മംഗല്യതാലി 82
പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്. രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ.
അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി
അയ്യോ… മാറ്.. മാറുന്നുണ്ടോ നിങ്ങൾ..മീര അലറി.
എന്നാൽ അവൻ അവളെ കൂടുതൽ തന്നിലേക്ക് അമർത്തുകയായിരുന്നു.
വിട് വിട്….മീര പിന്നെയും ഒച്ചവെച്ചു.
അപ്പോഴേക്കും സുകുമാരിയമ്മയും അവരുടെ നാത്തൂനും മുറിയിലേക്ക് പാഞ്ഞു വന്നു.
എടി… എടി ഒരു, മ്പേ, ട്ടോളെ… എന്റെ മകനെ കറക്കി എടുത്തതും പോര ഇപ്പോൾ നീയ് ഇവനേം പിടിച്ചോ.
സുകുമാരിയമ്മ അവളുടെ കരണം നോക്കി തലങ്ങും വിലങ്ങും അടിച്ചു..
അമ്മേ…. ഞാനൊന്നും അറിഞ്ഞതല്ല. ഇയാളാണ് മുറിയിലേക്ക് വന്നത്.. എന്നിട്ട് എന്നെ കയറി പിടിച്ചു. അമ്മേ സത്യമായിട്ടും ഞാനല്ല.
മീര കരഞ്ഞുകൊണ്ട് അവരുടെ നേർക്ക് കൈകൂപ്പി.
എന്നാൽ സുകുമാരിയമ്മ അവളെ പിന്നെയും അടിച്ചു.
ഇറങ്ങി പോടീ…. മര്യാദക്ക് ഇറങ്ങി പോടീ നീയ്..
അവർ പിടിച്ചു വലിച്ചു അവളെ വെളിയിലേക്ക് കൊണ്ടുവന്നു.
എന്റെ മകന്റെ ജീവിതം തകർത്തവളാണ്..കാൽ കാശിന് ഗതിയില്ലാത്ത ഇവളെ, നല്ലവനായ എന്റെ മകൻ കൂടെ കൂട്ടിയിട്ട് ഒടുവിൽ ഇവൾ എന്റെ രവീന്ദ്രനെ ചതിച്ചു.
സുകുമാരി ഉറക്കെ കരഞ്ഞുകൊണ്ട് പതം പെറുക്കി.
നിങ്ങൾ പറയു…ഇനി ഇവളെ വെച്ച് വാഴിയ്ക്കണോ. നൂലുകെട്ട് ചടങ്ങിന് കൂടിനിന്നിരുന്ന അതിഥികളെ നോക്കി അവർ ചോദിച്ചു.
ഇറക്കി വിടാൻ നോക്ക് ചേച്ചി… ഇങ്ങനെയുള്ളവളുമാരൊക്കെയാണ് കുടുംബത്തിന്റെ ശാപം. ഇവളുടെ ത, ന്തയും ത, ള്ളയും എങ്ങനത്തേതായിരുന്നു എന്ന് ആർക്കറിയാം.. ആ പാരമ്പര്യം കിട്ടാതിരിക്കുമോ. ആരൊക്കെയോ ഉറക്കെ പറയുന്നുണ്ട്.
അമ്മേ ഞാനല്ല.. സത്യമായിട്ടും ഞാനല്ല….ശ്രീകുമാർ മുറിയിലേക്ക് കയറി വന്നത്. ഞാനത് കണ്ടു പോലും ഇല്ല. മീര പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..
അതെന്താടി നീ കാണാഞ്ഞത്.. അത്രമാത്രം മതിമറന്ന് നീ എന്ത് ചെയ്യുകയായിരുന്നു….ആണൊരുത്തൻ വന്നു കെട്ടിപ്പിടിച്ചിട്ട് അറിയാതെ നിന്ന് നിന്നെ എന്താടി ചെയ്യേണ്ടത്. ബന്ധുമിത്രാദികളില് ആരോ അവളോട് ചോദിച്ചു.
ഇവളെ ഇറക്കി വിട്… ഇനി, ഇവളെ ഇവിടെ താമസിപ്പിച്ചാൽ, ഒരുപക്ഷെ ശേഖരെട്ടനെയും..
സുകുമാരിയുടെ സഹോദരി പറഞ്ഞപ്പോൾ മീരയ്ക്ക് ചങ്ക് പൊട്ടിപ്പോയി.
രവീന്ദ്രൻ വന്നിട്ട് പോരെ.. അവനോട് പറയാതെ ഇറക്കി വിട്ടാൽ ഇനി മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ആവോ…?
എന്ത് പ്രശ്നം… ഇവളേ പോലെ ഒരുവളെ ഈ വീട്ടിൽ വച്ച് പൊറുപ്പിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇനി അവൻ വന്നശേഷം, ഇവള് ഒരുപക്ഷേ എന്റെ മകനെയും വിളിച്ച് ഇറങ്ങി പോകും. ഇല്ലെന്ന് ആര് കണ്ടു.
ശേഖരൻ വൈദ്യർ പറഞ്ഞപ്പോൾ, സുകുമാരിയമ്മ അയാളുടെ നേർക്ക് ആക്രോശിച്ചു. അതും ശരി വെയ്ക്കുകയായിരുന്നു ബന്ധുമിത്രദികളിൽ പലരും
കുഞ്ഞിനെയും മാറോടു ചേർത്തു കൊണ്ട് അവിടുന്ന് ഇറങ്ങിയിട്ട് ഇന്ന് 22വർഷം കഴിഞ്ഞു..
മീരയുടെ കണ്ണീരിനാൽ തലയിണ കുതിർന്നു.
എത്ര നേരമായി ഈ കരച്ചിൽ തുടങ്ങിയിട്ട് എന്നറിയില്ല.
പതിയെ എഴുന്നേറ്റ് അവർ ജനാലയുടെ അരികിൽ ചെന്ന് നിന്നു..
നെഞ്ചു പൊട്ടുകയാണ്…പൊട്ടിത്തകരുകയാണ്.
ടീച്ചറ മ്മേ …….അലറി വിളിച്ചുകൊണ്ട് ഭദ്ര ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
എന്താ.. എന്ത് പറ്റി ഭദ്രേ. ഹരി എഴുന്നേറ്റ ലൈറ്റ് ഓൺ ചെയ്തു.
ഹരിയേട്ടാ… മീര ടീച്ചർ… ടീച്ചറമ്മയ്ക്ക് എന്തോ പറ്റി.. ഉറപ്പാണ്.. ഞാന് ടീച്ചറെ സ്വപ്നം കണ്ടു..വയ്യാതെ കിടന്നു നിലവിളിക്കുന്നത് ആയിട്ട്.. നമുക്ക് അവിടെ വരെ ഒന്നു പോകാം ഹരിയേട്ടാ..
ഭദ്ര ചാടി എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു. നേരം അപ്പോൾ വെളുപ്പിന് 3മണി.
ഡോ താൻ സ്വപ്നം കണ്ടതല്ലേ..അതിനിങ്ങനെ പേടിച്ചാലോ.താൻ വന്നേ,ഞാൻ പറയട്ടെ.. ഹരി അവളെ പിടിച്ചു കിടക്കയിലേക്ക് ഇരുത്താൻ ശ്രമിച്ചു. പക്ഷെ ഭദ്ര ഒഴിഞ്ഞു മാറി.
ഇല്ല ഹരിയേട്ടാ സത്യമായിട്ടും ടീച്ചർക്ക് എന്തുപറ്റി.. ഇന്നുവരെ ഞാൻ ഇതുപോലൊരു സ്വപ്നം കണ്ടിട്ടില്ല. എനിക്കിപ്പോൾ തന്നെ ടീച്ചറെ കാണണം.. കണ്ടേ പറ്റു..
ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ശാഠ്യo പിടിച്ചു.
ഭദ്ര… താൻ സമയമൊന്നു നോക്കിക്കേ..3മണി..ഈ നേരത്ത് നമ്മൾ എങ്ങനെയാടോ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത്.
അതൊന്നും സാരമില്ല ഹരിയേട്ടാ.. ഈ നേരത്ത് പോയി എന്ന് കരുതി ഒന്നും സംഭവിക്കാനില്ല. ഒന്നുമല്ലെങ്കിലും ഹരിയേട്ടന്റെ ഓർഫനേജ് അല്ലേ അത്, പിന്നെന്താ..
ഓക്കേ.. അതെ.. ഒരു കാര്യം ചെയ്യാം നമുക്ക് ടീച്ചറിനെ ഒന്ന് ഫോൺ വിളിച്ചു നോക്കാം. എന്നിട്ട് തീരുമാനിക്കാം പോകണോ വേണ്ടയോ എന്നുള്ളത്.. താനൊരു സ്വപ്നം കണ്ടുവെന്നു കരുതി, ഓർഫനേജിൽ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. അതും ഈ കൊച്ചു വെളുപ്പാൻ കാലത്തെ.
ഹരി അവന്റെ ഫോൺ എടുത്തിട്ട് ടീച്ചറുടെ നമ്പറിലേക്ക് കോൾ ചെയ്തു.
കുറേസമയം ബെല്ലടിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോൾ അവനു ഒരു പന്തികേട് പോലെ തോന്നി
ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ… എന്റെ ടീച്ചറിന് എന്തോ പറ്റി, അതാണ് ഫോൺ എടുക്ക്തത്..
അവൾ ഉറക്കെ കരഞ്ഞു കൊണ്ട് അവനെ നോക്കി.
വേറെ ആരുടെയെങ്കിലും നമ്പർ അറിയാമോ തനിക്ക്.
ഇല്ല.. ടീച്ചറിന്റെ ഈ ഫോൺ മാത്രമേയുള്ളൂ. പിന്നെയുള്ളത് ഓഫീസിലെ ഫോണാണ്.
ആ നമ്പർ ഒന്നു പറഞ്ഞെ അതിലേക്ക് വിളിച്ചു നോക്കാം…ഹരി ആവശ്യപ്പെട്ടതും ഭദ്ര ഓഫീസിലെ നമ്പരും പറഞ്ഞു കൊടുത്തു.
അതിലും വിളിച്ച് നോക്കി… പക്ഷേ യാതൊരു അനക്കവും ഇല്ലായിരുന്നു.
ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ…ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു.
മംഗല്യതാലി 83
ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ…ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു.
ഭദ്രാ…. നിൽക്കേടോ.. ഞാനീ വേഷമൊന്നു മാറട്ടെ.ഹരി ഉറക്കെ പറഞ്ഞു.
എന്നിട്ട് അവനും ഡ്രസ്സ് ഒക്കെയൊന്നു ചേഞ്ച് ചെയ്തു.. ശേഷം കാറിന്റെ ചാവിയും എടുത്തുകൊണ്ട് ഭദ്രയുടെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു…
അവൻ നോക്കിയപ്പോൾ ഭദ്ര കരഞ്ഞുകൊണ്ട് നിൽക്കുകയാണ്.
ഭദ്രാ.. താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്. എടോ ടീച്ചർക്ക് യാതൊരു കുഴപ്പവും കാണില്ല. ടീച്ചർ ഉറങ്ങുകയായിരിക്കും. അതാ ഫോൺ എടുക്കാത്തത്.
ഇല്ല ഹരിയേട്ടാ…. ടീച്ചർക്ക് എന്തോ പറ്റി.. എനിയ്ക്കുറപ്പാണ്, എത്രയോ രാത്രികളിൽ, ആരെങ്കിലുമൊക്കെ, കുഞ്ഞുങ്ങളെ കൊണ്ടു പോയി കിടത്തിയിട്ട് ഓടി പോകാറുണ്ട്,, ഒരു ചെറിയ കരച്ചിൽ കേൾക്കുമ്പോൾ ടീച്ചർ ചാടി എഴുന്നേൽക്കും. ദേവിയമ്മയ്ക്കൊക്കെ എന്നും അത്ഭുതമാണ്.. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കും… അപ്പോൾ പറയും എന്റെ ജീവനും ശ്വാസവും ഒക്കെ ഇവിടമല്ലേന്നു..എന്നിട്ട് പറയും, ഒരു ദിവസം ഉറക്കത്തിലാവും ഞാനങ്ങട് പോകുന്നെന്നു…
ഭദ്ര വാവിട്ട് കരയുന്നത് കണ്ടപ്പോൾ അവനും സങ്കടം കൂടി.
എടൊ.. പോട്ടെ, സമാധാനിയ്ക്ക്.. ഒരു പത്തു മിനിറ്റ് കൂടി. നമ്മൾ എത്താറായിന്നേ.
ഹരി അത് പറയുമ്പോളും ഭദ്ര ടീച്ചറിനെ വിളിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
സെക്യൂരിറ്റിചേട്ടന്റെ നമ്പർ അറിയാമോ ഭദ്രയ്ക്ക്? പെട്ടെന്ന് ഹരി ചോദിച്ചു.
ഇല്ല എനിക്കറിയില്ല ഹരിയേട്ടാ… ടീച്ചർമാരുടെ നമ്പരും പിന്നെ ഓഫീസിലെ നമ്പരും മാത്രമേ എനിക്ക് അറിയൂ..
ആഹ്.. ഇട്സ് ഓക്കേ..നമ്മളെത്താറായില്ലോ… നോ പ്രോബ്ലം.
പ്രധാന കവാടത്തിനെ പിന്നിട്ടു കൊണ്ട് ഹരിയുടെ വണ്ടി അകത്തേക്ക് പാഞ്ഞു വന്നപ്പോൾ, അവരുടെ കണ്ണിൽ ആദ്യമുടക്കിയത് ഒരു ആംബുലൻസ് ആയിരുന്നു..
ഹരിയേട്ടാ…….ഭദ്ര അലറി യതും ഹരിക്ക് ചെറിയ പേടി തോന്നിപ്പോയ്…
വണ്ടി നിന്നതും ഭദ്ര ചാടി ഇറങ്ങി.എന്നിട്ട് ആംബുലൻസിന്റെ അടുത്തേക്ക് പാഞ്ഞു.
മീരടീച്ചറെ താങ്ങിയെടുത്തു കൊണ്ട് ആരൊക്കെയോ പുറത്തേക്ക് വരുന്നുണ്ട്.
അയ്യോ… എന്ത് പറ്റി… ടീച്ചർക്ക് എന്ത് പറ്റി..
ഭദ്രയുടെ നിലവിളി കേട്ടതും അവരൊക്കെ തിരിഞ്ഞു നോക്കി.
മോളെ…ദേവിമ്മ അവളെ കണ്ടതും, കരഞ്ഞുപോയി..
ദേവിയമ്മേ… ടീച്ചർക്ക് എന്ത് പറ്റി,,,
അറിയില്ല മോളെ.. ബോധമറ്റു കിടക്കുകയാ… എന്നാണന്നു അറിയില്ല. അവർ എല്ലാവരും കൂടി ആംബുലൻസിൽ കയറ്റി നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്…
ഭദ്രയും ഹരിയും കൂടി പിന്നാലെ പോയി..
ഞാൻ പറഞ്ഞില്ലേ, ഏട്ടനോട് പറഞ്ഞില്ലേ എന്റെ മീരടീച്ചർക്ക് ആപത്തെന്തോ സംഭവിച്ചന്നു..സത്യമായില്ലേ ഹരിയേട്ടാ. അത് സത്യമയില്ലേ…
എടൊ.. എന്തായാലും ഹോസ്പിറ്റലിൽ അല്ലേ വന്നത്. ഇനി പേടിക്കണ്ട.. ടീച്ചർക്ക് ബി പി ലോ ആയതാവും.
സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു മീരയേ എത്തിച്ചത്. നേരെ എമർജൻസി വിഭാഗത്തിലേക്ക് ആണ് കയറ്റിയത്..ഹരിയുടെ ഊഹം തെറ്റിയില്ല. പ്രഷർ ഡൌൺ ആയതിനെ തുടർന്ന് സംഭവിച്ചതായിരുന്നു..
മീരയ്ക്ക് അടിയന്തര ശുശ്രൂഷകൾ നൽകിയപ്പോൾ അവർ സാവധാനം കണ്ണു തുറന്നു..
ആദ്യം അവരുടെ ദൃഷ്ടി പതിഞ്ഞത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ഭദ്രയിൽ ആയിരുന്നു.
മോളെ… നീയ്..അവർ ചുണ്ടനക്കി.
ടീച്ചർക്ക് എന്തോ വയ്യാതെ വരുന്നതായി ഭദ്ര സ്വപ്നം കണ്ടു. അങ്ങനെ ഞങ്ങൾ ഓർഫനേജിലേക്ക് പോന്നതായിരുന്നു..
ഭദ്ര ആണെങ്കിൽ ടീച്ചർന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവരുടെ വലം കൈ എടുത്തു കൂട്ടി പിടിച്ചു..ഒപ്പം അവൾ കരഞ്ഞു പോയിരിന്നു.
ഒന്നും പറ്റിയില്ലല്ലോടാ..എന്റെ പൊന്നുമോള് പേടിക്കണ്ട കേട്ടോ. ടീച്ചർ സാവധാനം പറഞ്ഞു..
ഇന്നൊരു ദിവസത്തേക്ക് അഡ്മിറ്റ് ആക്കാം എന്ന് ഡോക്ടർ നിർദ്ദേശിച്ചതും, ഹരി അത് സമ്മതിച്ചു. എന്നിട്ട് അവർ രണ്ടാളുംകൂടി അന്ന് ടീച്ചർന്റെ കൂടെ നിന്നു.
ഓർഭനേജിലെ ആളുകളെയൊക്കെ ഹരി പറഞ്ഞു വിട്ടിരുന്നു. ദേവിയമ്മയെ വിളിച്ചു ഭദ്ര കാര്യങ്ങൾ അവതരിപ്പിച്ചു.
എല്ലാം കേട്ട് കഴിഞ്ഞു അവർക്ക് ആശ്വസമായതു പോലും
വേറെ കുഴപ്പമില്ലല്ലോ അല്ലേ മോളെ..എന്നിട്ടും അവർ ചോദിച്ചു.
ഇല്ലന്നെ.. ഒരു കുഴപ്പവുമില്ല.. ടീച്ചറമ്മ അകത്തുണ്ട്. മയക്കത്തിലാ. ഇൻജെക്ഷൻ എടുത്തിരുന്നു. അതിന്റെയാ അവരോട് സംസാരിച്ചു ഫോൺ കട്ട് ചെയ്തിട്ട് ഭദ്ര പിന്നെയും കാഷ്വാലിറ്റിയിലേക്ക് കയറിച്ചെന്നു…നേരം അപ്പോൾ വെളുപ്പിന് 5മണി ആയിരുന്നു.
കുറച്ചു കഴിഞ്ഞു ടീച്ചർനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു..
ഭദ്ര അവരെ ചേർത്തു പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടത്തിയപ്പോൾ മീരയുടെ നെഞ്ചു പൊട്ടി.
തന്റെ രക്തം…. തന്റെ പൊന്നോമന..തനിയ്ക്ക് ഒരു വയ്യഴിക വന്നപ്പോൾ, തന്റെ പൊന്നുമകൾ ഓടി വന്നല്ലോ.. ഇതാണ് രക്തബന്ധം…അതിന്റെ മൂല്യമാണ് താൻ ഇപ്പൊ കണ്ടത്. അവർ ഓർത്തു.
പേടിപ്പിച്ചു കളഞ്ഞല്ലോ അമ്മേ… ഞാനെത്ര മാത്രംവിഷമിച്ചു ന്നൊ.
ഭദ്ര അവരുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ ഒരു വരണ്ട ചിരി ചിരിക്കുകയാണ് മീര.
ഡോക്ടർ ചോദിച്ചു, എന്തിനാണിത്ര വിഷമം വന്നതെന്ന്.. കാര്യമായിട്ട് എന്തോ മനഃസൽ തട്ടിയത് കൊണ്ടാ ടീച്ചറമ്മയ്ക്ക് ബി പി ലോ ആയത് പോലും.ഭദ്ര ചോദിച്ചപ്പോൾ അവർ ഒന്നും പറയാതെ അങ്ങനെകിടന്നു.
വല്ലാത്തൊരു ആലോചനയോടെ.
അമ്മേ.. എന്തെങ്കിലും സങ്കടം ഉണ്ടൊ അമ്മയ്ക്ക്? അവൾ വീണ്ടും ചോദിച്ചു.
ഹേയ്.. ഇല്ലടാ.
പിന്നെന്തു പറ്റി… എന്റെ ടീച്ചറമ്മയ്ക്ക് ഒരിക്കലും ഇങ്ങനെ ഒരു ക്ഷീണം വന്നിട്ടേ ഇല്ലല്ലോ.
അതൊക്കെ പ്രായത്തിന്റെ ആണ് ഭദ്ര… നീ എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ട് ടീച്ചറിനെ വിഷമിപ്പിക്കുന്നത്.
ഹരി വഴക്കു പറഞ്ഞതും ഭദ്ര നിശബ്ദയായി..
എന്നാൽ മീര ചില തീരുമാനങ്ങളൊക്കെ എടുത്തു കഴിഞ്ഞിരുന്നു അപ്പോളേക്കും.
തന്റെ മകൾ… അവൾ എല്ലാം അറിയേണ്ട സമയമായി. അല്ലേലും ഇനി അതൊന്നും മറച്ചു വെച്ചിട്ട് കാര്യമില്ല.. അവളുടെ ജന്മം…. അത് വെളിപ്പെടുത്തണം.. ഇല്ലെങ്കിൽ തനിക്ക് എന്തേലും പറ്റിയാൽ തന്റെ കുഞ്ഞ്….. അവളുടെ അച്ഛനേം അമ്മേം അറിയാതെ ജീവിച്ചു തീർക്കേണ്ടി വരും.
ഹരി ഓഫീസിൽ പോകുമ്പോൾ എല്ലാം തുറന്ന് പറയാൻ അവർ തീരുമാനിച്ചുറപ്പിച്ചു.
തുടരും…..
