ഒടുവിൽ അവർ ചെന്നെത്തിയത് അവിടെയുള്ള കൃഷിക്കാരുടെ ഒരു പഴയ ശ്‌മശാനത്തിൽ ആണ്. അന്ന് പകൽ ദേഹിപ്പിച്ച ആരുടെയോ ഒരു ചിതയിൽ നിന്ന് അപ്പോഴും….

അപരിചിതൻ

Story written by ROSSHAN THOMAS

എന്റെ പോസ്റ്റുകൾക്ക്‌ തരുന്ന പ്രോത്സാഹത്തിനു നന്ദി…ഞാൻ മറ്റൊരു അനുഭവത്തെ കുറിച്ച് എഴുതുന്നു. എല്ലാവരുടെയും സപ്പോർട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….എല്ലാവരും സ്റ്റിക്കർ കമെന്റ് ഒഴിവാക്കി അഭിപ്രായങ്ങൾ കമെന്റ് ആയി ഇടണം എന്നു അപേക്ഷിക്കുന്നു…

കഴിഞ്ഞ ദിവസം ഞാൻ എഴുതിയ സ്റ്റോറിയിൽ എന്റെ ആന്റിയുടെ മകൻ റിജോ എന്നു പറയുന്ന എന്റെ കസിൻ ബ്രദറിനെ കുറിച്ച് പറയുകയുണ്ടായി …അവനുണ്ടായ ഒരു അനുഭവം ആണ് ഞാൻ ഇന്ന് നിങ്ങളോട് പങ്കു വെക്കുന്നത്… ഞാനും അവന്റെ അവസ്ഥ നേരിട്ടു കണ്ടതാണ്…

പണ്ട് പറഞ്ഞതാണ്.‌ അതുകൊണ്ട് ഡീറ്റയിൽ ആയി അറിയാൻ ഞാൻ അവനോടു ഇന്നലെ വാട്സാപ്പിൽ msg ചെയ്തു (അവൻ ഇപ്പോ സൗദിയിൽ ആണ് ) പഴയ കാര്യം ഞാൻ ചോദിച്ചു മനസിലാക്കി….

ഇനി സംഭവത്തിലേക്ക് കടക്കാം ….

ഏകദേശം ഒരു 14 വര്ഷം മുൻപാണ്. അവനും അവന്റ ഫ്രണ്ട് കണ്ണൻ എന്ന ആളും ബാംഗ്ലൂരിൽ അലൂമിനിയം ഫാബ്രിക്കേഷന്റെ വർക്ക് ചെയുവാൻ പോയി …അവിടെ താമസിച്ചാണ് പണിയുന്നത് …

എന്നും രാത്രി ഫുഡ് കഴിച്ചിട്ടു നടക്കാൻ ഇറങ്ങുന്ന പതിവുണ്ട് രണ്ടുപേർക്കും… കണ്ണന്റെ ബലത്തിൽ ആണ് അവൻ (റിജോ എന്നാണ് പേര് ) രാത്രിക്കു നടക്കുന്നത്.. വേറൊന്നിനുമല്ല ഫുഡ് കഴിഞ്ഞു ഒരു സിഗേരറ് വലിക്കണം അതാണ് മെയിൻ …

എന്നും നടക്കുന്ന വഴിയേ വർത്താനം പറഞ്ഞു അവർ നടന്നു…ഇടയ്ക്കു വെച്ച് ചെറിയൊരു ഇടവഴി കണ്ടപ്പോൾ ജോഗ്രഫിക്കലി തോന്നി ഇത് വഴി പോയാൽ റൂമിനടുത്തെത്താം എന്ന് ..അവർ ആ വഴി നടന്നു..

ഏതാനും ഒറ്റപ്പെട്ട ആളുകൾ മാത്രമാണ് അവർക്കെതിരെയും മുൻപേയും പോകുന്നത് …സാധാരണ നമ്മൾ നടക്കുമ്പോൾ വഴി യാത്രക്കാരെ നമ്മൾ മൈൻഡ് ചെയറില്ലല്ലോ.. കൂടാതെ വർത്താനം പറഞ്ഞാണ് നടക്കുന്നെങ്കിൽ പറയുകേം വേണ്ട…

അവർ അങ്ങനെ നടന്നുപോയ്‌കൊണ്ടിരിക്കുമ്പോൾ എതിരെ ഏകദേശം 5-6 വയസു തോന്നുന്ന ഒരു ബാലനെ കണ്ടു..കന്നഡകാരുടെ പ്രാചീന വേഷമാണ് അവൻ ധരിചിരുന്നത് …അതായത് ഞങ്ങളുടെ നാട്ടിൽ അതിനു പറയുക മുണ്ട് താർ വാച്ചി ഉടുക്കുക എന്നാണ് (ഗാന്ധിജിയുടെ വേഷം )…

അവർ ജസ്റ്റ് അവനെ ഒന്ന് നോക്കി.. അവന്റെ വേഷ വിധാനം തന്നെ ആകാം ആകാം അതിനു കാരണം…അവൻ അവർക്കെതിരെ നടന്നു നീങ്ങിപ്പോയി…വീണ്ടും അവർ നടപ്പു തുടങ്ങി…അപ്പോൾ അവർക്കൊരു കാര്യം മനസിലായി തങ്ങൾക്കു വഴി തെറ്റിയിരിക്കുന്നു…

പല ഇടവഴിയിലും അവർ കയറി. ഒടുവിൽ അവർ ചെന്നെത്തിയത് അവിടെയുള്ള കൃഷിക്കാരുടെ ഒരു പഴയ ശ്‌മശാനത്തിൽ ആണ്.. അന്ന് പകൽ ദേഹിപ്പിച്ച ആരുടെയോ ഒരു ചിതയിൽ നിന്ന് അപ്പോഴും ഉയര്ന്നുണ്ടാരുന്നു കട്ട പുക ചുരുൾ …

2പേരുടെയും ഗ്യാസ് അതോടു കുടി പോയി …എങ്ങനെയും അവർ അവിടെ നിന്ന് രെക്ഷപെട്ടാൽ മതിയെന്നായി…അവർ മുന്നിൽ കണ്ട വഴികളിലൂടെയൊക്കെ വെപ്രാളപ്പെട്ട് നടന്നു..ഒടുവിൽ അവർ വീണ്ടും വന്നു നില്കുന്നത് പഴയ അതെ ശ്‌മശാനത്തിൽ തന്നെ ….

2 തവണ കുടി അവർക്കു വഴി തെറ്റി അതെ സ്ഥലത്തു തന്നെ വന്നു ..സമയം ഏതാണ്ട് 11അര ആകാറായി .. വഴി ചോദിക്കാനാരേം കാണുന്നുമില്ല ഒടുവിൽ ഒരാൾ വന്നപ്പോൾ അയാളോട് വഴി ചോദിച്ചു.. കന്നടയിൽ ആണെങ്കിലും അയാൾ വഴി പറഞ്ഞു ഏകദേശ രൂപം വെച്ച് അവർ നടന്നു. ഏറെ വൈകി ഒരു വിധം റൂമിൽ എത്തി…

രാവിലെ ആയപ്പോൾ റിജോയ്ക് നല്ല പനി …ഹോസ്‌പിറ്റലിൽ കൊണ്ടുപോയി മരുന്നും വാങ്ങി എന്നാൽ പനി മാറുന്നില്ല ഏതാണ്ട് 8-9 ദിവസം അവൻ റൂമിൽ തന്നെ.. നല്ല പനിയും …

അകെ കൂടി എല്ലും തോലുമായി കറുത്ത് കരുവാളിച്ചു ഒടുവിൽ ഇവരുടെ കമ്പനി മുതലാളി അവനെ ട്രെയിൻ കേറ്റി നാട്ടിലേക്കു വിട്ടു …വന്നപാടെ അവനെ ഹോസ്പിറ്റലിൽ ആക്കി (ആ സമയത് ഞാൻ കോട്ടയo മെഡിക്കൽ കോളേജിൽ ഞാൻ പൊയ്‌കണ്ടിരുന്നു )

ഡോക്ടറിനും രോഗകാരണം കണ്ടുപിടിക്കാൻ പറ്റുന്നില്ല കുറച്ചു മരുന്നൊക്കെ കൊടുത്തു അവനെ വീട്ടിൽ പറഞ്ഞു വിട്ടു ….വീട്ടിൽ എത്തിയ അവൻ ഫുൾ ടൈം ബെഡിൽ തന്നെ …

ഈ സമയത്തു ആണ് അവന്റെ വല്യമ്മച്ചി (അപ്പന്റെ അമ്മ )അവിടെ വരുന്നത് (അമ്മച്ചി2013ൽ മരിച്ചു ) അമ്മച്ചി ഭയങ്കര പ്രാർത്ഥനകാരി ആണ് …അവനെ കണ്ടിട്ട് അമ്മച്ചി ഒരു കുപ്പിയിൽ കുറച്ചു എണ്ണ എടുത്തു പ്രാർത്ഥിച്ചു. തുടർന്നു അവനോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു …

തുടർന്ന് അന്ന് രാത്രിയിൽ ബാംഗ്ലൂർ ഇവർ നടക്കാൻ പോയ സംഭവം അങ്ങോട്ടു അവനോടു പറഞ്ഞു ..എല്ലാം കിറു കൃത്യം ആയിരുന്നു …അവസാനം അമ്മച്ചി ചോദിച്ചു…നിങ്ങൾ നടന്ന വഴിയിൽ ഒരു പഴയ വസ്ത്രം ധരിച്ച ഒരു പയ്യനെ കണ്ടോ എന്ന്.. അവൻ അത്ഭുതത്തോടെ പറഞ്ഞു കണ്ടു എന്ന് ..

ഉടൻ അമ്മച്ചി വാതിക്കലേക്ക് കൈ ചൂണ്ടി പറഞ്ഞു, എന്നാൽ അവൻ നിന്റെ കൂടെ ഇങ്ങു വന്നിട്ടുണ്ട്. ദേ നിക്കുന്നു എന്ന് …അവൻ പെട്ടന്ന് തല വെട്ടിച്ചു വാതിക്കലേക്ക്‌ നോക്കിയപ്പോൾ അവനെയും അമ്മച്ചിയേയും കട്ടിളക്ക് മറഞ്ഞു നിന്ന് നോക്കുകയാണ് അന്ന് കണ്ട അതെ ബാലൻ …

പെട്ടന്ന് അവൻ തല വലിച്ചു …റിജോയുടെ ഉള്ളൊന്നു കാളി.. അതെ ബാലൻ… ദാ കണ്മുന്നിൽ .

അമ്മച്ചി റിജോയുടെ തലയിൽ കൈ വെച്ച് കുറെ പ്രാർത്ഥിച്ചു കുറെ നേരത്തെ പ്രാർത്ഥനക്കു ശേഷം കണ്ണ് തുറന്നു അവൻ വാതില്കലേക്കു നോക്കിയപ്പോൾ ആരും തന്നെ അവിടെയിലാരുന്നു ….പിറ്റേ ദിവസം രാവിലെ അവന്റെ പനിക്ക് ശമനമായി …ഒന്ന് രണ്ടു ദിവസം കൊണ്ട് പനി പൂർണമായി മാറി ..

ഇപ്പോൾ അവൻ ഗൾഫിൽ ആണ് ..ഇന്നും അതിനെ കുറിച്ച് പറയുമ്പോൾ അവന്റെ മുഖത്തു നിഴലിക്കുന്ന ഭയം നമുക്ക് കാണാൻ സാധിക്കും …..

ഇനി മറ്റൊരു അനുഭവവുമായി വീണ്ടും കാണാം…അത് വരെ നമോവാകം ??