നീഹാരം – ഭാഗം 19, എഴുത്ത്: മയില്‍പ്പീലി

മോള് സ്കൂളിൽ പോയി തുടങ്ങി. മുറിവുകൾ ഉണങ്ങി തുടങ്ങി. റിയ താൻ ഇല്ലാത്തപ്പോ വീട്ടിൽ വരുന്നത് അവൻ അറിയാറുണ്ട്. പക്ഷെ ഒന്നും ചോദിക്കാൻ പോകില്ല

രാത്രി വരുമ്പോ അവൾ ജനലിൽ പിടിച്ചു കാത്തു നിൽക്കുന്നതും കാണാറുണ്ട്

ഒരു അസ്വസ്ഥത അവനെ ചൂഴ്ന്ന് നിന്നു. ഇവൾക്ക് നാണവും മാനവും ഇല്ലേ. ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ടും വെറുതെ…

അന്ന് സ്കൂൾ അവധി ആയിരുന്നു

റിയ ബുള്ളറ്റ് ഓടിച്ചു കൊണ്ടു വരുമ്പോൾ റോഡിൽ മീൻ വാങ്ങി കൊണ്ടു നിൽക്കുന്ന ഗായത്രി ക്ക് ഒപ്പം ഉണ്ട് മോള്

“ഹലോ മുത്തുമണി “

മോള് കൈ വീശി

“വരുന്നോ. ഒരു റൗണ്ട് അടിച്ചു വരാം “

“എന്റെ പൊന്നുമോളെ വേണ്ട.. അറിഞ്ഞ കൊലപാതകം നടക്കും “

“അയ്യോ എന്നാ വേണ്ടാ “

അവൾ ബുള്ളറ്റ് സ്റ്റാൻഡിൽ നിർത്തി. അവർക്ക് ഒപ്പം ഉള്ളിലേക്ക് നടന്നു

“എന്താ മീൻ?”

“കൊഞ്ച്. മോൾക്ക് വലിയ ഇഷ്ടമാ “

“എനിക്കും. ഇത് നല്ല പോലെ കഴുകി വൃത്തി ആക്കി ഈർക്കിലിയിൽ കോർത്തു പൊരിച്ച് എടുക്കണം. ഹൂ ഭയങ്കര രുചി ആണ് “

കയ്യിൽ ഒരു തോണ്ടൽ, മോള്

“എന്നേ എടുക്ക് കാണണം “

“അച്ചോടാ പൊന്നിന് കാണണോ
വായോ.”

അവൾ ചിന്നുനെ ഉയർത്തി രണ്ട് കാലും രണ്ട് തോളിലിട്ട് ഇരുത്തി..

കണ്ടോ..

ചിന്നുന്നു ആ ഇരിപ്പ് ഇഷ്ടപ്പെട്ടു

“ഹായ് ഹായ്.. അങ്ങോട്ട് കൊണ്ടു പൊ “

മുറ്റത്തിറങ്ങി അവർ. മുറ്റത്തു നിൽക്കുന്ന മാവിന്റെ ശിഖരത്തിൽ നിന്ന് ഒരു മാങ്ങാ പൊട്ടിച്ചു

അടിപൊളി. നീ ഇവിടെ ഇരുന്നോ

കുഞ്ഞിനെ ശിഖരത്തിൽ ഇരുത്തി. വലിഞ്ഞു കയറി റിയ

“മാങ്ങാ പഴുത്ത?”

ഒരു കൈ കൊണ്ടു അവളെ പിടിച്ചു രണ്ട് കാലും രണ്ട് വശത്തു ഇട്ട് ആട്ടി മാങ്ങാ കടിച്ചു റിയ. അവൾക്കും കൊടുത്തു

സിദ്ധാർഥ്ന്റെ ബൈക്ക് മുറ്റത്തു വന്നു നിന്നപ്പോൾ ഇക്കുറി റിയ ഭയന്ന് പോയി. അവൾ മോളോട് മിണ്ടരുത് എന്ന് കാണിച്ചു

അവൻ അകത്തേക്ക് പോയപ്പോൾ ആദ്യം അവൾ ചാടി ഇറങ്ങി പിന്നെ മോളെ ഉയർത്തി എടുത്തതും സിദ്ധാർഥ് തിരിഞ്ഞു വന്നു

മോളെ നിലത്ത് നിർത്തി റിയ. മോളോടി അകത്തു പോയി. അവൻ അടുത്തേക്ക് വന്നു

‘സോറി സോറി സോറി..ഇനി ആവർത്തിക്കില്ല”

“എടി നീ… നീ ഒരിക്കലും നന്നാവില്ലല്ലേ..”

“നന്നാവും സത്യം “

“നാണവും മാനവും ഇല്ലാത്ത പെണ്ണുങ്ങളെ ഞാൻ ഡ്യൂട്ടിക്കിടയിൽ കണ്ടിട്ടുണ്ട്..റോഡിൽ..വീട്ടിൽ അത് പോലെ. ഒന്നിനെ ഞാൻ ആദ്യം കാണുവാ. വീട്ടിൽ ചെന്നു പറ കല്യാണം കഴിക്കാൻ മുട്ടി നിൽക്കുവാണെന്ന്. എന്റെ വീട്ടിൽ കയറി ഇറങ്ങാതെ “

റിയ ഇക്കുറി തളർന്നു പോയി. അവൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസിലായി

അവൾ ഒന്ന് നോക്കി. കണ്ണുകൾ നിറഞ്ഞു തുളുമ്പി

“സോറി സർ ഇനി വരില്ല. സത്യം..”

അവൾ ഇറങ്ങി പോയി

🌹🌹🌹

സിദ്ധാർഥ് നു താൻ പറഞ്ഞത് കടുത്തു പോയി എന്ന് മനസിലായി..വേണ്ടാരുന്നു എന്ന് തോന്നി. പിന്നെ കരുതി അങ്ങനെ എങ്കിലും ഒഴിഞ്ഞു പോകുന്നെങ്കിൽ പൊയ്ക്കോട്ടെ എന്ന്

ഇപ്പോൾ അവൻ വരുമ്പോൾ അവൾ അങ്ങനെ കാത്തു നിൽക്കാറില്ല. ആ മുറിയിൽ ലൈറ്റ് കാണാറുമില്ല. ജനാല അടഞ്ഞു കിടന്നു

മോളുടെ പിറന്നാൾ വന്നു

“എവിടെ പോണം മോൾക്ക്.?”

അവൻ കുഞ്ഞിനെ വാരി എടുത്തു

“എങ്ങും പോകണ്ട “

ഒരു ഉത്സാഹം ഇല്ല

“വരുമ്പോൾ കേക്ക് മേടിച്ചു കൊണ്ടു വരാം വൈകുന്നേരം കട്ട്‌ ചെയ്യാം “

ഒന്നും മിണ്ടുന്നില്ല. കുനിഞ്ഞു നിൽക്കുന്നു

“മോളുടെ കൂട്ടുകാരെ ഒക്കെ വിളിക്ക്. എല്ലാർക്കും പാർട്ടി കൊടുക്കാം “

“വേണ്ട “

അവൾ കട്ടിലിൽ കയറി കിടന്നു. അവൻ അരികിൽ ഇരുന്നു

“റിയ ചേച്ചിയേ വിളിച്ചോ. അപ്പ ഒന്നും പറയില്ല”

“അതിന് റിയ ചേച്ചി അവിടെ ഇല്ല.”

അവൻ വല്ലാതായി

“എവിടെ പോയി?”

“ടൗണിൽ ഒരു വർക്ക്‌ നടക്കുന്നുണ്ട്. ഏതോ ഫ്രണ്ട് ന്റെ ഫ്ലാറ്റിൽ ആണ്.. കുറച്ചു ദിവസം ആയി ” ഗായത്രി പറഞ്ഞു

സിദ്ധാർഥ് പതിയെ എഴുനേറ്റു മുറിയിൽ പോയി

ഗായത്രി വന്നു

“അന്ന് പറഞ്ഞത് ഒരുപാട് കൂടി പോയി സിദ്ധു. അവൾ അങ്ങനെ ഉള്ള ചിന്തയുമായി നടക്കുന്ന പെണ്ണല്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരാൾ വേണോ അവൾക്ക്. ഞാൻ എല്ലാം കേട്ടു. പോലീസ് ഭാഷ പ്രയോഗിച്ചതാവും പക്ഷെ കൂടി പോയി..”

അവർ പോയി.

അവൻ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് കാറിന്റെ കീ എടുത്തു ഇറങ്ങി

തുടരും…..

Leave a comment