മംഗല്യ താലി 84
അമ്മേ… അമ്മയിതു എന്ത് ഭാവിച്ചാണ്..സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്, ഇപ്പോൾ ഒടുക്കം എന്തായി. മേജർ ആയിട്ടുള്ള എല്ലാ കമ്പനിയും നമ്മളും ആയിട്ടുള്ള കോൺട്രാക്ട് പിൻവലിച്ചു..ഒന്നിനൊന്ന് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്..ഇനിയും അമ്മയുടെ അഹമ്മതി നിർത്തിയിട്ടില്ലെങ്കിൽ, നമ്മൾ പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയിലാകും.
ആദ്യമായിട്ട് അനിരുദ്ധൻ അത്രമേൽക്ഷോഭത്തോടെ മഹാലക്ഷ്മിയോട് സംസാരിച്ചത്..എന്നാൽ യാതൊരു കൂസലും ഇല്ലാതെ അവർ കാലിന്മേൽ കാലും കയറ്റി വെച്ച് സെറ്റിയിൽ ഇരിക്കുകയാണ്..
അമ്മേ……. ഞാൻ പറയുന്നത് എന്തെങ്കിലും അമ്മ കേൾക്കുന്നുണ്ടോ.?.അവൻ ഒന്നൂടെ ചോദ്യം ആവർത്തിച്ചു.
നിനക്കെന്തിന്റെ കേടാണ്…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട് വന്നിരുന്നു ഓരോന്ന് പറഞ്ഞോളൂ.. എടാ അവൻ ജോലികൾ ചെയ്യുന്നത് കണ്ടെങ്കിലും നിനക്ക് പഠിക്കാൻ മേലായിരുന്നോ.. വെറുതെ നോക്കുകുത്തിയുടെ കണക്ക് അവിടെ പോയിരുന്നു.. ആ സമയത്ത്, കമ്പനിയുടെ എന്തെങ്കിലും കാര്യങ്ങൾ നീയൊന്ന് പഠിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു..
ഓഹോ അപ്പോൾ കുറ്റം മുഴുവൻ എനിക്കായി അല്ലേ അമ്മേ..?
ദേഷ്യം വന്നിട്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥയായിരുന്നു.
അതേടാ….. നിന്റെ ഭാഗത്ത് തന്നെയാണ് കുറ്റം മുഴുവനും. ആദ്യം നീ നന്നാവാൻ നോക്ക്. എന്നിട്ട് എന്റെ മെക്കിട്ട് കയറാൻ വന്നാൽമതി.
അമ്മ ഒരുത്തി കാരണമാണ് ഈ കുടുംബം ഇങ്ങനെ അധപ്പതിച്ചത്. പണത്തോടുള്ള അമ്മയുടെ ആർത്തി.. അതുകൊണ്ടല്ലേ ഭദ്രയെ പോലും അമ്മ ബലിയാടക്കാൻ ശ്രമിച്ചത്. എന്തായാലും, ഹരി നന്മയുള്ളവനാണ്. അതുകൊണ്ടാണല്ലോ അവൻ ഉന്നതങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്. അമ്മ അറിഞ്ഞിരുന്നോ, രവീന്ദ്രൻ സാർ , ഹരിയുമായി ചേർന്ന് പുതിയൊരു കമ്പനി സ്റ്റാർട്ട് ചെയ്തത്. നമ്മുടെ മേജർ കമ്പനീസ് എല്ലാം ഹരിയുടെ കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു. അമ്മ പിൻ കാലുകൊണ്ട് തൊഴിച്ചു വിട്ടപ്പോൾ, ഓർത്തിരുന്നില്ല അല്ലേ മകൻ ഇതുപോലെ കത്തി കയറി വരുമെന്നുള്ളത്.
എനിക്ക് അവന്റെ കാര്യം കേൾക്കുക പോലും വേണ്ട, ഇനി അതിനെക്കുറിച്ച് സംസാരിക്കാനാണ് നിന്റെ ഭാവമെങ്കിൽ രണ്ടിനെയും കൈപിടിച്ച് ഇറക്കിവിടു ഞാന്
ഈ രണ്ടെന്നു ഉദ്ദേശിച്ചത് അമ്മ ആരെയാ..പിന്നിൽ നിന്നും ഐശ്വര്യയുടെ ശബ്ദം..പെട്ടെന്ന് മഹാലക്ഷ്മി ഒന്നു പകച്ചു.
അമ്മ ഇറക്കിവിടുക ഒന്നും വേണ്ട ഞങ്ങൾ രണ്ടാളും സ്വന്തം ഇഷ്ടപ്രകാരം പോയേക്കാം..എന്തെ മതിയോ…
ഞാൻ അതൊന്നും മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞതല്ല മോളെ…
എന്ത് ഓർത്തിട്ട് ആണെങ്കിലും അല്ലെങ്കിലും ശരി.. അമ്മ പറഞ്ഞു ല്ലോ…
ഐശ്വര്യ അതേറ്റുപിടിച്ച് പിന്നീട് അമ്മായിയമ്മയും മരുമകളും തമ്മിൽ ഉഗ്രൻ വാക്കേറ്റം ആയിരുന്നു.. അനിരുദ്ധൻ പറഞ്ഞിട്ടൊന്നും രണ്ടാളും കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന സ്ഥിതിയിലായിരുന്നു മഹാലക്ഷ്മി….ഒടുവിൽ ഐശ്വര്യയുടെ ഫോണിലേക്ക് അവളുടെ ഡാഡി വിളിച്ചപ്പോഴാണ് രംഗം ഒന്ന് ശാന്തമായത്.
എന്നാൽ അത് അതിനേക്കാൾ വലിയൊരു പ്രളയത്തിന് മുൻപുള്ള കുറച്ചുനേരത്തെ ശാന്തത മാത്രമായിരുന്നു.
മകളോട് ഇങ്ങനെയൊക്കെ മഹാലക്ഷ്മി പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഐശ്വര്യയുടെ ഡാഡി അത് ഏറ്റു പിടിച്ചു…
അരമണിക്കൂറിനുള്ളിൽ അയാൾ മംഗലത്ത് വീട്ടിൽ പാഞ്ഞ് എത്തി..
പിന്നീട് അവിടെ നടന്നത് ഉഗ്രൻ സ്ഫോടനം ആയിരുന്നു.. ഐശ്വര്യയും അനിരുദ്ധനേയും വിളിച്ചുകൊണ്ട് അവളുടെ ഡാഡി ഇറങ്ങിപ്പോയപ്പോൾ ആദ്യമായി മഹാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.
പോകരുതെന്ന് മകനോട് ഒരായിരം ആവർത്തി അവർ പറഞ്ഞുവെങ്കിലും അനിരുദ്ധൻ അതിനൊന്നും ചെവി കൊടുക്കാതെ ഇറങ്ങി.
അങ്ങനെ ഹരി അവന്റെ ഭാര്യയെയും വിളിച്ചുകൊണ്ടു പോയതുപോലെ, അനിരുദ്ധനും ഐശ്വര്യയും മംഗലത്ത് വീട്ടിൽ നിന്നും പടിയിറങ്ങി.
ഓരോ മിനിറ്റുകൾ പിന്നിടും തോറും , മഹാലക്ഷ്മിയുടെ കമ്പനിയുടെ മാർക്കറ്റ് വാല്യൂ ഇടിഞ്ഞു കൊണ്ടേയിരുന്നു.
മരുമകളെ തലപ്പത്ത് സ്ഥാനത്തേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ അവർ ഓർത്തിരുന്നില്ല രണ്ടാഴ്ചകൊണ്ട് കമ്പനി കെട്ടി പൂട്ടേണ്ട അവസ്ഥ വരും എന്നുള്ളത്.
പാവം ഹരിയെ വെറും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ അവർക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ ശിക്ഷ ആയിരുന്നു അത്.
അന്നാണെങ്കിൽ കമ്പനിയിലെ എംപ്ലോയിസിന് സാലറി കൊടുക്കേണ്ട ദിവസമാണ്. കമ്പനി നഷ്ടത്തിൽ ആയതുകൊണ്ട് ഒരൊറ്റ ചില്ലി കാശ് പോലും അക്കൗണ്ടിൽ ഇല്ല… കോടികൾ കിടന്നിരുന്ന അക്കൗണ്ട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കാലിയാകുകയായിരുന്നു…അതിനു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത്, മേജർ ആയിട്ടുള്ള കമ്പനി ഒക്കെ മംഗലത്ത് ഗ്രൂപ്പിൽ നിന്നും വിത്ഡ്രോ ചെയ്തപ്പോൾ അവർ നിക്ഷേപിച്ച പണം തിരികെ കൊടുക്കേണ്ട അവസ്ഥയായിരുന്നു. അപ്രകാരമാണ് മഹാലക്ഷ്മി തകർന്നു പോയത്..
സാലറി കൊടുക്കേണ്ട ദിവസമാണെന്ന് പറഞ്ഞ് കമ്പനി മാനേജർ വിളിച്ചപ്പോൾ, മഹാലക്ഷ്മി അയാളോട് വീട്ടിലേക്ക് വരുവാൻ പറഞ്ഞു..50പവന്റ സ്വർണ്ണഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു വീട്ടിൽ തന്നെ.. അതു മുഴുവൻ അവർ എടുത്തു വച്ചു…ഈ മാസത്തെ സാലറി അങ്ങനെ കൊടുക്കുവാൻ അവർ ധാരണയിലായി.
ചെറിയൊരു സമാധാനം മനസ്സിൽ തോന്നിയെങ്കിലും അനിരുദനും കൂടി തന്നെ വിട്ട് പോയതിൽ അവരുടെ ഹൃദയം തേങ്ങി.
ലക്ഷ്മിയമ്മേ…
ഓഫീസിൽ നിന്നും ആരോ എത്തിയിട്ടുണ്ട് കേട്ടോ.
ഭാമ വന്നു പറഞ്ഞപ്പോൾ മഹാലക്ഷ്മി തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവരുടെ കൈവശം 50 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നു.
കമ്പനിയിലെ മാനേജരായ കുരുവിളയുടെ കയ്യിലേക്ക് അത് കൊടുത്തശേഷം പണയം വെച്ചോള് അല്ലെങ്കിൽ വിറ്റോളു എങ്ങനെയെങ്കിലും സാലറി എല്ലാവർക്കും കൊടുക്കുക കേട്ടോ കുരുവിള…എനിക്ക് നല്ല സുഖമില്ല… അതുകൊണ്ട് ഞാൻ ഓഫീസിലേക്ക് വരുന്നില്ല
അവർ പറഞ്ഞതും കുരുവിള തലയാട്ടിക്കൊണ്ട് ഇറങ്ങിപ്പോയി.
മഹാലക്ഷ്മി വീണ്ടും തന്റെ റൂമിലേക്ക് വന്നു.
ഭാമ… എന്നെയിനി ആരും വിളിക്കരുത് കേട്ടോ.. അഥവാ ആരെങ്കിലും കാണാൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞാൽ മതി.
ഹ്മ്…ഭാമ ചുമൽ ചലിപ്പിച്ചു
*****
ഹരി ഓഫീസിലേക്ക് പോയതും മീര ടീച്ചറും ഭദ്രയും തനിച്ചായി. രണ്ടാൾക്കും ഉള്ള ബ്രേക്ക്ഫാസ്റ്റ് ഒക്കെ വാങ്ങി കൊടുത്ത ശേഷം ആയിരുന്നു ഹരി പോയത്.
ടീച്ചറിനെ വളരെ നിർബന്ധിച്ച് ആയിരുന്നു ഭദ്ര അതൊക്കെ കഴിപ്പിച്ചത്.
മോളെ…..മീര ടീച്ചർ വിളിച്ചതും അവൾ അവരുടെ അരികിലേക്ക് വന്നിരുന്നു.
പെട്ടെന്ന് അവർ ഭദ്രയെ കെട്ടിപ്പിടിച്ച്.. എന്നിട്ട് ഉറക്കെ നിലവിളിച്ചു.
ടീച്ചർ.. എന്ത് പറ്റി.. എന്ത് പറ്റി എന്റെ ടീച്ചർക്ക്.. എന്തിനാണ് ഇങ്ങനെ ടീച്ചർ കരയുന്നത്.
അവരുടെ കരച്ചിൽ കണ്ടതും ഭദ്രയും വാവിട്ട് കരഞ്ഞുപോയി.
പെട്ടെന്ന് മീര ഭദ്രയുടെ ഇരുകാലുകളിലും പിടിച്ചു.
മോളെ… എനിക്ക് മാപ്പ് തരണം.. എന്റെ പൊന്നു മോള് എനിക്ക് മാപ്പ് തരണം…
അവർ വിതുമ്പി ക്കൊണ്ട് പറഞ്ഞപ്പോൾ ഭദ്ര ഒന്നും മനസിലാവാതെ തരിച്ചു നിന്നു..
ഈ സമയത്ത്, മീര ടീച്ചർക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ്. അതുകൊണ്ടാണ് താൻ ഇന്ന് ഓഫീസിലേക്ക് വരാൻ വൈകിയത് എന്നുള്ള വിവരം ഹരി രവീന്ദ്രൻ സാറിനെ വിളിച്ച് അറിയിച്ചിരുന്നു.
പെട്ടെന്ന് അയാൾക്ക് മീരയെ കാണണം എന്നുള്ള ആഗ്രഹം പറഞ്ഞു.
സാറിന് മീര ടീച്ചറെ പരിചയം ഉണ്ടോ എന്ന് ഹരി ചോദിച്ചപ്പോൾ.. ഉണ്ട്, തനിക് അവരെ അറിയാം… ബാക്കിയൊക്കെ മീരയെ കണ്ട ശേഷം പറയാം എന്നും പറഞ്ഞു കൊണ്ട് ഹരിയോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നതായിരുന്നു രവീന്ദ്രൻ.
വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഹരിയും രവീന്ദ്രനും കാണുന്നത്, ഭദ്രയുടെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന മീരയെ ആയിരുന്നു.
മംഗല്യ താലി ഭാഗം 85
ടീച്ചറെ ടീച്ചർക്ക് എന്താണ് പറ്റിയത്…ഇതെന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത്. ഭദ്രയും തിരിച്ചു ചോദിച്ചു കൊണ്ട് അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
ഒരിക്കലും.. ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് തന്നെയാണ് അമ്മ നിന്നോട് ചെയ്തത്…. ലോകത്തിൽ ഒരു അമ്മയും സ്വന്തം മകളോട് ഇങ്ങനെ കാണിക്കില്ലായിരുന്നു മോളെ.. നിന്നെ പ്രസവിച്ച സ്ത്രീയായിട്ടു പോലും എല്ലാവരുടെയും മുമ്പിൽ എന്റെ മകൾ അനാഥയായ് കഴിഞ്ഞു. ഒരു രാജകുമാരിയായി വളരേണ്ട നീയാ,,, ഒടുക്കം എത്രയെത്ര ത്യാഗങ്ങൾ സഹിച്ചു, ഹരിയുടെ വീട്ടിൽ പോലും, ഒരു വേലക്കാരിയുടെ സ്ഥാനം പോലും എന്റെ മകൾക്ക് ലഭിച്ചില്ല..ഇതിന്റെയൊക്കെ കാരണക്കാരി ഞാനാണ്…ഞാൻ മാത്രമാണ്… എന്നോട് ക്ഷമിക്കു മോളെ… ഈ പാപിയായ അമ്മയോട് നീ ക്ഷമിക്കു
മീര പറയുന്നത് കേട്ടുകൊണ്ട് ഞെട്ടിത്തരിച്ച് , ശ്വാസം എടുക്കുവാൻ പോലും മറന്നു നിൽക്കുകയാണ് ഭദ്ര… അതേ അവസ്ഥയിൽ തന്നെയായിരുന്നു ഹരിയും രവീന്ദ്രനും..
ടീച്ചർ……ഭദ്ര അവരെ തുറിച്ച് നോക്കി.
അപ്പൊ ടീച്ചർ എന്റെ….?
നിന്റെ പെറ്റമ്മയാണ്… നിന്റെ സ്വന്തം അമ്മ….എന്റെ ഈ വയറ്റിൽ ഞാൻ പത്തു മാസം ചുമന്നു പ്രസവിച്ച എന്റെ പൊന്നുമോളാ നീയ്.
ഉറക്കെ കരഞ്ഞുകൊണ്ട് മീര പറയുകയാണ്..
ടീച്ചർ എന്തിനാണ് ഇങ്നെയൊക്കെ ചെയ്തുകൂട്ടിയത്…. എത്രയോ വട്ടം ഞാൻ ടീച്ചരോട് ചോദിച്ചിട്ടുണ്ട് എന്റെ അമ്മയൊ അച്ഛനോ ആരാണെന്ന് അറിയുമോ എന്ന്,, കാലുപിടിച്ച് ഞാൻ യാചിച്ചിട്ടില്ലേ അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണേ എന്ന്.. മാതാപിതാക്കൾ ഇല്ലാത്തതിന്റെ വേദന, അത് എത്രമാത്രം അനുഭവിച്ചവളാണ് ഞാൻ എന്നുള്ളത് ടീച്ചറിന് വ്യക്തമായിട്ട് അറിയാവുന്നതല്ലേ. ഒരിക്കൽപോലും ടീച്ചർ എന്നിട്ട് എന്നോട് പറഞ്ഞോ,,,,പറയാൻ മനസ്സ് കാട്ടിയോ.. എന്തിനായിരുന്നു മറ്റുള്ളവരുടെ മുൻപിൽ എന്നെ ഒളിച്ചു വെച്ചത്. അതിനുമാത്രം എന്ത് തെറ്റാണ് ഞാൻ ടീച്ചറോട് ചെയ്തത്. എന്റെ സ്വന്തം അമ്മയെപ്പോലെ തന്നെയല്ലേ ഞാൻ എന്നും ടീച്ചറെ കണ്ടിരിക്കുന്നത്. എന്നിട്ട് പോലും എന്നോട് ഒന്നു പറഞ്ഞില്ലല്ലോ..ഒരുതവണ..ഒരേയൊരു തവണ മാത്രം നീ എന്റെ മകളാണെന്ന് പറഞ്ഞോ… ഇല്ലല്ലോ..
ഭദ്ര തന്റെ കവിളിലെ കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് മീരയെ നോക്കി ചോദിക്കുകയാണ്. അവളുടെ കരച്ചിൽ കണ്ടുകൊണ്ട് ഹരി അകത്തേക്ക് കയറി ചെല്ലുവാൻ തുടങ്ങിയതും രവീന്ദ്രൻ പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ച് തടഞ്ഞു..
പോകരുത്…. വെയിറ്റ് വെയിറ്റ്. അയാൾ ശബ്ദം താഴ്ത്തി അവനോടു പിറു പിറുത്തു.
മോളെ….അമ്മയുടെ സാഹചര്യം… അതങ്ങനെ ആയിപ്പോയി. അത്രമേൽ ക്രൂ, രമായ ഒരു സാഹചര്യത്തിലൂടെ കഴിഞ്ഞു പോയതുകൊണ്ട് മാത്രമാണ്, ഇങ്ങനെയൊക്കെ സംഭവിച്ചത്. നിന്നോട് അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല….
എന്നിട്ട് എന്തിനാണ് ടീച്ചർ ഇപ്പോൾ ഇതൊക്കെ പിന്നെ പറയാൻ കൂട്ടാക്കിയത്…ഈ രഹസ്യം അത് ടീച്ചറിന്റെ ഉള്ളിൽ മാത്രം ഇരുന്നാൽ മതിയായിരുന്നു..
നീ എല്ലാം അറിയുവാൻ സമയമായി എന്ന് എനിക്ക് തോന്നി അതുകൊണ്ട് മാത്രമാണ് ടീച്ചർ പറഞ്ഞത്…
എന്റെ അച്ഛൻ… എന്റെ അച്ഛൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ ടീച്ചർ..ടീച്ചർക്ക് അതെങ്കിലും എന്നോട് ഒന്ന് പറയാൻ പറ്റുമോ.
പെട്ടെന്ന് ഭദ്ര ചോദിച്ചതും രവീന്ദ്രന്റെ ശരീരത്തിൽ ഒരു മിന്നൽ പ്രവഹിച്ചത് പോലെ ആയിരുന്നു.
മോളെ.. അത് പിന്നെ…മീര വാക്കുകൾക്കായി പരതി.
ദയവുചെയ്ത് ടീച്ചർക്ക് ഇത്തിരിയെങ്കിലും എന്നോട് മനസ്സലിവുണ്ടെങ്കിൽ, എന്റെ അച്ഛൻ ആരാണെന്ന് ഒന്നു പറയണം. അധികാരം കാണിച്ചുകൊണ്ട് ചെല്ലാനോ പിതൃത്വത്തെ ചോദ്യം ചെയ്യുവാനോ ഒന്നുമല്ല, ഒരിക്കലെങ്കിലും ആ മനുഷ്യനെ ദൂരെ നിന്നാണെങ്കിലും ഒന്ന് കാണുവാൻ എനിക്കൊരു മോഹം ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഞാൻ ടീച്ചറോട് ഇത്രയധികം യാചിക്കുന്നത്.
മോളെ……
പറയൂ ടീച്ചർ,,, അതാരാണെന്ന് എന്നോട് പറയു.. ടീച്ചറുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്. എന്തിനാണ് ടീച്ചർ എന്നെ ഈ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്, പെറ്റമ്മ ആയിട്ട് പോലും, എന്തിനാണ് എല്ലാവരുടെയും മുമ്പിൽ എന്നെ ഒരു അനാഥയായി ചിത്രീകരിച്ചത്. എനിക്കതിന്റെയൊക്കെ ഉത്തരം ലഭിച്ചേ തീരൂ… കാരണം അനാഥത്വത്തിന്റെ വേദന, അതറിഞ്ഞവളാണ് ഞാൻ. എത്രയോ പേരുടെ മുൻപിൽ വെറുമൊരു പരിഹാസ കഥാപാത്രമായി ഞാൻ നിന്നിട്ടുണ്ട്. അച്ഛനും അമ്മയും ആരാടീ എന്ന് ചോദിച്ചു കൊണ്ട്, പഠിക്കുന്ന സമയത്ത് കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ എന്നെ കളിയാക്കിയിട്ടുണ്ട്. അതും എന്റെ കുഞ്ഞു പ്രായത്തിൽ.. എന്റെ മനസ്സ് എന്തോരം കരഞ്ഞിട്ടുണ്ടെന്ന് ടീച്ചർക്ക് അറിയുമോ,, എത്രയോ രാത്രികളിൽ എന്റെ അച്ഛനെയും അമ്മയെയും ഓർത്ത് ഞാൻ നിലവിളിച്ചിട്ടുണ്ടെന്ന് അറിയോ….എല്ലാവരുടെയും മുമ്പിൽ നിന്നും എത്രയെത്ര കുത്തുവാക്കുകൾ എനിക്ക് കേൾക്കേണ്ടതായി വന്നിട്ടുണ്ട്. അതൊക്കെ മറക്കാനും പൊറുക്കാനും എനിക്കിനി സാധിക്കില്ല ടീച്ചർ,, എന്താണ് ടീച്ചറുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത് എനിക്കറിഞ്ഞു തീരു… അല്ലാതെ ഭദ്രലക്ഷ്മി ഇവിടെ നിന്നും പിന്മാറില്ല..
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഭദ്ര അവരെ നോക്കി.
മോളെ… അത്..
ടീച്ചർ പറയണം… ഇതൊക്കെ പറയുവാൻ എന്നോട് താല്പര്യം ഇല്ലായിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ ഈ മാപ്പ് പറച്ചിൽ… വെറും ഷോയല്ലേ….ഇക്കുറി ഭദ്രയ്ക്ക് ഇത്തിരി ദേഷ്യം വന്നു..
നീ അല്ലായിരുന്നു മോളെ അനാഥ
നിനക്ക് അച്ഛനും അമ്മയും എല്ലാവരും ഉണ്ടായിരുന്നു.. ശരിക്കും ആരോരുമില്ലാത്തവൾ ഈ മീര ആയിരുന്നു. ജനിപ്പിച്ചവർ ആരെന്നറിയാതെ അഗതിമന്ദിരത്തിൽ വളർന്നു വലുതായവൾ ഈ മീരയായിരുന്നു….
നിറകണ്ണുകളോടെ മീര ഓരോരോ കാര്യങ്ങളായി ഭദ്രയോട് പറഞ്ഞു..
മീരയുടെ കുട്ടിക്കാലവും പഠനവും കോളേജിൽ എത്തിയതും അവിടെവച്ച് സമ്പന്നനായ ഒരാളെ പരിചയപ്പെട്ടതും, അയാൾ മീരയുടെ അഗതി മന്ദിരത്തിൽ വന്നിട്ട് അവളെ വിവാഹമാലോചിച്ചതും, അവരുടെ രജിസ്റ്റർ മാരേജ് നടന്നതും, അങ്ങനെയങ്ങനെ നടന്ന കാര്യങ്ങൾ മുഴുവനായും മീര തന്റെ മകളെ പറഞ്ഞു കേൾപ്പിച്ചു.എന്നിട്ട് ഒടുക്കം 28 കെട്ടിച്ചടങ്ങിന്റെ അന്ന് മീരയെ അവരുടെ അമ്മായിയമ്മയും അവരുടെ വീട്ടുകാരും ചേർന്ന് ട്രാപ്പിലാക്കിയതും.. ഒടുവിൽ കുഞ്ഞിനെ പോലും കൊko ന്നുകളയും എന്ന് പറഞ്ഞ് അയാളുടെ അച്ഛൻ ഭീഷണിപ്പെടുത്തിയതും ഒക്കെ മീര അവളോട് വെളിപ്പെടുത്തി.
എല്ലാം കേട്ടുകൊണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഭദ്ര.. ഒപ്പം അതേ അവസ്ഥയിൽ തന്നെയായിരുന്നു വെളിയിൽ നിൽക്കുന്ന ഹരിയും രവീദ്രനും. അയാൾക്ക് ആണെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നു താനും.
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്റെ അച്ഛൻ ആരാണെന്ന് കൂടി ഒന്ന് പറഞ്ഞു തരു ടീച്ചർ..ഒടുവിൽ ഭദ്ര മന്ത്രിച്ചു.
അവളും കരയുകയാണ്..മീര ടീച്ചറുടെ ഓരോ അവസ്ഥയും ഓർത്തുകൊണ്ട്. എന്നാലും അച്ഛൻ ആരാണെന്നുള്ളത് ചോദിക്കാതിരിക്കുവാൻ അവൾക്കായില്ല..
മീരയുടെ മറുപടി കാതോർത്തുകൊണ്ട് വെളിയിൽ ശ്വാസമടക്കി പിടിച്ചുകൊണ്ട് രവീന്ദ്രൻ നിന്നു.
മംഗല്യതാലി 86
ഭദ്ര ഒരുപാട് തവണ യാചിച്ചുവെങ്കിലും ഒരക്ഷരം പോലും പറയാൻ ആവാതെ മീര അതേ നിൽപ്പു തുടർന്നു.
അമ്മയ്ക്ക് എന്താണ്,അത് പറഞ്ഞാൽ….ഇനിയും അതെന്നിൽ നിന്നും മറച്ചു വെച്ചിട്ട് എന്ത് നേടാനാ അമ്മേ..എത്രയോ കാലമായിട്ട് ഞാൻ..പറയുകയും ഭദ്ര വിതുമ്പി
മീരയുടെ മുഖത്തേക്ക് അവൾ ഉറ്റുനോക്കി.
ഒടുവിൽ അവർ പറയില്ലയെന്ന് അവൾക്ക് തോന്നി. ഒരുപാട് സങ്കടം തോന്നിയെങ്കിലും ഭദ്ര പിന്നീട് ഒന്നും ചോദിച്ചതെയില്ല. അവൾക്കും ചെറിയ ദേഷ്യം വരെ തോന്നിയിരുന്നു.
പെട്ടന്ന് ആയിരുന്നു രവീന്ദ്രൻ അവിടേക്ക് കയറി വന്നത്…
എന്ത് കൊണ്ടാണ് മീര, ഭദ്ര മോളോട് അവളുടെ അച്ഛൻ ആരാണെന്ന് പറയുവാൻ തനിക്ക് സാധിക്കാത്തത്…രവീന്ദ്രന്റെ ശബ്ദം കേട്ടതും മീരയും ഭദ്രയും ഞെട്ടി തിരിഞ്ഞുനോക്കി. ഹരി യോടൊപ്പം നിൽക്കുന്ന രവീന്ദ്രന് ഒട്ടും പ്രതീക്ഷിക്കാതെയാണ് മീര കണ്ടത്
എന്തുപറ്റി മീരെ.. താൻ എന്താണ് ഇങ്ങനെ നോക്കുന്നത്. ഓഹ് എന്നെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അല്ലേ
രവീന്ദ്രൻ അടുത്തേക്ക് വരുംതോറും മീരയുടെ ഹൃദയം ഇടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു…
മീര…താൻ പറയുന്നത് മുഴുവനും ഞാനും ഹരിയും കേട്ടു കഴിഞ്ഞു. എന്തായാലും ബാക്കി സത്യങ്ങൾ കൂടി പോരട്ടെന്നെ…എന്നാലല്ലേ ആ പറഞ്ഞ കാര്യങ്ങൾ പൂർണ്ണതയിൽ എത്തിക്കുവാൻ തനിക്ക് സാധിക്കൂന്നത്.
നിങ്ങൾ…. നിങ്ങൾ എന്തിനാണ് ഇവിടേക്ക് വന്നത്.. എന്റെ സമാധാനം നശിപ്പിയ്ക്കുവാനായിട്ട് എന്തിന് വന്നത്..ദയവുചെയ്ത് ഒന്ന് ഇറങ്ങിപ്പോകുന്നുണ്ടോ…എനിയ്ക്ക് നിങ്ങളെ കാണണ്ട. അവർ അലറി.
ഇക്കുറി ഭയന്ന് പോയത് ഹരിയും ഭദ്രയും ആയിരുന്നു..ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാതെ അവർ രണ്ടാളും ഞെട്ടി..
അപ്പോൾ മീര ടീച്ചറും രവീന്ദ്രൻ സാറും തമ്മിൽ നേരത്തെ പരിചയമുണ്ടോ… ഭദ്രയുടെ അച്ഛൻ ആരാണെന്ന് പറഞ്ഞു കൊടുക്കുവാൻ സാറ് ടീച്ചറിനെ നിർബന്ധിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം സാറിനും ആ ഒരു വ്യക്തിയെ അറിയാം എന്നല്ലേ..ഹരിയുടെ നെറ്റി ചുളിഞ്ഞു.
നിങ്ങളോടാണ് ഇറങ്ങിപ്പോകാൻ പറഞ്ഞത്..മീര പിന്നെയും ശബ്ദമുയർത്തി.
പോകും…. ഉറപ്പായും പോകും.. അതിന് യാതൊരു മാറ്റവും ഇല്ല. ഇവിടെ നിന്നും പോകുമ്പോൾ എന്നോടൊപ്പം എന്റെ മകളും മകളുടെ ഭർത്താവും കൂടെ കാണും പിന്നെ ഒരിക്കലും, താന് എന്റെ മകളുടെ നേർക്ക് ഒരു അവകാശവും പറഞ്ഞു വരരുത്. ഒന്ന് കാണാൻ പോലും തന്നെ കൂട്ടാക്കില്ല..ഇത്രനാളും, നീ അകറ്റി നിർത്തി, ഇനി അത് നടക്കില്ല മീരാ.. നേരെ തിരിച്ചാണ് സംഭവിക്കാൻ പോകുന്നത്.അയാൾ പറഞ്ഞതും മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇല്ല… എന്റെ മോളെ, ഞാൻ ആർക്കും തരില്ല.. യാതൊരു കാരണവശാലും നിങ്ങൾ എന്റെ മകളെ കൊണ്ടുപോകില്ല. ഇവൾ മീരയുടെ മകളാണ് മീരയുടെ മാത്രം മകൾ. നിങ്ങളുടെ പണവും പ്രതാപവും ഉപയോഗിച്ചുകൊണ്ട് എന്റെ പൊന്നുമോളെ തട്ടിയെടുക്കുവാനാണ് ഭാവമെങ്കിൽ പിന്നെ ഈ മീര നിങ്ങളെ കൊko ല്ലാൻ പോലും മടിക്കില്ല.
ഒരു ഭ്രാന്തിയെപ്പോലെ മീര വന്നിട്ട് രവീന്ദ്രന്റെ ഇരു ചുമലിലും പിടിച്ചു ഉലച്ചു..എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് തന്നെ തളർന്നു വീണു…
മീരാ…രവീന്ദ്രൻ അവളെ പെട്ടന്ന് താങ്ങി.
മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു നിറകണ്ണുകളോടെ നിൽക്കുന്ന ഭദ്രയെ. ഇതുകണ്ടതും മീരയുടെ ഹൃദയം നുറുങ്ങി.
നീ ചോദിച്ചില്ലേ ആരാണ് നിന്റെ അച്ഛൻ എന്ന്…. ഇദ്ദേഹമാണ് മോളെ നിന്റെ അച്ഛൻ…മീര പറഞ്ഞതും ഹരിയും ഭദ്രയും ശ്വാസം എടുക്കാൻ പോലും മറന്നു നിന്നു.
ടീച്ചർ……? ഭദ്ര പതിയെ പുലമ്പി.
അതെ മോളെ….. ഈ നിൽക്കുന്ന രവീന്ദ്രന്റെ മകൾ ആണ് നീയ്…. യാതൊരു കാരണവശാലും നീ ഇയാളുടെ കൂടെ പോകരുത്.. പോയിട്ടുണ്ടെങ്കിൽ ദുഷ്ടപി, ശാ, ശുക്കൾ എല്ലാം ചേർന്ന് നിന്നെ കൊko ല്ലും.. ഹരി മോനെ… ടീച്ചർ പറയുന്നത് ദയവു ചെയ്തു കേൾക്കണം, ഒരിക്കലും രവിയേട്ടന്റെ ഒപ്പം നീ ഭദ്രയെ വിടരുത്. അതാപത്താണ്… എന്റെ മോളെ എനിക്ക് നഷ്ടമാകും. മീര ഹരിയെ നോക്കി കൈ കൂപ്പി.
ഭദ്ര അപ്പോൾ രവീന്ദ്രനെ നോക്കി നിൽക്കുകയാണ്. തന്റെ അച്ഛൻ… തന്റെ സ്വന്തം അച്ഛൻ…
അവൾ നിറഞ്ഞു വന്ന മിഴികളെ തുടച്ചു മാറ്റുവൻ പോലും മറന്നു.. ആ ഒരു അവസ്ഥയിൽ അയാളെ നോക്കിയപ്പോൾ അവളുടെ കാഴ്ച പോലും മങ്ങി. എങ്കിലും പിന്നെയും പിന്നെയും രവീന്ദ്രനെ തന്നെ ഉറ്റു നോക്കി നിൽക്കുകയാണ് ഭദ്ര… അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അവസ്ഥയായിരുന്നു അവൾചിന്തിച്ചത്. തനിക്ക് അത്രയും വേണ്ടപ്പെട്ട ആരോ ആണെന്ന് മനസ്സിന്റെ കോണിൽ ഇരുന്ന് ആത്മാവ് മന്ത്രിക്കും പോലെ തോന്നിയ നിമിഷം. എന്നാലും ഒരിക്കലും തന്റെ അച്ഛന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഓർത്തിരുന്നില്ല.
മോളെ….രവീന്ദ്രൻ ഭദ്രയുടെ അരികിലേക്ക് വന്നു. എന്നിട്ട് അവളുടെ മുഖം അയാളുടെ കൈകുമ്പിളിൽ എടുത്തു..
എന്റെ പൊന്നു മോളെ….. അച്ഛന്റെ പൊന്നെ…..അയാൾ കരഞ്ഞു…. ഒപ്പം ഭദ്രയും.
ക്ഷമിക്കണം… അച്ഛന്റെ പൊന്നു മോള് ക്ഷമിക്കണം.. പാപിയായി പോയി… അച്ഛൻ പാപിയായി പോയി മോളെ… അല്ലായിരുന്ന് എങ്കിൽ എന്റെ മോളൊരിക്കലും ഒരു അനാഥ ആവില്ലരുന്നു. നിന്നെ കണ്ടു പിടിക്കാൻ വേണ്ടി ഈ അച്ഛൻ എത്ര നാളുകളായി അലഞ്ഞു മോളെ… എവിടെഎല്ലാം നിന്റെ മുഖം തിരഞ്ഞു… ഈ അച്ഛന്റെ കണ്ണീരും പ്രാർത്ഥനയും ഒക്കെ ഈശ്വരൻ കാണാൻ വൈകിപ്പോയി.
മീരയാണെങ്കിൽ ചങ്ക് പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ പറയുന്നതെല്ലാം കേട്ടു.
ഹരി…. മോൻ ഇല്ലായിരുന്ന്ങ്കിൽ എന്റെ കുഞ്ഞിന്റെ ജീവിതം….നീ.. നീ നന്മയുള്ളവനാണ്. ഒരുപാട് ഒരുപാട് നന്മ നിറഞ്ഞവൻ….ഹരിയേയും ഭദ്രേയും ഒരുമിച്ച് ചേർത്ത് പിടിച്ചുകൊണ്ട് അയാൾ പറഞ്ഞപ്പോൾ കുനിഞ്ഞ് മുഖത്തോടെ നിൽക്കുകയായിരുന്നു മീര.
എന്റെ കുഞ്ഞിനെയും കൊണ്ട് മീര ഇറങ്ങിപ്പോയ ആ ദിവസം ഞാനും വീടുവിട്ട് പോന്നതാണ്. പിന്നീട് ഒരേയൊരു തവണ മാത്രം ആ വീട്ടിലേക്ക് ഞാൻ മടങ്ങിച്ചെന്നു എന്റെ അച്ഛൻ മരിച്ചപ്പോൾ ചിതയ്ക്ക് തീ കൊടുത്തുവാനായി, അച്ഛനെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി…..
അയാൾ പറഞ്ഞതും മീര സ്തംഭിച്ചു പോയി..
എന്റെ ഭാര്യയെയും മകളെയും വേണ്ടാത്തവരെ ഞാനും ഉപേക്ഷിച്ചുപോന്നു ഹരി. അത് അച്ഛനാണെങ്കിലും അമ്മയാണെങ്കിലും ആരാണെങ്കിലും…കാരണം എനിക്ക് എന്നും വലുത് എന്റെ മോളായിരുന്നു….എന്റെ പൊന്നുമോള്..
തുടരും….
ഇഷ്ട്ടം ആകുന്നുണ്ടോ ആവൊ….
