മംഗല്യ താലി, ഭാഗം 70, 71, 72– എഴുത്ത്: കാശി നാഥൻ

മംഗല്യതാലി ഭാഗം 70

അതെയ് കുറച്ച് സമയം കഴിയുമ്പോഴേക്കും, എന്റെ അടുത്തേക്ക് തന്നെ വരുമല്ലോ. അപ്പോൾ കാണാമെന്നേ.ഇനി വെച്ച് താമസിപ്പിക്കുന്ന പ്രശ്നമില്ല കേട്ടോ.

ഹരിയുടെ അരികിൽ നിന്നും ഭദ്ര ഓടിപ്പോകുന്നത് കണ്ടു അവൻ വിളിച്ചു പറഞ്ഞു.

എന്നിട്ട് നേരെ കുളിച്ചു ഫ്രഷ് ആവാനായി എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി.

ചോറും കറികളും ഒക്കെ എടുത്തു വയ്ക്കുമ്പോൾ എന്തെന്നറിയാതെ ഭദ്രയ്ക്ക് തന്റെ ശരീരം തളരും പോലെ തോന്നി…

*******

പി ആർ കെ ഗ്രൂപ്പ്മായുള്ള കരാർ തള്ളി പോയതുകൊണ്ട്  ഉറക്കം വരാതെ വിഷമിച്ചു കിടക്കുകയാണ് മഹാലക്ഷ്മി..

കോടികളാണ് നഷ്ടമായിരിക്കുന്നത്. ഐശ്വര്യയെ  വിഷമിപ്പിക്കാതിരിയ്ക്കുവാൻ ആണ് അന്നേരം അത് ലാഘത്തോടെ എടുത്തത്.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു നെരുപ്പോട് എരിയുകയായിരുന്നു.
കോടികളാണ് ഒറ്റ ദിവസം കൊണ്ട് തനിക്ക് നഷ്ടമായത്. ഒപ്പം എന്നെന്നേക്കുമായി അവർ പിന്മാറി പോയിരിക്കുന്നു.. ഇനി മുന്നോട്ടും ഇങ്ങനെ തുടർന്നാൽ. തന്റെ കമ്പനിയുമായുള്ള പാർട്ണർഷിപ്പ് എല്ലാവരും അവസാനിപ്പിച്ചു പോകുമോ. ഒരു നെടുവീർപ്പോടുകൂടി  അവർ കസേരയിൽ അമർന്നിരിക്കുകയാണ്.

എല്ലാം നശിച്ചു പോയിട്ട് തെരുവിലേക്കിറങ്ങിയാലും, ഹരിയെ  ഇവിടേക്ക് മടക്കി കൊണ്ടുവരുന്ന പ്രശ്നമില്ലെന്ന് മഹാലക്ഷ്മി തീർപ്പ് കൽപ്പിച്ചിരുന്നു.

കുറച്ചു മുന്നേ അനിരുദ്ധൻ പറഞ്ഞ വാക്കുകൾ ആണ്  അവർ ഓർത്തത്.

അമ്മേ… ഹരി ഇല്ലാണ്ട് നമ്മുടെ കമ്പനി മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. അത്രയ്ക്ക് ഡെഡിക്കേറ്റഡ് ആയിട്ടാണ് ഹരി കമ്പനിയിലെ ഓരോ പ്രവർത്തനങ്ങളും നോക്കി നടത്തിയിരിക്കുന്നത്. അവനോളം അറിവുള്ള മറ്റൊരാൾ ഇല്ലമ്മേ. അതുകൊണ്ട് ദയവുചെയ്ത് അമ്മ അവനെ മടക്കി കൊണ്ടുവരണം. ഇല്ലെങ്കിൽ ഇത്രയും പ്രതാപത്തോടെ നിന്ന് നമ്മുടെ കുടുംബം  വെറും സീറോ ആയി പോകും. ഞാൻ പറയുന്നത് അമ്മയൊന്നു മനസ്സിലാക്കൂ. ഐശ്വര്യയ്ക്ക് ഈ ബിസിനസിനെ കുറിച്ച് ഒന്നും വലിയ ഗ്രാഹിയില്ലന്നേ..

ഐശ്വര്യ കുളിക്കാൻ കയറിയ തക്കം നോക്കി മഹാലക്ഷ്മിയുടെ അടുത്ത് എത്തിയതായിരുന്നു അവൻ. ഒന്ന് സംസാരിക്കുവാൻ ആയിട്ട്. 20 മിനിറ്റോളം സംസാരിച്ചു എങ്കിലും
ആകെക്കൂടി അവൻ ഒന്നേ ആവശ്യപ്പെട്ടൊള്ളൂ, ഹരിയെ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണം എന്ന് മാത്രം.

മഹാലക്ഷ്മി ജീവിച്ചിരിക്കുമ്പോൾ അത് സാധ്യമാക്കില്ല… നീയെന്നല്ല ആര് വന്നു പറഞ്ഞാൽ പോലും, ഇനി ഇവിടേക്ക് ഹരി വരണമെന്നുണ്ടെങ്കിൽ അതെന്റെ കാലശേഷം മാത്രമായിരിക്കും.

ദേഷ്യത്തോടെ അനിയോട് അത് പറയുമ്പോൾ, പിന്നീട് ഒരക്ഷരം പോലും ഉരിയാടാതെ അവൻ അമ്മയുടെ മുറിയിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.

കുറെ നേരത്തെ ആലോചനകൾക്ക് ശേഷം മഹാലക്ഷ്മി ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി.

ഒന്ന് രണ്ട് , കോൺട്രാക്ടുകൾ കൂടി  ഐശ്വര്യ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം. എല്ലാം പരാജയപ്പെട്ടു പോകുകയാണെങ്കിൽ, ഐശ്വര്യക്ക് പകരമായി മറ്റാരെയെങ്കിലും നിയമിക്കാം.

വലിയൊരു പൊട്ടിത്തെറി കുടുംബത്തിൽ നടക്കാൻ പോകുകയാണെന്ന് അറിയാതെ അവർ പലവിധ കാര്യങ്ങളും ചിന്തിച്ചു കൊണ്ടേയിരുന്നു.

*****

ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോഴൊക്കെ ഭദ്ര ഹരിക്ക് മുഖം കൊടുക്കുന്നതേയില്ല. അവൻ എന്തെങ്കിലുമൊക്കെ ചോദിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും മുക്കിയും മൂളിയും മറുപടി പറയുകയാണ്  ഭദ്ര ചെയ്തത്.

കാര്യം പിടികിട്ടിയെങ്കിലും ഹരി  അത് ഗൗനിക്കാനേ പോയില്ല. അപ്പോഴൊക്കെ അവന്റെ മനസ്സിൽ കിടന്നിരുന്നത് മറ്റൊരു വാചകം ആയിരുന്നു. കാലത്തെ പോളേട്ടൻ പറഞ്ഞത്.

ഹരി… എല്ലാം ശരിയായ ശേഷം മതി ഒരു കുഞ്ഞ് എന്നൊക്കെയുള്ള തീരുമാനം തെറ്റാണ് കേട്ടോ, ഈശ്വരൻ തരുന്ന സമയത്ത് നമ്മൾ രണ്ടു കൈകളും നീട്ടി കുഞ്ഞിനെ സ്വീകരിക്കുക. ബാക്കിയൊക്കെ മുറപോലെ നടന്നോളും. എത്രയോ കുടുംബങ്ങൾ, ഒരു കുഞ്ഞിന്റെ വരവോടെ രക്ഷപ്പെട്ടിട്ടുണ്ട് എന്നറിയാമോടാ…

കൈകഴുകി എഴുന്നേറ്റ് ശേഷം അവൻ വെറുതെ സിറ്റൗട്ടിൽ പോയിരിക്കുകയാണ്.

മഹാലക്ഷ്മിഅമ്മയുടെ ഉറക്കം കെടുത്തിയ രാത്രി ആണല്ലോ എന്ന് എന്നോർക്കുമ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഓരോ വർഷം ചൊല്ലുംതോറും ബിഗ് ബഡ്ജറ്റ് ആയിരുന്നു പിആർകെ ഗ്രൂപ്പുമായി  ഉണ്ടായിരുന്നത്.

അത് നിഷ്പ്രയാസം അവർ വലിച്ചെറിഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ടെങ്കിൽ, അതിന്റെ തക്കതായ കാരണം അമ്മയും ഐശ്വര്യയും ആണ്.കണക്കായി പോയി… അഹങ്കാരം ഒന്ന് കുറയട്ടെ.
തനിക്ക് എല്ലാമായെന്ന ഭാവമാണ് അമ്മയ്ക്ക്. അമ്മയേക്കാൾ മുകളിൽ മറ്റ് ആരുമില്ലെന്നു എപ്പോഴും വീമ്പ് പറഞ്ഞിരിക്കുന്നത് അല്ലേ.
ഇന്ന് എന്തായാലും അമ്മയുടെ പത്തി താണുപോയി.

സമയമാണെങ്കിൽ 10.. 11 മണി ആയിരുന്നു..പോളേട്ടൻ പറഞ്ഞത് സത്യമായിരുന്നു. കാരണം, മനസ്സാകെ  കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.. ഭദ്രയെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും തനിക്ക് കഴിഞ്ഞിരുന്നില്ല, സാമ്പത്തികവും ജോലിയും, ഇനി മുന്നോട്ടുള്ള ജീവിതവും ഒക്കെ, എങ്ങനെയാകും എന്ന് അറിയാതെ, അവൻ ഒരുപാട് വിഷമിക്കുകയായിരുന്നു. സ്വന്തമായി ഒരു ജോലിയൊക്കെ കിട്ടിയ ശേഷം മതി, ബാക്കിയെല്ലാം എന്നായിരുന്നു അപ്പോഴത്തെ ചിന്ത..

ഹരിയേട്ടാ…. ഏട്ടൻ കിടക്കുന്നില്ലേ.

പിന്നിൽ നിന്നും ഭദ്രയുടെ ശബ്ദം കേട്ടതും, അവൻ മുഖം തിരിച്ചു നോക്കി.

ഹ്മ് … വരുവാടോ. അവൻ എഴുന്നേറ്റ് റൂമിലേക്ക് നടന്നു.

കിടക്കയൊക്കെ വൃത്തിയായി വിരിച്ചിടുകയാണ് ഭദ്ര. ഒരു ചുളിവ് പോലുമില്ലാതെ അത് ഭംഗിയായി കിടക്കുന്നത് കാണുവാൻ തന്നെയൊരു വല്ലാത്ത സുഖമാണെന്ന് ഹരി ഓർക്കാറുണ്ട്. അല്ലേലും നല്ല അടുക്കും ചിട്ടയുമുള്ള  ഒരു പെൺകുട്ടിയാണ് ഭദ്ര..

അതേയ്…… ഇത്രയൊക്കെ മതിട്ടൊ. എങ്ങനെയിട്ടാലും ശരി ഇന്നിതെല്ലാം ചുരുണ്ടു കൂടും…

അവളുടെ അണിവയറിൽ ബന്ധനം തീർത്തുകൊണ്ട് അവൻ കാതോരം മൊഴിഞ്ഞു.

മംഗല്യതാലി 71

ഹരിയേട്ടാ.. വേണ്ടാ ട്ടൊ. അടങ്ങി കിടന്ന് ഉറങ്ങാൻ നോക്ക്.

ഭദ്ര അവന്റെ പിടുത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു.

ഹ്മ്…ഓക്കേ.. കിടക്കാലോ.

അവളുടെ അഴിഞ്ഞു വീണ കാർക്കൂന്തൽ ഒരു വശത്തേയ്ക്ക് അവൻ പകുത്തു മാറ്റി. എന്നിട്ട് ആ പിൻ കഴുത്തിൽ ഒന്ന് ചുംബിച്ചതും ഭദ്ര ഞെട്ടി പിടഞ്ഞു.

കുതറി മാറുവാൻ ആവുന്നത്ര ശ്രെമിച്ചു. പക്ഷെ എല്ലാം വിഭലമായ്..

ഹരിയേട്ടാ… പ്ലീസ്..   ഒന്നു വിടുന്നെ..അവൾ പിന്നെയും കുറുകി.

അവളുടെ കാതിലേയ്ക്ക് അവൻ മുഖം അടുപ്പിച്ചു.

എത്ര നാളായി ഭദ്രാ .. ഇനി വൈകിപ്പിക്കേണ്ടന്നേ…എനിക്കും ആഗ്രഹമൊക്കെ തോന്നിതുടങ്ങി
അവൻ സാവധാനം പറഞ്ഞു. അപ്പോളേക്കും അവളുട ശ്വാസഗതി ഉച്ചത്തിലായി..

ഭദ്രാ… എന്നെ പേടിയാണോ. വേദനിപ്പിക്കില്ലടാ.. സത്യം.

അവൻ പിന്നെയും പറഞ്ഞു. ഒപ്പം അവളുടെ കാതിൽ ചെറുതായൊന്നു നാവ് കൊണ്ട് നുnu ണഞ്ഞു. പിന്നിലേക്ക് തിരിഞ്ഞു വന്നു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്ന്.
അവൻ ആ മുഖം പിടിച്ചുയർത്തിയതും, ഭദ്രയുടെ മിഴികൾ കൂ, മ്പി.

ഇരു കൈകളിലും അവൻ കോരിയെടുത്തു കൊണ്ട് അവളെ ബെഡിലേക്ക് കിടത്തി.

പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങും മുന്നേ ഹരിയും ഒപ്പം കയറിക്കിടന്നുകൊണ്ട് അവളെ ചുറ്റിപിടിച്ചു.

ഭദ്രാ……

അവളുടെ കഴുത്തിടുക്കിലേക്ക് അവൻ തന്റെ മുഖം ഒളിപ്പിച്ചു കൊണ്ട് മെല്ലെ വിളിച്ചു.

ഹ്മ്……

പേടിയ്ക്കുവൊന്നും വേണ്ട… ഹരിയേട്ടൻ പാവമാടോ.തനിക്ക് അറിയില്ലേ തന്റെ ഹരിയേട്ടനെ

അവൻ പറഞ്ഞുകൊണ്ട് ആ വെൺ ശങ്കു പോലുള്ള കഴുത്തിൽ തെളിഞ്ഞു നിന്ന നീല ഞ, രമ്പിൽ അവന്റെ ദ, ന്തം അമർത്തി.

ഹരിയേട്ടാ…….

ഭദ്ര ഉറക്കെ വിളിച്ചു പോയിരിന്നു.

അപ്പോളേക്കും അവന്റെ വദനം അവളുടെ മാ, റിലേക്ക് ഇറങ്ങി ഒന്ന് മുത്തി.

ഹരിയേട്ടാ… പ്ലീസ്

അവന്റെ മുടിയിഴകളിൽ അവൾ കോർത്തു വലിച്ചപ്പോൾ ഹരി ഉയർന്നു വന്നു ആ മിഴികളിൽ ഓരോ നനുത്ത മുത്തം നൽകി. ശേഷം കവിളുകളിൽ മാറി മാറി മുത്തിക്കൊണ്ട് ആ തുടുത്ത അ, ധരത്തിൽ എത്തി ചേർന്ന് നിന്നു. അവന്റെ മീശത്തുമ്പും കുറ്റിരോമങ്ങളും അവളുടെ കവിള്കളെ ഇക്കിളിപ്പെടുത്തി.

അവൾ പിടയും തോറും അവൻ പിന്നെയും ഇ, ക്കിളി കൂട്ടികൊണ്ടേയിരുന്നു.

ഒരു നെടുവീർപ്പോടെ അവൾ ഉയർന്നു വന്നതും, അല്പം വിടർന്ന ഇളം പിങ്ക് നിറമുള്ള ആ അധരം അവന്നൊന്ന് മെല്ലെ കടിച്ചു…ഭദ്രയെ ശരിക്കും വിറച്ചു പോയിരിന്നു അപ്പോളേക്കും.അ, ടിവയറിൽ ഒരു തരിപ്പ് പോലെ

ഹരി…

എന്തെങ്കിലും പറഞ്ഞു തടയും മുന്നേ ഹരി അവളുടെ അdaധരം നുnu ണഞ്ഞു തുടങ്ങി

പതിയെ പതിയെ തുടങ്ങിയവൻ പിന്നീട് അതിന്റെ വേഗത കൂട്ടി.

അവൾ അപ്പോളേക്കും മറ്റേതോ ലോകത്തു എത്തിയിരുന്നു..

അവളുടെ ഓരോ അണുവിലും തഴുകി തലോടിക്കൊണ്ട് അവൻ അവളെ പരവേശയാക്കി മാറ്റി..

അവന്റെ കരലാളനകളിൽ അവളുടെ ഉള്ളിൽ തിരകൾ ആഞ്ഞടിച്ചു.

ഒരു മായജാലക്കാരന്റെ വൈഭവത്തിൽ അവൻ അവളിലെ സ്ത്രീയെ തൊട്ടുണർത്തി..

അത്രനേരം നാണത്തോടെ കണ്ണുകൾ അടച്ചു കിടന്നവൾ തിരിഞ്ഞു വന്നു അവനും മുത്തം കൊടുത്തപ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ആ രാത്രി… അത് അവർക്കായി മാത്രമുള്ളതായിരുന്നു. താരകങ്ങളും ചന്ദ്രനും കണ്ണു ചിമ്മിനിന്നപ്പോൾ അവളുടെ ആടകൾ മേല്പോട്ട് ഉയർന്നു പൊങ്ങി.ആ മേനിയിലൂടെ അവൻ വീണ്ടും ഒരു പരൽ മീനിനെ പോലെ ഉഴറി നടന്നുകൊണ്ട് അവളെ പിന്നെയും ഉണർത്തി

മൃദുലതകളിൽ മുഖം പൂഴ്ത്തിയവൻ അവളിലൂടെ മെല്ലെ താഴേക്ക്.

അണിവയ, റിൽ മുത്തം കൊടുത്തു കൊണ്ട് ആ നാ, ഭിചുഴിയുടെ അളവ് എടുത്തു.

ഹരിയേട്ടാ… വേണ്ട…

അവന്റെ നാവ് അതിർ വരമ്പുകൾ തേടി അലഞ്ഞപ്പോൾ അവൾ മുറവിളി കൂട്ടി തുടങ്ങി.

പക്ഷെ അതൊന്നും കാര്യമാക്കാതെ അവൻ തന്റെ പെണ്ണിനെ കൂടുതൽ കൂടുതൽ സു, ഖലോലുപങ്ങളിൽ കൊണ്ടെത്തിച്ചു.

അങ്ങനെയങ്ങനെ ഒടുവിൽ അവൻ അവളിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാണ് പിന്മാറിയത്.

മെല്ലെ മെല്ലെയായിരുന്നവൻ .. പിന്നീട് വേഗത കൂട്ടിയപ്പോൾ അവളുടെ ശ്വാസം പോലും ശക്തമായി.

ഹരിയേട്ടാ…..

തന്റെ പെണ്ണിന്റെ ആർദ്രമായ വിളിയൊച്ച

ഐ ലവ് യു… ഭദ്രാ…

അവളെ അവൻ തന്റെ ദേഹത്തേയ്ക്ക് ചേർത്തു പിടിച്ചു.

വിയർപ്പ്കണങ്ങൾ പറ്റിചേർന്ന് കിടന്ന അവന്റെ ശരീരത്തിൽ അവൾ ഒരു മാൻകുട്ടിയെ പോലെ പതുങ്ങി കിടന്നു
അവളുടെ നെറുകയിൽ ഒരായിരം മുത്തം

കൊടുത്തുകൊണ്ട് അവൻ അവളെ ആഞ്ഞു പുൽകി.

***********

കാലത്തെ ഹരി ആയിരുന്നു ആദ്യം ഉണർന്നത്. കഴുത്തറ്റം പുതച്ചു കിടക്കുകയാണ് ഭദ്ര. അവനോട് ചേർന്ന്കൊണ്ട് അവൻ ഒരു പുഞ്ചിരിയോടെ അവൾക്ക് ഒരു മുത്തം കൊടുത്തു കൊണ്ട് എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി.

നല്ല അസ്സലായി ഒരു കുളിയൊക്കെ നടത്തി
വെള്ളത്തുള്ളികൾ അവനു സമ്മാനിച്ചത്

ചെറിയ നീറ്റലും കുളിരുമൊക്കെ ആയിരുന്നു.
അവളുടെ നഖക്ഷതങ്ങൾ പതിഞ്ഞയിടമെല്ലാം അവനു ഇത്തിരി വേദന സമ്മാനിച്ചു…

ആ കുളിരിലും ഒരു വല്ലാത്ത അനുഭൂതി വന്നു തഴുകുന്നതായി അവൻ അറിയുകയാണ്.

കുളിച്ചു ഇറങ്ങി വന്നപ്പോഴും ഭദ്ര
നല്ല ഉറക്കത്തിൽ ആയിരുന്നു. ഹരി പതിയെ റൂം തുറന്നു അടുക്കളയിലേയ്ക്ക് നടന്നു
ഒരു ചായയൊക്കെ ഇട്ടുകളയാമെന്ന് അവൻ കരുതി.

ഭദ്ര എഴുന്നേറ്റപ്പോൾ ഹരി അരികിലില്ല..

ഈശ്വരാ….നേരം വെളുത്തോ. അവൾ ഒന്ന് ഉയർന്നു പൊങ്ങി.

അപ്പോഴാണ് ദേഹത്തെ പുതപ്പ് ഊർന്നു താഴേക്ക് പോയത്.

അയ്യേ…..

നിലവിളിച്ചു കൊണ്ട് അവൾ പുതപ്പ് എടുത്തു മേല്പോട്ട് മറ തീർത്തു.

എന്നിട്ട് വേഗം എഴുന്നേറ്റു മാറാൻ ഉള്ള ഡ്രെസ്സും എടുത്തു വാഷ് റൂമിലേക്ക് ഓടി…

ഓടിപ്പിടിച്ചു ഒരു കുളി ആയിരുന്നു അവൾ നടത്തിയത്.

തലേ രാത്രി സമ്മാനിച്ച സുഖമുള്ള കിനാക്കളിൽ അവളും ഒരു മായലോകത്തു അകപ്പെട്ടു പോയിരുന്നു.

കുളിച്ചു ഇറങ്ങി വന്നു നെറുകയിൽ സിന്ദൂരം അണിഞ്ഞപ്പോൾ ആദ്യമായി തോന്നിയാ അനുഭൂതി,, അതു അവൾക്ക് സമ്മാനിച്ചത് വല്ലാത്തൊരു അഭിനിവേശമായിരുന്നു.

എല്ലാ അർഥത്തിലും താൻ തന്റെ ഹരിഏട്ടന്റെ സ്വന്തമായി.

ഓർക്കുമ്പോൾ അവളുടെ ചുണ്ടിൽ നാണത്താൽ കലർന്ന പൂ പുഞ്ചിരി.

ഹരിയുടെ അടുത്തേക്ക് ചെല്ലുവാൻ വല്ലാത്തൊരു ജാള്യത തോന്നി.

രണ്ടും കല്പിച്ചു കൊണ്ട് മുറി തുറന്നു വെളിയിലേക്ക് ഇറങ്ങി.

മംഗല്യ താലി ഭാഗം 72
രചന കാശിനാഥൻ

ഭദ്ര എഴുന്നേറ്റു വന്നപ്പോൾ അടുക്കളയിൽ ചെറിയ  തട്ടും മുട്ടും ഒക്കെ കേൾക്കാം.
അവൾ അവിടേക്ക് സാവധാനം നടന്നു. ചെന്ന് നോക്കിയപ്പോൾ ഹരി കോഫി ഇടാനുള്ള തത്രപ്പാടിലാണ്.

ഹരിയേട്ടാ.. ഞാൻ ചെയ്തോളാം ഇതൊക്കെ. ഇങ്ങട് തരു.. ഭദ്ര അവന്റെ കയ്യിൽ നിന്നും  പഞ്ചസാരയുടെ ടിന്ന് പിടിച്ചു വാങ്ങി മാറ്റി വെച്ചു

പെട്ടെന്ന് ഹരി തിരിഞ്ഞു വന്ന അവളെ ആഴത്തിൽ പുണർന്നുകൊണ്ട് അവളുടെ അധരം നുകർന്നു തുടങ്ങി. അവൾ ആണെങ്കിൽ അവന്റെ ചുമലിൽ തന്റെ കൈപ്പത്തി കൊണ്ട് ആഞ്ഞടിക്കുന്നുണ്ട്.

എവിടുന്ന് ഹരിക്കുണ്ടോ വല്ല കുലുക്കവും…

അവളുടെ ഇരു ദളങ്ങളും നുകർന്നു അവൻ അവളിൽ ബന്ധനം തീർത്തു.

കുറച്ചുകഴിഞ്ഞതും ഭദ്ര അവനെ തള്ളി മാറ്റി.

കൂടുന്നുണ്ട് കേട്ടോ.. ഇതൊക്കെ കുറച്ചു കഷ്ടമാ

അവൾ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു..

എനിക്കിപ്പോഴും മതിയായില്ല.. പിന്നെയാ…..

ഹരി അവളുടെ കവിളിലേക്ക് അവന്റെ മുഖം അടിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഒന്ന് പോയെ ഹരിയേട്ടാ… വിളച്ചില് ഒരുപാട് അറിയാം. അതെനിക്ക് ഇന്നലെ മനസ്സിലാക്കുകയും ചെയ്തു..

ഹേയ്.. അതൊക്കെ ചെറിയ സംഭവങ്ങൾ… ഇതിനേക്കാൾ എത്രയോ പതിന്മടങ്ങ്, എനിക്കറിയാമെന്നോ… പറയട്ടെ എന്റെ ഭദ്രകുട്ടിയോട്..

കാതോരം  അവൻ എന്തോ മൊഴിഞ്ഞതും ഭദ്ര ഹരിയെ തള്ളി മാറ്റിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.

Di.. കോഫിയെടുത്ത് കുടിച്ചിട്ട് പോ പെണ്ണെ.
അവൻ പഞ്ചസാരയുടെ പാത്രം എടുത്ത് കുറച്ചു പഞ്ചസാര സ്പൂണിൽ എടുത്തു കോഫിയിലേക്ക് ഇട്ട് ഇളക്കി..

എന്നിട്ട് ഭദ്രയേ വീണ്ടും ഉറക്കെ വിളിച്ചു.

ആ സമയത്ത് ആയിരുന്നു ഹരിയുടെ ഫോൺ റിംഗ് ചെയ്തത്.
ഫോൺ അടിക്കുന്നുണ്ട്  ഹരിയേട്ടാ.. വന്നു നോക്കിക്കേ.

ഹമ്… ഒന്ന് മൂളി ശേഷം ഹരി ബെഡ്റൂമിലേക്ക് പോയി.

ശരൺ സാർ കോളിംഗ്…

ഡിസ്പ്ലേയിൽ തെളിഞ്ഞുവന്നത് കണ്ടു കൊണ്ട് ഹരി വേഗത്തിൽ അത് അറ്റൻഡ് ചെയ്തു.

ഹലോ ശരൺ സാർ ഗുഡ് മോർണിംഗ്.

ആഹ് ഗുഡ്മോണിങ് ഹരി. താൻ തിരക്കിലാണോ.

ഹേയ് അല്ലല്ല.. ഒരു തിരക്കുമില്ല സാർ…സാർ പറഞ്ഞോളൂ

ഹമ്.. ഓക്കേ ഞാൻ വിളിച്ചത്, രവീന്ദ്രൻ സാർ ഇന്ന് ഫ്രീയാണ്… തനിക്ക് സാറിനെ കാണുന്നതിൽ ഇന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. ഐ മീൻ തനിക്ക് വേറെ എന്തെങ്കിലും പ്രോഗ്രാം.

നത്തിംഗ് സാർ ഇന്ന് ഞാൻ ടോട്ടലി ഫ്രീയാണ്.. എപ്പോഴാണ് വരേണ്ടത് എന്ന് പറഞ്ഞാൽ മതി. ഞാൻ അവിടേക്ക് എത്തി കൊള്ളാം.

ഓക്കേ ഓക്കേ… അങ്ങനെയാണെങ്കിൽ തനിക്ക് ഷാർപ്പ് 11 o ക്ലോക്കിന് , നമ്മുടെ ഗ്രീൻവാലി റിസോർട്ടിൽ എത്താൻ പറ്റുമോ..

ഓഫ് കോഴ്സ് സാർ. ഞാൻ ആ കറക്റ്റ് ടൈമിൽ അവിടെ ഉണ്ടാവും. രവീന്ദ്രൻ സാറിനോട് പറഞ്ഞോളൂ.

ഓക്കേ… എങ്കിൽ ശരിയെടോ നമുക്ക് കാണാ കേട്ടോ.

ഹരി ഫോൺ കട്ട് ചെയ്ത ശേഷം ഭദ്രേടെ അരികിലേക്ക് ഓടിച്ചെന്നു. ശരൺ സാർ വിളിച്ച കാര്യങ്ങളൊക്കെ അവളെ ധരിപ്പിച്ചു 

എല്ലാം ശരിയാകും.. ഇതൊരു പുതിയ തുടക്കമാണ് എന്റെ ഹരിയേട്ടന്റെ ജീവിതത്തിലെ… ഉറപ്പായിട്ടും എന്റെ ഹരിയേട്ടൻ ഉയർന്ന നിലയിൽ എത്തും. അതിന് യാതൊരു സംശയവും വേണ്ട.. ഇന്നത്തെ ഈ ദിവസം എന്ന് പറയുന്നത് ഹരിയേട്ടന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു സുദിനമായി മാറും.

ഭദ്ര അവന്റെ  ഇരു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ട്  അവനെ നോക്കി പറഞ്ഞു.

വേറൊന്നും വേണ്ട… നിന്റെ ഈ  വാക്കുകൾ… ഇതിന് എത്ര മൂർച്ചയുള്ളതാണെന്ന് അറിയാമോ. എന്റെ മനസ്സിലേക്ക് ആഴത്തിൽ പതിയുകയാണ്  നീ പറയുന്ന ഓരോ വാചകങ്ങളും. ഇഎന്തൊരു പോസിറ്റീവ് ഫീലാണെന്ന് അറിയാമോ  ഇതൊക്കെ കേൾക്കുമ്പോൾ.

ഹരി അവളെ ചേർത്തു പിടിച്ചു.

ഒരുപാട് സങ്കടപ്പെട്ട ആളല്ലേ… യാതൊരു തെറ്റും ആരോടും ചെയ്യാത്ത നല്ലൊരു മനുഷ്യൻ ആയതുകൊണ്ടല്ലേ  ഈ ഭദ്രലക്ഷ്മി ഇന്ന്  ഇങ്ങനെ ഹരിയേട്ടന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്നത്. എനിക്കു വേണ്ടിയല്ലേ ത്യാഗങ്ങളൊക്കെ സഹിച്ചു എല്ലാവരെയും ഉപേക്ഷിച്ച് ഇറങ്ങി പോന്നത്. എത്രയോ വലിയൊരു പൊസിഷനിൽ ഇരുന്ന ആളാണ്. ഓരോ ആഡംബര വാഹനങ്ങളും മാറിമാറി ഉപയോഗിച്ചുകൊണ്ട് നടന്നതല്ലേ, എന്നിട്ട് ഒടുക്കം സ്വന്തമായി  ഒരു ബൈക്ക് പോലും ഇല്ലാതെ ഹരിയേട്ടൻ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്ക് എത്രമാത്രം സങ്കടം വന്നതെന്ന് അറിയാമോ. എല്ലാത്തിനും കാരണക്കാരി ഞാനാണല്ലോ എന്നോർക്കുമ്പോൾ…

അതും പറഞ്ഞ് ഭദ്രയുടെ വാക്കുകൾ ഇടറി..

നീയാണ് എന്റെ എല്ലാമെല്ലാം. ഈ ഹരിനാരായണന്റെ ജീവിതം ഭദ്ര ലക്ഷ്മിയ്ക്ക് വേണ്ടിയുള്ളതാണ്.. നിന്നെ എന്നിലേക്ക് ഞാൻ ചേർത്ത് വെച്ച നിമിഷം മുതൽ എനിയ്ക്ക് എത്രമാത്രം സന്തോഷമാണെന്നോ.. പിന്നെ പ്രതിസന്ധികൾ ഒരുപാടുണ്ടായി അതിനെയൊക്കെ അതിന്റെ വഴിക്ക് തന്നെ വിടം.. ഇന്നത്തെ ഈ ദിവസം താൻ പറഞ്ഞതുപോലെ ഒരു സ്പെഷ്യൽ ഡേ ആവട്ടെ. മറ്റൊരു നെഗറ്റീവ് ടോക്കും നമുക്ക് ഇന്ന് വേണ്ട.നമ്മൾക്ക് നല്ലൊരു നാളേക്ക് വേണ്ടി സ്വപ്നം കാണാം.. അല്ലെ ഭദ്രാ.

ഹമ്….അതേ ഹരിയേട്ടാ.

അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
ഇരുവരും ചേർന്ന് കോഫി കുടിച്ചു കൊണ്ടിരുന്നപ്പോൾ പോളേട്ടൻ ഹരിയെ വിളിച്ചു.

അയാളോടും ഹരി നടന്ന കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.

മോനേ നീ ധൈര്യമായിട്ട് പോയിട്ട് വാടാ.. നിന്റെ വില നിന്റെ അമ്മയ്ക്ക് അറിയില്ലെങ്കിലും.. വേറെ ഒരുപാട് പേരുണ്ടെടാ ഈ സമൂഹത്തിൽ.. ഹരിനാരായണൻ എന്ന ബിസിനസ് മാഗ്നെറ്റ്നെ അറിയുന്ന മറ്റൊരുപാട് പേര്…

പോള് പോലും അതീവ സന്തോഷത്തിലായി…

പോളേട്ടാ. കുറച്ച് തിരക്കാണ് ഞാൻ വെക്കട്ടെ.. രവീന്ദ്രൻ സാറിനെ കണ്ട ശേഷം ഞാൻ വിവരങ്ങളൊക്കെ പറയാം.

ശരി മോനെ അങ്ങനെയാവട്ടെ. അയാൾ ഫോൺ വെച്ചു.

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം  ഹരി  അങ്ങനെ പ്രാർത്ഥനയോടുകൂടി വീട്ടിൽ നിന്നും ഇറങ്ങി.

ഗെയ്റ്റിംന്റെ അടുത്ത്  എത്തിയശേഷം അവനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയേ.

തന്റെ വലതു കൈയിലെ തള്ളവിരൽ ഉയർത്തി കാണിച്ച ശേഷം, അവൾ അവന്റെ നേർക്ക് കൈ വീശി.

തുടരും….