പാഞ്ഞു വന്ന കാർ എസ് പി ഓഫീസിന്റെ ഉള്ളിൽ നിന്ന് ഇറങ്ങി വന്ന കാറിന്റെ വശത്തു ഒന്ന് ഉരുമ്മി നിന്നു
രണ്ടു കാറും നിർത്തി
ഡ്രൈവിങ് സീറ്റിൽ നിന്ന്. സിദ്ധാർഥ് ഇറങ്ങി
എന്റെ ദൈവമേ ഇങ്ങേരോ, ഇതെപ്പോ. ഓഫീസ് ആയി, ഇന്നലെ വരെ വെറും കെട്ടിടം ആയിട്ട് അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ നിന്ന് ഒരു വണ്ടി ഇറങ്ങി വരുമെന്ന് ആര് ഓർത്തു
ഇയാൾ…
അവൻ വന്ന് കാറിന്റെ ഗ്ലാസിൽ തട്ടി
ഇറങ്ങാൻ…
അവൾ മെല്ലെ ഇറങ്ങി
“സോറി സർ ഇന്നലെ വരെ ഇവിടെ ഒന്നുമില്ലായിരുന്നു. അത് കൊണ്ടു കുറച്ചു സ്പീഡിൽ വന്നു പോയതാ “
“കുറച്ചു സ്പീഡിൽ? എത്ര ആയിരുന്നു സ്പീഡ്?”
“അത് പിന്നെ… പിന്നെ..”
“100…. എന്റെ വണ്ടി കണ്ടോ നിയ്..?
അവൾ നോക്കി
ചെറുതായി ചളുങ്ങി
ഹൂ
“അറിഞ്ഞോണ്ടല്ല “
“ഓഫീസിലോട്ട് വാ “
അവൻ വണ്ടി സൈഡ് ആക്കി
ഓഫീസിലോ.. ഏത് ഓഫീസിൽ..
അവൾ പുറകെ ചെന്നു
“വണ്ടിയുടെ ബുക്കും പേപ്പറും എടുത്തു കൊണ്ടു വാ “
അവൾ ഓടി ചെന്നു എല്ലാം എടുത്തു കൊണ്ടു വന്നു
എസ് പി. ഓഫീസ് എന്നുള്ള ബോർഡ്
എസ് പി ഓഫീസൊക്കെ എപ്പോ തുടങ്ങി
അവൻ പേപ്പറുകൾ നോക്കി
“ഇൻഷുറൻസ് ഡേറ്റ് കഴിഞ്ഞല്ലോ. പൊല്യൂഷൻ സർട്ടിഫിക്കറ്റ് എവിടെ?”
ഉത്തരം ഇല്ല
“ഇൻഷുറൻസും പൊല്യൂഷനും ഇല്ലാതെയാണ് മനുഷ്യരെ കൊല്ലാൻ ഉള്ള സ്പീഡിൽ വണ്ടി ഓടിച്ചു പോകുന്നത്.. സിറ്റി സ്പീഡ് ലിമിറ്റ് എത്ര?”
“80”
“ങേ?”
“50”
“വണ്ടി അകത്തു കേറ്റിയിട്ടേക്ക്.. ഈ പേപ്പർ. ഒക്കെ ശരിയാക്കി fine അടച്ചു എന്റെ കാറും നന്നാക്കി തന്നിട്. എടുത്താൽ മതി “
അവൾ അന്തം വിട്ടു
“ഞാൻ fine അടച്ചോളാം. എത്രയാ?”
“Fine ഇവിടെ അല്ല ഓൺലൈൻ അടയ്ക്കാം.. അതിന് മെസ്സേജ് വരും.. ഡോക്യുമെന്റ്സ് മുഴുവൻ കറക്റ്റ് ആക്കി വന്നിട്ട് കാർ എടുത്താൽ മതി. എന്റെ കാർ നന്നാക്കാനുള്ള കാശ് ഇവിടെ ഏല്പിച്ചു പോകുകയും വേണം ‘
ഫെലിക്സ് ചിരിയടക്കി നിൽക്കുകയാണ്
രാവിലെ തന്നെ സിംഹത്തിന്റെ മുന്നിൽ വന്ന് പെട്ട പാവം മാൻ കുഞ്ഞ്
“എത്ര വേണം സർ?”
“എത്ര വേണം ഫെലിക്സ്.. ബമ്പർ മൊത്തം മാറ്റേണ്ടി വരും ഡിപ്പാർട്മെന്റ് വണ്ടിയാണ്. ഒന്ന് വിളിച്ചു ചോദിച്ചിട്ട് കാശു പറഞ്ഞേക്ക്.. എത്ര ആയാലും ഇയാള് തരും. അത്രയ്ക്ക് റിച്ച “
ഫെലിക്സ് തിരിഞ്ഞു കളഞ്ഞു
അല്ലെങ്കിൽ അവൻ ചിരിച്ചു. പോയേനെ
അവൻ ഇറങ്ങി. പോയി
ഫെലിക്സ് അവളെ നോക്കി
“എന്താ പേര്?”
“റിയ “
“സർ പറഞ്ഞത് മുഴുവൻ കേട്ടല്ലോ അപ്പോൾ. എങ്ങനെയാ?”
“ഞാൻ എല്ലാം ശരിയാക്കി വരാം..”
“ഡിപ്പാർട്മെന്റ് വണ്ടിയ നന്നാക്കി തരണം കേട്ടോ “
അവൾ തലയാട്ടി
“എന്ന റിയയുടെ ഡോക്യുമെന്റ്സ് ഒക്കെ. ഇവിടെ ഇരിക്കട്ടെ
കാർ അകത്തു കയറ്റി ഇട്ടിട്ട് താക്കോൽ തന്നെ.. ഞാൻ അപ്പോഴേക്കും ഒന്ന് വിളിച്ചു ചോദിച്ചു നോക്കട്ടെ എത്ര രൂപ ആകുമെന്ന് “
അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു അകത്തു കൊണ്ടിട്ടു
ഏത് നേരെത്താണോ കാലന്റെ വണ്ടിയിൽ ചെന്നു തട്ടാൻ തോന്നിയത്
നാശം. പിടിക്കാൻ
ഫെലിക്സ്. സിദ്ധാർഥ് നോട് സംസാരിച്ചു
“മാക്സിമം മേടിച്ചോ..വർക്ക് ഷോപ്പിൽ വിളിച്ചു ചോദിച്ചിട്ട് എത്ര ആണെങ്കിലും വാങ്ങിക്കോ. കാശു ടീമാണ്
അഹങ്കാരം തലയ്ക്ക്. പിടിച്ച ഐറ്റം. ആണ്. അത് കിട്ടിയിട്ട് പേപ്പർ ശരിയാക്കി. കൊണ്ടു വന്നിട്ട് വണ്ടി കൊടുത്താൽ മതി.”
അവൻ ഫോൺ വെച്ചു
റിയ വന്നു നിന്നു
“റിയ. ഒരു 10000ആകും കേട്ടോ. പെയിന്റ് ഒക്കെ. പോയി.. പിന്നെ നന്നായി ചളുങ്ങിയല്ലോ.. പൈസ തരുന്നോഅതൊ കേസ് ആക്കണോ
കോടതിയിൽ അടച്ചാലും മതി “
“അയ്യോ വേണ്ടാ.. തരാം “
അവൾ ക്യാഷ് എടുത്തു കൊടുത്തു
“സർ. പ്രത്യേകം പറഞ്ഞിട്ട കേട്ടോ എന്നോട് ഒന്നും തോന്നരുത്.”
അവൾ ഒന്ന് ഇളിച്ചു കാണിച്ചു
പിന്നെ ഇറങ്ങി.
എടാ ഐപിഎസ് തെണ്ടി നിനക്ക് ഞാൻ പണി തരും കേട്ടോ
അറിയാതെ എന്റെ വണ്ടി ഒന്ന് തട്ടി
ശരിയാ എനിക്ക് ഇച്ചിരി സ്പീഡ് കൂടുതൽ ആയിരുന്നു
ഈ വഴി അങ്ങനെ വലിയ വണ്ടികൾ ഒന്ന് വന്നു കാണാഞ്ഞ കൊണ്ടല്ലേ
ഹൂ
ഈ പൊല്യൂഷ്യനും ഇൻഷുറൻസും അച്ഛൻ എടുത്തു വെച്ചില്ലേ
അച്ഛനും ഉത്തരവാദിത്തം ഇല്ല
എങ്ങനെ വരും
എന്റെ അല്ലേ അച്ഛൻ
ഇനി അത് ശരിയാക്കണം
എന്തേലും ജോലികൾ ആണ് ദൈവമേ
ഇന്നാണെങ്കിൽ എന്തെല്ലാം തിരക് ഉള്ള ദിവസം ആണ്
എങ്ങനെ. പോകും
Two വീലർ മതിയാരുന്നു
അമ്മയാണ്. ഇതിനെല്ലാം കാരണം
തൊലിഞ്ഞ ചുരിദാർ unlucky
മേലിൽ ഇടില്ല
ഓഫീസിൽ എത്തി
“ആരോടാടി വർത്താനം..”
അവൾ തനിയെ പിറുപിറുത്തു കൊണ്ടു വരുന്നത് കണ്ട് വിഹാൻ ചോദിച്ചു
“നിന്റെ തന്തയോട് പോടാ നാറി “
“ഇനി എന്റെ തന്തക്ക് വിളിച്ചോ.. എന്തായിരുന്നു എസ് പി ഓഫീസിൽ.. പിടിച്ചു കേസ് ചാർജ് ചെയ്തൊ “
അവൾ ഞെട്ടി നോക്കി
“നീ കണ്ടോ?”
“, അവൻ മാത്രം അല്ല മൊത്തം പേരും കണ്ടു..”ഫ്രണ്ട് സാക്ഷി.
ഓഫീസിൽ എല്ലാവർക്കും ചിരി
അവൾ ജനലിൽ. കൂട് നോക്കി
“ഇത്രയും അടുത്താണോ പണ്ടാരം?”
“പിന്നല്ലാതെ. അയാളുടെ കാറിൽ കൊണ്ടു കേറ്റി കൊടുത്തു.. ബെസ്റ്റ് മൊതലാ “
വിഹാൻ പറഞ്ഞു
“നിനക്ക് നേരത്തെ അറിയോ?”
“പിന്നെ അറിയാതെ.. ഇയാളെ അറിയാത്തവർ ഉണ്ടോ… സിദ്ധാർഥ് മേനോൻ.. ഡിപ്പാർട്മെന്റ് ൽ ഇയാളുടെ പേര് എന്താണെന്നോ ചെകുത്താൻ.. ഡെവിൾ… കാലൻ എന്നും ഉണ്ട്..”
“അത് കറക്റ്റ് ആണ് ഞാൻ ദേ ഇപ്പോൾ വിളിച്ചേയുള്ളു.”
“അയാളുടെ ഹിസ്റ്ററി കേട്ടാൽ നീ ഞെട്ടും..മൂന്ന് ലോക്കപ്പ് മരണങ്ങൾ..അല്ലാതെ വേറെ മൂന്നാം മുറ കുറെയുണ്ട്..പിന്നെ വേറെയും ഉണ്ട് “
“ഇയാള് കൊന്നതാണോ?”
റിയ ഞെട്ടി
“യെസ്.. അങ്ങനെ മൂന്ന് വർഷം പുറത്തായിരുന്നു.. ഇപ്പോൾ വീണ്ടും കയറി “
“ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം “
“എന്റെ ചേട്ടൻ പറഞ്ഞു.. പുള്ളി. Dysp അല്ലേ. ഇവിടെ അയാളുടെ ഓഫീസ് വരുന്നുണ്ട് സൂക്ഷിച്ചു കൊള്ളാൻ പറഞ്ഞു “
“എന്നിട്ട് അത് എന്നോട് പറയണ്ടേ കോപ്പേ “
മെസ്സേജ് അയച്ചെടി കോപ്പേ.. “
അവൾ വേഗം നോക്കി
ഉണ്ട്
ഉണ്ട്
മെസ്സേജ്. ഉണ്ട്
എന്റെ തെറ്റ്
ഹൂ
“എടാ ഇയാൾക്ക് ആണ് ഞങ്ങൾ വീട് റെന്റ് കൊടുത്തേക്കുന്നത് “
വിഹാൻ ഒന്ന് കന്നു മിഴിച്ചു
പിന്നെ ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി
റിയ പൊട്ടിയെ പോലെ അത് നോക്കി നിന്നു
തുടരും….
