പടക്കം പടക്കം പൊട്ടുന്ന പോലെ കൈയുടെ മസിലിൽ ഒരടി കൊണ്ട് ആൻസി ഞെട്ടിയുണർന്നു…അവൾ നോക്കുമ്പോൾ മുൻപിൽ ലീന….

ആ നാല് വിരലുകൾ

Story Written By ROSSHAN THOMAS

സുഹൃത്തുക്കളെ….ഒരിക്കൽ കൂടി  മറ്റൊരാളുടെ അനുഭവം ഞാൻ ഇവിടെ എഴുതുന്നു…നമ്മുടെ ഗ്രൂപ്പിൽ തന്നെ ഉള്ള പ്രിയ സുഹൃത്തിന്റെ അനുഭവം ഇവിടെ എഴുതുവാൻ അവസരം തന്നതിന് നന്ദി…പേര് ഞാൻ മാറ്റുന്നു…കഴിയുമെങ്കിൽ ലൈക്ക് മാത്രമല്ല…എന്റെ എഴുത്തിനെ കുറിച്ചുള്ള അഭിപ്രായം കമെന്റ് ആയി അറിയിക്കണം എന്നു അപേക്ഷിക്കുന്നു….

മരിച്ചവരുടെ ആത്മാക്കൾ ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മുടെ അടുത്തെത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്….എന്റെ  മുൻകാല പോസ്റ്റുകളിൽ ചിലത് അത് സത്യമാണ് എന്ന് അടിവരയിട്ടു തെളിവ് നൽകുന്നുണ്ട്. പണ്ട് നാം പറഞ്ഞു കേട്ടിട്ടുണ്ട് ചിലർ മരിക്കണ്ട സമയമാകുമ്പോൾ മറ്റു ചിലരുടെ ജീവൻ പകരമായി പോയി ജീവൻ രക്ഷിക്കുക എന്നൊക്കെ…അങ്ങനെ ഞാൻ എന്റെ സുഹൃത്തു പറഞ്ഞു കേട്ടിട്ടുണ്ട്.

അവനു ബൈക്ക് ആക്സിഡന്റ് ആയി മരണം സുനിശ്ചിതം എന്ന് ഡോക്ടർസ് എഴുതിയ ടൈമിൽ അവന്റെ വല്യമ്മച്ചി മരണത്തിനു കീഴടങ്ങി (പ്രായമായിരുന്നു…സ്വാഭാവിക മരണം) അവൻ  ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നൊക്കെ…എന്തു മാത്രം സത്യം അതിലുണ്ട് എന്നെനിക്കറിയില്ല…

അവന്റെ വല്യമ്മച്ചി മരിക്കുമ്പോളും അവൻ ആക്സിഡന്റ് ആയി കിടക്കുമ്പോൾ ഒക്കെ ഞാൻ എന്റെ വീട്ടിൽ ആയിരുന്നു (തിരുവല്ല). അവൻ എന്റെ അമ്മ വീടായ തൃശൂർ ഉള്ള ചങ്ക് ആണ്….ഒരു പക്ഷെ ഈ സംഭവങ്ങൾ കൂട്ടി വായിക്കുമ്പോൾ ശെരിയാണെന്നു തോന്നി പോകും…അങ്ങനെ ഉള്ള അനുഭവം നിങ്ങൾക്കുണ്ടെൽ കമെന്റിൽ പോസ്റ്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു….

ഞാൻ പറയാൻ വന്ന അനുഭവം ഇതൊന്നുമല്ല….നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ അല്ലെങ്കിൽ എപ്പോഴും നമ്മുടെ കൂടെ നടന്ന ഒരാൾ പെട്ടന്നൊരു ദിവസം ഈ ലോകത്തോട് വിട പറഞ്ഞാൽ…?? പിന്നീട് ചില ആപത്‌ഘട്ടങ്ങളിൽ നമ്മൾ പോലുമറിയാതെ ആ ആത്മാവ്…??? നമ്മെ രക്ഷപെടുത്താൻ വന്നാൽ….??? അങ്ങനെ ഉള്ള ഒരു അനുഭവം എന്റെ ഗ്രൂപ്പ് മേറ്റ്സ് എന്നോട് പറഞ്ഞത് കേട്ടപ്പോൾ വിശ്വസനീയം എന്ന് തോന്നി. അതാണ് എഴുതാം എന്ന് വിചാരിച്ചത്…

ത്കാലം നമുക്ക് അയാളെ ആൻസി എന്നു വിളിക്കാം…ആൻസി 5ത് സ്റ്റാൻഡേർഡിൽ പഠിക്കുന്ന കാലം മുതൽ ഒരു ചങ്ക് കൂട്ടുകാരിയുണ്ടായിരുന്നു, അവൾക്കു…പേര്  ലീന…കണ്ണൂര് നിന്ന് സ്ഥലം മാറി വന്നതാണ് ലീന….ആൻസിയുടെ വീടിനു തൊട്ടടുത്തു തന്നെയാണവർ വീടോടു കൂടിയ സ്ഥലം വാങ്ങിയത്…ആൻസി ആരോടും അധികം സംസാരിക്കാത്ത ഒരു അന്തർ മുഖമുള്ള സ്വഭാവ കാരി ആയിരുന്നു. ലീന ആകട്ടെ ഒരു ഭയങ്കര അടിച്ചു പൊളിയുടെ ആളും…

ആദ്യമൊക്കെ അവളെ ഒഴിവാക്കാൻ ആൻസി ഒരുപാട് ശ്രെമിച്ചു…പക്ഷെ ഓരോ ശ്രെമത്തിനുമൊടുവിൽ ലീന അവളോട് കൂടുതൽ കൂടുതൽ അടുത്തു….ഒരു മിട്ടായി കിട്ടിയാൽ പോലും അതിന്റെ പകുതിയുമായി ലീന ഓടുമായിരുന്നു അൻസിയുടെ വീട്ടിലേക്കു…അൻസിയും അങ്ങനെ തന്നെ…അത്രയ്ക്ക് കൂട്ടായിരുന്നു അവർ തമ്മിൽ…അൻസിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചു…അവളുടെ ആരോടും മിണ്ടാതെയുള്ള ആ സ്വഭാവം അകെ മാറി…അതുകൊണ്ടു ആൻസിയുടെ വീട്ടുകാർ വളരെ സന്തോഷത്തിലായിരുന്നു…

10ത്തിൽ ലീനയും അൻസിയും  തമ്മിൽ മത്സരിച്ചു പഠിച്ചു. നല്ല മാർക്കു വാങ്ങി…+1 ഒരുമിച്ചു ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ ചേർന്നു. നന്നായി പഠിച്ചു മുന്നേറികൊണ്ടിരുന്നപ്പോൾ ആണ് ഒരു പനി പോലെ വന്നു ലീനയുടെ ജീവൻ, മരണം കൊണ്ട് പോയത്…

പനി എന്ന് കരുതി മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയ ഗുളികയും കഴിച്ചു എക്സാം ടൈമിൽ അൻസിയോടൊപ്പം ഉറക്കിളച്ചിരുന്നു പഠനമരുന്നു ലീന…എന്നാൽ ആ പനി മഞ്ഞപ്പിത്തമായി മാറിയത് അവർ അറിഞ്ഞിരുന്നില്ല…മരണ ദൂതൻ അൻസിയെ തനിച്ചാക്കി ലീനയെ കൊണ്ട് എങ്ങോ പോയി മറഞ്ഞു…

ലീനയുടെ പുസ്തകവും ഡയറിയും എല്ലാം ഇന്നും ആൻസി ഒരു നിധി പോലെ കാത്തു സൂക്ഷിക്കുന്നുണ്ട്….ലീനയുടെ മരണം അൻസിയെ ആ പഴയ 5ആം ക്ലാസ്സുകാരിയാക്കി…ആരോടും മിണ്ടാതെ ഒറ്റക്കിരിക്കാൻ അവൾ ആഗ്രഹിച്ചു…തന്റെ കൂട്ടുകാരിയുടെ ഓർമകളുമായി അവളുടെ ജീവിതം ഇഴഞ്ഞു നീങ്ങി തുടങ്ങി….

കാല ചക്രം വീണ്ടും മുൻപോട്ടു നീങ്ങി….

പഠനമൊക്കെ പൂർത്തിയാക്കിയ ആൻസി വിവാഹിതയായി…സ്നേഹ നിധിയായ തന്റെ ഭർത്താവിന്റെ കരുതലും സമർപ്പണവും അവൾക്കു കൂടുതൽ ആശ്വാസം നൽകി. അവൾ തന്റെ ഭർത്താവിനോട് തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു…ലീനയുടെ ഓർമ ദിവസം കല്ലറയിൽ പോയി തിരി കത്തിച്ചു അവർ 2പേരും പ്രാർത്ഥിക്കുമായിരുന്നു…

കുറച്ചു കാലം മുൻപോട്ടു പോയി…ആൻസി ഒരു പെൺകുഞ്ഞിന് ജന്മം നൽകി…കുഞ്ഞിന് ഒന്നര വയസ് പ്രായം ഉള്ള സമയം….അന്നാണ്  ആ സംഭവം നടന്നത്…

അന്നൊരു അവധി ദിവസമായിരുന്നു…ഉച്ചയൂണിന് ശേഷം കുഞ്ഞിനെ ഭർത്താവിന്റെ അമ്മയെ ഏൽപ്പിച്ചു അൻസിയും ഭർത്താവും ഒന്ന് മയങ്ങാനായി കിടന്നു…ഈ സമയം അമ്മ ഉച്ചക്ക് കഴിച്ച പാത്രം എല്ലാം കഴുകി വെച്ചതിനു ശേഷം അയൽക്കൂട്ടത്തിലെ പൈസ കൊടുക്കാനായി കുഞ്ഞിനെ അടുക്കളയിൽ നിർത്തി, അടുക്കള വാതിൽ(ഹാഫ് ഡോർ ആണ്) പുറത്തു നിന്ന് കൊണ്ട് അകത്തേക്ക് ഏന്തി വലിഞ്ഞു പൂട്ടി…പൈസ കൊടുത്തിട്ടു വേഗം വരാം എന്ന കണക്കു കൂട്ടലിൽ അമ്മ അയൽ വീട്ടിലേക്കു പോയി. വേഗം തിരിച്ചെത്താം എന്ന് കരുതിയാണ് കുഞ്ഞിനെ എടുക്കാഞ്ഞത്. അമ്മ പോയ പുറകെ കുഞ്ഞും അമ്മയുടെ പുറകെ പോകാനായി വാതിലിന്റെ സാക്ഷയിൽ പിടിച്ചു….പുറത്തു നിന്ന് കൈ നീട്ടി ഇട്ടതു കൊണ്ടാകാം സാക്ഷ ശെരിക്കും വീണില്ലായിരുന്നു…വാതില് തുറന്നു കുഞ്ഞു പുറത്തേക്കു….ഇതൊന്നുമറിയാതെ മയക്കത്തിലാണ് അൻസിയും ഭർത്താവും…

കുഞ്ഞു അമ്മ പോയ വഴിയേ തെറിച്ചു തെറിച്ചു നടന്നുപോയി…കുട്ടനാട്ടിൽ നമ്മൾ കണ്ടിട്ടുണ്ടല്ലോ വീടിനു പരിസരങ്ങളിലായി താറാവിനെ വളർത്താനും മറ്റുമായി ഉള്ള ചെറു കുളങ്ങൾ…കുഞ്ഞേങ്ങനെയോ….കുളത്തിലേക്കു നടന്നു നീങ്ങി….

ഈ സമയം ഒരു ചെറു മയക്കത്തിലാണ് ആൻസി….പടക്കം പടക്കം പൊട്ടുന്ന പോലെ കൈയുടെ മസിലിൽ ഒരടി കൊണ്ട് ആൻസി ഞെട്ടിയുണർന്നു…അവൾ നോക്കുമ്പോൾ മുൻപിൽ ലീന….കിടന്നുറങ്ങുന്നോടി…പോയി കുഞ്ഞിനെ എടുക്കെടി…അല്ലേൽ കൊച്ചിപ്പോ മുങ്ങിച്ചാകും…ആൻസി ഒന്ന് ഞെട്ടി….

അവൾ പെട്ടന്ന് ഭർത്താവിനെ കുലുക്കി വിളിച്ചുണർത്തി….ചേട്ടാ ലീന….അവൾ പറഞ്ഞു…

ലീനയോ…നിനക്ക് തോന്നിതാ…

അല്ല…അവൾ വന്നു…നമ്മുടെ കുഞ്ഞോനെന്തോ പറ്റി…അത്രയും പറഞ്ഞു. എന്തോ ആലോചിച്ചവൾ തിടുക്കത്തി പുറത്തേക്കോടി…

ആ സമയം ചേറിൽ മുങ്ങി താഴ്ന്നു കൊണ്ടിരിക്കയാണ് കുഞ്ഞു….നോക്കി നിൽക്കാൻ സമയമില്ലാത്തതു കൊണ്ടവർ 2പേരും കുളത്തിലേക്ക് എടുത്തു ചാടി….കുഞ്ഞിനെ  ഹോസ്പിറ്റലിൽ എത്തിച്ചു…കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി…

കുഞ്ഞിനേയും കൊണ്ട് വണ്ടാനം മെഡിക്കൽ കോളേജിന്റെ പടി ഇറങ്ങുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു….

കാറിൽ കയറാനൊരുങ്ങുമ്പോൾ അവളുടെ ഭർത്താവു അവളോട് ചോദിച്ചു എന്തു പറ്റി നിന്റെ കൈക്കു….അവൾ തന്റെ കൈലേക്കു നോക്കി….നല്ല വെളുത്ത അവളുടെ കൈൽ അപ്പോൾ അച്ചു പതിച്ചത് പോലെ രക്ത നിറത്തിൽ തടിച്ചു പൊങ്ങിയിരുന്നു 4 വിരലുകൾ…

അപ്പോൾ അവളുടെ കാതിൽ മുഴങ്ങി കേൾക്കമായിരുന്നു ലീനയുടെ ശബ്ദം…”കിടന്നുറങ്ങുന്നോടി….പോയി കുഞ്ഞിനെ എടുക്കെടി….”

സൗഹൃദം എന്നത് അങ്ങനെയാണ്….സുഹൃത്തിനു ഒരു ആപത്തു  എന്ന് കണ്ടാൽ മരണത്തിന്റെ വേലിക്കെട്ടുകൾ പോലും തകർത്തെറിഞ്ഞു വരും നമ്മെ രക്ഷിക്കാൻ….സൗഹൃദം….അത് അമൃതാണ്…അമൂല്യവും…

നമോവാകം…???