മംഗല്യ താലി, ഭാഗം 42,43– എഴുത്ത്: കാശി നാഥൻ

മംഗല്യതാലി 42

ഹരി റൂമിലേക്ക് കയറി വന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടപ്പോൾ ഭദ്ര മിഴികൾ ഇറുക്കി അടച്ചുകൊണ്ട് കിടന്നു.

ഹരി അവളുടെ അടുത്തേയ്ക്ക് വന്നിട്ട് അല്പമൊന്നു കുനിഞ്ഞു. എന്നിട്ട് തന്റെ ഇരു കൈകളിലും അവളെ കോരിയെടുത്തു.

യ്യോ…… ഇതെന്താ ഈ കാണിക്കുന്നേ. ഒന്ന് വിട്ടേ ഹരിയേട്ടാ

ഭദ്ര കിടന്നു കുതറി.

ഇപ്പൊ വിട്ടാലുണ്ടല്ലോ എന്റെ കൊച്ചു താഴേക്കു വീഴും. എന്തെ വീഴിയ്ക്കട്ടെ ഞാന്.

അവൻ തന്റെ കൈകൾ മെല്ലെയൊന്നു അയച്ചപ്പോൾ ഭദ്ര അവന്റെ നെഞ്ചിലേക്ക് പതുങ്ങികൂടി.

മംഗലത്ത് വീട്ടിൽ എങ്ങനെയായിരുന്നു എന്നൊന്നും ഓർക്കേണ്ട കേട്ടോ..ഇവിടെ ഇന്ന് മുതലങ്ങോട്ട് ഈ ഹരീടെ ഇടനെഞ്ചിലെ ചൂടറിഞ്ഞു കിടന്നാൽ മതി എന്റെ ഭദ്രക്കുട്ടി. അതിനു യാതൊരു മാറ്റവുമില്ലന്നേ.

ബെഡിലേക്ക് പതിയെ അവളെ ചായിച്ചു കിടത്തിയ ശേഷം അവനൊന്നു കണ്ണിറുക്കികാണിച്ചു.

അടങ്ങി കിടന്നോണം.. ഞാനിപ്പോ വരാമേ..

വിഷമത്തോടെ തന്നെ നോക്കുന്ന ഭദ്രയേ നോക്കി കപട ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ വാഷ് റൂമിലേക്ക് പോയി

ഒന്നും മേലാത്ത അവസ്ഥയിലായിപ്പോയ് ഭദ്രയപ്പോൾ..

ഹരിയിൽ നിന്നും ഇങ്ങനെയൊരു നീക്കം, അതവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല…

ചുവരിലേക്ക് ചേർന്ന് കിടക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് വേഗത്തിൽ ചലിച്ചുകൊണ്ടേയിരുന്നു.

വാഷ് റൂമിന്റെ ഡോർ തുറക്കുന്നതും ഹരി ഇറങ്ങി വരുന്നതുമൊക്കെ അവൾ അറിയുന്നുണ്ട്,മുറിയിലെ പ്രകാശമണഞ്ഞപ്പോൾ അവളെ മെല്ലെയൊന്നു വിറച്ചു.

കിടക്കയുടെ അങ്ങേതലയ്ക്കം ഒന്ന് താണ് പൊങ്ങിയപ്പോൾ ഹരി വന്നു കിടന്നു എന്ന് അവൾക്ക് മനസിലായി.

ഭദ്രാ…..

അവൻ വിളിച്ചപ്പോൾ അവളെ വീണ്ടും ഞെട്ടി.

മുഖം തിരിച്ചു നോക്കി. മുറിയിലെ അരണ്ട വെളിച്ചത്തിൽ…

എടോ.. എന്നേ പേടിയ്ക്കുവൊന്നും വേണ്ടന്നെ… ഞാന് തന്നെയൊന്നും ചെയ്യത്തില്ല കേട്ടോ.

അവൻ ഒരു പുഞ്ചിരിയോട് പറഞ്ഞപ്പോൾ അവളുടെ ശ്വാസം നേരെ വീണത്.

സമാധാനത്തോടെ ഉറങ്ങിക്കോളൂ,,,, ഗുഡ് നൈറ്റ്‌.

ഹരിയത് പറഞ്ഞപ്പോൾ ഭദ്ര അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി.

ഹമ്… എന്താ പെണ്ണേ ഇങ്ങനെ കണ്ണു മിഴിയ്ക്കുന്നെ, തന്റെ അനുവാദമില്ലാതെ, ഈ ഹരി നാരായണൻ ഒന്ന് തൊടുകപോലും ചെയ്യൂല്ലന്നേ..ഇനി ആ പേടിയൊന്നും വേണ്ട കേട്ടോ സമാധാനമായിട്ട് ഉറങ്ങിക്കോളു…ഗുഡ് നൈറ്റ്‌.

പറഞ്ഞ ശേഷം ഹരി തിരിഞ്ഞു കിടന്നു.

രണ്ടാളും ആ കട്ടിലിന്റെ ഓരോ വശത്തുമായി ചെരിഞ്ഞു കിടന്നപ്പോൾ മദ്ധ്യഭാഗത്തു വലിയൊരു ഭാഗം ശൂന്യമായി കാണപ്പെട്ടു.

********

അതിരാവിലെ മഹാലക്ഷ്മി ഉണർന്നു. കുളിയൊക്കെ കഴിഞ്ഞു പൂജാ മുറിയിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു തൊഴുതിറങ്ങി.

ഭാമേ……

അവർ ഉച്ചത്തിൽ വിളിച്ചപ്പോൾ ഭാമ അടുക്കളയിൽ നിന്നും ഓടി വന്നു.

എനിയ്ക്ക് ഒരു ബ്ലാക്ക് ടീ എടുത്തേ, കോഫി വേണ്ട കേട്ടോ.

ശരി ലക്ഷ്മിയമ്മേ…അവർ വീണ്ടും തിരിഞ്ഞു അടുക്കളയിലേക്ക് പോയ്‌.

ന്യൂസ് പേപ്പറും വായിച്ചോണ്ട് ഉമ്മറത്ത് ഇരുന്നപ്പോൾ ഭാമ അവർക്ക് ടീ കൊണ്ട് വന്നു കൊടുത്തു.

പതിയെ അതും കുടിച്ചു കൊണ്ട് കുറച്ചു നേരമിരുന്നു.

എന്നിട്ട് തിരികെ റൂമിലേക്ക് പോയ്‌. സാരീയുടുത്തു കൊണ്ട് വേഗത്തിൽ ഇറങ്ങിവന്നപ്പോൾ അനി ഉണർന്നു ഹോളിൽ ഇരിപ്പുണ്ട്.

അമ്മ ഇതെവിടെയ്ക്കാ… ഇത്ര കാലത്തെ?

അമ്പലത്തിൽ പോണം, പിന്നെ വേറെയും കുറച്ചു കാര്യങ്ങളുണ്ട്..ഐശ്വര്യം എഴുന്നേറ്റില്ലേ?

ഇല്ലമ്മേ… ഒരുപാട് ലേറ്റ് ആയല്ലേ കിടന്നത്.

ഹമ്…..
അവരൊന്നു മൂളി.

ഞാൻ പോയിട്ട് വരാം, നീയിന്നു ഓഫീസിൽ പോകുന്നുണ്ടോ മോനേ..?

ഹരി പൊയ്ക്കോളും, ഞാൻ അവനെയൊന്നു വിളിക്കട്ടെ.
എന്നിട്ട് തീരുമാനിക്കാം.

അതിനു മറുപടിയൊന്നും പറയാതെ മഹാലക്ഷ്മി ഉമ്മറത്തേയ്ക്ക് നടന്നു.

അവരുടെ ഡ്രൈവർ അപ്പോൾതന്നെ വണ്ടി എടുത്ത് കഴിഞ്ഞിരുന്നു.

കാറിലേക്ക് കയറിയ ശേഷം മഹാലക്ഷ്മി തന്റെ ഫോൺ എടുത്തു.

ഹലോ… രാജേട്ടാ…. ആഹ് ഞാൻ ഇറങ്ങി. ജസ്റ്റ്‌ ക്ഷേത്രത്തിൽ ഒന്ന് കേറിയിട്ട് വരാം… ഓക്കേ ഓക്കേ.. ഇല്ലില്ല ലേറ്റ് ആകില്ല.. പെട്ടന്ന് വരാം

അവർ ഫോൺ കട്ട്‌ ചെയ്ത്, എന്നിട്ട് ഫോൺ അവരുടെ താടി തുമ്പിൽ മുട്ടിച്ചു കൊണ്ടിരുന്നു.

ഈ മഹാലക്ഷ്മിയോട് കളിയ്ക്കാന് എന്റെ മക്കൾ രണ്ടാളും വളർന്നിട്ടില്ല..

കണ്ടോ ഹരി… എന്നേ എല്ലാവരുടെയും മുൻപിൽ വെച്ച് അധിക്ഷേപിച്ചു ഇറങ്ങിപോയതിന്റെ ഫലം, അത് നിനക്ക് കിട്ടാൻ പോകുന്നെയൊള്ളു.. നീ സ്വപ്നത്തിൽ പോലും പ്രതീക്ഷിയ്ക്കാത്തത് നടക്കാൻ പോണത്.

ഒരു ഗൂഡസ്മിതത്തോടെ അവർ ഇരുന്നു.

*********

ഹരി ഉണർന്നപ്പോൾ ആദ്യം അവൻ നോക്കിയത് തന്റെ വലത് വശത്തേയ്ക്ക് ആയിരുന്ന്.

ഭദ്രയേ അവിടെ കാണാഞ്ഞപ്പോൾ അവനൊന്നു ഞെട്ടി. ചാടിഎഴുന്നേറ്റു അവളെ ഉച്ചത്തിൽ വിളിച്ചു.

ഭദ്രയപ്പോൾ അടുക്കളയിൽ ആയിരുന്നു.

ഹരിയുടെ ഉറക്കെയുള്ള വിളിയൊച്ച കേട്ടതും അവൾ അവന്റെ അടുത്തേയ്ക്ക് ഓടി വന്നു.

ഹരിയേട്ടാ… വിളിച്ചോ?

ഹമ്…. താൻ നേരത്തെ ഉണർന്നോടോ..

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ പുഞ്ചിരിതൂകി.

കുളിയൊക്കെ കഴിഞ്ഞു മുടിമുഴുവനും ഉച്ചിയിൽ വട്ടത്തിൽ ചുറ്റികെട്ടി വെച്ചിരിക്കുകയാണ്.

താൻ വാങ്ങികൊടുത്ത ആഭരണങ്ങളിൽ പകുതിയും അവൾ അഴിച്ചു മാറ്റിയെന്ന് ഹരി കണ്ടു.

അവന്റെ നോട്ടം കണ്ടപ്പോൾ ഭദ്രയ്ക്ക് കാര്യം പിടി കിട്ടി..

എനിയ്ക്ക് ഇത് മതിയായിട്ടാ ഹരിയേട്ടാ. വേറൊന്നുമോർക്കല്ലേ. അവൾ സാവധാനം പറഞ്ഞു.

വേറെയൊന്നും ഓർക്കില്ലന്നേ…എന്തിനാ ഇങ്ങനെ മുഖം കുനിച്ചു നിൽക്കുന്നെ, അത് മാത്രം എനിയ്ക്ക് ഇഷ്ടമല്ല കേട്ടോ.

ഹരി പറഞ്ഞതും പെട്ടന്നവൾ മുഖമുയർത്തി അവനെയൊന്നു നോക്കി.

അവന്റെ കുസൃതികലർന്ന പുഞ്ചിരി..അതിൽ പലപ്പോഴും അവളുടെ മനം കുടുങ്ങികിടന്നു.

മംഗല്യ താലി 43

ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങിയ ശേഷം മഹാലക്ഷ്മി നേരെ പോയത് അഡ്വക്കേറ്റ് രാജാശേഖരന്റെ അടുത്തേക്ക് ആയിരുന്നു. നീയമകാര്യങ്ങളിൽ അയാളാണ് മഹാലഷ്മിയ്ക്ക് സംശയം തീർത്തു കൊടുക്കുന്നത്..

രാജേട്ടാ…..

ആഹ് ഗുഡ്മോർണിംഗ് ലക്ഷ്മി. കയറി വരൂ.

ഹമ്… ഏട്ടൻ busy ആണോ.

ഹേയ് അല്ല.. രണ്ടു ദിവസം ഞാൻ ഒഫീഷ്യൽ മാറ്റർസ് ഒന്നും പിടിക്കുന്നില്ല..

ലക്ഷ്മി അയാളോടൊപ്പമകത്തേയ്ക്ക് കയറി പോയ്‌.

മീര….

ഉറക്കെ അയാൾ വിളിക്കുന്നത് കേട്ടപ്പോൾ ഒരു സ്ത്രീ ഇറങ്ങി വന്നു.

ലക്ഷമിചേച്ചിയോ…. പതിവില്ലാതെ ആണല്ലോ… പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം.

അവർ വന്നു മഹാലക്ഷ്മിയുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

വിശേഷം ഒന്നുമില്ല മീരേ.. ഇന്നലെ എന്താണ് മീര വന്നില്ലാലോ മോന്റെ റിസപ്ഷന്.

വരാൻ സാധിച്ചില്ല ചേച്ചി, എനിക്ക് ബാക്ക് pain ആയിട്ടു ഇരിക്കുവാരുന്ന് കുറേ ദിവസമായി തുടങ്ങിട്ട്..മെഡിസിൻ എടുക്കുന്നുണ്ട്. ഡോക്ടർ എന്നോട് പ്രോപ്പർ ആയിട്ടു റസ്റ്റ്‌ എടുക്കാനാ പറഞ്ഞത്..

അതെയോ… എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്..?

ബെറ്റർ ആയി വരുന്നു. ചേച്ചി ഇരിക്ക്.. ഞാൻ കോഫി എടുക്കാം.

ഒന്നും വേണ്ട മീരേ.. വയ്യാണ്ട് ഇരിക്കുവല്ലേ.. നീ ചെല്ല്. ചെന്നു കിടക്കാൻ നോക്ക്

ഹേയ് അതൊന്നും കുഴപ്പമില്ല, ഹെല്പിന് ഒരു പെൺകുട്ടി വരുന്നുണ്ട്

മീര അടുക്കളയിലേക്ക് പോയി..

എന്തു പറ്റി ലക്ഷ്മി, എല്ലാവരോടും സംസാരിക്കുമ്പോഴൊക്കെ നിന്റെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് എനിയ്ക്കിന്നലെ വ്യക്തമായിരുന്നു. ലക്ഷ്മി ഇത്രമാത്രം ടെൻഷൻ അടിക്കാനായി എന്ത് സംഭവിച്ചു.

രാജശേഖരന്റെ ഓഫീസ് റൂമിൽ ഇരിക്കുമ്പോൾ ഇരു കൈകളും  കൂട്ടിപ്പിണച്ച് താടിയിൽ മുട്ടിച്ചിരിക്കുകയാണ് മഹാലക്ഷ്മി. അത് അഴിച്ചും വിടർത്തിയും അവരാകെ വല്ലാത്തൊരു ആലോചനയിലും മാനസിക പിരിമുറുക്കത്തിലും ആയിരുന്നു.

ആദ്യം ഒന്നും രാജശേഖരൻ ചോദിച്ചിട്ട് അവർ ഉത്തരം പറഞ്ഞില്ല.

ലക്ഷ്മി എന്തു പറ്റിടോ, താനെന്തിനാ ഇങ്ങനെ നേർവസാകുന്നത്, കാര്യം എന്തുതന്നെയായാലും തുറന്നു പറയൂ, പരിഹാരമില്ലാത്തതായി ഒന്നുമില്ലല്ലോ…..
അയാൾ പിന്നെയും നിർബന്ധിച്ചു.

അത് പിന്നെ രാജേട്ടാ,,,, മംഗലത്ത് കുടുംബത്തിലെ സ്വത്ത് വകകളൊക്കെ, എന്റെ പേരിലാണല്ലോ കിടക്കുന്നത്. അതിൽ ഞാൻ വിചാരിച്ചാൽ മാത്രമല്ലേ എന്റെ മക്കൾക്ക് രണ്ടാൾക്കും അവകാശമുള്ളൂ,,,

യാതൊരു മുഖവുരയും കൂടാതെ പെട്ടെന്ന് അവർ ചോദിച്ചു..

ഇതെന്താണ് ലക്ഷ്മി ഇങ്ങനെയൊരു  ചോദ്യം, എനിക്കൊന്നും മനസ്സിലാകുന്നില്ല അതുകൊണ്ടാണ് കേട്ടോ.

ലീഗൽ ആയിട്ടുള്ള നമ്മുടെ ഡോക്യുമെന്റ്സിലൊക്കെ, എന്റെ  പേരിലാണ് സ്വത്ത് വകകൾ. അതായത് നമ്മളുടെ , കമ്പനി, അതുപോലെ സൂപ്പർ മാർക്കറ്റ്, വണ്ടികൾ, ഇതിന്റെയൊക്കെ  അവകാശം എനിക്ക് മാത്രമല്ലേ ഉള്ളത്.

അതേ…..അങ്ങനെയാണ് കിടക്കുന്നത്, ഇതിനു മുൻപ്ത്തേ അറിയാല്ലോ ഭർത്താവിന്റെ കാലശേഷം ഭാര്യയുടെ പേരിലേക്ക് ആയിരുന്നു..

ഹമ്…. അപ്പോൾ എന്റെ കാലശേഷം അല്ലേ മക്കളുടെ പേരിലേക്ക്,,,

അതേ.. അങ്ങനെയാണ് വേണ്ടത്, ലക്ഷ്മി മുമ്പൊരിക്കൽ എന്നോട് പറഞ്ഞിരുന്നില്ലേ, അതൊക്കെ ഒന്നു മാറ്റിയിട്ട് രണ്ടു മക്കളുടെയും പേരിലേക്ക് തുല്യമായി എല്ലാം വീതിച്ചു കൊടുക്കണമെന്ന്.

ഉവ്വ്‌… പറഞ്ഞിരുന്നു.

ആ ഒരു പ്രൊസീജർ നടത്തുവാൻ വേണ്ടിയാണോ ലക്ഷ്മി ഇപ്പോൾ വന്നത്?

അല്ല രാജേട്ടാ…..തൽക്കാലം സ്വത്തു എന്റെ പേരിൽ തന്നെ കിടക്കട്ടെ, മക്കൾക്ക് അതിലേക്ക് അവകാശം കൈമാറാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..

ഹമ്…..ലക്ഷ്മിയുടെ കാലശേഷം മക്കൾക്ക് എന്ന പേരിലാണ് ഇപ്പോൾ കിടക്കുന്നത്. നമ്മളൊക്കെ അങ്ങ് പോയ ശേഷം, പിന്നെ, ഇതെല്ലാം തമ്മിലടി വെച്ച് മക്കൾ പങ്കുവയ്ക്കാതിരുന്നാൽ മതി.  അതിലും നല്ലത് എങ്ങനെയൊക്കെയാണ്, എല്ലാം ഡിവൈഡ് ചെയ്യേണ്ടതെന്ന്, ഒരു പ്രൂഫിൽ ൽ പറഞ്ഞുവച്ചാൽ  അത്രയും നന്ന്.

ആഹ്… അങ്ങനെയെന്തെങ്കിലും നോക്കാം രാജേട്ടാ.. നമ്മുടെ സ്ഥാപനങ്ങളിലൊക്കെ ഒരാളെ നിയമിക്കുവാനോ പിരിച്ചുവിടുവാനുള്ള അവകാശം എന്നിൽ മാത്രം നിക്ഷിപ്തമാണല്ലോ അല്ലേ…

ഹമ്….. മഹാലക്ഷ്മിക്കാണ് പ്രയോറിറ്റി. പിന്നെ ഹരിയ്ക്കും അനികുട്ടനും സാധിക്കും. കാരണം അവരാണല്ലോ അതിന്റെ നടത്തിപ്പുകാർ..

ആഹ് ഓക്കേ ഓക്കേ..അവൾ തല കുലുക്കി.

എന്ത് പറ്റി ലക്ഷമി.. പെട്ടന്ന് ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാൻ എന്താണ് സംഭവിച്ചth.

ഹെയ്.. അങ്ങനെ പറയത്തക്കതായിട്ട് ഒന്നും ഇല്ലന്നേ.. ഞാൻ just എന്റെ സംശയം ചോദിച്ചുന്നു മാത്രം.

മനസ്സിൽ ഒരായിരം കുതന്ത്രങ്ങൾ മെനയുമ്പോഴും മഹാലക്ഷ്മി അയാളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

മീര കൊടുത്ത കോഫിയും കുടിച്ച ശേഷം അവിടെ നിന്നും ഇറങ്ങുമ്പോൾ മഹാലക്ഷ്മിയുടെ മനസ്സിൽ പല കണക്കുകൂട്ടലുകൾ ആയിരുന്നു..

******

ഭദ്ര ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കിയത് ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ആയിരുന്നു.

രാവിലെ എഴുന്നേറ്റ ശേഷം ഹരി ലാപ്പ് തുറന്ന് ഇരിക്കാൻ തുടങ്ങിയതാണ്.

ഇടയ്ക്കൊക്കെ ആരോടൊക്കെയോ ഇംഗ്ലീഷിൽ സംസാരിക്കുന്നത് അവൾ കേൾക്കുന്നുണ്ട്.

ആള് തിരക്കായത് കൊണ്ട്, ബ്രേക്ക് ഫാസ്റ്റ് ഒക്കെ  അങ്ങനെ തന്നെ വെച്ചിട്ട്  അവൾ ചോറ് വയ്ക്കുവാൻ ഉള്ള കാര്യങ്ങൾ നോക്കി.

ഒരു ചെറിയ കലത്തിൽ വെള്ളം അടുപ്പത്തു വെച്ചിട്ട് അരി അളന്നു എടുത്തു മറ്റൊരു പാത്രത്തിൽ ഇട്ടു.

സിങ്കിന്റെ അരികിലേക്ക് അത് കഴുകാനായി പോയതും അടിവയറ്റിലൂടെ എന്തോ ഇഴഞ്ഞു പോലെ തോന്നിയതും അവൾ ഉയർന്നു പൊങ്ങി..

പേടിച്ചു പോയോ എന്റെ ഭദ്രകുട്ടി.

കാതോരം ഹരിയുടെ ശബ്ദംകേട്ടതും അവൾ പിന്നിലേക്ക് തിരിയാൻ ശ്രെമിച്ചു. പക്ഷെ അവന്റെ പിടുത്തം പിന്നെയും മുറുകി വന്നിരുന്നു

തുടരും….