“സർ ഒരു ആക്സിഡന്റ് കേസ്.. എമർജൻസി “
നഴ്സ് വന്നു പറഞ്ഞപ്പോൾ ഡോക്ടർ നിഖിൽ casuality യിലേക്ക് ഓടി
ഒരു പെൺകുട്ടി ആണ്, മുഖം വ്യക്തമല്ല
“റോഡ് ക്രോസ്സ് ചെയ്തതാണ്. വണ്ടി ഇരിക്കുകയായിരുന്നു “
അവൻ ബോഡി എക്സാമിൻ ചെയ്തു. മുഖത്ത് ആണ് ഏറ്റവും കൂടുതൽ പരിക്കുകൾ. വൈറ്റൽ സ്റ്റാറ്റസ് ഒക്കെ മോശമാണ്
“എങ്ങനെ ഉണ്ട്. നിഖിൽ?”
ഡോക്ടർ മായ വന്നു ചോദിച്ചപ്പോൾ. അവൻ ബിപി ലെവൽ കാണിച്ചു.
അവർ നോക്കി. ബ്ലഡ് ലോസ് നന്നായി ഉണ്ട്. പക്ഷെ breath ഉണ്ട്
“സർജറി വേണം.. ഇവരുടെ റിലേറ്റീവ്സ് ആരെങ്കിലും?”
ചേട്ടൻ വന്നിട്ടുണ്ട്. അവൻ വിളിക്കാൻ പറഞ്ഞു
ഒരാൾ മുറിയിലേക്ക് വന്നു
നിഖിൽ ഞെട്ടി പോയി
ആഷിക്.
ആഷിക്കും ഒന്ന് ഞെട്ടി
നിഖിൽ പെട്ടെന്ന് പുറത്ത് കടന്നു. മായ അവരോട് സംസാരിക്കുന്നു
കണ്മുന്നിൽ വർഷങ്ങൾ മുന്നേയുള്ള ഒരു രാത്രി
നൈറ്റ് ഡ്യൂട്ടി ക്യാൻസൽ ചെയ്തു താൻ വീട്ടിൽ ചെല്ലുമ്പോൾ തന്റെ ഭാര്യ നീനയും ആഷിക്കും..
ആഷികിനെ അന്നാണ് ആദ്യമായി കാണുന്നത്. വികാരം കൊണ്ടു അടിച്ചു കൊko ല്ലാനൊന്നും നിന്നില്ല. അതൊക്കെ കഥകളിൽ ഒക്കെ ആണ് കൂടുതൽ പിന്നെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ. കൂടുതൽ പുറത്ത് അറിയുന്നില്ല. അല്ലെങ്കിൽ മാന്യത നഷ്ടം ആകുമെന്ന് ഭയന്ന് പുറത്ത് പറയുന്നില്ല
അവരോട് സംസാരിച്ചു
ഇൻസ്റ്റയിൽ ഉള്ള പരിചയം
സിങ്ങർ ആണ് ആഷിക്.. നീനയും പാടും. അങ്ങനെ ഉള്ള. അടുപ്പം. ഒന്നിച്ചു ഒരു നൈറ്റ് അത്രേയുള്ളൂ ആഗ്രഹം
ഒരു രസം. ഫൺ
ഒന്നും പറഞ്ഞില്ല…
നീന മാപ്പ് ചോദിച്ചു, ആഷിക്കും
മാരീഡ് ആണ് നീനയെന്ന് അറിയില്ലായിരുന്നു വത്രേ
വെറുതെ…
ഇൻസ്റ്റയിൽ ഒന്നിച്ചുള്ള. പിക്സ് ഉണ്ട്
ആരോടും പറഞ്ഞു ബോർ ആക്കാതിരിക്കാൻ പൊരുത്തക്കേട് എന്നുള്ള ഒറ്റ കാരണത്തിൽ ഡിവോഴ്സ് ആയി
താൻ കൊച്ചിയിൽ നിന്ന് തമിഴ് നാട്ടിലെ ഈ പ്രൈവറ്റ് ആശുപത്രിയിലേക്ക് മനഃപൂർവം പോരുന്നു
വല്ലാത്ത ഒരു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത്
മായ വന്നു
“നിഖിൽ സർജറി തുടങ്ങാം.”
നിഖിൽ ആ നേരം ഡോക്ടർ മാത്രം ആയി. അവൻ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി പോകുന്നത് ആഷിക് പിടയ്ക്കുന്ന ഹൃദയത്തോടെ നോക്കി നിന്നു
അനിയത്തി മാത്രമേയുള്ളു ആഷികിന്.
അവൾക്ക് വേണ്ടിയാണു ജീവിതം അവൻ അവൾക്ക് വേണ്ടിയാണു ജീവിക്കുന്നത്
പൊന്നു പോലെ അവൻ നെഞ്ചോട് ചേർത്ത് കൊണ്ടു നടക്കുന്നവളാണ്.
ഒന്നിച്ചായിരുന്നു റോഡ് ക്രോസ്സ് ചെയ്തത്. അവൾ ഓടി പോയി
അപ്പോഴേക്കും…
ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു നിഖിൽ പുറത്ത് വന്നു
“ഇപ്പോൾ ഒന്നും പറയാറായിട്ടില്ല.. 24അവേഴ്സ് കഴിഞ്ഞു പറയാം “
പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ നിഖിൽ പോയി
*************
“ആ കുട്ടിക്ക് ബോധം വീണിട്ടുണ്ട് ഡോക്ടർ “
നഴ്സ് വന്ന് പറഞ്ഞപ്പോൾ. അവൻ ചെന്നു. അവൻ ആ മുഖത്ത് നോക്കി പുഞ്ചിരിച്ചു
കണ്ണുകൾ വിടർത്തി നോക്കി
“വേദന ഉണ്ടോ “
അവൻ സൗമ്യമായി ചോദിച്ചു
“ഉം നല്ല വേദന “
“ഗുഡ്..”
“അതെന്താ വേദന ഗുഡ് എന്ന് പറയുന്നത്?”
“ബോഡി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി.. അതാണ് “
അവൾ പുഞ്ചിരിച്ചു
“എന്താ പേര്?”
“അഞ്ജലി “
“വേഗം മാറും കേട്ടോ “
“ഡോക്ടർ ആണോ സർജറി ചെയ്തേ?”
“അതെ “
“താങ്ക്യൂ.. പേരെന്താ?”
“നിഖിൽ “
അവൻ മരുന്നുകൾ കുറച്ചു മാറ്റി എഴുതി എന്നിട്ട് മുറിയിലേക്ക് പോയി. ആഷിക് മുറിയിലേക്ക് വന്നപ്പോൾ അഞ്ജലി പുഞ്ചിരിച്ചു
“സോറി ഏട്ടാ. ഞാൻ ഓടിയത് കൊണ്ടല്ലേ വണ്ടി ഇടിച്ചേ. സോറി “
അവൻ കരഞ്ഞു പോയി
ദിവസങ്ങൾ കഴിഞ്ഞു പോയി. രണ്ടു ദിവസം നിഖിൽ വന്നില്ല
അന്ന് നിഖിൽ വന്നു
“ഇന്നലെ എന്താ വരാഞ്ഞേ?” അഞ്ജലി ചോദിച്ചു
“ഇന്നലെ മായ വന്നില്ലേ ഡോക്ടർ മായ?”
“വന്നു. പക്ഷെ ഡോക്ടർ വരണ്ടേ എന്താ വരാഞ്ഞേ.. ഞാൻ നോക്കി “
നിഖിൽ അത് കെട്ടില്ലെന്ന് നടിച്ചു. കണ്ണുകളോടെ ചലനങ്ങൾ. മുഖത്ത് ഉണ്ടാകുന്ന. പ്രകാശം. ചോദ്യം ചെയ്യുന്ന രീതി
മനസിലാവും ഉള്ളിൽ എന്താ എന്ന്..
“ഡിസ്ചാർജ് ആണ് അഞ്ജലി “
അവളുടെ മുഖം ഇരുണ്ടു പോയി
“എനിക്ക് എല്ലാം ശരിയായോ?”
അവൻ ആദ്യമായി നന്നായി ഒന്ന് ചിരിച്ചു കണ്ടത് അന്നാണ്
“ഡോക്ടറെ കാണാൻ എന്ത് ഭംഗിയാ. ചിരിക്കുന്നത് കാണാൻ അതിലും ഭംഗിയാ “
അവൻ ചെറുതായി ചിരിച്ചിട്ട് മുറിയിലേക്ക്. പോയി
ആഷിക് മുറിയിലേക്ക് വന്നപ്പോൾ അവൻ ഇരിക്കാൻ പറഞ്ഞു
“ഞാൻ… എന്നോട്..”
“ഇന്ന് അഞ്ജലിയെ ഡിസ്ചാർജ് ചെയ്യും. ആഴ്ച്ചയിൽ ഒരു ദിവസം എന്റെ ഓപ്പിയിൽ കൊണ്ടു വരണം. പിന്നെ ഒരു മാസം കൂടുമ്പോ മതി. മരുന്നുകൾ മുടക്കരുത്.. ഫിസിയോ വേണം “
“ഞാൻ..”
“അഞ്ജലിയുടെ കാര്യം അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?”
ആ മുഖത്തെ ഗൗരവം കണ്ട് ആഷികിന്റെ നാവ് ഇറങ്ങി
അവൻ എഴുനേറ്റു പോയി
ഓപ്പിയിൽ അഞ്ജലി വരും. നിഖിലിന് ചെറിയ സമ്മാനങ്ങൾ കൊണ്ടു കൊടുക്കും
ഒരു പേന. അവൾ തുന്നിയ തൂവാല. അങ്ങനെ…
അവസാനത്തെ ദിവസം
“ഇനി വരണ്ട, പെർഫെക്ട് ആയി ” നിഖിൽ പറഞ്ഞു
“ഡോക്ടർ മാരീഡ് ആണോ?” പോകാൻ നേരം അവൾ ചോദിച്ചു
അവൻ ആഷികിന്റെ മുഖത്ത് നോക്കി
“മാരീഡ് ആയിരുന്നു. ഇപ്പോൾ ഡിവോഴ്സി ആണ് “
“ഓ “
അന്ന് ആഷിക് അവളെ കുറെ വഴക്ക് പറഞ്ഞു
“നീയെന്തിനാ അയാളോട് പേർസണൽ ചോദ്യങ്ങൾ ചോദിക്കുന്നത് “
“അതിനെന്താ എനിക്ക് ഇഷ്ട ഡോക്ടറേ.”
അവൻ നിശ്ചലം നിന്ന് പോയി
“എനിക്ക് ആ ഡോക്ടർ നെ കല്യാണം കഴിക്കണം.”
“മോളെ അയാൾക്ക് മുപ്പത്തിയഞ്ചു വയസ്സ് എങ്കിലും കാണും ഒന്ന് കെട്ടിയ ആളാണ്. ഡിവോഴ്സ് ചെയ്ത ആളാണ് “
“അതിനെന്താ?”
“എന്റെ കുഞ്ഞേ.. നീ കൊച്ചല്ലേ?”
“സാരമില്ല എനിക്ക് കുഴപ്പമില്ല.. ഞാൻ ഡോക്ടർനെ പ്രൊപ്പോസ് ചെയ്യും “
ആഷിക് ഭയത്തോടെ ഇരുന്ന് പോയി. എല്ലാം അവൾ അറിയുന്ന നിമിഷം അവൾ തന്നെ വെറുക്കും
എന്ത് ചെയ്യും?
അന്ന് രാത്രി അഞ്ജലിയെ നിഖിൽ കേരളത്തിലേക്ക് മാറ്റി. അമ്മയുടെ തറവാട്ടിലേക്ക്
മൊബൈൽ ഫോണോ മറ്റ് ഒരു കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളോ കിട്ടരുത് എന്ന് നിർദേശം കൊടുക്കയും ചെയ്തു
ദിവസങ്ങൾ കഴിഞ്ഞു പോയി
നല്ല മഴയുള്ള ഒരു രാത്രി ആയിരുന്നു അത്. നിഖിൽ വന്നപ്പോൾ വൈകി
പൂമുഖത്തെ ലൈറ്റ് തെളിച്ചപ്പോൾ നനഞ്ഞു കുതിർന്ന ഒരു രൂപം
അഞ്ജലി
“അഞ്ജലീ “
“ഡോക്ടറെ എനിക്ക് ഡോക്ടറെ വലിയ ഇഷ്ട.. കല്യാണം കഴിക്കാൻ ഉള്ള ഇഷ്ടം..അത് പറഞ്ഞപ്പോ ഏട്ടൻ എന്നേ നാട്ടിൽ കൊണ്ടു പോയി പൂട്ടി ഇട്ടു.. ഒരു വിധത്തിലാണ് രക്ഷപ്പെട്ടു വന്നത്… ഡോക്ടർ എന്നേ കല്യാണം കഴിക്കാമോ പ്ലീസ്”
നിഖിലിന് ചിരിക്കണോ കരയണോ എന്നറിയാതെയായി
അവൻ അകത്തു കയറി. അവൾക്ക് ഒരു ടവൽ കൊടുത്തു
കയ്യിൽ ഒരു ബാഗ് ഉണ്ട്
“കരുതി കൂട്ടി പ്ലാൻ ചെയ്തു വന്നതാണോ ” നിഖിൽ ചോദിച്ചു
അവൾ തലയാട്ടി
“പോയി വേഷം മാറ്റ് “
അവൾ വേഷം മാറി തിരിച്ചു വരുമ്പോൾ അവൻ ഒരു ചായ കൊടുത്തു
“എന്നേ കുറിച്ച് എല്ലാം അറിയാമോ.?”
“ഡോക്ടർ നിലവിൽ സിംഗിൾ അല്ലെ “
നിഖിൽ ചിരിച്ചു
“എനിക്ക് അഞ്ജലിയെ ഇഷ്ടം ആവണ്ടേ “
അഞ്ജലി. മുഖം. താഴ്ത്തി
“ഇഷ്ടല്ല അല്ലെ “
അവൻ ഒന്നും മിണ്ടിയില്ല
“ഞാൻ വിചാരിച്ചു ഇഷ്ടം ആവുംന്ന് “
നിഖിൽ കൗതുകം നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി ഇരുന്നു
“കുട്ടി.. വീട്ടിൽ പോകണം.. ഞാൻ ഇനി കല്യാണം ഒന്നും കഴിക്കുന്നില്ല.. ഇങ്ങനെ ഇറങ്ങി പോരുകയൊന്നും ചെയ്യരുത് ട്ടോ. ആരെങ്കിലും ഉപദ്രവിച്ചാലോ…”
അവൾ കുനിഞ്ഞിരിക്കുന്നു
കരയുകയാണ്
“അഞ്ജലി..”
അവൻ ആ തോളിൽ തൊട്ടു
“എനിക്ക് എന്തിഷ്ടമാണെന്നോ ഡോക്ടറെ.. ഞാൻ ആരെയും ഇത് പോലെ ഇഷ്ടപ്പെട്ടിട്ടില്ല.. വലിയ ഇഷ്ട “
“എനിക്ക് എത്ര വയസ്സ് ഉണ്ടെന്ന് അറിയാമോ?”
“35അല്ലേ “
“ഉം “
“എനിക്ക് 22ആയി.. സാരോല്ല..”
അവന് ചിരി വന്നു
“എന്നേ ഇഷ്ടം ആകും.. ഞാൻ നല്ല കുട്ടിയാ “
ഇക്കുറി അവൻ പൊട്ടിച്ചിരിച്ചു
കാളിംഗ് ബെൽ അടിച്ചപ്പോൾ അവൻ എഴുനേറ്റു ചെന്നു വാതിൽ തുറന്നു
ആഷിക്
“എടീ…”
അവൻ അകത്തേക്ക് ചെന്ന് അവളുടെ മുഖത്ത് ഒന്ന് കൊടുത്തു
“അഹങ്കാരി..”
അവളെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് നോക്കി നിന്നു നിഖിൽ.അഞ്ജലി ദയനീയമായി ഒരു നോട്ടം നോക്കി
ഒറ്റ നോട്ടം
അവന്റെ ഹൃദയത്തിലൂടെ അത് കടന്ന് പോയി. അവൻ മുറ്റത്തേക്ക് നോക്കി
അതെ രാത്രി, അതെ മഴ
കർമ…
അവൻ പുഞ്ചിരിച്ചു
“ആഷിക്?” നിഖിൽ വിളിച്ചു
ആഷിക് നിന്നു
“നീന എന്നൊരു സ്ത്രീയെ അറിയാമോ?”
ആഷിക് വിറച്ചു. വിളറി. ഭയന്നു. പിടി വിട്ടു
നിഖിൽ ആ മഴയിലൂടെ ചെന്നു അഞ്ജലിയുടെ കൈ പിടിച്ചു. പിന്നെ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു
“ഒറ്റ രാത്രിയുടെ ആവേശം അല്ല.. തമാശ അല്ല… ജീവിതകാലം മുഴുവൻ ഉള്ള ഇഷ്ടം ആണ്.. നീ. പൊ “
അഞ്ജലി അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു ആഷിക് മുന്നോട്ട് ആഞ്ഞു
പിന്നെ തളർന്നു പോയ പോലെ അവനെ നോക്കി
“എന്റെ അനിയത്തിയേ നശിപ്പിക്കരുത് പ്ലീസ് “
“നിയല്ലല്ലോ ആഷിക് ഞാൻ “
മഴ തകർത്തു പെയ്തു കൊണ്ടിരുന്നു. ആഷികിന്റെ കാർ അകന്ന് പോയി.
“ആരാ ഈ നീന?”
“എന്റെ എക്സ് വൈഫ് “
“അവരെ ഏട്ടന് അറിയോ?”
“ഉം.”
“ഫ്രണ്ട്സ് ആണോ?”
“ഉം “
“അവരിപ്പോൾ എവിടെയാണ്.?”
“മരിച്ചു പോയി.”
“അയ്യോ പാവം.. എങ്ങനെ?”
“സൂയിസൈഡ് ആയിരുന്നു…”
അവളെ കൂട്ടി അവൻ അകത്തു വന്നു. പിന്നെ തല തൂവർത്തി കൊടുത്തു
“എന്നേ സ്നേഹിക്കാൻ പറ്റുമോ.?” സങ്കടത്തിൽ അവൾ ചോദിച്ചു
അവൻ ആ കവിളിൽ തൊട്ടു. തന്നെ സ്നേഹിക്കുന്നവൾ. തന്നെ ഓർത്തു ഇത്രയും ദൂരം കടന്ന് വന്നവൾ. കാലം കൊണ്ടു തന്നവൾ.
“സ്നേഹിക്കും.. ചതിക്കരുത് “
അഞ്ജലി അവന്റെ കയ്യിൽ അമർത്തി ഒരുമ്മ കൊടുത്തു
“സ്നേഹിക്കാൻ മാത്രേ എനിക്ക് അറിയൂ..” അവൾ കണ്ണീരോടെ പറഞ്ഞു
അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു
നോവിന്റെ, ഏകാന്തതയുടെ, പെരുമഴക്കാലം കഴിഞ്ഞു
ഇനി ജീവിച്ചു നോക്കാം…
ജീവിതം ഇങ്ങനെ ചില മാജിക്കുകൾ കാണിക്കാറുണ്ട്..
ചിലർക്കെങ്കിലും…..
