Story written by Yazzr Yazrr
എന്റെ കഥകളൊക്കെ വായിക്കുന്ന ഒരു സുഹിർത്തു, ഇന്നലെ എന്നോട്, പുള്ളിക് ഉണ്ടായ ഒരു അനുഭവം പറഞ്ഞു, ഞാൻ അത് ഇവിടെ എഴുതട്ടെ എന്ന് ചോദിച്ചപ്പോൾ, പുള്ളിയുടെ പേര് വെളിപ്പെടുത്താതെ, എഴുതിക്കോളാൻ പറഞ്ഞു,പുള്ളി വളരെ ചുരുക്കി ആണ് എന്നോട് പറഞ്ഞത്, അതിൽ എന്റെ ഭാവന കൂടി ചേർത്ത് വിവരിച്ചു എഴുതുക ആണ്……
… പുള്ളി ഒരു നഴ്സിംഗ് സ്റ്റുഡന്റ് ആണ്, ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്, ഇവര് ആദ്യ ഇയർ വന്നപ്പോൾ തന്നെ സീനിയർസ്, ഇവരോട് ഇവിടെ, പണ്ട് രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്, ഇവിടെ പലർക്കും, അവരുടെ സാനിധ്യം, അനുഭവപ്പെട്ടിട്ടുണ്ട്, രാത്രി പലരും പല ശബ്ദങ്ങളും, നിഴലുകളും എല്ലാം കണ്ടിട്ടുണ്ട്, എന്നൊക്കെ പറഞ്ഞു….
… പക്ഷെ നമ്മുടെ കഥ നായിക കുറച്ചു ധൈര്യം ഉള്ള കൂട്ടത്തിൽ ആയിരുന്നു, നല്ലൊരു ദൈവ വിശ്വാസി ആയിരുന്നു എങ്കിലും, യക്ഷിയിലും പ്രേതത്തിലും ഒന്ന് പുള്ളിക്, വിശ്വാസം ഇല്ലായിരുന്നു…
.. അത് കൊണ്ട് തന്നെ സീനിയേഴ്സ് ഇവരെ പേടിപ്പിക്കാൻ വേണ്ടി വെറുതെ പറയുക ആണെന്നും, ഇവിടെ അങ്ങനൊന്നും കാണില്ല എന്നും അവൾ വിശ്വസിച്ചു, അത് മാത്രമല്ല കൂടെ ഉള്ള കൂട്ടുകാരികളെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കുക്കയും ചെയ്തു……
.. അതുമല്ല ഇവിടെ അങ്ങനെ ആരും മരിച്ചിട്ടുണ്ടാകില്ല, എല്ലാം ആരൊക്കയോ പറഞ്ഞു ഉണ്ടാക്കിയ കഥകൾ ആണെന്നുമൊക്കെ ബാക്കി പിള്ളേരോട് ഇവൾ പറഞ്ഞു കളിയാക്കുകയും ചെയ്തു….
…. അങ്ങനെ ഇവര് ഹോസ്റ്റലിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞു കാണും…
…. രാത്രി ഒരു രണ്ടര മണി ആയി കാണും, ഏതോ മുറിയിൽ നിന്നു ഒരു അലർച്ച കെട്ടു എല്ലാരും ഞെട്ടി ഉണർന്നു… എല്ലാരും ലൈറ്റൊക്കെ ഇട്ട് പെട്ടെന്ന് വാതിൽ തുറന്നു വെളിയിൽ ഇറങ്ങി….. അപ്പോൾ ഇവരുടെ ഹോസ്റ്റലിലെ വാച്ചറും, ഹോസ്റ്റൽ നടത്തുന്ന ഒരു സിസ്റ്ററും എല്ലാരും ഓടി വരുന്നുണ്ട്, ഏതു റൂമിൽ നിന്നാണ് ശബ്ദം കേൾക്കുന്നത് എന്ന് എല്ലാരും നോക്കി,…
.. അപ്പോൾ ഒരു റൂം തുറന്നു ഒരു കുട്ടി ഇറങ്ങി വന്നു.. സിസ്റ്ററിനോട് പറഞ്ഞു, മാം അശ്വതി എന്തോ കണ്ടു പേടിച്ചു വിറച്ചു ഇരിക്കുവാണ്, എത്ര വിളിച്ചിട്ടും അനങ്ങുന്നില്ല…
… എല്ലാരും ഓടി ആ മുറിയിലോട്ട് പോയി, അപ്പോൾ അവിടെ അശ്വതി എന്നൊരു കുട്ടി പേടിച്ചു വിറച്ചു കട്ടിലിൽ ഇരികുവാണ്, ഉണർന്നു ഇരിക്കുവാണ്, പക്ഷെ എത്ര വിളിച്ചിട്ടും അനങ്ങുന്നില്ല..
… അവസാനം അവരുടെ മാം കുറച്ചു വെള്ളം എടുത്തു കുട്ടിയുടെ മുഖത്തോടു ഒഴിച്ച്, അപ്പോൾ, ഉറക്കത്തിൽ നിന്നെന്നു പോലെ കുട്ടി ഞെട്ടി ഉണർന്നു… അവളുടെ കഴുത്തിനു ചുറ്റും ആരോ അള്ളിയ.പാടുണ്ടാരുന്നു, അതിൽ നിന്നു രക്തം പൊടിയുന്നുണ്ടായിരുന്നു….
..എന്താ ഉണ്ടായതു എന്ന് മേഡം കുട്ടിയോട് ചോദിച്ചു..
..അപ്പോൾ അവൾ പറഞ്ഞു, ഉറങ്ങാൻ കിടന്നപ്പോൾ തൊട്ടു, ഇവിടെ വേറെ ആരോ ഉള്ളതായിട്ട് അവൾക് തോന്നിയിരുന്നു,.. ലൈറ്റ് ഓഫ് ചെയ്ത ശേഷം, ആരോ നടക്കുന്ന പോലെയും, എന്തൊക്കയോ നിഴൽ അവൾ കാണുകയും ചെയ്തു.. പക്ഷെ മനസിന്റെ തോന്നൽ ആണെന്നും പറഞ്ഞു, കണ്ണിറുക്കി അടച്ചു, പുതച്ചു മൂടി കിടന്നു..
… അപ്പോൾ ആരോ വെള്ളത്തിലൂടെ നടക്കുന്ന പോലെ എന്തോ ശബ്ദം അവൾ കെട്ടു എന്ന്, അത് എന്താണെന്നു നോക്കാൻ പുതപ്പു മാറ്റിയത് മാത്രം അവൾക് ഓർമ ഉണ്ട് എന്ന്, ആരോ വന്നു തന്റെ കഴുത്തിനു കുത്തി പിടിച്ച പോലെ ആയിരുന്നു പിന്നെ, അതാണ് അവൾ അലറി നിലവിളിച്ചതു, എന്ന് പറഞ്ഞു, എല്ലാരും വളരെ പേടിയോടെ അത് കെട്ടു…
… അപ്പോൾ മേഡം പറഞ്ഞു നിന്റെ കൈ ഒന്ന് കാണിക്കൂ.. അവൾ കൈ കാണിച്ചു, അപ്പോൾ അവളുടെ നെഗത്തിന്റെ ഇടയിൽ, ചോര പറ്റി ഇരിക്കുന്നു, കഴുത്തിലെ കുറച്ചു തൊലി നഖത്തിന്റെ, ഇടയിൽ ഇരിക്കുന്നു…….
.. ഇതു കണ്ടിട്ട് മേഡം പറഞ്ഞു ഇപ്പോൾ കാര്യം മനസിലായില്ലേ, ഓരോന്ന്, ആലോചിച്ചു കിടന്നിട്ടും, ഇവിടുള്ളവർ പറയുന്ന ഓരോ കഥ കെട്ടു അതും ആലോചിച്ചോണ്ട് കിടന്നാൽ ഇങ്ങനെ ഇരിക്കും, സ്വയം കഴുത്തിനു കുത്തി പിടിച്ചിട്ടാണ് ഈ കുട്ടി നില വിളിച്ചിരിക്കുന്നത്, വിരൽ നോക്ക്…
… ബാക്കി കണ്ടത് എല്ലാം ഒന്നുങ്കിൽ സ്വപ്നം ആയിരിക്കും ഇല്ലെങ്കിൽ ഇവളുടെ മനസ് തന്നെ ഉണ്ടാക്കി എടുത്ത തോന്നലുകൾ ആയിരിക്കാം….
… കിടക്കുമ്പോൾ എല്ലാരും പ്രാര്ഥിച്ചിട്ടൊക്കെ കിടക്കണം, ഇനി ഇവിടെ ആരെങ്കിലും വേണ്ടാത്ത കഥകൾ പറഞ്ഞാൽ ഉണ്ടല്ലോ,.. എന്ന് പറഞ്ഞിട്ട് മേറ്റൻ പോയി…
…. അങ്ങനെ പിറ്റേന്ന് നമ്മുടെ കഥ നായിക ഇതു നടന്ന കൂട്ടുകാരിയെ കാണാൻ പോയി, ഒന്ന് കളിയാക്കണം, സ്വയം കഴുത്തിനു കുത്തി പിടിച്ചിട്ട് കിടന്നു കരഞ്ഞത് അല്ലെ….
….. പക്ഷെ ഈ സ്വംഭവം നടന്ന കുട്ടി തറപ്പിച്ചു പറഞ്ഞു, ഇതൊന്നും എന്റെ തോന്നൽ അല്ലായിരുന്നു, എല്ലാം നടന്നത് ആയിരുന്നു എന്നൊക്കെ,… ഇതും കൂടി കേട്ടപ്പോൾ നമ്മുടെ കഥാ നായിക കൂടുതൽ കളിയാക്കി,,, ഈ ലോകത്തു പ്രേതവും ഒരു മണ്ണാകട്ടയും ഇല്ല എന്ന് പറഞ്ഞു …… അപ്പോൾ ആ കുട്ടി പറഞ്ഞു പിന്നെ നീ എന്തിനു തലക്കു അടുത്തു ബൈബിൾ വെച്ചിട്ട് കിടന്നു ഉറങ്ങുന്നത് പേടിച്ചിട്ടു, അല്ലെ ധയ്ര്യം ഉണ്ടേൽ ബൈബിൾ മാറ്റി വെച്ചിട്ട് കിടക്കാവോ…… നമ്മുടെ നായിക ധൈര്യത്തോടെ പറഞ്ഞു അതിനെന്താ, ഇന്ന് മുതൽ എന്റെ ബൈബിൾ നിന്റെ മുറിയിൽ വെച്ചോളൂ, എന്നും പറഞ്ഞു റൂമിൽ പോയി ബൈബിൾ എടുത്തു കൊണ്ട് വന്നു മറ്റേ കുട്ടിയുടെ കയ്യിൽ കൊടുത്തു…
… അങ്ങനെ ഏകദേശം ഒരു ആഴ്ച കഴിഞ്ഞു കാണണം..…. നായിക അസ്സിഗ്മെന്റ് എല്ലാം തീർത്തിട്ട് വന്നു ഉറങ്ങാൻ കിടന്നു, സമയം നോക്കിയപ്പോൾ രാത്രി 11 മണി കഴിഞ്ഞു, രാവിലെ നേരത്തെ എഴുനേൽക്കേണ്ടി ഉള്ളത് കൊണ്ട്, ഫോണിൽ ഒന്നും കളിക്കാതെ, പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു…… നല്ല ഉറക്കം വരുന്നത് കൊണ്ട് തന്നെ കിടന്ന ഉടനെ ഉറങ്ങി പോയി…… കുറച്ചു കഴിഞ്ഞപ്പോൾ ആണ് കുട്ടിക്ക് നല്ല ദാഹം തോന്നിയത്, കാരണം ഉണർന്നു…… വെള്ളം കുടിക്കാം എന്ന് പറഞ്ഞു എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ പറ്റുന്നില്ല.. ശരീരം ഒന്നും അനങ്ങുന്നില്ല….… ഇവൾ അപ്പുറതെ കട്ടിലിൽ കിടക്കുന്ന ആളെ വിളിക്കാൻ ശ്രമിച്ചു, പക്ഷെ തൊണ്ടയിൽ നിന്നു ശബ്ദം വരുന്നില്ല…
അപ്പോഴാണ് ഇവൾ ഒരു കാര്യം ശ്രദ്ധിച്ചത്, ആരോ കരയുന്ന ശബ്ദം,…. ഇവൾ അത് ശ്രദ്ധിച്ചു, തനിക്കു ചുറ്റും ആരോ നടക്കുന്നുണ്ട്, ആ രൂപം ആണ് കരയുന്ന പോലെ എന്തോ ശബ്ദം ഉണ്ടാക്കികൊണ്ട് ആണ് നടക്കുന്നത്, അതും എന്തോ മുരളുന്ന പോലെ ഉള്ള ശബ്ദം ആയിരുന്നു, എന്തോ പറഞ്ഞു കൊണ്ട് ആണ് കരയുന്നത്….പക്ഷെ എന്താണെന്നു വ്യകതമാകുന്നില്ല…
..ഇവൾ അലറാൻ ശ്രമിച്ചു, പക്ഷെ പറ്റുന്നില്ല, ഈ സൗണ്ട് ഇവളുടെ തലയുടെ ഭാഗത്തു എത്തി, എന്നിട്ട് സൈഡിലൂടെ അത് അവളുടെ കാലിന്റെ അടുത്ത് എത്തി… എന്നിട്ട് അത് കാലിന്റെ അടുത്ത് നിന്നു….
…എന്നിട്ട് ഇതു ഇവളുടെ ശരീരത്തും കൂടെ മുട്ടിൽ ഇഴഞ്ഞു, ഇഴഞ്ഞു, മേല്പോട്ട് കയറി, ഇവളുടെ കഴുത്തിന്റെ അടുത്തോട്ടു വരികയാണ്….… ഇവളുടെ കഴുത്തിന്റെ അടുത്ത് എത്തിയപ്പോൾ, ഇവൾ അവ്യക്തമായി, അത് കണ്ടു ഒരു കറുത്ത രൂപം, ആണ് തന്റെ മുകളിലൂടെ ഇഴഞ്ഞു ഇഴഞ്ഞു, വരുന്നത്… അത് ഇവളുടെ ശരീരത്തെ വല്ലാതെ വരിഞ്ഞു മുറുകിയ പോലെ ആണ് കയറി വരുന്നതു,, ശരീരം മുഴുവൻ വല്ലാത്ത വേദന ആണ്. … ഇവള് പെട്ടെന്ന് തനിക് അറിയാവുന്ന ബൈബിൾ വചനം പറയാൻ ശ്രമിച്ചു, പക്ഷെ വാ അനങ്ങുന്നില്ല….…
.. ആ രൂപത്തിന് മുഖം ഉണ്ട് പക്ഷെ കണ്ണും മൂക്കും ഒന്നുമില്ല, കണ്ണിന്റെ സ്ഥാനത്തു വല്യ രണ്ടു കുഴി….. ഇവൾ തനിക്കു അറിയാവുന്ന, ബൈബിൾ വചനങ്ങൾ, മനസ്സിൽ ചെല്ലാൻ തുടങ്ങി….…. ഇവളുടെ കണ്ണിൽ കൂടി കണ്ണീർ ഒഴുകി, ഇവൾ മനസ്സിൽ ബൈബിൾ വചനം പറഞ്ഞു കൊണ്ടേ ഇരിന്നു… പെട്ടെന്ന് ഇവളുടെ ശരീരത്തു നിന്നു എന്തോ പറന്നു പോകുന്ന പോലെ ഇവൾക്ക് തോന്നി….…. അപ്പോൾ പെട്ടെന്ന് ഇവളുടെ കണ്ണ് തുറന്നു, ശരീരം അനങ്ങി…
… ആ സമയത്തു ഇവൾ ആകെ വിയർത്തു കുളിച്ചു ഇരിക്കുന്ന അവസ്ഥ ആയിരുന്നു….… ഇവൾ പെട്ടെന്ന് എണീറ്റു ലൈറ്റ് ഇട്ട്…… കൂടെ ഉള്ള ആള് വേറൊരു കട്ടിലിൽ ഒന്നും അറിയാതെ കിടന്നു ഉറങ്ങുക ആയിരുന്നു…….
…(sleeping paralysis)