നീഹാരം – ഭാഗം 06, എഴുത്ത്: മയില്‍പ്പീലി

അന്നത്തെ എല്ലാ പത്രങ്ങളുടെയും പ്രധാന വാർത്ത ഗവണ്മെന്റ് പോലീസിൽ ഇങ്ങനെ ഒരു വിംഗ് സ്റ്റാർട്ട്‌ ചെയ്തു എന്നുള്ളതായിരുന്നു

പോലീസ് ഓഫീസർസ്ന്റെ പേരുകൾ

ചിത്രങ്ങൾ

ഫോൺ നമ്പറുകൾ

വിശദമായി കൊടുത്തിരുന്നു

നിങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കാൻ നിങ്ങളുടെ ഗവണ്മെന്റ് ഉണ്ട് എന്നതായിരുന്നു പരസ്യ വാചകം

അത് ക്ലിക് ആയി

ദിവസവും ധാരാളം ഫോൺ ഫോൺ കാൾസ്

ചിലതൊക്കെ ഫേക്ക്

ചിലത് അന്വേഷണം തുടങ്ങി

കേസ് ഫയലുകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പ്രൈവറ്റ് സ്കൂളിൽ നിന്ന് ഒരു കാൾ വന്നത്. സിദ്ധാർഥ് നേരിട്ട് അറ്റൻഡ് ചെയ്തു

“സർ ഞാൻ പ്രിൻസിപ്പൽ ആണ് “

“പറഞ്ഞോളൂ “

“ഇന്ന് കൗൺസിലിംഗ് ഡേ ആയിരുന്നു സ്കൂളിൽ. Up സെക്ഷൻ.. അതിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞിനെ അമ്മയുടെ ബ്രദർ abuse ചെയ്ത ഒരു സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പത്രങ്ങളിൽ ഒക്കെ ഈ വിങ്ങിനെ കുറിച്ചും ഹെല്പ് ലൈൻ നമ്പറും ഉണ്ടായിരുന്നു. അതാണ് വിളിച്ചത്..”

“എനിക്ക് ഡീറ്റെയിൽസ് ഒന്ന് വേണം
പറയാമോ.?”

അവർ അത് വിശദമായി പറഞ്ഞു കൊടുത്തു

“സർ ഇത് ഒരു ആൺകുട്ടിയാണ് “

“വാട്ട്”

“അതെ സർ ആൺകുഞ്ഞാണ്.. അവന് നല്ല പേടിയുണ്ട്. വർഷങ്ങൾ ആയി ഈ മാമൻ എന്ന് കുട്ടി പറയുന്നവൻ ആ കുട്ടിയെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. ആരോടെങ്കിലും പറഞ്ഞാൽ അനിയത്തി ഒരു കുഞ്ഞുണ്ട് അതിനെയും. ഉപദ്രവിക്കുമെന്ന് പറയുന്നു. സർ ഇത് രഹസ്യം ആയി കൈകാര്യം ചെയ്യണേ “

“അത് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരാം. ഇത് പുറത്ത് അറിയില്ല “

“അയാൾ ഭരണപക്ഷത്തിന്റെ യൂത്ത് വിംഗ് പ്രസിഡന്റ്‌ ആണ് “

ഒരു തെറി ആണ് സിധുവിന്റെ വായിൽ വന്നത്. പക്ഷെ അവൻ കണ്ട്രോൾ ചെയ്തു

കാൾ കട്ട്‌ ചെയ്തു

പേപ്പർ നോക്കി

അരവിന്ദ് സാമൂവൽ

അഡ്രസ് ഉണ്ട്

ഫോൺ നമ്പർ ഉണ്ട്

അവൻ എഴുനേറ്റു

ഫെലിക്സ് നെ കൂട്ടി

“സർ.. നമ്മൾ വിചാരിച്ച പോലെ അല്ല. നമ്മുടെ നാട് ദുഷിച്ച പോലെ വേറെ ഒരിടവുമിത്രയും ദുഷിച്ചതല്ല. ജീവിക്കാൻ ഭയം തോന്നുന്നു. പെൺകുഞ്ഞുങ്ങളെ കാണുമ്പോൾ പേടി തോന്നുന്നു.. സത്യത്തിൽ കല്യാണം കഴിക്കാൻ പോലും തോന്നുന്നില്ല.”

സിദ്ധാർഥ് അവന്റെ തോളിൽ തട്ടി

“നമുമ്മ് ഒരു സ്ഥലം വരെ പോകണം. അതിന് മുന്നേ ഞാൻ പറഞ്ഞത് പോലെ നീ ഒന്ന്. പറയണം. ഫോണിൽ..”

സിദ്ധാർഥ് അവനോട് ചിലത് പറഞ്ഞു കൊടുത്തു

അരവിന്ദ് പെങ്ങളുടെ വീട്ടിൽ ആയിരുന്നു

ഇടയ്ക്കിടെ പെങ്ങളുടെ വീട്ടിൽ വരുന്നത് അവളോടുള്ള ഭയങ്കര സ്നേഹം കൊണ്ടാണെന്നു അവർ വിശ്വസിച്ചു

അവൻ യദു കുട്ടനെ നോക്കി ചിരിച്ചു

അവൻ സ്കൂളിൽ നിന്ന് വന്നേയുള്ളു

യദു നോട്ടം മാറ്റി അമ്മയുടെ പിന്നിൽ ഒളിച്ചു

“യദു കുട്ടാ വ മോനെ. ഇന്ന് എന്തൊക്കെ പഠിപ്പിച്ചു എന്ന് മാമൻ നോക്കട്ടെ “

അവൻ പോകുന്നില്ല

“കണ്ടോ പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ പോകണ്ട.. ചെല്ലേടാ “

യദുവിന്റെ അമ്മ അവനെ വലിച്ചു നീക്കി നിർത്തി

അരവിന്ദ് അവനെ ചേർത്ത് പിടിച്ചു.

“നമുക്ക് പഠിക്കാം “

അവൻ മെല്ലെ കവിളിൽ അമർത്തി

യദു പേടിച്ചു നിൽക്കുകയാണ്

“വേണ്ട “

അപ്പോഴാണ് കുഞ്ഞിമോൾ വന്നത്

ചെറിയ ഒരു ഉടുപ്പ് ഇട്ട് തത്തി കളിച്ചു കൊണ്ടു വന്ന അവളെ അവൻ വാരിയെടുത്തു

യദു പേടിയോടെ കുഞ്ഞിനെ പിടിച്ചു

“കണ്ടോ ഇവന്റെ കുശുമ്പ് ഞാൻ സ്നേഹിക്കുന്നത് ഇഷ്ടം അല്ല “

അരവിന്ദ് കുഞ്ഞി മോളുടെ കവിളിൽ കടിച്ചു

പിന്നെ യദു വിനെ നോക്കി

വാ എന്ന് കണ്ണ് കാണിച്ചു

യദു സ്കൂൾ ബാഗ് എടുത്തു തല. താഴ്ത്തി പിന്നാലെ നടന്നു

ഫോൺ ബെൽ അടിച്ചപ്പോൾ അരവിന്ദ് നോക്കി

“ഹലോ.”

“അരവിന്ദ് അല്ലേ”

“അതെ “

“എടാ ഞാൻ ഗോപു.. നിന്റെ കൂടെ പഠിച്ച.. എന്റെ കല്യാണം വിളിക്കാൻ വന്നതാ.. നീ. ഇപ്പോൾ എവിടെയ?”

അവന് ഗോപുവിനെ ഓർമ്മ വന്നില്ല

പക്ഷെ അവൻ സ്ഥലം പറഞ്ഞു കൊടുത്തു

അഞ്ചു മിനിറ്റ്

ഞാൻ അടുത്തുണ്ട് എത്തി…

അവൻ നിരാശയോടെ യദുവിന്റെ പിടി വിട്ടു

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബൈക്ക് വന്നു നിന്നു

അരവിന്ദിനു അപ്പോഴും ഓർമ്മ വന്നില്ല

അവൻ മുറ്റത്തേക്ക് ചെന്നു

“പോലീസ് ആണ്. സർക്കിൾ.. കൂടെ പോരെ.. ജീപ്പിൽ കൊണ്ടു പോയാൽ നീ നാറും… ഓടാൻ ശ്രമിച്ചാൽ ഡെവിൾ അപ്പുറത് കാറിൽ ഉണ്ട്. ഷൂട്ട്‌ ചെയ്യും. ഇവരോട് പറഞ്ഞിട്ട് വാ “

അരവിന്ദ് വിയർത്തു കുളിച്ചു

അയാൾ യദുവിനെ നോക്കി

തുടരും…..

Leave a comment