മംഗല്യ താലി, ഭാഗം 79,80,81– എഴുത്ത്: കാശി നാഥൻ

മംഗല്യ താലി  79

ഭദ്രാ…താൻ എന്താണ് ഇത്രയ്ക്ക് ആലോചിച്ചു കൂട്ടുന്നത്. ഞാൻ വന്നത് പോലും അറിഞ്ഞില്ലാലോ.

ഹേയ് ഒന്നുല്ല ഹരിയേട്ടാ.. ഞാൻ വെറുതെ.

അവൾ ഫോൺ അവനു നേർക്ക് നീട്ടി.

സാറെന്തിനാ വിളിച്ചേ.

അറിയില്ല..

ഹ്മ്മ്.. ഞാനൊന്ന് വിളിച്ചു നോക്കട്ടെ. താൻ ഫുഡ്‌ എടുത്തു വെച്ചോളൂ.

ഹരി ഫോണും വാങ്ങിയ ശേഷം അവിടെ നിന്നും സിറ്റ് ഔട്ട്‌ ഇലേക്ക് ഇറങ്ങിപോയി.

ബിസിനസ് കാര്യങ്ങൾ എന്തോ ചർച്ച ചെയ്യുകയാണെന്ന് ഭദ്ര ക്ക് മനസിലായി. അവൾ കഴിക്കാൻ ഉള്ള ഭക്ഷണം ഒക്കെ എടുത്തു വച്ചിട്ട്, ഹരിയുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു 

****

ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് മീര.

വർഷങ്ങൾ….അതു എത്ര പെട്ടന്നാണ് ഓടി മറയുന്നത്.

മീരാ……..എനിക്ക് നിന്നെ ഇഷ്ട്ടമാണ് മീര.ഒരുപാട് ഒരുപാട് ഇഷ്ട്ടം.. നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല മീരേ.

രവിയേട്ട.. പ്ലീസ്, വെറുതെ പ്രശ്നം ഉണ്ടാക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള ഒരു പെൺകുട്ടി അല്ല ഞാൻ.
ഒരിക്കലും താങ്കളുടെ മാതാപിതാക്കൾ എന്നെ ആക്സെപ്റ്റ് ചെയ്യില്ല..

ആയിരം ആവർത്തി മീര അവനോട് ഇതേ പല്ലവി തന്നെ പറഞ്ഞുവെങ്കിലും, പിന്മാറുവാൻ അവൻ കൂട്ടാക്കിയില്ല.

രവിയേട്ടനെ എനിക്കും ഇഷ്ടമാണ്.

അവളെക്കൊണ്ട് ഒടുവിൽ അവൻ അങ്ങനെ  പറയിച്ചിരുന്നു.

അങ്ങനെ അവരുടെ പ്രണയം പൂത്തു തളിർത്തു.

പഴയ പ്രീ ഡിഗ്രി ക്ലാസ്സ്‌ മുറി. ഡെസ്കിൽ മുഖം ചേർത്ത് വെച്ച് വെറുതെ കിടക്കുകയാണ് മീര.

ചെറിയ തലവേദന പോലെ തോന്നിയപ്പോൾ സ്റ്റാഫ്‌ റൂമിൽ ചെന്നിട്ട് ബാം മേടിച്ചു കൊണ്ട് വന്നത് കൂട്ടുകാരി ചിത്രആയിരുന്നു.

മീര.. എന്താടോ എന്ത് പറ്റി.. സുഖമില്ലേ നിനക്ക്.

ഒരുവൻ ഓടി അരികിലേക്ക് വന്നു.

ചെറിയ തല വേദന പോലെ. സാരമില്ല കുറച്ചു കഴിയുമ്പോൾ മാറും. രവിയേട്ടൻ എന്തിനാ ക്ലാസിലേക്ക് കയറി വന്നത്. ആരെങ്കിലും കണ്ടു, കമ്പ്ലീറ്റ് ചെയ്താൽ അറിയാല്ലോ.

പേടിയോടെ മീര ചുറ്റിനും നോക്കി അവനോട് ചോദിച്ചു.

എനിക്ക് ആരെയും പേടിയില്ല. എന്തിനാ നമ്മൾ മറ്റുള്ളവരെ പേടിക്കുന്നത്. ഒരാണും പെണ്ണും പരസ്പരം സ്നേഹിക്കുന്നത്, നമ്മുടെ നാട്ടിലെ ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ  മീര.

രവിയേട്ടാ….. ഏട്ടനെന്ന് പോകുന്നുണ്ടോ. നമുക്ക് വൈകുന്നേരം കാണാന്നേ 
അവൾ ഒരു പ്രകാരത്തിൽ അവനെ ഓടിച്ചു വിട്ടു.

രവീന്ദ്രൻ ശേഖർ. സ്ഥലത്തെ പ്രമാണിയായിരുന്ന  ശേഖരൻ വൈദ്യരുടെയും, സുകുമാരി അമ്മയുടെയും  ഒരേയൊരു മകൻ. ഇഷ്ടം പോലെ സ്വത്ത്,
വ്യാപിച്ചു കിടക്കുന്ന പാടങ്ങൾ,, നിലം വേറെ, ടൗണിൽ ഏറെയുണ്ട് കെട്ടിടങ്ങൾ, അവിടെ പലചരക്കു കടകൾ, പിന്നെ വസ്ത്രവ്യാപാരം, സ്വർണക്കടകൾ വേറെ..അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു അയാളുടെ സമ്പത്ത്.

എം കോം കഴിഞ്ഞ ശേഷം, അച്ഛനെ സഹായിക്കാനായി അയാളും ബിസിനസ് രംഗത്തേക്ക് ഇറങ്ങി.

വിവാഹം പെട്ടെന്ന് നടത്തിയേക്കാം എന്ന്  രവീന്ദ്രന്റെ മാതാപിതാക്കൾ തീരുമാനിച്ചുറപ്പിച്ചപ്പോൾ, തനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അയാൾ അവിടെ എല്ലാവരോടും പറഞ്ഞു.

മുൻകൂട്ടി പ്രതീക്ഷിച്ചത് പോലെ തന്നെ എതിർപ്പുകൾ ആയിരുന്നു ആദ്യം തലപൊക്കിയത്.

യാതൊരു കാരണവശാലും അവന്റെ ഇഷ്ടത്തിന്, നിന്ന് തരില്ലെന്നും അവൻ ഏതു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നുള്ളത് തങ്ങൾ തീരുമാനിച്ചു കൊള്ളാമെന്നും, രവീന്ദ്രന്റെ അച്ഛനും അമ്മയും തീർത്തു പറഞ്ഞു.

എന്നാൽ രവീന്ദ്രൻ ശക്തമായി എതിർത്തു.

താനൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് തന്റെ മീരയെ ആണെന്ന് അവനും തീർത്തു പറഞ്ഞു 
കുടുംബത്തിലെ ബാക്കിയുള്ള മുതിർന്ന കാരണവന്മാർ ഒക്കെ വന്ന്  അവനെ ബ്രെയിൻ വാഷ് ചെയ്യാൻ നോക്കി. പക്ഷേ വിജയിച്ചില്ല, രവീന്ദ്രന്റെ രക്തത്തിൽ പോലും അലിഞ്ഞിരുന്നു മീര എന്നുള്ള നാമം.

ഒടുവിൽ വീട്ടുകാർ സമ്മതം മൂളി. പെൺകുട്ടിയെ കാണുവാനായി പുറപ്പെടാമെന്ന് തീരുമാനിച്ചപ്പോൾ അടുത്ത കോളിളക്കം.

ആ പെൺകുട്ടി അനാഥയാണ്. സെന്റ് ആഗ്നസ് ചർച്ചിലെ മഠത്തിൽ കഴിയുകയാണ് അവൾ. അവൾക്ക് നാലു വയസ്സുള്ളപ്പോഴാണ് ആ മഠത്തിൽ അവളുടെ അമ്മ വന്നത്.
മഠത്തിലെ ഒരു ജോലിക്കാരി ആയിട്ടായിരുന്നു അവർ വന്നത്. പക്ഷേ മീരയുടെ അമ്മ, ഒരു രോഗിയായിരുന്നു എന്നും, മീരയ്ക്ക് അഞ്ചുവയസ്സുള്ളപ്പോൾ മരിച്ചു എന്നും, പിന്നീട് മീര വളർന്നത് ആ മഠത്തിൽ ആണെന്ന് ഒക്കെ, രവീന്ദ്രൻ അവരോട് പറഞ്ഞു 

സാധ്യമല്ല രവി,ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിന്റെ ഈ വിവാഹം നടത്തി തരില്ല.,,രവീന്ദ്രന്റെ അച്ഛൻ അയാളോട് തീർത്തു പറഞ്ഞു.

പിന്നെയും ഓരോരോ പ്രശ്നങ്ങളായി.

എന്നിരുന്നാലും ശരി, മീരയെ താൻ സ്വന്തമാക്കുമെന്ന്, രവീന്ദ്രൻ ഉറച്ചു വിശ്വസിച്ചു.

അങ്ങനെ ഒരു മേടമാസം പത്താം തീയതി,, തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു. പത്താമുദയ മഹോത്സവം. രവീന്ദ്രന്റെ അച്ഛനും അമ്മയും ഒക്കെ അമ്പലത്തിലേക്ക് പോയതാണ്.

അന്നത്തെ ദിവസത്തെ ഉത്സവം നടത്തുന്നത് ശേഖരൻ വൈദ്യൻ ആയിരുന്നു. അങ്ങനെ പോയതാണ് അവർ ഇരുവരും കൂടി.

അവിടെവെച്ച്, വീട്ടുവേലയ്ക്ക് വരുന്ന മണിയൻ വന്നു  ശേഖരന്റെ കാതിൽ എന്തോ ഒരു രഹസ്യം പറഞ്ഞു.

വലിഞ്ഞു മുറുകിയ  മുഖത്തോടെ അയാൾ ഭാര്യയെയും വിളിച്ച് വീട്ടിലേക്ക് വന്നപ്പോൾ, അയാളെ കാത്ത് രവീന്ദ്രൻ ഉമ്മറത്ത് ഉണ്ടായിരുന്നു. ഒപ്പം അതിസുന്ദരിയായ ഒരു പെൺകുട്ടിയും.

രവീന്ദ്രന്റെയും ആ പെൺകുട്ടിയുടെയും കഴുത്തിൽ കിടന്ന  പൂമാലകൾ കണ്ടപ്പോൾ കുറച്ചു മുന്നേ മണിയൻ വന്നു പറഞ്ഞത് സത്യമാണെന്ന്  ശേഖരൻ തീർച്ചപ്പെടുത്തി.

പാഞ്ഞു വന്നിട്ട് മകന്റെ കരണം നോക്കി ഒന്ന് കൊടുക്കുകയായിരുന്നു ആദ്യം അയാൾ ചെയ്തത്.

ഇറങ്ങിപ്പോയിക്കണമെന്നും ഇനി തങ്ങൾക്ക് ഇങ്ങനെ ഒരു മകൻ ഇല്ലെന്നും, പറഞ്ഞ് അയാൾ  അവരെ ആട്ടിപ്പായിക്കാൻ തുടങ്ങിയപ്പോൾ സുകുമാരിയുടെ ആങ്ങള ആയ  വിശ്വനാഥൻ വന്നിട്ട് അവരെ രണ്ടാളെയും അകത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞു. ശേഖരൻ അയാളുമായി കോർക്കാൻ തുടങ്ങിയപ്പോൾ, വിശ്വനാഥൻ   ശേഖരനെയും ആയിട്ട്, മുറിയിലേക്ക് പോയി.

അവിടെവെച്ച് എന്തൊക്കെയോ ഗൂഢാലോചനകൾ നടത്തിയ ശേഷം, ശേഖരൻ പിന്നെയും ഇറങ്ങിവന്നു.

മീരയേ മകന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയിക്കോളൂ എന്ന് അയാൾ ഭാര്യയ്ക്ക് നിർദ്ദേശം കൊടുത്തു..

വിശ്വനാഥൻ അമ്മാവൻ എന്തെങ്കിലുമൊക്കെ പറഞ്ഞ്  അച്ഛനെ മെരുക്കി എടുത്തു എന്നായിരുന്നു പാവം രവീന്ദ്രന്റെ ധാരണ.

എന്നാൽ അതിനേക്കാൾ വലിയ ചരട് വലിയാണ് അണിയറയിൽ നടക്കുന്നത് എന്നുള്ളത്, രവീന്ദ്രനും മീരയും അറിഞ്ഞിരുന്നില്ല.

എല്ലാം കലങ്ങി തെളിഞ്ഞുവെന്നും ഒടുവിൽ, തങ്ങൾ ഒന്നായെന്നും പറഞ്ഞ് അയാൾ അവളെ വാരിപ്പുണർന്നു.

ഭാഗം 80

രവിയേട്ടാ… അച്ഛനും അമ്മയ്ക്കും ഒക്കെ എന്നെ ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. സത്യായിട്ടും എനിക്ക് ആകെ പേടിയാകുവാ  മീര അവന്റെ കരവലയത്തിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞു.

താൻ പേടിയ്ക്കുവൊന്നും വേണ്ട മീര..ഞാനില്ലേ കൂടെ.ആദ്യത്തെ എതിർപ്പുകൾ ഒക്കെ കാണൂ. കുറച്ചു കഴിയുമ്പോൾ എല്ലാം ഓക്കെയാകും..അല്ലാണ്ട്  അച്ഛനും അമ്മയും എത്ര നാള് എന്നോട് പിണങ്ങിയിരിക്കും. ഞാൻ ഒറ്റ മോനല്ലേ ഒള്ളു.അയാൾ പ്രത്യാശിച്ചു കൊണ്ട് മീരയോട് പറഞ്ഞു.

അറിയില്ല രവിയേട്ടാ. അച്ഛനെ കാണുമ്പോൾ പേടിയാകുവ.. ഒന്നും വേണ്ടിയിരിന്നില്ല.

ദേ പെണ്ണെ.. ആവശ്യമില്ലാത്ത സംസാരം ഒന്നും വേണ്ട. ഞാനും നീയും ഒന്നാകേണ്ടവർ തന്നെയാണ്. അത് നമ്മുടെ മാത്രം തീരുമാനമല്ല, മുകളിൽ ഇരിക്കുന്നവൻ നമ്മളെ സൃഷ്ടിച്ചപ്പോൾ തന്നെ, എഴുതി കുറിച്ചു വെച്ചതാടോ.

അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് രവീന്ദ്രൻ പറഞ്ഞു.

രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് വാതിൽക്കൽ ആരോ വന്നു കൊട്ടിയത്
രവി ച്ചെന്ന് തുറന്നു നോക്കിയപ്പോൾ അമ്മാവൻ ആയിരുന്നു കൂടെ അമ്മായിയും.

മോനേ… എന്തായാലും കാര്യം ഇത്രത്തോളം ആയ സ്ഥിതിക്ക് ഇനി നിങ്ങളെ രണ്ടാളെയും സ്വീകരിക്കുകയല്ലാതെ മറ്റൊരു നിവർത്തിയില്ല. ഞാൻ അളിയനോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്  പക്ഷേ മാതാപിതാക്കൾ അല്ലേ? കുറച്ച് സമയം എടുക്കും അവരെ ഒന്ന് അഡ്ജസ്റ്റ് ആകുവാനായി. അതുവരെ നീയും  മീരയും ഒന്ന് സമാധാനപ്പെടണം..ഒരു അനാഥയായ ഈ കുട്ടിയോട് ഏതുതരം മനോഭാവമാണ് എന്റെ പെങ്ങൾ സ്വീകരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.

വിഷമങ്ങളൊക്കെ സഹിച്ചു ജീവിയ്ക്ക്. അതെ എനിയ്ക്ക് പറയാനുള്ളു.

എങ്ങും തൊടാത്ത മട്ടിൽ ആയിരുന്നു അമ്മാവന്റെ ഉപദേശം.

ആരൊക്കെ കൂടെ ഇല്ലെങ്കിലും ശരി, ഞാൻ കാണും എന്റെ മീരയോടൊപ്പം.എന്റെ മരണം വരെയ്ക്കും.

ഇവളെ മറന്ന് എനിക്കൊരു ജീവിതം ഇല്ല. ഈ രവീന്ദ്രന്റെ  ലൈഫിൽ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അത് ഇവൾ മാത്രമാണ് .

രവീന്ദ്രൻ അമ്മാവനോട് തീർത്ത് പറഞ്ഞപ്പോൾ അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് മീര കണ്ടു. ഒപ്പം അമ്മായി അവളെ അവജ്ഞയോടെ നോക്കുന്നതും.
എല്ലാം ഉള്ളിലൊതുക്കി മുന്നോട്ടു പോകുവാൻ മാത്രമേ അവൾക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ.

St ആഗ്നസ് കോൺവെന്റിലെ ഇൻചാർജ് ആയ ബ്രിജീത്താമ്മ ആകുന്ന പോലെ, ഈ ബന്ധത്തിൽ നിന്നും രവിയേട്ടനെ പിന്തിരിപ്പിക്കാൻ നോക്കിയതാണ്.
ആരോരുമില്ലാത്ത വളർന്ന ഒരു പെൺകുട്ടിയാണ് താനെന്നും, ഇവിടുത്തെ അന്തേവാസിയായ പെണ്ണിനെ സ്വീകരിക്കുവാൻ മാത്രം വിശാലമനസ്ഥിതി ഉള്ളവരൊന്നുമല്ല രവീന്ദ്രന്റെ മാതാപിതാക്കളെന്നും  ഒക്കെ പറഞ്ഞു  അവനെ വിലക്കി.. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ, തനിക് തന്റെ മീരയെ മാത്രം മതി എന്ന് ഒരേയൊരു തീരുമാനത്തിൽ ആയിരുന്നു രവീന്ദ്രൻ.

ഇങ്ങനെ മനസ്സില്ല മനസ്സോടെയാണ് ഈ രജിസ്റ്റർ മാരേജിന് ബ്രിജിത്താമ്മ സമ്മതം മൂളിയത്.. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു, എന്തെങ്കിലും ബുദ്ധിമുട്ട്, ആരുടെയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായാൽ ആ നിമിഷം ആ വീട്ടിൽ നിന്നും ഇറങ്ങി പുറപ്പെട്ടോണം. എപ്പോൾ വന്നാലും ശരി നിന്നെ സ്വീകരിക്കുവാനായി ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടാകും. ആരോരുമില്ലെന്ന് തോന്നൽ ഒരു കാരണവശാലും പാടില്ല. നിന്റെ അമ്മയും കൂടപ്പിറപ്പുകളും ഒക്കെ നിന്നെ കാത്ത് എന്നും ഇവിടെ ഉണ്ടാകും.

എന്നിരുന്നാലും ശരി, സുകുമാരിയമ്മയുടെ ഭാഗത്തുനിന്നും ക്രൂരമായ പെരുമാറ്റങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട് പാവം മീര അനുഭവിക്കേണ്ടിവന്നത്.

രവീന്ദ്രൻ മുന്നിൽ വെച്ച് അവർക്ക് അവളോട് ഭയങ്കര സ്നേഹമായിരുന്നു..ഇത്രയും നല്ലൊരു മരുമകളെ കിട്ടിയതിൽ അവർ, അഭിമാനം കൊള്ളുന്ന നിലയിലായിരുന്നു പെരുമാറ്റം..

കാലത്തെ ഒൻപതു മണിയാകുമ്പോൾ രവീന്ദ്രൻ അച്ഛനോടൊപ്പം ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നത് രാത്രി ഒരു നേരമാകുമ്പോഴാണ്…

അതുവരേക്കും അവളെ അവർ ഒരുപാട് വിഷമിപ്പിച്ചു. ജോലിക്കായി നിൽക്കുന്ന സ്ത്രീക്ക് വിശ്രമം കൊടുത്തുകൊണ്ട്  വീട്ടുവേലകൾ മുഴുവൻ മീരയെ ഒറ്റയ്ക്ക് ചെയ്യിപ്പിച്ചു.

എന്തെങ്കിലും രവീന്ദ്രനോട് ഓതിക്കൊടുത്താൽ വിവരം അറിയുമെന്ന് പറഞ്ഞു അവർ ഭീഷണിപ്പെടുത്തി.

പാവം മീര.. പേടിച്ചിട്ട് ഒന്നും പറയാനും തുനിഞ്ഞില്ല.

ശരിക്കും പറഞ്ഞാൽ മീരയുടെ ജീവിതം എന്നു പറയുന്നത് നരകം ആയിരുന്നു.
പലതവണ അവൾ ഓർത്തതാണ് എല്ലാം ഇട്ടെറിഞ്ഞു പോയാലോ എന്ന്.
പക്ഷെ രവീന്ദ്രൻ…അയാളുടെ സ്നേഹത്തിന്റെ മുന്നിൽ അവൾ തന്റെ വേദനകൾ ഒക്കെ മറക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ആറ് ഏഴ് മാസങ്ങൾക്ക് ശേഷം..അന്ന് സുകുമാരിയുടെ ആങ്ങളയുടെ മകന്റെ കല്യാണമാണ്. എല്ലാവരും കല്യാണ തിരക്കിലായിരുന്നു.

മീരയെ  മനപ്പൂർവ്വം സുകുമാരി ഒഴിവാക്കി..

ടി… എന്റെ കുടുംബത്തിലെ  വേണ്ടപ്പെട്ട ആളുകളൊക്കെ ചേരുന്ന, അയ്യോ ഒരു വിവാഹമാണ് നിന്നെപ്പോലെ ദരിദ്രവാസി പെണ്ണ് വന്നാലേ, എനിക്കും എന്റെ ഭർത്താവിനും ആണ് നാണക്കേട്… എന്റെ മകൻ വെറുമൊരു പെൺകോന്തനായി പോയി. അവന് ഇതൊന്നും പ്രശ്നമല്ല. എന്നാൽ ഞങ്ങൾക്ക് കുറച്ച് അന്തസ്സും അഭിമാനവും ഒക്കെ ഉള്ള കൂട്ടത്തിലാണ്.
എന്നെതെങ്കിലും കാരണം പറഞ്ഞാൽ നീ ഒഴിവായിക്കൊണം.. പറഞ്ഞില്ലെന്നു വേണ്ട.

കല്യാണത്തിന് രണ്ടുമൂന്നു ദിവസങ്ങൾക്ക് മുന്നേ സുകുമാരി അവരുടെ ഉള്ളിലിരിപ്പ് മീരയെ അറിയിച്ചിരുന്നു…

അതിൻപ്രകാരം. രവീന്ദ്രന്റെ മുന്നിൽ അവൾക്ക്  സുഖമില്ലാത്ത മട്ടിൽ മീര  അഭിനയിച്ചു.. എന്നിട്ട് കല്യാണത്തിന് പങ്കെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറി.

ശരിക്കും പറഞ്ഞാൽ ആ ദിവസങ്ങളിലൊക്കെ മീരയ്ക്ക് വല്ലാത്ത ക്ഷീണവും  ഇടയ്ക്കൊക്കെ മനംപുരട്ടൽ പോലെയുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു.
അവൾ ആദ്യം ഒന്നും അത് അത്ര കാര്യമാക്കിയില്ല.

പുറം പണിക്ക് വരുന്ന, ജയന്തി ചേച്ചിയാണ്  മീരയോട് മോൾക്ക് എന്തുപറ്റി, എന്തെങ്കിലും ക്ഷീണം ഉണ്ടോ എന്ന് ചോദിച്ചത്.

അവൾ ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ  എന്നാണ് അവസാനമായി ഡേറ്റ് ആയതെന്നു, ഇനി വിശേഷം വല്ലതുമായോ എന്ന് അവർ ചോദിച്ചു.

ഇപ്പോഴാണ് മീരയ്ക്കും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഓർമ്മ പോലും വന്നത്.

വേഗം തന്നെ അവൾ ഫോൺ എടുത്ത് രവീന്ദ്രനെ വിളിച്ചു.
ഭാഗ്യത്തിന് സുകുമാരിയമ്മ അപ്പോൾ അവിടെ ഇല്ലായിരുന്നു ഹലോ രവിയേട്ടാ. മീരയുടെ ശബ്ദം ഫോണിലൂടെ കേട്ടതും അയാൾ ആദ്യം ഒന്ന് പകച്ചു.

എന്താടോ എന്തുപറ്റി.

ഞാനൊരു കാര്യം പറയാൻ വിളിച്ചതാ.

മീര നീയ്,ടെൻഷനടിപ്പിക്കാതെ പറയുന്നുണ്ടോ എന്തെങ്കിലും പ്രശ്നമുണ്ടോ 

അതു പിന്നെ.. എനിക്ക്, ചെറിയൊരു സംശയം ഉണ്ട് കേട്ടോ.

എന്ത് സംശയം. അയാൾക്ക് കാര്യം പിടികിട്ടിയില്ല..

അല്ലാ.. അതു പിന്നെ, വിശേഷം ഉണ്ടോന്ന് ഒരു സംശയം പോലെ.

ങേ… സത്യമാണോടോ. ആഹ്ലാദത്തോടെയുള്ള അവന്റെ ശബ്ദം അവളുടെ കാതിൽ അപ്പോഴും മുഴങ്ങി..

മീര…. ഞാൻ പെട്ടന്ന് വരാം. റെഡി ആയി നിന്നോളൂ കെട്ടോ.

ദൃതി വേണ്ട, രവിയേട്ടാ.. കുഴപ്പമില്ലന്ന്..

വേണ്ട വേണ്ട ഞാനിപ്പോൾ തന്നെ വരും.. നമുക്ക് ഹോസ്പിറ്റലിൽ പോയി കാണിക്കാം. പോസിറ്റീവ് ആയിരിക്കും മീര…എനിക്ക് ഉറപ്പുണ്ട്..

രവീന്ദ്രൻ അതീവ സന്തോഷത്തോടെ പറഞ്ഞു.

മംഗല്യതാലി.
ഭാഗം 81

മീര റെഡിയായി വന്നപ്പോഴേക്കും രവീന്ദ്രനും എത്തിച്ചേർന്നിരുന്നു.

രണ്ടാളും ചേർന്ന്, പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോയി. രവീന്ദ്രന്റെ ഊഹം ശരി തന്നെയായിരുന്നു.

മീരയ്ക്ക് വിശേഷം ആയി… ഒരു മാസം ആയതേ ഒള്ളു എന്നും,മീരയ്ക്ക് ആരോഗ്യം ഇത്തിരി കുറവായതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ട സ്റ്റേജ് ആണ് ഇതെന്നും, ഒരുപാട് ബുദ്ധിമുട്ടുള്ള ജോലികളൊന്നും ചെയ്യരുത്,, ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞാൽ പിന്നെ വല്യ പ്രശ്നം ഒന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു ആയിരുന്നു ഡോക്ടർ അവളെ പറഞ്ഞയച്ചത്..

കുറെയേറെ ഫ്രൂട്ട്സും നട്സും ഒക്കെ വാങ്ങിക്കൂട്ടിയാണ് രവീന്ദ്രൻ  മീരയുമായി മടങ്ങി എത്തിയത്.

വിശേഷം അറിയുമ്പോൾ അച്ഛന്റെ അമ്മയുടെയും പ്രതികരണം എങ്ങനെയാണെന്ന് ഓർക്കുമ്പോൾ സത്യത്തിൽ മീരയ്ക്ക് പേടിയായിരുന്നു.

വീട്ടിൽ എത്തിയപാടെ രവീന്ദ്രൻ അച്ഛനോടും അമ്മയോടും ഒക്കെ ഈ സന്തോഷം പങ്ക് വെച്ചു..കേട്ടപ്പോൾ സുകുമാരി ഓടിവന്ന് മരുമകളെ കെട്ടിപുണർന്നു. എന്നിട്ട് അവൾക്ക് ഇരു കവിളിലും മാറിമാറി മുത്തം കൊടുത്തു.. ശേഖരൻ വൈദ്യനും അതീവ സന്തോഷത്തോടെ ആയിരുന്നു മരുമകളോട് പെരുമാറിയത്..ശരിക്കും ഒരു കുഞ്ഞു വരികയാണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ എല്ലാവരുടെയും മനസ്ഥിതിയിൽ മാറ്റം വന്നു എന്നായിരുന്നു പാവം മീര കരുതിയത്.
അവൾക്കും സമാധാനമായി.

എന്നാൽ അതൊക്കെ നേരം ഇരുണ്ട് വെളുത്തപ്പോഴേക്കും  എവിടേക്കോ അപ്രത്യക്ഷമായിരുന്നു.

അടുത്ത ദിവസം കാലത്തെ രവീന്ദ്രൻ  അച്ഛനോടൊപ്പം ഓഫീസിലേക്ക് പോയി. പോകും മുന്നേ നന്നായി ഭക്ഷണം കഴിക്കണം എന്നൊക്കെ അവൻ ഭാര്യയ്ക്ക് നിർദ്ദേശം നൽകിയിരുന്നു..മീരയ്ക്ക് ബോഡി ഇത്തിരി വീക്കാണെന്നും, നന്നായി ആരോഗ്യത്തോടെ ഇരിക്കുവാൻ വളരെയധികം ശ്രദ്ധിക്കണം എന്നുമൊക്കെ  ഡോക്ടർ പറഞ്ഞ വിവരങ്ങൾ പാവം രവീന്ദ്രൻ അമ്മയെ അറിയിക്കുകയും ചെയ്തു. അവൻ കാറിൽ കയറി പോയതിന്റെ തൊട്ടുപിന്നാലെ, സുകുമാരി ഒരു കെട്ട് തുണിയെടുത്ത് , വെളിയിലേക്ക് കൊണ്ടുവന്നിട്ടു. എന്നിട്ട് മീരയെ ഉറക്കേ വിളിച്ചു.

അവരുടെ അലർച്ച കേട്ടുകൊണ്ട് അവൾ ഓടി വന്നു..

ടി… ഈ തുണിയൊക്കെ വേഗം അലക്കാൻ നോക്ക്, അല്ലാണ്ട് നിന്നെ ഇവിടെ, കെട്ടിലമ്മയായിട്ട് വാഴിക്കാനൊന്നുമല്ല പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്.

അവർ കൽപ്പിച്ചതും മീര  പെട്ടെന്ന് തന്നെ തുണികൾ ഒക്കെ എടുത്ത് അലക്കി തുടങ്ങി.അലമാരയിൽ അലക്കി തേച്ചു മടക്കി വെച്ചിരുന്ന തുണികൾ പോലും അവർ എടുത്തുകൊണ്ടുവന്ന്  വെളിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒരു പ്രകാരത്തിൽ അവൾ അതെല്ലാം അലക്കി വിരിച്ചു. അപ്പോഴേക്കും അവൾക്ക് വല്ലാണ്ട് വിശന്നിരുന്നു.. എന്തെങ്കിലും ഇത്തിരി കഴിക്കുവാനായി അടുക്കളയിലേക്ക് ചെന്നപ്പോൾ, സ്വീകരണം മുറിയൊക്കെ, നന്നായി തുടച്ചിട്ട്, വൃത്തിആക്കി ഇടുവാൻ പറഞ്ഞ് സുകുമാരി വീണ്ടും വന്നു.

ഇത്തിരി വെള്ളം മാത്രം എടുത്തു കുടിച്ചിട്ട് അവൾ പിന്നെയും അടുത്ത ജോലിക്കായി പോയി.

സ്വീകരണമുറി മാത്രം തൂത്തുതുടച്ചാൽ മതിയെന്ന് പറഞ്ഞിരുന്ന സുകുമാരി പിന്നീട് ആ വീട് മൊത്തം അവളെ കൊണ്ട് ക്ലീൻ ചെയ്യിക്കുകയായിരുന്നു..സ്വന്തം മുറി തുടച്ചു കഴിഞ്ഞപ്പോൾ മീര തളർന്നു അവശയായി..

അവളെ കാണാഞ്ഞു, സുകുമാരി കയറി വന്നപ്പോൾ മീര നിലത്ത് കിടന്നുറങ്ങുന്നതാണ് അവർ കണ്ടത്. ദേഷ്യം പൂണ്ട് അവളെ പിടിച്ചെഴുന്നേൽ പ്പിച്ചു…

ടി… കുറച്ച് മീൻ വാങ്ങിയിട്ടുണ്ട്. അത് വെട്ടിക്കഴുകി കൊണ്ട് വാടി.

പിന്നെയും അവർ ജോലികൾ ഒന്നൊന്നായി നിരത്തി.

ശ്വാസം പോലുംമെടുക്കുവാൻ പറ്റാതെ മീര വിഷമിച്ചു..

മീനിന്റെ ഉളുമ്പുമണം മൂക്കിലേക്ക് അടിച്ചതും അവൾക്ക് ഓക്കാനിക്കാൻ തോന്നി.

മുറ്റത്തിന്റെ ഒരു വശത്തായി നിന്ന് വാഴച്ചുവട്ടിലേക്ക് അവൾ ഓടി ചെന്ന് വലിയ ശബ്ദത്തിൽ ഛർദ്ദിച്ചു.

പുറം പണിക്കു നിൽക്കുന്ന ചേച്ചി  അവളുടെ അടുത്തേക്ക് ചെന്നതും സുകുമാരി അവരെ തിരികെ വിളിച്ചു..

പെൺകുട്ടികൾ ഗർഭിണികൾ ആയാൽ ഛർദിക്കുക പതിവാണ്… നീ ഇത്ങ്ങോട്ട് ആടിപ്പായുന്നത്..ഇവിടെ വാ.. നിനക്ക് നല്ല മുറയ്ക്ക് ശമ്പളം തരുന്നത് ഞാനാണ്..അല്ലാണ്ട് മീര അല്ല.

പിന്നീട് ജോലിക്കാരി , സുകുമാരി വിളിച്ച ഭാഗത്തേക്ക് തിരികെ  പോന്നു.

ഒന്നിന് പിറകെ ഒന്നായി നരകം ആയിരുന്നു പിന്നീടവൾക്ക്. ഇതൊന്നും രവീന്ദ്രൻ അറിഞ്ഞിരുന്നില്ല. കാരണം അവന്റെ മുന്നിൽ അമ്മയും അച്ഛനും അമ്മാതിരി പെർഫോമൻസ് ആയിരുന്നു ഇറക്കിയത്.

രവീന്ദ്രനോട് ഇതു വല്ലതും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ, കുഞ്ഞിനെ നശിപ്പിച്ചു കളയും എന്നു പറഞ്ഞ്  മീരയെ അവർ ഭീഷണിപ്പെടുത്തി.

പാവം മീര…. അവൾക്ക് ആകെയുള്ള ആശ്വാസം എന്നു പറയുന്നത് കുഞ്ഞിനെ ഓർത്ത് മാത്രമായിരുന്നു. ഒപ്പം രവീന്ദ്രന്റെ സ്നേഹവും.

ഇരയെ കൊണ്ട് ഒരുപാട് ജോലികളൊക്കെ ചെയ്യിപ്പിച്ച്  കുഞ്ഞിനെ കളയുവാനുള്ള  അതിബുദ്ധിയായിരുന്നു സുകുമാരി കാട്ടിക്കൂട്ടിയതൊക്കെ.എന്നാൽ ഒക്കെ വെറുതെയായി.

ഈശ്വരന്റെ അനുഗ്രഹത്താൽ മീരയ്ക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു.

മാസങ്ങൾ വേഗം പിന്നിട്ടു കൊണ്ടേയിരുന്നു.
പ്രസവ തിയതി അടുത്ത് വരുതോറും അവൾക്ക് ടെൻഷൻ ആയി.

ഞാനില്ലേ നിന്റെ കൂടെ എന്ന് പറഞ്ഞ് രവീന്ദ്രൻ അവളെ ചേർത്ത് പിടിക്കും.

അങ്ങനെയിരിക്കയാണ് സുകുമാരിയുടെ  സഹോദരിയുടെ മകനായ ശ്രീകുമാർ ജോലിസംബന്ധമായിട്ട് കുറച്ചുദിവസം  താമസിക്കുവാനായി  എത്തിയത്.
ഒരു തനി വായിനോക്കിയും ഫ്രോഡും ആയ അവനെ  മീരയ്ക്ക് കണ്ണെടുത്താൽ കണ്ടുകൂടാ. വലിയ വയറും താങ്ങിപ്പിടിച്ച് അവൾ വരുമ്പോൾ അവൻ നോക്കി വെള്ളം ഇറക്കും. ദേഷ്യത്തോടെ മുഖം വെട്ടിതിരിച്ച് നടന്നുപോകുമ്പോൾ,അവൻ അവളെ അടിമുടി നോക്കും. ഇതൊക്കെ സുകുമാരിയും കാണുന്നുണ്ട്.

എടാ അവളുടെ പേറും പെറപ്പും ഒക്കെ ഒന്ന് കഴിഞ്ഞോട്ടെ.. എന്നിട്ട് നമുക്ക് ശരിപ്പെടുത്തി എടുക്കാം കേട്ടോ. ഒരു ദിവസം സുകുമാരി അവനോട് പറഞ്ഞു..

അത് കേട്ടതും ശ്രീകുമാറിന് ലോട്ടറി അടിച്ച സന്തോഷമായി. അണിയറയിൽ സുകുമാരിയും  ശേഖരൻ വൈദ്യനും ചേർന്നു, ഒരു വലിയ ചരട് വലി നടത്തുന്നത് ആ പാവം മീരയും രവീന്ദ്രനും അറിഞ്ഞിരുന്നില്ല 

ഒമ്പതാം മാസത്തെ ചെക്കപ്പിന് വന്നപ്പോഴാണ് ഡോക്ടർ മീരിയോട അഡ്മിറ്റ് ആയിക്കൊള്ളാൻ പറഞ്ഞത്. പരിശോധിച്ചു നോക്കിയപ്പോൾ, അവൾക്ക് പ്രസവസമയമായി എന്ന്  ഡോക്ടർ അറിയിച്ചു. രവീന്ദ്രൻ അച്ഛനെയും അമ്മയെയും വിളിച്ച് വിവരം പറഞ്ഞു.

ഉടനെ തന്നെ അവൾക്ക് വേണ്ട സാധനങ്ങൾ ഒക്കെ ആയിട്ട് സുകുമാരി എത്തിച്ചേർന്നു.

രാത്രി ആയപ്പോഴേക്കും മീരയ്ക്ക് ചെറിയ രീതിയിൽ വേദന തുടങ്ങി.പിന്നീട് അത് കൂടി കൂടി വന്നു.

അങ്ങനെ മീരയെ ലേബർ റൂമിലേക്ക് മാറ്റി….11 മണി ആയപ്പോൾ ലേബർ റൂമിലേക്ക് കയറ്റിയതാണ്. പിറ്റേദിവസം രാവിലെ ആറു മണിയായപ്പോൾ മീര ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

തന്റെ പൊന്നോമനയെ നെഞ്ചോട് ചേർക്കുമ്പോൾ രവീന്ദ്രന്റെ  മിഴികൾ നിറഞ്ഞു പെയ്തു. ആ കുഞ്ഞു മുഖം കണ്ടപ്പോൾ
അതുവരെ സഹിച്ച ത്യാഗവും വേദനയും ഒക്കെ, അകന്നു പോയതായി മീര അറിഞ്ഞു.

കൃത്യം നാലാമത്തെ ദിവസം, അവളെ ഡിസ്ചാർജ് ചെയ്തു.

മീരയെ കുളിപ്പിക്കാനും, കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുവാനുമായി ഒരു സ്ത്രീയെ ഏർപ്പാടാക്കിയിരുന്നു.

എണ്ണയും കുഴമ്പും തേച്ചുള്ള കുളിയും,, ആയുർവേദ പരിരക്ഷയും ഒക്കെ  കിട്ടിയപ്പോഴേക്കും മീര വെളുത്തു തുടുത്തു സുന്ദരിയായി..

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ്…. ഒരുപാട് അതിഥികളെ പ്രത്യേകം വിളിച്ചു വരുത്തിയിട്ടുണ്ട്. വിവാഹം രജിസ്റ്റർ മാരേജ് നടത്തിയതിനാൽ, കുടുംബത്തിലെ പ്രധാനപ്പെട്ട ആളുകളൊക്കെ  പിണങ്ങി മാറി നിൽക്കുകയാണ്. അതുകൊണ്ട് എല്ലാവരെയും ഒന്ന് യോജിച്ചു കൊണ്ടു പോകുവാൻ ആയി. സുകുമാരി നിർദ്ദേശിച്ചത് ആയിരുന്നു  ഈ തീരുമാനം.

രവീന്ദ്രൻ ആണെങ്കിൽ, ടൗണിലേക്ക് ഒന്നു പോയതാണ്. പെട്ടെന്ന് വരും.. പതിനൊന്നിനും 11 30 നും ഇടയ്ക്കാണ് നൂലുകെട്ട് ചടങ്ങ്.
മീര ഒരു സെറ്റ് സാരിയൊക്കേ ഉടുത്ത് സുന്ദരിയായി നിൽക്കുകയാണ്.

പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്..രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ.

അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി

തുടരും….