അമ്മായി
Story written by DrRoshin Bhms
ഏതൊ ഒരു ബന്ധുവിന്റെ കല്യാണത്തിന് വായിൽ നോക്കിയിരുന്ന സജീഷിന്റെ അടുത്തേക്ക് അവന്റെ അമ്മായി വന്നു .
“ടാ ,വൈകിട്ട് വീട്ടിലേക്ക് വാ, കെട്ടോ “
ഇത്രയും പറഞ്ഞ് അമ്മായി പരദൂഷണ സദസിലേക്ക് പോയ് .
അമ്മായി എന്തിനായിരിക്കും വിളിച്ചത് സജീഷ് ചിന്തിച്ചു . എന്തായാലും ഒറ്റയ്ക്ക് പോകണ്ട എന്ന് ആലോചിച്ചു നിൽക്കുന്ന സമയം അവന്റെ കൂട്ടുകാരൻ ശ്രീകാന്ത് അങ്ങോട്ടേക്ക് വന്നു.
“ടാ ,നിന്നെയാരാ കല്യാണം വിളിച്ചെ?!” സജീഷ് ഉറക്കെ ചോദിച്ചു .കുറച്ച് പേര് തിരിഞ്ഞ് നോക്കി.
” ഞാൻ ചെക്കന്റെ കൂട്ടരാ” ,വന്നത് അബദ്ധമായ് എന്തോന്ന് ഫുഡ് ആടാ ” ,ശ്രീകാന്ത് പതിയെ അവനോട് പറഞ്ഞു .
” നിനക്ക് നല്ല ഫുഡ് വേണൊ ,എന്റെ അമ്മായിയുടെ വീട് വരെ വരുന്നൊ, വൈകുന്നേരം പോരെ ,എന്നെ സൽക്കാരത്തിനു വിളിച്ചിട്ടുണ്ട് ” ,സജീഷ് വെച്ച് കീച്ചി.
അങ്ങനെ വൈകുന്നേരം അവർ രണ്ടും കൂടി അമ്മായിയുടെ വീട്ടിൽ എത്തി .
“ടാ ,മക്കളെ … ദേ തട്ടുംപ്പുറത്ത് ഇരിക്കുന്ന വല്യ ചെമ്പ് ഒന്ന് താഴേക്ക് ഇറക്കി തന്നേ ” അമ്മായി ഒരു ഓർഡർ അങ്ങട് ഇട്ടു .
ശ്രീകാന്ത് സജീഷിനെ ഒന്ന് നോക്കി. സജീഷ് മൈന്റ് ചെയ്തില്ല.
ചെമ്പ് എടുക്കാൻ മുകളിൽ കയറുന്ന നേരം ശ്രീകാന്ത് സജീഷിനോട് പതിയെ ചോദിച്ചു .
” നിന്റെ അമ്മാവൻ ഗൾഫിൽ ആണല്ലെ “
“അതെ “സജീഷ് പറഞ്ഞു.
” നീ ഉറപ്പിച്ചൊ ,ഈ ആണ്ടിൽ പുള്ളി നാട്ടിൽ വരില്ല ,ഇതല്ലെ സ്വഭാവം” ശ്രീകാന്ത് കലിപ്പിച്ചു പറഞ്ഞു.
” മിണ്ടാതെ പിടിക്കടാ ” സജീഷ് പറഞ്ഞു .
അങ്ങനെ…..തട്ടുംപുറത്ത് നിന്നും ഒരു വിധത്തിൽ ചെമ്പ് താഴെ എത്തിച്ച രണ്ടുപേരോടുമായി അമ്മായി ഒറ്റ ചോദ്യമാണ്.???
” മക്കളെ കല്യാണ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഫ്രൈഡ് റൈസും ചിക്കനും ഉണ്ട് എടുക്കട്ടെ”.
ശ്രീകാന്ത് വീണ്ടും സജീഷിനെ നോക്കി, സജീഷ് മൈന്റ് ചെയ്തില്ല .
**** **** **** ****