അടുത്ത രണ്ട് പീരിയഡ്കളും വേഗത്തിലങ്ങ് തീർന്നു.. കുറെയേറെ നോട്ട്സ് എഴുതാൻ ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾ എല്ലാവരും തന്നെ അതിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്നു.. അതുകൊണ്ട് ഹന്നയും അവന്തികയും പിന്നീട് കൂടുതൽ ചോദ്യങ്ങൾ ഒന്നും നേർക്ക് ഉതിർത്തില്ല.
ലഞ്ച് കഴിച്ചു കൊണ്ടിരുന്നപ്പോൾ ചിമ്മുവിന്റെ ഓപ്പോസിറ്റ് സൈഡിൽ ഇരിക്കുന്ന ഒരു പയ്യൻ അവളെ പേരെടുത്ത് വിളിച്ചു. ചിമ്മു തിരിഞ്ഞു നോക്കിയപ്പോൾ ജനാലയുടെ അടുത്ത് വന്ന് നിൽക്കുന്ന കാർത്തിക്കിനെ ആയിരുന്നു കണ്ടത്.
ഈ കാ, ല, മാ, ടന് ഇത് എന്തിന്റെ കേടാണ്. അവൾ പല്ല് കടിച്ചുകൊണ്ട് പിറു പിറുത്തു.
എന്താ…ഗൗരവത്തിൽ അവൾ കാർത്തിക്കിനെ നോക്കി ചോദിച്ചു.
10 മിനിറ്റിനുള്ളിൽ താൻ ലൈബ്രറിയിലേക്ക് വരണം. ഞാൻ അവിടെ വെയിറ്റ് ചെയ്തോളാം. കാർത്തി പറഞ്ഞതും ചിമ്മു ദേഷ്യത്തിൽ തല കുലുക്കി..
ചിൻമയി,, കാർത്തികനോട് നീ എന്തു പറയാനാണ് പോകുന്നത്.
ഹന്ന അവളെ നോക്കി ചോദിച്ചു.
വായിൽ തോന്നുന്നതൊക്കെ ഞാൻ വിളിച്ചു പറയും.. ഇവനിത് എന്തിന്റെ സൂക്കേടാണെന്ന് ഒന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം. ദേഷ്യത്തിൽ ചോറ് വേഗം വേഗം വാരി കഴിക്കുകയാണ് ചിമ്മു..
മിക്കവാറും പ്രണയഭ്യർത്ഥന ആയിരിക്കും , അല്ലാണ്ട് വേറൊന്നും പറയാൻ വഴിയില്ല… ആ ചേട്ടന്റെ നോട്ടവും ഭാവവും ഒക്കെ കാണുമ്പോൾ തന്നെ അറിയാം ഇവളെ റൊമ്പ പിടിച്ചെന്ന്അവന്തിക വലിയൊരു കണ്ടുപിടിത്തം നടത്തിയ മട്ടിലാണ് ചിമ്മുവിനോട് പറയുന്നത്.
മ്മ്… മിക്കവാറും……ചിമ്മു നെറ്റി ചുളിച്ചുകൊണ്ട് വീണ്ടും തല ഇളക്കി.
നീ കഴിച്ചെഴുന്നേറ്റ് വേഗം ചെല്ലാൻ നോക്ക്. നേരം പോകുന്നു.. അടുത്ത ഫസ്റ്റ് പീരിയഡ് വരുന്നത് അർജുൻ സാറല്ലേ…
അവന്തിക വീണ്ടും പറഞ്ഞു. പെട്ടെന്ന് തന്നെ കഴിപ്പ് മതിയാക്കി ചിമ്മു എഴുന്നേറ്റു..
ചിമ്മു ഇവള് പറയുന്നത് കേട്ട് നീ തിടുക്കത്തിൽ ഓടിപ്പോകുവൊന്നും വേണ്ട.. സമാധാനത്തോടെ ഇവിടെ ഇരിക്കാൻ നോക്ക് പെണ്ണേ, ഇതു മുഴുവൻ കഴിച്ചിട്ട് നീ പോയാൽ മതി. ഹന്നയാണെങ്കിൽ അവളുടെ ഇടത് കൈത്തണ്ടയിൽ പിടുത്തമിട്ടുകൊണ്ടാണ് പറയുന്നത്.
ഞാൻ പെട്ടെന്ന് വരാടി.. അർജുൻ ചേട്ടൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ എവിടെ പോയിന്ന് നോക്കിയാൽ എനിക്ക് പിന്നെ പണിയാകും..
അർജുനേട്ടൻ എന്നുള്ള ചിമ്മുവിന്റെ സംബോധനയിൽ കൂട്ടുകാരികൾ രണ്ടാളും പരസ്പരം ഒന്നു നോക്കി..
നാവിൽ വന്നു വിളയാടിയ വികട സരസ്വതിയെ മനസ്സിൽ ശാസിച്ചുകൊണ്ട് ചിമ്മു പെട്ടെന്ന് അവർക്ക് മുഖം കൊടുക്കാതെ കൈ കഴുകാനായി പോയി.
അതെന്താടി അവൾ അർജുനേട്ടൻ എന്ന് സാറിനെ വിളിച്ചത്.. അതിൽ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടല്ലോ. ഹന്ന അവന്തികയോട് പതിയെ ചോദിച്ചു.
അവന്തികയും ഒരു നിമിഷം ഒന്ന് ആലോചിച്ചിരുന്നു..
എടി,,, നമ്മളും സാറിനെ ഇടയ്ക്കൊക്കെ അർജുനേട്ടൻ,, അർജുൻ കുട്ടൻ എന്നൊക്കെ പറയാറില്ലേ,, അതുപോലെ കണ്ടാൽ മതി…അവന്റെ പറഞ്ഞതും ഹന്ന വെറുതെ ഒന്ന് തല കുലുക്കി പക്ഷേ അവൾക്ക് നല്ല ഡൗട്ട് ഉണ്ടായിരുന്നു,, ഇതിൽ എന്തോ തരികിട ഉണ്ടെന്നുള്ളത് ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് അവന്തികയുമായിട്ട് കൈ കഴുകാനായി ലഞ്ച് ബോക്സ് എടുത്ത് പോയത്.
ചിമ്മു ലൈബ്രറിയിലേക്ക് പോകുന്നത് നോക്കിക്കൊണ്ട് അർജുൻ സ്റ്റാഫ് റൂമിൽ ഇരുന്നത് മറ്റാരും അങ്ങനെ ശ്രദ്ധിച്ചില്ല.
ആർക്കും മനസ്സിലാവാത്ത മട്ടിൽ അർജുൻ എഴുന്നേറ്റു. എന്നിട്ട് പതിയെ തന്റെ ബാഗ് തുറന്നിട്ട് ഒരു ടെസ്റ്റും എടുത്ത് ലൈബ്രറിയിലേക്ക് നടന്നു.
നാലഞ്ച് കുട്ടികൾ മാത്രമേ ഉള്ളൂ, ബാക്കിയുള്ളവരൊക്കെ ഫുഡ് കഴിക്കുകയായിരുന്നു. ലൈബ്രറിയിൽ നിന്ന ധന്യ മിസ്സിനോട് അർജുൻ എന്തൊക്കെയോ ഡൗട്ട് ചോദിച്ചു.. ഏതോ ഒരു ബുക്കിനെ പറ്റിയാണ് അവന്റെ ഡൗട്ട്. മിസ്സ് ആണെങ്കിൽ അർജുനെയും കൂട്ടിക്കൊണ്ട് ലൈബ്രറിയുടെ ലെഫ്റ്റ് സൈഡിലേക്ക് പോയി..
പരസ്പരം കൈ കൊടുത്തു കൊണ്ട് പൊട്ടിച്ചിരിച്ചു നിൽക്കുന്ന ചിന്മയിയെയും കാർത്തിക്കിനെയും ആയിരുന്നു അർജുൻ അവിടെ കണ്ടത്.. അവന്റെ മുഖം ഇരുണ്ടു…. പല്ലുകൾ ഞെരിഞ്ഞമർന്നു. കൈമുഷ്ടി ചുരുട്ടികൊണ്ട് അവൻ അവരെ രണ്ടാളെയും മാറിമാറി നോക്കി..
ചിന്മയി ആണെങ്കിൽ കാർത്തിക്കിന്റെ തോളിൽ ഒന്ന് തട്ടിയശേഷം അവന്റെ വയറ്റിൽ ഒരു ഇടി കൊടുക്കും പോലെ ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട്.
ഇരുവരും ചേർന്ന് വാതിൽ കടന്ന് വെളിയിലേക്ക് പോയതും തന്റെ നെറ്റിയിലും മുഖത്തും പറ്റിച്ചേർന്ന വിയർപ്പ് തുള്ളികൾ എടുത്ത് തുടച്ചുമാറ്റിക്കൊണ്ട് അർജുനും അവരുടെ പിന്നാലെ നടന്നു പോയി.
സർ.. ഈ ടെസ്റ്റ് വേണ്ടേ..ലൈബ്രറിയിലെ ധന്യമിസ്സ് അർജുനോട് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു..
ഞാൻ ഇപ്പോൾ വരാം, എനിക്ക് നെക്സ്റ്റ് അവർ ക്ലാസ് ഉണ്ട്..അർജുൻ വിളിച്ചു പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം കേട്ട് ചിമ്മു തിരിഞ്ഞു നോക്കി.
വലിഞ്ഞു മുറുകിയ മുഖവുമായി ദേഷ്യത്തിൽ ഇറങ്ങിവരുന്ന അർജുനെ ആയിരുന്നു അവൾ കണ്ടത്…അവനെ കണ്ടതും പെണ്ണിന്റെ ചൂണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അർജുൻ പക്ഷേ അവളെ മൈൻഡ് ചെയ്യാതെ അവളുടെ മുന്നിലൂടെ നടന്നു സ്റ്റാഫ് റൂമിലേക്ക് പോയി
ഓക്കേ ഏട്ടാ,, നമുക്ക് പിന്നെ കാണാം ചിമ്മു കാർത്തിയ്ക്കു ഒരു ടാറ്റയൊക്കെ കൊടുത്ത ശേഷം പതിയെ ക്ലാസ് റൂമ് ലക്ഷ്യമാക്കി നടന്നു..
ഹന്നയും അവന്തികയും അവളെക്കാത്ത് ക്ലാസ് റൂമിൽ ഉണ്ടായിരുന്നു.
എടി ആ ചേട്ടനോട് നീ എന്തു പറഞ്ഞു.ഓക്കേ ആയോടാ.. നിന്നോട് എന്തു പറയാനാണ് ആ ചേട്ടൻ വിളിച്ചത്..ചിമ്മു വന്നു കയറിയതും അവന്തിക ഓടിവന്ന് ചോദിച്ചു..
നിന്റെ ഊഹം പോലെ സംഭവം സത്യമായിരുന്നു കേട്ടോ….സംഗതി അതുതന്നെ..നാണത്തോടെ ചിമ്മു അവന്തികയെയും ഹന്നയെയും മാറിമാറി നോക്കി.
ങ്ങെ.. എന്താ…. അത് സത്യമാണെന്നോ.. എന്നിട്ട് നീ ആ ചേട്ടനോട് എന്തു പറഞ്ഞു…അവന്തിക ശ്വാസമാഞ്ഞുവലിച്ചുകൊണ്ട് അവളോട് വീണ്ടും ചോദിച്ചു.
ഞാനെന്തു പറയാൻ…. എനിക്ക് സമ്മതമാണന്നല്ലാതെ വേറെ മറുപടിയൊന്നും പറയാൻ ഇല്ലായിരുന്നു..
വളരെ കൂളായിട്ട് ചിമ്മു അവരോട് രണ്ടാളോടും പറഞ്ഞു.
യ്യൊ.. അപ്പോൾ നിനക്ക് അങ്ങേരെ ഇഷ്ടമായിരുന്നോ പെണ്ണെ..ഹന്ന ചോദിച്ചതും അവൾ തല കുലുക്കി. അതും കണ്ടുകൊണ്ട് ഒരുവൻ അവളുടെ പിന്നിൽ വന്നുനിന്നത് ചിമ്മു അറിഞ്ഞതുമില്ല.
തുടരും…..
