“ക്രിസ്ത്യൻ?”
അച്ഛന്റെ രൂക്ഷമായ നോട്ടത്തിൽ ശിവ മുഖം കുനിച്ചു
“നല്ല ആളാണ് “
“അത് കൊണ്ട്? കുറെ നാളുകൾ ഒരുത്തനെ പ്രേമിച്ചു നടന്നു. ഞങ്ങൾക്ക് ആർക്കും ഇഷ്ടം അല്ലായിരുന്നു. ഒടുവിൽ നിന്റെ നിർബന്ധം. അതിന് സമ്മതിച്ചു എന്നേയുള്ളു. ഒടുവിൽ വേണ്ടാ എന്ന് പറഞ്ഞു അവൻ ഒരു പോക്ക്.. ജാതകം ചേരില്ല പോലും.. എത്ര പേരുടെ മുന്നിൽ നാണക്കേട്… ഇനി നീ പറയുന്നത് ഞാൻ നടത്തില്ല ശിവ. അടുത്ത നാണക്കേട് വരുത്തി വെയ്ക്കാൻ പോവാണ്.. ഒരു ക്രിസ്ത്യൻ അതും ഡിവോഴ്സ് ചെയ്ത ആള്..നടക്കില്ല “
ശിവ ഭാരം നിറഞ്ഞ മനസ്സോടെ മുറിയിൽ പോരുന്നു. എന്ത് ചെയ്യണം? ആദ്യത്തെ ബന്ധത്തിൽ സർവർക്കും നാണക്കേട് ആയിരുന്നു. ഇതിപ്പോ..
ഫെലിക്സ്..പാവം ആണ്. ഒരായിരം തവണ ചോദിച്ചു. വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ നടക്കില്ലേ ശിവ? ഒരുപാട് വേദന അനുഭവിച്ച മനുഷ്യൻ. ഒരുപാട് ഒറ്റ ആയി പോയ മനുഷ്യൻ
താൻ മോഹം കൊടുത്തു. ഇന്ന് അത് വളർന്നു. ആള് ചിരിക്കും. സന്തോഷിക്കും.
താൻ എങ്ങനെ പിന്മാറും
അവൾ ഒരു ദിവസം മുഴുവൻ ആലോചിച്ചു. പിറ്റേന്ന് അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി
“എനിക്കിനി. പിന്മാറാൻ വയ്യ.. ഞാൻ വാക്ക് കൊടുത്തു പോയി.. ഫെലിക്സ്ന്റെ കൂടെ ലൈഫ് ജീവിച്ചു തീർക്കാൻ ആണ് ആഗ്രഹം ” അച്ഛൻ എഴുനേറ്റു
“ഇറങ്ങണം…”
അവൾ ഞെട്ടി നോക്ക്
“ഇറങ്ങി പോകണം ശിവ. ഇവിടെ ഇനി നിനക്ക് ആരുമില്ല..”
ശിവ നിറഞ്ഞ കണ്ണുകളോടെ നോക്കി. അമ്മയെ നോക്കി
“അച്ഛൻ പറഞ്ഞത് തന്നെ എനിക്കുമുള്ളു. പൊയ്ക്കോളൂ. എങ്ങനെ ആണെന്ന് വെച്ചാൽ ജീവിച്ചോളു.”
അവൾ മുറിയിലേക്ക് വന്നു. അത്യാവശ്യം വേണ്ട ഡ്രെസ്. സർട്ടിഫിക്കറ്റ്സ്. അത്രേം എടുത്തു. അവരുടെ അരികിൽ ചെന്നു
“എപ്പോൾ തിരിച്ചു വിളിച്ചാലും ഞാൻ വരും. പക്ഷെ ഫെലിക്സ്നെ ഉപേക്ഷിച്ചു കൊണ്ട് വരില്ല..”
ശിവ ബാഗ് തൂക്കി പടിയിറങ്ങുന്നത് നോക്കി നിന്ന് അവർ.
ഫെലിക്സ് ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ കുറച്ചു വൈകി. ശിവയെ വിളിച്ചു എങ്കിലും ഫോൺ എടുത്തില്ല..ട്രെയിനിൽ ആയിരിക്കും
അവൻ കുളിച്ചു. ഒരു കോഫീ ഇടുമ്പോഴേക്കും. കാളിംഗ് ബെൽ ശബ്ദിച്ചു.
ശിവ…
അവൻ ഒരു നിമിഷം മുഴുവൻ നോക്കി നിന്നു. പിന്നെ മുന്നോട്ട് ആഞ്ഞു അവളെ ഇറുക്കെ പുണർന്നു
“Missed you “
ശിവയ്ക്ക് ആ നെഞ്ചിൽ ചേർന്ന് നിൽക്കുമ്പോൾ മുന്നെങ്ങും തോന്നാത്ത ഒരു സമാധാനം തോന്നി. ഒരു സുഖം
“ഫെലിക്സ്?”
“ഉം “
“Will you marry me?”
അവൻ അമ്പരപ്പോടെ അവളെ നോക്കി
“എന്തിനാ ശിവ അങ്ങനെ ഒരു ചോദ്യം..?”
“അനാഥയായി നിൽക്കുകയാണ്. വീട്ടിൽ നിന്ന് ഇറക്കി വിട്ടു.. ആരുമില്ല കൂടെ. അങ്ങനെ ഒരാളെ..”
അവൻ കുനിഞ്ഞു ആ ചുണ്ടുകൾ മുദ്ര വെച്ചു
പിന്നേ തന്നോട് ചേർത്ത് അമർത്തി പിടിച്ചു
മുഖം എടുത്തപ്പോൾ ശിവ തളർന്നു പോയി
“ഐ ലവ് യു ശിവ ” അവൻ സാന്ദ്രമായി പറഞ്ഞു
“നമുക്ക് വിവാഹം കഴിക്കാം. എന്ന് വേണം?എങ്ങനെ വേണം?”
ശിവ മെല്ലെ ചിരിച്ചു
“ഒരോപ്പ് മാത്രം മതി “
അവൻ വീണ്ടും അവളെ ചുംബിച്ചു
“ഉറപ്പായും “
രണ്ടാഴ്ചക്ക് ശേഷം വിവേകിന്റെയും കാശിയുടെയും സാന്നിധ്യത്തിൽ ആ വിവാഹം നടന്നു
🔥🔥🔥🔥
ജാതകം നോക്കുകയാണ് പണിക്കർ
“നല്ല ചേർച്ച ഉള്ള ജാതകങ്ങളാണ്. പത്തിൽ പത്തും ഇല്ലെങ്കിലും ചെരേണ്ട പൊരുത്തങ്ങൾ എല്ലാം ചേർന്നിട്ടുണ്ട് “
എല്ലാവർക്കും സന്തോഷം ആയി. ജാതകം ചേർന്നാലും ഇല്ലെങ്കിലും പാർവതിയേ ഞാൻ കല്യാണം കഴിക്കുമെന്ന് കാശി പറഞ്ഞിരുന്നു
“എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ അതിന് പരിഹാരം കണ്ടിട്ട് കല്യാണം നടത്തുന്നത് നല്ലതല്ലേ എന്ന് അമ്മ
“ചെറിയ ഒരു പ്രശ്നം ഉണ്ട്. അത്ര ഗൗരവം ഉള്ളതല്ല. പക്ഷെ ഒരു ചെറിയ പരിഹാരം ചെയ്തോളു “
“എന്താത് “
“ഒരു സർപ്പം പാട്ട് വെച്ചോളൂ.. കുട്ടികൾ വേഗം ആയിക്കോട്ടെ “
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. പാർവതി ചുവന്നു തുടുത്ത മുഖത്തോടെ കാശിയെ നോക്കി. അവൻ മെല്ലെ ഒന്ന് ചിരിച്ചു.
അങ്ങനെ അത് തീരുമാനം ആയി. പൗർണമിക്ക് കല്യാണം. അതിന് മുന്നേ സർപ്പം പാട്ട്.
വെള്ളിയാഴ്ച സർപ്പം പാട്ട് നടക്കുമ്പോൾ നാട്ടുകാർ മുഴുവൻ എത്തിയിരുന്നു. ആ നാട്ടുകാർ ആദ്യമായി കാണുകയായിരുന്നു അത്. വെളുപ്പിന് വരെ നീണ്ടു നിന്ന സർപ്പം തുള്ളലും പാട്ടും കണ്ടിരുന്നു അവർ.
ദിവസങ്ങൾ കഴിഞ്ഞു…
പൗർണമി…
തറവാട്ടിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കടും മറൂൺ പട്ടു സാരിയിൽ ശ്രീപാർവതി ശോഭയോടെ തിളങ്ങി നിന്നു. കസവു മുണ്ടും വേഷ്ടിയും ധരിച്ചു കാശി. ഫെലിക്സ് ശിവ വിവേക് അൻവർ സാർ ഹോസ്പിറ്റലിൽ ഉള്ള സുഹൃത്തുക്കൾ
അങ്ങനെ ധാരാളം പേര്
കാശി ആ കഴുത്തിൽ താലി കെട്ടുമ്പോൾ പാർവതി കൂപ്പു കൈകളോട് പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നു
വിവാഹം മംഗളമായി കഴിഞ്ഞു..സദ്യ ഗംഭീരം ആയി. പകലത്തെ തിരക്കുകൾ ഒതുങ്ങി
രാത്രി…
കാശിയുടെയും പാർവതിയുടെയും മാത്രം പൗർണമിരാത്രി..അവർ ആകാശം കണ്ടു കിടന്നു. അവന്റെ നെഞ്ചിൽ ഒരു പൂവ് പോലെ അവൾ..അവളെ ഉമ്മ വെച്ചുണർത്തിയുറക്കുമ്പോൾ രാത്രിയുടെ രണ്ടാമത്തെ യാമവും പിന്നിട്ടു. അവൾ ഉറങ്ങിയപ്പോൾ കാശി മൊബൈൽ എടുത്തു. വിവേകിന്റെ മെസ്സേജ് വന്നു കിടക്കുന്നു.
ഒരു പത്രവാർത്ത…
മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീ, ഡിപ്പിച്ചത് സ്വന്തം അച്ഛൻ. കുഞ്ഞ് മരിച്ചു. അച്ഛനെ പോലീസ് അറെസ്റ്റ് ചെയ്തു. നാട്ടുകാർ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ച പ്രതി ഗുരുതര മുറിവുകളോടെ മെഡിക്കൽ കോളേജിൽ തുടരുന്നു.
കാശി എഴുനേറ്റു കീ എടുത്തു..നോട്ട് പാഡിൽ നിന്ന് ഒരു താള് വലിച്ചു കീറി ഇങ്ങനെ എഴുതി
“എന്റെ പാറു. നാളെ ഈ സമയം ഞാൻ അരികിൽ ഉണ്ടാവും… എല്ലാം പറയും.. എല്ലാം”
നിന്റെ കാശി
കാശിക്ക് മാറാനാവില്ലല്ലോ. ഇത്രയും അസുരജന്മങ്ങൾ ഭൂമിയിൽ പെരുകുമ്പോൾ സംഹരിക്കാൻ ഒരു കാശിനാഥൻ എങ്കിലും നമുക്ക് വേണ്ടേ?
അവസാനിച്ചു….
