ…

ഒന്ന് മൂളി ഉണ്ണി

ഒരു കുഞ്ഞിഷ്ടം തോന്നുന്നുണ്ടല്ലോ ഉണ്ണിയെ.. അവൻ തനിയെ പറഞ്ഞു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *