ഭാഗം 138
മീനാക്ഷി വേണ്ടെന്നു പറഞ്ഞെങ്കിലും അമ്മുവും കൂടി അവളെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പോകും വഴി , മീനാക്ഷി യദുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
അവൻ എത്രയും പെട്ടെന്ന് എത്തിക്കോളാം എന്ന് അവൾക്ക് മറുപടിയും പറഞ്ഞു
മീനാക്ഷി ആകെ ക്ഷീണിതയായതുപോലെ അമ്മുവിന് തോന്നി.
മീനാക്ഷിക്ക് സുഖമില്ലായിരുന്നൊ, അതോ ഫുഡ് കഴിക്കാഞ്ഞിട്ടോ മറ്റോ ആണോ.?
രണ്ടുമൂന്നു ദിവസമായിട്ട്, എനിക്ക് എന്തൊക്കെയോ വല്ലായ്മ ആയിരുന്നു. ഏട്ടനു ഇന്ന് ലീവ് കിട്ടിയില്ല. അല്ലായിരുന്നെങ്കിൽ ഞങ്ങൾ രണ്ടാളും കൂടി കാലത്തെ ഹോസ്പിറ്റലിൽ പോയി കാണിച്ചേനെ.
ഹ്മ്… സാരമില്ല, എന്തായാലും ഇറങ്ങിയില്ലേ നമുക്കൊരു ചെക്കപ്പ് നടത്താം.
അമ്മു പറഞ്ഞതും അവൾ തലകുലുക്കി
അങ്ങനെ അരമണിക്കൂറിനുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി..
അമ്മു ആണെങ്കിൽ ഫിസിഷ്യനെ കാണുവാനാണ് അപ്പോയിന്റ്മെന്റ് എടുത്തത്..
സ്പെഷ്യൽ ചീട്ട് എടുത്തതുകൊണ്ട് അവർക്ക് പെട്ടെന്ന് തന്നെ കയറുവാൻ പറ്റി. ഡോക്ടർ മീനാക്ഷിയുടെ ബിപിയും, ഷുഗറും ഒക്കെ ടെസ്റ്റ് ചെയ്തു.
ലാസ്റ്റ് പീരീഡ്സ് ആയ ഡേറ്റ് ചോദിച്ചപ്പോൾ അവൾ പറഞ്ഞു കൊടുത്തു.
ഹ്മ്… അപ്പോൾ പീരീഡ്സ് മിസ്സായിട്ട് 7 ഡേയ്സ് കഴിഞ്ഞു അല്ലെ.
അതേ ഡോക്ടർ..
ഓക്കേ… എങ്കിൽ പിന്നെ നമുക്കൊരു യു പി ടി കൂടി നോക്കാം.
ഹ്മ്…. മീനാക്ഷിയും അമ്മുവും കൂടി എഴുന്നേറ്റ് പുറത്തേക്ക് പോയി.
യൂറിൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തപ്പോഴൊക്കെ പാവം മീനാക്ഷിയെ വല്ലാണ്ട് വിറയ്ക്കുകയായിരുന്നു. യദു ഒന്നു വന്നിരുന്നെങ്കിൽ എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചു..
മീനാക്ഷി…..അമ്മു വിളിച്ചതും അവൾ മുഖം തിരിച്ചു നോക്കി.
മീനാക്ഷിക്ക് കോഫി എന്തെങ്കിലും വാങ്ങി തരട്ടെ.?
വേണ്ട അമ്മു… ഒന്നും വേണ്ട.. ഞാൻ കാലത്തെ ഭക്ഷണം ഒക്കെ കഴിച്ചതായിരുന്നു.
അത് സാരമില്ല മീനാക്ഷി വാ നമുക്ക്, ഒരു കോഫി കുടിച്ചിട്ട് വരാം.
ഹോസ്പിറ്റലിന്റെ ഒരു ഭാഗത്തായി കോഫി ഷോപ്പ് ആയിരുന്നു.ഇരുവരും അവിടേക്ക് നടന്നു. അവിടെ വെച്ചാണ് മീനാക്ഷി, ട്രീറ്റ്മെന്റ് ആണെന്ന് ഒക്കെയുള്ള വിവരങ്ങൾ അമ്മുവിനോട് പറഞ്ഞത്.
കേട്ടപ്പോൾ അമ്മുവിനും സങ്കടം തോന്നി..
സാരമില്ല മീനാക്ഷി.. എല്ലാം ശരിയാകും കേട്ടോ.. താൻ ടെൻഷൻ ആകുവൊന്നും വേണ്ട. ഇപ്പോൾ പലർക്കും ഇതുപോലെ ലേറ്റ് ആയിട്ടാണ് പ്രെഗ്നൻസി വരുന്നത്.
ഹ്മ്….അമ്മു പറയുന്നത് കേട്ട് മീനാക്ഷി ഒന്നു നെടുവീർപ്പെട്ടു.
നകുലൻ ആണെങ്കിൽ ജയന്തി ചേച്ചിയും ആയിട്ട് കാറിൽ ഇരിക്കുകയായിരുന്നു. കാരണം കുഞ്ഞിനെ ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറ്റി കൊണ്ടുവരുവാൻ അവർക്കു ബുദ്ധിമുട്ട്. അതുകൊണ്ട് അവൻ അവരോടൊപ്പം ഇരുന്നു. എന്നാലും ഇടയ്ക്കൊക്കെ നകുലൻ അമ്മുവിനെ ഫോണിൽ വിളിച്ച് മീനാക്ഷിയുടെ വിവരം അന്വേഷിക്കുന്നുണ്ടായിരുന്നു.
അരമണിക്കൂർ എടുത്തു മീനാക്ഷിയുടെ യൂറിൻ ടെസ്റ്റ് ചെയ്ത റിസൾട്ട് വരുവാനായിട്ട്..
സിസ്റ്റർ പേര് വിളിച്ചതും, മീനാക്ഷിയും അമ്മുവും കൂടി ഡോക്ടറുടെ റൂമിലേക്ക് കയറി ചെന്നു.
മീനാക്ഷി ഇരിയ്ക്ക്..ഡോക്ടർ പറഞ്ഞതും അവൾ മിടിക്കുന്ന നെഞ്ചോട് കൂടി കസേരയിലേക്ക് അമർന്നിരുന്നു.
ഇതാരാ കൂടെയുള്ളത്? ഡോക്ടർ അമ്മുവിനെ നോക്കി.
സിസ്റ്റർ ആണ്…അമ്മു അയാൾക്ക് മറുപടി കൊടുത്തു.
ഓക്കേ… അപ്പോൾ ഒരു ഗുഡ് ന്യൂസ് ഉണ്ട്. ടെക്സ്റ്റ് പോസിറ്റീവ് ആണ് കേട്ടോ.മീനാക്ഷി പ്രഗ്നന്റ് ആണ്.
ഡോക്ടർ പറയുന്നത് കേട്ടതും മീനാക്ഷി കരഞ്ഞു പോയിരുന്നു. അത്രയും നാൾ അവളോട് ഉണ്ടായിരുന്ന എല്ലാ ദേഷ്യവും ഒരു നിമിഷത്തേക്ക് എവിടെയോ മാഞ്ഞു പോയതു പോലെയാണ് അമ്മുവിന് തോന്നിയത്.കാരണം തന്റെ ഈ ഒരു നിമിഷം ആയിരുന്നു അവൾ ചിന്തിച്ചത്
ഡോക്ടറോട് നന്ദി പറഞ്ഞു അവർ അവിടെ നിന്നും പുറത്തേക്കിറങ്ങി.
മീനാക്ഷി താൻ കരയാതെ… ഹാപ്പി ന്യൂസ് അല്ലേടോ.. പിന്നെ എന്തിനാ ഇങ്ങനെ വെറുതെ കരയുന്നത്..
അമ്മു അവളെ ആശ്വസിപ്പിക്കുന്നുണ്ട്.
എന്നാലും മീനാക്ഷി അമ്മുവിന്റെ കയ്യിൽ പിടിച്ച് പിന്നെയും കരഞ്ഞു.
അമ്മു… ഈ സന്തോഷവാർത്ത ആദ്യമായി കേൾക്കുവാൻ നിന്നെ ഈശ്വരനാണ് ഇന്ന് എന്റൊപ്പം പറഞ്ഞയച്ചത്.. ഞാൻ ചെയ്തു കൂട്ടിയ തെറ്റുകൾക്കൊക്കെ അപ്പച്ചി എനിക്ക് ക്ഷമ തന്നിരിക്കുന്നു. അതുകൊണ്ടാണ് നിന്നിലൂടെ ഇതറിയുവാൻ പോലും ഇട വന്നത്.
സാരമില്ല.. ഒക്കെ മറന്നോളു. മീനാക്ഷി സന്തോഷമായി ഇരിക്ക്. യദുവേട്ടനെ വിളിച്ച് വിവരം പറയുന്നില്ലേ..
ഹ്മ്.. പറയാം..അവൾ പെട്ടെന്ന് ഫോൺ കയ്യിൽ എടുത്തു.
താൻ ഹോസ്പിറ്റലിൽ എത്തിയെന്ന് പറഞ്ഞ് അവൻ വേഗം കട്ട് ചെയ്തു.
അമ്മു ആ സമയത്ത് നകുലിനെയും വിളിച്ച് വിവരങ്ങൾ പറഞ്ഞു.
അവനും അതു കേട്ടപ്പോൾ സന്തോഷം തോന്നി.
അപ്പോളേക്കും ഇരുവരും കണ്ടു യദു ഓടിക്കയറി വരുന്നത്. നിറമിഴികളാൽ പുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെ കണ്ടതും അവന് കാര്യമൊന്നും മനസ്സിലായില്ല..
മീനാക്ഷി… എന്താ പറ്റിയെ..നീ തലകറങ്ങി വീണോ. ഡോക്ടർ എന്ത് പറഞ്ഞു.
ഒറ്റ ശ്വാസത്തിൽ അവൻ ചോദിക്കുകയാണ്. അമ്മു അവളുടെ അരികിൽ ഉണ്ടെന്നുള്ളത് പോലും അവൻ മറന്നുപോയിരിന്നു.
ഏട്ടാ… ഇവിടെ വന്നപ്പോൾ പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു. റിസൾട്ട് പോസിറ്റീവ് ആണ് കേട്ടോ.
മീനാക്ഷി ഇടറിയ ശബ്ദത്തോടെ അവനോട് പറഞ്ഞു.
യദുവിന്റെ മിഴികളും നിറഞ്ഞു.
സത്യമാണോ മീനാക്ഷി. അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.
ഹ്മ്.. അതേ… ഒടുവിൽ ഈശ്വരൻ നമ്മളോട് കരുണ കാണിച്ചു യദുവേട്ടാ…
പറഞ്ഞു കൊണ്ട് അവൾ പിന്നെയും വിതുമ്പി.
ശിശിരം.139
ഒരുപാട് നാളുകൾ കാത്തിരുന്നിട്ട് ഒടുവിൽ ഗുരുവായൂരപ്പൻ നമ്മളുടെ പ്രാർത്ഥന കേട്ടല്ലോയദുവേട്ടാ….മിഴിനീർ തുടച്ചു കൊണ്ട്, മീനാക്ഷി യദുവിനോടായി പറഞ്ഞു.
ഹ്മ്….. കരയാതെ മീനാക്ഷി.. ആളുകൾ നോക്കുന്നുണ്ട്. യദു അവളെ ചേർത്ത് പിടിച്ചു.
അമ്മു എപ്പോളാണ് വന്നത്? അവൻ പെട്ടന്ന് ചോദിച്ചു.
ഞങ്ങൾ ഇന്നലെ വന്നു, എന്നാൽ ശരി, പോട്ടെ കേട്ടോ, നകുലേട്ടൻ കുഞ്ഞിനെയും കൊണ്ട് വെളിയിൽ ഇരിക്കുകയാണ്.
യദുവേട്ടാ…. വന്നേ.. ഏട്ടൻ വാവയെ കണ്ടില്ലല്ലോ.
മീനാക്ഷി പറഞ്ഞതും യദു ഒന്ന് തല കുലുക്കിക്കൊണ്ട് അമ്മുവിന്റെ കൂടെ പുറത്തേക്ക് നടന്നു..
നകുലേട്ടാ ഞാൻ ഈ എൻട്രൻസിന്റെ അടുത്ത് നിൽപ്പുണ്ട്. ഇങ്ങോട്ട് വരുമോ…
അമ്മു ഫോണിലൂടെ നകുലനെ വിളിക്കുന്നത് അവർ ഇരുവരും കേട്ടു..
അഞ്ചു മിനിറ്റിനുള്ളിൽ നകുലിന്റെ കാർ അവിടേക്ക് എത്തുകയും ചെയ്തു.
യദുവിനെ കണ്ടതും പതിവുപോലെ തന്നെ നകുലിന്റെ മുഖം വലിഞ്ഞു മുറുകി.
കാർ വന്ന് നിർത്തിയതും മീനാക്ഷി, ജയന്തി ചേച്ചിയുടെ കയ്യിൽ നിന്നും കുഞ്ഞുവാവയെ വാങ്ങി. എന്നിട്ട് യദുവിനു കാണിച്ചു കൊടുത്തു.
അവൻ ഒന്നെടുക്കാൻ ശ്രെമിച്ചതും കുഞ്ഞു ചെറുതായി കരഞ്ഞു. അപ്പോളേക്കും മീനാക്ഷി, അമ്മുവിന്റെ കൈലേക്ക് ഏൽപ്പിച്ചു.
പോയേക്കാം അല്ലേ, വിശന്നിട്ടാവും കരയുന്നത്. കൊറേ നേരമായല്ലോ.. അതിന്റെയാ.
അമ്മു പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി.
നിങ്ങൾ കുറച്ചു ദിവസത്തേക്ക് ഇവിടെ കാണുമോ? യദു നകുലനെ നോക്കി ചോദിച്ചു
ഇല്ല.. ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ പോകും. നീ ഇന്ന് ലീവ് എടുത്തോ.
ആഹ്.. ലീവ് എടുത്തു.
ഹ്മ്.. എന്നാൽ ശരി.. പോയേക്കുവാ. അപ്പോഴേക്കും കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായ്..
മീനാക്ഷിയോടും യദുവിനോടും യാത്ര പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.
നകുലിന്റെ മുഖത്തെ ദേഷ്യ ഭാവം കണ്ടപ്പോൾ തന്നെ അമ്മുവിന് മനസ്സിലായിരുന്നു യദുവിനെ കണ്ടപ്പോൾ ഉള്ള കലിപ്പ് ആണെന്ന്..
ഇപ്പോൾ എന്തെങ്കിലും താൻ സംസാരിച്ചിട്ടുണ്ടെങ്കിൽ, നകുലേട്ടന്റെ വായിൽ ഇരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിവരും, അതുകൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.
****************
ഡോക്ടർ കുറിച്ചിട്ടുള്ള മെഡിസിൻസ് ഒക്കെ വാങ്ങിച്ച് മീനാക്ഷിയും യദുവും ചേർന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി
കിച്ചേട്ടനെ വിളിച്ച് വിവരം പറയുന്നില്ലേ ഏട്ടാ..
ഹ്മ്.. പറയാം. ദൃതി ഒന്നും വേണ്ട.. നീ വീട്ടിൽ വിളിച്ചോ.
ഇല്യ.. ആരേം വിളിച്ചില്ല.
ആഹ്…. വിളിക്കാം. ഫുഡ് എന്തെങ്കിലും കഴിക്കാം. വിശക്കുന്നില്ലേ.
മ്മ്… എനിക്ക് നല്ല വിശപ്പുണ്ട്, ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ്..
അവൾ പറയുന്നത് കേട്ട് യദു ചിരിച്ചു.
സത്യം പറഞ്ഞാൽ, എനിക്ക് സമാധാനമായത് ഇപ്പോഴാണ് ഏട്ടാ… എന്തോരം ആട്ടും തുപ്പും ഞാൻ സഹിച്ചു. അമ്മയുടെ കുത്ത് വാക്കുകൾ, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. പലതും ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ല.. എങ്കിലും എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്…..അതും പറഞ്ഞുകൊണ്ട് മീനാക്ഷി നിർത്തി.
എന്താണ് മീനാക്ഷി കേൾക്കട്ടെ?
യദു അവളെ നോക്കികൊണ്ട് തന്റെ കാറിലേക്ക് കയറി.
യദുവേട്ടാ ഒരിക്കലും എനിക്കൊരു കുഞ്ഞുണ്ടാവില്ല എന്ന് പറഞ്ഞ് അമ്മ എത്രവട്ടം ശപിച്ചിട്ടുണ്ടെന്നോ… എന്റെ ഗർഭപാത്രം മരവിച്ചു പോയതാണെന്നും പറഞ്ഞു എന്നെ കളിയാക്കിയിട്ടുണ്ട്. കാവിലെ ഉത്സവത്തിന് പറ എടുക്കാനായി, അമ്പലത്തിൽ നിന്നും ആളുകൾ വന്നപ്പോൾ അശ്രീകരമാണ് നീ എന്നും പറഞ്ഞ് , എന്നെ ആട്ടി ഓടിച്ചിട്ടുണ്ട്.. കഴിഞ്ഞ ഓണത്തിന് അവിയൽ വയ്ക്കുവാൻ വേണ്ടി ഞാൻ കറികൾ നുറുക്കിയപ്പോൾ, ആ നുറുക്കിവെച്ചതെല്ലാം കൂടി എടുത്ത് അമ്മ, തൊടിയിലേക്ക് കൊണ്ടുപോയി കളഞ്ഞു. ഞാൻ വെച്ചിട്ടുണ്ടെങ്കിൽ , അടുത്തകൊല്ലം ഓണം ഉണ്ണാന് ഈ വീട്ടിൽ ആർക്കും ഒക്കില്ല എന്ന് വരെ എന്നോട് പറഞ്ഞു.
മീനാക്ഷി വിങ്ങിപ്പൊട്ടികൊണ്ട് ഓരോന്നായി അവനോട് പറഞ്ഞു.
സാരമില്ല….. അവർ പറഞ്ഞതിന് ഒക്കെയുള്ള മറുപടിയാണ് ഇന്ന് നിന്റെ വയറ്റിൽ ഉള്ളത്. അതുകൊണ്ട് യാതൊന്നും ഓർത്ത് നീ സങ്കടപ്പെടേണ്ട. നിന്റെ കൂടെ ഞാനുണ്ട് മീനാക്ഷി… ഈ ഒരു അവസ്ഥയിൽ മാനസിക സംഘർഷങ്ങൾ ഒരുപാട് അനുഭവിക്കേണ്ടി വന്നവരാണ് നമ്മൾ രണ്ടാളും. അതിനൊക്കെ ഉള്ള മധുരമായ ഒരു മറുപടി ഈശ്വരൻ തന്നതാണ് നമ്മുട കുഞ്ഞ്.. ഈ കുഞ്ഞ് മാത്രം മതി നമ്മുക്ക്.
അവൻ അവളുടെ വലം കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.. എന്നിട്ട് മീനാക്ഷിയുടെ വയറിൽ മെല്ലെയൊന്നു തൊട്ട് നോക്കിയതും പെട്ടന്ന് അവൻ കരഞ്ഞു പോയിരിന്നു.
ഗുരുവായൂരപ്പൻ നമ്മുക്ക് തന്ന നിധിആണ് അല്ലെ യദുവേട്ടാ. മീനാക്ഷിയും കരയുകയാണ്.
മ്മ്.. അതേടാ.. ഭഗവാൻ കൂടെ ഉണ്ട്. ഉറപ്പാ….നീയ് നിന്റെ വീട്ടിലേക്ക് വിളിക്ക്. അമ്മയോട് പറയു..
ഹ്മ്.. പറയാം.
അവൾ ഫോൺ കയ്യിലെടുത്തു. എന്നിട്ട് അവളുടെ അമ്മയെ വിളിച്ചു.
അവർക്ക് ഒരുപാട് സന്തോഷം ആയിരുന്നു ഇത് കേട്ടപ്പോൾ.
കിച്ചനെ വിളിക്കുവാൻ വേണ്ടി യദു പതിയെ ഫോൺ എടുത്തു.
കിച്ചേട്ടനോട് സംസാരിച്ചിട്ട് ഫോൺ എനിക്കൊന്നു തരണം കേട്ടോ ഞാൻ ശ്രുതിയോട് പറഞ്ഞോളാം.. അങ്ങനെ പോരേ ഏട്ടാ.
ഹ്മ്.. മതി..മീനാക്ഷി പറഞ്ഞതും യദു തലകുലുക്കി.
ഹെലോ യദു..
രണ്ടുമൂന്നു തവണ ഫോൺ റിംഗ് ചെയ്തപ്പോഴേക്കും കിച്ഛന്റെ ശബ്ദം അവന്റ കാതിൽ പതിഞ്ഞു.
കിച്ചേട്ടൻ എവിടാ…?
ഞാൻ വീട്ടിൽ ഉണ്ടെടാ. എന്നാടാ..
ഒന്നുമില്ല.. വെറുതെ വിളിച്ചത് ആണ്.
ഹ്മ്.. നിനക്ക് ഇന്ന് പോകണ്ടേ?
ഞാൻ ഓഫീസിൽ പോയതായിരുന്നു.. മീനാക്ഷിക്ക് ചെറിയ തലകറക്കം പോലെ വന്നപ്പോൾ, അത്യാവശ്യമായിട്ട് ലീവ് ചോദിച്ച് പോന്നതാണ്.
മീനാക്ഷിക്കോ എന്തുപറ്റി… എന്നിട്ട് ഹോസ്പിറ്റലിൽ കാണിച്ചോ.
ഹ്മ്… കാണിച്ചു. നടന്ന കാര്യങ്ങളൊക്കെ യദു അവനോട് പറഞ്ഞു.
എന്നിട്ട് അമ്മുവും നകുലനും കൂടിയാണോ മീനാക്ഷിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.
അതെ…അവരാണ് കൂട്ടിക്കൊണ്ടുവന്നത്.
ഇപ്പോൾ, നിങ്ങൾ ഹോസ്പിറ്റലിൽ ആണോ ഡോക്ടർ എന്തു പറഞ്ഞു
മീനാക്ഷി പ്രഗ്നന്റ് ആണ്….
ങേ… അതെയോ… ശ്രുതി.. എടി ഒന്നിങ്ങട് വന്നേ..
കിച്ചൻ ആഹ്ലാദത്തോടെ കൂടി ശ്രുതിയെ ഉറക്കെ വിളിക്കുന്നത് യദുവും മീനാക്ഷിയും ഫോണിലൂടെ കേട്ടു.
അപ്പോഴേക്കും യദു ഫോണ് മീനാക്ഷിക്ക് കൈമാറിയിരുന്നു.
എന്നാ കിച്ചേട്ടാ.. എന്ത് പറ്റി.
എടി.. മീനാക്ഷി പ്രഗ്നന്റ് ആണെന്ന് യദുവാണ് വിളിക്കുന്നത്..
ഈശ്വരാ… സത്യാണോ…ശ്രുതി കരഞ്ഞു പോയിരിന്നു.
ഹെലോ യദു…
ശ്രുതി.. ഞാനാണ് മീനാക്ഷിയാ..
ആഹ് മീനാക്ഷി… നേരാണോടാ…
ഹ്മ്.. അതേ. ഞങ്ങൾ ഇപ്പോ ഹോസ്പിറ്റലിലാണ്.
എന്റെ കൃഷ്ണ… ഒരുപാട് സന്തോഷമായി… എന്ത് മാത്രം കേൾക്കാൻ ആഗ്രഹിച്ച വാർത്ത ആണെന്നോ….ഇന്നലെ ഒക്കെ നിന്നെ കണ്ടപ്പോൾ ഞാൻ എത്രമാത്രം പ്രാർത്ഥിച്ചുന്നൊ..
ശ്രുതി അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു.
ശിശിരം 140
അമ്മയെ വിളിച്ചു പറയുന്നുണ്ടോ ഏട്ടാ..വീട്ടിൽ എത്തിയ ശേഷം മീനാക്ഷി യദുവിനോടായി ചോദിച്ചു.
ഹേയ് ഇല്ലെടോ.. തത്കാലം അമ്മയും പ്രിയയും ഈ കാര്യം അറിയാണ്ട് ഇരിക്കുന്നതാണ് നല്ലത്.
വെറുതെ എന്തിനാ മനസ്സിൽ ഓരോ ദുഷിച്ച ചിന്തകൾ വരുത്തുന്നത്. അവരോട് കൂടി പറയൂ ഏട്ടാ…?
വേണ്ട മീനാക്ഷി, കഴിഞ്ഞ കാര്യങ്ങളൊന്നും പെട്ടെന്ന് അങ്ങോട്ട് മറക്കുവാൻ എനിക്ക് സാധിക്കില്ല. പ്രിയയ്ക്കും വിശേഷവും ഉണ്ടായിരുന്നല്ലോ. എന്നിട്ട് ഒരു വാക്ക് നമ്മളോട് അവളോ അളിയനോ അമ്മയോ ആരെങ്കിലും പറഞ്ഞോ. അവർക്ക് ഇങ്ങോട്ട് ഇല്ലാത്ത സ്നേഹം തിരിച്ചു നമുക്കും വേണ്ട.
യദു കടുപ്പത്തിൽ പറയുകയാണ്..
പിന്നീട് അവനോട് കൂടുതൽ ഒന്നും പറഞ്ഞു നിർബന്ധിക്കുവാൻ മീനാക്ഷിയും മെനക്കെട്ടില്ല.
ഇട്ടിരുന്ന ചുരിദാർ മാറ്റിക്കൊണ്ട് അവൾ മുറിയിൽ നിൽക്കുകയാണ്. ആ സമയത്തു യദു പിന്നിലൂടെ വന്നിട്ട് അവളെ ഇറുക്കി പുണർന്നു.
യ്യോ… പേടിപ്പിച്ചു കളഞ്ഞല്ലോ യദുവേട്ടാ.. കഷ്ടമുണ്ട്..
അവൾ തിരിഞ്ഞു വന്നിട്ട് അവന്റെ നെഞ്ചിൽ തട്ടി നിന്നു
യദു അപ്പോൾ നിലത്തേക്ക് മുട്ടുകുത്തിയിരുന്നു കൊണ്ട് അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി… ആ വയറിന്മേൽ ചുണ്ടുകൾ അമർത്തി.
വാവേ……..അവൻ മെല്ലെ വിളിച്ചു കൊണ്ട് മീനാക്ഷിയുടെ വയറിൽ ഇറുക്കി പുണർന്നു… അവൻ കരയുകയാണന്ന് മീനാക്ഷിയ്ക്ക് മനസിലായി
മീനാക്ഷിയും ചങ്ക്പൊട്ടിയാണ് നിൽക്കുന്നത്..
മീനാക്ഷി… നമ്മുട ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്,,, അതൊക്കെ മാറി ഇപ്പോൾ ഈശ്വരൻ നമ്മുക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരിക്കുകയാണ്, ഏറ്റവും സന്തോഷമുള്ള ദിവസങ്ങൾ ആണെടോ ഇനി വരാൻ പോകുന്നത്… അതുകൊണ്ട് താൻ ഇനി ഒരിക്കലും സങ്കടപ്പെടരുത്.
നമ്മുക്ക് നമ്മൾ മാത്രം മതി.. പിന്നെ നമ്മുട വാവയും…എത്രമാത്രം നേർച്ച നേർന്നു, പ്രാർത്ഥിച്ചു…ഒടുവിൽ ദൈവം നമ്മുട പ്രാർത്ഥന കേട്ടല്ലോ…
അവൻ അവളെ ചേർത്തു പിടിച്ചപ്പോൾ മീനാക്ഷി, യദുവിന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്കൊണ്ട് വിങ്ങിപ്പൊട്ടി..
***************
വീട്ടിലെത്തിയപ്പോൾ അമ്മു ആയിരുന്നു ബിന്ദു അമ്മയോട് ശ്രീ ചേച്ചിയോടും ഒക്കെ മീനാക്ഷിക്ക് വിശേഷം ഉണ്ടെന്നുള്ള കാര്യം അവതരിപ്പിച്ചത്.
നടന്ന കാര്യങ്ങളൊക്കെ അവൾ വള്ളി പുള്ളി വിടാതെ അവരോട് വിശദീകരിച്ചു.
നകുലൻ ഒന്നും മിണ്ടാതെ ഉമ്മറത്ത് കുഞ്ഞിനെയും ആയിട്ട് ഇരിപ്പുണ്ട്..
കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാളായില്ലേ മോളെ. അവൾക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു. എന്തായാലും ഈശ്വരൻ ഒരു കുഞ്ഞിനെ നൽകിയല്ലോ.. സമാധാനം.
ബിന്ദു പറഞ്ഞപ്പോൾ ശ്രീജയും അമ്മുവും അത് കേട്ട് തലകുലുക്കി.
അപ്പോൾ ഗിരിജ ഇവിടെ ഇല്ലല്ലേ….?
ഇല്ലമ്മേ.. അമ്മായി കഴിഞ്ഞദിവസം വഴക്കുണ്ടാക്കി പ്രിയചേച്ചിയുടെ വീട്ടിലേക്ക് പോയെന്ന്..
ഹമ്… ഇനിയിപ്പോ ഇങ്ങോട്ട് കേറ്റുമെന്നു തോന്നുന്നില്ല കേട്ടോ.. അവൾക്കിനി പ്രിയമോളുടെ ഒപ്പം കൂടാം.
ഹേയ്.. കുറച്ചു കഴിഞ്ഞു വരുവാരിക്കും അമ്മേ.. എത്ര നാളെന്നു പറഞ്ഞു അവിടെ നിൽക്കുന്നെ
നകുലൻ ആ സമയത്തു ജയന്തി ചേച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തിട്ട് മുകളിലേക്ക് കയറിപ്പോയിരുന്നു.
അമ്മു…. അല്പം കഴിഞ്ഞതും നകുലൻ വിളിച്ചു.
ദാ വരുന്നു നകുലേട്ടാ..അമ്മു വേഗത്തിൽ അവന്റെ അടുത്തേക്ക് കയറി ചെന്നു.
റൂമില് ആയിരുന്നു അവൻ. ഇട്ടിരുന്ന ഷർട്ട് ഊരി മാറ്റിക്കൊണ്ട് നിൽപ്പുണ്ട്.
നകുലേട്ടാ…അമ്മു വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.
കഴിഞ്ഞില്ലേ നിന്റെ പ്രസംഗം.. കുറെ നേരമായല്ലോ തുടങ്ങീട്ട്.
നകുലൻ ദേഷ്യത്തിൽ അമ്മുവിനോട് ചോദിച്ചു..
മറുപടിയായി അവനെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട്, അമ്മു അവന്റെ അരികിലേക്ക് നടന്നുവന്നു.
നമ്മൾ അവിടെ ചെന്നപ്പോൾ അവൾ തലകറങ്ങി വീണു, അതിന്റെ പേരിൽ മാത്രമാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അത് അവിടം കൊണ്ട് കഴിയുകയും ചെയ്തു. പിന്നെയും വിശദീകരിച്ചു കൊണ്ടിരിക്കുകയാണോ. നേരം കുറെ ആയല്ലോ തുടങ്ങിയിട്ട്.. അവൻ അമ്മുനെ നോക്കി.
സന്തോഷമുള്ള കാര്യമല്ലേ ഏട്ടാ.. എന്നെ ഉപദ്രവിച്ചവരാണ്. ഒക്കെ ശരി തന്നെ.. എന്നാലും ഈയൊരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് കേട്ടോ..
നകുലന്റെ അടുത്തേക്ക് വന്നിട്ട് അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായി അഴിച്ചുമാറ്റി കൊണ്ട് അമ്മു പറയുകയാണ്.
ഇനി എന്താ.. നിനക്ക് പലഹാരോം വാങ്ങിക്കൊണ്ട് പോണോ അവളുടെ അടുത്തേക്ക്… അങ്ങനെ നാട്ടു നടപ്പ് ഉണ്ടൊ.
ഓഹ്.. ഇതെന്താ മനുഷ്യ ഇങ്ങനെയൊക്കെ പറയുന്നേ.. അതു അവിടം കൊണ്ട് കഴിഞ്ഞുന്നേ… പിന്നെ അമ്മായിയോടും ശ്രീ ചേച്ചിയോടും ഞാൻ ഒന്നും പറഞ്ഞു എന്നേയുള്ളൂ. അതിന് നകുലേട്ടനെന്തിനാ ഇത്രയ്ക്കു വയലന്റ് ആകുന്നത്..
അങ്ങനെ തോന്നി.. അതുകൊണ്ട്?
അവരുമായിട്ടുള്ള ബന്ധം പുതുക്കാൻ ഒന്നും പോയതല്ലല്ലോ നകുലേട്ടാ. ഇതിപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. അതിനെ ആ ഒരു സെൻസിൽ കണ്ടാൽ മതിന്നേ..അവന്റെ മീശതുമ്പു പിടിച്ച് മേൽപ്പോട്ടും കീഴ്പോട്ടും ആക്കിക്കൊണ്ട് ആ കവിളിൽ മെല്ലെയൊന്ന് നുള്ളി അമ്മു അപ്പോൾ.
നെറ്റി ചുളിച്ചു പിടിച്ചുകൊണ്ട് നിൽക്കുകയാണ് നകുലൻ അപ്പോഴും.
പിണക്കമാണോ ഏട്ടാ….?
അതേ…..
എന്തിനു?
എനിക്ക് ഇഷ്ട്ടമല്ല. അതുകൊണ്ട്
എനിയ്ക്കും ഇഷ്ട്ടമൊന്നുമല്ല.. കഴിഞ്ഞതൊക്കെ മറന്നിട്ടുമില്ല..
അവൾ ആരോടെന്നല്ലാതെ പറഞ്ഞു.
എന്നിട്ട് ഒരു നൈറ്റിയും എടുത്തു കൊണ്ട് വാഷ് റൂമിലേക്കു കയറിപോയി..
ഹോസ്പിറ്റലിലൊക്കെ പോയി വന്നതുകൊണ്ട് ഒന്ന് കുളിച്ച് ഇറങ്ങാം എന്ന് കരുതിയാണ് അമ്മു. പെട്ടന്ന് തന്നെ അവൾ കുളിച്ചിട്ട് വരികയും ചെയ്തു..
അപ്പോഴേക്കും കുഞ്ഞ് വഴക്കുണ്ടാക്കിയിട്ട് ജയന്തി ചേച്ചി മുകളിലേക്ക് കയറി വന്നിരുന്നു. വാവയെ മേടിച്ച് നകുലൻ അതിലൂടെയൊക്കെ നടന്നു.
അമ്മു വേഷമൊക്കെ മാറിയ ശേഷം കുഞ്ഞിനെ പാല് കൊടുത്തുറക്കി.
****************
ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയി.
നൂലുകെട്ട് ചടങ്ങിന് ആരൊക്കെയാണ് വിളിക്കുന്നത് എന്നുള്ള ലിസ്റ്റ് എടുക്കുകയാണ് നകുലനും അമ്മയും ഒക്കെ ചേർന്ന്.. കണക്ക് കൂട്ടി വന്നപ്പോൾ ഏകദേശം 150 ആളോളം ഉണ്ട്. അതും അടുത്ത ബന്ധുക്കൾ മാത്രം. പിന്നെ കുറച്ച് അയൽവക്കത്തെ ആളുകളും.
ഗിരിജയെയും മക്കളെയും വിളിക്കേണ്ട ആവശ്യമില്ലന്നായിരുന്നു നകുലിന്റെ തീരുമാനം
അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രീജയും ബിന്ദുവും ഒക്കെ ശ്രമിച്ചു എങ്കിലും നകുലൻ അതുകൂടാക്കിയില്ല.
ഈ നാടായ നാട്ടിലെ മുഴുവൻ ആളുകളോടും എന്നെക്കുറിച്ച് എന്തൊക്കെ അപവാദങ്ങൾ പറഞ്ഞു കൂട്ടിയവരാണ് ഗിരിജചെറിയമ്മയും മക്കളും. അവര് ഓരോന്ന് പറഞ്ഞു നടന്നിട്ട്, അമ്മയോട് തന്നെ എത്രയോ പേര് ചോദിച്ചിട്ടുണ്ട് നകുലിന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണോന്ന്. എത്രയോ തവണ ഈ ഉമ്മർത്തിരുന്ന് ഇക്കാര്യത്തെ ചൊല്ലി അമ്മ കരഞ്ഞിട്ടുണ്ട്. അതൊന്നും എനിക്ക് മറക്കാനാവില്ല.അവരുട ആണ്മക്കൾ ഇപ്പോ ഒടുക്കം എങ്ങനെയായിന്നുള്ളത് എല്ലാർക്കും അറിയാല്ലോ.
എടാ അതൊക്കെ പോട്ടെ മോനേ. നിനക്ക് ആദ്യമായിട്ട് ഉണ്ടായ കുഞ്ഞല്ലേടാ. ഒന്നു പറഞ്ഞേക്കാം… ഈ വാശിയും വൈരാഗ്യവുമൊക്കെ എന്തിനാ മോനെ.. നീ അതൊക്കെ മറന്നു കള.
അമ്മ അമ്മയുടെ പണി നോക്ക്… എന്റെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങിന് ഗിരിജയും മക്കളും ഇവിടെ വേണ്ട. ആ തീരുമാനത്തിൽ മാറ്റവും ഉണ്ടാവില്ല. ഇനി ഈ കാര്യത്തെ ചൊല്ലി ഇവിടെ ഒരു തർക്കംവേണ്ട. അങ്ങനെ കഴിഞ്ഞതൊന്നും പെട്ടെന്ന് മറക്കുവാൻ എനിക്ക് സാധിക്കുകയുമില്ല.
പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്ത് എവിടേയ്ക്കോ പോവുകയും ചെയ്തു.
തുടരും……
