കാശിനാഥൻ – ഭാഗം 37, എഴുത്ത്-മയിൽപീലി

ഫെലിക്സ്നു ഒരു കാൾ വന്നപ്പോൾ അയാൾ തിരക്കിലായിരുന്നു 

പിന്നെ ഫ്രീ ആയപ്പോൾ അയാൾ തിരിച്ചു വിളിച്ചു

“ഹലോ.” ഒരു സ്ത്രീ ശബ്ദം

“എന്നേ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇത് ആരാണ്?”

“ഞാൻ ഷെറിൻ ജേക്കബ് എസ് പി”

“എന്താ വിളിച്ചത്?”

“നമുക്ക് ഒന്ന് മീറ്റ് ചെയ്താലോ. എസ് പി ഓഫീസ് വരെ വരാമോ?”

“യെസ് “

“എങ്കിൽ ഉടൻ പോന്നോളൂ “

“ഓക്കേ.”

എന്തോ ഗൗരവം ഉള്ള കാര്യമാണ് അതെന്ന് അവന് തോന്നി. അവൻ കാശിയെ വിളിച്ചു. അപ്പോഴാണ് ഓർത്തത് സർജറി ഡേ ആണ്. അവൻ തിരിച്ചു വിളിച്ചോളും. അവൻ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ശിവയെ വിളിച്ചു 

“ഫെലിക്സ്?”

“ആ ശിവ ഇപ്പോൾ എസ് പി ഓഫീസിൽ നിന്ന് ഒരു കാൾ ഉണ്ടായിരുന്നു.. ഒന്ന് കാണണമെന്ന് പറഞ്ഞു. കാശിയോട് ഒന്ന് പറഞ്ഞേക്ക് “

ശിവയ്ക്ക് പെട്ടെന്ന് ഒരു വല്ലായ്മ തോന്നി 

“എന്താ ഫെലിക്സ് കാര്യം?”

“എനിക്ക് അറിയില്ല. പോയി വന്നിട്ട് വിളിക്കാം”

അവൻ കാൾ കട്ട്‌ ചെയ്തു എസ് പി ഓഫീസിലേക്ക് പോയി 

ഷെറിൻ മാത്യൂസ്. ചെറുപ്പം ആയിരുന്നു. മിടുക്കിയും 

“ഇരിക്കു “

അവൻ ഇരുന്നു 

“അങ്ങോട്ട് വരാഞ്ഞത് ബുദ്ധിമുട്ട് ആവുമെന്ന് കരുതിയാ കേട്ടോ “

“അത് സാരമില്ല.. എന്തിനാ വിളിപ്പിച്ചത്?”

“മൂന്ന് ദിവസം മുൻപ് ഫെലിക്സ് പോലീസിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നോ?”

“ഞാനോ?”

“Yes..രാത്രി ഒരു ഒമ്പത് മണിക്ക്. ഒരു കാറിന്റെ ഫോട്ടോയും അയച്ചു കൊടുത്തു,

ഫെലിക്സ്ന് ഓർമ്മ വന്നു 

“Yes.. ഞാനും എന്റെ ഫ്രണ്ടും കൂടി ബീച്ചിൽ നിൽക്കുമ്പോ ഒരു കാർ കടന്ന് പോയി. അതിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു “

“എന്നിട്ടെന്താ പിന്നാലെ പോകാഞ്ഞത്?”

“അതെന്റെ ഡ്യൂട്ടി അല്ലല്ലോ ഓഫീസർ. അങ്ങനെ പോയാൽ തന്നെ അവരെ എനിക്ക് കിട്ടില്ല. മാത്രം അല്ല അവർ വയലന്റ് പീപ്പിൾ ആണെങ്കിൽ എന്നേ ഉപദ്രവിക്കാൻ ചാൻസ് ഉണ്ട്. ഞാനും എന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങൾ സ്വയം രക്ഷ നോക്കണ്ടേ. ഞാൻ നിയമത്തിന്റെ വഴി തന്നെയാണ് നോക്കിയത്..”

ഷെറിൻ പുഞ്ചിരിച്ചു 

“വളരെ ശരിയാണ്. പറഞ്ഞത് ഒക്കെ സത്യം തന്നെ. കാലം ഒത്തിരി മാറിപ്പോയി. അത് പോട്ടെ ഫെലിക്സ് ന് അനാമിക യേ അറിയുമോ?”

“അതെന്തു ചോദ്യമാണ്. എന്റെ സ്റ്റാഫ് ആയിരുന്നു.. “

“അത്രേയുള്ളൂ?”

ഫെലിക്സ് ഒന്ന് വിളറി 

“ഹോസ്പിറ്റലിൽ വെച്ച് ഒരു ഇഷ്യു ഉണ്ടായിട്ടുണ്ട്. അത് അവർ കേസ് ആക്കിയിരുന്നു “

“പിന്നെ അത് പിൻവലിച്ചത് ഹോസ്പിറ്റലിൽ നിന്നുള്ള പ്രെഷർ കൊണ്ടാണോ?”

ഫെലിക്സ് അമ്പരന്നു 

“പിൻവലിച്ചോ..ഞാൻ അറിഞ്ഞില്ല “

“Yes അവർ അത് പിൻവലിച്ചു. “

“ഞാൻ അറിഞ്ഞില്ല “

ഷെറിൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു 

“കാശി നാഥൻ.. ഐ മീൻ ഡോക്ടർ കാശി നാഥൻ സുഹൃത്താണല്ലേ?”

“അതെ “

“കേസ് പിൻവലിക്കാൻ ആ കുട്ടി കാശി നാഥനോട് അഭിപ്രായം തേടിയിരുന്നത് ഫെലിക്സ് അറിഞ്ഞോ?”

“ഇല്ല “

“എങ്കിൽ അങ്ങനെ ഉണ്ടായി. ഡോക്ടർ അത് സമ്മതിച്ചില്ല “

സത്യത്തിൽ ഫെലിക്സ് അത് അറിഞ്ഞിട്ടില്ല. അവൻ അന്ന് അത് സംസാരിച്ചപ്പോൾ തന്നെ കാശി എതിർത്തത് കൊണ്ട് പിന്നെ അവൻ സംസാരിച്ചിട്ടില്ല 

“എനിക്ക് അതെ കുറിച്ച് അറിയില്ല.”

“ഫെലിക്സ് ന്റെ കസിൻ അല്ലേ അത്?”

“അതെ എന്റെ പപ്പയുടെ ബ്രദർന്റെ മകൻ ആണ് “

“അയാൾ ഇപ്പോൾ എവിടെ ഉണ്ട്?”

“അബ്രോഡ് പോകുന്നെന്ന് പറഞ്ഞു.. ഞാൻ കുറച്ചു ബിസി ആയിരുന്നു..”

“അയാൾ പോയിട്ടില്ല എന്ന് അറിഞ്ഞോ?”

“ഞാൻ അത് അന്വേഷിച്ചിട്ടില്ല.. ചിലപ്പോൾ പോയിട്ടുണ്ടാവില്ല. എനിക്ക് അത്ര വലിയ അടുപ്പം ഇല്ല “

അവൻ പറയുന്നത് സത്യം ആണെന്ന് അവർക്ക് മനസിലായി 

“എന്താ കാര്യം എന്ന് പറഞ്ഞാൽ എനിക്കൊരു ക്ലാരിറ്റി വന്നേനെ,

അവൻ സഹി കെട്ട് പറഞ്ഞു 

“പറയാം ഫെലിക്സ്.. തീർച്ചയായും പറയാം. അന്ന് ഫെലിക്സ് നൊപ്പമുള്ള സുഹൃത്ത് ആരായിരുന്നു?”

അവൻ ഒന്ന് പതറി..അവളെ ഇതിലേക്ക് വലിച്ചിടേണ്ടി വരുമല്ലോ എന്നാണ് അവൻ ഓർത്തത് 

“പറയു “

“ഡോക്ടർ ശിവ “

“ലേഡി?”

“Yes “

“അപ്പോൾ അവരും കേട്ട് ഈ നിലവിളി.”

“Yes കേട്ടു “

“അത് പരിചയം ഉള്ള ശബ്ദം ആയി തോന്നിയോ?”

ഫെലിക്സ് ന്റെ നെറ്റി ചുളിഞ്ഞു 

“ഇല്ല.”

“ആ ബ്ളാക് ഇന്നോവ മുന്നേ കണ്ടിട്ടുണ്ടോ?”

“ഇല്ല. ലുക്ക് ഓഫീസർ ഞാൻ ഒരു തിരക്കുള്ള ബിസിനസ് കാരനാണ്. നിങ്ങൾ വിളിച്ചു ഞാൻ വന്നു. അതെന്റെ മര്യാദ.. നിങ്ങൾ കാര്യം പറയാൻ “

അവന്റെ ശബ്ദം ഉയർന്നു 

“Anamika was brutally r, aped and k, illed ..”

ഫെലിക്സ് കണ്ണുകൾ തുറിച്ച് ഇരുന്നു പോയി 

തുടരും…..