കാലം മായ്ക്കാത്ത മുറിവുകൾ

രചന – Shahi

ഇടം നെഞ്ച് പൊട്ടും വേദനയോടെ നിഹ ഭർത്താവിന്റെ ഫോണിലെ മെസേജ് വായിച്ചത്. നമുക്ക് സ്വസ്ഥത കിട്ടണമെങ്കിൽ നിഹാൽ, നിഹ ഇല്ലാതാവണം…നിനക്ക് ഇപ്പോഴും അവൾ എന്ന വിചാരമെയൊള്ളു……കൂടുതൽ വായിക്കാൻ തനിക്ക് ശക്തി കിട്ടിയില്ല. നന്ദിനി… ഭർത്താവിന്റെ ഏട്ടന്റ ഭാര്യ. എട്ടൻ മരിച്ചപ്പോൾ ഏട്ടത്തിയെ വീട്ടുകാർ കൊണ്ടു പോവാൻ ഒരുങ്ങിയപ്പോ താനാണ് തടഞ്ഞത്. പാവപെട്ട കുടുബം ആയിരുന്നു ഏട്ടത്തിയുടേത്. എട്ടൻ സൗന്ദര്യം കണ്ടു കെട്ടിയതാണ് എന്ന് അമ്മായി അമ്മ ഇടക്ക് പറയുമ്പോൾ ഇത്തിരി സൗന്ദര്യം കുറഞ്ഞ എനിക്ക് നെഞ്ചിൽ കുത്താറുണ്ടായിരുന്നു. ഏട്ടത്തിയെ ഇവിടെ തന്നെ നമ്മുടെ കൂടെ നിർത്തണമെന്ന് വാശിപ്പിടിച്ചത് ഞാനാണ്. ഭർത്താവിന് അവരോടുള്ള പ്രിയം എന്നിലും അവരോട് സ്നേഹം വളർത്തുമ്പോൾ അവരിലെ ചതി ഞാനറിഞ്ഞില്ല. മെസേജിന്റ അവസാന വരികൾ നെഞ്ചി തറച്ച അമ്പായി മാറി. വീണ്ടും ഒന്നൂടെ അത് വായിച്ചു. നിഹാലിന് കുടിച്ച് പൂശായി നിഹയെ കെട്ടി പിടിച്ച് കിടക്കണെമെന്നെയൊള്ളു നിന്റെ മോനെ പ്രസവിച്ചവളല്ലെ ഞാനും…! എട്ടന് മക്കളുണ്ടാവില്ല എന്ന് ഡോക്ടർ വിധി എഴുതിയിട്ടും…ഗുരുവായുരിലെ വഴിപാടിന്റ ഫലമായി കിട്ടിയ മോനെ കുറിച്ച് അമ്മ പറയാറുള്ള വാക്കുകൾ കാതിൽ തുളച്ചു കയറി. ദൈവമെ ചേച്ചിയുടെ സ്ഥാനത്ത് ബഹുമാനിച്ചിരുന്ന ഇവർ….ഏട്ടനു മാനസിക രോഗം വന്ന് കെട്ടി തൂങ്ങാൻ ഉള്ള കാരണം…അതോ ഇവർ കൊന്നതായിരിക്കുമോ…?അടുത്ത ഇര ഞാനാണ്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന ശാത്താൻമാർ ആണിവർ…ചിന്തകൾ കാടു കയറുമ്പോൾ അടുത്ത് കിടക്കുന്ന രണ്ട് കുഞ്ഞുങ്ങളെ ഓർമ വന്നു. ഈ ദുഷ്ടന്റ ബീജത്തിൽ പിറകേണ്ടി വന്ന എന്റ പിഞ്ചു മക്കളെ കെട്ടിപിടിച്ച് ഞാൻ തേങ്ങി. ബോധമില്ലാതെ കിടക്കുന്ന നിഹാലിനെ ഞാൻ കാർക്കിച്ചു തുപ്പി. സ്വന്തം അമ്മയുടെ സ്ഥാനം കൊടുക്കേണ്ട ചേച്ചിക്ക് മകനെ സമ്മാനിച്ച് എട്ടന്റ മരണത്തിനിടയാക്കിയ ഈ ദുഷ്ടനെയാണല്ലോ ദൈവത്തിൻ സ്ഥാനത്ത് മനസിൽ പ്രതിഷ്ടിച്ചത്…ലഹരിക്ക് അടിമ പെട്ട ഇവന്റ കൂടെ ഞാൻ എന്റെ മകളെ എങ്ങിനെ വിശ്വസിച്ചു വളർത്തും. എന്നെ കൊന്ന്
ഇവരുടെ ഇടയിൽ എന്റെ മക്കൾ ജീവിക്കേണ്ടി വന്നാൽ…ഭ്രന്തമായ ചിന്തയിൽ ഞരമ്പുകൾ വലിഞ്ഞു മുറുകി. കണ്ണിൽ ഇരുട്ട് കയറി. ഞാൻ അച്ചനെ പോലെ ബഹുമാനിച്ചിരുന്ന ഭർത്താവിന്റെ എട്ടൻ അതാ എന്നരികിൽ നിൽക്കുന്നു. പൊട്ടി കരഞ്ഞു കൊണ്ട് ഏട്ടന്റെ മാറിലേക്ക് ഞാൻ വീണു. ഏട്ടൻ പണ്ടൊരിക്കൽ തന്റെ ഭർത്താവിന് സമ്മാനിച്ച റിവോൾവർ അലമാരിയിൽ നിന്നു എടുത്ത് എന്റെ കൈയ്യിൽ മുറക്കി പിടിപ്പിച്ച് തന്നിട്ട് പറഞ്ഞു…കൊല്ലവരെ…അല്ലെൽ എന്നെ കൊന്ന പോലെ നിന്നെയും അവർ കൊല്ലും. മക്കൾ അനാഥരാവും…പിന്നെ ഒന്നും അലോചിച്ചില്ല. എട്ടന്റ സഹായത്തോടെ ഭർത്താവിന്റെ നെഞ്ചിലേക്ക് നിറ ഉതിർത്തു. ഓടി വന്ന ചേച്ചിയേയും വെടിവെച്ചു വീഴ്ത്തി. വാവിട്ടു കരയുന്ന മക്കളോടും അച്ചനമ്മയോടും പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു. ഇനി നിങ്ങൾക്ക് മനസമാധാനമായി ജീവിക്കാം. ഞാൻ ജയിലിൽ പോയാലും ഏട്ടൻ ഉണ്ടാവും തുണയായി…എന്റെ കണ്ണുനീർ തുടച്ചു മനോഹരമായി ചിരിച്ച് ഏട്ടൻ ആകാശത്തിലെ മാലാഖമരോടൊപ്പം മറയുമ്പോൾ…എന്റെ ചിന്തയും മനസും ആ മാലാഖ കൂട്ടത്തിനൊപ്പം യാത്രയായിരുന്നു……!